. കോപ്രായങ്ങൾ
. (ഓട്ടൻതുള്ളൽ താളം)
-----------
പേരറിയുന്നോരപ്പോത്തിക്കിരി
നേരമിരുട്ടുംനേരത്തൊരുനാൾ
'കഥ'യുടെ 'കൃത്താ'കാനാശിക്കേ
കവിയാമപ്പനടുത്തങ്ങെത്തി.
തെല്ലു പതുങ്ങി,പ്പേടിച്ചിട്ടവൻ
ചൊല്ലി പതുക്കെത്താതനെ നോക്കി:
"അപ്പാ ഒരു കഥാകൃത്താക്കെന്നെ,
തപ്പില്ലാതേ കഥ ഞാൻ മെനയാം"
അപ്പനവന്ന് സൂത്രം നൽകി, നന്നാ-
യിപ്പരിപാലിച്ച,വനെക്കൊച്ചൊരു
കഥതൻ 'കൃത്താ'യവരോധിച്ചു,
കഥകൾ നന്നായിട്ട് രചിച്ചവൻ
ചെറിയോരംഗീകാരമവന്നായ്
അറിയാതേലുമെത്തിയൊരിക്കൽ
മാറിയവന്റെ ഭാവമതോടെ,
കൂറില്ലാത്തൊരു മൃഗമായ് മാറീ
അപമാനിച്ചവൻ അംഗീകാരം
അവന്ന് നേടിക്കൊടുത്ത മാന്യരെ
അവനോ മോഹമുദിച്ചൂ പിന്നെ
കവിയാകേണമപ്പനു തുല്യം!
മോഹമതിന്നതിരില്ലാതായാൽ
ദാഹമതേറും നിറവേറ്റാനായ്!
പിന്നെത്താമസമുണ്ടായില്ലവൻ
ചെന്നു പിതാവിനെ നോക്കിച്ചൊല്ലീ:
"വന്ധ്യ'വായോധിക മഹാകവേ
എന്നേക്കൂടൊരു കവിയായ് മാറ്റൂ!"
അപ്പനു കോപം മൂത്തൂവശായി,
"അപ്പോളെന്നുടെ മകനല്ലാ നീ"
അപ്പൻ മകനേ നോക്കി ശപിച്ചൂ
"അപ്പനെ 'വന്ധ്യൻ' എന്നു വിളിക്കും
ഏഭ്യൻ! നീയൊരു കവിയാകില്ലാ,
ഏറിപ്പോയാലൊരു ശവമാകും;
കപിയാകുംനീ, കവിയായ്ക്കൂടാ,
കടക്ക് പുറത്ത്, ഇടമില്ലിവിടെ"
സ്വന്തം തന്തേ 'വന്ധ്യ' മഹാകാവേ-
യെന്നു വിളിച്ചാൽ സഹിക്കാതാരും!
പിടിച്ചവന്നുടെ കഴുത്തിനെ-
ന്നിട്ടവനെയടിച്ച് പുറത്താക്കി.
അപ്പൻ തന്നുടേതാരെന്നറിയാ-
തപ്പോത്തിക്കിരി പെരുവഴിയിലിൽ!
നാറാനായിപ്പിറന്നൊരു ജന്മം
നാറ്റും ചുറ്റും, നാറും സ്വയമവൻ
അപ്പോത്തിക്കിരിയായാലുമൊരു
അപ്പനെ നാറ്റും 'കപി'യായാലും!
നാണം കെട്ടോന്റാസനമതിലായ്
തണൽ നൽകീടുമൊരാലു കിളിർക്കും!
ആരുമേ കാണാതലഞ്ഞശേഷം
ആലും പൊക്കിപ്പിടിച്ചവനെത്തീ,
പരിസരമൊക്കെ നന്നായ് കാക്കു-
ന്നൊരു സംഘടനയെ നാറ്റാനായ്.
"ആസനയാലിതുകണ്ടോയെന്റേ?",
കൂസാതവരോടായ് ചോദിച്ചവൻ !
"നിങ്ങടെ പരിസരമൊക്കേയും
നന്നായിത്തണൽ വിരിക്കുമിവൻ"
എത്തേ കവിതപ്പോസ്റ്റൊന്നിട്ടവൻ
തന്തക്കവികളെ നാറ്റിക്കാനായ്
സ്വന്തം പല്ലിന്നിടകുത്തീട്ടവൻ
നന്നായിട്ടു മണപ്പിക്കുകയായ്
അറിയുന്നില്ലാ, നാറീടും സ്വയം
അറിഞ്ഞുകഴിയേ നാറ്റം മാറാ!
-----------------------------------------------------
ഉപഗുപ്തൻ കെ. അയിലറ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ