. . തീരം തേടും തിരകൾ
---------------------------------------------
സാഗരത്തിരമാലകൾതൻ നനുനനുത്ത
രാഗവായ്പ്പിലലിയുന്ന മണൽത്തരികൾ
പാൽനുരകളമരുന്ന തരിതരിപ്പിൽ
പാരംകോരിത്തരിച്ചങ്ങു മയക്കമാകും.
കരയുടെയരികിലേക്കൊരുമയോടെ
വരവായി തുരുതുരെത്തിരതരംഗം
കരയോരത്തരികളെത്തിരകളൊന്നായ്
പരിരംഭണത്താലേ രമിപ്പിക്കയായ്.
തിരകൾ കരയെവിട്ടകന്നുപോകേ
കരയിലെത്തരികളെച്ചവിട്ടി നീങ്ങും
കുരുന്നുകാൽ വിരലുകൾ തരിമണലിൽ
വരച്ചചിത്രങ്ങൾ മായ്ക്കുമടുത്ത തിര.
നുരഞ്ഞുപതഞ്ഞ് ചിരിച്ചുല്ലാസമോടെ
കരയെവിട്ടകലുന്ന തിരകളിന്മേൽ
അരുണന്റെ കിരണങ്ങൾ തഴുകീടവേ
നുരകളുരുകി നീരാവിയായുയരും!
ദൂരെ ദൂരെത്തിരകളിലാടിയുലഞ്ഞ്
കരയിലേക്കടുക്കുന്നോരുരുക്കളിലായ്
കരുതലോടെ കൊണ്ടുവരും ശംബരം
കരയിലെയൊരു കൂട്ടരുടെയാധാരം!
അരുണൻ പശ്ചിമാംബരച്ചുവരിലായ്തൻ
കിരണങ്ങളാലൊരുക്കി പലവർണ്ണത്താൽ
ചാരുതയോലുന്നയൊരു ചുവർചിത്രവു-
മൊരു സപ്തവർണ്ണമോലും മാരിവില്ലും
പാരാവാരത്തിനപ്പുറമരുണൻ പോകേ
കൂരിരുളിൻ വരവും കാത്തിരുന്നു തീരം.
കരയോരം ശൂന്യമാകെത്തിരതരംഗം
തുരുതുരെ തലതല്ലിത്തിരികെപ്പോകും.
വാരിപ്പുണർന്നിട്ട് തിരികെപ്പൊക്കെ
വാരിപ്പുണർന്നിട്ട്
തിരികെ
തെരുതെരെ കരയെ മയക്കത്തിലിക്കിളി
മയങ്ങവേ വരവായി
രയുടെ വരവായിയിക്കിളി കൂട്ടിയുണർത്താൻ
സ്വപ്നമൊന്നു കാണുവാനവസരം
മയക്കംവിട്ടുണരും
_-------------------------------------------_---------------------
കണ്ണാ നിന്നെക്കാണുവാനായ്
നാലു പിടി അവിലുമായ്
വന്നുവല്ലോ കുചേലനും നിൻ്റെ ചാരത്തായ്.
സ്നേഹ സ്വരൂപനാം നാഥൻ
ഗുരുവായൂർ കണ്ണനുണ്ണി
(ദ്വാരകയിൽ വാഴും കൃഷ്ണൻ)
ഓടി വന്നു മോദമോടാലിംഗനം ചെയ്തു.
കുശലവും ചോദിച്ചിട്ടു കൈപിടിച്ചു കൊണ്ടു മണി-
മാളികയിലെത്തിച്ചിട്ടു കാൽകഴുകിച്ചു.
പട്ടുചേലയൊന്നെടുത്തു കാൽപ്പാദങ്ങളും തുടച്ചു,
വെഞ്ചാമരം വീശി നിന്നു ഭൃത്യ ജനങ്ങൾ.
കണ്ണുനീരിൽ കുതിർന്ന തൻ സതീർത്ഥ്യൻ്റെ മുഖാംബുജം
മെല്ലെമെല്ലെത്തലോടിയാ രാധാഗോവിന്ദൻ.
നാമതീർത്ഥം തളിച്ചോരാ അവിൽപ്പൊതി കണ്ടനേരം
മന്ദഹാസമോടെ നിന്നു മണിവർണ്ണനും.
എന്തേ കൊണ്ടുവന്നതെനിക്കെന്നു
ചോദിച്ചിട്ടു കണ്ണൻ
കയ്യിൽക്കണ്ട പൊതിയങ്ങു കവർന്നെടുത്തു.
പത്രം പുഷ്പം, ഫലം, തോയം
എന്നതിലും ഭക്തിയോടെ
കൊണ്ടുവന്നതല്ലേ തോഴൻ എന്നു ചൊല്ലിനാൻ.
നിർമലമാമീസൗഹൃദ,മെന്നുമെന്നും സുദാമാവേ,
എന്നു ചൊല്ലേയാലിംഗനബദ്ധരായവർ.
അവിലിൽനിന്നൊരുപിടി കണ്ണനുണ്ണി കഴിക്കവേ
'മതി'യെന്നു വിലക്കിയാ
പത്നിയുമപ്പോൾ.
"വന്നകാര്യം പറയാതെ പിരിയേണ്ടി
വന്നുവല്ലോ"
മടങ്ങീടെ വേദനയോടോർത്തു കുചേലൻ.
വഴിനീളേ മനംനൊന്തു വീടണയാറായ നേരം
കണ്ടൊരു മണിമാളിക മുന്നിൽ കുചേലൻ.
ഇറങ്ങിവന്നീടുന്നതാ കുലീനയാമൊരു തന്വി,
അരികെയെത്തേ കണ്ടതോ, തന്റെ പത്നിയെ.
ചോദിക്കാതെ ലോകനാഥൻ,
സതീർത്ഥനാം സാക്ഷാൽ കൃഷ്ണൻ,
കനിഞ്ഞു തന്നീവരം താൻ
കൃതാർത്ഥനല്ലോ!
മനക്കണ്ണാൽ കണ്ടപ്പോഴാ ഗുരുവായൂർ പുരേശനെ
നമിക്കുന്ന രംഗങ്ങളുമുൾക്കണ്ണിലായി.
'ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ' നാമങ്ങളും ചൊല്ലിക്കൊണ്ടു
ശിഷ്ടകാലം കുചേലനും
സുഖമായ് വാണു.
രാമനാമം ചൊല്ലീടുന്ന ഭക്തന്മാരിതെല്ലാവർക്കും
അനുഗ്രഹം ചൊരിഞ്ഞീടും വാതാലയേശൻ!
................ ........
കണ്ണാ നിന്നെ കാണുവാനായ്
നാലു പിടി അവിലുമായ്
വന്നു കുചേലനും നിൻ്റെ ചാരത്തണഞ്ഞു
സ്നേഹ സ്വരൂപനാം നാഥൻ
ഗുരുവായൂർ കണ്ണനുണ്ണി
ഓടി വന്നു മോദമോടെ കെട്ടിപ്പിടിച്ചു
കുശലവും ചോദിച്ചിട്ടു കൈ പിടിച്ചു നടന്നവൻ
മണിമാളികയിൽച്ചെന്നു കാൽ കഴുകിച്ചു
പട്ടുചേലയൊന്നെടുത്തു തുടച്ചു കാൽപാദങ്ങളും
വെഞ്ചാമരം വീശി നിന്നു ഭൃത്യ ജനങ്ങൾ
കണ്ണീരിൽ കുതിർന്ന തൻ്റെ സതീർത്ഥ്യൻ്റെ മുഖാംബുജം
മെല്ലെ മെല്ലെ തടവിയാ രാധാ ഗോവിന്ദൻ
എന്തെനിക്കു കൊണ്ടുവന്നതെന്നു ചോദിച്ചിട്ടു കണ്ണൻ
കയ്യിൽ കണ്ട പൊതിയുമേ കവർന്നെടുത്തു
നാമതീർത്ഥം തളിച്ചുള്ള അവിൽപ്പൊതി കണ്ട നേരം മന്ദഹാസത്തോടെ നിന്നു മണി വർണ്ണനും
പത്രം പുഷ്പം, ഫലം, തോയം
എന്നതിലും ഭക്തിയോടെ
കൊണ്ടുവന്നതല്ലേ തോഴൻ എന്നു ചൊല്ലിനാൻ
നിർമലമീ സൗഹൃദമീ മനതാരിൽ എന്നുമെന്നും
എൻ്റെ തോഴാ സുദാമാവേ
എന്നു ചൊല്ലി രണ്ടു പേരും
കെട്ടിപ്പിടിച്ചു.
അവിലിൽ നിന്നൊരു പിടി കണ്ണനുണ്ണി കഴിച്ചപ്പോൾ
മതിയെന്നു വിലക്കിയാ
പത്നിയുമപ്പോൾ
വന്ന കാര്യം പറയാതെ പിരിഞ്ഞൊരാ വേളകളും
വേദനയാൽ ഓർത്തു പോയി കുചേലനപ്പോൾ
വഴി നീളെ മനംനൊന്തു വീടണയാറായ നേരം
മണിമാളികയതൊന്നു കണ്ടു കുചേലൻ
ഇറങ്ങി വന്നീടുന്നൊരു സുന്ദരിയാം
പത്നിയേയും
അരികെയായ് കണ്ട നേരം മനസ്സിലാക്കി
ചോദിക്കാതെ തരുന്നൊരു വര ങ്ങളെൻ സുഹൃത്തെൻ്റെ
ലോകനാഥൻ സാക്ഷാൽ കൃഷ്ണൻ
കനിഞ്ഞിതാ എന്നിലെന്നും കൃതാർത്ഥനാകാൻ
മനക്കണ്ണാൽ കണ്ടപ്പോളാ ഗുരുവായൂർ പുരേശനെ നമിക്കുന്ന രംഗങ്ങളുമുൾക്കണ്ണിലായി
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ നാമങ്ങളും ചൊല്ലിക്കൊണ്ടു ശിഷ്ടകാലം കുചേലനും
സുഖമായ് വാണു
രാമനാമം ചൊല്ലിടുന്ന ഭക്തന്മാരിതെല്ലാവർക്കും
അനുഗ്രഹം ചൊരിഞ്ഞീടും വാതാലയേശൻ!
................ .........
നന്തവാടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ