സ്വാഗത ഗാനം
........................
സ്വാഗതം ....സ്വാഗതം....സ്വാഗതം
സ്വാഗതമെല്ലാവർക്കും വായോധിക
പൗരക്കൂട്ടായ്മയിലേക്ക്
സ്വാഗതമോതുന്നെല്ലാവർക്കും,
സ്വാഗതമോതുന്നു.....
സ്വാഗതം...സ്വാഗതം... സ്വാഗതം
ജാതിമാതാദികളൊന്നും നമ്മെ വേർപിരിക്കില്ല,
ഇല്ല രാഷ്ടീയക്കളി നമ്മുടെ
കൂട്ടുകുടുംബത്തിൽ
ചോര തിളക്കും നാളിൽ
നാടിനെ ഊട്ടിയവർ നമ്മൾ...
നാടിനെ ഊട്ടിയവർ നമ്മൾ
വിശ്രമജീവിതകാലത്തിനിയും
ഒന്നായൊയൊന്നായൊന്നിക്കാം....
ഒന്നായൊന്നിക്കാം.
നാടിനു വേണ്ടിച്ചെറുതെങ്കിലുമൊരു
കാര്യം ചെയ്തീടാൻ
നമുക്കുകിട്ടും പെൻഷനിൽ നിന്നൊരു
വിഹിതമെടുത്തീടാം
പ്രളയം പ്രകൃതിദുരന്തമെന്നിവ
വന്നുഭവിക്കുമ്പോൾ
കൂട്ടായ് കൈകൾ കോർത്തു നമുക്ക്
ചേർന്നു നിന്നീടാം,
നമുക്ക് ചേർന്നു നിന്നീടാം.
കൂട്ടായ്മകളിൽ ഒത്തൊരുമിച്ചു
കുടുംബമേളയൊരുക്കീടാം
വേദിയിൽ നമ്മുടെ മോഹങ്ങൾക്കു
ചിറകു മുളപ്പിക്കാം
നമുക്ക് ചിറകുവിരിച്ചീടാം
വീരപഴശ്ശിതൻ നാടിതു നമ്മുടെ നാടിതു വയനാട്
കേരളനാട്ടിലെ കൂട്ടർക്കെല്ലാം
ഒന്നായ്കൈകോർക്കാം
മലയാളികൾ നമുക്കൊത്തുചേർന്നൊരു
ഉത്സവമാക്കീടാം
നമുക്ക് ഉത്സവമാക്കീടാം!
സ്വാഗതം....സ്വാഗതം....സ്വാഗതം
(സ്വാഗതമെല്ലാവർക്കും.........)
(സ്വാഗതം....സ്വാഗതം )
.................................................
ഇന്ദിരാ ഗംഗാധരൻ
മാനന്തവാടി
..................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ