42. ഒരു സങ്കീർത്തന കാവ്യം
കഥാകാരനും രു സങ്കീർത്തനം.)
കഥാനായകന്
---------------------------
(ഇന്ന് പ്രശസ്ത റഷ്യൻ സാഹിത്യകാരൻ
ദരിദ്രൻ, ഏകാകി പിന്നെ ബഹിഷ്കൃതൻ, നിസ്സഹായൻ,
പരാജിതനെന്നൊക്കെയുമറിയപ്പെട്ടോൻ
മദ്യപാനി, അസന്മാർഗ്ഗി, ചൂതുകളിക്കാര, നെന്നാൽ
'ഹൃദയത്തിന്മേൽ ദൈവത്തിൻ കയ്യൊപ്പുള്ളവൻ"!!
ഇത്രയേറെ യോഗ്യതകൾ ചരിത്രകാർ, എഴുത്തുകാർ ചാർത്തികൊടുത്തിട്ടുള്ളോരു വിചിത്ര പുമാൻ!
മനുഷ്യഹൃദയത്തിന്റെ ആഴങ്ങളിൽ കുടികൊള്ളും
മുറിവുകൾ സംഘർഷങ്ങൾ എന്നിവയ്‌ക്കൊപ്പം
അലയടിക്കുന്ന കൊടുങ്കാറ്റുകളും വ്യഥകളും
അടങ്ങുമിരുണ്ട ലോകം വരച്ചുകാട്ടോൻ
ഇത്രയൊക്കെ സ്വന്തം ഹൃത്തിൽ അമർത്തിയങ്ങു വച്ചിട്ടു
എത്രയോ ക്ലാസ്സിക്കുകളായ് മാറ്റിയെടുത്തോൻ!!!
അധമർണനെന്നു സ്വയം പഴിക്കുമൊരുത്തമനാം
കഥാകൃത്തിൻ മഥിക്കുന്ന മനസ്സുള്ളവൻ!
ക്ലാസ്സിക്കുകൾ "കുറ്റവും ശിക്ഷയും", "ഇഡിയറ്റ്" പിന്നെ
"കാരസമോവ് സഹോദരർ" രചിച്ച വീരൻ!!!
വഴിയാകെ മഞ്ഞുറഞ്ഞ സെന്റ്‌പീറ്റേർസ് ബർഗ്ഗിലുള്ള
വസതിയിൽ താമസ്സിച്ച ദോസ്തോയ്വിസ്കിതൻ,
ഇരുന്നൂറാമത്തെ ജന്മദിനം ലോകമാകെയിന്നു
ഒരുമഹാ ഓർമ്മയായി ആഘോഷിക്കവേ
അനുവാചകന്റെ മനം കീഴടക്കുവാനായുള്ള
അങ്ങയുടെ കഴിവിനെ നമിക്കുന്നു ഞാൻ.
നമിയ്ക്കുന്നു അങ്ങയുടെ അപാരമാം കഴിവിനെ,
കഥയിതു പറഞ്ഞതോ മലയാള സാഹിത്യത്തിൽ
കഴിവേറെ കാട്ടിയൊരാ 'പെരുമ്പടവം'
തന്റെ കഥാനായകന്റെ വ്രണിതമാം ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുണ്ടെന്നുറപ്പിച്ചവൻ
ഉറപ്പിച്ച നിമിഷത്തിൽ തന്റെ ഹൃദയത്തിൻ മേലേ
ഉദിച്ചൊരു താരമെന്നു തോന്നലുണ്ടായോൻ
'ഹൃദയത്തിന്മേൽ ദൈവത്തിൻ കയ്യൊപ്പുള്ള'വർക്കേയിത്ര
ഹൃദയത്തെ തൊട്ടുണർത്തി കഥിക്കാനാകൂ
"ഒരു സങ്കീർത്തനം പോലെ" പോലെയുള്ളോരിതിഹാസം
ഒരു ജന്മത്തിൻ വേളയിൽ, രചിക്കാനാകൂ
ഒരു വെളിപാടെന്നപോൽ ദാർശനിക ഉൾക്കാഴ്ചയിൽ
ഒരു പ്രാർത്ഥനയെപ്പോലെ രചിച്ച കഥ
നമിയ്ക്കുന്നങ്ങയ്ക്കു മുന്നിൽ പിറക്കട്ടേയിനിയുമു-
ത്തമ ശൃഷ്ടികളങ്ങേടെ തൂലികേൽ നിന്നും!
-------------------------------------------------------
ഒരു സങ്കീർത്തന കാവ്യം
. ഉപഗുപ്തൻ കെ. അയിലറ
ദോസ്തോയ്വിസ്കിയുടെ ഇരുന്നൂറാം ജന്മദിനം. അദ്ദേഹത്തെപ്പറ്റിയുള്ള
ശ്രീ പെരുമ്പടവത്തിന്റെ "ഒരു സങ്കീർത്തനം പോലെ" എന്ന നോവൽ വായിച്ചിട്ട് കഥാനായകൻ ദോസ്തോയ്വിസ്കിക്കും
കഥാകാരനുമായി ഞാൻ രചിച്ച ഒരു സങ്കീർത്തനം ചെറിയ തിരുത്തലോടെ, താഴെയിടുന്നു. )
കഥാനായകനോട്
------------------------------
ദരിദ്രൻ, ഏകാകി പിന്നെ ബഹിഷ്കൃതൻ, നിസ്സഹായൻ,
പരാജിതനെന്നൊക്കെയുമറിയപ്പെട്ടോൻ
മദ്യപാനി, അസന്മാർഗ്ഗി, ചൂതുകളിക്കാര, നെന്നാൽ
'ഹൃദയത്തിന്മേൽ ദൈവത്തിന്റെ കയ്യൊപ്പുള്ളോൻ'!!
ഇത്രയേറെ യോഗ്യതകൾ ചരിത്രകാർ, എഴുത്തുകാർ ചാർത്തിക്കൊടുത്തിട്ടുള്ളോരു വിചിത്ര പുമാൻ!
മനുഷ്യഹൃദയത്തിന്റെ ആഴങ്ങളിൽ കുടികൊള്ളും
മുറിവുകൾ, സംഘർഷങ്ങൾ, എന്നിവയ്‌ക്കൊപ്പം
അലയടിക്കുന്ന കൊടുങ്കാറ്റുകളും വ്യഥകളും
അടങ്ങുമിരുണ്ടലോകം വരച്ചുകാട്ടോൻ
ഇത്രയൊക്കെ സ്വന്തംഹൃത്തിൽ അമർത്തിയങ്ങുവച്ചിട്ടു
എത്രയോ ക്ലാസ്സിക്കുകളായ് മാറ്റിയെടുത്തോൻ!!!
അധമർണനെന്നു സ്വയം പഴിക്കുമൊരുത്തമനാം
കഥാകൃത്തിൻ മഥിക്കുന്ന മനസ്സുള്ളവൻ!
ക്ലാസ്സിക്കുകൾ "കുറ്റവും ശിക്ഷയും", "ഇഡിയറ്റും" പിന്നെ
"കാരസമോവ് സഹോദരർ" രചിച്ച വീരൻ!!!
വഴിയാകെ മഞ്ഞുറഞ്ഞ സെന്റ്‌പീറ്റേർസ് ബർഗ്ഗിലുള്ള
വസതിയിൽ താമസ്സിച്ച ദോസ്തോയ്വിസ്കിതൻ,
ഇരുന്നൂറാമത്തെ ജന്മദിനം ലോകമാകെയിന്നു
ഒരുമഹാ ഓർമ്മയായി ആഘോഷിക്കവേ
അനുവാചകന്റെ മനം കീഴടക്കുവാനായുള്ള
അങ്ങയുടെ കഴിവിനെ നമിക്കുന്നു ഞാൻ.
കഥാകാരനോട്
--------------------------
"ഒരു സങ്കീർത്തന"മെന്ന
കൃതിയിലൂടാ മഹാന്റെ
പെരുമായേറീടുമൊരു രസകരമാം
കഥയിതു പറഞ്ഞതോ മലയാള സാഹിത്യത്തിൽ
കഴിവേറെ കാട്ടിയൊരാ 'പെരുമ്പടവം'
തന്റെ കഥാനായകന്റെ വ്രണിതമാം ഹൃദയത്തിൽ
"ദൈവത്തിന്റെ കയ്യൊപ്പുണ്ടെ"ന്നുറപ്പിച്ചവൻ
ഉറപ്പിച്ച നിമിഷത്തിൽ തന്റെ ഹൃദയത്തിൻ മേലേ
ഉദിച്ചൊരു താരമെന്നു തോന്നലുണ്ടായോൻ
'ഹൃദയത്തിന്മേൽ ദൈവത്തിൻ കയ്യൊപ്പുള്ള'വർക്കേയിത്ര
ഹൃദയത്തെ തൊട്ടുണർത്തി കഥിക്കാനാകൂ
"ഒരു സങ്കീർത്തനം പോലെ" പോലെയുള്ളോരിതിഹാസം
ഒരു ജന്മത്തിൻ വേളയിൽ, രചിക്കാനാകൂ
ഒരു വെളിപാടെന്നപോൽ ദാർശനിക ഉൾക്കാഴ്ചയിൽ
ഒരു പ്രാർത്ഥനയെപ്പോലെ രചിച്ച കഥ
നമിയ്ക്കുന്നങ്ങയ്ക്കു മുന്നിൽ പിറക്കട്ടേയിനിയുമു-
ത്തമ ശൃഷ്ടികളങ്ങേടെ തൂലികേൽ നിന്നും!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ