വൃത്തം (ഛന്ദഃശാസ്ത്രം)
ഛന്ദശ്ശാസ്ത്രമനുസരിച്ച്, അക്ഷരങ്ങളെയോ മാത്രകളെയോ അടിസ്ഥാനമാക്കി പദ്യം നിർമ്മിക്കുന്ന തോതാണ് വൃത്തം. പദ്യസാഹിത്യത്തിൽ, അക്ഷരപദാദികൾ അനുവാചകർക്ക് ആസ്വാദ്യത പകരത്തക്കവിധം ക്രമീകരിക്കുന്ന രീതികളിൽ ഒന്നാണ് വൃത്തം. ഭാഷാവൃത്തം,സംസ്കൃതവൃത്തം എന്നിങ്ങനെ വൃത്തങ്ങൾ രണ്ടുതരത്തിലുണ്ട്.
പദ്യം വാർക്കുന്ന തോതല്ലോ വൃത്തമെന്നിഹ ചൊൽവത്
ഒരു പാദത്തിൽ ഒരക്ഷരം മുതൽ 26 അക്ഷരങ്ങൾ വരെയുള്ള ഛന്ദസ്സുകൾ സംസ്കൃതത്തിലുണ്ടെങ്കിലും, ഒരു വരിയിൽ 8 അക്ഷരം മുതൽ 21 അക്ഷരം വരെ വരുന്നവിധത്തിലുള്ള ഛന്ദസ്സുകളിലെ പ്രധാനവൃത്തങ്ങൾ മാത്രമേ കവികൾ സാധാരണയായി ഉപയോഗിക്കുന്നുള്ളൂ.
വൃത്തം എന്ന പേരിൽ തന്നെ ഒരു വൃത്തമുണ്ട്.
വർണവൃത്തങ്ങളും മാത്രാവൃത്തങ്ങളുംതിരുത്തുക
ഗണം തിരിക്കേണ്ട രീതി അനുസരിച്ച് "വർണവൃത്തങ്ങൾ" (അക്ഷരവൃത്തങ്ങൾ) എന്നും "മാത്രാവൃത്തങ്ങൾ" രണ്ടുതരത്തിലുള്ള വൃത്തങ്ങളുണ്ട്. വർണവൃത്തങ്ങളിൽ 'മൂന്നക്ഷരം ഒരു ഗണം' എന്ന രീതിയിലും മാത്രാവൃത്തങ്ങളിൽ 'നാലുമാത്ര ഒരു ഗണം' എന്ന രീതിയിലുമാണ് ഗണങ്ങൾ. ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, ഉപജാതി, രതോദ്ധത, സ്വാഗത, വംശസ്ഥം ദ്രുതവിളംബിതം തുടങ്ങിയവ അക്ഷരവൃത്തങ്ങളും ആര്യ, ഗീതി, ഉദ്ഗീതി, ആര്യാഗീതി, വൈതാളീയം തുടങ്ങിയവ മാത്രാവൃത്തങ്ങളുമാണ്.
പദ്യത്തിന്റെ വൃത്തം കണ്ടെത്തുന്ന വിധംതിരുത്തുക
ഒരു പദ്യത്തിന്റെ വൃത്തം കണ്ടുപിടിക്കുന്നതിന് പദ്യത്തിലെ അക്ഷരങ്ങളെ ആദ്യമായി മൂന്നക്ഷരങ്ങൾവീതം വരുന്ന ഗണങ്ങളായി തിരിക്കണം. അനന്തരം ഗണത്തിലെ ഓരോ അക്ഷരവും ഗുരുവാണോ-ലഘുവാണോ എന്ന് കണ്ടെത്തി അക്ഷരത്തിന്റെ മുകളിൽ ചിഹ്നങ്ങളുടെ സഹായത്തോടെ അടയാളപ്പെടുത്തണം. ഗണങ്ങളുടെ പേര് നിർണയിച്ച് അതിന്റെ ആദ്യക്ഷരം ഓരോ ഗണത്തിന്റെയും മുകളിലായി എഴുതണം. പിന്നീട് വൃത്തലക്ഷണപ്രകാരം വൃത്തം നിർണയിക്കാം.
ചില കവിതകളും അവയുടെ വൃത്തങ്ങളും ലക്ഷണങ്ങളുംതിരുത്തുക
- ബധിരവിലാപം- പുഷ്പിതാഗ്ര
- മഗ്ദലനമറിയം-മഞ്ജരി
- കൊച്ചു സീത - കാകളി
- സുന്ദരകാണ്ഡം- കളകാഞ്ചി
- കർണ്ണ പർവം-അന്നനട
- കരുണ-നതോന്നത
- വീണപൂവ്- വസന്തതിലകം
- ചിന്താവിഷ്ടയായ സീത - വിയോഗിനി
- കൃഷ്ണഗാഥ- മഞ്ജരി - ശ്ലഥകാകളി കാകളി വൃത്തത്തിൽ രണ്ടാം പാദത്തിലന്ത്യമാം രണ്ടക്ഷരം കുറച്ചീടിലതു മഞ്ചരിയായിടും .
- മാമ്പഴം- കേക - മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾ പതിന്നാലിനാറുഗണം പാദം രണ്ടിലുമൊന്നുപോൽ ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും നടുക്കുയതി പാദാദി പൊരുത്തമിതുകേകയാം .
- കുചേലവൃത്തം വഞ്ചിപ്പാട്ട്-നതോന്നത - ഗണംദ്വ്യക്ഷരമെട്ടെണ്ണമൊന്നാംപാദത്തിൽ, മറ്റതിൽ ഗണമാറരനില്കേണംരണ്ടുമെട്ടാമതക്ഷരേ ഗുരുതന്നെയെഴുത്തെല്ലാമിശ്ശീലിൻപേർ നതേന്നത.
- നളിനി - രഥോദ്ധത
- സൂര്യകാന്തി - കേക
ശാർദ്ദൂലവിക്രീഡിതം വൃത്തം
ഒരു സംസ്കൃതവർണ്ണവൃത്തമാണ് ശാർദ്ദൂലവിക്രീഡിതം. അതിധൃതി എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 19 അക്ഷരങ്ങൾ) സമവൃത്തം.
ലക്ഷണംതിരുത്തുക
| “ | പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം | ” |
വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “മ സ ജ സ ത ത” എന്നീ ഗണങ്ങളും ഒരു ഗുരുവും പന്ത്രണ്ടാമത്തെ അക്ഷരത്തിൽ യതിയോടു കൂടി വരുന്ന വൃത്തമാണു ശാർദ്ദൂലവിക്രീഡിതം.
ഉദാഹരണങ്ങൾതിരുത്തുക
ഉദാ:1
| “ | ആരണ്യാന്തരഗഹ്വരോദരതപസ്ഥാനങ്ങളിൽ, സൈന്ധവോ- ദാരശ്യാമമനോഭിരാമപുളിനോപാന്തപ്രദേശങ്ങളിൽ | ” |
ഉദാ:2
| “ | നാനാശസ്ത്രശതഘ്നികുന്തഹതരായസ്ത്രം കളഞ്ഞാസ്യവും- കൈ കാലും വയറും പിളർന്നു രിപുസംഘത്തെത്തുലച്ചൂഭവാൻ | ” |
ഉദാ:3
| “ | കേയൂരാണിനഭൂഷയന്തിപുരുഷം ഹാരാനചന്ദ്രോജ്ജ്വലാ നസ്നാനം ന വിലേപനം ന കുസുമം നാലങ്കൃതാ മൂർദ്ധജാ | ” |
ഉദാ:4
| “ | രാവിപ്പോൾ ക്ഷണമങ്ങൊടുങ്ങിടും ഉഷസ്സെങ്ങും പ്രകാശിച്ചിടും ദേവൻ സൂര്യനുദിക്കും ഇക്കമലവും താനേ വിടർന്നീടുമേ | ” |
നതോന്നത വൃത്തം
ഒരു ഭാഷാവൃത്തമാണ് നതോന്നത. ഈ വൃത്തം പ്രധാനമായും വഞ്ചിപ്പാട്ടിലാണ് ഉപയോഗിക്കുന്നത്.[1]
രാമപുരത്ത് വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടാണ് നതോന്നത വൃത്തത്തിൽ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും പ്രശസ്തമായ കൃതി.കുമാരനാശാൻറെ കരുണ എന്ന കാവ്യവും അർണ്ണോസ് പാതിരിയുടെ പുത്തൻ പാന എന്ന കാവ്യത്തിൻറെ പന്ത്രണ്ടാം പാദവും നതോന്നത വൃത്തത്തിലെ മറ്റ് കൃതികളാണ്.
ലക്ഷണംതിരുത്തുക
| “ | ഗണം ദ്വ്യക്ഷരമെട്ടെണ്ണമൊന്നാംപാദത്തിൽ, മറ്റതിൽ ഗണമാറരനിൽക്കേണം രണ്ടുമെട്ടാമതക്ഷരേ, | ” |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ