നുറുങ്ങു കവിതകൾ
ബന്ധം നന്നാകുവാനാവശ്യ മാവുക
ചന്തമേറും മുഖവും ശബ്ദവുമല്ല
ചന്തമേറുമൊരു ഹൃദയവും പിന്നെ
അന്തമില്ലാത്ത വിശ്വാസ്യതയു മാകും
മാറ്റിവച്ചീടുന്ന ഓരോ കർമ്മ ത്തിനു-
മേറെ പുതിയ കർമ്മങ്ങൾ പിന്നേ വരും
പ്രശ്നങ്ങൾ നിങ്ങളെ ഉന്താതി രിക്കട്ടെ
പകരം നയിക്കട്ടെയവനിങ്ങളെ
ഒരു മായാജാലമാം സൗഹൃദ മെന്നത്
ഒരു ഛായയാതു നിന്നിടും വേനലിൽ
നാമറിയാതത് കുടയായി മാറിടും
നല്ലോരു മഴ വന്നാൽ, സംശ യമില്ല
ചിന്തകളൊക്കെത്തനിയെയിരിക്കെനി-
യന്ത്രിക്കവേണ്ടിടു,മതുപോലെതന്നെ
അന്യരുമായിട്ടടുത്തു കഴിയു മ്പോൾ
അരുതാത്ത വാക്കുമൊഴിവാക്ക വേണം
മിതത്വമില്ലാത്തകാര്യങ്ങൾക്കൊന്നുമ-
ടിത്തറയുറപ്പുള്ളതായിരിക്കില്ല
വീട്ടുകാര്യങ്ങളുറപ്പുള്ളവയാണോ
വെളിയിലെ ലോകം സുന്ദരമായ്തോന്നാം
സമാധാനമെപ്പോഴും രൂപപ്പെ ടുക-
യാത്മാവിലായീടുമെന്നതറിയണം
തിരിച്ചറിഞ്ഞീടാതെയാപരമാർത്ഥം
തിരയുകിൽ കിട്ടീടുമോ സമാ ധാനം
സാഹചര്യങ്ങളെയോർത്തുപിന്മാറിയാൽ
സാക്ഷാൽക്കരിക്കുവാനാകുമോ സ്വപ്‌നങ്ങൾ?
സ്വന്തംകഴിവിൽ വിശ്വാസമർ പ്പിച്ചിടൂ
സാഹചര്യങ്ങളെയതിജീവിച്ചീടൂ
സ്വന്തം ദുഖങ്ങളെയോർത്തു തപിച്ചാൽ
സന്തോഷത്തോടെയിരിക്കുവാനാകുമോ ?
നേടിയയോരോ അനുഗ്രഹവു മോർത്തു
നോക്കി സന്തോഷിക്കൂ ദുഃഖം മറന്നിടൂ
നന്നാണുവഴിയെന്നുതോന്നുന്നുവെങ്കിൽ
അന്വേഷിച്ചീടുകതെവിടേയ്ക്കു പോകും
എത്തേണ്ട സ്ഥലമാണേറെ നന്നെങ്കിലോ ചിന്തിക്കവേണ്ടേറെ, തുടരൂ നടത്തം
നമ്മുടെ ഹൃദയമിടിപ്പുപോൽ തന്നെ
നല്ലവർക്കും കൊടുക്കേണം പ്രാധാന്യം
നിശ്ശബ്ദമായ്തന്നവരുടെ തുണയും
നമ്മുടെ ജീവിതത്തിൽ ലഭ്യമായ് വരാം
ഖേദമുണ്ടാക്കുന്ന കാര്യം മറക്കൂ സു-
ഖകരമാകും നിമിഷങ്ങളോർത്തിടൂ
മറക്കൂ, പോയകാലത്തെ ദുരിതങ്ങൾ
മുന്നിൽവരുന്നോരനുഗ്രഹം നേടിടൂ
പര്യാലോചനകളാവശ്യമാകുവത്
ശരിയെന്തെന്നതറിയുവാനായിടേ
ശരിയാരെന്നതറിയുവാനായ് വാദം
പര്യാലോചനകളതനാലുത്തമം
പുഞ്ചിരിയെന്നുമൊരു ഭൂഷണമാകും
പുതുക്കിയെടുക്കും മനോഭാവത്തേയത്
പിരിമുറുക്കങ്ങളെ ശാന്തമാക്കീടും
പിന്തുണച്ചീടുമത് പ്രത്യാശബോധത്തെ
തരളിത മനസ്സിലെ തിരകളി-
ലൊരുലയമലയുവതെന്തിനാണോ?
കനവുകളിൽനിന്നറിയാതെവീണ-
നിനവിന്നിതളുകൾ തിരയുകയാവാം
നന്നാണുവഴിയെന്നുതോന്നുന്നുവെങ്കിൽ
അന്വേഷിച്ചീടുകതെവിടേയ്ക്കു പോകും
എത്തേണ്ട സ്ഥലമാണേറെ നന്നെങ്കിലോ ചിന്തിക്കവേണ്ടേറെ, തുടരൂ നടത്തം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ