2022 നവംബർ 16, ബുധനാഴ്‌ച

ചെറുകഥ : ഒരു നിയോഗം പോലെ


ചെറുകഥ

.        ഒരു നിയോഗം പോലെ
 
.      ഉപഗുപ്തൻ കെ അയിലറ 
.      Mob. 8547487211

അപ്രതീക്ഷിതമായിട്ടാണ് ജയൻ അത്  കണ്ടത്.  തന്റെ കുഞ്ഞുപെങ്ങൾ, ജലജ, രു കച്ചവടക്കാരനോട്‌ ഭിക്ഷ യാചിക്കുന്നു! അയാൾ ഒരുനിമിഷം
സ്തംഭിച്ചുനിന്നുപോയി. സമനില വീണ്ടെടുത്തപ്പോൾ "ജലജമോളേ" എന്ന്  ഉറക്കെ വിളിച്ചുപോയി. പ്രതികരണമായി
ആംഗ്യഭാഷയിൽതന്നോടും ഭിക്ഷ ആവശ്യപ്പെട്ടപ്പോഴാണ് അവൾ ബധിരയും മൂകയുമാണെന്നും, ഏറെ സാമ്യമുണ്ടെങ്കിലും, ജലജമോളല്ലെന്നും, അവളെ  താൻ അവസാനമായി കണ്ടത് ഇരുപതു വർഷങ്ങൾക്കു മുൻപായി രുന്നെന്നുമുള്ള യാഥാർത്ഥ്യബോധമു
ദിച്ചത്! 

ഭിക്ഷക്കാരിക്കുട്ടിയോട്  ദയതോന്നി,  അന്ന് ചുമടുകളെടുത്തു കിട്ടിയ തുക കയ്യിൽ വച്ചുകൊടുത്തപ്പോൾ  അത്ഭുതം കൂറിയ കണ്ണുകളുയർത്തിനോക്കി തൊഴുതിട്ട് അവൾ നടന്നകന്നു.  മനസ്സാകെകലുഷിതമായിക്കഴിഞ്ഞിരുന്നതിനാൽ  മുറിയിലെത്തി ചൗക്കാളത്തിൽ കണ്ണുകളടച്ചു മലർന്നു കിടന്നപ്പോൾ 
ചിന്തകൾ ഭൂതകാലത്തിലേക്ക്
പറന്നുപോയി.

*********        ********         ********

അച്ഛനമ്മമാർക്കും അനുജത്തിക്കു മൊപ്പം സന്തോഷകരമായി കഴിഞ്ഞിരുന്ന  നല്ലകാലം.  താൻ ഏഴാംക്ലാസ്സിൽ
പഠിക്കുന്ന സമയം. ക്ലാസ്സുവിട്ട് മടങ്ങവേ അൻവർ തന്നെ നിർബന്ധിച്ചു സിഗററ്റു വലിപ്പിച്ചു.  വീട്ടിലെത്തിയപ്പോൾ സിഗരറ്റിന്റെ മണം ചെന്നതിനാൽ സംശയം തോന്നിയ ജലജമോൾ "ചേട്ടൻ സിഗററ്റു വലിച്ചോ" എന്ന് ചോദിച്ചത്
കേൾക്കുവാനിടയായ  അച്ഛൻ  തന്നെ ചോദ്യം ചെയ്തപ്പോൾ  സത്യം പറയേണ്ടി വന്നു. "ഇനി ഇതാവർത്തിച്ചേക്കരുത് ".  അച്ഛൻ താക്കീത് തന്നെങ്കിലും  രണ്ടു ദിവസം കഴിഞ്ഞപ്പോൾ  അൻവറിന്റെ വാക്കുകളിൽ മയങ്ങി വീണ്ടും സിഗററ്റു വലിക്കുകയും അതറിയാനിടയായ അച്ഛൻ കലിതുഉളി തന്നെ പൊതിരെ തല്ലിയിട്ട്  "ഇനിമേൽ മുന്നിൽ കണ്ടേക്കരുത്.  എവിടേലും പോയി തൊലഞ്ഞോ" എന്ന്  ആക്രോശിച്ച പ്പോൾ, അർദ്ധരാത്രിയിൽ
അച്ഛന്റെ ഷർട്ടിന്റെ പോക്കറ്റിലുണ്ടാ യിരുന്ന നോട്ടുകളുമെടുത്ത്, വീടു വിട്ടിറങ്ങി.  കിലോമീറ്ററുകൾക്കപ്പു
ത്തുള്ള റയിൽവേ സ്റ്റേഷനിലെത്തി. വെളുപ്പിനെത്തിയ ട്രെയിനിൽ കയറി ഒരു ലക്ഷ്യവുമില്ലാതെ യാത്രയായി. ട്രെയിനിൽവച്ച് അടുക്കുവാനിടയായ മദ്ധ്യവയസ്ക്കനോടൊപ്പം  ഈ വലിയ പട്ടണത്തിലെത്തി അയാളുടെ ഹോട്ടലിൽ വിളമ്പുകാരനായി കൂടി. വർഷങ്ങൾക്കു ശേഷം 
അയാൾ മരിച്ചപ്പോൾ ഹോട്ടൽ പൂട്ടുകയും അവിടെ  ഭക്ഷണം കഴിക്കുവാൻ വരുമായിരുന്ന പ്രശാന്തബാബുവിനൊപ്പം കൂടി
ചുമട്ടുതൊഴിലിൽ ഏർപ്പെടുകയും ചെയ്തു. 

******         ********       *******

പ്രശാന്തബാബു മുറിയിൽക്കയറി
ലൈറ്റിട്ടപ്പോൾ ജയൻ ചിന്തകളിൽ നിന്നുമുണർന്നു.  രാത്രിയിൽ  ജയൻ അയാളോടെല്ലാം പറയുകയും
പിറ്റേദിവസംതന്നെ നാട്ടിലേക്ക്
 പോകുകയാണെന്ന് അറിയിക്കുകയും ചെയ്തു .

ഗ്രാമത്തിലെത്തിയപ്പോൾ, വീട്ടിലെ വിശേഷങ്ങളെന്തെന്നറിയുവാനുള്ള ആകാംക്ഷയിൽ ജയൻ രാമൻപിള്ളയുടെ ചായക്കടയിൽ കയറി.  പരിചയപ്പെടുത്തിയപ്പോൾ  രാമൻപിള്ള വിവരങ്ങളൊക്കെ വിശദീകരിച്ചു.  ജയൻ നാടുവിട്ടശേഷം അച്ഛൻ ശോകമൂകനും രോഗിയുമായി കിടപ്പിലാണ്.  അമ്മ ജോലിക്ക്  പോയി വീടു പുലർത്തുന്നു. ജലജ പത്താം ക്ലാസ്സ് 
കഴിഞ്ഞ് കുട്ടികൾക്ക് ട്യൂഷനെടുക്കുന്നു.  ഇപ്പോഴും അവിവാഹിതയാണ്.

വീട്ടിലേക്ക് നടക്കുമ്പോൾ ജയൻ ഒന്നുറപ്പിച്ചു "ഇനി എന്നേക്കഴിയുന്ന ജോലികൾ ചെയ്തു വീടു പുലർത്തണം.  ജലജയെ വിവാഹം കഴിപ്പിച്ചയയ്ക്കണം. അച്ഛനുമമ്മയ്ക്കും ഇനിയൊരിക്കലും ദുഖങ്ങളുണ്ടാകാതെ നോക്കണം".

വീട്ടുമുറ്റത്തെത്തിയപ്പോൾ ജയൻ  ശങ്കിച്ചു നിന്നുപോയി.  ജലജയാകണം, വരാന്തയിൽ നിൽക്കുന്നു.  അയാളെ കണ്ടപ്പോൾ  അവൾ ചോദിച്ചു:
"ആരാ, എന്തുവേണം?'"
തന്റെ പരുങ്ങലും വിമ്മിഷ്ടവും ശ്രദ്ധിച്ച അവൾ തന്നെ ഒന്നു സൂക്ഷിച്ചുനോക്കി.  മനസ്സിലായപ്പോൾ "അമ്മേ, അച്ഛാ, ദേ ജയേട്ടൻ" എന്ന്  വിളിച്ചുപറഞ്ഞുകൊണ്ട് അകത്തേക്കോടി.  അതുകേട്ടു
പുറത്തേക്കുവന്ന അമ്മ ജയനെ
തിരിച്ചറിയുകയും,  വ്യസനങ്ങളെല്ലാം പ്രതിഫലിപ്പിക്കുമാറ്, "മോനേ" എന്ന് വിളിച്ചു കെട്ടിപ്പിടിച്ചിട്ട് അകത്തേക്ക് വലിച്ചുകൊണ്ടു പോയി, അപ്പോഴേക്കും  എഴുന്നേറ്റിരുന്ന, അച്ഛന്റെ മുന്നിൽ  നിറുത്തി. മെലിഞ്ഞുണങ്ങിയ അച്ഛന്റെ മുഖം ദുഖത്തിന്റെയും സന്തോഷത്തിന്റെയും സമ്മിശ്രവികാരങ്ങളാൽ വലിഞ്ഞുമുറുകിയിരിക്കുന്നു.  ജയൻ അദ്ദേഹത്തിന്റെ കൈകൾ കവർന്നെടുത്തു ചുംബിച്ചിട്ട് "അച്ഛാ എന്നോട് പൊറുക്കച്ഛാ, ഇനി ഞാനീ വീടുവിട്ട് എങ്ങോട്ടും  പോകില്ല" എന്ന് ഗദ്ഗദത്തോടെ ഉരുവിട്ടു.  അച്ഛൻ അവനെ  പിടിച്ചിരുത്തി മുഖത്തേക്ക് തന്നെ സൂക്ഷിച്ചുനോക്കി വികാരഭരിതനായി ഇരിപ്പായി.

നിമിഷങ്ങൾക്കകം  ആ വീട്ടിലെ അന്തരീക്ഷം പാടേ മാറിക്കഴിഞ്ഞു.  അമ്മയും ജലജയും അവന് ഇഷ്ടപ്പെട്ട വിഭവങ്ങളൊരുക്കി.  അച്ഛൻ അവന്റെ അനുഭവങ്ങൾ ചോദിച്ചറിഞ്ഞു. പഴയതുപോലെ സന്തോഷവും സ്നേഹവും നിറഞ്ഞ അന്തരീക്ഷത്തിൽ അത്താഴവും കഴിച്ച് ഉറങ്ങാൻ കിടന്നപ്പോൾ ജയന്റെ മനസ്സിലേക്ക് ആ ഭിക്ഷക്കാരിക്കുട്ടിയുടെ മുഖം തെളിഞ്ഞു വന്നു. ആ നിമിഷം അവൻ ചിന്തിച്ചുപോയി  "ഇന്ന് ഈ സന്ധ്യാവേളയിൽ പ്രിയങ്കരമായ ഈ സ്നേഹക്കൂട്ടിലേയ്ക്ക് എന്റെ മടങ്ങി വരവിനുള്ള നിയോഗം പോലെയാണല്ലോ ഈശ്വരാ അങ്ങ് അന്ന് അവളെ എന്റെ
മുന്നിലേക്കെത്തിച്ചുതന്നത്!"


Address:

K. Upagupthan,
34, Soorya,
Mannaamoola,
Perurkada,
Thiruvananthapuram 695 005








ചെറുകഥ

.        ഒരു നിയോഗം പോലെ 

അപ്രതീക്ഷിതമായിട്ടാണ് ജയൻ അത്  കണ്ടത്.  തന്റെ കുഞ്ഞുപെങ്ങൾ, ജലജ, രു കച്ചവടക്കാരനോട്‌ ഭിക്ഷ യാചിക്കുന്നു!  അയാൾ സ്തംഭിച്ചു നിന്നുപോയി. സമനില വീണ്ടെടുത്തു
"ജലജമോളേ" എന്ന്  ഉറക്കെ വിളിച്ചു. പ്രതികരണമായി ആംഗ്യഭാഷയിൽ
തന്നോടും ഭിക്ഷ ആവശ്യപ്പെട്ടപ്പോഴാണ്  ബധിരയും മൂകയുമാണെന്നും, ഏറെ സാമ്യതയുണ്ടേലും, ജലജമോളല്ലെന്നും,
അവളെ  അവസാനമായി കണ്ടത് ഇരുപതു വർഷങ്ങൾക്കു
മുൻപായിരുന്നെന്നുമുള്ള
യാഥാർത്ഥ്യബോധമുദിച്ചത്! 

ഭിക്ഷക്കാരിക്കുട്ടിയോട്  ദയതോന്നി  അന്ന് ചുമടുകളെടുത്തു കിട്ടിയ തുക കയ്യിൽ വച്ചുകൊടുത്തപ്പോൾ  അത്ഭുതം കൂറിയ കണ്ണുകളുയർത്തി നോക്കി തൊഴുതിട്ട് അവൾ നടന്നു.  മനസ്സാകെ
കലുഷിതമായിക്കഴിഞ്ഞിരുന്നതിനാൽ  
മുറിയിലെത്തി ചൗക്കാളത്തിൽ
കണ്ണുകളടച്ചു മലർന്നു കിടന്നപ്പോൾ 
ചിന്തകൾ ഭൂതകാലത്തിലേക്ക്
പറന്നുപോയി.

*********        ********         ********

അച്ഛനമ്മമാർക്കും അനുജത്തിക്കുമൊപ്പം 
സന്തോഷകരമായി കഴിഞ്ഞിരുന്ന  നല്ലകാലം.  താൻ ഏഴാംക്ലാസ്സിൽ
പഠിക്കുന്ന സമയം. ക്ലാസ്സുവിട്ട് മടങ്ങവേ അൻവർ തന്നെ നിർബന്ധിച്ചു സിഗററ്റു വലിപ്പിച്ചു.  വീട്ടിലെത്തിയപ്പോൾ സംശയം തോന്നിയ ജലജമോൾ "ചേട്ടൻ സിഗററ്റു വലിച്ചോ" എന്ന് ചോദിച്ചത്
കേൾക്കുവാനിടയായ  അച്ഛൻ  ചോദ്യം ചെയ്തപ്പോൾ  സത്യം പറയേണ്ടി വന്നു. "ഇനി ഇതാവർത്തിച്ചേക്കരുത് ".   അച്ഛൻ താക്കീത് തന്നെങ്കിലും  രണ്ടു ദിവസം കഴിഞ്ഞപ്പോൾ  അൻവറിന്റെ വാക്കുകളിൽ മയങ്ങി വീണ്ടും സിഗററ്റു വലിക്കുകയും അതറിയാനിടയായ അച്ഛൻ കലിതുഉളി തന്നെ പൊതിരെ തല്ലിയിട്ട്  "ഇനിമേൽ മുന്നിൽ കണ്ടേക്കരുത്.  എവിടേലും പോയിത്തൊലഞ്ഞോ" എന്ന്  ആക്രോശിച്ചപ്പോൾ, അർദ്ധരാത്രിയിൽ
അച്ഛന്റെ ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന നോട്ടുകളുമെടുത്ത്, വീടുവിട്ടിറങ്ങി. കിലോമീറ്ററുകൾക്കപ്പുറത്തുള്ള റയിൽവേ സ്റ്റേഷനിലെത്തി.  ട്രെയിനിൽവച്ച് അടുക്കുവാനിടയായ മദ്ധ്യവയസ്ക്കനോടൊപ്പം  ഈ വലിയ പട്ടണത്തിലെത്തി അയാളുടെ ഹോട്ടലിൽ വിളമ്പുകാരനായി കൂടി. 
അയാൾ മരിച്ചപ്പോൾ ഹോട്ടൽ പൂട്ടുകയും അവിടെ  ഭക്ഷണം കഴിക്കുവാൻ വരുമായിരുന്ന പ്രശാന്തബാബുവിനൊപ്പം കൂടി
ചുമട്ടുതൊഴിലിൽ ഏർപ്പെടുകയും ചെയ്തു. 

******         ********       *******

പ്രശാന്തബാബു മുറിയിൽക്കയറി
ലൈറ്റിട്ടപ്പോൾ ജയൻ ചിന്തകളിൽ നിന്നുമുണർന്നു.  രാത്രിയിൽ  ജയൻ അയാളോടെല്ലാം പറയുകയും
പിറ്റേദിവസംതന്നെ നാട്ടിലേക്ക്
 പോകുകയാണെന്നും അറിയിച്ചു.

ഗ്രാമത്തിലെത്തിയപ്പോൾ, വീട്ടിലെ വിശേഷങ്ങളെന്തെന്നറിയുവാനുള്ള ആകാംക്ഷയിൽ ജയൻ രാമൻപിള്ളയുടെ ചായക്കടയിൽ കയറി.  പരിചയപ്പെടുത്തിയപ്പോൾ  രാമൻപിള്ള വിവരങ്ങളൊക്കെ വിശദീകരിച്ചു.  ജയൻ നാടുവിട്ടശേഷം അച്ഛൻ ശോകമൂകനും രോഗിയുമായി കിടപ്പിലാണ്.  അമ്മ ജോലിക്ക്  പോയി വീടു പുലർത്തുന്നു. ജലജ പത്താം ക്ലാസ്സ് 
കഴിഞ്ഞ് കുട്ടികൾക്ക് ട്യൂഷനെടുക്കുന്നു.  അവിവാഹിതയാണ്.

വീട്ടിലേക്ക് നടക്കുമ്പോൾ ജയൻ ഒന്നുറപ്പിച്ചു.  "ഇനി എന്നേക്കഴിയുന്ന ജോലികൾ ചെയ്തു വീടു പുലർത്തണം.  ജലജയെ വിവാഹം കഴിപ്പിച്ചയയ്ക്കണം. അച്ഛനുമമ്മയ്ക്കും ഇനിയൊരിക്കലും ദുഖങ്ങളുണ്ടാകാതെ നോക്കണം".

വീട്ടുമുറ്റത്തെത്തിയപ്പോൾ ജയൻ  ശങ്കിച്ചു നിന്നുപോയി.  ജലജയാകണം, വരാന്തയിൽ നിൽക്കുന്നു.  അയാളെ കണ്ടപ്പോൾ  അവൾ ചോദിച്ചു:
"ആരാ, എന്തുവേണം?'"
തന്റെ പരുങ്ങലും വിമ്മിഷ്ടവും ശ്രദ്ധിച്ച അവൾ തന്നെ ഒന്നു സൂക്ഷിച്ചുനോക്കി.  മനസ്സിലായപ്പോൾ "അമ്മേ, അച്ഛാ, ദേ ജയേട്ടൻ" എന്ന്  വിളിച്ചുപറഞ്ഞുകൊണ്ട് അകത്തേക്കോടി.  അതുകേട്ടു
പുറത്തേക്കുവന്ന അമ്മ ജയനെ
തിരിച്ചറിയുകയും,  വ്യസനങ്ങളെല്ലാം പ്രതിഫലിപ്പിക്കുമാറ്, "മോനേ" എന്ന് വിളിച്ചു കെട്ടിപ്പിടിച്ച് അകത്തേക്ക് വലിച്ചുകൊണ്ടു പോയി, അപ്പോഴേക്കും  എഴുന്നേറ്റിരുന്ന, അച്ഛന്റെ മുന്നിൽ  നിറുത്തി. മെലിഞ്ഞുണങ്ങിയ അച്ഛന്റെ മുഖം ദുഖത്തിന്റെയും സന്തോഷത്തിന്റെയും സമ്മിശ്രവികാരങ്ങളാൽ വലിഞ്ഞുമുറുകിയിരിക്കുന്നു.  ജയൻ അദ്ദേഹത്തിന്റെ കൈകൾ കവർന്നെടുത്തു ചുംബിച്ചിട്ട് "അച്ഛാ എന്നോട് പൊറുക്കച്ഛാ, ഇനി ഞാനീ വീടുവിട്ട് എങ്ങോട്ടും  പോകില്ല" എന്ന് ഗദ്ഗദത്തോടെ ഉരുവിട്ടു.  അച്ഛൻ അവനെ  പിടിച്ചിരുത്തി മുഖത്തേക്ക് തന്നെ സൂക്ഷിച്ചുനോക്കി വികാരഭരിതനായി ഇരിപ്പായി.

നിമിഷങ്ങൾക്കകം  ആ വീട്ടിലെ അന്തരീക്ഷം പാടേ മാറിക്കഴിഞ്ഞു.  അമ്മയും ജലജയും അവന് ഇഷ്ടപ്പെട്ട വിഭവങ്ങളൊരുക്കി.  അച്ഛൻ അവന്റെ അനുഭവങ്ങൾ ചോദിച്ചറിഞ്ഞു. പഴയതുപോലെ സന്തോഷവും സ്നേഹവും നിറഞ്ഞ അന്തരീക്ഷത്തിൽ അത്താഴവും കഴിച്ച് ഉറങ്ങാൻ കിടന്നപ്പോൾ ജയന്റെ മനസ്സിലേക്ക് ആ ഭിക്ഷക്കാരിക്കുട്ടിയുടെ മുഖം തെളിഞ്ഞു വന്നു. ആ നിമിഷം അവൻ ചിന്തിച്ചുപോയി  "ഇന്ന് ഈ സന്ധ്യാവേളയിൽ പ്രിയങ്കരമായ ഈ സ്നേഹവീട്ടിലേയ്ക്കുള്ള എന്റെ മടങ്ങി വരവിനുള്ള നിയോഗം പോലെയാണല്ലോ ഈശ്വരാ അങ്ങ് അന്ന് അവളെ എന്റെ
മുന്നിലേക്കെത്തിച്ചുതന്നത്!"
(346 words )

ഉപഗുപ്തൻ കെ അയിലറ 
Mob. 8547487211

Address:

K. Upagupthan,
34, Soorya,
Mannaamoola,
Perurkada,
Thiruvananthapuram 695 005


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ