ആരോഗ്യരംഗത്ത് ലോകരാഷ്ട്രങ്ങൾ നേരിടുന്ന വെല്ലുവിളികൾ.
പശ്ചാത്തലം.
കോവിഡ് 19 എന്ന മഹാമാരി ഇന്ന് ലോകമാകെ വ്യാപിച്ചിരിക്കുന്നതിന്റെ പശ്ചാത്തലം. തുടക്കത്തിൽ ചൈനയിലെ ലബോറട്ടറിയിൽ നിന്നാണ് ഉത്ഭവമെന്ന ആരോപണം എന്തുകൊണ്ട്? അണു ആയുധങ്ങളുടെ നിർമ്മാണത്തിൽ നിന്നും മഹാമാരികൾ ഉണ്ടാകാമെന്നതിന് തെളിവല്ലേ അമേരിക്ക ഹിരോഷിമയിൽ അണുബോംബ് വർഷിച്ചതിലൂടെ ലോകം കണ്ടത്? അതല്ലാതെ, ഇതിന് മുൻപും വസൂരി, കൊളറാ, പ്ളേഗ്, മലേറിയാ, TB, കുഷ്ടം, എയ്ഡ്‌സ്, കൊറോണയുടെ മറ്റു ചില വകഭേദങ്ങൾ, എന്നിവ കഴിഞ്ഞ ആറേഴ് നൂറ്റാണ്ടുകളായി മാറി മാറി ലോകത്തെ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുകയാണ്. ആ കൂട്ടത്തിൽ ഏറ്റവും പുതിയ അംഗമാണ് കോവിഡ് 19. ഇന്നത്തെ പുതുയുഗത്തിൽ ജീവിതാശൈലീ രോഗങ്ങളായ ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയവ മരണ നിരക്ക് ഏറെ കൂട്ടുവാൻ കാരണമായിട്ടുണ്ട്. ഒരോ വർഷവും ലോക ജനസംഘ്യയുടെ നല്ലോരു ശതമാനം ആളുകൾ TB, Cancer, ഹൃദ്രോഗം മുതലായവയാൽ മരണപ്പെടുന്നുണ്ട്. ഈ രോഗങ്ങളെ അതിജീവിക്കുവാനുള്ള മനുഷ്യന്റെ ശ്രമങ്ങൾ പൂർണ്ണമായും വിജയിച്ചിട്ടില്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു.
രോഗ വ്യാപനത്തിൽ മനുഷ്യന്റെ പങ്ക്
ജനസംഘ്യ ക്രമതീതമായി വർധിക്കുന്നതിനാൽ പ്രകൃതി തന്നെ ഇത്തരം മഹാമാരികളിലൂടെ അതിനൊരു ഒരു തന്തുലിതാവസ്ഥ സൃഷ്ടിക്കുകയാണെന്ന് ഒരു ചിന്താഗതിയുണ്ടെങ്കിലും ഇത്തരം മഹാമാരികൾ ഉണ്ടാകുന്നതിൽ മനുഷ്യന്റെ പങ്ക് ഒട്ടും ചെറുതല്ല. മനുഷ്യൻ പ്രകൃതിയെ പലവിധത്തിൽ ചൂഷണം ചെയ്യുന്നത് കാലവസ്ഥാ വ്യതിയാനത്തിന് കാരണമായിട്ടുണ്ട്. അത് കോവിഡ് 19 പോലെയുള്ള പുതിയ പുതിയ വിഷാണുക്കളെ സൃഷ്ടിക്കുന്നതിനിടയാകുന്നു.
1. രാസവസ്തു പരീക്ഷണങ്ങൾ
2. ഫാക്ടറികളും വാഹനങ്ങളും ഉയർത്തുന്ന പുകപടലങ്ങൾ
3. പ്ലാസ്റ്റിക് പോലുള്ളവ എരിച്ചും, അവ
ജലാശയങ്ങളിൽ തള്ളിയുമുള്ള അന്തരീക്ഷ മലിനീകരണം. 4. ഫാക്ടറികളിൽ നിന്നും ജലാശയങ്ങളിലേയ്ക്കൊഴുക്കുന്ന രാശവസ്തുക്കൾ നിറഞ്ഞ മലിന ജലം.
5. മലകൾ വെട്ടിത്തെളിക്കുക കാരണം മഴയില്ലാതെ ജലാശയങ്ങൾ വറ്റിവരളുക.
5. ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ - കുട്ടികളുടെ fast food നോടും soft drink നോടുമുള്ള ആസക്തി.
(കൂടുതൽ പോയിന്റ് ചേർക്കാം)
ലോകരാഷ്ട്രങ്ങൾക്ക് രോഗപ്രതിരോധനത്തിലും രോഗവ്യാപനം തടയുന്നതിലുമുള്ള പങ്ക്
ലോകാരോഗ്യ സംഘടനയുടെ ഇടപെടലുകളും മാർഗ്ഗരേഖകളും രോഗനിയന്ത്രണത്തിന് ഒരു പരിധിവരെ മാത്രമേ പ്രയോജനപ്പെട്ടിട്ടുള്ളുവെന്ന് പറയേണ്ടി വരുന്നു. കാലാവസ്ഥാവ്യതിയാന നിയന്ത്രണത്തിനായി രാഷ്ട്രങ്ങളുടെ കൂട്ടായ്മകളുണ്ടെങ്കിലും മതിയായ പ്രവർത്തനങ്ങൾ ഇനിയും നടത്തേണ്ടിയിരിക്കുന്നു. ഒപ്പം രോഗനിയന്ത്രണത്തിന് ഒരോ രാജ്യങ്ങളും അവരുടേതായ മാർഗങ്ങൾ കാണേണ്ടിയുമിരിക്കുന്നു. Prevention is better than cure എന്ന ആപ്ത സൂക്തം ഇന്ന് ഏറെ പ്രസക്തമാണ്. അതിന് ഏറ്റവും ഉത്തമ മാർഗ്ഗം ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കുക എന്നതാണെന്നതിൽ രണ്ടു പക്ഷമില്ല. അതിന് ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും ആവശ്യമായ പോഷകഗുണങ്ങളുള്ള ആഹാരം കൊടുക്കുകന്നതിനുള്ള സാഹചര്യമുണ്ടാക്കുക എന്നതാണ് ഒരോ രാഷ്ട്രത്തിന്റെയും പ്രഥമ കടമ. എന്നാൽ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന വളരെയേറെ രാഷ്ട്രങ്ങൾക്ക് അവരുടെ പട്ടിണി മാറ്റുവാനുള്ള സാഹചര്യം പോലുമില്ല എന്നതാണ് യാഥാർഥ്യം. പിന്നെയെങ്ങനെ മഹാമാരികളെ അവർക്ക് ചെറുത്തു നിൽക്കുവാനാകും? എന്തിനേറെ, ഏറെ പുരോഗതി നേടിയെന്നകാശപ്പെടുന്ന ഇന്ത്യയിൽ പോലും കോടിക്കണക്കിനു ആളുകൾ ഒരു നേരമെങ്കിലും വയറു നിറയ്ക്കുവാൻ കഴിയാതെ ഇന്നും വലയുന്നുണ്ട് എന്ന് മാത്രമല്ല, കോവിഡിന്റെ ആഗമനം മൂലം അവരുടെ എണ്ണം വർധിച്ചിട്ടുമുണ്ട്. ഏറെ പുരോഗതി നേടിയെന്നവകാശപ്പെടുന്ന അമേരിക്ക, ചൈന, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങൾ അവരുടെ സമ്പത്തിന്റെ എറിയപങ്കും ആയുധ നിർമ്മാണത്തിലും അതിന്റെ വ്യാപാരത്തിനുമായി വിനിയോഗിക്കുന്നത് എത്രയോ ഖേദകരമാണ്. അത് മനുഷ്യരാശിയുടെ നാശത്തിലേയ്ക്കേ നയിക്കുകയുള്ളെന്നറിഞ്ഞുകൊണ്ടുള്ള പ്രവർത്തികളാണെന്നുള്ളത് എത്രയോ ലജ്ജാകാരം! ആ സമ്പത്തിന്റെ ചെറിയ ഒരു ഭാഗം പോലും ദാരിദ്രരാഷ്ട്രങ്ങൾക്ക്
കിട്ടുന്നത് അവർക്ക് എത്രയോ ആശ്വാസകരമാകും!
ആരോഗ്യരംഗത്ത് ഇന്ന് മനുഷ്യനും ലോകരാഷ്ട്രങ്ങളും നേരിടുന്ന വെല്ലുവിളികളിൽ ഏറിയ പങ്കും മനുഷ്യ നിർമ്മിതവും രാഷ്ട്രനിർമ്മിതാവുമായ കാരണങ്ങളാൽ അവർ സ്വയം വരുത്തിവച്ച വിനകളിൽ നിന്നും വന്നു ഭവിച്ചവയാണെന്ന് നിസ്സംശയം പറയുവാൻ കഴിയും.
ലോകരാഷ്ട്രങ്ങൾക്ക് ഈ വെല്ലുവിളികൾ എങ്ങനെ നേരിടാം
അടിക്കടി മഹാമാരികളാൽ വലയുന്ന ലോകജനതയുടെ ആരോഗ്യവും സമ്പദ് വ്യവസ്ഥയും കാത്തു സൂക്ഷിക്കേണ്ടത് വലിപ്പചെറുപ്പമെന്യേ ഏതു രാഷ്ട്രത്തിന്റെയും ആവശ്യമെന്നതിന് പുറമേ കടമ കൂടിയാണ്. അതിനാൽ തമ്മിലടിച്ചു സ്വയം നശിക്കുന്ന മനുഷ്യന്റെ പ്രവണതയിൽ നിന്നും അവൻ പിന്മാറി, ആരോഗ്യരംഗത്തെ വെല്ലുവിളികളെ ഏറ്റെടുത്തുകൊണ്ട്, ആരോഗ്യമുള്ള ഒരു ലോകജനതയെ വാർത്തെടുക്കുവാനായി ഒത്തൊരുമിച്ചു പ്രവർത്തിക്കുവാനുള്ള സന്മനസ്സ് കാട്ടുകയാണ് ലോകരാഷ്ട്രങ്ങൾ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഇന്ന് ചെയ്യേണ്ടത്. ആതുറപ്പാക്കാനായി ചെയ്യേണ്ട പ്രധാന കാര്യങ്ങൾ :
1. അണു ആയുധങ്ങളുടെ പരീക്ഷണങ്ങളും നിർമ്മാണവും ഉപയോഗവും പാടേ നിർത്തലാക്കുക. അത് തുടരുന്ന ഏത് രാഷ്ട്രത്തെയും മറ്റു രാജ്യങ്ങൾ ഫലപ്രദമായി ഒറ്റപ്പെടുത്തി ഉപരോധിക്കുക.
2. വായു മലിനീകരണവും ജലമലിനീകരണവും നിശ്ശേഷം നിറുത്തലാക്കുവാനുള്ള നടപടികൾ പൊതുവായി കൈക്കൊള്ളുക.
3. സ്ഥിരമായ ഒരു അനുകൂല കാലാവസ്ഥയ്ക്കുതകും വിധം മൊത്തം കര പ്രദേശത്തിന് ആനുപാതികമായുള്ള വന്നവൽക്കരണം ഉറപ്പാക്കുക.
4. Fast food പോലെയുള്ള ആഹാരപദാർത്ഥങ്ങളുടെ നിർമ്മാണവും വിൽപ്പനയും ലോകമെമ്പാടും നിരോധിക്കുക.
5. ഒരോ രാഷ്ട്രവും അവരുടെ സമ്പദ്വ്യവസ്ഥയുടെ നല്ലയൊരു ശതമാനം ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി മാറ്റിവയ്ക്കുക.
6. സമ്പന്ന രാഷ്ട്രങ്ങൾ ഉത്പാദിപ്പിക്കുന്ന വിലയേറിയ മരുന്നുകളുടെ ഒരു നിശ്ചിത ശതമാനം ദരിദ്രരാഷ്ട്രങ്ങൾക്ക് ദാനമായി നൽകുകയോ തുശ്ചമായ വിലയ്ക്ക് നൽകുകയോ ചെയ്യുക.
7. ജനങ്ങളുടെ ആരോഗ്യ സംരക്ഷണം അവരുടെ മൗലികാവകാശമാക്കി എല്ലാ രാഷ്ട്രങ്ങളും അവരവരുടെ ഭരണഘടനകളിൽ ഉൾപ്പെടുത്തി സൗജന്യ ചികിത്സ നൽകുക.
-------------------------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ