വേദിയിലും സദസ്സിലും സന്നിഹിതരായിരിക്കുന്ന എല്ലാ മാന്യ വ്യക്തികൾക്കും എന്റെ നമസ്ക്കാരം. (തൊഴുന്നു).
ഇന്ന് നാം ഇവിടെ സന്നിഹിതരായിരി ക്കുന്നത് സ്‌നേഹവീട് കേരളയുടെ തിരുവനന്തപുരം ജില്ലാസമ്മേളനത്തിനും, അതോടനുബന്ധിച്ചുള്ള പുരസ്‌ക്കാരദാ നച്ചടങ്ങിനും, വേണ്ടിയാണ്. ഇതിൽ എന്റെ കർത്തവ്യം ഈ സംഘടനയുടെ അഭ്യർത്ഥനപ്രകാരം ഇവിടെ എത്തിച്ചേർന്നിട്ടുള്ള വിശിഷ്ടാതിഥികളേയും, മറ്റ് എല്ലാ
മാന്യ വ്യക്തികളേയും സ്നേഹാദരപൂർവ്വം ഈ സമ്മേളനത്തിലേയ്ക്ക് സ്വാഗതം ചെയ്യുക എന്നതാണ്. എങ്കിലും, അതിന് മുന്നോടിയായി എന്താണ് സ്‌നേഹവീട്, അതിന്റെ പ്രവർത്തനങ്ങൾ എന്തൊക്കെ എന്നിവയെപ്പറ്റി ഒരു ഏകദേശരൂപം മാന്യസദസ്യർക്ക് നൽകുക എന്നതു കൂടി എന്റെ കടമയാണെന്ന് ഞാൻ കരുതുന്നു.
ഏകദേശം 10 വർഷങ്ങൾക്ക് മുൻപ് മോബൈൽ യുഗത്തിന്റെയും സോഷ്യൽ മീഡിയയുടെയും ശക്തമായ കടന്നുവരവോടെ, ശ്രീ വർഗ്ഗീസ്സ്
മൂപ്പൻ, dr. ആന്റണി തോമസ്സ്,
Adv. .ഉഴവൂർ ശശി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേരളത്തിലും വിദേശനാടുകളിലുമായുള്ള കുറേ കലാ സാഹിത്യകാരന്മാരുടെയും കാരുണ്യപ്രവർത്തകരുടെയും ഒരു സംഘടനയായി, "സ്‌നേഹവീട് കേരള കലാസാസ്‌കാരിക സമിതി" രൂപം കൊണ്ടത്. കലാ സാഹിത്യ സാംസ്കാരിക കായിക കാരുണ്യ മേഖലകളാണ് സ്നേഹവീടിന്റെ പ്രവർത്തന രംഗം. Retired ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ശ്രീ അബ്ദുൾ Sattar ആണ് ഇപ്പോൾ സ്നേഹവീടിന്റെ ചീഫ് പേട്രോൺ. സ്നേഹവീടിന് ഒരു കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും 14 ജില്ലാക്കമ്മിറ്റികളും ഉണ്ട്. ജാതി - മത രാഷ്ട്രീയ-ലിംഗ ഭേദങ്ങളില്ലാതെ എല്ലാവരേയും ഒരുപോലെ കാണുക എന്നതാണ് സ്നേഹ വീട് ഉയർത്തുന്ന മാനവീകത.
സാഹിത്യ രംഗത്ത് കവിതാ കഥാ രചനയിൽ കടന്നുവരുന്നവരുടെ ഉന്നമനത്തിനായി ഫേസ് book കൂട്ടായ്മയ്ക്ക് പുറമേ, കേന്ദ്രീകൃതമായ ഒരോ കവിതാകുടുംബത്തിന്റേയും കഥാകുടുംബത്തിന്റെയും വാട്സ്ആപ്പ് ഗ്രൂപ്പുകളും ഒരോ ജില്ലകളിലും പ്രത്യേകം ഗ്രൂപ്പുകളുമുണ്ട്. ദിവസവും ഒരോ കവിതയും കഥയുമിട്ട് ദിവസം മുഴുവൻ അംഗങ്ങൾ അവ ചർച്ച ചെയ്തും ആലപിച്ചും തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിച്ചും അവ നല്ലയൊരു കവിതയോ കഥയോ ആക്കി മാറ്റും. അങ്ങനെ ഈ രംഗത്ത് വന്നിട്ട് കവിതാ സമാഹാരങ്ങളും കഥാ സമാഹാരങ്ങളും ഇറക്കിയിട്ടുള്ളവർ അനേകാരാണ്. കൂടാതെ സ്നേഹവീടിന്റെതായ ഒരു print edition മാഗസീനും തുടങ്ങി അഞ്ച് edition ഇറക്കിയെങ്കിലും lockdown കാലത്ത് മാഗാസീൻ print ചെയ്തിരുന്ന printing press പൂട്ടിയിടേണ്ടി വന്നതിനാൽ മാഗസിൻ ഇറക്കുന്നത് മുടങ്ങിയിരുന്നു. താമസിയാതെ അത് വീണ്ടും തുടങ്ങുവാനുള്ള ആലോചനയുണ്ട്.
കലാസാഹിത്യാ-സാംസ്കാരിക-കായിക രംഗത്തെ പ്രവർത്തനനത്തിനുപരി, ഒരു കാരുണ്യ യാത്രയിലൂടെ കേരളം മുഴുവൻ തണൽവൃക്ഷങ്ങൾ വച്ചു പിടിപ്പിക്കുകയും, രക്തദാനം നൽകുകയും, ഈ കഴിഞ്ഞ രണ്ട് പ്രളയ വർഷങ്ങളിൽ കേരളത്തിലും, കോവിഡ് പ്രതിസന്ധി സമയത്ത് കേരളത്തിന്റെ പതിന്നാല് ജില്ലകളിലും, തമിഴ്നാട്, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ അന്യ സംസ്ഥാനങ്ങളിലും കുവൈറ്റ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും സ്നേഹവീടിന്റെ സന്നദ്ധപ്രവർത്തകർ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു. ഇന്ന് സ്നേഹവീടിന് കേരളത്തിലെ പതിന്നാലു ജില്ലകളിലും ശക്തമായ നേതൃത്വത്തോടുകൂടിയുള്ള ജില്ലാക്കമ്മിറ്റികളും ഓഫിസുകളുമുണ്ട്. എല്ലാ ജില്ലാക്കമ്മിറ്റികളെയും ഉൾപ്പെടുത്തിക്കൊണ്ട് സ്നേഹവീടിന്റെ പത്താം വാർഷികസമ്മേളനം ഈ കഴിഞ്ഞ ഏപ്രിൽ 10 ന് ആലപ്പുഴയിൽ വച്ച് മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ എം എൽ എ മാർ, മറ്റു പ്രമുഖർ cine artists തുടങ്ങി വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ 200 ഓളം പുരസ്‌ക്കാരദാനങ്ങളും 30 ഓളം പുസ്തകപ്രകാശനവും വിവിധ കലാപരിപാടികളും ഉൾപ്പെടുത്തി വിപുലമായി നടത്തുവാൻ തീരുമാനിച്ചിരുന്നെങ്കിലും, ആസംബ്ലി ഇലക്ഷന് പിറകേ കോവിഡ് lockdown പ്രഖ്യാപിച്ചതോടെ അത് cancel ചെയ്യേണ്ടിവന്നു. പകരം ഇപ്പോൾ എല്ലാ ജില്ലകളിലും ജില്ലാസമ്മേളനങ്ങൾ നടത്തി അതാത് ജില്ലകളിലെ പുരസ്കാരദാനവും പുസ്തകപ്രകാശനവും മറ്റും നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായിത്തന്നെയാണ് ഈ സമ്മേളനവും നടക്കുന്നത്. പത്തനംതിട്ടയിലെയും കോഴിക്കോട്ടെയും ജില്ലാസമ്മേളനങ്ങൾ അടുത്തയിടെ നടക്കുകയുണ്ടായി. ജനുവരിയിൽ മാത്രം ഏഴ് ജില്ലാസമ്മേളനങ്ങളും പിറകേതന്നെ ബാക്കി മൂന്നു ജില്ലാസമ്മേളനങ്ങളും നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. കൂടാതെ, 2022 ൽ സ്നേഹവീടിന്റെതായ ഒരു ചാനലും ആൽബം റെക്കോർഡിങ് സെന്ററും തുടങ്ങുവാനും സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ പുസ്തകങ്ങളിറക്കുവാൻ ഒരു printing press ഉം പുസ്തകപ്രകാശനത്തിനുള്ള സൗകര്യവും ഒരുക്കുവാൻ സ്നേഹവീടിന്ങ്ങ ആലോചനയുണ്ട്. ഹവീട് കേരളയെപ്പറ്റി ഒരു പൊതു ധാരണ മാന്യ സദസ്യർക്ക് തരുവാൻ എനിക്ക് കഴിഞ്ഞന്ന് ഞാൻ കരുതുന്നു.
ഇനി ഞാൻ എന്റെ മുഖ്യ കർത്തവ്യത്തിലേയ്ക്ക് കടക്കട്ടെ. ആദ്യമായി, സ്നേഹവീടിന്റെ അഭ്യർത്ഥന മാനിച്ച്, ഈ സമ്മേളനം ഉദ്ഘാടനം ചെയ്യുവാനും പുരസ്കാരദാന കർമ്മം നടത്തുവാനുമായി ഇന്നിവിടെ എത്തിച്ചേരുവാൻ സന്മനസ്സ് കാട്ടിയ, കേരളത്തിന്റെ ആദരണീയനായ ഭക്ഷ്യ സിവിൽ സപ്പ്ളിയിസ്മന്ത്രി, ബഹുമാനപ്പെട്ട ശ്രീ G R അനിലിനെ ഞാൻ സ്നേഹാദരപൂർവ്വം ഈ വേദിയിലേയ്ക്കും സമ്മേളനത്തിലേയ്ക്കും സ്നേഹവീടിന്റെ നാമത്തിൽ സ്വാഗതം ചെയ്തുകൊള്ളുന്നു. അദ്ദേഹത്തെ പൂച്ചെണ്ടു നൽകി സ്വീകരിക്കുവാൻ ഞാൻ shree/ശ്രീമതി .........യെ ക്ഷണിക്കുന്നു.
സ്നേഹവീടിന്റെ അഭ്യർത്ഥന മാനിച്ച്, ഇവിടെ എത്തിച്ചേർന്ന തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ശ്രീ ഡി. സുരേഷ്കുമാറിനെ ഞാൻ സ്നേഹാദരപൂർവ്വം ഈ വേദിയിലേയ്ക്കും സമ്മേളനത്തിലേയ്ക്കും സ്നേഹവീടിന്റെ നാമത്തിൽ സ്വാഗതം ചെയ്തുകൊള്ളുന്നു. അദ്ദേഹത്തെ പൂച്ചെണ്ടു നൽകി സ്വീകരിക്കുവാൻ ഞാൻ shree/ശ്രീമതി .........യെ ക്ഷണിക്കുന്നു.
സ്നേഹവീടിന്റെ കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീ അജികുമാർ നാരായണ നേയും സംസ്ഥാന പ്രസിഡന്റ് ഹനീഫ് പതിയാരിയലിനെയയും സംസ്ഥാന സെക്രട്ടറി റെവ്.ഫാദർ ഗീവർഗ്ഗീസ് ബ്ലാഹേത്തിനെയും കേന്ദ്ര കമ്മിറ്റി സെക്രട്ടറി സുദീഷ് പാലക്കാടിനെയും
ഞാൻ ഈ സമ്മേളനത്തിലേയ്ക്ക് സ്നേഹാദരങ്ങളോടെ സ്വാഗതം ചെയ്യുന്നു.
അടുത്തതായി സ്നേഹവീടിന്റെ അക്ബർ കക്കട്ടിൽ ചെറുകഥ പുരസ്കാര ജേതാവായ, മനോരമ അസിസ്റ്റന്റ് എഡിറ്റർ ബി.മുരളിയേയും, ചുനക്കര രാമൻകുട്ടി കവിതാ പുരസ്‌ക്കാര ജേതാവായ കവി ശ്രീ വിനോദ് വൈശാഖിയെയും,
വർഗ്ഗീസ് മൂപ്പൻസ് പുരസ്കാര ജെതാവായ ശ്രീ ഊരൂട്ടമ്പലം ബാലകൃഷ്ണനേയും സുഗതകുമാരി കവിതാ പുരസ്‌ക്കാര ജെതാക്കളായ ഡോ. സുരേഷ് കുമാർ RS നേയും, ശ്രീമതി ആശ പി നായരെയും, കൂടാതെ സ്നേഹവീടിന്റെ മറ്റനേകം പ്രതിഭാ പുരസ്‌ക്കാര ജെതാക്കളായ ഏല്ലാവരെയും സ്നേഹാദരപൂർവ്വം ഈ സമ്മേളനത്തിലേയ്ക്ക്
ഞാൻ സ്വാഗതം ചെയ്യുന്നു.
സ്നേഹവീടിന്റെ സഹായാത്രികരായ അനേകം അംഗങ്ങൾ മറ്റു പല ജില്ലകളിൽ നിന്നും ഇവിടെ എത്തിയിട്ടുണ്ട്. അവരെ എല്ലാവരേയും പേരെടുത്തു പറയുക അത്ര എളുപ്പമല്ല. അവരെ എല്ലാവരേയും ഞാൻ ഈ സമ്മേളനത്തിലേയ്ക്ക് സ്നേഹാദരങ്ങളോടെ സ്വാഗതം ചെയ്യുന്നു.
സ്നേഹവീടിന്റെ ക്ഷണം അനുസരിച്ച് ഇനിയും ധാരാളം പേർ സദസ്സിൽ സന്നിഹിതരായിട്ടുണ്ട്. അവരെ ഒരോരുത്തരേയും പേരെടുത്തു പറഞ്ഞു സ്വാഗതം ചെയ്യുക എളുപ്പമല്ലാത്തതിനാലും സമയനഷ്ടമുണ്ടാക്കുമെന്നതിനാലും, അവരെഎല്ലാവരെയും ആദരപൂർവ്വം ഞാൻ സ്വാഗതം ചെയ്യുന്നു. ഈ സമ്മേളനം വിജയകരമായി നടത്തുവാനായി സഹകരിക്കുന്ന sound system പ്രവർത്തകർ, ചായസൽക്കാരത്തിലേർപ്പെട്ടിരിക്കുന്നവർ തുടങ്ങി ഇനിയും കുറേപ്പേർ ഇവിടെയുണ്ട്. അവരെയെല്ലാം സ്നേഹാദരപ്പൂർവ്വം ഞാൻ ഈ സമ്മേളനത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. അവസാനമായി, ആരെയെങ്കിലും ഞാൻ പേരെടുത്തോ അല്ലാതെയോ ഇവിടേയ്ക്ക് സ്വാഗതം ചെയ്യുവാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അത് മനപ്പൂർവ്വമല്ലെന്നും, അവരേയും ഞാൻ സ്വാഗതം ചെയ്തതായി കരുതണമെന്നും താഴ്മയായി അഭ്യർത്ഥിച്ചുകൊണ്ട്, നിങ്ങളുടെയെല്ലാം അനുവാദത്തോടുകൂടി ഞാൻ എന്റെ സ്വാഗതപ്രസംഗം അവസാനിപ്പിക്കുന്നു. എല്ലാവർക്കും വീണ്ടും നമസ്കാരം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ