2021 മേയ് 29, ശനിയാഴ്‌ച

കൊച്ചു ശ്ലോകങ്ങൾ

നുറുങ്ങു കവിതകൾ 





ബന്ധം നന്നാകുവാനാവശ്യ മാവുക
ചന്തമേറും മുഖവും ശബ്ദവുമല്ല   
ചന്തമേറുമൊരു ഹൃദയവും പിന്നെ 
അന്തമില്ലാത്ത വിശ്വാസ്യതയു മാകും

മാറ്റിവച്ചീടുന്ന ഓരോ കർമ്മ ത്തിനു-
മേറെ പുതിയ കർമ്മങ്ങൾ പിന്നേ വരും
പ്രശ്നങ്ങൾ നിങ്ങളെ ഉന്താതി രിക്കട്ടെ 
പകരം  നയിക്കട്ടെയവനിങ്ങളെ

ഒരു മായാജാലമാം സൗഹൃദ മെന്നത് 
ഒരു ഛായയാതു നിന്നിടും വേനലിൽ
നാമറിയാതത്  കുടയായി മാറിടും 
നല്ലോരു മഴ വന്നാൽ, സംശ യമില്ല

ചിന്തകളൊക്കെത്തനിയെയിരിക്കെനി-
യന്ത്രിക്കവേണ്ടിടു,മതുപോലെതന്നെ  
അന്യരുമായിട്ടടുത്തു കഴിയു മ്പോൾ
അരുതാത്ത വാക്കുമൊഴിവാക്ക വേണം

മിതത്വമില്ലാത്തകാര്യങ്ങൾക്കൊന്നുമ-
ടിത്തറയുറപ്പുള്ളതായിരിക്കില്ല
വീട്ടുകാര്യങ്ങളുറപ്പുള്ളവയാണോ    
വെളിയിലെ ലോകം സുന്ദരമായ്തോന്നാം

സമാധാനമെപ്പോഴും രൂപപ്പെ ടുക-
യാത്മാവിലായീടുമെന്നതറിയണം 
തിരിച്ചറിഞ്ഞീടാതെയാപരമാർത്ഥം
തിരയുകിൽ കിട്ടീടുമോ സമാ ധാനം

സാഹചര്യങ്ങളെയോർത്തുപിന്മാറിയാൽ 
സാക്ഷാൽക്കരിക്കുവാനാകുമോ സ്വപ്‌നങ്ങൾ?
സ്വന്തംകഴിവിൽ വിശ്വാസമർ പ്പിച്ചിടൂ
സാഹചര്യങ്ങളെയതിജീവിച്ചീടൂ

സ്വന്തം ദുഖങ്ങളെയോർത്തു തപിച്ചാൽ 
സന്തോഷത്തോടെയിരിക്കുവാനാകുമോ ?
നേടിയയോരോ അനുഗ്രഹവു മോർത്തു
നോക്കി സന്തോഷിക്കൂ ദുഃഖം മറന്നിടൂ

നന്നാണുവഴിയെന്നുതോന്നുന്നുവെങ്കിൽ 
അന്വേഷിച്ചീടുകതെവിടേയ്ക്കു പോകും
എത്തേണ്ട സ്ഥലമാണേറെ നന്നെങ്കിലോ  ചിന്തിക്കവേണ്ടേറെ, തുടരൂ നടത്തം




നമ്മുടെ ഹൃദയമിടിപ്പു‌പോൽ തന്നെ
നല്ലവർക്കും കൊടുക്കേണം പ്രാധാന്യം 
നിശ്ശബ്ദമായ്തന്നവരുടെ തുണയും  
നമ്മുടെ ജീവിതത്തിൽ ലഭ്യമായ് വരാം

ഖേദമുണ്ടാക്കുന്ന കാര്യം മറക്കൂ സു-
ഖകരമാകും നിമിഷങ്ങളോർത്തിടൂ
മറക്കൂ, പോയകാലത്തെ ദുരിതങ്ങൾ
മുന്നിൽവരുന്നോരനുഗ്രഹം നേടിടൂ




പര്യാലോചനകളാവശ്യമാകുവത്  
ശരിയെന്തെന്നതറിയുവാനായിടേ
ശരിയാരെന്നതറിയുവാനായ് വാദം
പര്യാലോചനകളതനാലുത്തമം

പുഞ്ചിരിയെന്നുമൊരു ഭൂഷണമാകും
പുതുക്കിയെടുക്കും മനോഭാവത്തേയത്  
പിരിമുറുക്കങ്ങളെ ശാന്തമാക്കീടും 
പിന്തുണച്ചീടുമത് പ്രത്യാശബോധത്തെ  
   
തരളിത മനസ്സിലെ തിരകളി-
ലൊരുലയമലയുവതെന്തിനാണോ?
കനവുകളിൽനിന്നറിയാതെവീണ-
നിനവിന്നിതളുകൾ തിരയുകയാവാം







നന്നാണുവഴിയെന്നുതോന്നുന്നുവെങ്കിൽ 
അന്വേഷിച്ചീടുകതെവിടേയ്ക്കു പോകും
എത്തേണ്ട സ്ഥലമാണേറെ നന്നെങ്കിലോ  ചിന്തിക്കവേണ്ടേറെ, തുടരൂ നടത്തം

2021 മേയ് 20, വ്യാഴാഴ്‌ച

സുജാത



കണ്ണിലെന്തേയെന്റെ കുഞ്ഞിപ്പെണ്ണേ,
കുലച്ചുപഴുത്ത കാന്താരിയാണോ?

പൂത്തതാണോ ചെത്തിചേമന്തികൾ ?
പഴുത്തുതുടുത്ത ചെന്തൊണ്ടിയാണോ?

ചെങ്കണ്ണ് കണ്ണിൽ പടർന്നതാകാം,
ചൊല്ലിയവളുടെയച്ഛനും മെല്ലെ

അല്ലല്ലത് വെറും കൺകുരുവാണ്
അമ്മ ചൊല്ലി തെല്ലൊരാധിയോടെ

അരുമയോടെ പിന്നെ ധാരകോരി 
അമ്മയവളുടെ കണ്ണിൽ രണ്ടും

നാണിത്തള്ള,യയൽക്കാരി, ചൊല്ലി,
നിന്റെ കണ്ണ് തിമിരം തകർത്തു  

'കരിനാക്ക് നാണീടെ മുടിയട്ടേ'യെന്ന്
കൈ തലയിൽ വച്ച് പ്രാകിയമ്മ

കോലാഹളങ്ങൾ മുത്തുമുറുകേ
കാത്തവൾ നിന്നു തൻ മാരനായി

തമ്പ്രാന്റെ കണ്ടത്തിൽ ചേറുകൊരാൻ
ഞാമ്പൊക്കോട്ടെന്റെ ചാത്തഞ്ചേട്ടാ   




   

2021 മേയ് 19, ബുധനാഴ്‌ച

തർക്കം

 നർമ്മകവിത

                        തർക്കം
       ഉപഗുപ്തൻ കെ. അയിലറ 
       
വാക്കുകൾ കൊണ്ടുള്ള തർക്കമാണ് 
വർക്കത്തില്ലാത്തൊരു തർക്കമാണ്
തർക്കത്തിനായി തർക്കമെന്നാൽ  
നീക്കുപോക്കില്ലാത്ത തർക്കമാണ്

തർക്ക വിഷയം വിതർക്കമാണ് 
തർക്കുത്തരങ്ങൾക്ക് ക്ഷാമമില്ല  
ആർക്കുംകൊമ്പുകോർക്കാംതർക്കമിത് 
തർക്കിച്ച് തമ്മിൽ വാക്കേറ്റമാകാം   

വാക്കേറ്റം മൂത്ത് കയ്യൂക്കിൻ ശക്തി   
ആർക്കും കാണിച്ച് മിടുക്കരാകാം
മെക്കിട്ട് കേറിയെതിർക്കൂട്ടത്തിൻ 
മൂക്ക് തച്ചങ്ങ് തരിപ്പണമാക്കാം  
   
വർക്കിക്കു പണ്ടേയിഷ്ടക്കേടാണ് 
മർക്കോസിന്റെയൂക്കൻ മൂക്കിനോട്
മൂക്കിന്റെ പേരിൽ രണ്ടുപേർക്കും
വാക്കേറ്റമിഷ്ട്ടമാം നേർക്ക് കണ്ടാൽ  

മർക്കോസ് മൂക്കൊന്ന് ചീറ്റിക്കാണിച്ചു 
വർക്കിയ്ക്ക് തർക്കിക്കാനാക്കമായി   
വാക്കേറ്റമായ്ക്കയ്യേറ്റമായ്ക്ക-
യൂക്കാർക്കാണെന്നത്  തർക്കമായി!

മേക്കക്ക് പോയോരു ഖാദറ് വക്കീല്    
വർക്കിക്കും മർക്കോസിനുമിടയ്ക്ക്
വക്കാലത്തുമായെത്തി വെക്കം
പൊക്കിക്കാണിച്ചു വർക്കിക്കു നേർക്ക്
  
വക്കാലത്താർക്ക് കൊടുക്കേണമെന്ന്
തർക്കം മൂത്തങ്ങു വാക്കേറ്റമായി വർക്കിക്ക് വക്കീല് വാക്കുകൊടുത്തു
വക്കാലത്തിങ്ങക്ക്  വർക്കിക്കുട്ടീ

മാർക്കൊസ് മെക്കിട്ട് കേറി വക്കീലിൻ
മൂക്ക് ലാക്കാക്കിക്കൊടുത്തൊരിടി
മൂക്കും പൊത്തിക്കൊണ്ടോടി വക്കീല് 
വർക്കീം മാർക്കൊസും നോക്കിനിന്നു

തർക്കമിത് നിസ്സാരമാം തർക്കം 
മൂക്കുന്ന തർക്കങ്ങൾ ബാക്കിയാണ്
തർക്കങ്ങൾ മണ്ണിന്നു വേണ്ടിയുണ്ട്
വർക്കത്തില്ലാത്തർക്കം പെണ്ണിന്നാണ്

തർക്കം പതിക്കും പത്നിക്കുമിടേല്   
തർക്കമുണ്ട് രാജ്യങ്ങൾക്കിടേലും  
തർക്കമുണ്ട്  രാഷ്ട്രങ്ങൾക്കിടയ്ക്കും
തർക്കമില്ലാത്തത്  ആർക്കിടേലാണ്? 


  


________________
ഉപഗുപ്തൻ കെ അയിലറ  
  
 




  

  

  
  
 
 

2021 മേയ് 16, ഞായറാഴ്‌ച

കാലം (under consideration)

                          കാലം

ആദിയുമന്തവുമൊന്നുമേയില്ലാതെ   
ആയതമായങ്ങുനീങ്ങും പ്രതിഭാസം!
ആകാരമില്ലാത്തകാരണമാരുമേ
ആജീവനാന്തമീ 'കാല'ത്തെ കണ്ടിടാ!

കാലത്തിനൊത്തൊരുകോലവുമായിന്നു
കാലത്തിനെയതിജീവിക്കാൻ നോക്കുന്ന
മനുജന്റെ വ്യർത്ഥമാംമോഹങ്ങളൊക്കെ 
മലർപ്പൊടിക്കാരന്റെ സ്വപ്നംപോലല്ലോ! 

നരനളക്കുന്നു കാലത്തെയെന്നാലും
നിമിഷങ്ങളായും മണിക്കൂറുകളായും 
മാസങ്ങളായുമബ്ദങ്ങളായും തഥാ
മന്വന്തരങ്ങളായ്, കൽപ്പാന്തകാലമായ്!

കാലത്തിനായാറവസ്ഥാന്തരങ്ങളും
മാലോകർ കല്പിച്ചു നൽകി ഋതുക്കളായ്!
അവരുടെ ജീവിതചര്യയൊക്കെയാ 
അവസ്ഥാന്തരങ്ങളുമായൊത്തുചേർത്തു

കാലത്രയത്തിന്റെ സൂക്ഷ്മതയേറുന്ന 
കാലക്രമത്തിൽ മനുജൻ കറങ്ങീട്ട് 
കാലഗണിതത്തിൻ കാലധർമ്മത്താലേ  
കാലയോഗമനുകൂലമാക്കാൻ നോക്കും   

കാലമെന്നുമൊരു യാത്രയിലാണല്ലോ 
കാല'മൊഴുകി'പ്പോം, കാലം 'പറന്നു'പോം
കാലം'വിറങ്ങലി'ച്ചങ്ങുനിൽക്കാ,മെന്നാൽ
കാലം വഴിമുട്ടി നിൽക്കില്ലൊരിക്കലും 

കർമ്മഫലത്താലേ മർത്യൻ വലയുകിൽ
നിർമ്മര്യാദേന കുറ്റം കാലത്തിൻ ശിരേ 
കഷ്ട'കാല'മെന്നൊരിഷ്ടനാമത്താലേ
നിഷ്ഠൂരം കെട്ടിവച്ചുകൊടുക്കുമവൻ!    

കാലനുപോലും കാലത്തെ ഹനിക്കാനാ-
കാ,യെന്നുള്ളോരു പരമാർത്ഥമറിയേ 
കാലത്തെയാരുമേ മാനിച്ചുപോകുന്നു,
കാലത്തിൻ മഹിമയപാരമെന്നോർക്കൂ     
കാലം മനുജനെച്ചേർത്തു പിടിക്കുന്നു
എല്ലാം മറക്കാൻ പഠിപ്പിക്കുന്നവനെ 
കാലമവന്റെ മുറിവുമുണക്കുന്നു 
കാലാനുസൃതമായി ജീവിക്കുവാനും!

കാലമേ നീയാണൊരേയൊരു സാക്ഷിയീ
ലോകത്തെവിടെ,യെന്നെ,ന്തു നടന്നാലും
കണ്ടിട്ടുംകാണാത്തമട്ടിൽനീങ്ങുന്നയാൾ!
കാലമേ നീതന്നെയോ കാലാതീതനും?

                              .....




    

2021 മേയ് 12, ബുധനാഴ്‌ച

സാമാന്യ തത്വങ്ങൾ

                 സാമാന്യ തത്വങ്ങൾ

കൃത്യതയെന്നത് ചെറിയകാര്യത്തിലും
സംതൃപ്തിയുളവാക്കുമെന്നതറിക 
ഉൽസുകനെങ്കിലോ കണ്ടെത്തിടും മാർഗ്ഗം
ഇല്ലെങ്കിലോ സ്വയമുണ്ടാക്കിടുമവൻ

നിശ്ശബ്ദതയും ക്ഷമ‌യുമൊരുപോലെ 
നിസ്സംശയം രണ്ടു ഊർജ്ജത്തിനുറവിടം 
നിശ്ശബ്ദത ബുദ്ധിപരമാമൂർജ്ജവും
നിസ്തുലമാം ക്ഷമ വികാരപരവും

അറിയില്ലേതു കാൽവയ്പ്പായിരിക്കാം 
അറിയാതെ ജീവിതം മാറ്റിമറിക്കുക
മുന്നോട്ട് പോകയതിനാൽ, സന്തോഷവു-
മനുഗ്രഹോമെത്താം നിനച്ചിരിയാതെ

ഒരു കാരണം കാണാമെന്ത് നടക്കാനും  
ഒരു നാളെല്ലാമേ പൂർണ്ണതയിലെത്താം 
ഇന്നു കണ്ണീരിലൂടതിനാൽച്ചിരിക്കാം  ഇന്നത്തെയമളികളോർത്തും ചിരിക്കാം

ബധിരർക്കു കേൾക്കാം ദയയെന്ന ഭാഷ
അന്ധർക്കുമതുപോലെയാഭാഷകാണാം.
മറ്റുള്ളവരിലെയഴക് വെളിവാക്കും   
മർത്യനാണേറ്റവുമഴകുള്ള വ്യക്തി

ഒരുചെറിയ പദമാകാം വിശ്വാസമെന്നത്
ഒരുപാടുൽകൃഷ്ടമാം ധ്വനികളുണ്ടതിന് 
വിശ്വാസത്തിൽ നമുക്കവിശ്വാസവുമ-
വിശ്വാസത്തിൽ നല്ലവിശ്വാസവുമാണിന്ന്

പുതിയത് പഴയതാക്കീടുന്നു കാലം  
പഴയത് പുതിയതാക്കാനായി മർത്യൻ
സ്വയമിടപെടുകയേ മാർഗ്ഗമുള്ളു, 
സ്വയംനവീകരണം വ്യക്തി തൻ ശക്തി



2021 മേയ് 8, ശനിയാഴ്‌ച

പരിസ്ഥിതി


പരിസ്ഥിതിസംരക്ഷിക്കേണ്ടതിന്റെ അത്യാവശ്യം:
---------------------------------------------------------
കവിത

പരിസ്ഥിതി സംരക്ഷണം എന്റെ കടമ   
                  ***************
      ഉപഗുപ്തൻ കെ. അയിലറ              
                 ***************
കണ്ണൊന്നോടിച്ചിട്ടു ചുറ്റിനും നോക്കി ഞാൻ    
കണ്ണിന്നാനന്ദമേകുന്നവയെന്തൊക്കെ?
എന്റെ ഗ്രാമത്തിനു മാറ്റങ്ങളെന്തൊക്കെ?
എൻബാല്യകാലത്തേതെന്തൊക്കെയിന്നില്ല?

അവധിക്കു വരവേ ശ്രദ്ധിച്ചതില്ല ഞാൻ,
അവസാനമിന്നെത്തേ സൂക്ഷിച്ചുനോക്കി 
ഇല്ലിന്നാപ്പച്ചപ്പിൻ മാമലയന്നത്തെ
ഇല്ലിന്നാത്തെളിനീരരുവിയൊഴുക്കും

കലപിലകൂട്ടിപ്പറന്നു നടന്ന  
കിളികളിന്നില്ല, കുളങ്ങളുമില്ല
കുളിരും സുഗന്ധവുമാവോളം തന്ന കുളിർകാറ്റിന്നില്ല, മഴപോലുമില്ല 

വയലേലയന്നത്തെ കാണ്മാനേയില്ല
വലിയ കോൺക്രീറ്റ് വീടുകളിന്നവിടെ!
കളിച്ചു മദിക്കുന്ന കുട്ടികളില്ലിന്ന് 
കളിക്കുവാനായിക്കളങ്ങളുമില്ല!

വിശക്കവേ തിന്നന്നു ഞങ്ങൾ പച്ച-  
വെണ്ടയ്ക്ക, പയറ്, പഴങ്ങൾ പലതരം    
ഇന്നത്തേക്കുട്ടികൾ പിസ്സയും ബർഗ്ഗറും
തിന്നിട്ടു കോള കുടിച്ചാസ്വദിക്കുന്നു!

ചുണക്കുട്ടന്മാരായിക്കരുത്തരായിട്ട്,   
ചുള്ളന്മാരായന്നു ഞങ്ങൾ നടന്നപ്പോൾ   
പുളുന്തുതടിയായുറക്കവും തൂങ്ങി,
പ്രമേഹ,യർബ്ബുദ രോഗികളിന്നിവർ

മെറ്റലിടാത്തമൺപാതയിലൂടന്നു
മെല്ലെപ്പോകും കാളവണ്ടിയുമിന്നില്ല
പകരം പുകതുപ്പി മത്സരിച്ചോടുന്ന
ശകടങ്ങൾ, ടാറിട്ട് പൊള്ളുന്ന പാതയിൽ

കുടിവെള്ളവും ശുദ്ധവായുവുമില്ല,
കൃഷിയില്ല, വിഷമാണ് പച്ചക്കറിയിൽ 
ഉഷ്ണം സഹിക്കാതെ വലയും കാരണം
ഉറക്കമില്ലാതെ രാത്രികൾ നീക്കണം!

ചെറുമഴപെയ്താലും പ്രളയമാകും!
പൊറുതിമുട്ടീടുന്നെല്ലാരുമൊരുപോൽ      
അന്നത്തേ ഗ്രാമമേയല്ലിതിന്റെ മുഖ-
മിന്നെത്ര മാറിപ്പോയെന്നറിയുന്നു ഞാൻ

എന്റെ ഗ്രാമത്തിനു മാത്രമല്ലീമാറ്റ-
മെന്നുള്ള വാസ്തവമറിയേയെൻമന-
താരിലതിയായയാശങ്കയായ്, പുതു 
തലമുറയുടെ ഭാവിയെന്താകുമെന്ന്! 

മാറ്റങ്ങളിനിയനിവാര്യമാണങ്ങോട്ട് 
മാറ്റിയെടുക്കേണമാദ്യമായിട്ടിനി  കുട്ടികൾതന്നുടെ ജീവിത രീതികൾ
കുട്ടികളിലവബോധമുണ്ടാക്കേണം 

പ്രകൃതീസംരക്ഷണത്തിന്റെയാവശ്യം
പഠിപ്പിച്ചിടേണ്ടതവരെയാണാദ്യം
പ്രൈമറിക്ലാസ്സുമുറികൾതൊട്ടേയവർ  
പ്രകൃതിയെസ്നേഹിക്കുവാൻപഠിക്കേണം
 
വൃക്ഷങ്ങളൊന്നും മുറിക്കാതിരിക്കാനും
വൃക്ഷത്തയ്യുകൾ നട്ടുവളർത്തീടാനും 
വെള്ളക്കെട്ടുകളും തോടും നദികളും  വൃത്തിയായിട്ടു നോക്കി നിലനിർത്താനും 

അടവിയും കാടും നിലനിർത്തിടാനും
അനിലൻ മലിനമാകാതെ നോക്കാനും  
കുട്ടികൾക്കവബോധം നൽകുവതൊപ്പം
കെട്ടുറപ്പുള്ള കൂട്ടായ്മകളും വേണം.

ജോലിയിൽനിന്നും വിരമിക്കെയോർത്തു ഞാൻ 
ജീവിതമെങ്ങിനെയിനി നീക്കും മുന്നോട്ട്!
പ്രതീക്ഷിക്കാതീയവസരം വന്നിനി
പരിസ്ഥിതിസംരക്ഷണമെൻ കടമ
                    _______________                          
8547487211                              

2021 മേയ് 7, വെള്ളിയാഴ്‌ച

സ്‌നേഹവീട് മാഗസിൻ : ജൂൺ

Coorections, June  magazene


നേർച്ചക്കായ്...
----------------------
ഒട്ടിയവയറുമായ് ഒരുപിടിത്തുട്ടുമേന്തി    
ദെെവഗൃഹത്തിൻ പടിപ്പുരയെത്തി ഞാൻ
സ്വർണ്ണതുലാഭാരത്തിക്കുകൾക്കിടയിലെൻ
അന്ത്യാഭിലാഷ സമർപ്പണം ക്ലേശമായ്

പാലും,പഴവും,നെയ്യും,മലരുമായ്
അഭിഷേകത്തിലാറാടും ദെെവത്തെ കണ്ടു
ആനയുമമ്പാരിയും വാദ്യഘോഷമേളത്തിൽ,
എൻവിളിയലിഞ്ഞതിൽ, പരാതിയില്ല..

കീറിയോരുടുമുണ്ട് തുന്നിചേർത്തതാകയാൽ
നടയ്ക്കലിട്ട തുട്ടുകൾ പരിഹസിച്ചുവോ!
തിരിഞ്ഞുനടക്കുമെൻ മാനസം വിതുമ്പി,
ഇപ്പാഴ്ജന്മത്തിനിനി എന്തിനായാശ്രയം!

നേരിയപുക പൊങ്ങുമാ ചിതയോരം വീണുപോയ്
അണപൊട്ടിയൊഴുകുന്ന കണ്ണീരൊഴുക്കിലും,
അന്ധതമൂടിയ ചിത്തത്തിന്നിരുളിലും
നിറയുന്നു പ്രിയതമതൻ സ്നേഹാർദ്രമാം മുഖം

ഒരുകുഞ്ഞിക്കാലിനായ് ഇന്നലെയും നേർന്നവൾ
ഒരുനേരം ഊണൊഴിച്ചെന്നും ഒരുതുട്ട് ചേർത്തവൾ
മറന്നതല്ലറുപതു കഴിഞ്ഞെന്നോതുവാൻ
ആവില്ലെനിക്കാ മിഴികൾതൻ പ്രതീക്ഷയാൽ

ഇച്ഛിച്ചതൊന്നേ നടന്നുള്ളു അവൾക്കായ്
അതെൻ ജീവനൊടുങ്ങും മുൻപേ പറന്നീടുവാൻ!
തിങ്ങുന്ന മാനവർ തങ്ങുന്നൊരീ ഭൂവിൽ
ഏകനായ് പാതിപോയൊരു പാഴ്ജന്മമായ്

മനോജ് മനു മണ്ണാർക്കാട്

_________________________


യവനിക നീക്കിയ നോട്ടം
*************************

ചിന്തകളുണർത്തും പ്രഭാതഭേരി...
കാലമാം യവനിക പിന്നിട്ടിട്ടും
ഓരോനിമിഷവും ഭയവും, കരുതലുംതന്നെ...

പ്രതീക്ഷ നൽകി,
പ്രതിരോധക്കാത്തിരിപ്പു തുടർക്കഥ മാത്രമായി...

എഴുന്നൂറുകോടിയെ  മുൾമുനയിൽ നിർത്തി അണു നായകനായ്...
ജന്മഗേഹം വിട്ട്, വൻമതിൽ താണ്ടി, ജയിച്ചതാ നിൽക്കുന്നു; ഇത്തിരിക്കുഞ്ഞൻ, വിശ്വപൗരൻ....

മുഖാവരണമില്ലാതെ, കണ്ണടയില്ലാതെ, വൃത്തിയില്ലാതേ,യവകാശികളില്ലാതെ വിലസുന്നു... 

ഇവനേത്തുരത്തുവാൻ നോക്കിടും കാര്യത്തിൽ സാമ്രാജ്യശക്തികൾ തമ്മിൽ മത്സരമായി...

കാമവെറികൾ,  കൊലപാതകം, 
ചതി, വഞ്ചന എന്നിവയരങ്ങു തകർത്തു
പാരിൽ നടനമാടീടുമ്പോൾ.,..

ആവരണമിട്ടിട്ടും, പാണികൾകഴുകീട്ടും  എന്തുഫലം..?
പകച്ചുപോകുന്നു ചെയ്തികൾ. ഇത്തിരിക്കുഞ്ഞൻ വിശ്വപൗരനെ ഏറ്റുവാങ്ങി ഭാരതമിന്നിതാ
ഒന്നാമതായി ....

പാരിലെ കർമ്മഫലത്തിൻ വിധി നിനക്കേകിയീശ്വരൻ...ചുംബനംപോലും നൽകിടാനാകാതെ മരണത്തിലും പാപിയായി....

അഹങ്കാരമരുതേ 
പരമകാരുണികന്റെ സൃഷ്ടിനീ മറന്നിടാതെ,
ആഘോഷരാവും തിമിർപ്പും  ഇല്ലാതെയായി..
അതിരുകവിഞ്ഞതെല്ലാം അതിരുകൾ തീർത്തു...

നിയമങ്ങൾ കാറ്റിൽപ്പറത്തിയ ലോകമിന്ന് ഒരുനോക്കു തങ്ങളിൽ കാണുവാൻപോലും നിയമം വേണമെന്നായി..

സമൂഹം വേണ്ടാത്തവനും വേണ്ടവനും സാമൂഹികയകലം കൈവരിച്ചു...

വീട്ടിലുംനാട്ടിലും, ആബാലവൃദ്ധവും കൂടിക്കാഴ്ചകൾ 
പാട്ടുംകൂത്തും പെട്ടിയിലായി...
വിശ്വഗുരുവിനു പിറന്നാളടുക്കവേ,
അതാ കാത്തിരിപ്പിൻ വിരാമം:
പ്രതിരോധ ഔഷധി  വരുന്നു,
നിസ്സാരമായി സൈക്കിളിൽപ്പോലും...

നാടിന്റെ നട്ടെല്ലൊടിച്ചു 
അന്നം വിളമ്പിയോരെ...
അരിഞ്ഞിട്ട് മാർഗ്ഗത്തിൽ മുള്ളു വിതറി
ഇറക്കുമതി ചെയ്തു വിഡ്ഢികളായി 
മാർഗ്ഗം തടഞ്ഞവർ 
എന്നപവാദം തഴഞ്ഞു 
ദേശത്തിൻ ഇടവഴിതാണ്ടി ഭക്ഷണവും ഓക്സിജനും കൊണ്ടു 
ചരിത്രംകുറിച്ച്
വീണ്ടും പുതുശ്വാസമായി...

കർഷകനും 
നാനാത്വത്തിൽ ഏകത്വം തച്ചുടയ്ക്കാൻ 
നോക്കിയ പരിശീലനം 
വൃഥാവിലായി; 
ആയുധമില്ലാത്ത യുദ്ധമായി, മഹാമാരിക്കുമുന്നിൽ,
രാജ്യം ശവപ്പറമ്പായി 

ലോകത്തിൻ മരുന്നു
വില്പനശാലയെന്ന ബഹുമതിയിൽ ഗർവ്വോടെ രാഷ്ട്രമിന്ന്.
മഹത്ഗുരു നീയല്ല, സാക്ഷാൽ ഈശ്വരൻ വന്നാലും, ആരൊക്കെ പൊലിഞ്ഞാലും ഞങ്ങൾ തിമിർക്കുമെന്നായി...

നീ സ്ഥിരമാണോ ചങ്ങാതീ,
എങ്കിൽ മുഖകവചം ഇനി  നിനക്കുവേണ്ടിമാത്രം ...
 "കാലം സാക്ഷി, ചരിത്രം സാക്ഷി, മനുഷ്യൻ തീരാ നഷ്ടത്തിൽ. " ഓർമ്മയിൽ വേണം വേദവാക്യം.... 
ലോകമാം വേദിയിൽ, തിരശ്ശീല  വീഴുംവരെ ..... 

✍️✍️✍️
*ഷനിജ വിനോജ്...*

************************†***********
ചെറുകഥ

                         കാട്

വല്ലാത്ത ശബ്ദത്തോടെ വാതിൽ തുറന്നു. എത്രയോ വർഷങ്ങളായി ഈ  മുറി തുറന്നിട്ട്!  മുറിയാകെ   മാറാലയും പൊടിയും പിടിച്ചിരിക്കയാണ്.  കയ്യിലിരുന്ന  ചൂലും തുണിയും കൊണ്ട് ഒരുവിധം മുറി   വൃത്തിയാക്കി.  ഒരു കാർഡ്ബോർഡ് ബോക്സിൽ പുസ്തകങ്ങൾ വൃത്തിയാക്കി അടുക്കി വെക്കുന്നിതിനിടയിൽ,  പടികൾ കയറി വന്ന  ദേവനന്ദ (മൂത്ത സഹോദരിയുടെ മകളുടെ മകൾ )   കിതപ്പോടെ
പറഞ്ഞു.    "വിനുവമ്മയോട്  താഴേക്ക് വരാൻ പറഞ്ഞു".  "ശരി മോളെ... ഞാൻ ഇതാ വരുന്നു",  എന്ന് പറഞ്ഞുതീരും മുന്നേ അവൾ പടികൾ ചാടി ഇറങ്ങിപ്പോയി. "മോളേ  സൂക്ഷിച്ച്...ഇല്ലേൽ വീഴും" എന്ന് ഞാൻ  പറഞ്ഞത് അവൾ കേട്ടുപോലും ഉണ്ടാവില്ല.  കയ്യിലിരുന്ന പുസ്തകം കട്ടിലിൽ വച്ചശേഷം താഴേക്കിറങ്ങി.  നടുമുറ്റത്ത് എല്ലാവരും ഉണ്ട്. സഹോദരന്മാരും സഹോദരിമാരും, അവരുടെയൊക്കെ മക്കളും ഭാര്യമാരും ഭർത്താക്കന്മാരുമെല്ലാം ചേർന്ന് ഒരു വലിയ കൂട്ടം.  പടികളിറങ്ങി ആ സഭയിലേക്കു ചെന്നപ്പോൾ പലരും
അടക്കം പറച്ചിൽ നിർത്തി.  നിശ്ശബ്ദത. ...അതിനെ കീറിമുറിച്ചുവന്ന ആദ്യ ശബ്ദം അമ്മാവന്റേതായിരുന്നു, "വിനോദിനീ...ഭാഗം വയ്പ് കഴിഞ്ഞു. എന്തൊക്കെ ആർക്കൊക്കെ ആണെന്ന് വായിക്കാം".
"വേണ്ട അമ്മാവാ"."
എന്നാലും നിന്റെ പങ്ക് എന്താണെന്നു അറിയണ്ടേ.  വക്കീലേ അതൊന്നു വായിക്കു".  അമ്മാവൻ വക്കീലിനോടായി പറഞ്ഞു.

കണ്ണട ശരിയാക്കിക്കൊണ്ട്,  പോറ്റി വക്കീൽ വായിച്ചു.  "തറവാട് വീടും അതിനു ചുറ്റുമുള്ള 57 സെന്റ് സ്ഥലവും, പിന്നെ കുളത്തിനും പുഴയോടും ചേർന്ന് കിടക്കുന്ന പറമ്പും."
"എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടോ" എന്ന് അമ്മാവൻ ചോദിച്ചപ്പോൾ...ഞാൻ ഒന്നും മിണ്ടിയില്ല. തറവാടും കാവും കുളവും തന്നേ  ഏൽപ്പിച്ചിരിക്കുന്നു.!   മറ്റുള്ളവർക്ക് അപ്പോൾ എളുപ്പം അവരുടെ സ്ഥലങ്ങൾ വിറ്റു കാശാക്കി പോകാമല്ലോ!  ഞാൻ ഒന്നും മിണ്ടാതെ പടികൾ കയറി മുകളിലേയ്ക്കു പോയി.

*******
"വീടെത്തി, മാഡം" എന്ന് ഡ്രൈവർ പ്രകാശൻ പറഞ്ഞപ്പോൾ കണ്ണുതുറന്ന് എണീറ്റു.  ബാഗുകളും ബോക്സുകളും ഫ്ലാറ്റിൽ എത്തിക്കാൻ പ്രകാശനോട് പറഞ്ഞു.  എന്നിട്ടു കയ്യിലുരുന്ന കവറുമായി ലിഫ്റ്റ് കയറി, ഫ്ലാറ്റിൽ എത്തി ബെൽ അമർത്തി. വാതിൽ തുറന്നതും, മകൾ  കൃഷ്ണ  ഒന്ന് ഞെട്ടി.  പിന്നെ എന്റെ കയ്യിലേക്ക് നോക്കി കളിയാക്കിച്ചിരിച്ചുകൊണ്ടു ചോദിച്ചു:  "ഭാഗം വച്ചപ്പോൾ അമ്മക്ക് ഈ ചെടിയാണോ തന്നയച്ചത്?" എന്നിട്ട്, അകത്തേയ്ക്ക് നോക്കി,  "അച്ഛാ അമ്മക്കു കിട്ടിയ ഭാഗവുമായി ദേ വന്നിരിക്കുന്നു."

രാജീവേട്ടൻ എന്നേനോക്കി  ചിരിച്ചുകൊണ്ടു  ചോദിച്ചു, "ഇതേതാ ചെടി?"  അല്പം ദേഷ്യം വന്നിട്ടാണെങ്കിലും ഞാൻ പറഞ്ഞു "മന്ദാരം".
"ഇതാണോ നിന്റെ വീതം?"  ഒന്നും  പറയാതെ ഞാൻ  അകത്തേക്ക് കയറിപ്പോയി.   ഒന്ന് നന്നായി കുളിച്ചു. അടുക്കളയിൽ പോയി
ഒരു കട്ടൻ ചായ ഉണ്ടാക്കി അതും ചെടിയുമായി ടെറസിനു മുകളിൽ കയറി. അവിടെഒരു മൂലയ്ക്ക് ചെടി വച്ചു ചെറിയ വാട്ടം ഉണ്ട്.   അതിന് കുറച്ചു വെള്ളം  തളിച്ചു കൊടുത്തു.  എന്നിട്ടു കട്ടൻ ചായ എടുത്തു കുടിച്ചുകൊണ്ട്  ആ ചെടിയെ നോക്കി ഇരുന്നു.  "എന്താ വിനോദിനി,  തനിച്ചിവിടെ?  മോളും ഞാനും കളിപറഞ്ഞതല്ലേടോ!" രാജീവേട്ടൻ.  "പ്രകാശൻ എന്തൊക്കെയോ റൂമിൽ കൊണ്ടു വച്ചിരിക്കുന്നു. നീ താഴേക്ക് വന്ന് അതൊക്കെ എടുത്തു വയ്ക്കൂ".
"ഉം" എന്ന മൂളലോടെ ഞാൻ താഴേക്ക് പോയി.
**************
എന്തൊക്കെയോ ബഹളംപോലെ കേട്ട് ഉണർന്നു.  സമയം 9 കഴിഞ്ഞിരിക്കുന്നു.
ഹാളിൽ എത്തിയപ്പോൾ കണ്ടത് രാജീവേട്ടനും മോളും പോകാൻ റെഡിയായി നിൽക്കുന്നതാണ്.  ഞാൻ എന്തോ പറയാൻ തുടങ്ങിയതും മോൾ പറഞ്ഞു "അമ്മ ഇനി ബ്രേക്ഫാസ്റ്റ്  ഉണ്ടാക്കാൻ നിൽക്കണ്ട".  ഞങ്ങൾ ഇറങ്ങുന്നു.  അമ്മ റസ്റ്റ് എടുക്കൂ". 
അതും പറഞ്ഞു അവർ വാതിലടച്ചു പോയി. രാവിലത്തെ ജോലികളെല്ലാം കഴിഞ്ഞു.  പുസ്തകങ്ങൾ അടുക്കിവച്ചു ടെറസ്സിൽപോയി.  മന്ദാരം ഉഷാറാണ്.  എന്നാൽ ഒറ്റയ്ക്കാണ് .

ഒന്നു പുറത്തിറങ്ങി നടന്നു.  കുറച്ചു സാധനങ്ങളും വാങ്ങാം, എന്ന് കരുതി.  അപ്പോളാണ് വഴിയരികിൽ ഒരാൾ ചെടികൾ വിൽക്കുന്നതു  കണ്ടത്. അവിടെ അത്യാവശ്യം ആൾക്കൂട്ടം ഉണ്ട്. പലതരം പൂക്കൾ ഉള്ള ചെടികൾ.  പക്ഷേ,  എന്റെ കണ്ണുടക്കിയത് ഇലഞ്ഞിപോലെ തോന്നിക്കുന്ന ഒന്നിലാണ്.   അതു  കണ്ടിട്ടാകും, അയാൾ പറഞ്ഞു, "മാഡം, അത് ഏതോ പാഴ്ച്ചെടിയാണ്".  ഞാൻ പറഞ്ഞു, "എനിക്ക് ഇതു മതി".  കാശു വേണ്ട എന്നയാൾ പറഞ്ഞെങ്കിലും 50 രൂപ കൊടുത്തു.  ഞാൻ അതു 
കൊണ്ടുപോയി മന്ദാരത്തിനു കൂട്ടായി വച്ചു .

ദിവസങ്ങൾ കഴിഞ്ഞുപോയി ...അല്ല, മാസങ്ങൾ ...ഒരു ഞായറാഴ്ച്ച നിർത്താതെയുള്ള ബെല്ലു  കേട്ട് ദേഷ്യത്തിൽ പോയി വാതിൽ തുറന്നു.  ഫ്ലാറ്റുകളുടെ  സെക്രട്ടറിയാണ്.  രാമൻ മേനോൻ.  അയാൾ വന്നപാടേ  ബഹളം വയ്ക്കാൻ തുടങ്ങി.  അതു  കേട്ട് രാജീവേട്ടനും കൃഷ്ണയും വന്നു. "എന്താ അങ്കിൾ രാവിലെ?" അവൾ ചോദിച്ചു. "എന്താണെന്നോ.., ടെറസ്സിലേക്കു വാ, കാണിച്ചു തരാം".  അയാൾ എല്ലാവരേം കൂട്ടി മുകളിലേയ്ക്കു പോയി .
"നോക്ക് ...കണ്ടോ ..കാടുണ്ടാക്കി വച്ചിരിക്കുന്നു".   കൃഷ്ണ ഞെട്ടിപ്പോയി.  മരങ്ങൾ!  അവൾ അത്ഭുതത്തോടെ ചോദിച്ചു,  "അമ്മ എപ്പോളാ ഇതുണ്ടാക്കിയത്?  ഞാൻ അറിഞ്ഞില്ലല്ലോ!!!"

"ഇന്നുതന്നെ ഇതെല്ലാം എടുത്തുകൊണ്ടു പോകണം .ഇല്ലേൽ ഞാൻ ഇതെല്ലാം വലിച്ചുവാരി കളയും" ..രാമൻ മേനോൻ  അതും പറഞ്ഞു പോയി. ഒരു അപരാധിയെപ്പോലെ ഞാൻ നിന്നു.

'എന്താ മണ്ണിനും മരങ്ങൾക്കും സ്ഥാനമില്ലേ..അവയ്ക്കു വളരണ്ടേ' ...
മനസ്സിൽ നൂറു ചിന്തകൾ  ...
"കാടുണ്ടാക്കണം, എനിക്ക്" ...പെട്ടെന്ന് രാജീവേട്ടൻ തിരിഞ്ഞു നിന്നു ചോദിച്ചു, "എന്താ നീപറയുന്നത്?   കാടുണ്ടാക്കണമെന്നോ!...എങ്ങനെ?
നിനക്ക് ഭ്രാന്താണ്!!!‌".

"അതേ, എനിക്കു ഭ്രാന്താണ്.  മണ്ണിനോടും മരങ്ങളോടും!....എല്ലാവരുടെ ഉള്ളിലും ഒരു കാടുണ്ട്.   സ്വപ്നങ്ങളുടെ, ആഗ്രഹങ്ങളുടെ, പകയുടെ, കള്ളത്തരത്തിന്റെ, പ്രതികാരത്തിന്റെയൊക്കെ കാട്.  പക്ഷേ, എന്റെ മനസ്സിൽ അതൊന്നും അല്ല..., ഓർമ്മകളുടെ കാടാണ്. അമ്മയുടെ.. അച്ഛന്റെ കൈകൾ പിടിച്ചു പാടത്തും തൊടിയിലും നടന്ന ഒരു പെണ്ണിന്റെ, ഓർമ്മകൾ... മണ്ണിന്റെ മണം നെഞ്ചിലേറ്റി, ചെടികൾ വച്ചുപിടിപ്പിച്ച ഒരു പെണ്ണിന്റെ ഭ്രാന്ത് ....എനിയ്ക്ക് കാട് ഉണ്ടാക്കണം ...കാട്."

**********
തറവാടിന്റെ മുറ്റത്തു ഒരു കാർ ചെന്നു നിന്നു.  പുറകിൽ ഒരു ചെറിയ ട്രക്ക്.  അത് നിറയെ മരങ്ങൾ.  കാടുണ്ടാക്കാനുള്ള മരങ്ങൾ....അതിൽ ഒരു മന്ദാരം പൂത്തുലഞ്ഞ് , തല പുറത്തേക്കിട്ടുകൊണ്ട്, എന്നെ നോക്കി കൈവീശി ചിരിക്കുന്നുണ്ടായിരുന്നു🙋🏻‍♀️🌹❤️


(മോഹിനി രാജീവ്‌ വർമ്മ 
07.05.2021
Frxiday______________________________________

The above short stiry is rejected

______[____[[[[[[[[[________________



കഥ:
അമ്മയോർമ്മകൾ..
*********************
      ദിവ്യ സി ആർ

      
"മരണത്തിന് അത്രമേൽ തണുപ്പുണ്ടായിരുന്നോ..?"...........
.........." അറിയില്ല..!",  മനസ്സ് അങ്ങനെ മൂളി; സുദീർഘമായൊരു മൗനത്തിനുശേഷം.

         ശരീരത്തിൻെറ നേർത്ത ചൂട് വലിച്ചെടുത്തു വിറങ്ങലിച്ച് അസ്ഥിത്തണ്ടുമാത്രമായി അമ്മയുടെ ശരീരം മാറിയെന്നറിഞ്ഞത് രണ്ടാഴ്ച കഴിഞ്ഞാണ്.  പക്ഷേ, കാശ്മീരിലെ തണുപ്പിൽ തന്റെ ശരീരം തണുത്തില്ല. പട്ടാളക്യാമ്പിലെ വെടിമുഴക്കങ്ങളും യുദ്ധകോലാഹലങ്ങളും തലച്ചോറിൽ ഒരു ഭാവഭേദവുമുണ്ടാക്കിയില്ല.  മൈനസ് ഡിഗ്രിയിൽ തണുത്തുറഞ്ഞ  മഞ്ഞുകട്ടകൾക്ക് പ്രത്യേകിച്ചൊരു മരവിപ്പിൽ തന്നെ തളയ്ക്കാൻ കഴിയാതെ പോയതുപോലെ.
       " അമ്മ..! " ഏതൊരു അന്തരാത്മാവിനേയും ആഴത്തിൽ സ്പർശിക്കുന്ന സ്നേഹം. മൈലുകളോളം നീളുന്ന മഞ്ഞുപാടത്തിൽ എവിടെയോ നിന്നോടിയെത്തുന്ന അമ്മയുടെ ശബ്ദം:
" മോനേ....! "
വിദൂരതയിൽ നിന്നും ഇടറിമാറുന്ന ശബ്ദവീചികൾ..
ഭ്രാന്തമായി അതിന്റെ പിന്നാലെ പോവുകയും അതിദയനീയമായി പരാജിതനാവുകയും ചെയ്ത എത്രയെത്ര രാവുകൾ!  പെട്ടെന്നൊരു നിമിഷം കൊണ്ട് ഈ ഭൂമിയിൽ താൻ അനാഥനാണെന്ന സത്യം എന്തുകൊണ്ടോ ഉൾക്കൊള്ളുവാൻ  കഴിയാതെ പോകുന്നു. യുദ്ധമുഖത്ത് മരിച്ചുവീഴുന്ന വീരയോദ്ധാക്കൾക്ക് ആത്മശാന്തി നേരുന്ന പട്ടാളക്കാരൻെറ മനസ്സ് ; ജനിമൃതികളുടെ നിസ്സാരത മനസിലാക്കിയ തനിക്കിതെങ്ങനെ വൈകാരികമായി ചിന്തിക്കാൻ കഴിയുന്നുവെന്നതിൽ അത്ഭുതം തോന്നി.
    
        മരണവാർത്തയറിഞ്ഞ് നാട്ടിലെത്താൻ വീണ്ടും ദിവസങ്ങളെടുത്തു. "അമ്മ" എന്ന നന്മ ഒരുപിടി ചാരമായി മാറിയ തൊടിയിൽ, വേദനകളെ തെളിനീർ ചോലയിലൊഴുക്കി, ഓർമ്മകൾ ഒരു പിടി ബലിച്ചോറിനായി പരതി.
        അതീവദു:ഖത്താൽ   മരവിച്ചുപോയ  മനസ്സിൽ  മറ്റൊരു വികാരവും കടന്നുവരാതെ വാശിപിടിച്ചു.   രാവും പകലും അലസമായി തങ്ങിനിന്ന അമ്മയോർമ്മകളെ വീടിന്റെ ഓരോ മൂലകളും ഉണർത്തിക്കൊണ്ടേയിരുന്നു. അമ്മയുടെ സാമീപ്യമുള്ള, അന്ത്യശ്വാസം തങ്ങിനിന്ന, മുറിയിലേക്ക് എത്ര സമയം ആ നിശ്ശബ്ദതയെ കൂട്ടുപിടിച്ചു  നിന്നുവെന്നോർമ്മയില്ല. പാതിമയക്കത്തിലെപ്പോഴോ അമ്മമണമുള്ളൊരു കാറ്റ് മുടിയിഴകളെ തഴുകി കടന്നു പോയി. ആ കാറ്റിൽ ഇതളുകൾ പാറിപ്പറന്നൊരു മാസിക നിലത്തുവീണു. അതിന്റെ മടക്കുവീണ അവസാനപേജിലെ വരികളിൽ കണ്ണുടക്കി.

" ഉള്ളിലേക്കെടുക്കുമവസാന-
ശ്വാസത്തിനായിപ്പരതും
മിഴികളിൽ തെളിയുന്നൂ ;
മരണത്തിൻെറ നിശ്ശബ്ദരൂപം ! "
     മരണത്തിൻെറ ഭയപ്പെടുത്തുന്ന വാക്കുകളോട് ദേഷ്യമോ  വെറുപ്പോ കലർന്ന അവജ്ഞ തോന്നി. ഇതായിരിക്കുമോ അമ്മ അവസാനമായി വായിച്ച വരികൾ. വർഷങ്ങളായി കിടപ്പിലായ അമ്മയ്ക്ക് ആശ്രയമായിരുന്ന പുസ്തകങ്ങളെ നോക്കി എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു.  പക്ഷേ.. ഇരുൾ വീണു കനത്ത മുറിയിൽ നിശ്ശബ്ദതയോട് സംവദിക്കാൻ താൻ അജ്ഞനാണെന്നുള്ള തിരിച്ചറിവ് അതിൽ നിന്നും പിന്തിരിപ്പിച്ചു.  മുറി വിട്ടു  പുറത്തേക്കിറങ്ങുമ്പോഴും ഉള്ളിലെവിടെയോ ആ കവിതയുടെ വരികളുണ്ടായിരുന്നു.  വാക്കുകൾ അനുഭവവേദ്യമാക്കിയ വീർപ്പുമുട്ടൽ, ശ്വാസത്തിനായി പിടയുന്ന, കണ്ണുകൾ മുകളിലേക്ക് തറച്ചു നിൽക്കുന്ന, അമ്മയുടെ ചിത്രം ആ ഇരുളിലും പിന്തുടർന്നുകൊണ്ടേയിരുന്നു..!

______________________________

Above story also discarded

___________________________________

ആരോഗ്യം

വൃക്കരോഗങ്ങൾ ....... തുടർച്ച.....

ശരീരത്തിൽ വൃക്കകളുടെ പ്രവർത്തനങ്ങളേയും,  അവയെ ബാധിക്കുന്ന പ്രശ്നങ്ങളേയും, രോഗലക്ഷണങ്ങളേയും പറ്റി കഴിഞ്ഞ ലക്കത്തിൽ  നമ്മൾ മനസ്സിലാക്കി.
      പ്രമേഹരോഗികൾക്ക്  വൃക്കരോഗങ്ങൾ ബാധിച്ചാലുളവാകുന്ന  ഒരു പ്രധാന ലക്ഷണം, രക്തത്തിലെ പഞ്ചസാരയുടെ തോത് യാതൊരുകാരണവുമില്ലാതെ താഴ്ന്ന്, പലപ്പോഴും ആശുപത്രിയിൽ എത്തിച്ച് ഞരമ്പിലൂടെ ഗ്ലൂക്കോസ് കൊടുക്കേണ്ട അവസ്ഥ സംജാതമാകുന്നു എന്നതാണ്. പ്രമേഹം നിയന്ത്രിക്കുന്നതിന്, ഉപയോഗിക്കുന്ന മരുന്നുകളുടെ ഡോസ് കുറയ്ക്കുകയോ, അല്ലെങ്കിൽ പലപ്പോഴും അവ നിർത്തേണ്ടി വരികയോ ചെയ്യേണ്ടി വരാം..  പലപ്പോഴും ഈ അവസ്ഥയിൽ രോഗി സന്തുഷ്ടവാനാകാം, പക്ഷേ പ്രധാന അവയവമായ വൃക്കയുടെ പ്രവർത്തനത്തകരാറ് മൂർച്ഛിച്ചുവെന്നു വരാം എന്നത് എടുത്തുപറയേണ്ട ഒരു കാര്യമാണ്.
       മേൽപ്പറഞ്ഞ തരത്തിലുള്ള സ്ഥായിയാകാവുന്ന വൃക്കസ്തംഭനത്തെ, നേരത്തേതന്നെ കണ്ടുപിടിക്കുവാനും, ചികിത്സിച്ച്, വൃക്കകളെ പൂർവ്വ സ്ഥിതിയിലാക്കുവാനും  സാധിക്കുന്നതല്ല.  അതിനുള്ള കാരണങ്ങൾ പ്രധാനമായും, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കല്ലുകൾ, അമിത ശരീരഭാരം, മരുന്നുകളുടെ അമിതമായ ഉപയോഗം എന്നിവയാണ്.  ഇവ ചികിത്സിച്ച് നിയന്ത്രണ വിധേയമാക്കുന്നത്,  വൃക്കരോഗം മൂർച്ഛിക്കുന്നതിൽ നിന്ന് ഒരു പരിധിവരെ പിടിച്ചു നിർത്താൻ സഹായിക്കും, എന്നതിൽ  തർക്കമില്ല. 
           അപ്പോൾ അത് വൃക്കകളെ ബാധിച്ചിട്ടുണ്ടോ എന്നറിയുവാനുള്ള ടെസ്റ്റുകൾ ഏവ?
           ടെസ്റ്റുകൾ വളരെ ലളിതവും ചിലവുകുറഞ്ഞവയുമാണ്.  മൂത്രത്തിൽ ആൽബുമിന്റെ അളവ് പരിശോധിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ടെസ്റ്റ്.  രക്തത്തിന്റെ അംശം,  പസ് സെൽസ് എന്നിവയുടെ സാന്നിദ്ധ്യം, എന്നിവ  പരിശോധിക്കണം. ഇവ തുടർച്ചയായി മൂന്നിലധികം തവണകളായി പരിശോധിക്കേണ്ടത് ആവശ്യമാണ്.  രക്തത്തിൽ യൂറിയയുടെ  തോതും പരിശോധിക്കാം.  വൃക്കകൾ  50% ൽ അധികം  പ്രവർത്തനരഹിതമായാൽ ക്രിയാറ്റിനിന്റെ അളവ് കൂടാൻ തുടങ്ങുന്നു.  പലപ്പോഴും വൃക്കകളുടെ സ്കാനിംഗ് വൃക്കസ്തംഭനത്തിന്റെ അവസാനഘട്ടത്തിൽ മാത്രമേ സഹായമാവുകയുള്ളു.  മൂത്രനാളിയിലെ വൃക്കകളിലുള്ള കല്ലുകൾ അവമൂലമുള്ള തടസ്സങ്ങൾ മനസ്സിലാക്കുവാൻ സഹായിക്കുന്നു.
            മേൽപ്പറഞ്ഞതരം വൃക്കസ്തംഭനം സ്ഥായിയായിട്ടുള്ളതാകുന്നു.  ചികിത്സിച്ച് ഭേദമാക്കുവാൻ സാധിക്കുകയില്ല.  രോഗം മൂർച്ഛിക്കുകയാണെങ്കിൽ ജീവൻ നിലനിർത്തുന്നതിനായി ഡയാലിസിസ് അല്ലെങ്കിൽ വൃക്കമാറ്റിവെക്കൽ  ശസ്ത്രക്രിയയെ ആശ്രയിക്കേണ്ടിവരുന്നൂ.  ഇവ വളരെ സങ്കീർണവും, ചിലവേറിയതുമാകുന്നു. നേരേമറിച്ച്, മറ്റുപല അസുഖങ്ങൾക്കും അനുബന്ധമായി,  താത്ക്കാലികമായി ഉണ്ടാകുന്ന വൃക്കസ്തംഭനത്തിനെ, 
അക്യൂട്ട് കിഡ്നി ഇൻഞ്ചുറി  എന്നു പറയുന്നു.  നമ്മുടെ നാട്ടിൽ ഇതിന്റെ പ്രധാന കാരണങ്ങൾ എലിപ്പനി, പാമ്പുകടി, മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവയാണ്.  വൃക്കകളെ ബാധിക്കുന്ന ചില  പ്രത്യേകതരം രോഗങ്ങളാണ്  സിസ്റ്റമിക് ലൂപ്പിസ്,  എറിത്തിമെറ്റോസിസ്  എന്നിവ.  പ്രത്യേകിച്ച് ചെറുപ്പക്കാരായ സ്ത്രീകളേയാണ് ഇവ ബാധിക്കുന്നത്.  50 വയസ്സ് കഴിഞ്ഞവരിൽ രക്തകുഴലുകളെ ബാധിച്ച് വാസുലെെറ്റിസ് എന്നരോഗം വൃക്കസ്തംഭനം ഉണ്ടാക്കുന്നു.
കാലേക്കൂട്ടി കണ്ടുപിടിച്ച് യഥാക്രമം ചികിത്സ നല്കുകയാണെങ്കിൽ വൃക്കകളുടെ പ്രവർത്തനം ഏറെക്കുറെ സാധാരണ നിലയിലെത്തിച്ചു  രോഗിക്കൊരു സാധാരണ ജീവിതം നയിക്കുവാൻ സാധിക്കും. ഒരിക്കൽ  ഉണ്ടായാൽ തുടർ പരിശോധനകളും,  വർഷത്തിലൊരിക്കൽ  തുടർ ചികിത്സയും വേണ്ടിവരുന്നു. എന്തെന്നാൽ, പഠനങ്ങൾ സൂചിപ്പിക്കുന്നത് ഈ വിഭാഗത്തിൽപ്പെട്ട രോഗികളിൽ 15_25% വരെ ആളുകൾക്ക് ഭാവിയിൽ സ്ഥായിയായി വൃക്കസ്തംഭനം പിടിപെട്ടേക്കാം എന്നാണ്. പരിശോധനകൾക്ക് വെറും 50 രൂപ മുതൽ താഴേക്ക് മാത്രമേ ചിലവുള്ളു.    സർക്കാർ ആശുപത്രികളിൽ ഇത് സൗജന്യവുമാണ്.

_____________[[[[[________________


[10/05, 13:01] Manu Manoj മനു സ്നേഹവീട്: ജീവിതനൗക
-------------------

നനുത്ത സ്വപ്നങ്ങളാൽ നിറയുമെൻ ജീവിതമാകുന്ന നൗക
ഒരുപാടു കിനാക്കൾ നിറയുന്ന ജീവിതനൗക
ഞാനതിൽ തുഴയേന്തുമൊരു  വഞ്ചിക്കാരൻ
എന്നും തഴുകുമാ കാലവർഷ ലാളന
ഒരുനാളേതോ പകപോക്കലായ് വന്നൊന്നെൻ
ഇടനെഞ്ചുടച്ചു തകർത്തിതാ
പേമാരിയിന്നൊരു കൊടുംങ്കാറ്റായടിക്കുന്നു 
ജീവിതമേ ?' ഇനിയെന്നു നീ കരകാണും?
 ഒന്നകന്നു പോകൂ നീ മഹാമാരി..
കാത്തിരിപ്പുണ്ടെൻ കൂരയിലായ് 
വിശപ്പാൽ വാടിയ
അരുമ കിടാങ്ങൾ
ചോരുന്ന കൂരയിൽ ഓരൊത്തൊതുങ്ങി
നിറമിഴി പ്രതീക്ഷയാൽ പടിക്കൽ നോക്കി
 മതിയായിയില്ലേ നിനക്കിനിയുമീ
താണ്ടവനടനം?
മരിച്ച് അന്ത്യകർമ്മങ്ങൾ ചെയ്യാതെ അനാഥമാകുന്ന ആത്മ ക്കൾ
ഒരുനോക്കു കാണാനാവാതെ വിഷമിക്കുന്ന ഉറ്റവർ
 മതിയായില്ലിനിയും നിനക്കു കാലമേ?
 തളരാതെ തുഴയുമെൻ
മനതാരിലായ്
പിഞ്ചോമനകളുടെ നിറമിഴികൾ മാത്രം
 പോരാടീടുമെൻ അവസാനശ്വാസവും
 എൻ നൗകയെ പുണരാതെ പോകുക നീ
എൻ കിനാക്കളൊന്നായർപ്പിക്കാം ഞാൻ
മാനവചെയ്തിതൻ പ്രവൃത്തികളെല്ലാം
പരിണിതഫലമായ് വരുമെന്നറിയാം
വിനാശചെയ്തികൾ ചെയ്യാത്തൊരെന്നേയും
നശീകരിക്കുവാൻ ആയുന്നതെന്തിനായ്?
 ആഞ്ഞ് തുഴയട്ടെയെൻ ജിവിതനൗക
എൻ കുടിലെത്തുവാൻ ദാഹിക്കും മനമോടെ..

സരിത ഷാജി


[10/05, 16:03] Manu Manoj മനു സ്നേഹവീട്: ജീവിതനൗക
-------------------

നനുത്ത സ്വപ്നങ്ങളാൽ നിറയുമെൻ ജീവിതമാം നൗക
ഒരുപാടു കിനാക്കൾ നിറയുമീ നൗകയിൽ
 തുഴയേന്തുമൊരു  വഞ്ചിക്കാരിയായ് ഞാൻ
എന്നും തഴുകുമാ കാലവർഷലാളന
ഒരുനാളേതോ പകപോക്കലായ് വന്നു
ഇടനെഞ്ചുടച്ചു തകർത്തൊരു
പേമാരിയായി.
നാശങ്ങൾ തീർത്തൊരു കൊടുംങ്കാറ്റുമായി.
' ഇനിയെന്നു ഞാനെൻ കരകാണും?
 ഒന്നകന്നുപോക നീ മഹാമാരി..
കാത്തിരിപ്പുണ്ടെന്നോലക്കൂരയിൽ
വിശപ്പാൽ വാടിയ
അരുമ കിടാങ്ങൾ
ചോരുന്ന കൂരയിൽ ഓരൊത്തൊതുങ്ങി,
നിറമിഴി പ്രതീക്ഷയാൽ പടിക്കൽ നോക്കി,
ഏകാശ്രയമായൊരീയമ്മയെ!
 മതിയായിയില്ലേ നിനക്കിനിയുമീ
താണ്ടവം?
അന്ത്യകർമ്മം നടത്താതനാഥമാകുന്ന ആത്മാക്കൾ
ഒരുനോക്കു കാണാൻ കേഴുന്ന ഉറ്റവർ
 മതിയായില്ലിനിയും നിനക്കു കാലമേ?
 തളരാതെ തുഴയുമെൻ
മനതാരിലായ്
എന്നോമനകൾ തൻ നിറമിഴികൾ മാത്രം
 പോരാടീടുമെൻ അവസാനശ്വാസവും
 നീയീനൗകയെ പുണരാതെ പോകുക 
മാനവർതൻ
ചെയ്തിതൻ തിക്തഫലങ്ങൾ
ഒരുശാപമായിനി വരുമെന്നറിയാം
വിനാശചെയ്തികൾ ചെയ്യാത്തൊരെന്നേയും
നശീകരിക്കുവാൻ ആയുന്നതെന്തിനായ്?
 ആഞ്ഞ് തുഴയട്ടെയെൻ ജിവിതനൗക
എൻ കുടിലെത്തുവാൻ ദാഹിക്കും മനമോടെ..

സരിത ഷാജി
_____________________________

(Corrected version,)

ജീവിതനൗക
-------------------
നനുത്ത സ്വപ്നങ്ങൾ നിറയുമെൻ ജീവിത-
നൗകതുഴയുന്ന തോണിക്കാരി  ഞാൻ
എന്നുംതഴുകുമാ കാലവർഷമേതോ  
പകപോക്കലിന്നായി വന്നൊരുനാൾ 
ഇടനെഞ്ചുതച്ചു തകർക്കും പേമാരിയാ- യൊപ്പമൊരു നാശംവിതയ്ക്കും  കൊടുങ്കാറ്റും.
'ഇനിയെന്നുഞാനെന്റെ കരയടുക്കും?
കാത്തിരിപ്പുണ്ടെന്നോലക്കൂരയിൽ
വിശപ്പാലേ വാടിയോരരുമക്കിടാങ്ങൾ,
ചോരും കൂരയിലൊരോരത്തൊതുങ്ങി,
നിറമിഴികളോടേപടിക്കലേക്കുംനോക്കി,
ഏകാശ്രയമാകുമീയമ്മേ പ്രതീക്ഷിച്ച് !
തളരാതെതുഴയുന്നോരെൻ മനതാരിൽ 
എന്നോമനകൾതൻ നിറമിഴികൾമാത്രം
പോരാടുംഞാനെന്നവസാനശ്വാസംവരെ
ഇനിയീ നൗകയെപ്പുണരാതെ പോകനീ
മതിയായില്ലേ നിനക്കിനിയും കാലമേ?
മാനവർതൻതെറ്റിൻ തിക്തഫലങ്ങൾ 
ഒരുശാപമായിനി വരുമെന്നതറിയാം
വിനാശമൊന്നുമേ ചെയ്യാത്തൊരെന്നെയും
നശീകരിക്കുവാനായുന്നതെന്തിനായ്?
കടന്നൊന്നുപോയിടൂ നീ, മഹാമാരീ ..
മതിയായിയില്ലേ നിനക്കിനിയുമീ താണ്ഡവം
ആഞ്ഞുതുഴയട്ടെയെൻ ജിവിതനൗക
എൻകുടിലെത്തുവാൻ ദാഹിക്കും മനമോടെ..

സരിത ഷാജി

_____________________________

ജീവിതനൗക
-------------------
നനുത്ത സ്വപ്നങ്ങൾ നിറയുമെൻ ജീവിത-
നൗകതുഴയുന്ന തോണിക്കാരി  ഞാൻ
എന്നുംതഴുകുമാ കാലവർഷമൊരുനാൾ  വന്നൂ  പകപോക്കലിന്നായെന്നപോലെ 
ഇടനെഞ്ചുതച്ചു തകർക്കും പേമാരിയും    കൊടുങ്കാറ്റുമൊപ്പംനാശംവിതക്കുവാൻ  .
കരയെന്നടുക്കുമെന്നറിയില്ലയിനിയും 
കാത്തിരിപ്പുണ്ടെന്റയോലക്കൂരയിൽ
കിടാങ്ങളെന്നരുമകൾ വിശപ്പാലെ വാടി 
ചോരും കൂരയിലൊരോരത്തൊതുങ്ങി,
നിറമിഴികളോടേപടിക്കലേക്കുംനോക്കി,
ഏകാശ്രയമാകുമീയമ്മേ പ്രതീക്ഷിച്ച് !
തളരാതെതുഴയുന്നോരെൻ മനതാരിൽ 
എന്നോമനകൾതൻ നിറമിഴികൾമാത്രം
പോരാടുംഞാനെന്നവസാനശ്വാസംവരെ
ഇനിയീ നൗകയെപ്പുണരാതെ പോകനീ
മതിയായില്ലേ നിനക്കിനിയും കാലമേ?
മാനവർതൻതെറ്റിൻ തിക്തഫലങ്ങൾ 
ഒരുശാപമായിനി വരുമെന്നതറിയാം
വിനാശമൊന്നുമേ ചെയ്യാത്തൊരെന്നെയും
നശീകരിക്കുവാനായുന്നതെന്തിനായ്?
കടന്നൊന്നുപോയിടൂ നീ, മഹാമാരീ ..
മതിയായിയില്ലേ നിനക്കിനിയുമീ താണ്ഡവം
ആഞ്ഞുതുഴയട്ടെയെൻ ജിവിതനൗക
എൻകുടിലെത്തുവാൻ ദാഹിക്കും മനമോടെ..

സരിത ഷാജി

_______________________________

      വയനാടിന്റെ ഓർമ്മകൾ
 
കേരളത്തിലെ ഒരു ജില്ലയാണ് വയനാട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നാട് തന്നെയാണ്  വയനാട്, അഥവാ വയൽനാട്.  ഭംഗിയുള്ള കാഴ്ചകൾ മനോഹരമാക്കിത്തീർക്കുന്ന വയനാട്ടിലെ മാനന്തവാടിയെ ഞാൻ അന്നും ഇന്നും ജീവനുതുല്യം സ്നേഹിക്കുന്നു.

പ്രകൃതിയെ അറിയാൻ, പ്രകൃതിയോടൊപ്പം ഇടപഴകാൻ, ഇതിലും നല്ല സ്ഥലം ഉണ്ടോ എന്നു സംശയമാണ്.

വനമുണ്ട്, മലയുണ്ട്, നദിയുണ്ട്, അരുവികളും ഉണ്ട്.  ആസ്വദിക്കാൻ പറ്റിയ പ്രകൃതിയായതിനാൽ
സഞ്ചാരികളെ ആകർഷിക്കുന്ന ജില്ലയാണ് വയനാട് .

     പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന വയനാടിന്റെ ഭൂപ്രകൃതി തന്നെയാണ് സഞ്ചാരികളെ ആകർഷിപ്പിക്കുന്ന പ്രധാന ഘടകം. വിദേശികളും സ്വദേശികളുമടക്കം ധാരാളം ആളുകൾ എത്തിച്ചേരുന്ന ഇടം കൂടിയാണ് വയനാട്.

         മഞ്ഞു പുതച്ച മലകൾക്കിടയിൽ വയലുകളും, കുന്നുകളും, വനഭംഗികളും, 
തടാകങ്ങളും, അതിനൊക്കെ തിലകക്കുറിയായി ചരിത്രസ്മാരകങ്ങളും.  ഇതിനിടയിൽ തനിമമാറാത്ത ഗ്രാമങ്ങൾ വേറിട്ട വയനാടൻ കാഴ്ചകളാണ്. കുളിരുപകരുന്ന പ്രകൃതിയും സുഖകരമായ കാലാവസ്ഥയും കൊണ്ട് അനുഗൃഹീതമാണ് ഇവിടം.  ഇടതൂർന്ന കാടും ഹരിതാഭ നിറഞ്ഞ തേയിലത്തോട്ടങ്ങളും വയനാടിനെ കുടുതൽ മനോഹരമാക്കുന്നു.
സുഗന്ധവ്യഞ്ജനങ്ങളുടെ കലവറകൂടിയാണ്  ഈ ദേശം.  കാപ്പി, ഏലം, കുരുമുളുക്, തേയില തുടങ്ങിയവയുടെ കയറ്റുമതിയിൽ വയനാടിന് സ്വന്തമായൊരു സ്ഥാനവുമുണ്ട്.  കിഴക്കോട്ട് ഒഴുകുന്ന കബനി നദിയും, അതിന്റെ കൈവഴികളുമാണ് പ്രധാന നദി.  വയനാടിന്റ ആസ്ഥാനം കൽപ്പറ്റയാണ്.  താലൂക്കുകൾ:   മാനന്തവാടി, സുൽത്താൻ ബത്തേരി,  വൈത്തിരി. നിയമസഭാ മണ്ഡലങ്ങൾ: കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി. റേഡിയോ നിലയം:  ദ്വാരക റേഡിയോമറ്റൊലി,   90.4 FM .  കർണ്ണാടക, തമിഴ്നാട് എന്നിവയാണ് അതിർത്തി സംസ്ഥാനങ്ങൾ.

പ്രാചീന ചുവർചിത്രങ്ങൾക്കു പ്രശസ്തമാണ്  എടയ്ക്കൽ ഗുഹയും മാനന്തവാടിയിലുള്ള പഴശ്ശിരാജയുടെ ശവകുടീരം.  സുൽത്താൻ ബത്തേരിയിലെ ജൈന സംസ്ക്കാരത്തിന്റെ അവശേഷിപ്പ്, വൈത്തിരി പഞ്ചായത്തിലുള്ള പൂക്കോട് തടാകം, അപൂർവ്വ ഇനം പക്ഷികളുടെ സങ്കേതമായ പക്ഷിപാതാളം, കബനി നദിയിലെ കുറുവദ്വീപ്, സൂചിപ്പാറ വെള്ളച്ചാട്ടം, ദക്ഷിണകാശിയെന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രം, ബാണാസുരസാഗർ ഡാം, ചെമ്പ്ര കുന്ന്, ലക്കിടി, തോൽപ്പെട്ടി, മുത്തങ്ങ വന്യമൃഗ സംരക്ഷണകേന്ദ്രം, പഴശ്ശി ടൂറിസ്റ്റ് റിസോർട്ട് എന്നിവയാണ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ

വിപ്ലവവീര്യത്തിന്റെ ചരിത്രം പറയാനുള്ള വയനാടൻ മണ്ണും, ഇടതിങ്ങിയ വനങ്ങളും പ്ലാന്റേഷനുകളും ഇവിടെ സഞ്ചാരികൾക്ക് പ്രിയങ്കരമാണ്.  ലക്ഷ്വറി റിസോർട്ടുകളും, ആയുർവ്വേദ ചികിത്സയുടെ കേന്ദ്രങ്ങളും, പ്രകൃതിജന്യസുഗന്ധദ്രവ്യങ്ങളും വയനാടിന്റെ മാത്രം സവിശേഷതകളാണ്.  അതുകൊണ്ടു തന്നെയാണ് വയനാട് അന്താരാഷ്ട്ര വിനോദസഞ്ചാരഭൂപടത്തിൽ ശ്രദ്ധ നേടുന്നതതും.
 
             വയനാട് ജില്ലയിലെ സഹ്യപർവ്വതത്തോടു ചേർന്നുകിടക്കുന്ന വന്യജീവി സങ്കേതമാണ് തോൽപ്പെട്ടി . ആനകളുടേയും, പുലികളുടേയും വിഹാരരംഗമാണിത്.
വടക്കെ വയനാടിൻ്റെ അതിർത്തിയിൽ കർണ്ണാടകയിലെ കൂർഗ്ഗ്  ജില്ലവരെ വ്യാപിച്ചുകിടക്കുന്ന നിബിഡവനപ്രദേശമാണ് തോൽപ്പെട്ടി വന്യജീവി സങ്കേതം.  കാടുകളിൽ ആന, കാട്ടുപ്പോത്ത്, പുലി, കടുവ, മാൻ തുടങ്ങിയ മൃഗങ്ങൾ കാണപ്പെടുന്നു. വനത്തിലൂടെ ജീപ്പ് യാത്ര ചെയ്യാവുന്നതാണ്.

 പരമ്പര്യത്തിന്റെയും സംസ്ക്കാരത്തിന്റെയും കാഴ്ചകൾക്കൊപ്പം പുതിയ സമവാക്യങ്ങളും ചേരുന്ന വയനാടൻ യാത്ര ജീവിതത്തിൽ മനോഹരമായ ഓർമ്മകൾ നൽകുന്ന അനുഭവമായിരിക്കും.  ഒപ്പം,  സഞ്ചാരികളെ  വരവേൽക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന   വയനാട്ടുകാർ ആ നാടിന്റെ  മനോഹാരിതയ്ക്ക്  മാറ്റുകൂട്ടുന്നു.

2021 മേയ് 5, ബുധനാഴ്‌ച

ചിരിരാജാവ് (included)

     നർമ്മ,കാരുണ്യ,ച്ചിരിത്തമ്പുരാൻ 
                 
          (വലിയമെത്രോപ്പോലിത്താ
          മാർക്രിസോസ്റ്റം തിരുമേനി)
                      ***********

ചിരിയുടെയഴകിനാൽ      
          ചിരിയുടെ തമ്പുരാനായ്
കരുതി ജനങ്ങളെല്ലാം ബഹുമാനിച്ചോൻ

കാരുണ്യത്തിൻ കരുത്തിനാൽ
            മനുഷ്യഹൃദയങ്ങളിൽ 
പാരമികസ്ഥാനമാനംനേടിയെടുത്തോൻ

വിഷയമെത്രയോയേറെ
            ഗൗരവമുള്ളതായാലും
വിവാദമെന്യേ നർമ്മത്തിലവതരിപ്പോൻ              
അരമനയുടെയക-     
           ത്തളങ്ങളിലിരിക്കാതെ
അരുമയാം സസ്യങ്ങളെ പരിപാലിച്ചോൻ

അരുമകൾ മുയലിനേം
           ആടിനേയും കോഴികളേം
പരിപാലിച്ചോമനിച്ചു സ്നേഹമൂട്ടിയോൻ

മുത്തുമാലയുടെയഗ്രേ
           തടിക്കുരിശ്ശുമണിഞ്ഞു
മുറ്റത്തെത്തുളസിത്തറേൽ
           ജലം പകർന്നോൻ

നീണ്ട നിറമുള്ള തുണി-
           ക്കുപ്പായങ്ങളണിഞ്ഞതിൻ
നീളമേറും കയ്യുകളിലെളിമ ചാർത്തി

അന്തേവാസികൾക്കു സ്വന്തം 
           'അപ്പച്ച'നെന്നുള്ളയൊരു
അപരനാമത്താൽക്കൂടിയറിയപ്പെട്ടോൻ                
മതമേതെന്നു നോക്കാതെ
           ഏതിലേയും നല്ലകാര്യ-
മതുപോലെ പകർത്തിയി-
           ട്ടനുപമമാം

മാതൃകകാട്ടിയിട്ടുതൻ
           മനസ്സിന്റെ വലിപ്പത്തെ
മാലോകരെയറിയിച്ച കുഞ്ഞാട്ടിടയൻ

ചിന്തയും മാനവീയതേം
           വിമർശനോം വിശുദ്ധിയും
ചിരിയിലും നർമത്തിലും
            പൊതിഞ്ഞുനൽകി    

ചിരിക്കുവാൻ മറന്നൊരീ
            തലമുറയെ നർമ്മത്തിൻ
ചതുരപ്പൊന്നാട ചാർത്തി ചിരിപ്പിച്ചവൻ 
   
മലയാളിമനസ്സുകൾ
            ഒന്നടങ്കം കീഴടക്കി
മഹിമതന്നുത്തുംഗത്തിലെത്തപ്പെട്ടവൻ

വലിയമെത്രോപ്പോലിത്താ
            മാർക്രിസോസ്റ്റം തിരുമേനി 
വിശിഷ്ട വ്യക്തിത്വത്തിന്റെ 
             പ്രതീകമല്ലോ!    

മഹാത്മാവേ നമിച്ചിടും,
           അങ്ങയുടെ പുകൾപെറ്റ, 
മഹനീയ വ്യക്തിത്വത്തെ മലയാളികൾ! 
 
            

            

2021 മേയ് 4, ചൊവ്വാഴ്ച

മാസിക 3rd proof reading

Third proof reading :

Page 3: col.1, para 3, വരി 4 :  വരികയായിരുന്നു

പജ് 6, col.1, വരി 2 :  മനസ്സിന്റേയോ

Page 10: col1, para 3, വരി 4:  ദുഃഖങ്ങൾ
    വരി 5 : കളിതമാശകളും
    വരി 6 : ചെലവഴിച്ചു

Page 12 :  col.2 അവസാനം : ഡാവിഞ്ചിയുടെ quote ലെ
രണ്ടാമത്തെ വാക്ക് (കൊ  യില്ല ?) 
തെറ്റായി കിടക്കുന്നെന്നു തോന്നുന്നു. അത് confirm ചെയ്യണം

Page 15 : ശീർഷകം  :
ബാലാപംക്തി  എന്ന് ചേർത്തെഴുതുക 

Page 17. (വാഴക്കൂമ്പ് )

Col.2, വരി 3:   വഴറ്റുക.
           വരി 5:   വഴറ്റുക.
           വരി 7:   വേവിക്കുക.
(മൂന്നു വാക്കുകൾക്കും ശേഷം fullstop ഉം space ഉം വേണം)

വരി 10:  വച്ച്

Col.3, വരി 2:  വാഴക്കൂമ്പ് തോരൻ

മാമ്പഴ ഐസ് ക്രീം  :

Col.2, വരി : 4 :  ടീസ്പൂൺ
Col.2, വരി 11:  'നമുക്ക്' എന്ന വാക്ക് delete ചെയ്യുക
Page 18 : col.2, വരി 4:  നെറ്റോ ആകാം.

Page 24: col.2. Para 2:  വരി 19 :
    കയറ്റിയിരുത്തി.  (ഇതുകഴിഞ്ഞുള്ള quote ( ' ) delete ചെയ്യുക . അടുത്ത  quote വേണം.)

Page 25: വിശപ്പും ജീവിതവും :

Col.2: വരി 5 - 6 :
പട്രോളിംഗിനുള്ള തയ്യാറെടുപ്പിലാണ്.
Col.2, വരി 4 :  'ടൌണതിർത്തിയിലെ........പോകാം....!'
(ഈ വാചകത്തിന്റെ ആദ്യവും അവസാനവും (' ) quote ചെയ്യുക

Page 26 : col.1, വരി 7:  മനസ്സിലായി. കഴിഞ്ഞും ആ para യിലെ അവസാന വാക്ക് - നടത്തുന്നവൻ. കഴിഞ്ഞുമുള്ള quote delete ചെയ്യുക.

Para 2: വരി 11: ചെയ്തു.  (ബ്രാക്കറ്റ് മാറ്റി കുത്തിടുക)

Page 27, col.1, വരി 13 : പോയിറ്റിൻ
എന്നാക്കുക 

 

2021 മേയ് 3, തിങ്കളാഴ്‌ച

magazene 2nd proof reading



മാഗാസീൻ Second Proof reading
                 ***********
Page  1  :  ഉള്ളടക്കം   ..    ok
-----------------------

Page  2  വായനക്കാരോട്

വരി 2:   ചേരലുകൾ....! എന്നത് കഴിഞ്ഞ്, space ഇടുക.

വരി 12:  വിപത്തിനെ..  എന്നതിനു ശേഷം രണ്ട്  space ഇടുക

വരി 14: ആദ്യ വാക്ക് :  മനസ്സിലുറപ്പിക്കാം:   എന്നാക്കുക 
---------------------------
Page 3:  മണികണ്ഠ മേനോൻ

Col.1: അവസാന വരി :  വെച്ചു എന്നത് വച്ചു എന്നാക്കുക.

Col.2: അവസാന para, വരി 9 :
മതി' : മനസ്സു (എന്നാക്കുക)
-------------------------------
Page 4:   അമ്മ   -   കവിത    :    ok
------------------------------
Page 5:  മഴ    -  കവിത

Col.2:  വരി 5:  തെങ്ങുവച്ചു, കവുങ്ങുവച്ചു-   എന്നാക്കുക

വരി 16:  വ്യർത്ഥമാകുന്നു,  (ഫുള്സ്റ്റോപ്പിന് പകരം  coma)
--------------------------------
Page 6 : യോഗ ഒരു ദിനചര്യ

Col.1, വരി 3: ബുദ്ധിയുടേയോ മാത്രമല്ല, എന്നാക്കുക

വരി 4: അധ്യയനം,   :   എന്നാക്കുക.

Para 3, വരി 7:  ക്കുന്നു.  കഴിഞ്ഞ് space ഇടുക
Col.2, para 2,വരി 6:  വ്യാപൃതമായിരിക്കുന്ന    എന്നാക്കുക
-------------------------------

Page 7:  ഉരഗം   -  കവിത

വരി 3:  ഇടയ്ക്കൊന്നു

ഖണ്ഡിക 3:  കീറൽക്കഴിവിനേക്കാൾ
                       ഓട്ടപ്പാച്ചിലിനേക്കാൾ

ഖണ്ഡിക 4: നീതിയുടെ എന്നതിനുശേഷം space ഇടുക.
തുടർക്കഥയായപ്പോൾ,  ചോരച്ചാലുകളായപ്പോൾ,
(ഈ  വാക്കുകൾ കഴിഞ്ഞ് space ഇടുക)
-------------------------
Page 8: നീലക്കടമ്പ്  

Para 1 അവസാനം :  നാണിച്ചു നിന്നു.
Para 2: വരി 4:  വെൺമേഘക്കൊട്ടാരത്തിന്റെ

Page 9: para4: col.1, വരി 1:  ഭൂമീദേവിയുടെ

Col.2, വരി 7: സ്വാർത്ഥതയ്ക്കു

Para 3 അവസാനം: കൊച്ചുവർത്തമാനം

Page : col.1, para 3:  ദുഃഖങ്ങൾ

Para 10, വരി 4:  പെട്ടെന്നു

Col.2, para 1 അവസാന വാക്ക് : 
വഴിതെളിച്ചിരുന്നു.

Para2:  വരി 5:  തുറിച്ചുനോക്കിയിട്ട്
വരി 7:  പേരു
വരി 19:  സുരേഷിനു നേരേ

Page 11, col.1, വരി 2:  മറന്നുപോയ
വരി 5:  ഇരുവരുടേയും
വരി 8: ഒരേ പെൺകുട്ടിയ്ക്കു
വരി 9: അതു കണ്ട്

Para 3, വരി 3 ന്റെ അവസാനം :  അത്
Para 4, വരി 6:  ഊരിയെടുത്തു

Col.2, para 4, വരി 8 ന്റെ അവസാനം:
കൊണ്ടുവന്ന്,  (കുത്തിനു പകരം കോമ)

Para 5, വരി 4:  നിന്നുകൊണ്ട്
Para 5 അവസാനം :  വടിവാളുമായി

Page 12: col.1, para 1 അവസാന വരി: ടുണ്ടായിരുന്ന 
-------------------------------
Page 13:  തിരികെ യാത്ര

Col.2, para2 അവസാനഭാഗം:(വരി 17)
ചോദിച്ചുകൊണ്ടേയിരുന്നു.

Page 14: col.1, para 2, വരി 13 അവസാനം :  ചെന്നുനിന്നത്
വരി 18 അവസാനം :  കൊണ്ടുപോയ

Col.2, വരി 7 ആദ്യം :   പറന്നുപോയി

-----------------------------
Page 15 : ധന്യം

Col.1: para 2: വരി 6 :  ഓടക്കുഴൽ മീട്ടുക
വരി 7:  കാടും പടലും കാട്ടാറും
              (പിരിച്ചെഴുതുക )
വരി 9 :  ഗാനം ശ്രവിക്കും
വരി 10-11 :  ശ്രുതിമധുരമായിട്ടായിരുന്നു 

Col.2, വരി 4 അവസാനം: ആ ഗാനത്തിനു  (പിരിച്ചെഴുതുക )

വരി 8 : ഓടക്കുഴൽ മീട്ടിയശേഷം
               (പിരിച്ചെഴുതുക)
വരി 13 : ഓടക്കുഴൽ മീട്ടി 
               (പിരിച്ചെഴുതുക).

Page 16: col.1, para 1, വരി 2 : 
രാജാവ് നിന്നെ    (പിരിച്ചെഴുതുക).

Para 2, വരി 1 : പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു      (പിരിച്ചെഴുതുക).
വരി 2:  നല്ലവാക്കുകൾക്ക് നന്ദി
              (പിരിച്ചെഴുതുക).
വരി 7 :  ചെറുതിനാണ് ഭംഗി
              (പിരിച്ചെഴുതുക).
വരി 8:  കാടും പടലും കാട്ടാറും
              (പിരിച്ചെഴുതുക).
വരി 9: കാട്ടുമൃഗങ്ങൾ എന്റെ 
             (പിരിച്ചെഴുതുക).

Col.2, para 1: വരി 5:
കൊച്ചു സാമ്രാജ്യത്തിന്റെ
  (പിരിച്ചെഴുതുക).

Para 2: വരി : 3 : മധുരമാണു നിന്റെ
                            (പിരിച്ചെഴുതുക).

---------------------------

Page 16 :  കലിയുഗം    - കവിത

Col.1, വരി 15 :  ഇവിടെയീ
        (ചേർത്തെഴുതുക)
Col.2, വരി 4 :  ഇവിടെയീ ജീവിതം
                         (പിരിച്ചെഴുതുക).

----------------------------------------------------------------

SPR Page 17_21


വാഴക്കൂമ്പ് തോരൻ
_____________________

പാകം ചെയ്യുന്ന വിധം 
എന്നതിലെ
1 നന്നായി വയറ്റുക എന്നത് നന്നായി വഴറ്റുക എന്നാക്കുക ( വഴറ്റുക എന്നത് ഇരുവശത്തും ആവർത്തിക്കുന്നുണ്ടല്ലോ ?അപ്പൊ അതുതന്നെയാക്കാം)
2 വഴന്നുവരുമ്പോൾ എന്നത് പാകമാകുമ്പോൾ എന്നാക്കുകയാണ് ഉചിതം

മാമ്പഴ ഐസ്ക്രീം
________________
തയ്യാറാക്കുന്ന വിധത്തിൽ..
1 അതിലേക്ക് മാംമ്പഴം ജ്യൂസ് എന്നത് മാമ്പഴജ്യൂസ് എന്നാക്കുക
2 ജ്യൂസ് ഒഴിച്ചത്തിനുശേഷം എന്നത് ഒഴിച്ചതിനുശേഷം എന്നാക്കുക
ഓർക്കിഡ് കൃഷിയും,വരുമാനവും
_____________________
1. 50% Shade net നു ശേഷമുള്ള 'ഓ' കളയുക
2 തിരഞ്ഞെടുക്കേണ്ടതും എന്നത് തിരഞ്ഞെടുക്കേണ്ടത് എന്നാക്കുക
3 ചെയ്യാനാകു എന്നത്   ചെയ്യാനാകൂ, എന്നാക്കുക

 മാർജ്ജാരയോഗം
------------------------
1 പാര 1
ഇടയ്ക്ക് (സ്പേസ്) പ്രായമായവരുടെ
2 പാര 3
ചെത്തിമിനുക്കി (ചേർത്തെഴുതുക)
3 അപ്പിയിട്ടുവയ്ക്കുന്നുവത്രേ ( ചേർത്തെഴുതുക)
4 വാലുമാട്ടി നിന്നു (വിട്ടെഴുതുക)
5 ചിന്തിച്ചിരുന്നൂ..(ശേഷം വരുന്ന) പവം എന്നത് പാവം എന്നാക്കുക
6 ലാസ്റ്റ് പാര
അങ്ങനെ ചക്കിയമ്മയുടേയും കണ്ടൻ (സ്പേസിടുക)
മാസ്ക്
---------
ഓക്കെയാണ്...
----------------------------------------------------------
Page  22 - 26


എന്റെ കവിത

1  .9-ാം വരിയിലെ തിരുവാതിര നർത്തകിയാണത് ചേർത്തിടുക.

വാരിക്കുഴികൾ  


1. 5 മത്തെ ഖണ്ഡികയിലെ എങ്ങിനെ എന്നത് എങ്ങനെ ? എന്നാക്കണം.

2. 9  ഖണ്ഡികയിലെ  മതിയോ ? എന്ന വാക്കിൽ ഒരു യ  അധികംഉണ്ട് . വായനാശീലം ചേർത്തിടണം.

3. അവസാനത്തെ ഖണ്ഡികയുടെ തൊട്ടുമുകളിലുള്ള പിൻസീറ്റിലിരുന്ന് എന്ന വാക്ക് ചേർത്തിടണം.

4. അവസാനഖണ്ഡികയിലെ കാഴ്ചകളെ എന്നതിൽ ഒരു ച  മതി.

വിശപ്പും ജീവിതവും

1.4 മത്തെ ഖണ്ഡികയിലെ ആദ്യ ഭാഗത്ത് കൊടുത്തുകൊണ്ടിരിക്കുമ്പോൾ എന്ന വാക്ക് ചേർത്തിടണം. അതിൽ തന്നെ അവസാനഭാഗത്ത്  ഇൻസ്പെക്ടർക്ക് എന്നാക്കണം. മൂളിക്കേട്ടുകൊണ്ട്  അടുപ്പിക്കണം.

2. 5 മത്തെ ഖണ്ഡികയിലെ  "ഹലോ"
കോമയ്ക്കുള്ളിൽ വേണം. ചൂടോടുകൂടി എന്നതിൽ ടേ  ടോ  ആക്കണം.

3. അവസാനഖണ്ഡികയിലെ ബാരിക്കേഡുകൊണ്ടുമറച്ച്  എന്ന വാക്ക് ഒന്നിച്ചിടണം

4. കഥയുടെ പല ഖണ്ഡികയിലും  ചില വാചകങ്ങൾബ്രായ്ക്കറ്റിനുള്ളിൽ ഉണ്ട്. അതെല്ലാം ബ്രായ്ക്ക്റ്റ് ഒഴിവാക്കണം. (ആഹാരം എന്നു തുടങ്ങുന്ന വാചകം ബ്രായ്ക്കറ്റ് വേണ്ട ആഹാരം എന്നു തുടങ്ങി അവസാനം ഉള്ള ബ്രായ്ക്കറ്റ് ഒഴിവാക്കുക. അതുപോലെ പി.സി.യുടെ എന്നു തുടങ്ങുന്നതും ദാസ് എന്നു തുടങ്ങുന്നതും ഭക്ഷണം മാറ്റിവെച്ച് എന്നു തുടങ്ങുന്നതും ഇൻസ്പെക്ടർ എന്നു തുടങ്ങുന്നതും ബ്രായ്ക്കറ്റ് ഒഴിവാക്കുക. ബ്രായ്ക്കറ്റിൽ ഒരു വാചകവും വേണ്ട.
______________________________
  
SPR 
പേജ് 27,28

വൃക്ക രോഗങ്ങൾ
പാര 1
1 രണ്ടു വൃക്കകളാണുള്ളത് (ക  ചേർക്കുക)   
2 നട്ടെല്ലിനിരുവശത്തുമായാണ് (ചേർത്തെഴുതുക)
പാര3
1 എന്നവ രൊക്കെ എന്നത് എന്നിവരൊക്കെ എന്നാക്കുക
പാര 4
എഴുനേൽക്കുക എന്നത് എഴുന്നേൽക്കുക എന്നാക്കുക
തപാൽപ്പെട്ടി
____________
(വിലാസം)
സ്നേഹവീട് സാഹിത്യ സമിതി
ആസ്ഥാന മന്ദിരം
പാഴൂർ ഈസ്റ്റ്,പിറവം പി.ഒ
എറണാകുളം ജില്ല
പിൻ..686664

എന്നാക്കുക
_______________________________

 





 













  


 

2021 മേയ് 1, ശനിയാഴ്‌ച

സ്‌നേഹവീട് ആരോഗ്യ പംക്തി

സാധാരണയായി ഒരു മനുഷ്യന് രണ്ടുവൃക്കളാണുള്ളത്. 140gm തൂക്കവും 9_11cm വരെ നീളവുമുള്ള വൃക്കകൾ ശരീരത്തിന്റെ പുറകുവശത്തെ നട്ടെല്ലിനിരുവശത്തുമായാണ് സ്ഥിതിചെയ്യുന്നത്.ശരീരത്തിലെ പല സുപ്രധാനധർമ്മങ്ങളും വൃക്കകളുടെ പ്രവർത്തനങ്ങൾ മൂലമാണ് സാധ്യമാവുന്നത്.അതായത് ശരീരത്തിന്റെ ജലത്തിന്റെ അളവ് നിയന്ത്രിക്കുക. സോഡിയം,പൊട്ടാസ്യം,കാൽസ്യം,മാഗ്നീഷ്യം എന്നീ ലവണങ്ങളുടെ അളവ് നിയന്ത്രിക്കുക,.അമ്ലങ്ങളുടെ തോത് നിയന്ത്രിക്കുക. രക്തം ഉത്പ്പാദിപ്പിക്കാനാവശ്യമുള്ള എറിത്രൊ പോയിറ്റിൽ  പോലുള്ളവയുടെ ഉത്പ്പാദനം എന്നീ ധർമ്മങ്ങളെല്ലാം വൃക്കകളിൽ സംക്ഷിപ്തമായിരിക്കുന്നു.
     ഇത്രയധികം സുപ്രധാന ധർമ്മങ്ങൾ നിർവ്വഹിക്കുന്ന വൃക്കകൾക്ക് ഒരു സവിശേഷത കൂടിയുണ്ട്. ഏകദേശം 75% ത്തിലധികം രണ്ടുവൃക്കകളുടേയും പ്രവർത്തനം തകരാറിലായാൽ മാത്രമേ രോഗിക്ക് ഒന്നൊ,ഒന്നിലധികമോ രോഗലക്ഷണങ്ങൾ ഉണ്ടാവുകയുള്ളൂ..അതുകൊണ്ട് രോഗനിർണ്ണയം വെെകുന്നു.പലപ്പോഴും വൃക്കസ്തംഭനം എന്ന ഗുരുതരമായ രോഗാവസ്ഥ കണ്ടുപിടിക്കുമ്പോൾ  തന്നെ രോഗി അതിനോടകം അത് ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കാത്ത അവസ്ഥയിലേക്കെത്തിയിരിക്കും. അതിനാൽ വൃക്കസ്തംഭനം നമുക്ക് കാലേക്കൂട്ടി കണ്ടുപിടിക്കാനും ചികിത്സിക്കുവാനും സാധിക്കണം. എന്നാൽ പ്രാരംഭദിശയിൽ സ്ഥായിയായ വൃക്കസ്തംഭനത്തിന് ലക്ഷണങ്ങൾ ഒന്നും തന്നെ കാണാറില്ല. ഇത് രോഗനിർണ്ണയവും, ചികിത്സയും സങ്കീർണ്ണമാവുന്നു.ഒരു സമൂഹത്തിലെ എല്ലാവരേയും നമുക്ക് ഇത് കണ്ടുപിടിക്കുവാനുള്ള ടെസ്റ്റുകൾക്ക് വിധേയരാക്കാൻ സാധിക്കുകയില്ല.എന്തെന്നാൽ ഒരു 10% ആൾക്കാർക്ക് മാത്രമേ ഇന്ത്യ ഉൾപ്പടേയുള്ള ലോകരാഷ്ട്രങ്ങളിൽ ഇത് കാണുന്നുള്ളൂ..അപ്പോൾ ആർക്കൊക്കെ നമുക്ക് വൃക്കസ്തംഭനം രോഗനിർണ്ണയത്തിനായി ടെസ്റ്റുകൾ ചെയ്യാം.
പ്രമേഹം,ഉയർന്ന രക്തസമ്മർദ്ദം,വൃക്കകളിൽ കല്ലുകളുള്ളവർ,നേരത്തേ വന്നിട്ടുള്ളവർ,പാരമ്പര്യമായി വൃക്കരോഗമുള്ളവർ,ചില വേദനാസംഹാരികളുടെ അമിതമുപയോഗമുള്ളവർ    എന്നവരൊക്കെ സൂക്ഷിക്കണം. മേൽപ്പറഞ്ഞവയെല്ലാം ജീവിതശെെലീരോഗങ്ങൾ എന്നറിയപ്പെടുന്നു.ഇത്തരത്തിൽ പ്രധാനമായ മറ്റൊരു ജീവിതശെെലി രോഗത്തെക്കുറിച്ച് എടുത്തുപറയേണ്ടിയിരിക്കുന്നു.പലപ്പോഴും നാം അതിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാറില്ല.അത് എന്താണെന്നല്ലേ ? അമിത ശരീരഭാരം തന്നെ. സാധാരണ അമിതശരീരഭാരം,ഉയർന്നരക്തസമ്മർദ്ദം,പ്രമേഹം,വൃക്കകളിൽ കല്ല് എന്നിവക്ക് വഴിവെക്കുമെങ്കിലും മേൽപ്പറഞ്ഞവയുടെ അഭാവത്തിൽ പോലും അമിത ശരീരഭാരമുള്ളവർ സൂക്ഷിക്കണം.ശരീരഭാരം നിയന്ത്രിച്ചില്ലെങ്കിൽ ക്രമേണ വൃക്കസ്തംഭനം ഉണ്ടാകും.40 വയസിനു മുകളിലുള്ളവരും ശ്രദ്ധിക്കേണ്ടതാണ്.പ്രായത്തിന് അനുപാതമായി വൃക്കകളുടെ പ്രവർത്തനം കുറയുന്നു. 60 വയസിനു മുകളിലുള്ളവർക്ക് വൃക്കകളുടെ പ്രവർത്തനം ഏകദേശം 70% മാത്രമായി ചുരുങ്ങുന്നു. പല മരുന്നുകളും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. പ്രത്യേകിച്ച് വൃക്കസ്തംഭനത്തിന്റെ നിരക്ക് ഇക്കൂട്ടരിൽ കൂടുതലായി കാണാം.
    വൃക്കസ്തംഭനത്തിന്റെ രോഗലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം..
പ്രാരംഭദിശയിൽ രോഗലക്ഷണങ്ങൾ ഒന്നുംത്തന്നെ കാണുകയില്ല.ക്രമേണ ക്ഷീണം,വിശപ്പില്ലായ്മ,പേശികൾ കോച്ചിപ്പിടിക്കുക എന്നിവ കണ്ടുതുടങ്ങും.പകൽ ഒഴിക്കുന്നതിനേക്കാൾ ഇരട്ടി മൂത്രം രാത്രിയിൽ ഒഴിക്കുന്നതായി കാണുന്നു. കൂടെക്കൂടേ മൂത്രം ഒഴിക്കുവാൻ എഴുനേൽക്കുക വഴി രോഗിയുടെ ഉറക്കത്തിന് ഭംഗം വരുന്നു.രോഗിയുടെ മൂത്രത്തിന് കടും ചായയുടെ നിറം ചിലരെങ്കിലും പറയാറുണ്ട്.മൂത്രം പതയുന്നതാണ്. മറ്റൊരു ലക്ഷണം അമിതമായി ആൽബുമിൻ നഷ്ടപ്പെടുന്നു എന്നതിന്റെ സൂചനയാണ് ഇത് തരുന്നത്.സൂക്ഷിക്കണം ക്രമേണ ചുമ,ചർദ്ദി ഉണ്ടാകുന്നു.ശരീരമാസകലം ചൊറിച്ചിൽ ഉണ്ടാകുന്നതും,നീര് തുടക്കത്തിൽ കൺപോളകൾക്ക് ചുറ്റുമാണെങ്കിൽ ക്രമേണ കാലുകളിലും ശരീരമാസകലവും കാണപ്പെടുന്നു.തുടർന്ന് ശ്വാസതടസ്സം ഉണ്ടാവുകയും ഇത് ശ്രദ്ധിക്കപ്പെടാതെ പോയാൽ കോട്ട്/സന്നി ഉണ്ടാകുകയും രോഗി മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു.രക്തസമ്മർദ്ദം പലപ്പോഴും ഉയരുന്നു.പ്രമേഹരോഗികളിൽ വൃക്കരോഗങ്ങൾ ബാധിക്കപ്പെട്ടാലുള്ള ഒരു പ്രധാന ലക്ഷണം രക്തത്തിലെ പഞ്ചസാരയുടെ തോത് യാതൊരുകാരണവുമില്ലാതെ താഴ്ന്ന് പലപ്പോഴും ആശുപത്രിയിൽ എത്തിച്ച് ഞരമ്പിലൂടെ ഗ്ലൂക്കോസ് കൊടുക്കേണ്ട അവസ്ഥ സംജാതമാകുന്നു എന്നതാണ് പ്രമേഹം നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നുകളുടെ ഡോസ് കുറക്കാനോ അല്ലെങ്കിൽ പലപ്പോഴും അവ നിർത്തേണ്ടുന്ന അവസ്ഥയും ഉണ്ടാകാം.പലപ്പോഴും ഈ അവസ്ഥയിൽ രോഗി സന്തുഷ്ടവാനാകും പക്ഷെ പ്രധാന അവയവമായ വൃക്കയുടെ പ്രവർത്തന തകരാറ് മൂർച്ഛിച്ചു എന്നത് എടുത്തുപറയേണ്ട ഒരു കാര്യമാണ്.
മേൽപ്പറഞ്ഞ തരത്തിലുള്ള സ്ഥായിയായ വൃക്കസ്തംഭനവും ചികിത്സിച്ച് വൃക്കകളെ പൂർവ്വ സ്ഥിതിയിലാക്കാൻ സാധിക്കുകയില്ല.നേരത്തെ കണ്ടുപിടിക്കുവാനും അതിനുള്ളതാകുന്ന കാരണങ്ങൾ പ്രധാനമായും പ്രമേഹം,ഉയർന്ന രക്തസമ്മർദ്ദം,കല്ലുകൾ,അമിത ശരീരഭാരം,മരുന്നുകളുടെ അമിതയുപയോഗം എന്നിവ ചികിത്സിച്ച് നിയന്ത്രണ വിധേയമാക്കേണ്ടത് രോഗം മൂർച്ഛിക്കുന്നതിൽ നിന്ന് ഒരു പരിധിവരെ പിടിച്ചു നിർത്താൻ സഹായിക്കും എന്നതിന് തർക്കമില്ല .അപ്പോൾ അത് വൃക്കകളെ ബാധിച്ചിട്ടുണ്ടോ എന്നറിയുവാനുള്ള ടെസ്റ്റുകൾ ഏവ?
  ടെസ്റ്റുകൾ വളരെ ലളിതവും ചിലവുകുറഞ്ഞതുമാണ്. മൂത്രത്തിൽ ആൽബുമിന്റെ അളവ് പരിശോധിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ടെസ്റ്റ്.രക്തത്തിന്റെ അംശം ,പസ് സെൽസ് എന്നിവയുടെ സാനിദ്ധ്യം പരിശോധിക്കണം. ഇവ തുടർച്ചയായി മൂനിലധികം തവണകളാൽ കൂടുതൽ പരിശോധനകൾ ആവശ്യമാണ്.രക്തത്തിൽ യൂറിയയുടെ  തോതും പരിശോധിക്കാം. 50% ൽ അധികം വൃക്കകൾ പ്രവർത്തനരഹിതമായാൽ ക്രിയാറ്റിനിന്റെ അളവ് കൂടാൻ തുടങ്ങുന്നു.പലപ്പോഴും വൃക്കകളുടെ സ്കാനിംഗ് വൃക്കസ്തംഭനത്തിന്റെ അവസാനഘട്ടത്തിൽ മാത്രമേ സഹായമാവുകയുള്ളൂ.മൂത്രനാളിയിലോ, വൃക്കകളിലുള്ള കല്ലുകൾ അവമൂലമുള്ള തടസ്സങ്ങൾ മനസ്സിലാക്കുവാൻ സഹായിക്കുന്നു.
 മേൽപ്പറഞ്ഞതരം വൃക്കസ്തംഭനം സ്ഥായിയായിട്ടുള്ളതാകുന്നു ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുകയില്ല രോഗം മൂർച്ഛിക്കുകയെങ്കിൽ ജീവൻ നിലനിർത്തുന്നതിനായി ഡയാലിസ് അല്ലെങ്കിൽ വൃക്കമാറ്റിവെക്കൽ  ശസ്ത്രക്രിയ്യയെ ആശ്രയിക്കേണ്ടിവരുന്നൂ.ഇവ വളരെ സങ്കീർണവും,ചിലവേറിയതുമാകുന്നു. നേരേമറിച്ച് മറ്റുപല അസുഖങ്ങൾക്കും അനുബന്ധമായി ഉണ്ടാകാവുന്ന വൃക്കസ്തംഭനം താത്ക്കാലികമായി ഉണ്ടാകുന്നവയെ അക്യൂട്ട് കിഡ്നി ഇൻഞ്ചുറ എന്നു പറയുന്നു.നമ്മുടെ നാട്ടിൽ ഇതിന്റെ പ്രധാന കാരണങ്ങൾ എലിപ്പനി,പാമ്പുകടി,മരുന്നുകളുടെ പാർശ്വഫലമായി ..വൃക്കകളെ ബാധിക്കപ്പെടാവുന്ന ചില പ്രത്യേകതരം രോഗങ്ങൾ ഉദാ..സിസ്റ്റമിക് ലൂപ്പിസ്  എറിത്തി മെറ്റോസിസ് ,പ്രത്യേകിച്ച് ചെറുപ്പക്കാരായ സ്ത്രീകളേയാണ് ഇത് ബാധിക്കുന്നത്.50 വയസ്സ് കഴിഞ്ഞവരിൽ രക്തകുഴലുകളെ ബാധിച്ച് വാസുലെെറ്റിസ് എന്നരോഗം വൃക്കസ്തംഭനം ഉണ്ടാകുന്നു.
  പലപ്പോഴും കാലെക്കൂട്ടി കണ്ടുപിടിച്ച് യഥാക്രമം ചികിത്സ നല്കുകയാണെങ്കിൽ വൃക്കകളുടെ പ്രവർത്തനം ഏറെക്കുറെ സാധാരണ നിലയിലെത്തി രോഗിക്കൊരു സാധാരണ ജീവിതം നയിക്കുവാൻ സാധിക്കും. ഒരിക്കൽ  ഉണ്ടായാൽ തുടർ പരിശോധനകളും,വർഷത്തിലൊരിക്കൽ വേണ്ടിവന്നാൽ തുടർ ചികിത്സയും വേണ്ടിവരുന്നു. എന്തെന്നാൽ പഠനങ്ങൾ സൂചിപ്പിക്കുന്നത് ഈ വിഭാഗത്തിൽപ്പെട്ട രോഗികളിൽ 15_25%വരെ ആളുകൾക്ക് ഭാവിയിൽ സ്ഥായിയായി വൃക്കസ്തംഭനം പിടിപെട്ടേക്കാം എന്നാണ്. പരിശോധനകൾക്ക് വെറും 50 രൂപ താഴേക്ക് മാത്രമെ ചിലവുള്ളൂ..സർക്കാർ ആശുപത്രികളിൽ ഇത് സൗജന്യവുമാണ്.