നുറുങ്ങു ശ്ലോകങ്ങൾ
തുറന്നുവച്ചാലേ മനസ്സും കുടയും
തെല്ലെങ്കിലുമുപയോഗപ്രദമാകൂ
അല്ലയെന്നാകിലവരണ്ടുമൊന്നുപോൽ
അധികഭാരം തരുമെന്നതറിയൂ
നേരായ പാതയിലൂടെ നടക്കു കിൽ
ആരുമേ ലക്ഷ്യസ്ഥാനത്തുചെ ന്നെത്തിടും
കാരണം മറ്റൊന്നുമല്ലയാപാത യിൽ
തീരെത്തിരക്കു കാണില്ലെന്നതു തന്നെ
നീളുംപെരുവഴിനേരുള്ളതാണെങ്കിൽ
നാളുകളെത്രയെടുത്തുവെന്നാകിലും
ആളൊരുമ്പെട്ടിറങ്ങിച്ചെന്നാലെത്തിടും
പാളിച്ചയൊന്നുമേയില്ലാതെ ലക്ഷ്യത്തിൽ
കണ്ണിൽ നിഴലിക്കും ഭാവഭേദ ങ്ങളെ
കണ്ടുവായിക്കുവാനാർക്കുംകഴിഞ്ഞീടും
മനസ്സിലുണ്ടാകും വിഷാദത്തെ യുത്ത-
മനാകുമൊരാൾക്കേവായിക്കുവാനാകൂ.
ജനനത്തിനും മരണത്തിനും മദ്ധ്യേ.
ആവേളയിൽ സ്വയം നേടിടൂ സന്തോഷം
അന്യരേയുമതിൽ പങ്കാളിയാക്കിടൂ
പൂർണ്ണത നേടില്ല ജീവിതമെപ്പോഴും
പാത വളഞ്ഞും പുളഞ്ഞുമതുപോലെ
താണുമുയർന്നും കിടന്നാലുമുണ്ടൊരു
തനത് സൗന്ദര്യ,മതുപോലാമായുസ്സും
അദൃശ്യമായ് തോന്നിടാം നല്ലകർമ്മങ്ങൾ
അവയെന്നാലുണ്ടാക്കിയെന്നുവന്നീടാം
അനുപമമാമോരടയാളമെന്നും
അറിയാതെയന്യരുടെ ഹൃത്തിലായി
പ്രഥമദൃശ്യത്തിലാരുമേ നമ്മൾക്കു
പ്രത്യേകതയുള്ളവ്യക്തിയായ്‌തോന്നിടാം
എങ്കിലും വിരലിലെണ്ണാവുന്നവരേ
തങ്ങിടൂ നമ്മുടെ അന്ത്യദൃശ്യം വരെ
പൊറുക്കുകയെന്നതാകും സ്നേഹവായ്പ്പിൻ
പര്യായത്തിന്റെ മനോഹര മാതൃക
തിരികെ കിട്ടീടുവത്യധികമാകും
ധന്യതയും സമാധാനവുമായിടും
ആരുമേ കണ്ടീടിലൊന്നുനോക്കിപ്പോകും ആകാരമല്ലേ ഉദയസൂര്യബിംബം
സായന്തനത്തിലേയസ്തമയ ബിംബം
കാണുകിലോ നിശ്ചലരായ് നിന്നുനോക്കും
വഴിയിൽ തടസ്സമായ് തോന്നിടും കാര്യം
വഴിമാറിപോകാൻ കാരണമായാലും
അതുമൊരനുഗ്രഹമായിട്ട് മാറീടാം
പുതിയൊരു നല്ല ഫലസിദ്ധിക്കായി.
പാത വേണ്ടിവരില്ലാ ചില യാത്രയ്ക്കായ്
പാകപ്പെട്ടോരു മനസ്സു മാത്രം മതി
തോൽവിയെന്നാൽ ജയത്തിന്നെതിർ വാക്കല്ല-
തെന്നാലോ വിജയത്തിൻ ഭാഗമായീടും
നമ്മളുടെയറിവില്ലാതെതന്നൊരാൾ
നമ്മുടെനന്മ കരുതി ധ്യാനിക്കുകിൽ
അതുതന്നെയാകണംനമ്മൾക്ക് കിട്ടിടും
അതുല്യമാകും ശ്രദ്ധയു,മാദരവും
തിരിച്ചറിഞ്ഞീടുക സ്വയമെന്നതാകും
ഒരു ജീവിതത്തിലെ വലിയയാഹ്വാനം.
രണ്ടാമത്തേതർഹമായതും ഉള്ളതും
കൊണ്ടു തൃപ്തിയടയേണമെന്നുള്ളതാം
കരുത്തരായ് മാറാം അഹങ്കാരിയാകാ
പരുഷരായ്‌ക്കൂടാ അഭിമാനിയാകാം
ദയാശീലനാകാം മഹാബലിയാകാ
ദുരാഗ്രഹമരുത് ദുർബലരാകരുത്
നനുനനുത്തുള്ളോരു കനവിൻ കണികകൾ
നിനവിന്റെയറകളിലമൃതം ചൊരിഞ്ഞത്
നുകരുവാനായ് മനമതി നരികെയെത്തേ
അകതാരിൻ മിഴികൾ തുറന്നുപോയി
ഭൂമിയിലെ നല്ലയദ്ധ്യാപകരായിടും
സമയവും ജീവിതവു,മതിൽ ജീവിതം
സമയത്തിന്റെയുപയോഗം പഠിപ്പിക്കേ
സമയം പഠിപ്പിക്കുമായുസ്സിന്റെ വില
സ്നേഹം നഷ്ട്ടങ്ങളാൽ ചുറ്റപ്പെട്ടൊരു മഹാ-
സാഗരമല്ലയോ, വികാരങ്ങൾ തന്നുടെ.
ഒരിക്കലും വെറുപ്പ് കാട്ടാത്തോരുഹൃദയവും
ചിരി മാഞ്ഞിടാത്ത വദനവും സൂക്ഷിക്കൂ.
ഉറച്ച വിശ്വാസവുമാശയുമുണ്ടെങ്കിൽ
ഉദ്ദേശിക്കും കാര്യമുറപ്പായും സാധ്യമാം
മനോഹരമായിമാറ്റും സ്നേഹമെല്ലാമേ
മനസ്സിലിവമൂന്നുമായ് തുടങ്ങൂ ദിനം.
മധുരനിമിഷങ്ങളെന്നുമെത്തുന്നതു
മധുരാഭിവാദ്യത്തിൽനിന്നുമല്ലെന്നാലോ
നന്മതനിക്കു നേരുന്നവരെയോർത്തുള്ള
നറുചിന്തയിൽനിന്നുമാണെന്നതറിയൂ
പോയദിനങ്ങളിൽ ചെയ്തകുറ്റങ്ങൾക്കും
പ്രത്യാശ വയ്ക്കുന്നനാളേകൾക്കും മദ്ധ്യേ
പകിട്ടുള്ളോരവസരമു"ണ്ടിന്നെ"ന്ന
പേരിൽ, ജീവിച്ചനുഭവിച്ചീടൂ 'ഇന്നി'ൽ
കേൾക്കുന്നവ ശരിയാണോയെന്നറിയാ,
കൊള്ളുവാനുംതള്ളുവാനും മടിക്കണ്ടാ
കാണുന്നതൊക്കെയും വീക്ഷണം മാത്രമാ,മാ-
കേണമെന്നില്ല, സത്യമെന്നവയൊക്കെ
വളരെക്കുറച്ചേയാവശ്യമായ് വരൂ
വളരെസന്തോഷദായകമാമൊരു
ജീവിതമുണ്ടാക്കീടുവാനതിനായി-
ട്ടാവശ്യമുള്ളവ നിങ്ങളിലുണ്ടല്ലോ
ബലപ്പെടുത്തീടൂ ജീവിതത്തെസ്നേഹ
ബന്ധങ്ങളധികമായുറപ്പാക്കിക്കൊണ്ട്
സ്നേഹിക്കയന്യോന്യമെന്നതുതന്നെത്ര
സന്തോഷകരമാം നിലനിൽപ്പിനായി!
ശരിയായ ചിന്ത പ്രാവിണ്യമായിടും
ശാന്തതയെന്നാൽ മാനസികശക്തിയും
സ്വയംനിയന്ത്രണമുൾക്കരുത്തായിടും
സംശയമജ്ഞതയിൽനിന്നുളവാകും
ദയാവാനാകുകയെന്നതീലോകത്തി-
ലെയേറ്റമഴകുള്ള വ്യക്തിയെന്നർത്ഥം
കാഴ്ചയിലാവ്യക്തിയെങ്ങനെയെന്നതാ-
കുകില്ലൊരു ചോദ്യകാരണമൊരിക്കലും
നല്ലതല്ലാത്തോരോ സാഹചര്യത്തെയും
നല്ലപോലെതരണം ചെയ്തിടാതാർക്കും
ആവില്ലയെത്തിപ്പെടുവാനൊരിക്കലും
ജീവിതത്തിന്റെയേറ്റം നല്ല കോണിലായ്
നല്ലയൊരു വ്യക്തിയാകുന്നതിൽ നിന്നും
നിങ്ങളെയിതരരുടെയജ്ഞതയും
നിഷേധാല്മകതേമതുപോൽ നാട്യവും
നിയന്ത്രിക്കാതെയിരിക്കുവാൻനോക്കുക
തനുവും മനവുമൊരുമിച്ചു വിശ്രമം
തേടിയിട്ടൊരു വ്യക്തി പരിസര ബോധം
മറന്നുപോയീടുകിലാ സമയത്തെ നാ-
മറിയുന്നുറക്കമെന്നുള്ളോരു പേരിനാൽ
സൗഹൃദമാഹ്ലാദദായകമാകും വ്യ-
സനങ്ങളാകെയുമത് പങ്കുവച്ചീടും
സംതൃപ്തിയാണേലിരട്ടിപ്പിച്ചീടുമത്
സഹനീയമാക്കും ദുരവസ്ഥ പോലും
.
കാത്തുസൂക്ഷിക്കണം വാഗ്ദാനമൊക്കെയും
ബന്ധുത്വവും സ്നേഹബന്ധങ്ങളൊക്കെയും
അവസ്വയമുണ്ടാക്കില്ലാരവമൊന്നും
അവയുടഞ്ഞാലോ നിശ്ശബ്ദതയുണ്ടാം
നിഴലിനും ദർപ്പണത്തിന്നും തുല്യരാം
നല്ലമിത്രങ്ങളനുഗ്രഹമായിടും
നിഴലുകൾ നമ്മളെ വിട്ടുപോകില്ല
ദർപ്പണം കള്ളം പറയുകയുമില്ല
സന്തോഷമോടെയിരിക്കുകിൽ, ജീവിതം
എത്രയോ നല്ലതെന്നുള്ളോരു തോന്നലാം.
അതിലേറെ നന്നായ് തോന്നിടാം ജീവിതം
അന്യർക്കുനമ്മൾസന്തോഷമേകീടുകിൽ
സ്വയമെഴുതൂ നിങ്ങൾ നിങ്ങളേപ്പറ്റി,
വായിച്ചിടൂസ്വയം നിങ്ങൾതൻ മനസ്സും
കൂടുതലായ് നിങ്ങൾ സ്വയമറിഞ്ഞീടേ
കുറച്ച് മതിയന്യരുടെയംഗീകാരം
വളവേറെയുള്ള പുഴപോലെ ജീവിതം
വളവുകളോരോന്നുമാസ്വദിച്ചീടുക
നല്ലതിനാകട്ടെ, അല്ലാതിരിക്കട്ടെ ,
ഇല്ലാ, വരില്ലവ തിരികേയൊരിക്കലും
ആരാണു നമ്മുടെ മുന്നിലെന്നുള്ളതോ
ആരാണു പിന്നിലെന്നുള്ളതോ അല്ലൊരു
ആലോചനയ്ക്കുള്ള വിഷയമെന്നാലോ
ആരായിരിക്കും നമുക്കൊപ്പമെന്നതാം
പേടിയിൽനിന്നുളവാകുമൊരാശയ്ക്കു
പ്രഭയേറുമെന്നതറിയുക വേണം
എല്ലാമെല്ലാമില്ലാതായിപ്പോയെന്നാലും
ഇല്ലാതെയാകുന്നില്ലൊരിക്കലും 'ഭാവി
നല്ല തല്ലുകിട്ടേ അവസാന തല്ലിൽ
കല്ലു നന്നായ് പിളർന്നെന്നാലതിനർത്ഥം
വെറുതേപോയ് ആദ്യത്തെ തല്ലെന്നതല്ല
വിജയം തുടർപ്രക്രിയയാലെയെന്നാം
ഉളവാമനുഭവജ്ഞാനത്തിൽ നിന്നും
ഉറപ്പുള്ള തീരുമാനങ്ങളെന്നാലോ
തെറ്റായിടും തീരുമാനങ്ങളിൽ നിന്നു
തന്നെയനുഭവജ്ഞാനമുണ്ടായിടും
തിരക്കെത്രയുള്ള മനുഷ്യനായാലും
ശരിയായി നിങ്ങളെ സ്നേഹിക്കുന്നെങ്കിൽ
തിരക്കിന്നിടയിലും കുറച്ച് സമയം കരുതിവയ്ക്കുമയാൾനിങ്ങൾക്കുവേണ്ടി
തന്നുടെയാത്മകഥതൻ രചയ്താവു
താൻതന്നെയാണെന്നിരിക്കേ മടിക്കണ്ടാ
പരിശോധിച്ചു തെറ്റുതിരുത്തി, മാറ്റം
വരുത്തിയിട്ടുമുന്നോട്ടുഗമി ക്കുവാൻ
സാദ്ധ്യമായിടാ വിജയം നേടീടുവാൻ
ബുദ്ധിശക്തിമാത്ര,മതിനായി വേണ്ടിടും
സൽച്ചിന്താഗതിയും സുതാര്യമായീടും
സ്വഭാവമഹിമയുമൊരുമിച്ചൊരാൾക്ക്
ജീവിതം നന്നായ് നിയന്ത്രിക്കുവാനാകും
ചേതമുണ്ടാകവേ വിശ്വസ്തനാകുകിൽ,
സമ്പന്നനായിടേ ലാളിത്യം കാട്ടുകിൽ,
കുപിതനായീടേ മൂകനുമാകുകിൽ
ഭൂമുഖത്തെല്ലാമനിത്യം, മനുഷ്യനും,
ഭാവവും, ചിന്തയും, രംഗവുമെല്ലാമേ
ഒഴിവാക്കിടൂ ബന്ധനങ്ങളെന്നിട്ടോ
ഒഴുക്കിനനുസരിച്ചിട്ട് ഗമിച്ചിടൂ
മറക്കാം സമസ്യകൾ ജീവിതത്തിന്റെ മാർഗ്ഗേ ലഭിച്ചവ, എന്നാലൊരിക്കലും
മറന്നിടാ പാഠങ്ങളൊന്നുമേയന്നാസ-
മസ്യകൾ പഠിപ്പിച്ചു തന്നവ നിങ്ങൾക്ക്
സ്വപ്‌നങ്ങളില്ലാതെ ജീവിതമില്ല, വി-
ശ്വാസമില്ലാതായാലാശ നിലച്ചിടും
സ്നേഹം നിലച്ചിടും ശ്രദ്ധയില്ലെന്നാകിൽ
സ്വപ്‌നവും കണ്ട് സ്നേഹിച്ചു ജീവിച്ചിടൂ
ആദ്യമായ്ക്കാണവേ പേരക്കിടാവിന്റെ
ആനനമാനന്ദത്തിരയിളക്കിയെന്നിൽ
ആനന്ദമെന്നാലതെത്രയാണെന്നെനി-
ക്കാവില്ലചൊല്ലി പ്രതിഫലിപ്പിക്കുവാൻ
എല്ലാമേ താൽക്കാലികം ജീവിതത്തിൽ
എന്നാലും നല്ലവയാസ്വദിക്കൂ നന്നായ്
എന്തെന്നാൽ നല്ലവ എന്നുമുണ്ടാവില്ല
എന്തേലുംനന്നല്ലേൽതാൽക്കാലികമതും
കാലങ്ങൾക്കെല്ലാമേയുണ്ടായിടാമൊരു
കാരണം നല്ലതാ,മതുപോലെയെല്ലാ
സമസ്യകളിലുമർത്ഥവത്തായോരു
സന്ദേശമുണ്ടാകുമുൾക്കൊള്ളുക രണ്ടും
ലോകംമുഴുവനുംനിങ്ങൾക്കെതിരായാ-
ലാകവേണ്ടാ തെല്ലുമേ നിരാശയതിൽ
മെല്ലേതിരിഞ്ഞൊരു 'സെൽഫി'യെടുത്തിടൂ
എല്ലാരും പിന്നിലുണ്ടെന്നതു കണ്ടിടാം
ശക്തി കിട്ടീടുക വിജയത്തിൽക്കൂടല്ല
ശക്തി ലഭിച്ചിടും പോരാട്ടത്തിൽക്കൂടി
ശരിയായ ശക്തിയുണ്ടാകും പ്രതികൂല
സാഹചര്യത്തിലും കീഴടങ്ങില്ലെങ്കിൽ!
ശ്രമിച്ചിടാ തോൽപ്പിക്കുവാനായാരെയും
ശ്രമിച്ചിടൂ എല്ലാവരേയും ജയിക്കാൻ
ചിരിച്ചിടാ ആരേയും നോക്കി കളിയായ്
ചരിച്ചിടൂ മറ്റുള്ളവർക്കൊപ്പമെന്നാൽ
ബുദ്ധിമാനാകുമൊരുവന്റെ ഹൃദയം
സാദൃശ്യമുള്ളതാകേണമാരാലുമേ
മലീമസമാക്കിടാത്തൊരു കണ്ണാടിപോൽ എല്ലാം പ്രതിഫലിക്കേണം നന്നായതിൽ
തിരിഞ്ഞുനോക്കൂ നേടനുഭവജ്ഞാനം
നേരിട്ടു നോക്കീട്ടു നേടിടൂ പ്രത്യാശ
നോക്കിടൂ ചുറ്റുമേ കണ്ടിടൂ വാസ്തവം
നോക്കിടൂ ഉള്ളിൽ സ്വയമറിഞ്ഞീടുക
അന്യരോടൊക്കെപ്പൊറുത്തിടാമവരത്
അർഹിച്ചിടുന്നതുകൊണ്ടല്ലയെന്നാലോ
സമാധാനമെന്നതർഹിക്കുന്നു നിങ്ങൾ
സമാധാനമോടെ ജീവിച്ചിടൂ നിങ്ങൾ
ബുദ്ധിമുട്ടുള്ളോരുകാര്യമാണെന്നാലും
സാധ്യമാകും പരിശ്ശീലിപ്പിച്ചീടുവാൻ
മനസ്സിനെ,യേതോരു സാഹചര്യത്തിലും
മെച്ചമേതെന്നു തിരിച്ചറിഞ്ഞീടുവാൻ
സ്വന്തം ശരീരത്തിൻ രോഗം ശമിപ്പിപ്പാൻ
സ്വന്തം മനസ്സുതാനേറ്റവും ശക്തമാം
സാന്ത്വനഹേതുവതിനാലുറപ്പോടെ,
സന്തോഷവാനായിരിക്കുകയുത്തമം.
മനസ്സിനെ നന്നായ് വിശ്വസിപ്പിച്ചിടൂ
തന്നുടെ ജീവിതം ലക്ഷ്യബോധത്തൊടും , വൈകാരികമായും,മാന്ത്രികതയോടും, വിസ്മയമയമായും ജീവിച്ച് തീർത്തിടും!
പ്രാധാന്യമുള്ളതിൽ ശ്രദ്ധപതിപ്പിക്കൂ,
പകർത്തിടൂ നല്ല സമയമാകുമ്പോൾ
വികസിപ്പിച്ചീടൂ ഇല്ലാത്തതിൽ നിന്ന്
വികലമായെന്നാലെടുത്തിടൂ വീണ്ടും
കരുത്തിന്റെയേറ്റം ഉയരത്തിലുള്ള
പരിധിയായീടുന്നു സഹനശക്തി
പ്രതികാരചിന്ത ബലഹീനതതൻ
ആദ്യത്തെയടയാളമെന്നതും സത്യം!
കൈമാറുവാനും പകരാനുമാകാത്ത
കാര്യമാണ് ഭാഗ്യമെന്നതതിനാൽ
പൊരുത്തപ്പെടൂ വാസ്തവികതയുമായ്
പ്രശ്നങ്ങൾക്കെല്ലാമേ ഉത്തരം കിട്ടില്ല!
ഓർമ്മശക്തിയും വാഗ്വിലാസവും നർമ്മബോധവും ബുദ്ധികൂർമ്മതേം
വാർദ്ധക്യത്തിൽ ചെറുപ്പമാകില്ല
ഹൃത്തിനെന്നാൽ ചെറുപ്പമായിടാം!
ജീവിതം ചായകൂട്ടുന്നതുപോലെയാം,
ആവിയാക്കാം തിളപ്പി'ച്ചഹ'ത്തെ,യലി-
യിച്ചിടാം ഖേദമെന്നിട്ടു തെറ്റുകള-
രിച്ചുകളഞ്ഞാസ്വദിച്ചിടാം ധന്യത.
കൂടുതൽ കാണ്മതു,മധികം വേദനി-ക്കുന്നതു,മതുപോലഭ്യസിക്കുന്നതും
വിദ്യനേടീടുവാനുതകുന്ന മൂന്നു
വ്യത്യസ്തമായുള്ള സ്തംഭങ്ങളാകുന്നു
അല്പമായുള്ളതിൽ നന്ദിതോന്നീടുന്ന,
അല്പത്തമില്ലാത്തൊരു വ്യക്തി നന്നായിട്ട്
സ്വന്തം ജീവിതമാസ്വദിച്ചീടുമൊരു
സന്തുഷ്ടിയുള്ള മനസ്സിന്നുടമയായ്
ഓർമ്മയുള്ളോളവും ഇന്നലെകളുണ്ടാം
പെരുമാറ്റത്തേക്കാൾ വലുതല്ലയറിവ്,
പരമാർത്ഥമെന്തെന്നാലുണ്ടാകും സാഹ-
ചര്യങ്ങൾ,എവിടെയറിവ് തൊറ്റീടുന്നോ
പെരുമാറ്റമവിടെ വിജയം കാണും
കൂടുതൽ ചെയ്യുവാനായി ശ്രമിച്ചെന്നാൽ
കൂടുതൽ കൂടുതൽ ചെയ്യുവാനായിടും
കൂടുതൽ തിരക്കിലേർപ്പെട്ടുവെന്നാലോ
കൂടുതൽ വിശ്രമസമയം ലഭിക്കും
ശസ്ത്രക്രിയതുല്യമീ ജീവിതം,രോഗം ശമിച്ചിടും വേദനിച്ചെന്നാലും,
പൊളിയൊരു വേദനസംഹാരി,പെട്ടെന്ന്
പരിഹാരം, പാർശ്വ ഫലം പിറകേയും
വിജയിക്കാനായിടും നിങ്ങൾക്ക് തന്നുടെ
വികാരത്തെ മനസ്സടിപ്പെടുത്തുമ്പോൾ
വിശുദ്ധിയുള്ള മനസ്സാക്ഷിയുണ്ടെങ്കിൽ
വിശ്വസിക്കാമയാൾ സന്തുഷ്ടനാകുന്നു!
കേമത്തം തദ്ദേശമാകാം പലരുടേം
കാരണമവരുടെ കൂട്ടുകാരൽപ്പർ!
കഴുകന്റെ കണ്ണുള്ളവരാണെല്ലാരും
കുറവന്യന്റേത് തെരയുന്നെല്ലാവരും
അണ്ഡകടാഹമതിനുടെയുള്ളിലെ
അത്യന്തസുന്ദരമാകും വിഭവങ്ങൾ
അവനിയിലുള്ള ജീവജാലങ്ങൾക്കു
അനുഭവിക്കാനായ് തുറന്നിട്ടിരിക്കുന്നു
അന്തസ്സെന്നാൽ യശ്ശസ്സെന്നർത്ഥമാവില്ല
അതിനർഹരാണെന്നറിയേണം നമ്മൾ
അത്യാസക്തനെതിർപ്പു വന്നാൽ പരി-
വർത്തനപ്പെടില്ല, രോഷാകുലനാകും!
വികാരങ്ങളുണ്ടാകുംഹൃദയത്തിൽനിന്നും വളർന്നീടുമവ പ്രതികരിച്ചാല-
വഗണിച്ചെന്നാലോ മരിച്ചുപോയീടും
വണങ്ങിയെന്നാലെന്നുമൊപ്പമുണ്ടാകും
തെറ്റുകളാവർത്തിക്കാതെയിരിക്കുക
തിരുകിവച്ചീടവ കാലിന്റെ കീഴിൽ
ചവിട്ടുകല്ലെന്നപോലുപയോഗിച്ചീ-
ടവ,യെന്നിട്ടവയ്ക്കതീതമായീടൂ
അന്തസ്സെന്നാൽ യശ്ശസ്സെന്നർത്ഥമാവില്ല
അതിനർഹരാണെന്നറിയേണം നമ്മൾ
അത്യാസക്തനെതിർപ്പു വന്നാൽ പരി-
വർത്തനപ്പെടില്ല, രോഷാകുലനാകും
ഇരട്ടി നടന്നിട്ട് പകുതി ഭക്ഷിക്കൂ ,
ചിരിക്കണം ദിവസ്സേന മൂന്നു മടങ്ങ്,
അളവില്ലാതെ പകരുക സ്നേഹവും
അതുതന്നെയാം നല്ല ജീവരഹസ്യം
നീറും മനസ്സിന്റെ കാണാപ്പുറങ്ങളിൽ
കോറിയ വരികൾതന്നിടയിലൂടെ
വായിക്കുവാനായ് മിഴികൾ പരതിയാൽ
പോയ കാലത്തിൻ കഥയറിഞ്ഞീടുമോ?
കേമത്തം തദ്ദേശമാകാം പലരുടേം
കാര്യമവരുടെ കൂട്ടുകാരൽപ്പരാം!
കഴുകന്റെകണ്ണുമായ് നോക്കുന്നെല്ലാരും!
കുറവന്യനുണ്ടോന്ന് തെരയുന്നെല്ലാരും
അധികമായെന്തേലും നിയന്ത്രിക്കുകിൽ
അതു നിങ്ങളെ നിയന്ത്രിച്ചിടും നൂനം
സ്വതന്ത്രനായീടൂ അവയിൽനിന്നൊക്കെ
സ്വാഭാവികമായ് നടക്കട്ടെ കാര്യങ്ങൾ
ഖേദമുണ്ടാക്കുന്ന കാര്യം മറക്കൂ സു-
ഖകരമാകും നിമിഷങ്ങളോർത്തിടൂ
മറക്കൂ, പോയകാലത്തെ ദുരിതങ്ങൾ
മുന്നിൽവരുന്നോരനുഗ്രഹം നേടിടൂ
പര്യാലോചനകളാവശ്യമാകുവത്
ശരിയെന്തെന്നതറിയുവാനായിടേ
ശരിയാരെന്നതറിയുവാനായ് വാദം
പര്യാലോചനകളതനാലുത്തമം
പുഞ്ചിരിയെന്നുമൊരു ഭൂഷണമാകും
പുതുക്കിയെടുക്കും മനോഭാവത്തേയത്
പിരിമുറുക്കങ്ങളെ ശാന്തമാക്കീടും
പിന്തുണച്ചീടുമത് പ്രത്യാശബോധത്തെ
തരളിത മനസ്സിലെ തിരകളി-
ലൊരുലയമലയുവതെന്തിനാണോ?
കനവുകളിൽനിന്നറിയാതെവീണ-
നിനവിന്നിതളുകൾ തിരയുകയാവാം
Hope is the brightest when it dawns from fear. When all else is lost, the future still remains
.
.
Life is better when u r happy. But life is best when other people are happy because of u.
Self control is strength. Right thought is mastery. Calmness is power.
.
Don't let anyone's, ignorance, hate, drama or negetivity stop you from the best person you can be.
Friendship improves happiness, and abates misery, by doubling our joy and by dividing our grief.
We come with nothing, we go with nothing, but one great thing we can achieve in life is a little rememberance in someines mind, and a small place in someones heart.
The more you praise and celebrate your life, the more there is in life to celebrate.
Everything in life is temporary. So if things are going good, enjoy it, because it won't last for ever and if things are going bad, don't worry, it won't last forever either.
A great deal of talent is lost in this world for want of a little courage
When a person is down in this world, an ounce of help is better than a pound of preaching
Hope is the brightest when it dawns from fear.
The less men think, the more they talk.
.
When all else is lost, the future still remains
Laws too gentle are seldom obeyed, too severe are selfim executed.
Fear always springs from ignorance
What u do not want to be done to you, do not do it to others
Men are never so likely to settle a quarrel rightly, as when they discuss it so freely
Things never turn up in this world until somebody turns them up
It is not important in life as to who is behind us or ahead of us. What matters is as to who is with us.
No matter how busy a person is, if he really cares, he will find time for u.
Everyone may not be nice but there is something nice in every one ; never keep a fixed image for anyone because people act differently wirh different people.
Everything is temporary : thought, emotions, people and scenary. Do not become ( get) attached, just flow with it.
People should be blessed in life with friends who are both mirrors and shadows. Mirrors don't lie and shadows never leave
Be a writer of your life and a reader of your mind. The more you know yourself, the less you need approval of others
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ