2022 ഡിസംബർ 29, വ്യാഴാഴ്‌ച

യാശോധര

യാശോധര

യശോധരയുടെ പത്മപാതകൾ)


ദേവതാരു മരങ്ങളുടെ ഗന്ധമാണ് ഹിമാലയത്തിലെ ബുദ്ധവിഹാരങ്ങൾക്ക്. ഉയരങ്ങളിൽ വളരുന്ന, സുഗന്ധമുള്ള പൈൻമരപ്പലകകൾ കൊണ്ട് നിർമിച്ചതാണ് മലമുകളിലെ ഗൊംപകളുടെ ചുവരുകളധികവും. (ഗൊംപ എന്നാണ് ബുദ്ധ മൊണസ്ട്രികൾക്ക് ഇവിടങ്ങളിൽ പറയുക.)

.

ബുദ്ധസന്യാസിനിമാരുടെ തുടക്കവും വഴികളും എങ്ങനെയായിരുന്നുവെന്ന് പറഞ്ഞു തന്നത് ലാമ ടാഷിയാണ്. ആദ്യത്തെ ഭിക്ഷുണിമാരുടെ പേരുകൾ അദ്ദേഹം പറഞ്ഞപ്പോൾ അദ്ഭുതപ്പെട്ടു. ശ്രീബുദ്ധനും ചരിത്രവും മറന്നിട്ടിട്ടുപോയ ബുദ്ധന്റെ പ്രിയപ്പെട്ട സ്ത്രീകൾ ആ പട്ടികയിലുണ്ട്. ഒരുപാട് നിർബന്ധത്തിനു ശേഷം മനസ്സില്ലാമനസ്സോടെ, കൂടുതൽ കഠിനമായ നിഷ്ഠകളോടെ, ശ്രീബുദ്ധൻ സ്വീകരിച്ച ഭിക്ഷുണിമാരിൽ ആദ്യം ദീക്ഷ ലഭിച്ചയാൾ പോറ്റമ്മ തന്നെയാണ്. ജനിച്ച് ഏഴാം ദിവസം അമ്മ നഷ്ടപ്പെട്ട സിദ്ധാർഥനെ സ്വന്തം കുഞ്ഞായി വളർത്തിയെടുത്ത ഇളയമ്മ ഗൗതമി.


ഇനിയുള്ള പട്ടികയിൽ യശോധരയുമുണ്ട്. ബുദ്ധചരിതത്തിന്റെ  പുസ്തകത്താളുകളിൽനിന്ന് ഞെരുങ്ങി കേൾക്കുന്ന അമർത്തിപ്പിടിച്ച കരച്ചിലായിരുന്നു യശോധര ഇതുവരെ...

അനന്തരം അവനെന്തു സംഭവിച്ചുവെന്ന് എല്ലാവർക്കും അറിയാം. അവൾ എവിടെപ്പോയി എന്നുള്ളത് എന്നും ഒരു നെഞ്ചുലയ്ക്കുന്ന ചോദ്യമായിരുന്നു. യശോധര- പ്രകാശത്തെ ധരിച്ചവൾ എന്നാണർഥം. പക്ഷേ ഉടയാടയാക്കിയ പ്രകാശം അവളെ പൊള്ളിച്ചു കളഞ്ഞോ..

അവൻ അതു ചെയ്തത് ഒരുപാട് നല്ല കാരണങ്ങൾക്കു വേണ്ടിയാവാം. ജ്ഞാനം, ബോധോദയം, പ്രകാശം, ലോകരക്ഷ അങ്ങനെയങ്ങനെ. പക്ഷേ അവൾ വെറും ഉപേക്ഷിക്കപ്പട്ടവളാണ്.


കയ്യൊഴിയലിന്റെ ഭീകരതയെയും തന്നോടുതന്നെ തോന്നുന്ന അവജ്ഞയെയും അവൾ എങ്ങനെ കുറുകെ കടന്നുവെന്നതാണിത്. പതിമൂന്നു വർഷങ്ങൾ കളിച്ച് ചിരിച്ച്, പ്രണയം പങ്കിട്ട്, ഓമനിക്കപ്പെട്ട് ജീവിച്ചിട്ട് പിന്നെ വഴിയിൽ തടസമാവാതെ കാലുകൊണ്ടു തട്ടി താഴെയുരുട്ടിയിട്ട കല്ലു പോലെ തന്നെത്തന്നെ കണ്ടവൾ പിന്നെയാ ആഴങ്ങൾ കടന്നു കയറിയത് എങ്ങനെയാണെന്നതാണ്.

എന്നിട്ടും ആദരത്തോടെ അവന്റെ വഴി തന്നെ ശരിയെന്നു പറയുന്നതിലും അതുതന്നെ പിൻതുടരുന്നതിലും ഞാനാലോചിച്ചിട്ട് ഒറ്റക്കാരണമേ ശരിക്കും ഉണ്ടാവൂ. അന്ധമായ പ്രണയം. ഏതായാലും അത് അവന്റേതിനെക്കാൾ അഗാധം തന്നെ.

ശാക്യ രാജകുമാരി യശോധര ശരിക്കും സിദ്ധാർഥന്റെ മച്ചുനത്തി ആയിരുന്നു. ശുദ്ധോദന മഹാരാജാവിന്റെ സഹോദര പുത്രി. സിദ്ധാർഥന്റെ അതേ പ്രായം. വൈശാഖ മാസത്തിൽ ഒരേ ദിവസമാണവർ ജനിച്ചതെന്ന് പാരമ്പര്യം  പറയുന്നു. ഒരുമിച്ച് വളർന്നവർ. പ്രണയിച്ച് പരിണയിച്ചവർ. ഒരുപാട് രാജകുമാരിമാർ പങ്കെടുത്ത ഒരു സ്വയംവരത്തിന്റെ അവസാനം അവരെയെല്ലാം ഉപഹാരങ്ങൾ കൊടുത്ത് തിരിച്ചയച്ച സിദ്ധാർഥൻ അരികിൽനിന്ന മച്ചുനത്തിയുടെ മുമ്പിൽ മുട്ടുകുത്തിയാണ് തന്റെ പ്രണയം പറഞ്ഞതും വധുവാകാമോ എന്നു യാചിച്ചതും. അതും ഒരു തവണയല്ല; രണ്ടു തവണ.


സിദ്ധാർഥൻ കൊട്ടാരം വിട്ടിറങ്ങിപ്പോവുമെന്നുള്ള പ്രവചനമോർമിപ്പിച്ച് പിതാവ് എതിർത്തിട്ടും അവൾ അവനു കൊടുത്ത വാക്കിൽ ഉറച്ചു നിന്നു.  പക്ഷേ പതിനാറാം വയസ്സിൽ കൈ പിടിച്ച് കൂടെക്കൂട്ടിയ കളിക്കൂട്ടുകാരൻ പതിമൂന്നു വർഷങ്ങൾക്കു ശേഷം, അതും മകൻ ജനിച്ച് ഏഴാം ദിവസം പടിയിറങ്ങിപ്പോയി.

അവളോട് നേരത്തെ പറഞ്ഞിരുന്നുവോ.. നമുക്കറിഞ്ഞു കൂടാ... പ്രസവം കഴിഞ്ഞയുടനെ ഇത്രയും വലിയ വിഷാദവും തിരസ്ക്കരണവും അവൾ നേരിട്ടതെങ്ങനെ.. അതു മറിഞ്ഞുകൂടാ. പക്ഷേ വീണ്ടും കൈ പിടിക്കാൻ വന്ന കുറെയേറെ രാജകുമാരൻമാരെ അവൾ നിരാകരിച്ചുവെന്നറിയാം. ബന്ധുക്കളാൽ നിർബന്ധിക്കപ്പെട്ടിട്ടും ചമയങ്ങളും കുറിക്കൂട്ടുകളും ഉപേക്ഷിച്ച് ഒഴുക്കൻ മഞ്ഞച്ചേലയും വീടുവിട്ട ഗൗതമന്റെ അതേ അല്പാഹാരച്ചിട്ടകളുമായി പരുക്കൻ നിലത്തുറങ്ങി കൊട്ടാരത്തിലെ ശിഷ്ടജീവിതം കഴിച്ചുകൂട്ടിയെന്നറിയാം.

പക്ഷേ ഒരുപാടു നാളുകൾക്കു ശേഷം ബോധോദയമുണ്ടായി ബുദ്ധനായിത്തീർന്ന ഭർത്താവ് ഭിക്ഷാടനത്തിനായി കപിലവസ്തുവിൽ വന്നപ്പോൾ മകൻ രാഹുലനെ കണ്ടു നമസ്കരിക്കുവാൻ പറഞ്ഞയച്ചുവെങ്കിലും പോയിക്കാണാൻ അവൾ കൂട്ടാക്കിയില്ല. തന്നോട് സംസാരിക്കണമെങ്കിൽ തങ്ങളുടെ ശയ്യാഗൃഹത്തിൽ വച്ച് ഒറ്റയ്ക്ക് എന്നവൾ നിബന്ധന വച്ചു.

അവൾക്ക് അറിയാമായിരുന്നു അവന് അവളെത്തേടി വരാതിരിക്കാനാവില്ല എന്ന്. അതുപോലെ തന്നെ ശ്രീബുദ്ധൻ യശോധരയെ കണ്ട് വണങ്ങുവാൻ വന്നു. അവളാഗ്രഹിച്ചതു പോലെ അവരുടെ ഉറക്കറയിൽ വച്ച് തനിച്ചു സംസാരിച്ചു. അവളുടെ ത്യാഗം തന്റെ വഴികളെ ജന്മാന്തരങ്ങളിലേക്കു സഫലമാക്കിയെന്ന്  കുമ്പസാരിച്ചു.

ബുദ്ധൻ തിരിയെത്തന്നെ പോയി. തനിയെ.. വീണ്ടും തിരിഞ്ഞു നോക്കാതെ.. മകൻ രാഹുലനും കുറെ നാളുകൾക്കു ശേഷം ബുദ്ധന്റെ ചാരെ പോയി ദീക്ഷ സ്വീകരിച്ചു.


യശോധരയോ? ‘ഖുദക നികായയും’ ‘തേരി ഗാഥ’യും (ചരിത്രത്തിൽ  ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും പുരാതനമായ സ്ത്രീരചനയാണീ  ബുദ്ധഭിക്ഷുണിമാരുടെ പാട്ട്) സിംഹള ഭാഷയിലുള്ള ‘അപദാന’കളും പാരമ്പര്യങ്ങളും ഒക്കെ അവളുടെ പിന്നീടുള്ള കഥ പറയുന്നു. ബുദ്ധന്റെ ആന്തരിക പരിസരത്തു തന്നെ തമ്പു കെട്ടി പാർക്കാൻ അവൾ ആഗ്രഹിച്ചിരിക്കാം. അത്രയ്ക്ക് അഗാധമായിരുന്നു അവളുടെ പ്രണയം...

യശോധരയുടേതായി പാരമ്പര്യം പറയുന്ന ഒരു ബുദ്ധവർണനയുണ്ട്. ഉത്തമ ഗീതത്തിലെ കാമുകിയെപ്പോലെ  അത്ര അഭിനിവേശത്തോടെയാണവൾ ഗൗതമനെ വർണ്ണിക്കുക.. പൂർണ്ണചന്ദ്രനെപ്പോലെയുള്ള മുഖവും കരിനീലപ്പീലികൾ ഇടതൂർന്ന നീലക്കണ്ണുകളും ചുവന്ന പാദങ്ങളും സുവർണ്ണനിറവും.. അങ്ങനെ അംഗപ്രത്യംഗവർണന.. പ്രേമപരവശയായ ഒരു പ്രണയിനിക്ക് മാത്രം അറിയുന്നതുപോലെ.. ചെഞ്ചുവപ്പ് രസനയെക്കുറിച്ചും ആഴമുള്ള മൃദുവായ സ്വരത്തെക്കുറിച്ചും പോലും പറയുന്നു.

അജന്താ ഗുഹകളിലെ ചുവർ ചിത്രങ്ങളിൽ വരച്ചു ചേർത്തിട്ടുള്ള, വിടർന്ന കണ്ണ്കളുമായി ഗൗതമനെ നോക്കി നിൽക്കുന്ന യശോധരയുടെ ശരീരഭാഷ പൂർണ്ണ അനുരാഗിണിയുടേതാണ്.  പ്രണയത്തിന്റെ വഴികളിലൂടെ നടന്നുനടന്ന് സുകൃതത്തിന്റെ പടവുകൾ കയറുകയാണ് യശോധര.

വൈകാരികതയുടെ ഒരു കഠിനകാണ്ഡം താണ്ടാൻ കഴിയുമ്പോൾ തെളിഞ്ഞു വരുന്ന ആത്മവിശ്വാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഒറ്റയടിപ്പാതകൾ. ആ ഒറ്റയടിപ്പാതകളൊക്കെ സംഗമിക്കുന്ന പ്രകാശത്തിന്റെ മലമുകൾ... ഏകാന്ത ബുദ്ധൻമാരുടെ സംഗം ശരണം....


അവിടെയാണ് ഒരു അരങ്ങിൽ പല ചായങ്ങൾ അണിയേണ്ടിവന്ന ഒരുവളുടെ അവസാന അങ്കം. തുളസി പോലെ ശുദ്ധയും തീക്ഷ്ണയുമായ യോഗിനിയാവുക. 

മഹാപ്രജാപതി ഗൗതമി ആയിരുന്നു അവളുടെ പ്രകാശമുള്ള വഴികാട്ടിയും സഹയാത്രികയും. മഹാമായ മരിച്ചതിനു ശേഷം കുഞ്ഞുസിദ്ധാർഥന് അമ്മ തന്നെയായി മാറിയ പോറ്റമ്മ. ബുദ്ധന്റെയടുത്തേക്കുള്ള യശോധരയുടെ രണ്ടാം യാത്രയെ സുഗമമാക്കുക, അവളെ അനുയാത്ര ചെയ്യുക എന്നൊരു ധർമം കൂടി ആ സാധ്വിക്കുണ്ടായിരുന്നു. ശ്രീബുദ്ധന്റെ സ്നേഹപ്രതിരോധം മറികടന്ന് മുടി മുണ്ഡനം ചെയത് ഭിക്ഷുണികളാവാൻ പുറപ്പെട്ട അവരുടെ കൂടെ ഒരുപാട് അന്തഃപുരസ്ത്രീകളും ഉണ്ടായിരുന്നു.

രണ്ടു തലങ്ങളിലുള്ള സമാന്തര അന്വേഷണങ്ങളാണ് ഗൗതമന്റേതും യശോധരയുടേതും. ഒരാൾ പ്രകാശത്തിനു വേണ്ടി വീടുവിട്ടിറങ്ങിയെങ്കിൽ, അയാൾ ഉപേക്ഷിച്ചു പോയ ഉത്തരവാദിത്തങ്ങളെ കുലീനമായി നിറവേറ്റിക്കൊണ്ടാണ് മറ്റേയാൾ അതു ചെയ്തത്. കർമബന്ധങ്ങളെ അഴിച്ചു മാറ്റുന്ന രണ്ടു രീതികൾ. അഗാധമായ ആത്മീയതയും അനന്യമായ കരുണയുമുള്ള ഇണകൾ അവരുടെ ആത്മീയയാത്രയിൽ പരസ്പരം സഹായിക്കുന്നു. 

പിന്നീട് അനേകായിരം ബുദ്ധഭിക്ഷുണികളെ പുണ്യവഴികളിൽ നയിക്കുന്ന മഹാ ഭിക്ഷുണിയായി മാറി അവർ. ബോധോദയം ലഭിച്ച ആദ്യ ബുദ്ധ സന്യാസിനിമാരിൽ ഒരുവൾ. ഒടുവിൽ പരമോന്നത സുകൃതമായ സ്വച്ഛന്ദമൃത്യു എന്ന നിർവാണവും സാധ്യമായി.

എഴുപത്തിയെട്ടാം വയസ്സിൽ നിർവാണം പ്രാപിക്കുന്നതിനുമുന്നേ ബുദ്ധന്റെ അനുഗ്രഹം സ്വീകരിക്കാൻ ഗൗതമിക്കൊപ്പം യശോധര പോകുന്ന ഒരു രംഗം വർണിക്കുന്നുണ്ട് സിംഹളീസ് അപദാനയിൽ. ‘സർവ സുകൃതിനിയായ സ്ത്രീ’ എന്നാണ് ശ്രീബുദ്ധൻ യശോധരയെ വർണ്ണിക്കുന്നത് ഇതിൽ– ‘most virtuous woman’


ബോധോദയം പ്രാപിക്കാൻ സഹായിച്ചതിന് ശ്രീബുദ്ധനോട് നന്ദി പറയുന്നുണ്ടെങ്കിലും ഗൗതമിയെപ്പോലെ യശോധര നിർവാണത്തിന് അനുവാദം ചോദിക്കുന്നതേയില്ല. സമുദ്രത്തിലേക്ക് ഒഴുകിയ ജലം ഒരിക്കലും തിരിച്ചൊഴുകാത്തതു പോലെ താൻ കർമബന്ധനത്തിൽനിന്ന് വിമുക്തയാവുകയാണെന്ന് ശ്രീബുദ്ധനെ അറിയിക്കുക മാത്രം ചെയ്യുന്നു. അവൾ പറയുന്നു: I am my own refuge... – ‘എന്റെ ശരണം ഞാൻ തന്നെയാണ്.’

ശ്രീബുദ്ധന്റെ കഥയുടെ അനുബന്ധമായി കണ്ണീരും സഹതാപവും തുല്യം ചേർത്ത് വരച്ചു ചേർത്ത ഒരു സുന്ദരീഛായാചിത്രമല്ല മനസ്സിൽ ഇനി യശോധര.. ദീപ്തമായ ആത്മീയ ഉന്നതിയിലേക്ക് സമാന്തര വഴികളിലൂടെയെങ്കിലും ഒരുമിച്ചു യാത്ര ചെയ്ത ഇണകളായി ശ്രീബുദ്ധനും യശോധരയും...

പ്രകാശത്തിന്റെ തുല്യ അവകാശികൾ...

........................................



2022 ഡിസംബർ 26, തിങ്കളാഴ്‌ച

രാജേന്ദ്രൻ ഡി + സമസ്യാപൂരണങ്ങൾ

മഹാമൗനം
                             രാജേന്ദ്രൻ ഡി
അറിവേറിയിടിഞ്ഞുതാഴ്ന്നൊരാ- ത്തലചൊന്നതു കേൾക്ക കൂട്ടരേ!
വെറിയേറെ വിടർന്നുചൂടിയാ- നിലപാടുകളോർമ്മമാത്രമായ്
കുറിമാനമതൊട്ടു ചാർത്തിയോ, വിലസാലസഫാലരേഖയിൽ
നെറിവായൊരു കർമ്മധാർമ്മികം
കലയോടെ തെളിഞ്ഞതില്ലപോൽ!

പരയായി മുകർന്ന ചിന്തകൾ
പലതാണതു മൂലധാരയായ്
നിരയായിരമിച്ചു മേലെയായ്
മിലനോത്സുകവൈഖരീമയം
കുരലിന്നു പതിഞ്ഞുപോയതോ
വിലമൊന്നതടഞ്ഞ ചേലിലായ്
വരമാണിനി മൗനഗാഥകൾ
കുലശാപമതേറ്റ വാഗ്മിയായ്!

നെടുനാളുനിറഞ്ഞ ഗർവ്വവും
കൊടിയേന്തിയ രാജമുദ്രയും
വിടുവായ തുറന്നുചൊല്ലിയോ
രിടിനാദസമത്തിലും മദം
പടുതയ്ക്കു കൊഴിഞ്ഞപല്ലുകൾ
പടികേറലു,സ്വപ്നതുല്യമായ്
ചടുലാന്വിതനേത്രമന്ധമായ്
കിടിലം നിജ ധാർഷ്ട്യമന്ത്യമായ്.

ഒരുപൂവു വിരിഞ്ഞു കാണുവാൻ
കരുണാമയഭാവമേകുവോൻ
തരുണാരുണരശ്മിയേകുവാൻ
കരുനീക്കുക, ഭവ്യകാരകാ!
അരുതാത്തവയൊന്നുമേയിവർ-
ക്കൊരുനേരവുമന്തരേ വരാ.
പുരുഹൂതനുതുല്യമാം പദം
വിരുതോടെ കൊടുക്കണേ ഹരാ!
26-12-2022.
====(((((((=======((((((((==((((=(

ഒരുപൂ/വു വിരി/ഞ്ഞു കാണു/വാൻ
കരുണാ/മയഭാ/വമേകു/വോൻ

വരികൾക്കിതുപോലെയിത്രയും
പലപ്രാസവിരുന്നൊരുക്കിയാൽ 
കരുതാമതിനെത്രയോപദാ-
വലിയേറ്റിയതാകുമീ


Xcccc===((((

 
സമസ്യാപൂരണം
■■■■■■■■■

പ്രിയരേ.... 

ഏവർക്കും സമസ്യാപൂരണത്തിലേയ്ക്ക് സ്വാഗതം

 ഇന്നത്തെ സമസ്യ
--------------------------------
''സദ്യയിതു കേരളവിഭാഗഗുണസാന്ദ്രം''

വൃത്തം 

ഇന്ദുവദന

ലക്ഷണം

''ഇന്ദുവന്ദനയ്ക്കു ഭ ജ സം ന ഗുരു രണ്ടും”

പാദത്തിൽ പതിനാലക്ഷരമുള്ള ശക്വരി ഛന്ദസ്സിൽ ഉൾപ്പെടുന്ന ഒരു സംസ്കൃതവൃത്തമാണ്‌ ഇന്ദുവന്ദന.

ഭഗണം, ജഗണം, സഗണം, നഗണം എന്നീ നാല്‌ ഗണങ്ങളും അവസാനം രണ്ട് ഗുരു എന്നിവ ക്രമത്തിൽ വന്നാൽ ഇന്ദുവദന വൃത്തം.

ഉദാ:-1

വെണ്മതികലാഭരണനംബിക ഗണേശൻ
നിർമ്മലഗുണാകമല വിഷ്ണുഭഗവാനും
നാന്മുഖനുമാദികവിമാതു ഗുരുഭൂതർ
നന്മകൾവരുത്തുക നമുക്കു ഹരിരാമാ 

[ഇരുപത്തിനാലുവൃത്തം]

ഉദാഹരണം 2

ചിന്തിതമനാദിസമയാൽമനുജനാർക്കും
അന്തിമപദാഭിസരണേജനിതശോകം
മുന്തിയവിലാസഭവനേയപിസമാനം
എന്തിനുധനാദിയളവറ്റുഭുവിപാർക്കാൻ!

[ശ്രീ രാജേന്ദ്രൻ ഡി എഴുതിയ ശ്ലോകം ]

വില്ലനവനാണു പണിതന്നതു കൊറോണാ
വെല്ലുവിളിയായി പ്രളയങ്ങളുമനേകം
ഇല്ല സുഖ,ദുഃഖരഹിതങ്ങളൊരുനാളും
അല്ലലുകഴിഞ്ഞ തിരുവോണമെതിരേൽക്കാം!

[സജി കണ്ണമംഗലം എഴുതിയ ശ്ലോകം]

ഉദാഹരണശ്ലോകങ്ങൾ ചൊല്ലിയത് ശ്രീ രാംദാസ് എം പി

സജി കണ്ണമംഗലം


==(((=======================


സമസ്യാപൂരണം 
■■■■■■■■■

പ്രിയരേ, സമസ്യാപൂരണത്തിലേയ്ക്ക് ഏവർക്കും സ്വാഗതം .

ഇന്നത്തെ സമസ്യ
■■■■■■■■■■

''അധോലോകതുല്യം മനം സ്നേഹശൂന്യം''

വൃത്തം
-----------

ഭുജംഗപ്രയാതം
🌹🌹🌹🌹🌹🌹

ലക്ഷണം 
🌋🌋🌋

''യകാരങ്ങൾ നാലോ ഭുജംഗപ്രയാതം”

നാലു "യ" ഗണങ്ങൾ (ലഘു-ഗുരു-ഗുരു) ഒന്നിച്ചുവരുന്ന ഗണമാണിത്. ഓരോ വരിയിലും 12 അക്ഷരം വീതം വരുന്ന ഗണം. ഭുജംഗം എന്നാൽ പാമ്പ്. പ്രയാതം എന്നാൽ സഞ്ചാരം. പാമ്പ് സഞ്ചരിക്കുന്നതുപോലെയാണ് ഈ വൃത്തത്തിന്റെ ഗതി. അതിനാൽ ഭുജംഗപ്രയാതം എന്ന് വിളിക്കുന്നു.
🌋🌋🌋🌋🌋🌋🌋🌋🌋🌋🌋🌋🌋

ഉദാഹരണശ്ലോകങ്ങൾ ചൊല്ലിയിരിക്കുന്നത് ശ്രീ Ramdas MP 
അവർകളാണ്.

ഉദാ:1

''ചിദംശം വിഭും നിർമ്മലം നിർവികല്പം
 നിരീഹം നിരാകാരമോങ്കാരഗമ്യം 
ഗുണാതീതമവ്യക്തമേകം തുരീയം
പരം ബ്രഹ്മ യം വേദ തസ്മൈ നമസ്തേ''

[ ശ്രീ ശങ്കരാചാര്യരുടെ വിഷ്ണു ഭുജംഗപ്രയാതത്തിൽ നിന്ന്]

ഉദാ: 2

''മനക്കാമ്പിലെന്നും കവിത്വം വിളങ്ങാൻ
മനോമണ്ഡലത്തിൽ വികാരങ്ങൾ പൂക്കാൻ
വിരൽത്തുമ്പിൽ നിന്നും പദങ്ങൾ സ്ഫുരിക്കാൻ
"കലാദേവി വാണീ തുണയ്ക്കേണമെന്നും..." 

[ശ്രീ എം പി രാംദാസിന്റെ രചനയിൽ നിന്ന് ]

ഉദാഹരണം 3

''മഹാരോഗമെത്തിപ്പഠിപ്പിച്ച പാഠം
മഹാൻമാരുപോലും മറന്നെന്നതോർക്കൂ!
ദഹിച്ചീടുമെല്ലാരുമെന്നൊന്നറിഞ്ഞി-
ട്ടഹം തോറ്റുവെന്നാലിഹം സ്നേഹതീർത്ഥം!!''

[ശ്രീ വിനോദ് പെരുവയുടെ രചനയിൽ നിന്ന്]

ഉദാ: 4

ദശാസ്യന്റെ ലങ്കാപുരത്തിങ്കലെത്തീ
നിശാകാലമപ്പോൾ മരുത്തിന്റെ പുത്രൻ
ദിശാബോധമേകാൻ മരുത്തൊന്നു വീശീ
നിശാപുഷ്പഗന്ധം പരക്കുന്നിതെങ്ങും

[സജി കണ്ണമംഗലത്തിന്റെ രചനയിൽ നിന്ന്]

// സജി കണ്ണമംഗലം //

+++++++++++/+/+++++++±++++++++

സമസ്യാപൂരണം 
■■■■■■■■■

പ്രിയരേ, സമസ്യാപൂരണത്തിലേയ്ക്ക് ഏവർക്കും സ്വാഗതം .

ഇന്നത്തെ സമസ്യ
■■■■■■■■■■

''അധോലോകതുല്യം മനം സ്നേഹശൂന്യം''

വൃത്തം
-----------

ഭുജംഗപ്രയാതം
🌹🌹🌹🌹🌹🌹

ലക്ഷണം 
🌋🌋🌋

''യകാരങ്ങൾ നാലോ ഭുജംഗപ്രയാതം”

നാലു "യ" ഗണങ്ങൾ (ലഘു-ഗുരു-ഗുരു) ഒന്നിച്ചുവരുന്ന ഗണമാണിത്. ഓരോ വരിയിലും 12 അക്ഷരം വീതം വരുന്ന ഗണം. ഭുജംഗം എന്നാൽ പാമ്പ്. പ്രയാതം എന്നാൽ സഞ്ചാരം. പാമ്പ് സഞ്ചരിക്കുന്നതുപോലെയാണ് ഈ വൃത്തത്തിന്റെ ഗതി. അതിനാൽ ഭുജംഗപ്രയാതം എന്ന് വിളിക്കുന്നു.
🌋🌋🌋🌋🌋🌋🌋🌋🌋🌋🌋🌋🌋

ഉദാഹരണശ്ലോകങ്ങൾ ചൊല്ലിയിരിക്കുന്നത് ശ്രീ Ramdas MP 
അവർകളാണ്.

ഉദാ:1

''ചിദംശം വിഭും നിർമ്മലം നിർവികല്പം
 നിരീഹം നിരാകാരമോങ്കാരഗമ്യം 
ഗുണാതീതമവ്യക്തമേകം തുരീയം
പരം ബ്രഹ്മ യം വേദ തസ്മൈ നമസ്തേ''

[ ശ്രീ ശങ്കരാചാര്യരുടെ വിഷ്ണു ഭുജംഗപ്രയാതത്തിൽ നിന്ന്]

ഉദാ: 2

''മനക്കാമ്പിലെന്നും കവിത്വം വിളങ്ങാൻ
മനോമണ്ഡലത്തിൽ വികാരങ്ങൾ പൂക്കാൻ
വിരൽത്തുമ്പിൽ നിന്നും പദങ്ങൾ സ്ഫുരിക്കാൻ
"കലാദേവി വാണീ തുണയ്ക്കേണമെന്നും..." 

[ശ്രീ എം പി രാംദാസിന്റെ രചനയിൽ നിന്ന് ]

ഉദാഹരണം 3

''മഹാരോഗമെത്തിപ്പഠിപ്പിച്ച പാഠം
മഹാൻമാരുപോലും മറന്നെന്നതോർക്കൂ!
ദഹിച്ചീടുമെല്ലാരുമെന്നൊന്നറിഞ്ഞി-
ട്ടഹം തോറ്റുവെന്നാലിഹം സ്നേഹതീർത്ഥം!!''

[ശ്രീ വിനോദ് പെരുവയുടെ രചനയിൽ നിന്ന്]

ഉദാ: 4

ദശാസ്യന്റെ ലങ്കാപുരത്തിങ്കലെത്തീ
നിശാകാലമപ്പോൾ മരുത്തിന്റെ പുത്രൻ
ദിശാബോധമേകാൻ മരുത്തൊന്നു വീശീ
നിശാപുഷ്പഗന്ധം പരക്കുന്നിതെങ്ങും

[സജി കണ്ണമംഗലത്തിന്റെ രചനയിൽ നിന്ന്]

// സജി കണ്ണമംഗലം //

**************

സമസ്യാപൂരണം 
■■■■■■■■■

പ്രിയരേ, സമസ്യാപൂരണത്തിലേയ്ക്ക് ഏവർക്കും സ്വാഗതം .

ഇന്നത്തെ സമസ്യ
■■■■■■■■■■

''അധോലോകതുല്യം മനം സ്നേഹശൂന്യം''

വൃത്തം
-----------

ഭുജംഗപ്രയാതം
🌹🌹🌹🌹🌹🌹

ലക്ഷണം 
🌋🌋🌋

''യകാരങ്ങൾ നാലോ ഭുജംഗപ്രയാതം”

നാലു "യ" ഗണങ്ങൾ (ലഘു-ഗുരു-ഗുരു) ഒന്നിച്ചുവരുന്ന ഗണമാണിത്. ഓരോ വരിയിലും 12 അക്ഷരം വീതം വരുന്ന ഗണം. ഭുജംഗം എന്നാൽ പാമ്പ്. പ്രയാതം എന്നാൽ സഞ്ചാരം. പാമ്പ് സഞ്ചരിക്കുന്നതുപോലെയാണ് ഈ വൃത്തത്തിന്റെ ഗതി. അതിനാൽ ഭുജംഗപ്രയാതം എന്ന് വിളിക്കുന്നു.
🌋🌋🌋🌋🌋🌋🌋🌋🌋🌋🌋🌋🌋

ഉദാഹരണശ്ലോകങ്ങൾ ചൊല്ലിയിരിക്കുന്നത് ശ്രീ Ramdas MP 
അവർകളാണ്.

ഉദാ:1

''ചിദംശം വിഭും നിർമ്മലം നിർവികല്പം
 നിരീഹം നിരാകാരമോങ്കാരഗമ്യം 
ഗുണാതീതമവ്യക്തമേകം തുരീയം
പരം ബ്രഹ്മ യം വേദ തസ്മൈ നമസ്തേ''

[ ശ്രീ ശങ്കരാചാര്യരുടെ വിഷ്ണു ഭുജംഗപ്രയാതത്തിൽ നിന്ന്]

ഉദാ: 2

''മനക്കാമ്പിലെന്നും കവിത്വം വിളങ്ങാൻ
മനോമണ്ഡലത്തിൽ വികാരങ്ങൾ പൂക്കാൻ
വിരൽത്തുമ്പിൽ നിന്നും പദങ്ങൾ സ്ഫുരിക്കാൻ
"കലാദേവി വാണീ തുണയ്ക്കേണമെന്നും..." 

[ശ്രീ എം പി രാംദാസിന്റെ രചനയിൽ നിന്ന് ]

ഉദാഹരണം 3

''മഹാരോഗമെത്തിപ്പഠിപ്പിച്ച പാഠം
മഹാൻമാരുപോലും മറന്നെന്നതോർക്കൂ!
ദഹിച്ചീടുമെല്ലാരുമെന്നൊന്നറിഞ്ഞി-
ട്ടഹം തോറ്റുവെന്നാലിഹം സ്നേഹതീർത്ഥം!!''

[ശ്രീ വിനോദ് പെരുവയുടെ രചനയിൽ നിന്ന്]

ഉദാ: 4

ദശാസ്യന്റെ ലങ്കാപുരത്തിങ്കലെത്തീ
നിശാകാലമപ്പോൾ മരുത്തിന്റെ പുത്രൻ
ദിശാബോധമേകാൻ മരുത്തൊന്നു വീശീ
നിശാപുഷ്പഗന്ധം പരക്കുന്നിതെങ്ങും

[സജി കണ്ണമംഗലത്തിന്റെ രചനയിൽ നിന്ന്]

// സജി കണ്ണമംഗലം //

2022 ഡിസംബർ 24, ശനിയാഴ്‌ച

ഗുരുവിന്റെ മാനവിക ദർശനങ്ങളും ചികിത്സകളും

ഗുരുവിന്റെ മാനവിക ദർശനങ്ങളും ചികിത്സകളും.

തൊട്ടുകൂ/ടായ്മേം വി/ഭാഗീയ ചിന്തയും,
കെട്ട സ/ങ്കുചിത/ത്വമെന്നീ വിനാശങ്ങൾ 

വേദനി/പ്പിക്കേ ഗു/രുദേവ/ഹൃത്തിന്നെ-
യാദർശ/മാനുഷ്യ/തത്വചി/ന്തകൾതൻ 

ബോധ്യമു/ണ്ടായതി/ന്റേ ഫലം, ദൈവവും
ജാcതിയും/ധർമ്മവും ഒന്നുമാ/ത്രം എന്ന

സത്യമീ ലോകത്തെ/.യാകേയ/റ

.

2022 നവംബർ 19, ശനിയാഴ്‌ച

വൃത്തം : രസരംഗം

🙏

സുരഭിലഭാതം വിരിയുകയായീ ഭുവനത്തിൽ
പുലരൊളിതൂകിക്കതിരവനിന്നും വരുമല്ലോ
ഉണരുകവേഗം മടിയതുമാറ്റിക്കുയിലാളേ!
ധരയിതിലെന്നും മഴ കുളിരേകും രസമേറും.
 *********
(വൃ:രസരംഗം)

തതതതതംതം തതതതതംതം തതതംതം



 
*ശ്രീരാം*

2022 നവംബർ 16, ബുധനാഴ്‌ച

ചെറുകഥ : ഒരു നിയോഗം പോലെ


ചെറുകഥ

.        ഒരു നിയോഗം പോലെ
 
.      ഉപഗുപ്തൻ കെ അയിലറ 
.      Mob. 8547487211

അപ്രതീക്ഷിതമായിട്ടാണ് ജയൻ അത്  കണ്ടത്.  തന്റെ കുഞ്ഞുപെങ്ങൾ, ജലജ, രു കച്ചവടക്കാരനോട്‌ ഭിക്ഷ യാചിക്കുന്നു! അയാൾ ഒരുനിമിഷം
സ്തംഭിച്ചുനിന്നുപോയി. സമനില വീണ്ടെടുത്തപ്പോൾ "ജലജമോളേ" എന്ന്  ഉറക്കെ വിളിച്ചുപോയി. പ്രതികരണമായി
ആംഗ്യഭാഷയിൽതന്നോടും ഭിക്ഷ ആവശ്യപ്പെട്ടപ്പോഴാണ് അവൾ ബധിരയും മൂകയുമാണെന്നും, ഏറെ സാമ്യമുണ്ടെങ്കിലും, ജലജമോളല്ലെന്നും, അവളെ  താൻ അവസാനമായി കണ്ടത് ഇരുപതു വർഷങ്ങൾക്കു മുൻപായി രുന്നെന്നുമുള്ള യാഥാർത്ഥ്യബോധമു
ദിച്ചത്! 

ഭിക്ഷക്കാരിക്കുട്ടിയോട്  ദയതോന്നി,  അന്ന് ചുമടുകളെടുത്തു കിട്ടിയ തുക കയ്യിൽ വച്ചുകൊടുത്തപ്പോൾ  അത്ഭുതം കൂറിയ കണ്ണുകളുയർത്തിനോക്കി തൊഴുതിട്ട് അവൾ നടന്നകന്നു.  മനസ്സാകെകലുഷിതമായിക്കഴിഞ്ഞിരുന്നതിനാൽ  മുറിയിലെത്തി ചൗക്കാളത്തിൽ കണ്ണുകളടച്ചു മലർന്നു കിടന്നപ്പോൾ 
ചിന്തകൾ ഭൂതകാലത്തിലേക്ക്
പറന്നുപോയി.

*********        ********         ********

അച്ഛനമ്മമാർക്കും അനുജത്തിക്കു മൊപ്പം സന്തോഷകരമായി കഴിഞ്ഞിരുന്ന  നല്ലകാലം.  താൻ ഏഴാംക്ലാസ്സിൽ
പഠിക്കുന്ന സമയം. ക്ലാസ്സുവിട്ട് മടങ്ങവേ അൻവർ തന്നെ നിർബന്ധിച്ചു സിഗററ്റു വലിപ്പിച്ചു.  വീട്ടിലെത്തിയപ്പോൾ സിഗരറ്റിന്റെ മണം ചെന്നതിനാൽ സംശയം തോന്നിയ ജലജമോൾ "ചേട്ടൻ സിഗററ്റു വലിച്ചോ" എന്ന് ചോദിച്ചത്
കേൾക്കുവാനിടയായ  അച്ഛൻ  തന്നെ ചോദ്യം ചെയ്തപ്പോൾ  സത്യം പറയേണ്ടി വന്നു. "ഇനി ഇതാവർത്തിച്ചേക്കരുത് ".  അച്ഛൻ താക്കീത് തന്നെങ്കിലും  രണ്ടു ദിവസം കഴിഞ്ഞപ്പോൾ  അൻവറിന്റെ വാക്കുകളിൽ മയങ്ങി വീണ്ടും സിഗററ്റു വലിക്കുകയും അതറിയാനിടയായ അച്ഛൻ കലിതുഉളി തന്നെ പൊതിരെ തല്ലിയിട്ട്  "ഇനിമേൽ മുന്നിൽ കണ്ടേക്കരുത്.  എവിടേലും പോയി തൊലഞ്ഞോ" എന്ന്  ആക്രോശിച്ച പ്പോൾ, അർദ്ധരാത്രിയിൽ
അച്ഛന്റെ ഷർട്ടിന്റെ പോക്കറ്റിലുണ്ടാ യിരുന്ന നോട്ടുകളുമെടുത്ത്, വീടു വിട്ടിറങ്ങി.  കിലോമീറ്ററുകൾക്കപ്പു
ത്തുള്ള റയിൽവേ സ്റ്റേഷനിലെത്തി. വെളുപ്പിനെത്തിയ ട്രെയിനിൽ കയറി ഒരു ലക്ഷ്യവുമില്ലാതെ യാത്രയായി. ട്രെയിനിൽവച്ച് അടുക്കുവാനിടയായ മദ്ധ്യവയസ്ക്കനോടൊപ്പം  ഈ വലിയ പട്ടണത്തിലെത്തി അയാളുടെ ഹോട്ടലിൽ വിളമ്പുകാരനായി കൂടി. വർഷങ്ങൾക്കു ശേഷം 
അയാൾ മരിച്ചപ്പോൾ ഹോട്ടൽ പൂട്ടുകയും അവിടെ  ഭക്ഷണം കഴിക്കുവാൻ വരുമായിരുന്ന പ്രശാന്തബാബുവിനൊപ്പം കൂടി
ചുമട്ടുതൊഴിലിൽ ഏർപ്പെടുകയും ചെയ്തു. 

******         ********       *******

പ്രശാന്തബാബു മുറിയിൽക്കയറി
ലൈറ്റിട്ടപ്പോൾ ജയൻ ചിന്തകളിൽ നിന്നുമുണർന്നു.  രാത്രിയിൽ  ജയൻ അയാളോടെല്ലാം പറയുകയും
പിറ്റേദിവസംതന്നെ നാട്ടിലേക്ക്
 പോകുകയാണെന്ന് അറിയിക്കുകയും ചെയ്തു .

ഗ്രാമത്തിലെത്തിയപ്പോൾ, വീട്ടിലെ വിശേഷങ്ങളെന്തെന്നറിയുവാനുള്ള ആകാംക്ഷയിൽ ജയൻ രാമൻപിള്ളയുടെ ചായക്കടയിൽ കയറി.  പരിചയപ്പെടുത്തിയപ്പോൾ  രാമൻപിള്ള വിവരങ്ങളൊക്കെ വിശദീകരിച്ചു.  ജയൻ നാടുവിട്ടശേഷം അച്ഛൻ ശോകമൂകനും രോഗിയുമായി കിടപ്പിലാണ്.  അമ്മ ജോലിക്ക്  പോയി വീടു പുലർത്തുന്നു. ജലജ പത്താം ക്ലാസ്സ് 
കഴിഞ്ഞ് കുട്ടികൾക്ക് ട്യൂഷനെടുക്കുന്നു.  ഇപ്പോഴും അവിവാഹിതയാണ്.

വീട്ടിലേക്ക് നടക്കുമ്പോൾ ജയൻ ഒന്നുറപ്പിച്ചു "ഇനി എന്നേക്കഴിയുന്ന ജോലികൾ ചെയ്തു വീടു പുലർത്തണം.  ജലജയെ വിവാഹം കഴിപ്പിച്ചയയ്ക്കണം. അച്ഛനുമമ്മയ്ക്കും ഇനിയൊരിക്കലും ദുഖങ്ങളുണ്ടാകാതെ നോക്കണം".

വീട്ടുമുറ്റത്തെത്തിയപ്പോൾ ജയൻ  ശങ്കിച്ചു നിന്നുപോയി.  ജലജയാകണം, വരാന്തയിൽ നിൽക്കുന്നു.  അയാളെ കണ്ടപ്പോൾ  അവൾ ചോദിച്ചു:
"ആരാ, എന്തുവേണം?'"
തന്റെ പരുങ്ങലും വിമ്മിഷ്ടവും ശ്രദ്ധിച്ച അവൾ തന്നെ ഒന്നു സൂക്ഷിച്ചുനോക്കി.  മനസ്സിലായപ്പോൾ "അമ്മേ, അച്ഛാ, ദേ ജയേട്ടൻ" എന്ന്  വിളിച്ചുപറഞ്ഞുകൊണ്ട് അകത്തേക്കോടി.  അതുകേട്ടു
പുറത്തേക്കുവന്ന അമ്മ ജയനെ
തിരിച്ചറിയുകയും,  വ്യസനങ്ങളെല്ലാം പ്രതിഫലിപ്പിക്കുമാറ്, "മോനേ" എന്ന് വിളിച്ചു കെട്ടിപ്പിടിച്ചിട്ട് അകത്തേക്ക് വലിച്ചുകൊണ്ടു പോയി, അപ്പോഴേക്കും  എഴുന്നേറ്റിരുന്ന, അച്ഛന്റെ മുന്നിൽ  നിറുത്തി. മെലിഞ്ഞുണങ്ങിയ അച്ഛന്റെ മുഖം ദുഖത്തിന്റെയും സന്തോഷത്തിന്റെയും സമ്മിശ്രവികാരങ്ങളാൽ വലിഞ്ഞുമുറുകിയിരിക്കുന്നു.  ജയൻ അദ്ദേഹത്തിന്റെ കൈകൾ കവർന്നെടുത്തു ചുംബിച്ചിട്ട് "അച്ഛാ എന്നോട് പൊറുക്കച്ഛാ, ഇനി ഞാനീ വീടുവിട്ട് എങ്ങോട്ടും  പോകില്ല" എന്ന് ഗദ്ഗദത്തോടെ ഉരുവിട്ടു.  അച്ഛൻ അവനെ  പിടിച്ചിരുത്തി മുഖത്തേക്ക് തന്നെ സൂക്ഷിച്ചുനോക്കി വികാരഭരിതനായി ഇരിപ്പായി.

നിമിഷങ്ങൾക്കകം  ആ വീട്ടിലെ അന്തരീക്ഷം പാടേ മാറിക്കഴിഞ്ഞു.  അമ്മയും ജലജയും അവന് ഇഷ്ടപ്പെട്ട വിഭവങ്ങളൊരുക്കി.  അച്ഛൻ അവന്റെ അനുഭവങ്ങൾ ചോദിച്ചറിഞ്ഞു. പഴയതുപോലെ സന്തോഷവും സ്നേഹവും നിറഞ്ഞ അന്തരീക്ഷത്തിൽ അത്താഴവും കഴിച്ച് ഉറങ്ങാൻ കിടന്നപ്പോൾ ജയന്റെ മനസ്സിലേക്ക് ആ ഭിക്ഷക്കാരിക്കുട്ടിയുടെ മുഖം തെളിഞ്ഞു വന്നു. ആ നിമിഷം അവൻ ചിന്തിച്ചുപോയി  "ഇന്ന് ഈ സന്ധ്യാവേളയിൽ പ്രിയങ്കരമായ ഈ സ്നേഹക്കൂട്ടിലേയ്ക്ക് എന്റെ മടങ്ങി വരവിനുള്ള നിയോഗം പോലെയാണല്ലോ ഈശ്വരാ അങ്ങ് അന്ന് അവളെ എന്റെ
മുന്നിലേക്കെത്തിച്ചുതന്നത്!"


Address:

K. Upagupthan,
34, Soorya,
Mannaamoola,
Perurkada,
Thiruvananthapuram 695 005








ചെറുകഥ

.        ഒരു നിയോഗം പോലെ 

അപ്രതീക്ഷിതമായിട്ടാണ് ജയൻ അത്  കണ്ടത്.  തന്റെ കുഞ്ഞുപെങ്ങൾ, ജലജ, രു കച്ചവടക്കാരനോട്‌ ഭിക്ഷ യാചിക്കുന്നു!  അയാൾ സ്തംഭിച്ചു നിന്നുപോയി. സമനില വീണ്ടെടുത്തു
"ജലജമോളേ" എന്ന്  ഉറക്കെ വിളിച്ചു. പ്രതികരണമായി ആംഗ്യഭാഷയിൽ
തന്നോടും ഭിക്ഷ ആവശ്യപ്പെട്ടപ്പോഴാണ്  ബധിരയും മൂകയുമാണെന്നും, ഏറെ സാമ്യതയുണ്ടേലും, ജലജമോളല്ലെന്നും,
അവളെ  അവസാനമായി കണ്ടത് ഇരുപതു വർഷങ്ങൾക്കു
മുൻപായിരുന്നെന്നുമുള്ള
യാഥാർത്ഥ്യബോധമുദിച്ചത്! 

ഭിക്ഷക്കാരിക്കുട്ടിയോട്  ദയതോന്നി  അന്ന് ചുമടുകളെടുത്തു കിട്ടിയ തുക കയ്യിൽ വച്ചുകൊടുത്തപ്പോൾ  അത്ഭുതം കൂറിയ കണ്ണുകളുയർത്തി നോക്കി തൊഴുതിട്ട് അവൾ നടന്നു.  മനസ്സാകെ
കലുഷിതമായിക്കഴിഞ്ഞിരുന്നതിനാൽ  
മുറിയിലെത്തി ചൗക്കാളത്തിൽ
കണ്ണുകളടച്ചു മലർന്നു കിടന്നപ്പോൾ 
ചിന്തകൾ ഭൂതകാലത്തിലേക്ക്
പറന്നുപോയി.

*********        ********         ********

അച്ഛനമ്മമാർക്കും അനുജത്തിക്കുമൊപ്പം 
സന്തോഷകരമായി കഴിഞ്ഞിരുന്ന  നല്ലകാലം.  താൻ ഏഴാംക്ലാസ്സിൽ
പഠിക്കുന്ന സമയം. ക്ലാസ്സുവിട്ട് മടങ്ങവേ അൻവർ തന്നെ നിർബന്ധിച്ചു സിഗററ്റു വലിപ്പിച്ചു.  വീട്ടിലെത്തിയപ്പോൾ സംശയം തോന്നിയ ജലജമോൾ "ചേട്ടൻ സിഗററ്റു വലിച്ചോ" എന്ന് ചോദിച്ചത്
കേൾക്കുവാനിടയായ  അച്ഛൻ  ചോദ്യം ചെയ്തപ്പോൾ  സത്യം പറയേണ്ടി വന്നു. "ഇനി ഇതാവർത്തിച്ചേക്കരുത് ".   അച്ഛൻ താക്കീത് തന്നെങ്കിലും  രണ്ടു ദിവസം കഴിഞ്ഞപ്പോൾ  അൻവറിന്റെ വാക്കുകളിൽ മയങ്ങി വീണ്ടും സിഗററ്റു വലിക്കുകയും അതറിയാനിടയായ അച്ഛൻ കലിതുഉളി തന്നെ പൊതിരെ തല്ലിയിട്ട്  "ഇനിമേൽ മുന്നിൽ കണ്ടേക്കരുത്.  എവിടേലും പോയിത്തൊലഞ്ഞോ" എന്ന്  ആക്രോശിച്ചപ്പോൾ, അർദ്ധരാത്രിയിൽ
അച്ഛന്റെ ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന നോട്ടുകളുമെടുത്ത്, വീടുവിട്ടിറങ്ങി. കിലോമീറ്ററുകൾക്കപ്പുറത്തുള്ള റയിൽവേ സ്റ്റേഷനിലെത്തി.  ട്രെയിനിൽവച്ച് അടുക്കുവാനിടയായ മദ്ധ്യവയസ്ക്കനോടൊപ്പം  ഈ വലിയ പട്ടണത്തിലെത്തി അയാളുടെ ഹോട്ടലിൽ വിളമ്പുകാരനായി കൂടി. 
അയാൾ മരിച്ചപ്പോൾ ഹോട്ടൽ പൂട്ടുകയും അവിടെ  ഭക്ഷണം കഴിക്കുവാൻ വരുമായിരുന്ന പ്രശാന്തബാബുവിനൊപ്പം കൂടി
ചുമട്ടുതൊഴിലിൽ ഏർപ്പെടുകയും ചെയ്തു. 

******         ********       *******

പ്രശാന്തബാബു മുറിയിൽക്കയറി
ലൈറ്റിട്ടപ്പോൾ ജയൻ ചിന്തകളിൽ നിന്നുമുണർന്നു.  രാത്രിയിൽ  ജയൻ അയാളോടെല്ലാം പറയുകയും
പിറ്റേദിവസംതന്നെ നാട്ടിലേക്ക്
 പോകുകയാണെന്നും അറിയിച്ചു.

ഗ്രാമത്തിലെത്തിയപ്പോൾ, വീട്ടിലെ വിശേഷങ്ങളെന്തെന്നറിയുവാനുള്ള ആകാംക്ഷയിൽ ജയൻ രാമൻപിള്ളയുടെ ചായക്കടയിൽ കയറി.  പരിചയപ്പെടുത്തിയപ്പോൾ  രാമൻപിള്ള വിവരങ്ങളൊക്കെ വിശദീകരിച്ചു.  ജയൻ നാടുവിട്ടശേഷം അച്ഛൻ ശോകമൂകനും രോഗിയുമായി കിടപ്പിലാണ്.  അമ്മ ജോലിക്ക്  പോയി വീടു പുലർത്തുന്നു. ജലജ പത്താം ക്ലാസ്സ് 
കഴിഞ്ഞ് കുട്ടികൾക്ക് ട്യൂഷനെടുക്കുന്നു.  അവിവാഹിതയാണ്.

വീട്ടിലേക്ക് നടക്കുമ്പോൾ ജയൻ ഒന്നുറപ്പിച്ചു.  "ഇനി എന്നേക്കഴിയുന്ന ജോലികൾ ചെയ്തു വീടു പുലർത്തണം.  ജലജയെ വിവാഹം കഴിപ്പിച്ചയയ്ക്കണം. അച്ഛനുമമ്മയ്ക്കും ഇനിയൊരിക്കലും ദുഖങ്ങളുണ്ടാകാതെ നോക്കണം".

വീട്ടുമുറ്റത്തെത്തിയപ്പോൾ ജയൻ  ശങ്കിച്ചു നിന്നുപോയി.  ജലജയാകണം, വരാന്തയിൽ നിൽക്കുന്നു.  അയാളെ കണ്ടപ്പോൾ  അവൾ ചോദിച്ചു:
"ആരാ, എന്തുവേണം?'"
തന്റെ പരുങ്ങലും വിമ്മിഷ്ടവും ശ്രദ്ധിച്ച അവൾ തന്നെ ഒന്നു സൂക്ഷിച്ചുനോക്കി.  മനസ്സിലായപ്പോൾ "അമ്മേ, അച്ഛാ, ദേ ജയേട്ടൻ" എന്ന്  വിളിച്ചുപറഞ്ഞുകൊണ്ട് അകത്തേക്കോടി.  അതുകേട്ടു
പുറത്തേക്കുവന്ന അമ്മ ജയനെ
തിരിച്ചറിയുകയും,  വ്യസനങ്ങളെല്ലാം പ്രതിഫലിപ്പിക്കുമാറ്, "മോനേ" എന്ന് വിളിച്ചു കെട്ടിപ്പിടിച്ച് അകത്തേക്ക് വലിച്ചുകൊണ്ടു പോയി, അപ്പോഴേക്കും  എഴുന്നേറ്റിരുന്ന, അച്ഛന്റെ മുന്നിൽ  നിറുത്തി. മെലിഞ്ഞുണങ്ങിയ അച്ഛന്റെ മുഖം ദുഖത്തിന്റെയും സന്തോഷത്തിന്റെയും സമ്മിശ്രവികാരങ്ങളാൽ വലിഞ്ഞുമുറുകിയിരിക്കുന്നു.  ജയൻ അദ്ദേഹത്തിന്റെ കൈകൾ കവർന്നെടുത്തു ചുംബിച്ചിട്ട് "അച്ഛാ എന്നോട് പൊറുക്കച്ഛാ, ഇനി ഞാനീ വീടുവിട്ട് എങ്ങോട്ടും  പോകില്ല" എന്ന് ഗദ്ഗദത്തോടെ ഉരുവിട്ടു.  അച്ഛൻ അവനെ  പിടിച്ചിരുത്തി മുഖത്തേക്ക് തന്നെ സൂക്ഷിച്ചുനോക്കി വികാരഭരിതനായി ഇരിപ്പായി.

നിമിഷങ്ങൾക്കകം  ആ വീട്ടിലെ അന്തരീക്ഷം പാടേ മാറിക്കഴിഞ്ഞു.  അമ്മയും ജലജയും അവന് ഇഷ്ടപ്പെട്ട വിഭവങ്ങളൊരുക്കി.  അച്ഛൻ അവന്റെ അനുഭവങ്ങൾ ചോദിച്ചറിഞ്ഞു. പഴയതുപോലെ സന്തോഷവും സ്നേഹവും നിറഞ്ഞ അന്തരീക്ഷത്തിൽ അത്താഴവും കഴിച്ച് ഉറങ്ങാൻ കിടന്നപ്പോൾ ജയന്റെ മനസ്സിലേക്ക് ആ ഭിക്ഷക്കാരിക്കുട്ടിയുടെ മുഖം തെളിഞ്ഞു വന്നു. ആ നിമിഷം അവൻ ചിന്തിച്ചുപോയി  "ഇന്ന് ഈ സന്ധ്യാവേളയിൽ പ്രിയങ്കരമായ ഈ സ്നേഹവീട്ടിലേയ്ക്കുള്ള എന്റെ മടങ്ങി വരവിനുള്ള നിയോഗം പോലെയാണല്ലോ ഈശ്വരാ അങ്ങ് അന്ന് അവളെ എന്റെ
മുന്നിലേക്കെത്തിച്ചുതന്നത്!"
(346 words )

ഉപഗുപ്തൻ കെ അയിലറ 
Mob. 8547487211

Address:

K. Upagupthan,
34, Soorya,
Mannaamoola,
Perurkada,
Thiruvananthapuram 695 005


2022 നവംബർ 13, ഞായറാഴ്‌ച

വൃത്തം :: മന്ദാക്രാന്ത

വൃത്തം ::: മന്ദാക്രാന്ത

ലക്ഷണം " മന്ദാക്രാന്ത മ ഭ ന ത ത ഗം
നാലുമാറേഴുമായ് ഗം "

 മ         ഭ       ന      ത     ത     ഗ  ഗ 
- - -    - u u    uuu   - -u    - - u     -     -

ഉദാഹരണം
പാലിക്കാനായ് ഭുവനമഖിലം ഭൂതലേ ജാതനായ-
ക്കാലിക്കൂട്ടം കലിതകുതുകം കാത്ത കണ്ണന്നു ഭംഗ്യാ.
}
(ശാസിച്ചിടേ അരുമമകനെ,ക്കുസൃതിയേറുന്നകാണേ,
ശ്വാസംകിട്ടാത്തവിധമവ ത്തിൽ ടിച്ചവനത്തി നിർത്തിയിട്ടമ്മ മുന്നിൽ  

ശോകം തിങ്ങും മുഖകമലമാകെത്തുലാവർഷയാകാ-
ശത്തിൻ തുല്യം, നയനമിനിയെപ്പോൾ തുളുമ്പീടുമെന്നോ 
വിങ്ങിപ്പൊട്ടിക്കരയുവതിനായെത്ര നേരം 

1.മന്ദാക്രാന്താ :: വൃത്തം 2.വൃത്തം :: വസന്തതിലകം

വൃത്തം ::: മന്ദാക്രാന്ത
വൃത്തം  :: വസന്തതിലകം
 
ലക്ഷണം " മന്ദാക്രാന്ത മ ഭ ന ത ത ഗം
നാലുമാറേഴുമായ് ഗം "

 മ         ഭ       ന      ത     ത     ഗ  ഗ 
- - -    - u u    uuu   - -u    - - u     -     -


1.  വൃത്തം ::: മന്ദാക്രാന്ത

ലക്ഷണം " മന്ദാക്രാന്ത മ ഭ ന ത ത ഗം
നാലുമാറേഴുമായ് ഗം "

ഉദാഹരണം
പാലിക്കാനായ് ഭുവനമഖിലം ഭൂതലേ ജാതനായ-
ക്കാലിക്കൂട്ടം കലിതകുതുകം കാത്ത കണ്ണന്നു ഭംഗ്യാ
പീലിക്കോലൊന്നടിമലരിൽ നീ കാഴ്ചയായ് വെച്ചിടേണം
മൗലിക്കെട്ടിൽ തിരുകുമതിനെ തീർച്ചയായ് ഭക്തദാസൻ
പാലിക്കാ / നായ്ഭുവ / നമഖി / ലംഭൂത / ലേജാത / നായ -
 
 ---  സർവ്വഗുരു  മ ഗണം / -- u u ആദ്യഗുരു  ഭ ഗണം / u u u  സർവ്വലഘു  ന ഗണം / -- -- u  അന്ത്യലഘു  ത ഗണം / -- -- u അന്ത്യലഘു  ത ഗണം / -- ഗ -- ഗ
ക്കാലിക്കൂ / ട്ടംകലി / തകുതു / കംകാത്ത / കണ്ണന്നു / ഭംഗ്യാ
-- -- --  സർവ്വഗുരു മ ഗണം / -- u u ആദ്യഗുരു  ഭ ഗണം / u u u സർവ്വലഘു  ന ഗണം / -- -- u അന്ത്യലഘു  ത ഗണം / -- -- u  അന്ത്യലഘു  ത ഗണം / -- ഗ -- ഗ
                   കൂട്ടുകാരേ, തുടർവരികൾ നിങ്ങൾ അടയാളപ്പെടുത്തി ഗണവ്യവസ്ഥ നിർണ്ണയിക്കുമല്ലോ?
                        മ ഭ ന ത ത ഗഗ എന്നീ ഗണവ്യവസ്ഥയിൽ ഓരോ വരിയിലും 17 അക്ഷരങ്ങൾവീതം വരുന്ന അത്യഷ്ടി എന്ന ചന്ദസിൽപ്പെട്ട ഒരു സമവൃത്തമാണ് മന്ദാക്രാന്ത.4,8 അക്ഷരങ്ങൾക്കു ശേഷം' യതി 'യുമുണ്ട്. മന്ദാക്രാന്ത ഒരു സമവൃത്തമായതുകൊണ്ട് എല്ലാവരികളിലേയും ഗണവ്യവസ്ഥ ഒരുപോലെയാണ്.

2. വൃത്തം : വസന്തതിലകം

ലക്ഷണം :-
"ചൊല്ലാം വസന്തതിലകം ത ഭ ജം ജ ഗം ഗം "

                ത ഗണം, ഭ ഗണം, ജ ഗണം, ജ ഗണം എന്നീ നാലു ഗണ ങ്ങൾക്കു ശേഷം രണ്ടു ഗുരുവും കൂടി വരുന്ന സംസ്‌കൃത സമവൃത്തമാണ് വസന്തതിലകം. ഗ ഗ ല / ഗ ല ല / ല ഗ ല / ലഗല /ഗ ഗ എന്നിങ്ങനെ ഓരോ വരിയിലും 14 അക്ഷരങ്ങൾ വീതമുള്ള ശക്വരി എന്ന ചന്ദസിലുള്ള വൃത്തമാണിത്. സിംഹോന്നത, ഉദ്ധർഷിണി, സിംഹോദ്ധത എന്ന പേരിലും വസന്തതിലകം അറിയപ്പെടുന്നു. കുമാരനാശാന്റെ വീണപൂവ് എന്ന ഖണ്ഡകാവ്യം മുഴുവനും ഈ വൃത്തത്തിലാണ് എഴുതിയിട്ടുള്ളത്.
ലക്ഷണം സംസ്കൃതത്തിൽ,
"ഉക്താ വസന്തതിലകാ ത ഭ ജാ ജ ഗൗഗ :എന്നാണ്
ഉദാ :
ഹാ!പുഷ്പമേ അധികതുംഗ പദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ
ശ്രീഭൂവിലസ്ഥിര അസംശയമിന്നുനിന്റെ -
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ
ഹാ!പുഷ്പ / മേഅധി/ കതുംഗ / പദത്തി / ലെത്ര
-- -- u  അന്ത്യലഘു  ത ഗണം / -- u u ആദ്യഗുരു  ഭ ഗണം / u -- u മധ്യഗുരു  ജ ഗണം / u -- u മധ്യഗുരു  ജ ഗണം / -- ഗ -- ഗ
ശോഭിച്ചി / രുന്നിതൊ / രുരാജ്ഞി / കണക്ക / യേനീ
-- -- u അന്ത്യലഘു  ത ഗണം / -- u u ആദ്യഗുരു ഭ ഗണം / u --u മധ്യഗുരു ജ ഗണം / u -- u മധ്യഗുരു  ജ ഗണം / -- ഗ --ഗ
                 ( തുടരും..)


സ്വസ്തി ഹേ,കാവ്യദേവതേ 
(വൃ:വസന്തതിലകം) 
---------------------------------------------------------------
പദ്യംചമയ്ക്കുവതിനില്ല
' നിവൃത്തിയെന്നാൽ,
ഗദ്യംചമയ്ച്ചുപരിഹാസിതരായി മാറാം' എന്നത്രെയിന്നുചില വാനര കോമരങ്ങൾ,
നിർന്നിദ്രമോർപ്പുശിരസ്സത്ര തപിച്ചുപാരം!

തുഞ്ചന്റെയേടുകളതൊന്നുമവർക്കുവേണ്ടാ;
കുഞ്ചന്റെ തുള്ളലിലുമില്ല മഹത്വമൽപ്പം!ഉണ്ണായിവാര്യരുടെ സൂക്തമതൊന്നുപോലും
ഉണ്ണാനവർക്കഥ മനസ്സുചലിപ്പതില്ലാ!

കണ്ണായകാവ്യശതമേതുമുരച്ചിടാനായ്,
കണ്ണത്രപോര,കടുകട്ടിയതല്ലി കഷ്ടം!
എന്നാലുമെന്തുപഴിചൊല്ലിനടപ്പുനീളേ,
നന്നായിടാ പരിഷരിപ്പടുവിഡ്‌ഢികൾഹാ!

വേദേതിഹാസനിഗമാഗമസാരമൊന്നും
മൂദേവികൾക്കുമനതാരിലുടക്കുകില്ലാ!
ചേതസ്സിനുള്ളിലുരുകൊൾവതുമാത്രതോറും
ഖ്യാതിക്കുവേണ്ടി,നിജശൂന്യപദങ്ങളത്രേ!

ഈ വിശ്വചേതനയിലാഴ്ന്നനുരാഗവായ്‌പ്പാൽ,
ജീവന്റെ താള,ലയഭാവമറിഞ്ഞുകൊണ്ടേ,
നാവിൽനുരച്ചപരിപാവനശീലുകൾക്കി-
ങ്ങേവംമതിച്ചിടുവതെങ്ങനെമൂല്യമാവോ!    

പദ്യംപലർക്കുമതിസാഹസമായിരിക്കാം;
മദ്യംലഭിക്കുകിലതിൽപരമെന്തുനല്ലൂ!
വിദ്യയ്ക്കു ദേവിവിളയാടണമുള്ളിലെന്നും
മധ്യേയതോർക്കുകിൽ മദാന്ധതമായുകില്ലേ!

വൃത്താദിപദ്യഗുണമല്ലയിവർക്കുപഥ്യം,
മത്താകെമുറ്റിയൊരുമസ്തകമല്ലിനിത്യം!
മുത്താകെ,യുക്തിയൊടെടുത്തൊരു മാലകോർത്താൽ,
ചിത്തായചിത്തുകളതുത്തമമെന്നുവാഴ്ത്തും!

ആരാന്റെ മുല്ലയിലൊരുറ്റമലർ വിരിഞ്ഞാൽ;
ചാരേയണഞ്ഞതിനെയെത്രയികഴ്ത്തിടുന്നു!
നേരിൻ വിശുദ്ധിയനുമാത്ര  കെടുത്തിയാലും,
നേരിൽ,സുഗന്ധമതുതൂകിയതങ്ങു നിൽക്കും!

ഭ്രാന്തൻ നിശാന്തമൊരു കൂവലുകൂവിയാലേ,
കാന്താരമൊട്ടുമിളകില്ലതുസത്യ,മെന്നാൽ;
ഭ്രാന്തിൻ മഹത്വമതിഭംഗിയിൽ വാഴ്ത്തുവോരേ -
യെന്തൊന്നു ചൊല്ലിയിഹ യിന്നുവിളിച്ചിടേണ്ടൂ!

കൊല്ലുന്നു,നിത്യമനുതാപമൊരിറ്റുമില്ലാ -
തല്ലോ,നിഷാദകുലമെൻ മലയാളഭാഷ!
ഇല്ലില്ലഹന്ത,യൊരുതെല്ലുമെനിക്കിതിൻമേൽ;
വല്ലാത്തദു:ഖ,മതിനാലിതു ചൊല്ലിടുന്നേൻ!

----------------------------------------------------------------
സുദർശൻ കാർത്തികപ്പറമ്പിൽ
ഗ ഗ ല / ഗ ല ല / ല ഗ ല / ലഗല /ഗ ഗ

ഖേദിക്കിലില്ല പരിഹാരമിതിന്നു തെല്ലും!
ഖ്യാതിക്കുവേണ്ടിയിവരിങ്ങനെ ചെയ്കയാമോ?
പദ്യംചമയ്ക്കുവതിനായി പഠിക്കവേണ്ടും
വിദ്യയ്ക്കു വേണ്ടിയിവരൊട്ടുമെനക്കെടില്ലാ!

2022 നവംബർ 12, ശനിയാഴ്‌ച

വൃത്തം :: രുചിതതരം

#ഊഞ്ഞാലാടാൻ_വരൂ_സഖീ!
*********************************

ഊഞ്ഞാലാടാൻ പുഴയുടെയരുകിൽ പ്രിയസഖി! നീ!
വന്നീടാമോ പ്രണയമധുരമാം മൊഴികളുമായ്
ചേണോലുംനിൻ മൃദുലയനടനം മദഭരിതം
പാടാമല്ലോ കവിതകളിനിയും കളമൊഴിയേ!

ഓർത്താലുള്ളം ലയതരളിതമാം നിമിഷവുമായ്
രാഗംചേരും ഹൃദി മധുനിറയും രജനികളിൽ
പാട്ടുംപാടാം, കവിതയിലുതിരും മധുരരസം,
നിന്നോടിഷ്ടം മിഴികളിലുണരും ലഹരിമയം!
*******
ശ്രീരാം 

(വൃത്തം: രുചിരതരം)

(തംതംതംതം തതതത തതതം തതതതതം..എന്ന താളം)

2022 നവംബർ 7, തിങ്കളാഴ്‌ച

വൃത്തം - ഉപസർപ്പിണി

ശക്തിസ്രോതസ്സ്
-----.................

ഉയർന്നിടുന്നൂ ഉദയാർക്കബിംബം
നഭസ്സിലെന്നും പ്രഭവീശിനിൽപ്പൂ
നിറഞ്ഞിടുന്നൂ പുതുശോഭയെങ്ങും
പരത്തിടുന്നൂ കിരണപ്രകാശം.

ഉണർന്നിടുന്നൂ മിഴിവോടെയെന്നും
നമിച്ചിടുന്നൂ തൊഴുകയ്യുമായീ
അകത്തടങ്ങൾ നിറസാന്ദ്രമായി -
പ്പുണർന്നിടുന്നൂ പുതുമോടിയോടേ .

പ്രപഞ്ചസത്യപ്പൊരുളിന്റെമുന്നിൽ
ജയിച്ചിടാനോ കഴിവില്ലയാർക്കും 
അഹന്തയൊട്ടും പിടിപെട്ടിടാതേ
കഴിഞ്ഞുകൂടാം ഭുവനത്തിലെന്നും .

അടിച്ചുവീഴ്ത്താൻ തുനിയുന്ന മർത്ത്യൻ
ഭയന്നിടുന്നൂ അരുണന്റെ മുന്നിൽ
ജ്വലിച്ചുതീരും, നിമിഷത്തിലെല്ലാം
തൃണങ്ങളെപ്പോൽ ചിറകറ്റുവീഴും.

ജയിച്ചിടാനായപരന്റെ മുന്നിൽ
വരച്ചുകാട്ടുന്ന ദുഷിച്ച ചിത്രം !
തകർത്തിടുന്നൂ ക്ഷണമാത്രയിങ്കൽ
വിറച്ചിടുന്നൂ ക്ഷിതിയിൽ ജനങ്ങൾ !

വെളിച്ചമേകുന്ന പ്രഭാകരന്റെ
കൃപാകടാക്ഷം നിറയട്ടെ മന്നിൽ
ദുഷിപ്പുകാട്ടാതെയുണർന്നിടാനായ്
മനസ്സിലെന്നും തെളിവേകിടേണം.

അജിത സത്യൻ

2022 നവംബർ 6, ഞായറാഴ്‌ച

മല്ലികക്കവിത

മല്ലികക്കവിത

   ര         സ       ജ        ജ         ഭ         ര 
-- u -- / u u -- / u -- u / u -- u / -- u u / -- u -- 

ആരിലും/ദയ കാ/ട്ടിടുന്നൊ/രു
   മർത്യ/നെത്രദ/യാപരൻ
ആശ്രയം/ തരുമാ/ദായാനി/ധി
    ലോക/ത്തിന്നു വി/ളക്കഹോ
എത്രയാളുകളിന്നീ ലോകത്തു
    കാണുമങ്ങനെയുള്ളവർ


 




രം സ ജം ജ ഭ രേഫമിഗ്ഗണ യോഗമത്രഹി മല്ലിക "
ചന്തമേ / റിയപൂ / വിലുംശ /ബളാഭ/ മാംശല / ഭിത്തിലും /
-- u --  മധ്യലഘു  ര ഗണം / u u -- അന്ത്യഗുരു  സ ഗണം / u -- u മധ്യഗുരു  ജ ഗണം / u -- u  മധ്യഗുരു  ജ ഗണം / -- u u ആദ്യഗുരു  ഭ ഗണം / -- u -- മധ്യലഘു ര ഗണം /
സന്തതം / കരതാ / രിയെന്നൊ / രുചിത്ര / ചാതുരി / കാട്ടിയും /
-- u --  മധ്യലഘു ര ഗണം / u u -- അന്ത്യഗുരു  സ ഗണം / u -- u മധ്യഗുരു  ജ ഗണം / u --u മധ്യഗുരു  ജ ഗണം / -- u u ആദ്യഗുരു  ഭ ഗണം / -- u --  മധ്യലഘു  ര ഗണം/

മല്ലിക വൃത്തം

വൃത്തം : മല്ലിക
                 ഒരു സംകൃത സമവൃത്തമാണ് മല്ലിക. ധൃതി എന്ന ഛന്ദസിൽപ്പെട്ട ഓരോ വരിയിലും 18 അക്ഷരങ്ങൾ വീതമുള്ള വൃത്തമാണിത്.
ലക്ഷണം :--
"രം സ ജം ജ ഭ രേഫമിഗ്ഗണ യോഗമത്രഹി മല്ലിക "

                    വൃത്തശാസ്ത്ര സങ്കേതം അനുസരിച്ച് ര, സ, ജ, ജ ഭ, ര എന്നീ ഗണവ്യവസ്ഥയിൽ വരുന്ന വൃത്തമാണ് മല്ലിക.ഏഴു മാത്രകളുടെ താളമാണ് ഈ വൃത്തത്തിനുള്ളത്.'തകിട തകധിമി ' എന്ന വായ്ത്താരി മല്ലിക വൃത്തത്തിന്റെ താളമായി പരിഗണിക്കാവുന്നതാണ്.
ഉദാഹരണം :-
ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയെന്നൊരു
ചിത്ര ചാതുരി കാട്ടിയും
ഹന്ത ചാരുകടാക്ഷമാലകളർക്ക രശ്മിയിൽ നീട്ടിയും
ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങുമീശനെ വാഴ്ത്തുവിൻ
ചന്തമേ / റിയപൂ / വിലുംശ /ബളാഭ/ മാംശല / ഭിത്തിലും /
-- u --  മധ്യലഘു  ര ഗണം / u u -- അന്ത്യഗുരു  സ ഗണം / u -- u മധ്യഗുരു  ജ ഗണം / u -- u  മധ്യഗുരു  ജ ഗണം / -- u u ആദ്യഗുരു  ഭ ഗണം / -- u -- മധ്യലഘു ര ഗണം /
സന്തതം / കരതാ / രിയെന്നൊ / രുചിത്ര / ചാതുരി / കാട്ടിയും /
-- u --  മധ്യലഘു ര ഗണം / u u -- അന്ത്യഗുരു  സ ഗണം / u -- u മധ്യഗുരു  ജ ഗണം / u --u മധ്യഗുരു  ജ ഗണം / -- u u ആദ്യഗുരു  ഭ ഗണം / -- u --  മധ്യലഘു  ര ഗണം/
                       കൂട്ടുകാരേ,
മല്ലിക ഒരു സമവൃത്തമായതുകൊണ്ട് എല്ലാ പാദങ്ങളിലേയും ഗണവ്യവസ്ഥ ഒരേപോലെയാണ്. തുടർവരികൾ വൃത്തം നിർണ്ണയിച്ചു നോക്കുമല്ലോ?
                   ( തുടരും..)

ലഹരി

ലഹരി


ബോധത്തെ ക്രൂശിക്കുവാൻ
    മത്താം ലഹരിക്കാകും
ബാല്യത്തിലെന്നപോലെ
   കൗമാരകാലത്തിലും

യൗവ്വനത്തിലും തഥാ 
    വാർദ്ധക്യത്തിലുമൊപ്പം,
അവ്വിധമല്ലോയതി-
     ന്നാകർഷണവലയം!

ചാക്കിലാക്കുവാനായി
    കാത്തിരിപ്പൂ മാഫിയാ
സംഘങ്ങൾ കഞ്ചാവുമായ്
    മയക്കുമരുന്നുമായ്

വിദ്യാലയപ്പടിക്കൽ,
     നാൽക്കവലകൾതോറും
ആദ്യമായൊരുത്തനേ
     വീഴ്ത്തുവാനായും പിന്നെ

പതിവാമംഗങ്ങൾക്ക-
      ങ്ങെത്തിച്ചു കൊടുക്കാനും
പണത്തെ കൈപ്പറ്റീട്ടു
      മേലാളർക്കെത്തിക്കാനും

ലഹരിക്കൊറ്റനാളി
      ലെങ്കിലും ദാസ്യപ്പെട്ടാ-
ലെന്നുമാ നീരാളീടെ
      കൈപ്പിടീലൊതുങ്ങീടും

പിന്നെയൊരിക്കൽപോലും
      രക്ഷപ്പെടാനായിടാ
പെട്ടുപോയെന്നുസാരം,
      പട്ടുപോകാനെളുപ്പം

കുട്ടികൾക്കുത്തേജനം
       ഒരിക്കലുണ്ടായിടിൽ
കുത്തഴിഞ്ഞാജീവിതം,
        കുറ്റവാസനേമുണ്ടാം,

വിഷാദം, സംശയങ്ങൾ
        ഉന്മാദ, മാവേശവും
ഭീഷണീസ്വരം ഭയം
         ആത്മഹത്യാ ചിന്തയും,

ദേഷ്യവും ആത്മധൈര്യ-
         ക്കുറവും സാധനങ്ങൾ
നശിപ്പിക്കുവാനുള്ള
         തോന്നലും ലക്ഷണങ്ങൾ

സാമൂഹ്യ വിരുദ്ധതേം
          ആരോഗ്യപ്രശ്നങ്ങളും,
സങ്കീർണമായി മാറും
           ആജീവനാന്തമെല്ലാം.



 


        
  
      
      വെള്ളം വരിക, അമിതമായ ദേഷ്യം, ആവേശം, ഭീഷണിസ്വരം, സാധനങ്ങൾ നശിപ്പിക്കൽ തുടങ്ങിയവ പ്രകടിപ്പിക്കുക–- ഇവയെല്ലാം ലഹരിക്ക്‌ അടിമപ്പെടുന്നതിന്റെ  ലക്ഷണമാകാം. വിഷാദം, ഭയം, ഉന്മാദം, സംശയങ്ങൾ,  ആത്മഹത്യാ പ്രവണത


ഒരു 



മയക്കുമരുന്നടക്കമുള്ള  ലഹരി വസ്‌തുക്കളുടെ വിപണനവും ഉപയോഗവും ലോകത്ത്‌ മിക്ക രാജ്യത്തും  അമ്പരപ്പിക്കുംവിധം വർധിച്ചുവരുന്നതായാണ്‌ കണക്കുകൾ.   ഇവയുടെ മായക്കാഴ്ചകൾക്ക്‌ കീഴടങ്ങുന്നവരിൽ ഏറിയപങ്കും യുവാക്കളും വിദ്യാർഥികളുമാണ്‌ എന്നത്‌   ഗൗരവകരം. ഇന്ത്യയിലും സ്ഥിതി മറിച്ചല്ല. പുതിയ തലമുറയെ വഴിതെറ്റിക്കാൻ മയക്കുമരുന്നു മാഫിയാ സംഘങ്ങൾ വലവിരിച്ചു കാത്തുനിൽക്കുകയാണ്‌. കുട്ടികൾ കുടുംബത്തിന് പുറത്തേക്ക്  വളരുമ്പോൾ പലപ്പോഴും ലഹരിയുടെ തെറ്റായ  വഴികളും അവർക്കു മുന്നിൽ തെളിയാം. പ്രത്യേകിച്ച്‌ കെണിയിൽ വീഴ്‌ത്താൻ മയക്കുമരുന്നു ലഹരിസംഘങ്ങൾ തക്കംപാർത്തുനിൽക്കുമ്പോൾ. തലച്ചോറിനെ ഹൈജാക്ക്‌ ചെയ്യുമ്പോൾ   തലച്ചോറിലെ റിവാർഡ് പാത്ത് വേ  ഉത്തേജിക്കപ്പെടുമ്പോഴാണ് നമുക്ക് ഇഷ്ടങ്ങൾ ഉണ്ടാകുന്നത്. ഡോപമീൻ ഹോർമോൺ ഉൽപ്പാദനമനുസരിച്ചാണ് ഈ രസക്കൂട്ടുകൾ മനസ്സിനെ നിയന്ത്രിച്ചുതുടങ്ങുന്നത്. ലളിതമായി  പറഞ്ഞാൽ 20 ഡോപമീൻ തന്മാത്ര തരുന്ന പ്രവൃത്തികളായ പാട്ടോ, സിനിമ കാണലോ ഒക്കെ 200 ഡൊപമീൻ നൽകുന്ന ലഹരി കൂട്ടുകെട്ടിൽ മുങ്ങിപ്പോകും!  ജീവിതത്തിലെ താളവും ലയവും നിലനിർത്തുന്ന സന്തോഷങ്ങളൊക്കെ പ്രാധാന്യം നഷ്ടപ്പെട്ട് തലച്ചോറിനെ ലഹരികൾ ഹൈജാക്ക് ചെയ്യുന്ന അവസ്ഥയാണ്‌ ഇത്. അതിൽനിന്ന്‌ രക്ഷപ്പെടണമെങ്കിൽ തലച്ചോറിന്റെ മുൻഭാഗമായ പ്രീഫ്രോണ്ടൽ കോർട്ടക്സ്  വേണ്ടരീതിയിൽ ഇടപെട്ട്‌ അപകടകരമായ തീരുമാനങ്ങളെ പിടിച്ചുനിർത്തണം, ആത്മനിയന്ത്രണം നൽകണം. കൗമാരത്തിൽ തലച്ചോറിൽ വളർച്ചയുടെ മാറ്റം സംഭവിക്കുന്ന ഈ സമയത്ത് പ്രീഫ്രോണ്ടൽ കോർട്ടക്സിന് ഇഷ്ടങ്ങൾക്ക് പിറകേ പായുന്ന തലച്ചോറിന്റെ പിൻഭാഗത്തെ ലിംബിക്ക് ബ്രയിനിനൊപ്പം എത്തുന്നില്ല എന്നതാണ് സത്യം. മസ്തിഷ്കം ലഹരിക്ക് അടിമപ്പെട്ടിട്ടേ മറ്റ് അവയവങ്ങളിൽ രോഗാവസ്ഥകൾ ഉടലെടുക്കുകയുള്ളൂ. വഴികൾ, സാധ്യതകൾ ചിലരിൽ  ലഹരിശീലത്തിൽ വീണുപോകാനുള്ള റിസ്ക് കൂടുതലാണ്. മദ്യപാനം, മൂഡ്‌ ഡിസോർഡർ, ആത്മഹത്യാ പ്രവണതയൊക്കെയുള്ള കുടുംബത്തിൽ ലഹരിയിൽ വീണുപോകാൻ ജനിതക പാരമ്പര്യംതന്നെ കാരണമാകാറുണ്ട്. വീടിനകത്തെ അസ്വാരസ്യങ്ങൾ, അച്ഛന്റെ മദ്യപാനമെല്ലാം ഈ റിസ്കിനെ വളർത്താം. കുട്ടിക്കാലത്ത് പ്രകടമാകുന്ന അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ, മുതിരുമ്പോൾ ശ്രദ്ധക്കുറവും മുൻപിൻ ആലോചിക്കാത്ത പ്രകൃതവും ലഹരി ഉപയോഗത്തിലേക്ക് പുരോഗമിക്കാം. കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള പ്രവണത, പഠനത്തിൽ ഉഴപ്പ്, സ്കൂൾ/കോളേജ്‌ ക്ലാസുകളോടുള്ള താൽപ്പര്യക്കുറവ്‌ തുടങ്ങിയവയെല്ലാം അനന്തരഫലങ്ങൾ. കോൺഡക്ട് ഡിസോർഡറുള്ള  കൗമാരക്കാരിൽ ലഹരിശീലവും വളരെ നേരത്തെ തുടങ്ങാനുള്ള സാധ്യത ഏറെയാണ്‌."നോ" പറയാനുള്ള ആത്മധൈര്യക്കുറവും കൂട്ടുകെട്ടിലൂടെയുള്ള  ലഹരിയുടെ ഉപയോഗവും  കുറ്റകൃത്യങ്ങളുടെ അഴുക്കുചാലിലേക്കുമാകും എത്തിക്കുക. പഠനവും കഴിവുകളും കുടുംബ ബന്ധങ്ങളും പിന്നാമ്പുറമാകാൻ  പിന്നെ അധികം നേരമൊന്നും വേണ്ട. ജീവിതരീതികൾ, സാമൂഹ്യ സാഹചര്യങ്ങൾ കൗമാരക്കാരെ സ്വാധീനിക്കുന്നു. തെറ്റായ കൂട്ടുകെട്ടിലൂടെയുള്ള ആത്മസംഘർഷങ്ങൾ വഴിയും വളർച്ചയുടെ പടവുകളിലും ലഹരി വന്നുചേരാം. ഇന്ത്യയിൽ 13 ശതമാനത്തോളം കുട്ടികൾ 20 വയസ്സിനു മുമ്പേ ലഹരി ഉപയോഗിച്ച് തുടങ്ങുന്നുവെന്നാണ്‌ പഠനങ്ങളും കേസിന്റെ എണ്ണവും വ്യക്തമാക്കുന്നത്‌. പുകയില വസ്തുക്കൾ 12.3 വയസ്സിലും ഗ്ളൂ പോലുള്ള ഇൻഹേലൻസ് 12.4 വയസ്സിലും കഞ്ചാവ് 13.4, മദ്യം എന്നിവ 13.6 വയസ്സ് എന്ന ക്രമത്തിലും കുട്ടികളിൽ തുടക്കമിടുന്നുവെന്നാണ് കണക്കുകൾ. പുകയിലയിലും ഗ്ളൂവിലും തുടങ്ങി, കഞ്ചാവിലേക്കും മറ്റു ലഹരികളായ മയക്കുമരുന്നുകൾ, വേദനസംഹാരികൾ, ഇൻജക്ഷനുകളിലേക്ക് ലഹരിശീലം വളരാൻ അധിക സമയം വേണ്ട. മുമ്പ് കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പല പുതിയ ലഹരിവസ്തുക്കൾ കോവിഡ് കാലത്തിനുശേഷം ചെറുപ്പക്കാരിൽ സാധാരണയായിട്ടുണ്ടെന്ന്‌ പഠനങ്ങൾ പറയുന്നു. നേരത്തേ ഇടപെടുക ശാരീരിക, മാനസിക, സാമൂഹിക അസ്വസ്ഥതകൾ കണ്ടെത്തിയാൽ നേരത്തേ ഇടപെടുക എന്നതാണ് പ്രധാനം. മദ്യം പലപ്പോഴും രോഗമാകാൻ സമയമെടുക്കുമെങ്കിൽ കഞ്ചാവ്, കറുപ്പ്, മയക്കുമരുന്നൊക്കെ ആദ്യ ഉപയോഗംമുതൽ രണ്ടു വർഷത്തിനുള്ളിൽത്തന്നെ മാനസിക പ്രത്യാഘാതമുണ്ടാക്കി തുടങ്ങും. ചെറുപ്രായത്തിലുള്ളവുരുടെ മരണത്തിന്  പ്രധാന കാരണം ലഹരി ഉപയോഗിച്ചതിനു ശേഷമുള്ള അപകടങ്ങളും ആത്മഹത്യകളുമാണ്. ഇവരിൽ കുറ്റവാസനയും സാമൂഹ്യവിരുദ്ധതയും വളരുന്നതിനും ലഹരി കാരണമാകുന്നു. കുടുംബങ്ങളുടെ തകർച്ചയും ആരോഗ്യപ്രശ്‌നങ്ങളും ചികിത്സയെ സങ്കീർണമാക്കും. മരുന്നുകൾ, മോട്ടിവേഷനൽ ചികിത്സ, റീഹാബിലിറ്റേഷൻ തുടങ്ങിയവ ഒരു പരിധിവരെ ഇവരെ രക്ഷിക്കാൻ സഹായിക്കും. ബിഹേവിയറൽ അഡിക്‌ഷൻ ഗണത്തിൽപ്പെടുന്നവയാണ് അമിതമായ മൊബൈൽ ഉപയോഗം, ഇന്റർനെറ്റ് അഡിക്‌ഷൻ, പോൺ അഡിക്‌ഷൻ മുതലായവ. ഉദ്ദേശിച്ചതിലും കൂടുതൽ സമയം കുട്ടി സ്ക്രീനിലേക്ക് ഒതുങ്ങുന്നെങ്കിൽ, ഗെയിമിങ്ങും മൊബൈൽ ഉപയോഗം നിയന്ത്രിക്കാൻ ഉപദേശിച്ചാൽ ദേഷ്യം പിടിക്കുന്നെങ്കിൽ, മറ്റ് ഉത്തരവാദിത്വങ്ങളിൽ താൽപ്പര്യം കുറയുന്നെങ്കിൽ, പഠനത്തിൽ പിന്നാക്കം പോകുന്നെങ്കിൽ നിങ്ങളുടെ കുട്ടിയുടെ സ്ക്രീൻ സമയം ഒരു മണിക്കൂറൊക്കെയായി നിജപ്പെടുത്താൻ സമയമായി. ചെറുപ്പത്തിലേ ഇവയുടെ ഉപയോഗത്തിൽ ചിട്ടകൾ പാലിക്കുന്നതാണ് നല്ലത്. സമൂഹവും കുടുംബവും ഉണരണം ചെറുപ്രായക്കാരിലെ ലഹരി ഉപയോഗം തടയണമെങ്കിൽ കുടുംബവും വിദ്യാഭ്യാസ ഇടങ്ങളും സമൂഹവും നിയമങ്ങളും കൂടുതൽ ഉണരണം, ഒരുമിച്ചു പ്രവർത്തിക്കണം. കുടുംബങ്ങളിൽ കുട്ടികളുടെയും കൗമാരക്കാരുടെയും കൂട്ടുകെട്ടുകളെപ്പറ്റിയും അവർ ചിലവഴിക്കുന്ന ഇടങ്ങളെപ്പറ്റിയും സമയക്രമങ്ങളെക്കുറിച്ചും മുതിർന്നവർ അറിഞ്ഞിരിക്കണം. ഉല്ലാസത്തിനും കളികൾക്കും ഒരുമിച്ചു ഭക്ഷണം കഴിക്കാനും യാത്ര പോകാനുമൊക്കെ സമയം കണ്ടെത്താം. വീട്ടിൽ ലഹരിവസ്തുക്കളുടെ സാന്നിധ്യം ഒഴിവാക്കുക. മുതിർന്നവരുടെ ലഹരി ഉപയോഗം കുട്ടികൾ അനുകരിക്കാനും ഇവയുടെ ഉപയോഗത്തെ സാമാന്യവൽക്കരിക്കാനും ഇടയാക്കിയേക്കാം.    വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ ‘സ്റ്റുഡന്റ് ഫ്രണ്ട്‌ലി' ആകണം. പഠനത്തിന് മാത്രമല്ല, പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകുക. വിവിധ ക്ലബ്ബുകളും സാമൂഹ്യ പ്രവർത്തനങ്ങളും പ്രകൃതി സംരക്ഷണത്തിനുമെല്ലാം സമയവും സൗകര്യവും ഒരുക്കിക്കൊടുക്കാം. കുട്ടികളിലേക്ക് ലഹരി എത്തുന്നതും അവരെ വാഹകരായി ഉപയോഗിക്കുന്നതും  ശക്തമായി തടയണം. ഈ കാര്യത്തിൽ സർക്കാർ, എക്‌സൈസ്–-പൊലീസ്‌ വിഭാഗങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക്‌ സമൂഹം പൂർണ പിന്തുണ നൽകണം.    വിപുലവും തുടർച്ചയായുമുള്ള   ബോധവൽക്കരണവും ഫലം ചെയ്യും. നേരത്തെ തിരിച്ചറിയുക  -ലഹരി രോഗമുള്ള  കുടുംബത്തിൽപ്പെട്ടവർ, ചെറുപ്രായത്തിൽ ശ്രദ്ധക്കുറവുള്ളവർ, ഹൈപ്പർ ആക്ടിവിറ്റിയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നവർ  തുടങ്ങിയവരിൽ ലഹരി ഉപയോഗം ചെറുപ്രായത്തിൽത്തന്നെ തുടങ്ങാൻ സാധ്യത കൂടുതലാണ്‌. ഇവരിൽ  ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ലഹരി ഉപയോഗം തുടങ്ങിയോ എന്ന് സംശയിക്കാം. - തുടർച്ചയായി സ്കൂളിൽ പോകാതെ  കറങ്ങിനടക്കൽ, സംഘം ചേർന്ന് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ, ചെറിയ തോതിലുള്ള കുറ്റകൃത്യങ്ങൾ തുടങ്ങിയാൽ ശ്രദ്ധിക്കണം.   തുടർച്ചയായി സമയത്ത് വീട്ടിൽ കയറാതിരിക്കുക, വളരെനേരം മുറി അടച്ചിരിക്കുക. കുടുംബവുമായി അകലം പാലിക്കുകയും ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുക, പോക്കറ്റിൽനിന്നും ബാഗിൽനിന്നും സിഗരറ്റിന്റെ ചുക്കപോലെ പൊടികളും അസാധാരണ വസ്തുക്കളും പായ്ക്കറ്റുകളും ലഭിക്കുക, മുറിയിൽ പ്രത്യേക മണം, പുക എന്നിവ കാണുക, കണ്ണ് ചുവന്ന്‌, ചുണ്ടുകൾ കറുത്ത്, കവിളുകൾ ഒട്ടുക, ശരീരഭാരം വല്ലാതെ കുറയുക, ഉറക്കം തൂങ്ങി, നാക്കിടറി സംസാരിക്കുക വിശപ്പ്, ഉറക്കം, ശുചിത്വം പോലുള്ള ശീലങ്ങളിൽ വ്യത്യാസം കാണിക്കുക, ഓക്കാനം, വിറയൽ, വെപ്രാളം, അമിതമായ വിയർപ്പ്, കണ്ണ് ചുവന്ന്‌,  കണ്ണുകളിൽനിന്ന് വെള്ളം വരിക, അമിതമായ ദേഷ്യം, ആവേശം, ഭീഷണിസ്വരം, സാധനങ്ങൾ നശിപ്പിക്കൽ തുടങ്ങിയവ പ്രകടിപ്പിക്കുക–- ഇവയെല്ലാം ലഹരിക്ക്‌ അടിമപ്പെടുന്നതിന്റെ  ലക്ഷണമാകാം. വിഷാദം, ഭയം, ഉന്മാദം, സംശയങ്ങൾ,  ആത്മഹത്യാ പ്രവണത എന്നിവയും കണ്ടേക്കാം.  സ്കൂൾ, കോളേജ് അധികൃതരോ, അഭ്യുദയകാംക്ഷികളോ ലഹരി ഉപയോഗത്തെപ്പറ്റി നൽകുന്ന  സൂചനകൾ അവഗണിക്കരുത്‌. സർക്കാർ സംവിധാനങ്ങൾ വിപുലം വെറും "കൗൺസലി\ങ്‌ കൊണ്ട് ലഹരിരോഗങ്ങൾ മാറണമെന്നില്ല.  മാനസിക അവസ്ഥയെ പഠിച്ച് അവനിലെ റിസ്കുകളെ തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണ് വേണ്ടത്. സംസ്ഥാനത്ത്‌ കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ചൈൽഡ് ആൻഡ്‌ അഡോളസന്റ്‌ ക്ലിനിക്കുകൾ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ലഹരിചികിത്സാ കേന്ദങ്ങളും ഈ പറഞ്ഞ സ്ഥാപനങ്ങളിലും എല്ലാ പ്രധാന സർക്കാർ ആശുപത്രികളിലും പ്രവർത്തിക്കുന്നു. രോഗനിർണയം മുതൽ വിവിധ ചികിത്സാ മാർഗങ്ങൾ നൽകാനായി സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർമാരും ഈ ലഹരിവിമോചന കേന്ദ്രങ്ങളിലുണ്ട്. ഇവരുടെ സേവനം എത്രയും നേരത്തെ പ്രയോജനപ്പെടുത്തുക എന്നതാണ് പ്രധാനം. മയക്കുമരുന്നടക്കമുള്ള ലഹരികൾക്കെതിരെ  സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന നടപടികൾക്കും ബോധവൽക്കരണ പരിപാടികൾക്കും യുവജന, വിദ്യാർഥി സംഘടനകളുടെയും സന്നദ്ധ, സാമൂഹ്യ സംഘടനകളുടെയും  അധ്യാപക രക്ഷാകർതൃ സംഘടനകളുടെയും പിന്തുണയുണ്ടാകണം. ബോധവൽക്കരണ പരിപാടികളിൽ തുടർച്ചയായി പങ്കാളികളാകണം. സാമൂഹ്യ ഇടപെടീൽ പരമപ്രധാനം. ലോകത്താകെ  പുതിയ പുതിയ ലഹരികൾ പടരുന്ന ഇക്കാലത്ത് കണ്ണുകൾ തുറന്നുവയ്ക്കുക. മനസ്സുകൊണ്ട് അറിഞ്ഞ്‌ ചെറുപ്രായക്കാരെ കൂടെനിർത്തുക. അവരെ നല്ല സന്തോഷങ്ങളിലേക്ക് വഴിതെളിക്കുക. കുഴിയിലേക്ക് വീഴാതെ വേണ്ട നേരങ്ങളിൽ തുണയാകുക. വീണാൽ പിടിച്ചെഴുന്നേൽപ്പിക്കാൻ അമാന്തം കാട്ടാതിരിക്കുക. വിട്ടുകളയാതെ വീണ്ടെടുക്കാൻ തയ്യാറാകുക. ലഹരി നമ്മുടെ ബാല്യങ്ങളെ, കൗമാരങ്ങളെ, ചെറുപ്പക്കാരെ കവരാതിരിക്കട്ടേ. മഹാവിപത്തിനെതിരെയുള്ള   പ്രതിരോധ നടപടികൾക്ക്‌ സ്വയം സന്നദ്ധമാകുക.  ● തിരുവനന്തപുരം ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ കൺസൽറ്റന്റ്‌ സൈക്യാട്രിസ്റ്റാണ്‌ ലേഖിക 

2022 നവംബർ 5, ശനിയാഴ്‌ച

ഞാൻ ഗർഭസ്ഥൻ (included)

.              ഞാൻ ഗർഭസ്ഥൻ       


ഭൂവിലെത്തുംമുൻപ് ഗർഭാശയത്തിലായ്
ജീവിപ്പു വേറിട്ട ജീവിതം ഞാൻ.   

വിത്തുപാകീട്ടുതൻ ജോലി തീർത്തച്ഛനോ
പത്തുമാസം ചുമക്കേണ്ടതമ്മ.

കോശമൊന്നിൽനിന്നുമെ
ന്റെ ജന്മമിന്നു 
മോശമല്ലാത്ത വളർച്ചയെത്തി.

ജീവന്റെ തന്മാത്രയെന്നേനിയന്ത്രിപ്പൂ 
ജീവിതം നേരാംവഴിക്കുപോകാൻ.

ഭൂവിലേക്കെത്തിയാൽ ജീവിക്കുവാനായി
ഭ്രൂണമാകും ഞാൻ തയ്യാറെടുപ്പൂ 

എത്രയോയത്ഭുതം തോന്നിടുന്നീലോക-
മെത്രമനോഹരം ഗർഭാശയം!

അമ്മയോടേറേയടുത്തോരുബന്ധത്തെ
ഉണ്മയോടേയുറപ്പിച്ചിതല്ലോ.

ഒത്തുഞങ്ങൾ പത്തുമാസമദ്ധ്വാനിക്കു-
മെത്രകരുതലെടുക്കുമെന്നോ!

ആലോലമാടിക്കളിക്കാനെനിക്കെന്റെ 
അമ്മേടെ പൊക്കിൾക്കൊടിയുണ്ടല്ലി!

അസ്വസ്ഥനാകുന്ന നേരമൊക്കെയെന്റെ 
അമ്മയെയാഞ്ഞു തൊഴിച്ചിടും ഞാൻ.

ആശ്വസിപ്പിച്ചീടുമെന്നെയപ്പോഴമ്മ,
ആശ്വാസമോടെയുറങ്ങും ഞാനും.

എന്റേയുമൊപ്പമമ്മേടേയുമാരോഗ്യ-
മെന്നും തുലാസ്സിൽത്തന്നാടിടുന്നു. 

എന്നമ്മയെന്നെയിപ്പാകത്തിലാക്കുവാൻ
എത്രയോക്ലേശം സഹിക്കുന്നുണ്ടാം!

ഭൂവിലെത്തിപ്പെടാനാഗ്രഹിക്കുന്നു ഞാൻ 
ഭാവിയെന്റേതെത്ര ശോഭനമോ?




IT Rules. Avoidance of payment of TDS on interest pi n FDs


Income Tax Rules: Big news! Senior citizens can avoid paying 10% TDS on FD interest, know the rule immediately 


Exemption from filing income tax return is available to only such senior citizens who have income only from interest on pension and fixed deposits.


Exemption from filing income tax return is available to only such senior citizens who have income only from interest on pension and fixed deposits.


Income Tax Return: The government gives tax concession to the elderly. Under this, senior citizens are exempted from paying TDS on FD interest. If you also want to avoid paying 10% TDS, then you have to do some important things first.

Senior citizens should submit the self-declaration form to their bank at the beginning of the financial year. These include Form 15G and Form 15H.

In case the taxable income is less than the tax-exempt limit, the taxpayer can request the bank not to deduct tax on the interest. From this year onwards, senior citizens aged 75 years and above who do not wish to file income tax return can submit Form 12BBA to their bank.

Who will get the discount?

Exemption from filing income tax return is available to only such senior citizens who have income only from interest on pension and fixed deposits. The second condition is that the pension and the fixed deposit should be in the same bank. There are many things to be filled in Form 12BBA. These include details of deduction under section 80C to section 80U, tax rebate under section 87A and total income from interest from fixed deposits and FDs.

According to the Central Board of Direct Taxes, after the form is submitted, the bank calculates the total income of the taxpayer. For this, he considers tax deduction and rebate under section 87A and deducts tax from the final income as per the slab rate.

CBDT has taken care that there should not be any problem in filling this form. For this, it has asked banks to help senior citizens fill up the form.

In a way, the bank will file Income Tax Return (ITR) on behalf of senior citizen taxpayers. This move of CBDT is very good. Actually, senior citizens find it difficult to file ITR, because the rules of income tax keep changing.

Why is it important to submit 12BBA

Another advantage of submitting Form 12BBA is that senior citizens do not have to worry about refund of tax deducted on FD interest. As per income tax rules, if a senior citizen of 60 years and above has an interest income of more than Rs 50,000 in a financial year, then the bank will deduct 10% TDS on it.

Taxpayers who fall in the 5% and 10% income tax slabs, their money will go out in TDS. For example, if a person has an interest income of Rs 7 lakh, then according to 10 per cent TDS, he will lose Rs 70,000. If the taxpayer submits Form 12BBA, then he will have to pay tax of Rs 52,500. Taxpayers who do not fill Form 12BBA will get a refund of Rs 17,500.







.

2022 നവംബർ 3, വ്യാഴാഴ്‌ച

(വൃത്തം :സ്രഗ്ദ്ധര ) ശ്രീലകം വേണുഗോപാൽ

ഞാനൊരു ‘ഗോ‘പാലൻ.
**************************
എന്താണീ ‘ഗോ‘വിനർത്ഥം, പലവിധമതിനായ് കാണ്മു നാനാർത്ഥമിത്ഥം 
ചന്തത്തിൽത്തന്നെ വയ്ക്കാമവയുടെ ചയനത്താൽ വരുന്നർത്ഥമേറ്റം
വന്ദ്യന്മാർ പണ്ടുതൊട്ടേ രചനയിലിവയെക്കൊണ്ടു ജാലങ്ങൾ തീർത്തൂ,
നന്ദിക്കാമൊന്നു തീർക്കാമതുവിധമിതുപോൽ ശ്ലോകമിമ്മട്ടിലും ഞാൻ.

ചൊല്ലീടാം ‘ഗോ‘വരുമ്പോളതിനൊരു ബഹുമാനം കൊടുക്കേണമർത്ഥം
ചൊല്ലേറും കാളയാവാം പശുവുമതുവിധം  സൂര്യചന്ദ്രോഡുപങ്ങൾ
എണ്ണീടൂ കണ്ണുമാവാമറിവു പകരുമാ ജ്ഞാനവും വാണിമാതും 
വിണ്ണും മണ്ണും മഹത്താം വരിയിൽ വിരിയുമീ വാക്കുമാം ദിക്കുമാവാം

ചുറ്റും വന്നിട്ടു ഗോവിൻ പ്രകരമതുലമാം വൃത്തമായ് നിന്നിടുമ്പോൾ
ചെറ്റും ചൊല്ലാൻ മടിക്കില്ലവയിലലയിടും വർണ്ണവൈവിദ്ധ്യപൂരം!
സത്യം! ഗോജാലമെല്ലാമിതുവിധമിനിയും മന്മനോവീഥിതന്നിൽ
നിത്യം നിന്നാൽ ഗണിക്കാം,മധുരമനുപമം നല്ല നാൽക്കാലിയെല്ലാം.!

ആവോളം വന്നു നീയെൻ രസനയിലമരൂ സാരമായ്  ഗോപ്രഭാവം
തൂവീടൂ വാണിമാതേ! നിറവൊടുനിറവാം ശ്ലോകജാലം രചിക്കാൻ
ഗോവായ് ഗോവിൽത്തിളങ്ങുന്നവയുടെയൊളിയുള്ളോരു നേരത്തപാരം
ഗോവായാചന്ദ്രകാലം തെളിയണമവയും കാവ്യലോകത്തിൽ  മുഗ്ദ്ധം!
(സ്രഗ്ദ്ധര)

................................................
ഈ ശ്ലോകങ്ങളുടെ സാരസ്യം ഇങ്ങനെയൊക്കെയാണേ.

1).  (ചയനം = ശേഖരണം ,തിരഞ്ഞെടുപ്പു്)
“ഗോ‘ എന്ന വാക്കിനു വളരെയധികം നാനാർത്ഥങ്ങളുണ്ടു്. അവയെല്ലാംശേഖരിച്ചു തിരഞ്ഞെടുത്തു പ്രയോഗിച്ചാൽ ശ്ലോകങ്ങളുടെ അർത്ഥഭംഗിയും ആസ്വാദനമാധുര്യവും കൂടും. നമ്മുടെ പൂർവ്വികന്മാർ ഇങ്ങനെയുള്ള വാക്കുകൾകൊണ്ടു് വളരെയധികം ജാലവിദ്യകൾ ശ്ലോകങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു.. അവരെ  നമുക്കു് അഭിനന്ദിക്കാം. അതുപോലെയുള്ള ശ്ലോകങ്ങൾ ഞാനും ഇവ്വിധമൊന്നു രചിച്ചുനോക്കട്ടേ.
2) . 
ഗോ എന്ന വാക്കു നമ്മൾ രചനകളിൽ കാണുമ്പോൾ അതിനു ബഹുമാനം (ആദരവു്, പല  അളവുകൾ, സാന്ദർഭികമായ അർത്ഥങ്ങൾ) കൊടുക്കണം. അതിനു് കാള, പശു, സൂര്യൻ, ചന്ദ്രൻ , നക്ഷത്രം , കണ്ണു്, ജ്ഞാനം , സരസ്വതീദേവി , ആകാശം, സ്വർഗ്ഗം, ഭൂമി, വാക്കു് , ദിക്കു് എന്നൊക്കെയുള്ള അർത്ഥങ്ങളുണ്ടു്.
3). 
(പ്രകരം = കൂട്ടം / വർണ്ണം = നിറം, അക്ഷരം / ഗോജാലം - കന്നുകാലിക്കൂട്ടം )
ഇതു്  കന്നുകാലിക്കൂട്ടത്തെയും ശ്ലോകങ്ങളെയും  ഒന്നുപോലെ അന്വർത്ഥമാക്കുന്ന ശ്ലോകമാണു്

a) .  പശുക്കളും കാളകളുമടങ്ങുന്ന ഈ കൂട്ടം എന്റെ ചുറ്റുംവന്നു ഭംഗിയായി വട്ടത്തിൽ നിലകൊള്ളുമ്പോൾ അവയുടെ ഇടയിൽ അലയടിക്കുന്ന വർണ്ണവൈവിദ്ധ്യഭംഗി എത്ര വർണ്ണനാതീതമാണെന്നു പറയാൻ എനിക്കു മടിയില്ലാ. ( അവയുടെയിടയിൽ പലപല നിറങ്ങളുള്ള കന്നുകാലികൾ ഉള്ളതിനാൽ കാണാൻ ഭംഗിയേറുന്നു). എന്റെ മനസ്സിന്റെ വീഥിയിൽ ഇവ നിൽക്കുമ്പോൾ ഇവയെല്ലാം അനുപമമായ ഭംഗിയുള്ള നാൽക്കാലികൾതന്നെയാണെന്നു  ഞാൻ കണക്കാക്കുന്നു.
b) . എന്റെചുറ്റും  വാക്കുകളുടെ കൂട്ടം അതുല്യമായ വൃത്തഭംഗിയോടെ നിൽക്കുമ്പോൾ അവയിലെ വിവിധതരത്തിലുള്ള അക്ഷരങ്ങൾ അർത്ഥഭംഗിയോടെ ചേർന്നുനിൽക്കുന്നതിന്റെ മഹത്ത്വത്തേക്കുറിച്ചു പറയുവാൻ എനിക്കു ഒരു മടിയുമില്ലാ. ഇനിയും ഇതുപോലുള്ള വാക്കുകൾ എന്റെ മനസ്സിൽ എന്നുംവന്നു നിൽക്കുകയാണെങ്കിൽ മനോഹരമായ, അനുപമമായ നല്ല നാൽക്കാലികൾ (ശ്ലോകങ്ങൾ) ഞാൻ കണക്കുകൂട്ടി രചിക്കാം..
4). 
അല്ലയോ വാണിമാതേ! നീ എന്റെ നാവിൽ അർത്ഥപൂർണ്ണമായി വസിച്ചാലും. 
നിന്റെ ഗോപ്രഭാവം ( സരസ്വതീദേവിയുടെ ജ്ഞാനം, തേജസ്സു് ,മഹിമ) വളരെവളരെ മനോഹരമായ ശ്ലോകങ്ങൾ രചിക്കുവാനുതകുമാറു്  എന്നിൽ തൂവിയാലും.. 
ഗോവായ് ( സൂര്യൻ,ചന്ദ്രൻ)  ഗോവിൽ ( ആകാശത്തു) പ്രകാശിക്കുന്ന അവയുടെ രശ്മികൾ ഉള്ളിടത്തോളം നേരം ( അതായതു പകലും രാത്രിയും) ഗോവായാചന്ദ്രകാലം(നക്ഷത്രങ്ങളെപ്പോലെ എക്കാലവും) എന്റെ അത്തരം ശ്ലോകങ്ങൾ കാവ്യലോകനഭസ്സിൽ  അതിമനോഹരമായി നിന്റെ അനുഗ്രഹത്താൽ തിളങ്ങിനിൽക്കട്ടേ.
*******************************************************

2022 നവംബർ 1, ചൊവ്വാഴ്ച

സ്വാഗത ഗാനം..........(ഇന്ദിര മാനന്തവാടി)

സ്വാഗത ഗാനം
........................
സ്വാഗതം ....സ്വാഗതം....സ്വാഗതം

സ്വാഗതമെല്ലാവർക്കും വായോധിക 
പൗരക്കൂട്ടായ്മയിലേക്ക്
സ്വാഗതമോതുന്നെല്ലാവർക്കും,
സ്വാഗതമോതുന്നു.....
സ്വാഗതം...സ്വാഗതം... സ്വാഗതം

ജാതിമാതാദികളൊന്നും നമ്മെ വേർപിരിക്കില്ല,
ഇല്ല രാഷ്ടീയക്കളി നമ്മുടെ
കൂട്ടുകുടുംബത്തിൽ

ചോര തിളക്കും നാളിൽ 
നാടിനെ ഊട്ടിയവർ നമ്മൾ...
നാടിനെ ഊട്ടിയവർ നമ്മൾ 
വിശ്രമജീവിതകാലത്തിനിയും 
ഒന്നായൊയൊന്നായൊന്നിക്കാം....
ഒന്നായൊന്നിക്കാം.

നാടിനു വേണ്ടിച്ചെറുതെങ്കിലുമൊരു
കാര്യം ചെയ്തീടാൻ 
നമുക്കുകിട്ടും പെൻഷനിൽ നിന്നൊരു
വിഹിതമെടുത്തീടാം 
പ്രളയം പ്രകൃതിദുരന്തമെന്നിവ
വന്നുഭവിക്കുമ്പോൾ
കൂട്ടായ് കൈകൾ കോർത്തു നമുക്ക്
ചേർന്നു നിന്നീടാം,
നമുക്ക് ചേർന്നു നിന്നീടാം.

കൂട്ടായ്മകളിൽ ഒത്തൊരുമിച്ചു 
കുടുംബമേളയൊരുക്കീടാം
വേദിയിൽ നമ്മുടെ മോഹങ്ങൾക്കു
ചിറകു മുളപ്പിക്കാം 
നമുക്ക് ചിറകുവിരിച്ചീടാം

വീരപഴശ്ശിതൻ നാടിതു നമ്മുടെ നാടിതു വയനാട്
കേരളനാട്ടിലെ കൂട്ടർക്കെല്ലാം
ഒന്നായ്കൈകോർക്കാം
മലയാളികൾ നമുക്കൊത്തുചേർന്നൊരു
ഉത്സവമാക്കീടാം
നമുക്ക് ഉത്സവമാക്കീടാം!

സ്വാഗതം....സ്വാഗതം....സ്വാഗതം
(സ്വാഗതമെല്ലാവർക്കും.........)
(സ്വാഗതം....സ്വാഗതം )
.................................................
ഇന്ദിരാ ഗംഗാധരൻ
മാനന്തവാടി
..................

2022 ഒക്‌ടോബർ 30, ഞായറാഴ്‌ച

മാലിനി വൃത്തം


വൃത്തം : മാലിനി

ലക്ഷണം
"നന മയ യുഗമെട്ടിൽത്തട്ടണം മാലിനിക്ക് "
താളഗതി :-  ത ത / ത ത / ത ത /തം തം /
                  അഥവാ
തംത തം / തം ത / തം തം /
                      വൃത്തശാസ്ത്ര സങ്കേതമനുസരിച്ച് ന ന മ യ യ എന്നീ ഗണങ്ങളോടെ എട്ടാമത്തെ അക്ഷരം കഴിഞ്ഞ് 'യതി ' വരുന്ന വൃത്തമാണ് മാലിനി. അതിശക്വരി എന്ന ഛന്ദസിൽപ്പെട്ട ഈ വൃത്തത്തിലെ ഓരോ വരിയിലും 15 അക്ഷരങ്ങൾ വീതം കാണും. മാലിനി എന്ന വൃത്തത്തിലെഴുതിയ നിരവധി പ്രസിദ്ധങ്ങളായ രചനകൾ മലയാള കാവ്യ പ്രസ്ഥാനത്തിലുണ്ട്. ആധുനിക കവിത്രയത്തിൽ ഒരാളായ ഉള്ളൂർ എസ് പരമേശരയ്യരുടെ മഹാകാവ്യമായ ഉമാകേരളത്തിലെ പതിനെട്ടാം സർഗം പൂർണ്ണമായും മാലിനി വൃത്തത്തിൽ എഴുതിയിട്ടുള്ളതാണ്. കേരളത്തിലെ ശാകുന്തളം എന്ന് വിമർശകൻമാർ വിശേഷിപ്പിക്കുന്ന ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥ ഒന്നാംദിവസത്തിലെ പല ശ്ലോകങ്ങളും മാലിനിയെന്ന സംസ്‌കൃത സമവൃത്തത്തിൽ എഴുതിയിട്ടുള്ളതാണ്.
ഉദാഹരണം :--
"മതിമതി പറയേണ്ടാ ഭാർഗ്ഗവ സ്വർഗ്ഗമാകും
ക്ഷിതിയ ഹഹ! വഹിക്കും ധർമ്മരാജ്യാഭിധാനം
പതിവിനു നരകാർത്ഥ തിങ്കലൊക്കേണ്ടതാകും
സ്ഥിതിയിൽ വരികിലെന്താണപ്പുറം മൂപ്പുരാരേ "
മതിമ / തിപറ / യേണ്ടാഭാർ / ഗ്ഗവസ്വർ / ഗ്ഗമാകും /
u u u സർവ്വലഘു  ന ഗണം / u u u സർവ്വലഘു  ന ഗണം / -- -- -- സർവ്വഗുരു  മഗണം / u -- -- ആദ്യലഘു   യ ഗണം / u -- -- ആദ്യലഘു   യ ഗണം /
ക്ഷിതിയ / ഹ ഹ!വ / ഹിക്കുംദർ / മ്മരാജ്യാ / ഭിധാനം /
u u u സർവ്വലഘു  ന ഗണം / u u u സർവ്വലഘു  ന ഗണം / -- -- -- സർവ്വഗുരു  മ ഗണം / u -- -- ആദ്യലഘു യ ഗണം / u -- -- ആദ്യലഘു  യ ഗണം /
                 കൂട്ടുകാരേ,
മാലിനി ഒരു സംസ്‌കൃത സമ വൃത്തമായതുകൊണ്ട് എല്ലാ വരിയിലേയും ഗണവ്യവസ്ഥ ഒരുപോലെയാണ്. തുടർവരികൾ വൃത്തം നിർണ്ണയിച്ചു നോക്കുമല്ലോ?
                        ( തുടരും )

2022 ഒക്‌ടോബർ 26, ബുധനാഴ്‌ച

പൂർവ്വജന്മത്തിലെ കർണ്ണൻ (included)

.     പൂർവ്വജന്മത്തിലെ കർണ്ണൻ 
.                      (മഞ്ജരി)
.      ഉപഗുപ്തൻ കെ അയിലറ 


ഐതിഹ്യനായകന്മാർപലർക്കുമുണ്ടാം 
കൈതവം തീണ്ടിയ പൂർവ്വജന്മം. 

കർണ്ണനുമുണ്ടായിരുന്നഹോ തന്റെയാ 
പൂർവ്വജന്മത്തിൽ കഥയിതേപോൽ.

ത്രേതായുഗത്തിൽ നടന്നതാണക്കഥാ
തന്തു, അതിന്നും പ്രസക്തമല്ലോ 

ദംബോദ്ഭവ നാമാവായോരു രാക്ഷസൻ
അമ്പേ,യമരത്വം മോഹിച്ചുപോയ്!

ആദിത്യധ്യാനത്തിലായവൻ നിത്യവും,
ആണ്ടുകൾ നീണ്ടുപോയോരു ധ്യാനം!

സൂര്യദേവൻതന്റെ പ്രീതി നേടീട്ടവൻ
സാകൂതമാവശ്യപ്പെട്ടൂ വരം:
 
"എന്നെച്ചിരഞ്ജീവിയാക്കിമാറ്റീടണം,
എന്നുമെൻ ജീവൻ നിലനിൽക്കണം".
 
കൂസലില്ലാതവൻ ആവശ്യമോതവേ
കോപം നിയന്ത്രിച്ചു നിന്നു ദേവൻ

അർക്കദേവന്നാകയില്ലാ വരമേകാൻ
ആരും മരിക്കാതിരിക്കില്ലല്ലോ!

ആകില്ല നല്ലകാര്യത്തിനായാവരം
ആവശ്യപ്പെട്ടതെന്നുമറിയാം 

"ചോദിച്ചിടൂ വേറെയെന്തുവേണോങ്കിലും"
ആദിത്യനോതീയവനൊടുടൻ .
 
കൗശലക്കാരനാമാരാക്ഷസനുണ്ടോ
കിട്ടിയോരാ യോഗം കൈവിടുവാൻ!

സൂത്രപ്പണിയാലേ കാര്യമൊപ്പിക്കുവാൻ 
സൂര്യനോടായവൻ ചൊല്ലിയല്ലോ
 
"രക്ഷാകവചങ്ങൾ ആയിരം തന്നിടൂ, 
രണ്ടുകാര്യങ്ങളുറപ്പാക്കിടൂ

"ആയിരം വർഷം തപസ്സനുഷ്ഠിക്കാതെ 
ആരും കവചം മുറിച്ചുകൂടാ.

"പ്രാപ്തനാകുന്നവൻ ചട്ട പൊട്ടിക്കവേ 
പ്രാപിച്ചിടവേണം മൃത്യുവിനെ".

ആവതില്ലാവരം നൽകാതിരിക്കുവാൻ, 
അസ്വസ്ഥനായ് നിന്നുപോയർക്കനും

ഗത്യന്തരമില്ലാതേകീ വരം സൂര്യ-
നത്യന്തമാം ഖിന്നമാനസ്സനായ്

വിഷ്ണുദേവന്നോടുണർത്തിതൻ സങ്കടം
"വീഴ്ചയുണ്ടാകാതെ രക്ഷിക്കണം"

"വേവലാതി വേണ്ടാ" ആശ്വസിപ്പിച്ചർക്ക-
ദേവനേയും വിഷ്ണു, ശാന്തനായി.

"രക്ഷിച്ചിടാം ഭൂമിയേയഥർമ്മത്തിൽനി-ന്നക്ഷോഭ്യനായിക്കഴിഞ്ഞുകൊൾക"

ദംബോദ്ഭവന്നഹങ്കാരമേറീ,യവൻ 
എമ്പാടുമാടുകയായ് സംഹാരം.

തന്നോടെതിർക്കുന്നവരേയെല്ലാമവൻ  
തോൽപ്പിച്ചു കാലപുരിക്കയക്കും 

ആരുമേനേരിട്ടവനെത്തോൽപ്പിക്കുവാൻ
ആകാതെ വന്നിടേയെല്ലാവരും 
 
ഏകീ 'സഹസ്രപ്പടച്ചട്ടയുള്ളവൻ'
എന്നോരുചിതമാം പേരവാന്നായ്.

*****                   *****                   *****

കാലം കടന്നുപോകേ പോംവഴിയൊന്നും
കാണാതെയക്ഷമരായ് മാനവർ

എന്നിരുന്നാലുമുണ്ടാകാതെ പോയിടാ
എന്തെങ്കിലും പോംവഴിയൊരിക്കൽ

ബ്രഹ്‌മന്റെ മാനസ്സപുത്രനാം ധർമ്മന്റെ 
ഭാര്യയാം മൂർത്തി, ദക്ഷന്റെ പുത്രി,

ദംബോദ്ഭവൻ തന്റെ ശല്യങ്ങളേറിടേ
ദാക്ഷിണ്യമെന്യേ തപസ്സു ചെയ്തു 

രക്ഷകൻ വിഷ്ണുവിൻ പ്രീതിസമ്പാദിച്ചു,
രക്ഷിച്ചിടാമെന്നുറപ്പു നേടി 

ജന്മമേകീ,യപ്രകാരം തഥാ മൂർത്തി,
ജോഡി നാരായണനും നരന്നും.

കാനനത്തിൽ വസിച്ചീടേയവർ നീല-
കണ്ഠന്റെ ഭക്തരായിട്ടുമാറി 

ഒപ്പം പഠിക്കയായായോധനശാസ്ത്രം
എപ്പോഴുമൊന്നിച്ചവരുണ്ടാകും

എന്തെങ്കിലും ചെയ്യുവാനൊരാൾ ചിന്തിക്കെ,
അന്ത്യമതിന്നു കാണുമപരൻ.

അന്യോന്യവിശ്വാസമേറെയുണ്ടാകയാൽ
എന്നുമവർ ദൃഢബന്ധം കാത്തു.

ആരുംനിനയ്ക്കാതെ ദംബോദ്ഭവൻ ചെന്നു 
നാരായണന്മാർ വസിക്കും വനേ 

പോരാട്ടവുമായിട്ടാണവൻ വന്ന,താ  
നേരം നരൻ തപസ്സ്  ചെയ്കയാലേ

നാരായണന്നുകിട്ടും നരന്റെ തപസ്സ്-
വീര്യവും കൂടെന്നതാണു സത്യം!

നാരായണനേറ്റുമുട്ടീയവനോടായ്
പോരിലാദ്യത്തെക്കവചം പൊട്ടി

വീഴേ സഹസ്രപ്പടച്ചട്ടധാരകൻ
വേവലാതിപൂണ്ടുപോയെന്നാലും 

കിട്ടിയോരാ വരത്തിന്റെ ശക്തിയാലേ
പട്ടുപോയല്ലോ നാരായണനും!

മുക്കണ്ണനന്നേകിയോരു മൃത്യുഞ്ജയ
മന്ത്രം നാരായണന്നേകി ജീവൻ!

നാരായണന്മാരീവണ്ണം തപസ്സിലും 
പോരിലും പൂകേ സഹസ്രവർഷം

പൊട്ടിവീണിതേ ദംബോദ്ഭവന്റെ രണ്ടാം
ചട്ട, വരത്തിൻ ഫലത്തിനാലേ

ഓരോസഹസ്രവർഷത്തിലും തെറ്റാതെ
ഓരോചട്ടയെന്നുള്ള ക്രമത്തിൽ

തൊള്ളായിരവും തൊണ്ണൂറും തഥായൊമ്പ-
താമത്തെചട്ടയും പൊട്ടിവീഴേ

ദംബോദ്ഭവന്നു തോന്നീയവന്നായിടാ
ദീർഘകാലം ജീവിക്കാനിനിയും

രക്ഷ തേടീയെത്തി വേഗേന തന്റെയാ 
രക്ഷകൻ സൂര്യന്റെ പക്കലവൻ 

"വിട്ടുതന്നീടൂ അവനേ"യെന്നായ് നരൻ
വിട്ടുകൊടുത്തില്ല സൂര്യദേവൻ.

ഭക്തനാം ദംബോദ്ഭവന്നെ ത്യജിക്കാന-
ശക്തനായർക്കദേവൻ മാറിടേ

ശാപം വിധിച്ചൂ നരൻ സൂര്യദേവനായ്
"ദ്വാപരേ നീ പിറക്കും മർത്യനായ്"


*******               *******             *******

ത്രേതായുഗം തീർന്നതോടെ, ദംബോദ്ഭവൻ
താൽക്കാലികമായി തന്റെ ജീവൻ

കാത്തുരക്ഷിച്ചുവെന്നാകിലും പിന്നാലെ-
യെത്തുമാ, ദ്വാപര കാലഘട്ടേ 

സൂര്യാംശവും പേറി കർണ്ണനെന്നുള്ളോരു
പേരുമായ് കുന്തിതൻ പുത്രനായി,

ദംബോദ്ഭവന്റെയാ ശേഷിച്ചിടും ഏക 
ദീപ്തിയേറുന്ന കവചമാകും,

കാതിലെക്കുണ്ഡലം തന്നെ രക്ഷിക്കുവാൻ 
കൂട്ടുമായ്, ജന്മമെടുത്തു ഭൂവിൽ  

ശാപം ഫലിച്ചീടവേണമല്ലോയേതു
ശക്തിക്കുമാകാ തടുക്കുവാനായ്ട്ടേ

വിഷ്ണുദേവൻ സൂര്യനുംതഥാ മൂർത്തിക്കും
വാഗ്ദാനമേകിയതും ഫലിക്കാൻ

പാരിതിൽ കൃഷ്ണനായും അർജ്ജുനനായും 
നാരായണനും നരനുമെത്തി.

കർണ്ണനെത്തീ കൗരവപക്ഷത്തെങ്കിലോ 
കൃഷ്ണാർജ്ജുനന്മാർ പിടിച്ചു പക്ഷം

പാണ്ഡവന്മാരോടുമൊപ്പം കുരുക്ഷേത്ര
യുദ്ധേ മുഖാമുഖം ഏറ്റുമുട്ടാൻ.

കർണ്ണനെക്കൊല്ലുവാനർജ്ജുനന്നായിടാ
കാതിലെക്കുണ്ഡലം ചട്ടയല്ലോ 

പാർത്ഥതാതനിന്ദ്രൻ ബാഹ്മണൻ വേഷം പ-
കർന്നിട്ടു കർണ്ണന്നടുത്തു ചെന്നു

ചോദിച്ചു മോദേന "തന്നിടൂ നിന്റെയീ
ചേലെഴും കുണ്ഡലം ദാനമായി"

ദാനശീലൻ കർണ്ണനാകില്ലൊഴിവാക്കു-
വാനാ,കവചം കൊടുക്കവേണം

അർക്കനാകൈതവത്തിൻ സൂചന കിട്ടേ
കർണ്ണന്നു മുന്നറിയിപ്പേകുവാൻ

എത്തീ വിഭാവാസുവാം ബ്രാഹ്മണനായി-
ട്ടെന്നിട്ടു ചൊല്ലിയാ "ദാനം വേണ്ടാ"

തൻപിതാവിന്റെയാ താതന്റെ ജീവൻ😘ക്കീത് വകവക്കാ താമകൻ തെറ്റായി സഞ്ചരിച്ചോ?

കർണ്ണന്റെ തീരുമാനത്തിലുണ്ടാകില്ല
കാര്യമാം മാറ്റമതെന്നറിയേ

അസ്വസ്ഥനായിട്ടി/തർക്കൻപ/റഞ്ഞിതേ
ആവശ്യപ്പെടുക പകരമായി

ശൂലം തനിക്കോരജയ്യനായീടാനെ-
ന്നാലാക കർണ്ണന്നതും വാങ്ങുവാൻ 

ഏറെവാഴ്ത്തപ്പെടാനാഗ്രഹം തോന്നിടേ
ഏകി മുൻപിൻ നോക്കിടാതെ ദാനം

നാരായണന്റേം നരന്റെയും കൈകളാൽ
പോരിലാ ജീവൻ പൊലിയുവാനായ്

വർഷങ്ങളായിരം ആയിരം അപ്പുറം 
തീർപ്പുകല്പിച്ചിരുന്നോരു വിധി!

ആർക്കും തടുക്കാനാകാതെ ദംബോദ്ഭവ-
കർണ്ണൻ പൊലിഞ്ഞൂ കുരുക്ഷേത്രയിൽ!

   (Copy Right :  Upaguptham K Ayilara)
.            (ചിത്രത്തിന് കടപ്പാട്)