2020 ഏപ്രിൽ 15, ബുധനാഴ്‌ച

കൊറോണ കോവിഡ്

                    
         കൊറോണ - കോവിഡ് 

     ഉപഗുപ്തൻ കെ. അയിലറ 

ഇന്നിന്റെ താരമാം വില്ലൻ കൊറോണാ
വന്നവൻ ചൈനേന്ന് 
       കുടിയേറിപ്പാർക്കാൻ 
വിറപ്പിക്കയാണവനിന്നു ലോകം
കറങ്ങിയെത്തുന്നു രാജ്യങ്ങളാകെ  

കൊടുത്തു ലോകാരോഗ്യ സംഘടന
'മോഡേണാ'യിട്ടോരു പേരവനായി  
കോവിഡുപത്തൊൻപതെന്നുകേട്ടാലോ 
കിടുങ്ങുന്നു മാലോകർ,കഷ്ടമല്ലേ 
  
വന്നതു പോലവൻ മടങ്ങിപ്പോകും
വന്നിട്ടില്ലേ പല 'അണുക്കൾ' പണ്ടും
കുറച്ചു പെരേ കൊണ്ടുപോകുമെന്നാൽ 
കൊണ്ടുപോകുന്നേനുമതിരുണ്ടല്ലോ!

പ്രതിരോധിക്കാൻ മരുന്നില്ലെന്നാലും 
പ്രതിരോധമാണിതിന്നേകമാർഗ്ഗം
പേടിച്ചിടേണ്ടുന്ന കാര്യവുമില്ല  
പരത്തീട വേണ്ടാ വെറുതേ ഭീതി

അസുഖം വന്നോരെ തൊടുകെന്നാലോ
അവർതൻ  ശ്രവണമകത്തയാലോ
പകരുവാൻ സാദ്ധ്യത  വളരെയാണ്   
പകരില്ല വായുവിൽക്കൂടിയവൻ 

പകരാനനുവദിക്കാതിരിക്ക
പകരമസുഖം  ചെറുത്തുനിർത്തൂ
പലപല മാർഗ്ഗങ്ങളതിന്നായുണ്ട് 
പാലിക്കയെല്ലാരുമവ നന്നായി 

'ഷേക്കു ഹാൻഡ'രുത് പകരമായൊന്നു  
നോക്കിച്ചിരിച്ചു  'നമസ്തേ' ചൊല്ലീടാം  
'ബ്രേക്ക് ദി  ചെയിനി'ലെല്ലാരും ചേരേണം
വാക്കാൽ പോരാ, പ്രവർത്തിച്ചിട്ടുവേണം 

സാമൂഹിക ദൂരം  പാലിക്ക വേണം
സാമൂഹ്യ ദ്രോഹികൾ ദൂരെ നിൽക്കട്ടേ 
കൊറോണയെക്കാൾ ഭീകരരാണവർ
കൊണ്ടാലും കണ്ടാലും പഠിക്കില്ലവർ

പ്രതിരോധ ശക്തി വർദ്ധിപ്പിക്കുവാൻ 
പ്രോട്ടീനും  വൈറ്റമിനും കഴിക്കേണം വെള്ളവുമധികം കഴിച്ചിടേണം
വ്യക്തി ശുചിത്വവും പാലിച്ചിടേണം  
    
കൈകൾ കൂടെക്കൂടെ കഴുകിടേണം 
കഴുകേണം സോപ്പിട്ടിരുപത് സെക്കന്റ് 
രോഗലക്ഷണമുണ്ടേൽ ധരിക്കൂ മാസ്ക് 
കൈകളിൽ ധരിക്കേണം കയ്യുറയും

പതിനാല് ദിവസം നിരീക്ഷണത്തിൽ
പതറാതെ കഴിയേണ്ട കാര്യമാണ് പകരാതിരിക്കാൻ,  അസുഖമുണ്ടേൽ, 
പകരം  പ്രതിവിധിയില്ല വേറേ 

കഴിവതും വീട്ടിന്നകത്തൊതുങ്ങൂ
വഴിയില്ലേൽ മാത്രം  പുറത്തിറങ്ങൂ 
സർക്കാര്  പറയുന്നതനുസരിക്കൂ
ആരോഗ്യവകുപ്പിനെ പ്രത്യേകിച്ചും

ആരോഗ്യ മന്ത്രി കരുത്ത് നമുക്കെല്ലാം 
ഒരു ചുണക്കുട്ടിയവർ നിശ്ചയം
ഓടിനടന്നിട്ടെല്ലാവരേയും
ഒന്നിപ്പിച്ചിട്ടു മേൽനോട്ടം വഹിപ്പൂ 

ഒത്തൊരുമിച്ചു നമുക്ക് നേരീടിടാം
അതിജീവിക്കേണമിവനേം നമുക്ക് 
നിപ്പായും പ്രളയോമൊതുക്കിയില്ലേ
അപ്പോ തീർക്കാമിവനേം നമുക്ക് തിട്ടം!          
 (Copy Right :: Upagupthan K. Ayilara)

   




    

   








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ