സാധാരണയായി ഒരു മനുഷ്യന് രണ്ടുവൃക്കളാണുള്ളത്. 140gm തൂക്കവും 9_11cm വരെ നീളവുമുള്ള വൃക്കകൾ ശരീരത്തിന്റെ പുറകുവശത്തെ നട്ടെല്ലിനിരുവശത്തുമായാണ് സ്ഥിതിചെയ്യുന്നത്.ശരീരത്തിലെ പല സുപ്രധാനധർമ്മങ്ങളും വൃക്കകളുടെ പ്രവർത്തനങ്ങൾ മൂലമാണ് സാധ്യമാവുന്നത്.അതായത് ശരീരത്തിന്റെ ജലത്തിന്റെ അളവ് നിയന്ത്രിക്കുക. സോഡിയം,പൊട്ടാസ്യം,കാൽസ്യം,മാഗ്നീഷ്യം എന്നീ ലവണങ്ങളുടെ അളവ് നിയന്ത്രിക്കുക,.അമ്ലങ്ങളുടെ തോത് നിയന്ത്രിക്കുക. രക്തം ഉത്പ്പാദിപ്പിക്കാനാവശ്യമുള്ള എറിത്രൊ പോയിറ്റിൽ പോലുള്ളവയുടെ ഉത്പ്പാദനം എന്നീ ധർമ്മങ്ങളെല്ലാം വൃക്കകളിൽ സംക്ഷിപ്തമായിരിക്കുന്നു.
ഇത്രയധികം സുപ്രധാന ധർമ്മങ്ങൾ നിർവ്വഹിക്കുന്ന വൃക്കകൾക്ക് ഒരു സവിശേഷത കൂടിയുണ്ട്. ഏകദേശം 75% ത്തിലധികം രണ്ടുവൃക്കകളുടേയും പ്രവർത്തനം തകരാറിലായാൽ മാത്രമേ രോഗിക്ക് ഒന്നൊ,ഒന്നിലധികമോ രോഗലക്ഷണങ്ങൾ ഉണ്ടാവുകയുള്ളൂ..അതുകൊണ്ട് രോഗനിർണ്ണയം വെെകുന്നു.പലപ്പോഴും വൃക്കസ്തംഭനം എന്ന ഗുരുതരമായ രോഗാവസ്ഥ കണ്ടുപിടിക്കുമ്പോൾ തന്നെ രോഗി അതിനോടകം അത് ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കാത്ത അവസ്ഥയിലേക്കെത്തിയിരിക്കും. അതിനാൽ വൃക്കസ്തംഭനം നമുക്ക് കാലേക്കൂട്ടി കണ്ടുപിടിക്കാനും ചികിത്സിക്കുവാനും സാധിക്കണം. എന്നാൽ പ്രാരംഭദിശയിൽ സ്ഥായിയായ വൃക്കസ്തംഭനത്തിന് ലക്ഷണങ്ങൾ ഒന്നും തന്നെ കാണാറില്ല. ഇത് രോഗനിർണ്ണയവും, ചികിത്സയും സങ്കീർണ്ണമാവുന്നു.ഒരു സമൂഹത്തിലെ എല്ലാവരേയും നമുക്ക് ഇത് കണ്ടുപിടിക്കുവാനുള്ള ടെസ്റ്റുകൾക്ക് വിധേയരാക്കാൻ സാധിക്കുകയില്ല.എന്തെന്നാൽ ഒരു 10% ആൾക്കാർക്ക് മാത്രമേ ഇന്ത്യ ഉൾപ്പടേയുള്ള ലോകരാഷ്ട്രങ്ങളിൽ ഇത് കാണുന്നുള്ളൂ..അപ്പോൾ ആർക്കൊക്കെ നമുക്ക് വൃക്കസ്തംഭനം രോഗനിർണ്ണയത്തിനായി ടെസ്റ്റുകൾ ചെയ്യാം.
പ്രമേഹം,ഉയർന്ന രക്തസമ്മർദ്ദം,വൃക്കകളിൽ കല്ലുകളുള്ളവർ,നേരത്തേ വന്നിട്ടുള്ളവർ,പാരമ്പര്യമായി വൃക്കരോഗമുള്ളവർ,ചില വേദനാസംഹാരികളുടെ അമിതമുപയോഗമുള്ളവർ എന്നവരൊക്കെ സൂക്ഷിക്കണം. മേൽപ്പറഞ്ഞവയെല്ലാം ജീവിതശെെലീരോഗങ്ങൾ എന്നറിയപ്പെടുന്നു.ഇത്തരത്തിൽ പ്രധാനമായ മറ്റൊരു ജീവിതശെെലി രോഗത്തെക്കുറിച്ച് എടുത്തുപറയേണ്ടിയിരിക്കുന്നു.പലപ്പോഴും നാം അതിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാറില്ല.അത് എന്താണെന്നല്ലേ ? അമിത ശരീരഭാരം തന്നെ. സാധാരണ അമിതശരീരഭാരം,ഉയർന്നരക്തസമ്മർദ്ദം,പ്രമേഹം,വൃക്കകളിൽ കല്ല് എന്നിവക്ക് വഴിവെക്കുമെങ്കിലും മേൽപ്പറഞ്ഞവയുടെ അഭാവത്തിൽ പോലും അമിത ശരീരഭാരമുള്ളവർ സൂക്ഷിക്കണം.ശരീരഭാരം നിയന്ത്രിച്ചില്ലെങ്കിൽ ക്രമേണ വൃക്കസ്തംഭനം ഉണ്ടാകും.40 വയസിനു മുകളിലുള്ളവരും ശ്രദ്ധിക്കേണ്ടതാണ്.പ്രായത്തിന് അനുപാതമായി വൃക്കകളുടെ പ്രവർത്തനം കുറയുന്നു. 60 വയസിനു മുകളിലുള്ളവർക്ക് വൃക്കകളുടെ പ്രവർത്തനം ഏകദേശം 70% മാത്രമായി ചുരുങ്ങുന്നു. പല മരുന്നുകളും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. പ്രത്യേകിച്ച് വൃക്കസ്തംഭനത്തിന്റെ നിരക്ക് ഇക്കൂട്ടരിൽ കൂടുതലായി കാണാം.
വൃക്കസ്തംഭനത്തിന്റെ രോഗലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം..
പ്രാരംഭദിശയിൽ രോഗലക്ഷണങ്ങൾ ഒന്നുംത്തന്നെ കാണുകയില്ല.ക്രമേണ ക്ഷീണം,വിശപ്പില്ലായ്മ,പേശികൾ കോച്ചിപ്പിടിക്കുക എന്നിവ കണ്ടുതുടങ്ങും.പകൽ ഒഴിക്കുന്നതിനേക്കാൾ ഇരട്ടി മൂത്രം രാത്രിയിൽ ഒഴിക്കുന്നതായി കാണുന്നു. കൂടെക്കൂടേ മൂത്രം ഒഴിക്കുവാൻ എഴുനേൽക്കുക വഴി രോഗിയുടെ ഉറക്കത്തിന് ഭംഗം വരുന്നു.രോഗിയുടെ മൂത്രത്തിന് കടും ചായയുടെ നിറം ചിലരെങ്കിലും പറയാറുണ്ട്.മൂത്രം പതയുന്നതാണ്. മറ്റൊരു ലക്ഷണം അമിതമായി ആൽബുമിൻ നഷ്ടപ്പെടുന്നു എന്നതിന്റെ സൂചനയാണ് ഇത് തരുന്നത്.സൂക്ഷിക്കണം ക്രമേണ ചുമ,ചർദ്ദി ഉണ്ടാകുന്നു.ശരീരമാസകലം ചൊറിച്ചിൽ ഉണ്ടാകുന്നതും,നീര് തുടക്കത്തിൽ കൺപോളകൾക്ക് ചുറ്റുമാണെങ്കിൽ ക്രമേണ കാലുകളിലും ശരീരമാസകലവും കാണപ്പെടുന്നു.തുടർന്ന് ശ്വാസതടസ്സം ഉണ്ടാവുകയും ഇത് ശ്രദ്ധിക്കപ്പെടാതെ പോയാൽ കോട്ട്/സന്നി ഉണ്ടാകുകയും രോഗി മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു.രക്തസമ്മർദ്ദം പലപ്പോഴും ഉയരുന്നു.പ്രമേഹരോഗികളിൽ വൃക്കരോഗങ്ങൾ ബാധിക്കപ്പെട്ടാലുള്ള ഒരു പ്രധാന ലക്ഷണം രക്തത്തിലെ പഞ്ചസാരയുടെ തോത് യാതൊരുകാരണവുമില്ലാതെ താഴ്ന്ന് പലപ്പോഴും ആശുപത്രിയിൽ എത്തിച്ച് ഞരമ്പിലൂടെ ഗ്ലൂക്കോസ് കൊടുക്കേണ്ട അവസ്ഥ സംജാതമാകുന്നു എന്നതാണ് പ്രമേഹം നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നുകളുടെ ഡോസ് കുറക്കാനോ അല്ലെങ്കിൽ പലപ്പോഴും അവ നിർത്തേണ്ടുന്ന അവസ്ഥയും ഉണ്ടാകാം.പലപ്പോഴും ഈ അവസ്ഥയിൽ രോഗി സന്തുഷ്ടവാനാകും പക്ഷെ പ്രധാന അവയവമായ വൃക്കയുടെ പ്രവർത്തന തകരാറ് മൂർച്ഛിച്ചു എന്നത് എടുത്തുപറയേണ്ട ഒരു കാര്യമാണ്.
മേൽപ്പറഞ്ഞ തരത്തിലുള്ള സ്ഥായിയായ വൃക്കസ്തംഭനവും ചികിത്സിച്ച് വൃക്കകളെ പൂർവ്വ സ്ഥിതിയിലാക്കാൻ സാധിക്കുകയില്ല.നേരത്തെ കണ്ടുപിടിക്കുവാനും അതിനുള്ളതാകുന്ന കാരണങ്ങൾ പ്രധാനമായും പ്രമേഹം,ഉയർന്ന രക്തസമ്മർദ്ദം,കല്ലുകൾ,അമിത ശരീരഭാരം,മരുന്നുകളുടെ അമിതയുപയോഗം എന്നിവ ചികിത്സിച്ച് നിയന്ത്രണ വിധേയമാക്കേണ്ടത് രോഗം മൂർച്ഛിക്കുന്നതിൽ നിന്ന് ഒരു പരിധിവരെ പിടിച്ചു നിർത്താൻ സഹായിക്കും എന്നതിന് തർക്കമില്ല .അപ്പോൾ അത് വൃക്കകളെ ബാധിച്ചിട്ടുണ്ടോ എന്നറിയുവാനുള്ള ടെസ്റ്റുകൾ ഏവ?
ടെസ്റ്റുകൾ വളരെ ലളിതവും ചിലവുകുറഞ്ഞതുമാണ്. മൂത്രത്തിൽ ആൽബുമിന്റെ അളവ് പരിശോധിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ടെസ്റ്റ്.രക്തത്തിന്റെ അംശം ,പസ് സെൽസ് എന്നിവയുടെ സാനിദ്ധ്യം പരിശോധിക്കണം. ഇവ തുടർച്ചയായി മൂനിലധികം തവണകളാൽ കൂടുതൽ പരിശോധനകൾ ആവശ്യമാണ്.രക്തത്തിൽ യൂറിയയുടെ തോതും പരിശോധിക്കാം. 50% ൽ അധികം വൃക്കകൾ പ്രവർത്തനരഹിതമായാൽ ക്രിയാറ്റിനിന്റെ അളവ് കൂടാൻ തുടങ്ങുന്നു.പലപ്പോഴും വൃക്കകളുടെ സ്കാനിംഗ് വൃക്കസ്തംഭനത്തിന്റെ അവസാനഘട്ടത്തിൽ മാത്രമേ സഹായമാവുകയുള്ളൂ.മൂത്രനാളിയിലോ, വൃക്കകളിലുള്ള കല്ലുകൾ അവമൂലമുള്ള തടസ്സങ്ങൾ മനസ്സിലാക്കുവാൻ സഹായിക്കുന്നു.
മേൽപ്പറഞ്ഞതരം വൃക്കസ്തംഭനം സ്ഥായിയായിട്ടുള്ളതാകുന്നു ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുകയില്ല രോഗം മൂർച്ഛിക്കുകയെങ്കിൽ ജീവൻ നിലനിർത്തുന്നതിനായി ഡയാലിസ് അല്ലെങ്കിൽ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ്യയെ ആശ്രയിക്കേണ്ടിവരുന്നൂ.ഇവ വളരെ സങ്കീർണവും,ചിലവേറിയതുമാകുന്നു. നേരേമറിച്ച് മറ്റുപല അസുഖങ്ങൾക്കും അനുബന്ധമായി ഉണ്ടാകാവുന്ന വൃക്കസ്തംഭനം താത്ക്കാലികമായി ഉണ്ടാകുന്നവയെ അക്യൂട്ട് കിഡ്നി ഇൻഞ്ചുറ എന്നു പറയുന്നു.നമ്മുടെ നാട്ടിൽ ഇതിന്റെ പ്രധാന കാരണങ്ങൾ എലിപ്പനി,പാമ്പുകടി,മരുന്നുകളുടെ പാർശ്വഫലമായി ..വൃക്കകളെ ബാധിക്കപ്പെടാവുന്ന ചില പ്രത്യേകതരം രോഗങ്ങൾ ഉദാ..സിസ്റ്റമിക് ലൂപ്പിസ് എറിത്തി മെറ്റോസിസ് ,പ്രത്യേകിച്ച് ചെറുപ്പക്കാരായ സ്ത്രീകളേയാണ് ഇത് ബാധിക്കുന്നത്.50 വയസ്സ് കഴിഞ്ഞവരിൽ രക്തകുഴലുകളെ ബാധിച്ച് വാസുലെെറ്റിസ് എന്നരോഗം വൃക്കസ്തംഭനം ഉണ്ടാകുന്നു.
പലപ്പോഴും കാലെക്കൂട്ടി കണ്ടുപിടിച്ച് യഥാക്രമം ചികിത്സ നല്കുകയാണെങ്കിൽ വൃക്കകളുടെ പ്രവർത്തനം ഏറെക്കുറെ സാധാരണ നിലയിലെത്തി രോഗിക്കൊരു സാധാരണ ജീവിതം നയിക്കുവാൻ സാധിക്കും. ഒരിക്കൽ ഉണ്ടായാൽ തുടർ പരിശോധനകളും,വർഷത്തിലൊരിക്കൽ വേണ്ടിവന്നാൽ തുടർ ചികിത്സയും വേണ്ടിവരുന്നു. എന്തെന്നാൽ പഠനങ്ങൾ സൂചിപ്പിക്കുന്നത് ഈ വിഭാഗത്തിൽപ്പെട്ട രോഗികളിൽ 15_25%വരെ ആളുകൾക്ക് ഭാവിയിൽ സ്ഥായിയായി വൃക്കസ്തംഭനം പിടിപെട്ടേക്കാം എന്നാണ്. പരിശോധനകൾക്ക് വെറും 50 രൂപ താഴേക്ക് മാത്രമെ ചിലവുള്ളൂ..സർക്കാർ ആശുപത്രികളിൽ ഇത് സൗജന്യവുമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ