കണ്ണിലെന്തേയെന്റെ കുഞ്ഞിപ്പെണ്ണേ,
കുലച്ചുപഴുത്ത കാന്താരിയാണോ?
പൂത്തതാണോ ചെത്തിചേമന്തികൾ ?
പഴുത്തുതുടുത്ത ചെന്തൊണ്ടിയാണോ?
ചെങ്കണ്ണ് കണ്ണിൽ പടർന്നതാകാം,
ചൊല്ലിയവളുടെയച്ഛനും മെല്ലെ
അല്ലല്ലത് വെറും കൺകുരുവാണ്
അമ്മ ചൊല്ലി തെല്ലൊരാധിയോടെ
അരുമയോടെ പിന്നെ ധാരകോരി
അമ്മയവളുടെ കണ്ണിൽ രണ്ടും
നാണിത്തള്ള,യയൽക്കാരി, ചൊല്ലി,
നിന്റെ കണ്ണ് തിമിരം തകർത്തു
'കരിനാക്ക് നാണീടെ മുടിയട്ടേ'യെന്ന്
കൈ തലയിൽ വച്ച് പ്രാകിയമ്മ
കോലാഹളങ്ങൾ മുത്തുമുറുകേ
കാത്തവൾ നിന്നു തൻ മാരനായി
തമ്പ്രാന്റെ കണ്ടത്തിൽ ചേറുകൊരാൻ
ഞാമ്പൊക്കോട്ടെന്റെ ചാത്തഞ്ചേട്ടാ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ