വൃത്തം ::: മന്ദാക്രാന്ത
വൃത്തം :: വസന്തതിലകം
ലക്ഷണം " മന്ദാക്രാന്ത മ ഭ ന ത ത ഗം
നാലുമാറേഴുമായ് ഗം "
മ ഭ ന ത ത ഗ ഗ
- - - - u u uuu - -u - - u - -
1. വൃത്തം ::: മന്ദാക്രാന്ത
ലക്ഷണം " മന്ദാക്രാന്ത മ ഭ ന ത ത ഗം
നാലുമാറേഴുമായ് ഗം "
ഉദാഹരണം
പാലിക്കാനായ് ഭുവനമഖിലം ഭൂതലേ ജാതനായ-
ക്കാലിക്കൂട്ടം കലിതകുതുകം കാത്ത കണ്ണന്നു ഭംഗ്യാ
പീലിക്കോലൊന്നടിമലരിൽ നീ കാഴ്ചയായ് വെച്ചിടേണം
മൗലിക്കെട്ടിൽ തിരുകുമതിനെ തീർച്ചയായ് ഭക്തദാസൻ
പാലിക്കാ / നായ്ഭുവ / നമഖി / ലംഭൂത / ലേജാത / നായ -
--- സർവ്വഗുരു മ ഗണം / -- u u ആദ്യഗുരു ഭ ഗണം / u u u സർവ്വലഘു ന ഗണം / -- -- u അന്ത്യലഘു ത ഗണം / -- -- u അന്ത്യലഘു ത ഗണം / -- ഗ -- ഗ
ക്കാലിക്കൂ / ട്ടംകലി / തകുതു / കംകാത്ത / കണ്ണന്നു / ഭംഗ്യാ
-- -- -- സർവ്വഗുരു മ ഗണം / -- u u ആദ്യഗുരു ഭ ഗണം / u u u സർവ്വലഘു ന ഗണം / -- -- u അന്ത്യലഘു ത ഗണം / -- -- u അന്ത്യലഘു ത ഗണം / -- ഗ -- ഗ
കൂട്ടുകാരേ, തുടർവരികൾ നിങ്ങൾ അടയാളപ്പെടുത്തി ഗണവ്യവസ്ഥ നിർണ്ണയിക്കുമല്ലോ?
മ ഭ ന ത ത ഗഗ എന്നീ ഗണവ്യവസ്ഥയിൽ ഓരോ വരിയിലും 17 അക്ഷരങ്ങൾവീതം വരുന്ന അത്യഷ്ടി എന്ന ചന്ദസിൽപ്പെട്ട ഒരു സമവൃത്തമാണ് മന്ദാക്രാന്ത.4,8 അക്ഷരങ്ങൾക്കു ശേഷം' യതി 'യുമുണ്ട്. മന്ദാക്രാന്ത ഒരു സമവൃത്തമായതുകൊണ്ട് എല്ലാവരികളിലേയും ഗണവ്യവസ്ഥ ഒരുപോലെയാണ്.
2. വൃത്തം : വസന്തതിലകം
ലക്ഷണം :-
"ചൊല്ലാം വസന്തതിലകം ത ഭ ജം ജ ഗം ഗം "
ത ഗണം, ഭ ഗണം, ജ ഗണം, ജ ഗണം എന്നീ നാലു ഗണ ങ്ങൾക്കു ശേഷം രണ്ടു ഗുരുവും കൂടി വരുന്ന സംസ്‌കൃത സമവൃത്തമാണ് വസന്തതിലകം. ഗ ഗ ല / ഗ ല ല / ല ഗ ല / ലഗല /ഗ ഗ എന്നിങ്ങനെ ഓരോ വരിയിലും 14 അക്ഷരങ്ങൾ വീതമുള്ള ശക്വരി എന്ന ചന്ദസിലുള്ള വൃത്തമാണിത്. സിംഹോന്നത, ഉദ്ധർഷിണി, സിംഹോദ്ധത എന്ന പേരിലും വസന്തതിലകം അറിയപ്പെടുന്നു. കുമാരനാശാന്റെ വീണപൂവ് എന്ന ഖണ്ഡകാവ്യം മുഴുവനും ഈ വൃത്തത്തിലാണ് എഴുതിയിട്ടുള്ളത്.
ലക്ഷണം സംസ്കൃതത്തിൽ,
"ഉക്താ വസന്തതിലകാ ത ഭ ജാ ജ ഗൗഗ :എന്നാണ്
ഉദാ :
ഹാ!പുഷ്പമേ അധികതുംഗ പദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ
ശ്രീഭൂവിലസ്ഥിര അസംശയമിന്നുനിന്റെ -
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ
ഹാ!പുഷ്പ / മേഅധി/ കതുംഗ / പദത്തി / ലെത്ര
-- -- u അന്ത്യലഘു ത ഗണം / -- u u ആദ്യഗുരു ഭ ഗണം / u -- u മധ്യഗുരു ജ ഗണം / u -- u മധ്യഗുരു ജ ഗണം / -- ഗ -- ഗ
ശോഭിച്ചി / രുന്നിതൊ / രുരാജ്ഞി / കണക്ക / യേനീ
-- -- u അന്ത്യലഘു ത ഗണം / -- u u ആദ്യഗുരു ഭ ഗണം / u --u മധ്യഗുരു ജ ഗണം / u -- u മധ്യഗുരു ജ ഗണം / -- ഗ --ഗ
( തുടരും..)
സ്വസ്തി ഹേ,കാവ്യദേവതേ
(വൃ:വസന്തതിലകം)
---------------------------------------------------------------
പദ്യംചമയ്ക്കുവതിനില്ല
' നിവൃത്തിയെന്നാൽ,
ഗദ്യംചമയ്ച്ചുപരിഹാസിതരായി മാറാം' എന്നത്രെയിന്നുചില വാനര കോമരങ്ങൾ,
നിർന്നിദ്രമോർപ്പുശിരസ്സത്ര തപിച്ചുപാരം!
തുഞ്ചന്റെയേടുകളതൊന്നുമവർക്കുവേണ്ടാ;
കുഞ്ചന്റെ തുള്ളലിലുമില്ല മഹത്വമൽപ്പം!ഉണ്ണായിവാര്യരുടെ സൂക്തമതൊന്നുപോലും
ഉണ്ണാനവർക്കഥ മനസ്സുചലിപ്പതില്ലാ!
കണ്ണായകാവ്യശതമേതുമുരച്ചിടാനായ്,
കണ്ണത്രപോര,കടുകട്ടിയതല്ലി കഷ്ടം!
എന്നാലുമെന്തുപഴിചൊല്ലിനടപ്പുനീളേ,
നന്നായിടാ പരിഷരിപ്പടുവിഡ്‌ഢികൾഹാ!
വേദേതിഹാസനിഗമാഗമസാരമൊന്നും
മൂദേവികൾക്കുമനതാരിലുടക്കുകില്ലാ!
ചേതസ്സിനുള്ളിലുരുകൊൾവതുമാത്രതോറും
ഖ്യാതിക്കുവേണ്ടി,നിജശൂന്യപദങ്ങളത്രേ!
ഈ വിശ്വചേതനയിലാഴ്ന്നനുരാഗവായ്‌പ്പാൽ,
ജീവന്റെ താള,ലയഭാവമറിഞ്ഞുകൊണ്ടേ,
നാവിൽനുരച്ചപരിപാവനശീലുകൾക്കി-
ങ്ങേവംമതിച്ചിടുവതെങ്ങനെമൂല്യമാവോ!
പദ്യംപലർക്കുമതിസാഹസമായിരിക്കാം;
മദ്യംലഭിക്കുകിലതിൽപരമെന്തുനല്ലൂ!
വിദ്യയ്ക്കു ദേവിവിളയാടണമുള്ളിലെന്നും
മധ്യേയതോർക്കുകിൽ മദാന്ധതമായുകില്ലേ!
വൃത്താദിപദ്യഗുണമല്ലയിവർക്കുപഥ്യം,
മത്താകെമുറ്റിയൊരുമസ്തകമല്ലിനിത്യം!
മുത്താകെ,യുക്തിയൊടെടുത്തൊരു മാലകോർത്താൽ,
ചിത്തായചിത്തുകളതുത്തമമെന്നുവാഴ്ത്തും!
ആരാന്റെ മുല്ലയിലൊരുറ്റമലർ വിരിഞ്ഞാൽ;
ചാരേയണഞ്ഞതിനെയെത്രയികഴ്ത്തിടുന്നു!
നേരിൻ വിശുദ്ധിയനുമാത്ര കെടുത്തിയാലും,
നേരിൽ,സുഗന്ധമതുതൂകിയതങ്ങു നിൽക്കും!
ഭ്രാന്തൻ നിശാന്തമൊരു കൂവലുകൂവിയാലേ,
കാന്താരമൊട്ടുമിളകില്ലതുസത്യ,മെന്നാൽ;
ഭ്രാന്തിൻ മഹത്വമതിഭംഗിയിൽ വാഴ്ത്തുവോരേ -
യെന്തൊന്നു ചൊല്ലിയിഹ യിന്നുവിളിച്ചിടേണ്ടൂ!
കൊല്ലുന്നു,നിത്യമനുതാപമൊരിറ്റുമില്ലാ -
തല്ലോ,നിഷാദകുലമെൻ മലയാളഭാഷ!
ഇല്ലില്ലഹന്ത,യൊരുതെല്ലുമെനിക്കിതിൻമേൽ;
വല്ലാത്തദു:ഖ,മതിനാലിതു ചൊല്ലിടുന്നേൻ!
----------------------------------------------------------------
സുദർശൻ കാർത്തികപ്പറമ്പിൽ
ഗ ഗ ല / ഗ ല ല / ല ഗ ല / ലഗല /ഗ ഗ
ഖേദിക്കിലില്ല പരിഹാരമിതിന്നു തെല്ലും!
ഖ്യാതിക്കുവേണ്ടിയിവരിങ്ങനെ ചെയ്കയാമോ?
പദ്യംചമയ്ക്കുവതിനായി പഠിക്കവേണ്ടും
വിദ്യയ്ക്കു വേണ്ടിയിവരൊട്ടുമെനക്കെടില്ലാ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ