കവിത : പ്രണയം എന്റെയും നിന്റെയും
00---000---00---000---00
ഒരുനേർത്തവിരലിന്റെ കുളിർത്തുമ്പു നീട്ടിനീ -
യണിയിക്കും ചന്ദനമെൻപ്രണയം
പിടയുംമിഴികളാൽ കരിമഷി ചാലിച്ച
മധുരസ്മൃതികളായ് നിൻപ്രണയം
ഹൃദയത്തിലൊരുകാന്തമുനകൊണ്ട് നീപിന്നെ-
വിരിച്ചിച്ച കാവ്യമാണെൻപ്രണയം
അതുകഴിഞ്ഞെന്നുടെ കരളിലായൂറിയ
വിരഹാർദ്രഗാനമായ് നിൻപ്രണയം
പാതിവഴിയിലെവിടെയോവച്ചു നീ
പിരിയവേ ചിതയിൽ വീണെൻ പ്രണയം
മറുവാക്കു കേൾക്കാതെ വിടചൊല്ലിപ്പിരിയുമ്പോൾ
മറവിയിലാഴ്ത്തി നീ നിൻപ്രണയം
അറിയാതെ പിന്നെയും ഹൃദയമാം ശംഖിൽ ഞാൻ
അരുമയായ് കാത്തതാണെൻ പ്രണയം
അലിവോടെ നീനിന്റെ മറവിയിലുപേക്ഷിച്ച
അതിതീക്ഷ്ണ നൊമ്പരമെൻപ്രണയം.
പലനാൾ കരച്ചിലിൽ കണ്ണീരു ചേർത്തുഞാൻ
പറയാതെ സൂക്ഷിച്ചതെൻ പ്രണയം
പിരിയാൻ മടിയ്ക്കാതെ ചിരിയോടെ നീയന്ന്
വിടചൊല്ലിത്തീർത്തതാം നിൻ പ്രണയം.
അറിയുന്നുവോ നീ നിൻ ജീവിതയാത്രയിൽ
വഴിയിലുപേക്ഷിച്ച നിൻപ്രണയം
ഒരുജീവസ്പന്ദം നിലയ്ക്കാതെയിപ്പോഴും
ഒരുപോലെ ഞാൻ കാത്തതെൻ പ്രണയം.
കരൾവെന്ത് നീറിത്തപിക്കും വിരഹത്തിൻ
കവിതയിലുയിർക്കൊണ്ടതെൻ പ്രണയം
കരയാൻ മറന്നുഞാൻ നിൽക്കവേയിരുളിലേ -
യ്ക്കലിയും നിലാവുപോൽ നിൻപ്രണയം.
ഒരുതുണ്ട് വളയായി ഒരുപ്രണയലേഖമായ്
ഒരുപരിരംഭണത്തിൻ സ്മരണയായി
ഒരു നൊമ്പരത്തിന്റെ കവിതയായ് , തേങ്ങലായ്
ഇനിയും മരിക്കാത്ത തെൻ പ്രണയം
അറിയുന്നുവോയെന്റെ ഹൃദയം തപിക്കുമ്പോൾ
കരയുവാൻ കണ്ണീരായെൻ പ്രണയം
പലവട്ടം ചാറ്റിയ മിഴിനീർക്കണങ്ങളായ്
പിരിയാതെ കൂടെയു ണ്ടെൻ പ്രണയം
ഇടറിത്തെറിക്കുന്ന വാക്കിലായ് ഞാൻ തീർത്ത മധുരാനുഭൂതിയാണെൻ പ്രണയം
പറയാതെ പറയുവാനെത്രയോ വട്ടം ഞാൻ
അകതാരിൽ സൂക്ഷിച്ചതെൻ പ്രണയം
പുലർവേളയിൽ മഞ്ഞുനീരിൽ തുടുത്തതാം പനിനീർത്തുടിപ്പാണ് നിൻപ്രണയം
അതുപിന്നെ തെല്ലായലിഞ്ഞലിഞ്ഞില്ലാതെ മധുകണം തീർത്തതാണെൻ പ്രണയം
ഇനിയും മനസ്സിലായി ല്ലെന്നമട്ടിൽ നീ
മുഖമൊന്നു വെട്ടിച്ചകന്നുപോകെ
കരിയും പ്രതീക്ഷയിൽ സ്മരണ തെഴുത്തതാം
തളിരുപോൽ വാടിപ്പോയെൻ പ്രണയം.
.....................................
ബേബി വള്ളിക്കുന്ന്
**********************
വൃത്തത്തിലല്ലെങ്കിലും, കവിതയെന്നതിലുപരി, വളരെനല്ല താളനിബദ്ധതയോടുകൂടി രചിച്ച നീണ്ട ഒരു പ്രണയഗാനമെന്ന് വേണമെങ്കിൽ പറയാം. വളരെ നല്ല ഒരു എഡിറ്റിംഗ് ആവശ്യമുണ്ട്. ഒരുപാട് സ്ഥലങ്ങളിൽ ചേർന്നുകിടക്കേണ്ട പദങ്ങൾ അകന്നും, അകന്ന് കിടക്കേണ്ടവ ചേർന്നും കിടക്കുന്നു. ചിലവ ടൈപ്പിങ്ങിൽ വന്ന ചെറു ചെറു പിഴവുകളെന്നും വ്യക്തം. കുറച്ച് തിരുത്തലുകൾ കൂടി ആവശ്യമല്ലേ എന്ന് എനിക്ക് തോന്നിയവ:
ആദ്യത്തെ വരികൾ : നീണ്ട വിരൽത്തുമ്പിനാൽ ചന്ദനം 'അണിയിക്കുക'യാണ് ചെയ്യുന്നത്; സ്വയം അണിയുകയല്ല. അപ്പോൾ
" നീ അണിയിക്കും ചന്ദനമെൻ പ്രണയം' എന്ന് വേണം.
പിടയും മിഴികളിൽ കരിമഷി ചാലിച്ച എന്നതാണോ,
'പിടയും മിഴികളാൽ' എന്നതാണോ കൂടുതൽ ചേരുക?
'വിരചിച്ച കാവ്യമാണെൻ' എന്നായാലോ?
'അതുകഴിഞ്ഞെന്നുടെ കരളിലായൂറിയ' എന്നായാൽ?
'പാതിവഴിയിലെവിടെയോവച്ചുനീ
പിരിയവേ ചിതയിൽ വീണെൻ പ്രണയം'
'മറവിയിലാഴ്ത്തി നീനിൻപ്രണയം'
'അലിവോടെ.......നിൻപ്രണയം' ഇവിടെ എൻ പ്രണയമല്ലേ കൂടുതൽ യോജിക്കുക? അവൾ മറവിയിലുപേക്ഷിച്ചെങ്കിൽ അവൾക്ക് ആ പ്രണയം തീക്ഷണമാവില്ല - എനിക്കാണ് തീക്ഷണമാവുക. (പ്രത്യേകിച്ചും പിന്നീട് 'പിരിയാൻ മടിക്കാതെ ചിരിയോടെ നീയന്ന്
വിടചൊല്ലിത്തീർത്തതാം നിൻപ്രണയം' എന്ന് പറയുന്നതിനാൽ)
'ഒരു വളപ്പൊട്ടായി, ഒരു പ്രണയലേഖയായ്'
(ലേഖമായ് അല്ല)
'ഒഴുകുവാൻ കണ്ണീരായെൻ പ്രണയം' എന്നതല്ലേ കൂടുതൽ യോജിക്കുക?
'പലവട്ടം തൂകിയ മിഴിനീർ'
('ചാറ്റിയ' ശരിയാകില്ല)
'മഞ്ഞുനീരിൽ കുളിർത്താതാം പനിനീർത്തുടിപ്പാണ്'
(തുടുത്തതാം പനിനീർത്തുടിപ്പ് - രണ്ട് തുടിപ്പ് വേണ്ടാ)
'അതുപിന്നെ മെല്ലേയലിഞ്ഞലിഞ്ഞൊരു കുഞ്ഞു മധുകണമായതാണെൻ പ്രണയം'
കവിത : പ്രണയം എന്റെയും നിന്റെയും
00---000---00---000---00
ഒരുനേർത്ത വിരലിന്റെ കുളിർത്തുമ്പു നീട്ടിനീ -
യണിയുന്ന ചന്ദനം എൻപ്രണയം
പിടയും മിഴികളിൽ കരി മഷി ചാലിച്ച
മധുരസ്മൃതികളായ് നിൻ പ്രണയം
ഹൃദയത്തിലൊരുകാന്ത മുനകൊണ്ട് നീപിന്നെ -
യെഴുതിയ കാവ്യമാണെൻ പ്രണയം
അതുകഴിഞ്ഞെന്നുടെ കരളിൽ തുളുമ്പിയ
വിരഹാർദ്ര ഗാനമായ് നിൻപ്രണയം
എവിടെയോ വെച്ചെന്നെ വഴി പാതിനിർത്തി നീ
പിരിയവേ ചിതതീർ ത്തതെൻ പ്രണയം
മറുവാക്കു കേൾക്കാതെ വിടചൊല്ലിപ്പിരിയുമ്പോൾ
മറവിയിൽ താഴ്ത്തി നീ നിൻപ്രണയം
അറിയാതെ പിന്നെയും ഹൃദയമാം ശംഖിൽ ഞാൻ
അരുമയായ് കാത്തതാണെൻ പ്രണയം
അലിവോടെ നീനിന്റെ മറവിയിലുപേക്ഷിച്ച
അതിതീക്ഷ്ണ നൊമ്പരം നിൻ പ്രണയം.
പലനാൾ കരച്ചിലിൽ കണ്ണീരു ചേർത്തുഞാൻ
പറയാതെ സൂക്ഷിച്ചതെൻ പ്രണയം
പിരിയാൻ മടിയ്ക്കാതെ ചിരിയോടെ നീയന്ന്
വിടചൊല്ലിത്തീർത്തതാം നിൻ പ്രണയം.
അറിയുന്നുവോ നീ നിൻ ജീവിതയാത്രയിൽ
വഴിയിലുപേക്ഷിച്ച നിൻപ്രണയം
ഒരുജീവസ്പന്ദം നിലയ്ക്കാതെയിപ്പോഴും
ഒരുപോലെ ഞാൻ കാത്തതെൻ പ്രണയം.
കരൾവെന്ത് നീറിത്തപിക്കും വിരഹത്തിൻ
കവിതയിലുയിർക്കൊണ്ടതെൻ പ്രണയം
കരയാൻ മറന്നുഞാൻ നിൽക്കവേയിരുളിലേ -
യ്ക്കലിയും നിലാവുപോൽ നിൻപ്രണയം.
ഒരുതുണ്ട് വളയായി ഒരുപ്രണയലേഖമായ്
ഒരുപരിരംഭണത്തിൻ സ്മരണയായി
ഒരു നൊമ്പരത്തിന്റെ കവിതയായ് , തേങ്ങലായ്
ഇനിയും മരിക്കാത്ത തെൻ പ്രണയം
അറിയുന്നുവോയെന്റെ ഹൃദയം തപിക്കുമ്പോൾ
കരയുവാൻ കണ്ണീരായെൻ പ്രണയം
പലവട്ടം ചാറ്റിയ മിഴിനീർക്കണങ്ങളായ്
പിരിയാതെ കൂടെയു ണ്ടെൻ പ്രണയം
ഇടറിത്തെറിക്കുന്ന വാക്കിലായ് ഞാൻ തീർത്ത മധുരാനുഭൂതിയാണെൻ പ്രണയം
പറയാതെ പറയുവാനെത്രയോ വട്ടം ഞാൻ
അകതാരിൽ സൂക്ഷിച്ചതെൻ പ്രണയം
പുലർവേളയിൽ മഞ്ഞുനീരിൽ തുടുത്തതാം പനിനീർത്തുടിപ്പാണ് നിൻപ്രണയം
അതുപിന്നെ തെല്ലായലിഞ്ഞലിഞ്ഞില്ലാതെ മധുകണം തീർത്തതാണെൻ പ്രണയം
ഇനിയും മനസ്സിലായി ല്ലെന്നമട്ടിൽ നീ
മുഖമൊന്നു വെട്ടിച്ചകന്നുപോകെ
കരിയും പ്രതീക്ഷയിൽ സ്മരണ തെഴുത്തതാം
തളിരുപോൽ വാടിപ്പോയെൻ പ്രണയം.
.....................................
ബേബി വള്ളിക്കുന്ന്
**********************