വൃത്തം : മല്ലിക
ഒരു സംകൃത സമവൃത്തമാണ് മല്ലിക. ധൃതി എന്ന ഛന്ദസിൽപ്പെട്ട ഓരോ വരിയിലും 18 അക്ഷരങ്ങൾ വീതമുള്ള വൃത്തമാണിത്.
ലക്ഷണം :--
"രം സ ജം ജ ഭ രേഫമിഗ്ഗണ യോഗമത്രഹി മല്ലിക "
വൃത്തശാസ്ത്ര സങ്കേതം അനുസരിച്ച് ര, സ, ജ, ജ ഭ, ര എന്നീ ഗണവ്യവസ്ഥയിൽ വരുന്ന വൃത്തമാണ് മല്ലിക.ഏഴു മാത്രകളുടെ താളമാണ് ഈ വൃത്തത്തിനുള്ളത്.'തകിട തകധിമി ' എന്ന വായ്ത്താരി മല്ലിക വൃത്തത്തിന്റെ താളമായി പരിഗണിക്കാവുന്നതാണ്.
ഉദാഹരണം :-
ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയെന്നൊരു
ചിത്ര ചാതുരി കാട്ടിയും
ഹന്ത ചാരുകടാക്ഷമാലകളർക്ക രശ്മിയിൽ നീട്ടിയും
ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങുമീശനെ വാഴ്ത്തുവിൻ
ചന്തമേ / റിയപൂ / വിലുംശ /ബളാഭ/ മാംശല / ഭിത്തിലും /
-- u -- മധ്യലഘു ര ഗണം / u u -- അന്ത്യഗുരു സ ഗണം / u -- u മധ്യഗുരു ജ ഗണം / u -- u മധ്യഗുരു ജ ഗണം / -- u u ആദ്യഗുരു ഭ ഗണം / -- u -- മധ്യലഘു ര ഗണം /
സന്തതം / കരതാ / രിയെന്നൊ / രുചിത്ര / ചാതുരി / കാട്ടിയും /
-- u -- മധ്യലഘു ര ഗണം / u u -- അന്ത്യഗുരു സ ഗണം / u -- u മധ്യഗുരു ജ ഗണം / u --u മധ്യഗുരു ജ ഗണം / -- u u ആദ്യഗുരു ഭ ഗണം / -- u -- മധ്യലഘു ര ഗണം/
കൂട്ടുകാരേ,
മല്ലിക ഒരു സമവൃത്തമായതുകൊണ്ട് എല്ലാ പാദങ്ങളിലേയും ഗണവ്യവസ്ഥ ഒരേപോലെയാണ്. തുടർവരികൾ വൃത്തം നിർണ്ണയിച്ചു നോക്കുമല്ലോ?
( തുടരും..)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ