2020 ഡിസംബർ 29, ചൊവ്വാഴ്ച

പുസ്തകപരിചയം

പുസ്തക പരിചയം 

"ദണ്ഡകാരണ്യം. മുതൽ ഇന്ദ്രപ്രസ്ഥംവരെ"
(ഉപഗുപ്തൻ കെ. അയിലറ - 8547487211)

         Prof. ജി എൻ പണിക്കർ

പല സവിഷേതകളാലും ഏറെ വ്യത്യസ്തവും  കൗതുകകരവുമായ  ഒരു ആത്മകഥയാണ് ഉപഗുപ്തൻ കെ.അയിലറയുടെ "ദണ്ഡകാരണ്യം മുതൽ ഇന്ദ്രപ്രസ്ഥം വരെ".   ഒരു പ്രത്യേകത, അദ്ധ്യായങ്ങൾക്ക് ഒടുവിൽ ചേർത്തിട്ടുള്ള കാവ്യ മധുരമായ ശ്ലോകങ്ങളാണ്.    മദ്ധ്യപ്രദേശത്തും ഒറീസ്സയിലും കൽക്കട്ടയിലും ഡൽഹിയിലും തിരുവനന്തപുരത്തും ജോലി  ചെയ്യേണ്ടി വന്ന ഉപഗുപ്തന് അൻപതു വർഷത്തെ സജീവവും വൈവിദ്ധ്യവുമാർന്ന ഔദ്യോഗിക സേവനാനുഭവങ്ങൾ കൂടാതെ  മൂന്നാമത്തെ വയസ്സുമുതലുള്ള രസകരമായ കാര്യങ്ങളുമുണ്ട്  ഓർത്തെടുക്കുവാനും
നല്ല ഒഴുക്കുള്ള ആഖ്യാന ശൈലിയിൽ എഴുതുവാനും.  ജോലിയിലിരുന്ന പല 
 സ്ഥലങ്ങളുടെയും  സവിശേഷതകളും 
ആഘോഷങ്ങളും ഒരു യാത്രാവിവരണം പോലെ ഈ പുസ്തകത്തിൽ വർണിക്കുന്നുമുണ്ട്.  SSLC കഴിഞ്ഞ് ജോലിക്കായി അദ്ദേഹം മദ്ധ്യപ്രദേശിലേയ്ക്ക് ട്രെയിൻ കയറുകയും  ആ യാത്രയ്ക്കിടെ ഒരു തിരിഞ്ഞു നോട്ടത്തിൽകൂടി തന്റെ  ബാല്യകാലം ഓർത്തെടുക്കുകയും ചെയ്യുന്നു.  മദ്ധ്യപ്രദേശിലും ഒറീസ്സയിലുമായി നാലര വർഷം കേന്ദ്ര സർവീസിൽ  ജോലിചെയ്ത ശേഷം ഉപഗുപ്തൻ,   തികച്ചും വ്യത്യസ്തമായ അന്തരീക്ഷവും അനുഭവങ്ങളും കാത്തിരുന്ന  കൽക്കട്ടയിലെ പ്ലാനിംഗ് കമ്മീഷൻ ഓഫീസിലെത്തുന്നു..  അവിടെ  അദ്ദേഹത്തെ  കാത്തിരുന്നു.  ജാതി ഭ്രാന്തനും, ഉച്ചയോടു കൂടി മാത്രം ഓഫീസിലെത്തിയിട്ട് രാത്രിയിലും ജോലിയൊന്നുമില്ലതെ തനിക്കൊപ്പം ഉപഗുപ്തനുമിരിക്കണമെന്ന് ശഠിക്കുന്ന ഓഫിസർക്ക്  നിരുപാധികം വഴങ്ങാതെ' നൈറ്റ്‌ കോളേജിൽ  ചേർന്നു പഠിച്ച്  ബി.കോം.ഓണേഴ്‌സ് ജയിച്ച് എം.കോമിന് പഠിക്കുമ്പോഴാണ്‌ 
ഉപഗുപ്തന് ഡൽഹിയ്ക്ക് മാറ്റമായത്.  ഡൽഹിയിൽ പ്ലാനിംഗ് കമ്മീഷനിൽ നിന്നും ഗസറ്റഡ് ഓഫീസറായി  തൊഴിൽ മന്ത്രാലയത്തിലെത്തുകയും  അവിടെനിന്നും  തന്റെ  എതിർപ്പുകൾ വക വയ്ക്കാതെ അദ്ദേഹത്തെ അഴിമതിയുടെ വിഹാരകേന്ദ്രമായ തിരുവനന്തപുരത്തെ എമിഗ്രേഷൻ ഓഫീസിന്റെ   ചുമതല ഏറ്റെടുക്കുവാനായി സ്ഥലം മാറ്റുന്നു. 
അഞ്ചു വർഷക്കാലം തിരുവനന്തപുരത്ത് എമിഗ്രേഷൻ ഓഫീസർ എന്ന നിലയിൽ അഴിമതിക്കും മനുഷ്യക്കടത്തിനും എതിരേ ഉപഗുപ്തൻ നടത്തിയ ധീരവും സാഹസികവുമായ നിരന്തരമായ ശ്രമങ്ങൾ വിവരിക്കുന്ന "അനന്തപുരി യുദ്ധകാണ്ഡ" മാണ് ആരെയും   ഏറ്റവുമധികം ആകർഷിക്കുന്നതും ചിന്താധീനരാക്കുന്നതും.  എയർപോർട്ട്‌  വഴി നടന്നിരുന്ന മനുഷ്യക്കടത്തിനെതിരായി,  ഉപഗുപ്തൻ നടത്തിയ ധീരവും തികച്ചും നിയമപരവുമായ പ്രവർത്തികൾ കൊണ്ട് രോഷാകുലരായ    എയർപോർട് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ട്രാവൽ ഏജന്റുമാരുടെയും എതിർപ്പും ഭീഷണിയും അദ്ദേഹത്തിന്  നേരിടേണ്ടിവന്നതിനു പുറമേ മുഖ്യമന്ത്രിയുടെയും MP മാരുടെയും മലയാളിയായ  കേന്ദ്ര വിദേശകാര്യ മന്ത്രിയുടെയും  അപ്രീതിയ്ക്ക്  
ഇരയാകേണ്ടിയും വന്നു.  അഞ്ചു വർഷങ്ങളോളം നിരന്തരം അവർ  അദ്ദേഹത്തിനെതിരെ നീങ്ങിയെങ്കിലും അതെല്ലാം അതിജീവിച്ചതിന് ശേഷമാണ് അദ്ദേഹത്തിന് ഡൽഹിയ്ക്ക് സ്ഥലം മാറ്റമായത്.  ((ഉപഗുപ്തൻ നടത്തിയ സാഹസിക നീക്കങ്ങളെക്കുറിച്ചും
അഴിമതിക്കെതിരെയുള്ള പ്രവർത്തനങ്ങളെ പറ്റിയും മാതൃഭൂമി പത്രത്തിന്റെ തിരുവനന്തപുരം ലേഖകൻ ജി. ശേഖരൻ നായർ ആ പത്രത്തിൽ അക്കാലത്ത് എഴുതിയിരുന്ന  'അക്കരപ്പച്ച' എന്ന ലേഖന 
പരമ്പരയിൽ വിശദീകരിച്ചിട്ടുണ്ട്.))  ഒരു പ്രവാസി ട്രാവൽ ഏജന്റിന്റെ   പറ്റിപ്പിനിരയായ നിസ്സഹായയായ ഒരു സ്ത്രീയ്ക്ക്,  അയാളെ വരച്ച  വരയിൽ നിറുത്തി അയാളുടെ പക്കൽ നിന്നും  വൻ തുക വാങ്ങിക്കൊടുത്തപ്പോൾ,  നിറകണ്ണുകളോടെ ആ നിർഭാഗ്യ "സാറിന് നൂറു പുണ്യം കിട്ടും" എന്ന് ഉപഗുപ്തനോട് പറഞ്ഞിട്ട് ഇറങ്ങിപ്പോകുമ്പോൾ വായനക്കാരുടെ കണ്ണുകളും ഈറനണിഞ്ഞുപോകും. 
  
ഡൽഹിയിൽ ഗ്രാമീണ വികസന മന്ത്രാലയത്തിൽ എത്തിയ  ഉപഗുപ്തൻ  ഫിനാൻസ്  അണ്ടർ സെക്രട്ടറിയായിരിക്കെ  മന്ത്രാലയത്തിലെ ഉന്നതർക്കിടയിൽ നടന്നിരുന്ന അഴിമതികൾക്കെതിരെ  തികച്ചും നിയമപരവും നിഷ്പക്ഷവുമായ നിലപാടുകൾ സ്വീകരിച്ചത്  പല ഉന്നതർക്കും രുചിക്കാതായി.   സർവീസിൽ നിന്നും സ്വയം വിരമിക്കുവാൻ  തീരുമാനിച്ച  ഉപഗുപ്തൻ വിരമിക്കൽ സദസ്സിൽ   നടത്തിയത്  അസാധാരണമായ,    ഒരു  വിടവാങ്ങൽ        പ്രസംഗമായിരുന്നു   കേന്ദ്ര ഗവ.സർവീസിൽ നിന്നും വിരമിച്ച ശേഷം പത്തു വർഷക്കാലം WHO യിൽ സാമ്പത്തിക ഉപദേഷ്ടാവായി ജോലി നോക്കിയ അനുഭവങ്ങളും അദ്ദേഹം വിവരിക്കുന്നുണ്ട്.  ((ഒപ്പമുണ്ടായിരുന്ന, ദേശീയതലത്തിലും അന്തർദേശീയ തലത്തിലുമുള്ള സഹപ്രവർത്തകരെപ്പറ്റി അദ്ദേഹം പറയുന്നു:  "ജോലിയോടുള്ള ആത്മാർത്ഥതയ്ക്കും  സത്യസന്ധതയ്ക്കും പൊന്നുംവില കൽപ്പിക്കുകയും , സഹപ്രവർത്തകരോട് സ്നേഹവും സാഹോദര്യവും വച്ചു പുലർത്തുകയും ചെയ്യുന്ന  ഈ മാന്യ വ്യക്തികളെവിടെ,  ഈ ഗുണങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്ന കേന്ദ്രസർക്കാർ ബ്യൂറോക്രാറ്റുകളെവിടെ? " ))

നിയമങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് ധീരമായും സ്ഥിരോത്സാഹത്തോടും തന്റെ കടമകൾ അനുഷ്ഠിച്ച ഉപഗുപ്തൻറെ    ഈ ആത്മകഥ വായനക്കാരുടെ ജീവിതാനുഭവത്തിന്റെ അതിർത്തി രേഖകൾ മാറ്റി വരയ്ക്കും, തീർച്ച. ഉപഗുപ്‌തന്റെ   "ദണ്ഡകാരണ്യം മുതൽ ഇന്ദ്രപ്രസ്ഥം lവരെ"  നമ്മുടെ ആത്മകഥാ സാഹിത്യത്തിനും,  മൊത്തം മലയാള സാഹിത്യത്തിനും, ഒരു മുതൽക്കൂട്ടാണ്.  ദിശാ ബോധം നഷ്ട്ടപ്പെട്ട  ഇന്നത്തെ തലമുറ ചെറുപ്പക്കാരും പ്രവാസികളും, സംസ്ഥാന-കേന്ദ്ര സർക്കാർ ജീവനക്കാരും അവശ്യം ഈ പുസ്തകം വായിച്ചിരിക്കേണ്ടതാണ്.  കഠിനാദ്ധ്വാനത്തിന്റെ,  ധീരമായ,  ആദർശ സമ്പന്നമായ,  ജീവിതം എങ്ങിനെ രൂപപ്പെടുത്തിയെടുക്കണമെന്ന് അവർ ഈ കൃതിയിൽ നിന്ന് പഠിക്കുവാനിടയുണ്ട് .  വിവിധ രീതികളിൽ അതീവ ശ്രദ്ധേയമായ ഈ ആത്മകഥ മലയാള വായനക്കാരുടെ മുൻപിൽ എടുത്തു വയ്ക്കാൻ എനിക്ക് ഏറെ സന്തോഷമുണ്ട്; അതിലേറെ അഭിമാനവും.

പബ്ലിഷേഴ്സ് :  പ്രഭാത് ബുക്ക്‌ ഹൌസ് 
തിരുവനന്തപുരം  വില :Rs.300 

ജി. എൻ. പണിക്കർ
പ്രദീപ്തി, പാങ്ങോട്,  തിരുവനന്തപുരം
0471 2353205
ഈ സുപ്രഭാതത്തിൽ ഞാൻ കാണ്മതൊക്കെയും
ഈനൽ പ്രകൃതിതൻ മായാവിനോദങ്ങൾ  
സൂര്യോദയത്തിന്റെ മാസ്മര ദൃശ്യവും 
മഞ്ഞിൻ പുടവപുതച്ച ധരണിയും

വീട്ടുകാരേയുണർത്താനായി ഉച്ചത്തിൽ
നീട്ടിയുറക്കെ പൂങ്കോഴികൾ കൂവതും 
പുൽത്തുമ്പിലിറ്റുവീഴാനായ് തുടിച്ചിടും
നീർത്തുള്ളിക്കുള്ളിൽ കുടുങ്ങിയോരർക്കനും

ആ നീർക്കണത്തിന്നകത്തു ബിംബിക്കുന്ന
ഈ നല്ല പ്രകൃതൻ കാഴ്ചകളൊക്കെയും 

പ്രഭാതപൂജയ്ക്കായ് പൂജാരി അമ്പല
വാതിൽ തുറക്കേ, സുഷുപ്തിയിലാണ്ടൊരു
Devan 

2020 ഡിസംബർ 23, ബുധനാഴ്‌ച

ശ്ലോകനുറുങ്ങുകൾ

നുറുങ്ങു ശ്ലോകങ്ങൾ 



തുറന്നുവച്ചാലേ മനസ്സും കുടയും
തെല്ലെങ്കിലുമുപയോഗപ്രദമാകൂ
അല്ലയെന്നാകിലവരണ്ടുമൊന്നുപോൽ 
അധികഭാരം തരുമെന്നതറിയൂ

നേരായ പാതയിലൂടെ നടക്കു കിൽ
ആരുമേ ലക്ഷ്യസ്ഥാനത്തുചെ ന്നെത്തിടും
കാരണം മറ്റൊന്നുമല്ലയാപാത യിൽ
തീരെത്തിരക്കു കാണില്ലെന്നതു തന്നെ

നീളുംപെരുവഴിനേരുള്ളതാണെങ്കിൽ
നാളുകളെത്രയെടുത്തുവെന്നാകിലും
ആളൊരുമ്പെട്ടിറങ്ങിച്ചെന്നാലെത്തിടും
പാളിച്ചയൊന്നുമേയില്ലാതെ ലക്ഷ്യത്തിൽ

കണ്ണിൽ നിഴലിക്കും ഭാവഭേദ ങ്ങളെ
കണ്ടുവായിക്കുവാനാർക്കുംകഴിഞ്ഞീടും
മനസ്സിലുണ്ടാകും വിഷാദത്തെ യുത്ത-
മനാകുമൊരാൾക്കേവായിക്കുവാനാകൂ.



ജീവിതമെന്നതൊരിടവേള മാത്രം,
ജനനത്തിനും മരണത്തിനും മദ്ധ്യേ.
ആവേളയിൽ സ്വയം നേടിടൂ സന്തോഷം
അന്യരേയുമതിൽ പങ്കാളിയാക്കിടൂ 

പൂർണ്ണത നേടില്ല ജീവിതമെപ്പോഴും
പാത വളഞ്ഞും പുളഞ്ഞുമതുപോലെ
താണുമുയർന്നും കിടന്നാലുമുണ്ടൊരു 
തനത് സൗന്ദര്യ,മതുപോലാമായുസ്സും  

അദൃശ്യമായ് തോന്നിടാം നല്ലകർമ്മങ്ങൾ
അവയെന്നാലുണ്ടാക്കിയെന്നുവന്നീടാം 
അനുപമമാമോരടയാളമെന്നും
അറിയാതെയന്യരുടെ ഹൃത്തിലായി

പ്രഥമദൃശ്യത്തിലാരുമേ നമ്മൾക്കു
പ്രത്യേകതയുള്ളവ്യക്തിയായ്‌തോന്നിടാം  
എങ്കിലും വിരലിലെണ്ണാവുന്നവരേ
തങ്ങിടൂ നമ്മുടെ അന്ത്യദൃശ്യം വരെ

പൊറുക്കുകയെന്നതാകും  സ്നേഹവായ്പ്പിൻ 
പര്യായത്തിന്റെ മനോഹര മാതൃക
തിരികെ കിട്ടീടുവത്യധികമാകും
ധന്യതയും സമാധാനവുമായിടും

ആരുമേ കണ്ടീടിലൊന്നുനോക്കിപ്പോകും  ആകാരമല്ലേ ഉദയസൂര്യബിംബം 
സായന്തനത്തിലേയസ്തമയ ബിംബം   
കാണുകിലോ നിശ്ചലരായ് നിന്നുനോക്കും
           
വഴിയിൽ തടസ്സമായ് തോന്നിടും കാര്യം 
വഴിമാറിപോകാൻ  കാരണമായാലും
അതുമൊരനുഗ്രഹമായിട്ട് മാറീടാം
പുതിയൊരു നല്ല ഫലസിദ്ധിക്കായി.  

പാത വേണ്ടിവരില്ലാ ചില യാത്രയ്ക്കായ്
പാകപ്പെട്ടോരു മനസ്സു മാത്രം മതി 
തോൽവിയെന്നാൽ  ജയത്തിന്നെതിർ വാക്കല്ല-
തെന്നാലോ വിജയത്തിൻ ഭാഗമായീടും
     
നമ്മളുടെയറിവില്ലാതെതന്നൊരാൾ 
നമ്മുടെനന്മ കരുതി ധ്യാനിക്കുകിൽ 
അതുതന്നെയാകണംനമ്മൾക്ക് കിട്ടിടും 
അതുല്യമാകും ശ്രദ്ധയു,മാദരവും

തിരിച്ചറിഞ്ഞീടുക സ്വയമെന്നതാകും
ഒരു ജീവിതത്തിലെ വലിയയാഹ്വാനം.
രണ്ടാമത്തേതർഹമായതും ഉള്ളതും 
കൊണ്ടു തൃപ്തിയടയേണമെന്നുള്ളതാം

കരുത്തരായ് മാറാം അഹങ്കാരിയാകാ
പരുഷരായ്‌ക്കൂടാ അഭിമാനിയാകാം   
ദയാശീലനാകാം മഹാബലിയാകാ 
ദുരാഗ്രഹമരുത് ദുർബലരാകരുത്   

നനുനനുത്തുള്ളോരു കനവിൻ കണികകൾ
നിനവിന്റെയറകളിലമൃതം ചൊരിഞ്ഞത് 
നുകരുവാനായ് മനമതി  നരികെയെത്തേ  
അകതാരിൻ മിഴികൾ തുറന്നുപോയി


ഭൂമിയിലെ നല്ലയദ്ധ്യാപകരായിടും   
സമയവും ജീവിതവു,മതിൽ ജീവിതം 
സമയത്തിന്റെയുപയോഗം പഠിപ്പിക്കേ
സമയം പഠിപ്പിക്കുമായുസ്സിന്റെ വില
     
സ്നേഹം നഷ്ട്ടങ്ങളാൽ ചുറ്റപ്പെട്ടൊരു  മഹാ-
സാഗരമല്ലയോ, വികാരങ്ങൾ തന്നുടെ.
ഒരിക്കലും വെറുപ്പ് കാട്ടാത്തോരുഹൃദയവും 
ചിരി മാഞ്ഞിടാത്ത വദനവും സൂക്ഷിക്കൂ.

ഉറച്ച വിശ്വാസവുമാശയുമുണ്ടെങ്കിൽ  
ഉദ്ദേശിക്കും കാര്യമുറപ്പായും സാധ്യമാം  
മനോഹരമായിമാറ്റും സ്നേഹമെല്ലാമേ
മനസ്സിലിവമൂന്നുമായ് തുടങ്ങൂ ദിനം.    
   
മധുരനിമിഷങ്ങളെന്നുമെത്തുന്നതു   
മധുരാഭിവാദ്യത്തിൽനിന്നുമല്ലെന്നാലോ 
നന്മതനിക്കു നേരുന്നവരെയോർത്തുള്ള 
നറുചിന്തയിൽനിന്നുമാണെന്നതറിയൂ

പോയദിനങ്ങളിൽ ചെയ്തകുറ്റങ്ങൾക്കും
പ്രത്യാശ വയ്ക്കുന്നനാളേകൾക്കും മദ്ധ്യേ
പകിട്ടുള്ളോരവസരമു"ണ്ടിന്നെ"ന്ന  
പേരിൽ, ജീവിച്ചനുഭവിച്ചീടൂ 'ഇന്നി'ൽ  

കേൾക്കുന്നവ ശരിയാണോയെന്നറിയാ,
കൊള്ളുവാനുംതള്ളുവാനും മടിക്കണ്ടാ
കാണുന്നതൊക്കെയും വീക്ഷണം മാത്രമാ,മാ-
കേണമെന്നില്ല, സത്യമെന്നവയൊക്കെ

വളരെക്കുറച്ചേയാവശ്യമായ് വരൂ
വളരെസന്തോഷദായകമാമൊരു
ജീവിതമുണ്ടാക്കീടുവാനതിനായി-
ട്ടാവശ്യമുള്ളവ നിങ്ങളിലുണ്ടല്ലോ

ബലപ്പെടുത്തീടൂ ജീവിതത്തെസ്നേഹ
ബന്ധങ്ങളധികമായുറപ്പാക്കിക്കൊണ്ട് 
സ്നേഹിക്കയന്യോന്യമെന്നതുതന്നെത്ര 
സന്തോഷകരമാം നിലനിൽപ്പിനായി!
     
ശരിയായ ചിന്ത പ്രാവിണ്യമായിടും 
ശാന്തതയെന്നാൽ മാനസികശക്തിയും 
സ്വയംനിയന്ത്രണമുൾക്കരുത്തായിടും    
സംശയമജ്ഞതയിൽനിന്നുളവാകും

ദയാവാനാകുകയെന്നതീലോകത്തി-
ലെയേറ്റമഴകുള്ള വ്യക്തിയെന്നർത്ഥം 
കാഴ്ചയിലാവ്യക്തിയെങ്ങനെയെന്നതാ- 
കുകില്ലൊരു ചോദ്യകാരണമൊരിക്കലും 

നല്ലതല്ലാത്തോരോ സാഹചര്യത്തെയും
നല്ലപോലെതരണം ചെയ്തിടാതാർക്കും
ആവില്ലയെത്തിപ്പെടുവാനൊരിക്കലും 
ജീവിതത്തിന്റെയേറ്റം നല്ല കോണിലായ്   

നല്ലയൊരു വ്യക്തിയാകുന്നതിൽ നിന്നും
നിങ്ങളെയിതരരുടെയജ്ഞതയും
നിഷേധാല്മകതേമതുപോൽ നാട്യവും
നിയന്ത്രിക്കാതെയിരിക്കുവാൻനോക്കുക

തനുവും മനവുമൊരുമിച്ചു വിശ്രമം
തേടിയിട്ടൊരു വ്യക്തി പരിസര ബോധം
മറന്നുപോയീടുകിലാ സമയത്തെ നാ-
മറിയുന്നുറക്കമെന്നുള്ളോരു പേരിനാൽ

സൗഹൃദമാഹ്ലാദദായകമാകും വ്യ-
സനങ്ങളാകെയുമത് പങ്കുവച്ചീടും   
സംതൃപ്തിയാണേലിരട്ടിപ്പിച്ചീടുമത്
സഹനീയമാക്കും ദുരവസ്ഥ പോലും      
.
കാത്തുസൂക്ഷിക്കണം വാഗ്ദാനമൊക്കെയും 
ബന്ധുത്വവും  സ്നേഹബന്ധങ്ങളൊക്കെയും 
അവസ്വയമുണ്ടാക്കില്ലാരവമൊന്നും 
അവയുടഞ്ഞാലോ നിശ്ശബ്ദതയുണ്ടാം 

നിഴലിനും ദർപ്പണത്തിന്നും തുല്യരാം
നല്ലമിത്രങ്ങളനുഗ്രഹമായിടും
നിഴലുകൾ നമ്മളെ വിട്ടുപോകില്ല 
ദർപ്പണം കള്ളം പറയുകയുമില്ല

സന്തോഷമോടെയിരിക്കുകിൽ, ജീവിതം
എത്രയോ നല്ലതെന്നുള്ളോരു തോന്നലാം.
അതിലേറെ നന്നായ് തോന്നിടാം ജീവിതം 
അന്യർക്കുനമ്മൾസന്തോഷമേകീടുകിൽ
  
സ്വയമെഴുതൂ നിങ്ങൾ നിങ്ങളേപ്പറ്റി,
വായിച്ചിടൂസ്വയം നിങ്ങൾതൻ മനസ്സും
കൂടുതലായ് നിങ്ങൾ സ്വയമറിഞ്ഞീടേ   
കുറച്ച്  മതിയന്യരുടെയംഗീകാരം 

വളവേറെയുള്ള പുഴപോലെ ജീവിതം
വളവുകളോരോന്നുമാസ്വദിച്ചീടുക 
നല്ലതിനാകട്ടെ, അല്ലാതിരിക്കട്ടെ ,
ഇല്ലാ, വരില്ലവ തിരികേയൊരിക്കലും

ആരാണു നമ്മുടെ മുന്നിലെന്നുള്ളതോ
ആരാണു പിന്നിലെന്നുള്ളതോ അല്ലൊരു
ആലോചനയ്ക്കുള്ള വിഷയമെന്നാലോ
ആരായിരിക്കും നമുക്കൊപ്പമെന്നതാം             
പേടിയിൽനിന്നുളവാകുമൊരാശയ്ക്കു 
പ്രഭയേറുമെന്നതറിയുക വേണം  
എല്ലാമെല്ലാമില്ലാതായിപ്പോയെന്നാലും
ഇല്ലാതെയാകുന്നില്ലൊരിക്കലും 'ഭാവി

നല്ല തല്ലുകിട്ടേ അവസാന തല്ലിൽ
കല്ലു നന്നായ് പിളർന്നെന്നാലതിനർത്ഥം
വെറുതേപോയ് ആദ്യത്തെ തല്ലെന്നതല്ല
വിജയം തുടർപ്രക്രിയയാലെയെന്നാം

ഉളവാമനുഭവജ്ഞാനത്തിൽ നിന്നും
ഉറപ്പുള്ള തീരുമാനങ്ങളെന്നാലോ
തെറ്റായിടും തീരുമാനങ്ങളിൽ നിന്നു
തന്നെയനുഭവജ്ഞാനമുണ്ടായിടും
   
തിരക്കെത്രയുള്ള മനുഷ്യനായാലും 
ശരിയായി നിങ്ങളെ സ്നേഹിക്കുന്നെങ്കിൽ 
തിരക്കിന്നിടയിലും കുറച്ച് സമയം  കരുതിവയ്ക്കുമയാൾനിങ്ങൾക്കുവേണ്ടി

തന്നുടെയാത്മകഥതൻ രചയ്താവു
താൻതന്നെയാണെന്നിരിക്കേ മടിക്കണ്ടാ
പരിശോധിച്ചു തെറ്റുതിരുത്തി, മാറ്റം
വരുത്തിയിട്ടുമുന്നോട്ടുഗമി ക്കുവാൻ

സാദ്ധ്യമായിടാ വിജയം നേടീടുവാൻ  
ബുദ്ധിശക്തിമാത്ര,മതിനായി വേണ്ടിടും 
സൽച്ചിന്താഗതിയും സുതാര്യമായീടും 
സ്വഭാവമഹിമയുമൊരുമിച്ചൊരാൾക്ക് 

ജീവിതം നന്നായ് നിയന്ത്രിക്കുവാനാകും 
ചേതമുണ്ടാകവേ വിശ്വസ്തനാകുകിൽ,
സമ്പന്നനായിടേ ലാളിത്യം കാട്ടുകിൽ,
കുപിതനായീടേ മൂകനുമാകുകിൽ   

ഭൂമുഖത്തെല്ലാമനിത്യം, മനുഷ്യനും,
ഭാവവും, ചിന്തയും, രംഗവുമെല്ലാമേ
ഒഴിവാക്കിടൂ ബന്ധനങ്ങളെന്നിട്ടോ
ഒഴുക്കിനനുസരിച്ചിട്ട് ഗമിച്ചിടൂ

മറക്കാം സമസ്യകൾ ജീവിതത്തിന്റെ മാർഗ്ഗേ ലഭിച്ചവ, എന്നാലൊരിക്കലും 
മറന്നിടാ പാഠങ്ങളൊന്നുമേയന്നാസ-
മസ്യകൾ പഠിപ്പിച്ചു തന്നവ നിങ്ങൾക്ക്

സ്വപ്‌നങ്ങളില്ലാതെ ജീവിതമില്ല, വി-
ശ്വാസമില്ലാതായാലാശ നിലച്ചിടും
സ്നേഹം നിലച്ചിടും ശ്രദ്ധയില്ലെന്നാകിൽ 
സ്വപ്‌നവും കണ്ട് സ്നേഹിച്ചു ജീവിച്ചിടൂ

ആദ്യമായ്ക്കാണവേ പേരക്കിടാവിന്റെ
ആനനമാനന്ദത്തിരയിളക്കിയെന്നിൽ  
ആനന്ദമെന്നാലതെത്രയാണെന്നെനി-
ക്കാവില്ലചൊല്ലി പ്രതിഫലിപ്പിക്കുവാൻ






എല്ലാമേ താൽക്കാലികം ജീവിതത്തിൽ
എന്നാലും നല്ലവയാസ്വദിക്കൂ നന്നായ്
എന്തെന്നാൽ നല്ലവ എന്നുമുണ്ടാവില്ല
എന്തേലുംനന്നല്ലേൽതാൽക്കാലികമതും 

കാലങ്ങൾക്കെല്ലാമേയുണ്ടായിടാമൊരു
കാരണം നല്ലതാ,മതുപോലെയെല്ലാ 
സമസ്യകളിലുമർത്ഥവത്തായോരു 
സന്ദേശമുണ്ടാകുമുൾക്കൊള്ളുക രണ്ടും 

ലോകംമുഴുവനുംനിങ്ങൾക്കെതിരായാ-
ലാകവേണ്ടാ തെല്ലുമേ നിരാശയതിൽ
മെല്ലേതിരിഞ്ഞൊരു 'സെൽഫി'യെടുത്തിടൂ
എല്ലാരും പിന്നിലുണ്ടെന്നതു കണ്ടിടാം 

ശക്തി കിട്ടീടുക വിജയത്തിൽക്കൂടല്ല
ശക്തി ലഭിച്ചിടും പോരാട്ടത്തിൽക്കൂടി  
ശരിയായ ശക്തിയുണ്ടാകും പ്രതികൂല
സാഹചര്യത്തിലും കീഴടങ്ങില്ലെങ്കിൽ! 

ശ്രമിച്ചിടാ തോൽപ്പിക്കുവാനായാരെയും
ശ്രമിച്ചിടൂ എല്ലാവരേയും ജയിക്കാൻ
ചിരിച്ചിടാ ആരേയും നോക്കി കളിയായ്
ചരിച്ചിടൂ മറ്റുള്ളവർക്കൊപ്പമെന്നാൽ

ബുദ്ധിമാനാകുമൊരുവന്റെ ഹൃദയം
സാദൃശ്യമുള്ളതാകേണമാരാലുമേ
മലീമസമാക്കിടാത്തൊരു കണ്ണാടിപോൽ എല്ലാം പ്രതിഫലിക്കേണം നന്നായതിൽ

തിരിഞ്ഞുനോക്കൂ നേടനുഭവജ്ഞാനം
നേരിട്ടു നോക്കീട്ടു നേടിടൂ പ്രത്യാശ
നോക്കിടൂ ചുറ്റുമേ കണ്ടിടൂ വാസ്തവം
നോക്കിടൂ ഉള്ളിൽ സ്വയമറിഞ്ഞീടുക   

അന്യരോടൊക്കെപ്പൊറുത്തിടാമവരത്
അർഹിച്ചിടുന്നതുകൊണ്ടല്ലയെന്നാലോ
സമാധാനമെന്നതർഹിക്കുന്നു നിങ്ങൾ
സമാധാനമോടെ ജീവിച്ചിടൂ നിങ്ങൾ

ബുദ്ധിമുട്ടുള്ളോരുകാര്യമാണെന്നാലും
സാധ്യമാകും പരിശ്ശീലിപ്പിച്ചീടുവാൻ
മനസ്സിനെ,യേതോരു സാഹചര്യത്തിലും 
മെച്ചമേതെന്നു തിരിച്ചറിഞ്ഞീടുവാൻ 

സ്വന്തം ശരീരത്തിൻ രോഗം ശമിപ്പിപ്പാൻ  
സ്വന്തം മനസ്സുതാനേറ്റവും ശക്തമാം
സാന്ത്വനഹേതുവതിനാലുറപ്പോടെ,  
സന്തോഷവാനായിരിക്കുകയുത്തമം.

മനസ്സിനെ നന്നായ് വിശ്വസിപ്പിച്ചിടൂ 
തന്നുടെ ജീവിതം ലക്ഷ്യബോധത്തൊടും ,  വൈകാരികമായും,മാന്ത്രികതയോടും,  വിസ്മയമയമായും ജീവിച്ച് തീർത്തിടും!

പ്രാധാന്യമുള്ളതിൽ ശ്രദ്ധപതിപ്പിക്കൂ,
പകർത്തിടൂ നല്ല സമയമാകുമ്പോൾ 
വികസിപ്പിച്ചീടൂ ഇല്ലാത്തതിൽ നിന്ന്
വികലമായെന്നാലെടുത്തിടൂ വീണ്ടും    

കരുത്തിന്റെയേറ്റം ഉയരത്തിലുള്ള
പരിധിയായീടുന്നു സഹനശക്തി
പ്രതികാരചിന്ത ബലഹീനതതൻ 
ആദ്യത്തെയടയാളമെന്നതും സത്യം! 
 
കൈമാറുവാനും പകരാനുമാകാത്ത
കാര്യമാണ് ഭാഗ്യമെന്നതതിനാൽ
പൊരുത്തപ്പെടൂ വാസ്തവികതയുമായ്
പ്രശ്നങ്ങൾക്കെല്ലാമേ ഉത്തരം കിട്ടില്ല!
 
ഓർമ്മശക്തിയും വാഗ്വിലാസവും    നർമ്മബോധവും ബുദ്ധികൂർമ്മതേം
വാർദ്ധക്യത്തിൽ ചെറുപ്പമാകില്ല
ഹൃത്തിനെന്നാൽ ചെറുപ്പമായിടാം!  

ജീവിതം ചായകൂട്ടുന്നതുപോലെയാം, 
ആവിയാക്കാം തിളപ്പി'ച്ചഹ'ത്തെ,യലി-
യിച്ചിടാം ഖേദമെന്നിട്ടു തെറ്റുകള-
രിച്ചുകളഞ്ഞാസ്വദിച്ചിടാം ധന്യത.

കൂടുതൽ കാണ്മതു,മധികം വേദനി-ക്കുന്നതു,മതുപോലഭ്യസിക്കുന്നതും 
വിദ്യനേടീടുവാനുതകുന്ന മൂന്നു
വ്യത്യസ്തമായുള്ള സ്തംഭങ്ങളാകുന്നു  

അല്പമായുള്ളതിൽ നന്ദിതോന്നീടുന്ന,
അല്പത്തമില്ലാത്തൊരു വ്യക്തി നന്നായിട്ട് 
സ്വന്തം ജീവിതമാസ്വദിച്ചീടുമൊരു
സന്തുഷ്ടിയുള്ള മനസ്സിന്നുടമയായ്  
 
ഓർമ്മയുള്ളോളവും ഇന്നലെകളുണ്ടാം
 
പെരുമാറ്റത്തേക്കാൾ വലുതല്ലയറിവ്,
പരമാർത്ഥമെന്തെന്നാലുണ്ടാകും സാഹ-
ചര്യങ്ങൾ,എവിടെയറിവ് തൊറ്റീടുന്നോ 
പെരുമാറ്റമവിടെ വിജയം കാണും

കൂടുതൽ ചെയ്യുവാനായി ശ്രമിച്ചെന്നാൽ
കൂടുതൽ കൂടുതൽ ചെയ്യുവാനായിടും
കൂടുതൽ തിരക്കിലേർപ്പെട്ടുവെന്നാലോ
കൂടുതൽ വിശ്രമസമയം ലഭിക്കും

ശസ്ത്രക്രിയതുല്യമീ ജീവിതം,രോഗം ശമിച്ചിടും വേദനിച്ചെന്നാലും,
പൊളിയൊരു വേദനസംഹാരി,പെട്ടെന്ന്
പരിഹാരം, പാർശ്വ ഫലം പിറകേയും  

വിജയിക്കാനായിടും നിങ്ങൾക്ക് തന്നുടെ
വികാരത്തെ മനസ്സടിപ്പെടുത്തുമ്പോൾ 
വിശുദ്ധിയുള്ള മനസ്സാക്ഷിയുണ്ടെങ്കിൽ 
വിശ്വസിക്കാമയാൾ സന്തുഷ്ടനാകുന്നു!

കേമത്തം തദ്ദേശമാകാം പലരുടേം
കാരണമവരുടെ കൂട്ടുകാരൽപ്പർ!
കഴുകന്റെ കണ്ണുള്ളവരാണെല്ലാരും
കുറവന്യന്റേത് തെരയുന്നെല്ലാവരും

അണ്ഡകടാഹമതിനുടെയുള്ളിലെ 
അത്യന്തസുന്ദരമാകും വിഭവങ്ങൾ
അവനിയിലുള്ള ജീവജാലങ്ങൾക്കു   
അനുഭവിക്കാനായ് തുറന്നിട്ടിരിക്കുന്നു

  

അന്തസ്സെന്നാൽ യശ്ശസ്സെന്നർത്ഥമാവില്ല
അതിനർഹരാണെന്നറിയേണം നമ്മൾ
അത്യാസക്തനെതിർപ്പു വന്നാൽ പരി-
വർത്തനപ്പെടില്ല, രോഷാകുലനാകും!  
   
വികാരങ്ങളുണ്ടാകുംഹൃദയത്തിൽനിന്നും വളർന്നീടുമവ പ്രതികരിച്ചാല-
വഗണിച്ചെന്നാലോ മരിച്ചുപോയീടും 
വണങ്ങിയെന്നാലെന്നുമൊപ്പമുണ്ടാകും 

തെറ്റുകളാവർത്തിക്കാതെയിരിക്കുക
തിരുകിവച്ചീടവ കാലിന്റെ കീഴിൽ
ചവിട്ടുകല്ലെന്നപോലുപയോഗിച്ചീ-
ടവ,യെന്നിട്ടവയ്ക്കതീതമായീടൂ

അന്തസ്സെന്നാൽ യശ്ശസ്സെന്നർത്ഥമാവില്ല
അതിനർഹരാണെന്നറിയേണം നമ്മൾ
അത്യാസക്തനെതിർപ്പു വന്നാൽ പരി-
വർത്തനപ്പെടില്ല, രോഷാകുലനാകും

ഇരട്ടി നടന്നിട്ട് പകുതി ഭക്ഷിക്കൂ ,
ചിരിക്കണം ദിവസ്സേന മൂന്നു  മടങ്ങ്,
അളവില്ലാതെ പകരുക സ്നേഹവും 
അതുതന്നെയാം നല്ല ജീവരഹസ്യം

നീറും മനസ്സിന്റെ കാണാപ്പുറങ്ങളിൽ
കോറിയ വരികൾതന്നിടയിലൂടെ
വായിക്കുവാനായ് മിഴികൾ പരതിയാൽ
പോയ കാലത്തിൻ കഥയറിഞ്ഞീടുമോ? 

കേമത്തം തദ്ദേശമാകാം പലരുടേം
കാര്യമവരുടെ കൂട്ടുകാരൽപ്പരാം!
കഴുകന്റെകണ്ണുമായ് നോക്കുന്നെല്ലാരും!
കുറവന്യനുണ്ടോന്ന് തെരയുന്നെല്ലാരും

 




  

     

അധികമായെന്തേലും നിയന്ത്രിക്കുകിൽ 
അതു നിങ്ങളെ നിയന്ത്രിച്ചിടും നൂനം   
സ്വതന്ത്രനായീടൂ അവയിൽനിന്നൊക്കെ 
സ്വാഭാവികമായ് നടക്കട്ടെ കാര്യങ്ങൾ

ഖേദമുണ്ടാക്കുന്ന കാര്യം മറക്കൂ സു-
ഖകരമാകും നിമിഷങ്ങളോർത്തിടൂ
മറക്കൂ, പോയകാലത്തെ ദുരിതങ്ങൾ
മുന്നിൽവരുന്നോരനുഗ്രഹം നേടിടൂ

പര്യാലോചനകളാവശ്യമാകുവത്  
ശരിയെന്തെന്നതറിയുവാനായിടേ
ശരിയാരെന്നതറിയുവാനായ് വാദം
പര്യാലോചനകളതനാലുത്തമം

പുഞ്ചിരിയെന്നുമൊരു ഭൂഷണമാകും
പുതുക്കിയെടുക്കും മനോഭാവത്തേയത്  
പിരിമുറുക്കങ്ങളെ ശാന്തമാക്കീടും 
പിന്തുണച്ചീടുമത് പ്രത്യാശബോധത്തെ  
   
തരളിത മനസ്സിലെ തിരകളി-
ലൊരുലയമലയുവതെന്തിനാണോ?
കനവുകളിൽനിന്നറിയാതെവീണ-
നിനവിന്നിതളുകൾ തിരയുകയാവാം




Hope is the brightest when it dawns from fear. When all else is lost, the future still remains

.



.

Life is better when u r happy.  But life is best when other people are happy because of u. 

Self control is strength.  Right thought is   mastery. Calmness is power.

.

Don't let anyone's, ignorance, hate, drama or negetivity  stop you from the best person you can be.

Friendship improves happiness, and abates misery, by doubling our joy and by dividing our grief.

We come with nothing, we go with nothing, but one great thing we can achieve in life is a little rememberance in someines mind, and a small place in someones heart.

The more you praise  and celebrate your life, the more there is in life to celebrate.

Everything in life is temporary.  So if things are going good, enjoy it, because it won't last for ever and if things are going bad, don't worry, it won't last forever either.

A great deal  of talent  is lost ‌ in this world  for want  of a little  courage 

When a person is down in this world, an ounce of help is better than a pound of preaching

Hope is the brightest when it dawns from fear.
The less men think, the more they talk.
.

When all else is lost, the future still remains

Laws too gentle are seldom obeyed, too severe are selfim executed.

Fear always springs from ignorance

What u do not want to be done to you, do not do it to others

Men are  never so  likely to settle a quarrel rightly, as when they   discuss it so freely  

Things never turn up in this world until somebody turns them  up

It is not important in life as to who is behind us or ahead of us.  What matters is as to who is with us.

No matter how busy a person is, if he really cares, he will find time for u.

Everyone may not be nice but there is something nice in every one ; never keep a fixed image for anyone because people act differently wirh different people.

Everything is temporary : thought, emotions, people and scenary.  Do not become ( get) attached, just flow with it. 

People should be blessed in life with friends who are both mirrors and shadows.  Mirrors  don't lie   and shadows never leave 

Be a writer  of your life and a reader of your mind. The more you know  yourself, the less you need approval of others






2020 ഡിസംബർ 12, ശനിയാഴ്‌ച

നുറുങ്ങുകൾ (2)

നുറുങ്ങു ശ്ലോകങ്ങൾ 


To Add in 2

പേടിയിൽനിന്നുമുണ്ടായീടുമാശയ്ക്കു  
പാരം പ്രഭയേറുംഎന്നതാം വാസ്തവം 
എല്ലാമേയില്ലാതായിപ്പോകുമെന്നാലു-
മില്ലാതെയാകുകില്ലൊരിക്കലും ഭാവി

സ്വന്തം ശരീരത്തിൻ രോഗം ശമിപ്പിപ്പാൻ  
സ്വന്തം മനസ്സുതാനേറ്റവും ശക്തമാം
സാന്ത്വനഹേതുവതിനാലുറപ്പോടെ,  
സന്തോഷവാനായിരിക്കുകയുത്തമം.    






===================================
തുറന്നുവച്ചാലേ മനസ്സും കുടയും
തെല്ലെങ്കിലുമുപയോഗപ്രദമാകൂ
അല്ലയെന്നാകിലവരണ്ടുമൊന്നുപോൽ 
അധികഭാരം തരുമെന്നതറിയൂ






===================================
നീളും പെരുമ്പാത നേരുള്ളതാണെങ്കിൽ
നാളുകൾ എത്രമേലെടുത്തെന്നാകിലും
ആളൊരുമ്പെട്ടിറങ്ങിച്ചെന്നാലെത്തിടും
പാളിച്ചയൊന്നുമേയില്ലാതെ ലക്ഷ്യത്തിൽ

കണ്ണിൽ നിഴലിക്കും ഭാവഭേദ ങ്ങളെ
കണ്ടുവായിക്കുവാനാർക്കുംകഴിഞ്ഞീടും
മനസ്സിലുണ്ടാകും വിഷാദത്തെ യുത്ത-
മനാകുമൊരാൾക്കേവായിക്കുവാനാകൂ.

ജീവിതമെന്നതൊരിടവേള മാത്രം,
ജനനത്തിനും മരണത്തിനും മദ്ധ്യേ.
ആവേളയിൽ സ്വയം നേടിടൂ സന്തോഷം
അന്യരേയുമതിൽ പങ്കാളിയാക്കിടൂ 

പൂർണ്ണത നേടില്ല ജീവിതമെപ്പോഴും
പാത വളഞ്ഞും പുളഞ്ഞുമതുപോലെ
താണുമുയർന്നും കിടന്നാലുമുണ്ടൊരു 
തനത് സൗന്ദര്യ,മതുപോലാമായുസ്സും  

സന്തോഷമോടെയിരിക്കുകിൽ, ജീവിതം
എത്രയോ നല്ലതെന്നുള്ളോരു തോന്നലാം.
നന്നായിതോന്നാമതിലേറെ ജീവിതം 
അന്യർക്കുനമ്മൾസന്തോഷമേകീടുകിൽ

അദൃശ്യമായ് തോന്നിടാം നല്ലകർമ്മങ്ങൾ
അവയെന്നാലുണ്ടാക്കിയെന്നുവന്നീടാം 
അനുപമമാമോരടയാളമെന്നും
അറിയാതെയന്യരുടെ ഹൃത്തിലായി

പ്രഥമദൃശ്യത്തിലാരുമേ നമ്മൾക്കു
പ്രത്യേകതയുള്ളവ്യക്തിയായ്‌തോന്നിടാം  
എങ്കിലും വിരലിലെണ്ണാവുന്നവരേ
തങ്ങിടൂ നമ്മുടെ അന്ത്യദൃശ്യം വരെ

പൊറുക്കുകയെന്നതാകും  സ്നേഹവായ്പ്പിൻ 
പര്യായത്തിന്റെ മനോഹര മാതൃക
തിരികെ കിട്ടീടുവത്യധികമാകും
ധന്യതയും സമാധാനവുമായിടും


           
വഴിയിൽ തടസ്സമായ് തോന്നിടും കാര്യം 
വഴിമാറിപോകാൻ  കാരണമായാലും
അതുമൊരനുഗ്രഹമായിട്ട് മാറീടാം
പുതിയൊരു നല്ല ഫലസിദ്ധിക്കായി.  

പാതവേണ്ടീടേണ്ടതില്ലാ ചില യാത്രക്ക് 
പാകമായിട്ടുള്ള മനസ്സല്ലോ വേണ്ടു 
തോൽവിയെന്നാൽ  ജയത്തിന്നെതിർ വാക്കല്ല-
തെന്നാൽ ജയത്തിന്റെ ഭാഗമായ് മാറിടും
     
നമ്മളുടെയറിവില്ലാതെതന്നൊരാൾ 
നമ്മുടെനന്മ കരുതി ധ്യാനിക്കുകിൽ 
അതുതന്നെയാകണംനമ്മൾക്ക് കിട്ടിടും 
അതുല്യമാകും ശ്രദ്ധയു,മാദരവും

തിരിച്ചറിഞ്ഞീടുക സ്വയമെന്നതാകും
ഒരു ജീവിതത്തിലെ വലിയയാഹ്വാനം.
രണ്ടാമത്തേതർഹമായതും ഉള്ളതും 
കൊണ്ടു തൃപ്തിയടയേണമെന്നുള്ളതാം

കരുത്തരായ് മാറാം അഹങ്കാരിയാകാ
പരുഷരായ്‌ക്കൂടാ അഭിമാനിയാകാം   
ദയാശീലനാകാം മഹാബലിയാകാ 
ദുരാഗ്രഹമരുത് ദുർബലരാകരുത്   

നനുനനുത്തുള്ളോരു കനവിൻ കണികകൾ
നിനവിന്റെയറകളിലമൃതം ചൊരിഞ്ഞത് 
നുകരുവാനായ് മനമതി  നരികെയെത്തേ  
അകതാരിൻ മിഴികൾ തുറന്നുപോയി


ഭൂമിയിലെ നല്ലയദ്ധ്യാപകരായിടും   
സമയവും ജീവിതവു,മതിൽ ജീവിതം 
സമയത്തിന്റെയുപയോഗം പഠിപ്പിക്കേ
സമയം പഠിപ്പിക്കുമായുസ്സിന്റെ വില
     
സ്നേഹം നഷ്ട്ടങ്ങളാൽ ചുറ്റപ്പെട്ടൊരു  മഹാ-
സാഗരമല്ലയോ, വികാരങ്ങൾ തന്നുടെ.
ഒരിക്കലും വെറുപ്പ് കാട്ടാത്തോരുഹൃദയവും 
ചിരി മാഞ്ഞിടാത്ത വദനവും സൂക്ഷിക്കൂ.

ഉറച്ച വിശ്വാസവുമാശയുമുണ്ടെങ്കിൽ  
ഉദ്ദേശിക്കും കാര്യമുറപ്പായും സാധ്യമാം  
മനോഹരമായിമാറ്റും സ്നേഹമെല്ലാമേ
മനസ്സിലിവമൂന്നുമായ് തുടങ്ങൂ ദിനം.    
   
മധുരനിമിഷങ്ങളെന്നുമെത്തുന്നതു   
മധുരാഭിവാദ്യത്തിൽനിന്നുമല്ലെന്നാലോ 
നന്മതനിക്കു നേരുന്നവരെയോർത്തുള്ള 
നറുചിന്തയിൽനിന്നുമാണെന്നതറിയൂ

പോയദിനങ്ങളിൽ ചെയ്തകുറ്റങ്ങൾക്കും
പ്രത്യാശ വയ്ക്കുന്നനാളേകൾക്കും മദ്ധ്യേ
പകിട്ടുള്ളോരവസരമു"ണ്ടിന്നെ"ന്ന  
പേരിൽ, ജീവിച്ചനുഭവിച്ചീടൂ 'ഇന്നി'ൽ  

കേൾക്കുന്നത് ശരിയാണോയെന്നറിയാഞ്ഞാൽ  
കൊള്ളുവാനുംതള്ളുവാനും മടിക്കണ്ടാ
കാണുന്നതൊക്കെയും വീക്ഷണം മാത്രമാ,മാ-
കേണമെന്നില്ല, സത്യമെന്നവയൊക്കെ.  

വളരെക്കുറച്ചേയാവശ്യമായ് വരൂ
വളരെസന്തോഷദായകമാമൊരു
ജീവിതമുണ്ടാക്കീടുവാനതിനായി-
ട്ടാവശ്യമുള്ളവ നിങ്ങളിലുണ്ടല്ലോ

ബലപ്പെടുത്തേണംജീവിതത്തെസ്നേഹ
ബന്ധങ്ങളധികമായുറപ്പാക്കിക്കൊണ്ട് 
സ്നേഹിക്കുകയന്യോന്യമെന്നത് തന്നെത്ര 
സന്തോഷകരമാണ് നിലനിൽപ്പിനായി!   

ശരിയായ ചിന്ത പ്രാവിണ്യമായിടും 
ശാന്തതയെന്നാൽ മാനസികശക്തിയും 
സ്വയംനിയന്ത്രണമുൾക്കരുത്താകുന്നു   
സംശയമജ്ഞതയിൽനിന്നുളവാകും 

ദയാവാനാകുകയെന്നതീലോകത്തി-
ലെയേറ്റമഴകുള്ള വ്യക്തിയെന്നർത്ഥം 
കാഴ്ചയിലാവ്യക്തിയെങ്ങനെയെന്നതാ- 
കുകില്ലൊരു ചോദ്യകാരണമൊരിക്കലും

നല്ലതല്ലാത്തോരോ സാഹചര്യത്തെയും
നല്ലപോലെ തരണം ചെയ്തിടാതാർക്കും
ആവില്ലയെത്തിപ്പെടുവാനൊരിക്കലും 
ജീവിതത്തിന്റെയേറ്റം നല്ല കോണിലായ്  

നല്ലോരു വ്യക്തിയായീടുന്നതിൽ നിന്നും
നിങ്ങളെയന്യയാൾക്കാരുടെയജ്ഞതേം 
നിഷേധകനിലപാടും നാട്യങ്ങളും 
നിയന്ത്രിക്കാതെയിരിക്കുവാൻനോക്കുക

തനുവും മനവുമൊരുമിച്ചു വിശ്രമം
തേടിയിട്ടൊരു വ്യക്തി പരിസര ബോധം
മറന്നുപോയീടുകിലാ സമയത്തെ നാ-
മറിയുന്നുറക്കമെന്നുള്ളോരു പേരിനാൽ

സൗഹൃദമാഹ്ലാദദായകമാകും വ്യ-
സനങ്ങളാകെയുമത് പങ്കുവച്ചീടും   
സംതൃപ്തിയാണേലതിരട്ടിപ്പിച്ചീടും 
സഹനീയമാക്കും ദുരവസ്ഥപോലും      
.
കാത്തുസൂക്ഷിച്ചിടൂവാഗ്ദാനമൊക്കെയും, 
ബന്ധുത്വവും,  സ്നേഹബന്ധങ്ങളൊക്കെയും 
അവസ്വയമുണ്ടാക്കില്ലാരവമൊന്നും 
അവയുടഞ്ഞാലോ നിശ്ശബ്ദതയുണ്ടാം

നിഴലിനും ദർപ്പണത്തിനും തുല്യരാം  
നല്ലമിത്രങ്ങളനുഗ്രഹമായിടും
നിഴലുകൾ നമ്മളെ വിട്ടുപോകില്ല 
ദർപ്പണം കള്ളം പറയുകയുമില്ല


സ്വയമെഴുതൂ നിങ്ങൾ നിങ്ങളേപ്പറ്റി,
വായിച്ചിടൂസ്വയം നിങ്ങൾതൻ മനസ്സും
അധികമായ് നിങ്ങൾ സ്വയമറിഞ്ഞീടിൽ അന്യരംഗീകരിക്കേണ്ടതില്ലധികം 

വളവേറെയുള്ള പുഴപോലെ ജീവിതം
വളവുകളോരോന്നുമാസ്വദിച്ചീടുക 
നല്ലതിനാകട്ടെ, അല്ലാതിരിക്കട്ടെ ,
ഇല്ലാ, വരില്ലവ തിരികേയൊരിക്കലും        



ആരാണു നമ്മുടെ മുന്നിലെന്നുള്ളതോ
ആരാണു പിന്നിലെന്നുള്ളതോ അല്ലൊരു
ആലോചനയ്ക്കുള്ള വിഷയമെന്നാലോ
ആരായിരിക്കും നമുക്കൊപ്പമെന്നതാം

തല്ലുകൾ പലതിന്നവസാന തല്ലിൽ
കല്ലു നന്നായിപ്പിളർന്നാലതിനർത്ഥം
വെറുതേപോയ് ആദ്യത്തെ തല്ലെന്നതല്ല
വിജയം തുടർപ്രക്രിയമൂലമെന്നാം

ഉളവാമനുഭവജ്ഞാനത്തിൽ നിന്നും
ഉറപ്പുള്ള തീരുമാനങ്ങളെന്നാലോ
തെറ്റായിടും തീരുമാനങ്ങളിൽ നിന്നു
തന്നെയനുഭവജ്ഞാനമുണ്ടായിടും

തിരക്കെത്രയുള്ള മനുഷ്യനായാലും 
ശരിയായി നിങ്ങളെ സ്നേഹിക്കുന്നെങ്കിൽ 
തിരക്കിന്നിടയിലും കുറച്ച് സമയം  കരുതിവയ്ക്കുമയാൾനിങ്ങൾക്കുവേണ്ടി
                
തന്നുടെയാത്മകഥതൻ രചയിതാവ്   
താൻതന്നെയാണെന്നിരിക്കേമടിക്കണ്ടാ
പരിശോധിച്ചു  തെറ്റു തിരുത്തി,മാറ്റം വരുത്തിയിട്ടു മുന്നോട്ടുഗമിക്കുവാൻ

സാദ്ധ്യമായിടാ വിജയം നേടുവാനായ്   
ബുദ്ധിശക്തിമാത്ര,മതിനായി വേണ്ടിടും 
സൽച്ചിന്താഗതിയും സുതാര്യമായീടും 
സ്വഭാവമഹിമയുമൊരുപോലൊരാൾക്ക്

ജീവിതം നന്നായ് നിയന്ത്രിക്കാനായിടും  
ചേതമുണ്ടാകവേ വിശ്വസ്തനാകുകിൽ,
സമ്പന്നനായിടേ ലാളിത്യം കാട്ടുകിൽ,
കുപിതനായീടേ മൂകനുമാകുകിൽ   

ഭൂമുഖത്തെല്ലാമനിത്യം, മനുഷ്യനും
ഭാവവും, ചിന്തയും, രംഗവുമൊക്കെയും 
ഒഴിവാക്കിടൂ ബന്ധനങ്ങളെന്നിട്ടോ
ഒഴുക്കിനനുസരിച്ചിട്ട് ഗമിച്ചിടൂ 

മറക്കാം സമസ്യകൾ ജീവിതത്തിന്റെ മാർഗ്ഗേ ലഭിച്ചവ, എന്നാലൊരിക്കലും 
മറന്നിടാ പാഠങ്ങളൊന്നുമേയന്നാസ-
മസ്യകൾ പഠിപ്പിച്ചു തന്നവ നിങ്ങൾക്ക്   

സ്വപ്‌നങ്ങളില്ലാതെ ജീവിതമില്ല, വി-
ശ്വാസമില്ലാതായാലാശ നിലച്ചിടും
സ്നേഹം നിലച്ചിടും ശ്രദ്ധയില്ലെന്നാകിൽ 
സ്വപ്‌നവും കണ്ട് സ്നേഹിച്ചു ജീവിച്ചിടൂ  

ആദ്യമായ്ക്കാണവേ പേരക്കിടാവിന്റെ
ആനനമാനന്ദത്തിരയിളക്കിയെന്നിൽ  
ആനന്ദമെന്നാലതെത്രയാണെന്നെനി-
ക്കാവില്ലചൊല്ലി പ്രതിഫലിപ്പിക്കുവാൻ

എല്ലാമേ താൽക്കാലികം ജീവിത1ത്തിൽ
എന്നാലും നല്ലവയാസ്വദിക്കൂ നന്നായ്
എന്തെന്നാൽ നല്ലവ എന്നുമുണ്ടാവില്ല
എന്തേലുംനന്നല്ലേൽതാൽക്കാലികമതും

ഋതുകൾക്കു നല്ലോരു കാരണ മുണ്ടാ-
മതുപോലെയാരുമേ നേരിടു മെല്ലാ 
സമസ്യയിലുമുണ്ടാമർത്ഥവ ത്താകും  
സന്ദേശമവരണ്ടുമുൾക്കൊള്ള വേണം

ലോകംമുഴുവനുംനിങ്ങൾക്കെതിരായാ-
ലാകവേണ്ടീടാ നിരാശയതിൽ തെല്ലും 
മെല്ലേതിരിഞ്ഞൊരു'സെൽഫി'യെടുത്തിടൂ
എല്ലാരും പിന്നിലുണ്ടെന്നതു കണ്ടിടാം    
 
ശക്തി കിട്ടീടുക വിജയത്തിൽക്കൂടല്ല
ശക്തി ലഭിച്ചിടും പോരാട്ടത്തിൽക്കൂടി  
ശരിയായ ശക്തിയുണ്ടാകും പ്രതികൂല
സാഹചര്യത്തിലും കീഴടങ്ങില്ലെങ്കിൽ! 

ശ്രമിച്ചിടാ തോൽപ്പിക്കുവാനായാരെയും
ശ്രമിച്ചിടൂ എല്ലാവരേയും ജയിക്കാൻ
ചിരിച്ചിടാ ആരേയും നോക്കി കളിയായ്
ചരിച്ചിടൂ മറ്റുള്ളവർക്കൊപ്പമെന്നാൽ

ബുദ്ധിമാനാകുമൊരുവന്റെ ഹൃദയം
സാദൃശ്യമുള്ളതാകേണമാരാലുമേ
മലീമസമാക്കിടാത്തൊരു കണ്ണാടിപോൽ എല്ലാം പ്രതിഫലിക്കേണം നന്നായതിൽ 
    
തിരിഞ്ഞുനോക്കൂ, നേടനുഭവജ്ഞാനം
നേരിട്ടു നോക്കീട്ടു നേടിടൂ പ്രത്യാശ
നോക്കിടൂ ചുറ്റുമേ, കണ്ടിടൂ വാസ്തവം
നോക്കിടൂ ഉള്ളിൽ, സ്വയമറിഞ്ഞീടുക   

അന്യരോടെല്ലാം പൊറുത്തിടാ,മവരത്
അർഹിച്ചിടുന്നതുകൊണ്ടല്ല,യെന്നാലോ
സമാധാനമെന്നതർഹിക്കുന്നു നിങ്ങൾ
സമാധാനമോടെ ജീവിച്ചിടൂ നിങ്ങൾ    
 
ബുദ്ധിമുട്ടുള്ളോരുകാര്യമാണെന്നാലും
സാധ്യമാകും പരിശ്ശീലിപ്പിച്ചീടുവാൻ
മാനസത്ഹചര്യത്തിലും 
മെച്ചമേതെന്നു തിരിച്ചറിഞ്ഞീടുവാൻ 



പ്രാധാന്യമുള്ളതിൽ ശ്രദ്ധപതിപ്പിക്കൂ,
പകർത്തിടൂ നല്ല സമയമാകുമ്പോൾ 
വികസിപ്പിച്ചീടൂ ഇല്ലാത്തതിൽ നിന്ന്
വികലമായെന്നാൽ പകർത്തിടൂ വീണ്ടും  

കരുത്തിന്റെയേറ്റം ഉയരത്തിലുള്ള
പരിധിയായീടുന്നു സഹനശക്തി
പ്രതികാരചിന്ത ബലഹീനതതൻ 
ആദ്യത്തെയടയാളമെന്നതും സത്യം!  

സന്തോഷകരമാമൊരു ജീവിതമെന്നത് 
സമസ്യകളില്ലാത്തയവസ്ഥയല്ല
കാര്യങ്ങളൊക്കെ സമചിത്തതയോടെ
കൈകാര്യം ചെയ്യുന്ന കഴിവുതന്നാകും

മനസ്സിനെ നന്നായ് വിശ്വസിപ്പിച്ചിടൂ 
തന്നുടെ ജീവിതം ലക്ഷ്യബോധത്തൊടും ,  വൈകാരികമായും,മാന്ത്രികതയോടും,  വിസ്മയമയമായും ജീവിച്ച് തീർത്തിടൂ

കൈമാറുവാനും പകരാനുമാകാത്ത
കാര്യമാണ് ഭാഗ്യമെന്നതതിനാൽ
പൊരുത്തപ്പെടൂ വാസ്തവികതയുമായ്
പ്രശ്നങ്ങൾക്കെല്ലാമേ ഉത്തരം കിട്ടില്ല!
 
ഓർമ്മശക്തിയും വാഗ്വിലാസവും    നർമ്മബോധവും ബുദ്ധികൂർമ്മതേം
വാർദ്ധക്യത്തിൽ ചെറുപ്പമാകില്ല
ഹൃത്തിനെന്നാൽ ചെറുപ്പമായിടാം!  

ജീവിതം ചായകൂട്ടീടുന്നപോലെയാം, 
ആവിയാക്കാം തിളപ്പി'ച്ചഹ'ത്തെ,യലി-
യിച്ചിടാം ഖേദമെന്നിട്ടു തെറ്റിന്നേയ-
രിച്ചും കളഞ്ഞാസ്വദിച്ചിടാം ധന്യത.

അല്പമായുള്ളതിൽ തൃപ്തി തോന്നീടുന്ന,
അല്പത്തമില്ലാത്തൊരു വ്യക്തി നന്നായിട്ട് 
സ്വന്തം ജീവിതമാസ്വദിച്ചീടുമൊരു
സന്തുഷ്ടിയുള്ള മനസ്സിന്നുടമയായ്

പെരുമാറ്റത്തേക്കാൾ വലുതല്ല യറിവ്,
പരമാർത്ഥമെന്തെന്നാ,ലുണ്ടാകും സാഹ-
ചര്യങ്ങൾ,എവിടെയറിവ് തൊറ്റീ ടുന്നോ,
പെരുമാറ്റം വിജയം കാണുമവിടെ

കൂടുതൽ കാണ്മതു,മധികം വേദനി-ക്കുന്നതു,മതുപോലഭ്യസിക്കുന്നതും 
വിദ്യനേടീടുവാനുതകുന്ന മൂന്നു
വ്യത്യസ്തമായുള്ള സ്തംഭങ്ങളാകുന്നു

ആരാലും ശ്രദ്ധനേടുന്നതില്ലെങ്കിലും
കാര്യങ്ങൾ ചെയ്തിടൂ നല്ലവയായവ
എത്രപേർ കാണുന്നുവെന്നതല്ല കാര്യം
എത്ര നല്ല കാര്യം ചെയ്യുന്നുവെന്നതാം 

കൂടുതൽ ചെയ്യുവാനായി ശ്രമിച്ചെന്നാൽ
കൂടുതൽ കൂടുതൽ ചെയ്യുവാനായിടും
കൂടുതൽ തിരക്കിലേർപ്പെട്ടുവെന്നാലോ
കൂടുതൽ വിശ്രമസമയം ലഭിക്കും

വിജയിക്കാനായിടുമൊരാൾക്ക് തന്നുടെ
വികാരത്തെ മനസ്സടിപ്പെടുത്തുമ്പോൾ 
വിശുദ്ധിയുള്ള മനസ്സാക്ഷിയുണ്ടെങ്കിൽ 
വിശ്വസിക്കാമയാൾ സന്തുഷ്ടനാകുന്നു!

ജീവിതം നന്നായ്തു റന്നോരു പുസ്തകം
ജീവിച്ചിരിപ്പവർക്കെല്ലാർക്കുമുണ്ടാകും
നന്നായത് വായിച്ചുമനസ്സിലാക്കാനായ്
നാമെന്നുമപരനെ തെരയുകയാണ്

അണ്ഡകടാഹമതിനുടെയുള്ളിലെ 
അത്യന്തസുന്ദരമാകും വിഭവങ്ങൾ
അവനിയിലുള്ള ജീവജാലങ്ങൾക്കു   
അനുഭവിക്കാനായ് തുറന്നിട്ടിരിക്കുന്നു

ശസ്ത്രക്രിയതുല്യമീ ജീവിതം,രോഗം ശമിച്ചിടും വേദനിച്ചെന്നാലും,
പൊളിയൊരു വേദനസംഹാരി,പെട്ടെന്ന്
പരിഹാരം, പാർശ്വ ഫലം പിറകേയും  

അന്തസ്സെന്നാൽ യശ്ശസ്സെന്നർത്ഥമാവില്ല
അതിനർഹരാണെന്നറിയേണം നമ്മൾ
അത്യാസക്തനെതിർപ്പു വന്നാൽ പരി-
വർത്തനപ്പെടില്ല, രോഷാകുലനാകും

ഇരട്ടി നടന്നിട്ട് പകുതി ഭക്ഷിക്കൂ ,
ചിരിക്കണം ദിവസ്സേന മൂന്നു  മടങ്ങ്,
അളവില്ലാതെ പകരുക സ്നേഹവും 
അതുതന്നെയാം നല്ല ജീവരഹസ്യം

നീറും മനസ്സിന്റെ കാണാപ്പുറങ്ങളിൽ
കോറിയ വരികൾതന്നിടയിലൂടെ
വായിക്കുവാനായ് മിഴികൾ പരതിയാൽ
പോയ കാലത്തിൻ കഥയറിഞ്ഞീടുമോ? 

കേമത്തം തദ്ദേശമാകാം പലരുടേം
കാര്യമവരുടെ കൂട്ടുകാരൽപ്പരാം!
കഴുകന്റെകണ്ണുമായ് നോക്കുന്നെല്ലാരും!
കുറവന്യനുണ്ടോന്ന് തെരയുന്നെല്ലാരും

 




   
വികാരങ്ങളുണ്ടാകുംഹൃദയത്തിൽനിന്നും വളർന്നീടുമവ പ്രതികരിച്ചാല-
വഗണിച്ചെന്നാലോ മരിച്ചുപോയീടും 
വണങ്ങിയെന്നാലെന്നുമൊപ്പമുണ്ടാകും 

തെറ്റുകളാവർത്തിക്കാതെയിരിക്കുക
തിരുകിവച്ചീടവ കാലിന്റെ കീഴിൽ
ചവിട്ടുകല്ലെന്നപോലുപയോഗിച്ചീ-
ടവ,യെന്നിട്ടവയ്ക്കതീതമായീടൂ     

അധികമായെന്തേലും നിയന്ത്രിക്കുകിൽ 
അതു നിങ്ങളെ നിയന്ത്രിച്ചിടും നൂനം   
സ്വതന്ത്രനായീടൂ അവയിൽനിന്നൊക്കെ 
സ്വാഭാവികമായ് നടക്കട്ടെ കാര്യങ്ങൾ

ഖേദമുണ്ടാക്കുന്ന കാര്യം മറക്കൂ സു-
ഖകരമാകും നിമിഷങ്ങളോർത്തിടൂ
മറക്കൂ, പോയകാലത്തെ ദുരിതങ്ങൾ
മുന്നിൽവരുന്നോരനുഗ്രഹം നേടിടൂ

പര്യാലോചനകളാവശ്യമാകുവത്  
ശരിയെന്തെന്നതറിയുവാനായിടേ
ശരിയാരെന്നതറിയുവാനായ് വാദം
പര്യാലോചനകളതനാലുത്തമം

പുഞ്ചിരിയെന്നുമൊരു ഭൂഷണമാകും
പുതുക്കിയെടുക്കും മനോഭാവത്തേയത്  
പിരിമുറുക്കങ്ങളെ ശാന്തമാക്കീടും 
പിന്തുണച്ചീടുമത് പ്രത്യാശബോധത്തെ  
   
തരളിത മനസ്സിലെ തിരകളി-
ലൊരുലയമലയുവതെന്തിനാണോ?
കനവുകളിൽനിന്നറിയാതെവീണ-
നിനവിന്നിതളുകൾ തിരയുകയാവാം? 


വികാരങ്ങളുണ്ടാകും ഹൃദയ ത്തിൽ നിന്നും
വളർന്നീടുമവ പ്രതികരിച്ചാ,ല-
വഗണിച്ചെന്നാലോ മരിച്ചു പോയീടും 
വണങ്ങിയെന്നാലെന്നുമൊപ്പമുണ്ടാകും

അധികമായെന്തിനേലുംനിയന്ത്രിക്കിൽ  
അതുനിങ്ങളെനിയന്ത്രിച്ചിടുംനൂനം   
സ്വതന്ത്രനായീടൂഅവയിൽനിന്നൊക്കെ 
സ്വാഭാവികമായ്നടക്കട്ടെയെല്ലാമേ

ചൊദിച്ചു സ്നേഹം വാങ്ങുവതാ ണുചിതം 
ചോദിക്കാതെകൊടുത്തീടുകി ലുത്തമം
അറിവിന്റെ നിറകുടം നിങ്ങ ളെങ്കിൽ
അന്യർ പകരട്ടെ ദീപമതിൽ നിന്നും

തീരുമാനം, ജയിക്കാൻ ശക്തമ ല്ലെങ്കിൽ 
തോൽവിയുറപ്പായിടുമെന്ന തറിയൂ
നിലനിർത്തിടൂ ആശ എന്നു മെപ്പോഴും  
നിരാശയെന്നതു കൈവിട്ടു കളയൂ

ഓരോ നിമിഷവുമാസ്വദിച്ചീടുക
അരുത് ദേഷ്യവും സങ്കടവുമെ ന്തെന്നാൽ
ഒരോ  മിനിറ്റിലേം സങ്കടം നിങ്ങൾ തൻ 
അറുപത് സെക്കന്റിന്നാഹ്ലാദ നഷ്ടമാം

നല്ലത് മാത്രം കാണുന്ന നയനങ്ങളും  
നീചത്വമൊക്കെ പൊറുക്കും ഹൃദയവും 
നിഷേധാല്മകത മറക്കും മനസ്സും
നിങ്ങൾക്കുണ്ടെങ്കിലനുഗ്രഹ ജന്മമാം

മനഃസ്സമാധാനമെന്നുമുണ്ടാകേണ-
മെന്നതിനപ്പുറമില്ല വേറേ ധനം
ജീവിതം ദുരുപയോഗപ്പെടു ത്തുകിൽ
കേവലം ദുരിതമയമായത് മാറും

മറക്കൂ ഖേദമുണ്ടാക്കിടും കാര്യങ്ങൾ
ഓർക്കൂ സന്തോഷദായക നിമിഷങ്ങൾ  
ദുരിതങ്ങൾ, കഴിഞ്ഞ് പോയവ, മറക്കൂ
വരുമോരനുഗ്രഹങ്ങൾ സ്വീകരിക്കൂ

ജിജ്ഞാസയെന്നതാം ഏകാഗ്ര തയുടെ
ജന്മത്തിനായുള്ളൊരു കാരണ മെന്നത് 
അതുപോലുണ്ടാകുംഓർമ്മതൻജന്മവും
അന്യൂനമാകുമേകാഗ്രതയുണ്ടെങ്കിൽ

ഉപധാനംപോലെയാംനല്ലബ ന്ധങ്ങൾ
കോപമിടിച്ച്തീർക്കാം,വിശ്ര മിയ്ക്കാം
സങ്കടക്കണ്ണീർകുടിക്കുമത് നമ്മുടെ,
സന്തോഷംവന്നാലോകെട്ടിപ്പിടിച്ചിടാം

അല്പമായ് മാത്രം പഠിച്ചുവെന്നാ കിലും
അധികമറിവു ലഭിച്ചതായ് തോന്നും
അധികപഠനം നടത്തിയെ ന്നാലോ 
അൽപ്പമേയറിയൂ എന്നതറി വാകും

വിധി നിങ്ങൾതന്നിച്ഛാശക്തി മാനിയ്ക്കും
വിപത്തിൽ കരഞ്ഞാലതിര ട്ടിയാകും 
വിഷമം വരുമ്പോൾ ചിരിച്ചീടു കിലോ
വിധിയപ്രത്യക്ഷമാകും കുമിള പോൽ

ആകാശ സീമയിൽ നീരാവി തന്നുടെ
ആകാരം മാറി കാർമേഘമാ യീടവേ  
ആനന്ദമോടെ മഴയെ വരവേൽ ക്കാൻ 
 ആടീ മയൂരങ്ങളുന്മാദ നൃത്തവും

മനുജന്നുശ്രേണിമൂന്നാണെന്നറിയൂ!
മുന്നോട്ട്പടിപടിയായുയരുന്നോരും,
കുറ്റിയടിച്ചൊരിടത്തുതങ്ങുന്നോരും 
കണ്ടിരിക്കെപ്പിറകോട്ടടിക്കുന്നോരും

നിശ്ശബ്ദതയുമതുപോലെ പുഞ്ചിരീം 
നിസ്സംശയം രണ്ടു ഈടുറ്റ വാക്കുകൾ
നിശ്ശബ്ദത കലഹത്തെയൊ ഴിവാക്കും 
നിസ്സാരമാക്കും കലഹത്തെ പുഞ്ചിരി

നമ്മൾക്കുസന്തോഷമേകുന്നവരോടു 
നന്ദിതോന്നീടണമെന്തെന്നാലവരാണ്
നമ്മുടെയാത്മാവ് വിടർന്നു വിലസുവാൻ 
നന്നായിപ്പൂന്തോട്ടം നട്ടുനനപ്പവർ

ചുണ്ടുകൾരണ്ടുംമലർക്കെത്തുറക്കുന്ന  ചിരിയു,മതുപോലുള്ളിന്റെയുള്ളിലെ
മുത്തുമാത്മാവുമൊരുമിച്ചു കാട്ടുന്ന
ചിത്തവുമാണെനിക്കധിക മായിഷ്ടം

പുതിയത് പഴയതാക്കീടുന്നു കാലം  
പഴയത് പുതിയതാക്കാനായി മർത്യൻ
സ്വയമിടപെടുകയേ മാർഗ്ഗ മുള്ളു 
സ്വയംനവീകരണം വ്യക്തി തൻ ശക്തി

നിശ്ശബ്ദതപോലും,വിശ്വാസമുണ്ടെങ്കിൽ
നന്നായ്മനസ്സിലാക്കപ്പെടുംനിശ്ചയം
വിശ്വാസമില്ലെങ്കിലെന്തുപറഞ്ഞാലും
വല്ലാതെതെറ്റിദ്ധരിക്കപ്പെടുംനൂനം

നേരായ ബന്ധങ്ങൾ ജലതുല്യ മാകും
നോക്കുകിൽ നിറമില്ല, മണവു മില്ല,
ആകാരവുമില്ല രുചിയുമില്ലെ ന്നാൽ
ആ ബന്ധങ്ങളെന്നും ജീവിത ഗന്ധികൾ

'മനുഷ്യാനീമണ്ണാകു'ന്നെന്നാപ്തവാക്യം! 
മണ്ണിലേയ്ക്കുമടങ്ങീടണമെല്ലാരും 
അങ്ങനെയെല്ലാവരുംചിന്തിച്ചീടുകിൽ
അഹന്തരോഷാദികളെന്തിന്കാട്ടണം?

ഒരുചെറിയപദമാകാംവിശ്വാസമെന്നത്
ഒരുപാടുൽകൃഷ്ടമാംധ്വനികളുണ്ടതിന് 
വിശ്വാസത്തിൽനമുക്കവിശ്വാസവുമ-
വിശ്വാസത്തിൽനല്ലവിശ്വാസവുമാണിന്ന്

വാക്കുകൾതൻശക്തിയെത്രയപാരമാം!
വാക്കിന്റെ മൂർച്ചയിൽ മനസ്സു മുറിയും
വാക്ക്നന്നായാലുണങ്ങുംമുറിവതിനാൽ 
വാക്കുകൾ സൂക്ഷിച്ചുപയോഗി ക്കവേണം

ബധിരർക്കു കേൾക്കാം ദയയെന്ന ഭാഷ
അന്ധർക്കുമതുപോലെയാഭാഷകാണാം.
മറ്റുള്ളവരിലെയഴക് വെളി വാക്കും   
മർത്യനാണേറ്റവുമഴകുള്ള വ്യക്തി

വേറിട്ടതാകാമോരോദിവസ്സവുമ-
വ്വിധമായിടാംചിന്തിക്കുവതെല്ലാരും    
ഓരോനിമിഷവുമെന്നെന്നത്തേക്കുമായ്  ഓർമ്മിച്ചുവച്ചിടാമങ്ങനെതോന്നിയാൽ!

എവിടെയായാലും ദയാവാനായിടൂ
എവിടിരുട്ടുണ്ടോ  വെളിച്ചമേകീടൂ
ജീവിതം സന്തോഷപ്രദവും രസക-
രവുമാക്കീടുക പോകുന്നിട ത്തെല്ലാം

ഒരു സുന്ദരനാകാമോരോ നരനും
ഒരു മാത്രയാവിധം നമ്മൾ ചിന്തിക്കിൽ
ചിന്തിക്ക വേണ്ടിടും പ്രായോഗി കമായി
എന്തുവന്നാലുമതു നേരിടാനായി

ഒരു കാരണം കാണാമെന്ത് നടക്കാനും  
ഒരു നാളെല്ലാമേപൂർണ്ണതയി ലെത്താം 
ഇന്നുകണ്ണീരിലൂടതിനാൽച്ചിരിക്കാം  ഇന്നത്തെയമളികളോർത്തും ചിരിക്കാം

അറിയില്ലേതു കാൽവയ്പ്പാ യിരിക്കാം 
അറിയാതെ ജീവിതംമാറ്റിമ റിക്കുക
മുന്നോട്ട് പോകയതിനാൽ, സന്തോഷവു-
മനുഗ്രഹോമെത്താം നിനച്ചിരി യാതെ

കൃത്യതയെന്നത് ചെറിയകാര്യ ത്തിലും
സംതൃപ്തിയുളവാക്കുമെന്നതറിക 
ഉൽസുകനെങ്കിലോകണ്ടെത്തിടുംമാർഗ്ഗം
ഇല്ലെങ്കിലോ സ്വയമുണ്ടാക്കിടു മവൻ

സന്ദേശമെന്നതില്ലാതെയൊ രിക്കലും
ബന്ധങ്ങളുണ്ടാകയില്ലെന്നത റിയൂ 
ബഹുമാനമില്ലയോ സ്നേഹ വുമില്ല,
ബന്ധം തുടരില്ല വിശ്വാസമി ല്ലെങ്കിൽ!

നിശ്ശബ്ദതയും ക്ഷമ‌യുമൊരു പോലെ 
നിസ്സംശയം രണ്ടു ഊർജ്ജത്തി നുറവിടം 
നിശ്ശബ്ദത ബുദ്ധിപരമാമൂർ ജ്ജവും
നിസ്തുലമാം ക്ഷമ വികാര പരവും

ഒരു ദിവസത്തിനു മാറ്റമുണ്ടാ ക്കാൻ 
ഒരു നിമിഷം മതി, ഒരു ജീവിതം
മാറ്റിമറിക്കാനൊരു ദിനവും, ലോകം
മാറ്റിമറിക്കാനൊരു ജീവിതോം മതി!

സാഹചര്യങ്ങളെ മാറ്റിയെടു ക്കുവാൻ
സാധിക്കയില്ലയാരാധന യ്ക്കെപ്പോഴും
മാറ്റിടാമെന്നാലതു മനോഭാ വത്തെ
മാറ്റാമതുവഴി ജീവിതം തന്നെയും.

വഴിവിളക്കൊപ്പംനന്മകാംക്ഷി പ്പവർ!
വഴിയുടെദൂരം കുറയ്ക്കാന വർക്കാ-
വില്ലയെന്നാലോ പ്രകാശംതെ ളിയിച്ചു   
വഴിയാത്രനമ്മുടെ സുഖകര മാക്കും!

എത്തുക നമ്മുടെ ലക്ഷ്യത്തി ലെന്നതു
മാത്രമായ്ക്കൂടാ പ്രയാസമേറും ജയം   
ജയിക്കണം നമ്മുടെ ക്ഷമ യെയെന്ന-
തായിരിക്കേണം പ്രയാസമേറും ജയം!

ചിറകുവിരിച്ചാലേയറിയാനാകൂ
പറക്കുവാനാകുവതെത്ര കാതമെന്ന്.
സ്വയമറികയല്ല, ജീവിതമെന്നത്
സ്വയം സൃഷ്ടിക്കുകയെന്ന താകേണം

ഇന്നലെ സാധ്യമാകാതെയി രുന്നവ
ഇന്നു നെടീടുക സാധ്യമായ് മാറിടാം
നിരവധി തോൽവികളുണ്ടാ യീടിലും
പരാജയപ്പെടില്ലാ എന്നുറപ്പാക്കൂ

പാഴ്ക്കടലാസ്സിനു തുല്യമിന്ന ലെകൾ 
പത്രമിന്നത്തേതുപോൽ വർത്തമാനം
ഭാവിയോ ചോദ്യക്കടലാസ്സിനു തുല്യം
ജീവിതം 'ടിഷ്യൂ'ക്കടലാസ്സു പോലാക്കാ

ബന്ധം നന്നാകുവാനാവശ്യ മാവുക
ചന്തമേറും മുഖവും ശബ്ദവുമല്ല   
ചന്തമേറുമൊരു ഹൃദയവും പിന്നെ 
അന്തമില്ലാത്ത വിശ്വാസ്യതയു മാകും

മാറ്റിവച്ചീടുന്ന ഓരോ കർമ്മ ത്തിനു-
മേറെ പുതിയ കർമ്മങ്ങൾ പിന്നേ വരും
പ്രശ്നങ്ങൾ നിങ്ങളെ ഉന്താതി രിക്കട്ടെ 
പകരം  നയിക്കട്ടെയവനിങ്ങളെ

ഒരു മായാജാലമാം സൗഹൃദ മെന്നത് 
ഒരു ഛായയായതു നിൽക്കും വേനലിൽ
നാമറിയാതത്  കുടയായി മാറിടും 
നല്ലോരു മഴ വന്നാൽ, സംശയമില്ല

ചിന്തകളൊക്കെത്തനിയെയിരിക്കെനി-
യന്ത്രിക്കവേണ്ടിടു,മതുപോലെതന്നെ  
അന്യരുമായിട്ടടുത്തു കഴിയു മ്പോൾ
അരുതാത്ത വാക്കുമൊഴിവാക്ക വേണം

മിതത്വമില്ലാത്തകാര്യങ്ങൾക്കൊന്നുമ-
ടിത്തറയുറപ്പുള്ളതായിരിക്കില്ല
വീട്ടുകാര്യങ്ങളുറപ്പുള്ളവയാണോ    
വെളിയിലെ ലോകം സുന്ദരമായ്തോന്നാം

സമാധാനമെപ്പോഴും രൂപപ്പെടുക-
യാത്മാവിലായീടുമെന്നതറിയണം 
തിരിച്ചറിഞ്ഞീടാതെയാപരമാർത്ഥം
തിരയുകിൽ കിട്ടീടുമോ സമാ ധാനം

സാഹചര്യങ്ങളെയോർത്തുപിന്മാറിയാൽ 
സാക്ഷാൽക്കരിക്കുവാനാകുമോ സ്വപ്‌നങ്ങൾ?
സ്വന്തംകഴിവിൽ വിശ്വാസമർ പ്പിച്ചിടൂ
സാഹചര്യങ്ങളെയതിജീവിച്ചീടൂ

സ്വന്തം ദുഖങ്ങളെയോർത്തു തപിച്ചാൽ 
സന്തോഷത്തോടെയിരിക്കുവാനാകുമോ ?
നേടിയയോരോ അനുഗ്രഹവു മോർത്തു
നോക്കി സന്തോഷിക്കൂ ദുഃഖം മറന്നിടൂ

നന്നാണുവഴിയെന്നുതോന്നുന്നുവെങ്കിൽ 
അന്വേഷിച്ചീടുകതെവിടേയ്ക്കു പോകും
എത്തേണ്ട സ്ഥലമാണേറെ നന്നെങ്കിലോ  ചിന്തിക്കവേണ്ടേറെ, തുടരൂ നടത്തം

നല്ലവർക്കും കൊടുക്കേണം പ്രാധാന്യം 
നമ്മുടെ ഹൃദയമിടിപ്പു‌പോൽ തന്നെ
നിശ്ശബ്ദമായ്തന്നവരുടെ തുണയും  
നമ്മുടെ ജീവിതത്തിൽ ലഭ്യമായ് വരാം

ജീവിതം നാമാഗ്രഹിക്കുമ്പോലല്ലേലും  
ജീവിച്ചിടുന്നു  കഴിവതും നന്നായി 
സാധ്യമാകാ കുറ്റമറ്റോരു ജീവിതം
സാധ്യമാക്കാമെന്നാൽ നല്ല നിമിഷങ്ങൾ 







എന്താണുണ്ടാകുകയടുത്ത നിമിഷം  
എന്നതാർക്കുമേ പ്രവചിക്കാനായിടാ
പോകുന്നു മുന്നോട്ടുതന്നെ നാമെങ്കിലും 
പ്രത്യാശയുമൊപ്പം വിശ്വാസവുമർപ്പിച്ച്     

സൗഹൃദത്തിന്റെ പ്രകാശമെല്ലായ്പ്പോഴും
അഭ്രത്തിളക്കത്തിനു തുല്യമായിടും   
പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കും ചുറ്റു-
പാടുമിരുൾ മൂടിക്കിടന്നിരുന്നാലും

ദുഖങ്ങളൊക്കെയും സഹനീയമാക്കി 
ധൈര്യസമേതം മുന്നേറുവാൻ കഴിയും
വ്യക്തികളായിരിക്കേണമീയുലകിൽ 
മുക്തകണ്ഠം പ്രശംസിക്കപ്പെടേണ്ടവർ   

നല്ല സുഹൃത്തുക്കളന്യോന്യം കാട്ടിടും
നല്ലയവധാനതയും വിശ്വാസവും
ഏറ്റവും നല്ലസുഹൃത്തുക്കളാവുക 
എക്കാലവുമവ കാത്തുസൂക്ഷിപ്പവർ

സൗഹൃദം നീണ്ടകാലം നിലനിന്നിടാ,   
സുഹൃത്തുക്കളവരുടെയോരോ തെറ്റും
അന്യോന്യംകണ്ടുമറിഞ്ഞുംസഹിഷ്ണുത
അനിവാര്യമായും കാട്ടി,പ്പൊറുത്തില്ലേൽ 

അന്യരെന്നെപ്പറ്റിപ്പറയുന്നതൊന്നും
ഞാനൊട്ടുമേ കാര്യമാക്കേണ്ടതില്ലല്ലോ!
എന്നെപ്പറ്റി ഞാൻ സ്വയം പറയുന്നതും
എന്റെപ്രവർത്തിയുമാണെന്നെബാധിക്ക!

ബാല്യത്തിലെല്ലാരുമെന്നോടു ചോദിച്ചു: 
"വല്യ'താകേയാരെപ്പോലെയായീടണം?"  'വല്യ'താകേയാണുത്തരം കിട്ടിയ,താ 
ബാല്യകാലമെനിക്കു വേണം തിരികെ

ചെറിയൊരാലിംഗനം കണ്ണീരുണക്കും
ചെറുമെഴുതിരിയുമിരുട്ടകറ്റും
ചെറിയയോർമ്മയുമാണ്ടുകൾതാണ്ടിടും  ചെറിയവയേറെ സന്തോഷമേകീടും       

സമ്പത്തു മൂലമോ രൂപത്തിൽക്കൂടെയോ
സൗന്ദര്യം മൂലമോ ഭാവത്തിൽക്കൂടെയോ
ആവില്ലയാർക്കും വലിയവനാകുവാൻ
ആകുമെന്നാലോ മനസ്സിന്റെ നന്മയാൽ 

കണ്ണ് കണ്ടവരെ ഹൃദയം സൂക്ഷിപ്പതിൻ
കാരണമെന്തെന്നു കണ്ണുച്ചൊദിച്ചിടേ
നിനക്ക് മനോഹര ദൃശ്യങ്ങൾവേണേലെ-
നിക്കുവേണംനല്ലബന്ധം,ചൊല്ലി,ഹൃത്തും

ജീവിതം ഇച്ച്ശിക്കുമ്പോലെയല്ലെങ്കിലും
ജീവിച്ചിടുന്നു നാം നന്നായ് കഴിവതും
സാധ്യമാകാ കുറ്റമറ്റോരു ജീവിതം
സാധ്യമാക്കാമെന്നാൽ നല്ല നിമിഷങ്ങൾ 

എന്താണുണ്ടാകുകയടുത്ത നിമിഷ 
എന്നതാർക്കുമേ പ്രവചിക്കാനായിടാ
പോകുന്നു മുന്നോട്ടുതന്നെ നാമെങ്കിലും 
പ്രത്യാശയുമൊപ്പം വിശ്വാസവുമർപ്പിച്ച്      .
നല്ല സുഹൃത്തുക്കളന്യോന്യം കാട്ടിടും
നല്ലയവധാനതയും വിശ്വാസവും
എങ്കിലുമേറ്റവും നല്ലസുഹൃത്തുക്കൾ1

സൗഹൃദത്തിന്റെ പ്രകാശമെല്ലായ്പ്പോഴും
അഭ്രത്തിളക്കത്തിനു തുല്യമായിടും   
പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കും ചുറ്റു-
പാടുമിരുൾ മൂടിക്കിടന്നിരുന്നാലും












 



Smile makes you attractive.  It changes your mood, It relieves stress, and it helps u stay positive

Life is not so short but that there is always time for courtsey         

As long as we have memories, yesterday remains; as long as we have hope, future awaits.
.
.
It is not the load that breakes u down.  It is the way that u carry it.
Curiosiry is as much the parent of attention as attention is of memory.

Ghe less of government is better  if  the society is kept in peace and prosperity.

Every duty that is bidden to wait, comes back with seven fresh duties at its back.
!   


 
ചിരകാലസ്വപ്നത്തിന്നിതളുകൾപോലെ 










.


49. മാവേലി ഇന്നോണം കാണാൻ വന്നാൽ

   
49.  മാവേലി ഇന്നോണം കാണാൻ                വന്നാൽ

മാവേലി ഇന്നോണം കാണാൻ വന്നാൽ
മാനുഷരെക്കാണാമല്ലലോടെ
കാണം വിറ്റോണമുണ്ണുന്നോരേയും
കാണം പോലുമില്ലാത്തോരേം കാണാം

ക്യാമ്പിലായ്‌ കാണാം പ്രളയത്തിൻ്റെ
വമ്പൻ ദുരന്തത്തിൻ ബാക്കിപത്രം
വീട്ടുവസ്തുക്കളും വീടും പോയി  
ഉടുതുണി മാത്രമായ്  വന്നവരേം

ആഹാരം പോലും ശരിക്കില്ലാതെ
മോഹങ്ങളെല്ലാം മരവിച്ചോരേം
കുട്ടികൾ പട്ടിണിക്കോലമായി, 
കുട്ടിക്കളിയും  മറന്നുപോയി

പൂത്തുമലേലും  കവളപ്പാറേം
പോയൊന്നു കാണൂ മാവേലിമന്നാ
മലയൊന്നാകേയുരുൾപൊട്ടിയിട്ട്
മണ്ണിന്നടിയിലായ് ആളും വീടും

ആഴ്ചകളേറെക്കഴിഞ്ഞെന്നാലും
ആളുകളിപ്പോഴും മണ്ണിൻകീഴിൽ
ഉടയോരേക്കണ്ടുകിട്ടാതായിട്ട്
ഇടനെഞ്ച് പൊട്ടിക്കരയുന്നോരേം

ബന്ധുക്കളുടെ  ശരീരങ്ങളെ 
ബദ്ധപ്പാടോടെ തിരയുന്നോരേം
വാസസ്ഥലം വിട്ടുപോകാനാകാ-
തസ്വസ്ഥരായിക്കറങ്ങുന്നോരേം 

മാതാപിതാക്കളെ നഷ്ട്ടമായി
ഭീതി നിറഞ്ഞ മുഖവുമായി
ഭാവിയെപ്പറ്റിയോർത്താകുലപ്പെട്ട്
ഭാരിച്ച നെഞ്ചുമായ് പൈതങ്ങളേം

വാലുമാട്ടിക്കൊണ്ടു മണ്ണും മാന്തി 
മണ്ണിന്നടിയിലെ യജമാനനായ്
നന്ദിതൻ പര്യായമായിടുന്ന 
നായയേയും കാണാം തമ്പുരാനേ

എന്നാലും നിന്നെബോധിപ്പിക്കുവാ-
നൊന്നായ് ഞങ്ങളാഘോഷിക്കുമോണം
പതിവ്  തെറ്റിയ്ക്കുവാനാവില്ലല്ലോ
പ്രകൃതി തെറ്റിക്കാൻ ശ്രമിച്ചാലും !

മാവേലി വാണോരു കാലമനു-
ഭവിക്കാനെനിക്കോരു മോഹമുണ്ട്
എന്നിലെ  മോഹങ്ങളൊന്നു നേടാൻ 
നിന്നോട് മാവേലീ ചോദ്യമഞ്ചുണ്ടേ  

മാനുഷരെല്ലാരുമൊന്നുപോലെ
മോദമായ് ജീവിച്ചിരുന്ന കാലം
കണ്ടുമടങ്ങുവാനില്ലേ മോഹം?
ഉണ്ടെങ്കിലങ്ങിവ ചെയ്തേപോകൂ

ഭരിക്കുമോരിവിടുത്തെ ഭരണക്കാരെ
ഭരണപാഠങ്ങളൊൾ പഠിപ്പിച്ചു കൂടേ ?
ഉരുൾപൊട്ടാതിരിക്കാനായ് അവിടിരുന്നു 
ധരണിയെ ബലമായ് പിടിച്ചുനിന്നൂടേ  ?

പെരുമഴക്കാലത്ത് പ്രളയത്തെ തടയാൻ 
പയസ്സിനെ ധരണിയിൽ  ലയിപ്പിച്ചൂടേ ?
അസ്സാദ്ധ്യമാമിവയെന്നങ്ങയ്ക്കുതോന്നുന്നേൽ
അവതാരമൊരിക്കൽക്കൂടെടുത്തുകൂടേ?
             
ബാലിശമാണെന്നനുയോഗങ്ങളെങ്കിലോ ബാലനാണിവനെന്ന് കരുതി ക്ഷമിച്ചൂടേ?

50. ഓണത്തിന്റെ ഓർമ്മയിൽ.

50.  ഓണത്തിന്റെ ഓർമ്മയിൽ
----------------------------------------
       ഉപഗുപ്തൻ കെ. അയിലറ 

ബാല്യകാലത്തെയാ ഓണമെത്ര  
കാലം കടന്നങ്ങു പോയെന്നാലും, 
പോകില്ല മാഞ്ഞെൻ മനസ്സിൽ നിന്നും
ആകില്ലെനിക്കു മറന്നീടുവാൻ!

പുത്തനുടുപ്പുകൾ തൈപ്പിച്ചീടും 
അത്തത്തിനും തൊട്ടു മുൻപു തന്നെ
പുത്തനുടുപ്പിൻ മണം നുകരാൻ
മുത്തമിടുമെന്നുമോണം വരേം ! 

അത്തം തുടങ്ങിടും മുൻപുതന്നെ
ചെത്തിമിനുക്കി വഴിയും മുറ്റോം
ചാണകവെള്ളം തളിച്ചു ശുദ്ധി
ചെയ്തിടും മാവേലി വന്നുകേറാൻ!

അത്തപ്പൂക്കളിറുക്കുവാനായി
എത്രയും രാവിലെ പോകയായി 
അല്ലെങ്കിൽ കിട്ടില്ല പൂക്കളൊന്നും
അങ്ങേലേകുട്ടികൾ കൊണ്ടുപോകും!

തുമ്പപ്പൂ, മുക്കുറ്റി, കാർത്തികപ്പൂ,
ചെമ്പരത്തി, കാക്കപ്പൂ, ജമന്തി, 
ചെത്തിപ്പൂ, ഓണപ്പൂവെന്നിങ്ങനെ
എത്രേമിനം പൂക്കൾ ശേഖരിക്കും!    
   
വട്ടം വരച്ചിട്ടു  പൂക്കൾ ഞങ്ങൾ 
വൃത്തതിനുള്ളിലായ് ചന്തമോടെ
നിറവും വലിപ്പോമനുസരിച്ച്
നല്ലോരത്തപ്പൂക്കളം രചിക്കും! 
  
അത്തം തുടങ്ങും ദിവസം തന്നെ
അച്ഛൻ ഞങ്ങൾക്കൂഞ്ഞാലിട്ടു തരും
ഒന്നല്ല, മൂന്നാണ്, വനിതകൾക്കും, 
ഓരോന്നാങ്കുട്ട്യോക്കും പെങ്കുട്ട്യോക്കും!

പ്ലാവിന്റെ കൊമ്പിലെയിലകടിച്ച്  
പറിക്കാനൂഞ്ഞാലിൽ മത്സരിച്ചു
ആയത്തി, ലായത്തിലാടിയാടി   
വായുവിൽ പൊങ്ങിപ്പറന്ന കാലം!

ഓണക്കളികളന്നെത്രയെന്നോ!
ഓരോന്നും മാറിമാറിക്കളിക്കും
മത്സരത്തിന്നിടേൽ വഴക്കുമുണ്ട്, 
മനസ്സില് തങ്ങാത്ത പിണക്കമാണ്!

ആണ്ടിലൊരിക്കലടുക്കളയിൽ
അച്ഛൻ കയറുമുത്രാട നാളിൽ     
ഉപ്പുള്ളയച്ചാറും ഇഞ്ചിക്കറീം
ഉപ്പേരീമുണ്ടാക്കും മൂന്നുവിധം 

ചൂടു മാറാത്തോരുപ്പേരി ഞങ്ങൾ 
ചടുലമായിട്ടങ്ങു മോട്ടിച്ചോണ്ട് 
ഓടിപ്പോമൂഞ്ഞാലിൻ ചോട്ടിലേക്കായ്
ഓണനിലാവത്തൂഞ്ഞാലിലാടാൻ!    

തിരുവോണത്തിന്റന്നച്ഛൻ തന്നെ  
ഉരുളീലുണ്ടാക്കുമടയുംകൊണ്ട്  
പ്രഥമനും പാലിൻ പായസ്സവും
പറയേണ്ടരണ്ടിന്റേം സ്വാദെന്തെന്ന്  ! 

തിരുവോണ രാവിലേ ഞങ്ങളങ്ങ് 
ഒരുവട്ടമൂഞ്ഞാലിലാടിയിട്ട് 
പ്രാതലിനായി  തട്ടീടും ചൂടു 
പുട്ടും കടലയും പപ്പടവും!
 
കാലത്ത് കറുമ്പിപ്പശുവിനേയും
കുട്ടി, മണിയനേം കുളിപ്പിച്ചിട്ട്  
ചന്ദനം ചാർത്തീടും നെറ്റിയിലായ്
ചന്തമവർക്കപ്പോഴെത്രയെന്നോ!

ആട്ടുകല്ലുമരിയും  കഴുകും
കാടിയിൽ പഴഞ്ചോറുമുപ്പുമിട്ട് 
കുടിക്കാൻ കൊടു‌ക്കുമവയ്ക്കെന്നിട്ട് 
കൊടുക്കു'മോണ'പ്പുല്ല് തിന്നുവാനായ്

കുളിയും കഴിഞ്ഞോണക്കോടീമിട്ട്
കളികൾ കളിക്കുവാനോട്ടമാണ്
കിളിത്തട്ട്  തലപ്പന്ത് കുട്ടീം കോലും
കളികൾ കളിക്കുമോരോന്ന് മാറി   

പപ്പടം കാച്ചും മണമടിക്കേ
പാഞ്ഞിടും വീട്ടിലേക്കോണമുണ്ണാൻ
വിട്ടീലെത്തേ കാണാമമ്മയാദ്യം  
ഊട്ടുവത് 'പിതൃക്കന്മാരെ'യൊക്കെ 

നിരത്തിയ തൂശനിലകളിലായ്
നിറയെ കറികൾ വിളമ്പിയിട്ട്,  
പുത്തരിച്ചോറു  വിളമ്പുമച്ഛൻ 
വിസ്‌തരിച്ചങ്ങോട്ടിരിക്കും ഞാനും 

പിന്നെയെല്ലാരുമൊരുമിച്ചങ്ങു 
നന്നായുണ്ണുമോണം സന്തോഷമായ് 
ഓണമുണ്ണാനായോ'രോർഡറു'ണ്ട്
ഓർമ്മപ്പെടുത്താം മറന്നെന്നാകിൽ!

നെയ്യും പരിപ്പും പപ്പടോം ചേർത്തു 
നന്നായിട്ടാദ്യം കുഴച്ചുണ്ണേണം   
പിന്നെ സാമ്പറുമൊഴിച്ചുണ്ണേണം  
പുളിശ്ശേരി ചേർത്തിട്ടടുത്തയൂണ്

ഓരോയുരുളയും വായിലായാൽ 
ഓരോരോകൂട്ടുകറി കൂട്ടേണം
പച്ചടിയും തോരനും അവിയൽ 
ഇഞ്ചിയും, ഓലൻ, നാരങ്ങയച്ചാർ, 

മപ്പാസ്സ്, സ്ട്യൂ, ഇനി കറികളെത്ര!
ഉപ്പേരികൾ മൂന്നും  മാറിമാറീ 
തട്ടേണം കടുമുടാ വായിലിട്ട്
ഇടക്ക് ഒരോ കവിൾ വെള്ളോമാകാം

പൂവൻ പഴം നന്നായ് ഞെവിടിയിട്ട് 
പ്രഥമൻ കുടിക്കേണം സ്വാദായിട്ട്
കയ്യിലൂടേയൊഴുകുന്നുണ്ടെങ്കിൽ   
കയ്യോടെ നക്കിക്കൂടിച്ചിടേണം

പ്രഥമനും പായസ്സോം കഴിക്കേ
പറയേണോ, നാരങ്ങേടച്ചാറും
ഇഞ്ചിപ്പുളിയും തൊട്ടുനക്കാനായ്? 
ഇവയില്ലാതാക്കും ദഹനക്കേട് 

ഒരുപിടിച്ചോറ് കഴിക്കവേണം
മോരുമൊഴിച്ചു,  ദഹിക്കാനായി    
കിട്ടില്ലിതുപോലെ സമ്പൂർണമാ-
യിട്ടുള്ള സദ്യയീ ലോകത്തെങ്ങും!

സദ്യകഴിഞ്ഞു  ചേച്ചിമാർക്കൊപ്പം
ആദ്യമായ് പോയിടും കാണുവാനായ്
കയ്യ്കൊട്ടിക്കളീം, തിരുവാതിരേം, 
കളിക്കുന്നത് പ്രായമായ സ്ത്രീകൾ!

'ഒരുകുടുക്ക, പ്പൊന്നി'ൻ കഥയും,
ഒരു 'ചെമ്പഴുക്കേ'ടെ കഥയും  
"കൊച്ചുകുഞ്ഞിന്റെച്ഛന്റെ'കഥയും  
കളിക്കും മൂന്ന് കഥേo മാറി മാറി!

കുറച്ചുനേരമതു കണ്ടിട്ട് ഞാൻ
കൂട്ടുകാർക്കൊപ്പം പലകളികൾ 
കളിക്കുവാനായിട്ട് പായുമല്ലോ, 
കളിക്കുമിരുട്ട് തുടങ്ങും വരെ ! 

പടിക്കലെ തോട്ടിൽ കുളികഴിഞ്ഞ് 
പടിയും നിലവിളക്കിന്ന് മുന്നിൽ
നാമവും ചൊല്ലിയത്താഴവുമുണ്ട്  
നന്നായുറങ്ങിടും സ്വപ്നോം  കണ്ട്!
           *******      *******
വന്നവ,രെത്രപേരെന്നോടൊപ്പം? 
അന്നത്തെ ഓണക്കാലത്തിലേക്കും
അന്നത്തെ ഓണത്തിൻ സദ്യേമുണ്ണാൻ?  
അന്നത്തെ ഓണക്കളികളിക്കാൻ? 

ഒന്നു ചൊല്ലീടാമോ കൂട്ടുകാരേ? !!! 
ഒന്നും മറന്നു ഞാൻ പോയില്ലല്ലോ!!!
ഒറ്റ 'ലയിക്കി'ലൊതുക്കാമല്ലേൽ
ഒന്നു പരത്തിപ്പറകേമാകാം!!!  

            ********      ********
എന്നെപ്പോലിന്നത്തെയപ്പൂപ്പന്മാർ 
ഇന്നു ഗൃഹാതുരത്വമറിയേ  
ഇന്നത്തെ കുട്ടികൾക്കൊക്കെയത്
അന്യമാ, ണറിയില്ല, തെല്ലുപോലും!!! 
   
 

2020 ഡിസംബർ 11, വെള്ളിയാഴ്‌ച

28. ഒരു തിരിഞ്ഞു നോട്ടം

 28.   ഒരു തിരിഞ്ഞു നോട്ടം 

അറിയാമെനിക്കിനിയും  തിരിയേയൊരു'പോക്ക്', 
അതിമോഹമാണെന്ന സത്യം!
തിരിഞ്ഞൊന്നു 'നോക്കു'വാൻ ആരുമേ,യനുവാദം
തരികവേണ്ടെന്നതും സത്യം   

തിരിഞ്ഞൊന്നു നോക്കിയാൽ മനസ്സിന്നു മടിയാണ്  
തിരികേ പോരാനായി വീണ്ടും
ബാല്യത്തിൻ സൗകുമാര്യമത്രയേറെയോർമ്മയിൽ 
മുല്ലപ്പൂ സൗരഭ്യമായ് നിറഞ്ഞ് 

തുളുമ്പവേ മനമൊരു വെഞ്ചാമരതുല്യം 
തുള്ളിക്കളിക്കും കുഞ്ഞാട് പോലെ!  
മേയാനായവനെത്രയോ വെമ്പൽ  കൊള്ളുന്നെന്നോ   
പോയോരാ ബാല്യത്തിൻ മേട്ടിലായ്, 

നുകരാൻ,  കൊതിതീരെ പച്ചപ്പിൻ  നിറമുള്ള
നറുബാല്യ തരുലതകൾ!
ഓർമ്മതൻ ചെപ്പു തുറന്നിട്ടതിലുള്ളവയെ
ഓർത്തെടുത്തൊന്ന് മിനുക്കട്ടെ ഞാൻ!

ബാല്യത്തിലിണങ്ങിയ കളിക്കൂട്ടരാരൊക്കെ? 
ബാഹ്യമായിട്ട് പിണങ്ങിയോരും
തങ്കപ്പൻ,  വേലപ്പൻ കുട്ടൻ,  കരുണാകരൻ
ശങ്കരൻ, അപ്പു, കുഞ്ഞുകൃഷ്ണൻ

എത്രയെത്ര പേരുകളേതൊക്കെ   ക്ളാസ്സുകളിൽ 
എത്രയെന്നിന്നോർമ്മയില്ലെനിക്ക് !
എത്രയെത്ര കളികൾ കളിച്ചുവെന്നോ ഞങ്ങൾ 
എന്ത് രസമായിരുന്നുവെന്നോ!

തോട്ടിലെ തണുപ്പേറും  വെള്ളത്തിലൂളിയിട്ടും  
കൂട്ടരെ വെള്ളത്തിൽ മുക്കിത്താഴ്തീം      
തണുപ്പേറിയ  വെള്ളം കുടിച്ചും കുടിപ്പിച്ചും   
തല തുവർത്താതേ നടന്നും  

ജലദോഷം പിടിപെട്ടു  മൂക്കളേമൊലിപ്പിച്ച് 
വലഞ്ഞു നടന്നോരു കാലം!
അന്യോന്യമെന്തിനും  അടികൂടുന്നതിനൊക്കെ 
അടിയെത്ര സാറന്നു തന്നൂ!  
                                      
കുസൃതികളെത്രയേറെ കാട്ടിയില്ലാ ഞങ്ങൾ
കുന്നായ്മേമതുപോലെ തന്നെ
കുഴികുഴിച്ചിട്ടതു പുറമേയടച്ചിട്ടു
കൂട്ടരേ വീഴ്ത്തിയൊരു നാളിൽ 

കൂട്ടത്തിൽ ചാടിയതൊരു ബാലികയാരുന്നു 
കളി കാര്യമായെന്നു മാത്രം!
*****                *****             *****   
എൻചുണ്ടിലറിയാതൊരു പുഞ്ചിരി വിടർന്നത് 
എൻപ്രിയതമ കണ്ടുപോയി !
*****                *****             *****   
തിരികെ വരാതിനി തരമില്ലാതായല്ലോ!
തിരിച്ചിതാ ഞാൻ വന്നീടുന്നു,
നുകർന്നിട്ട് മധുരമാ, മതിവരാ,  ബാല്യത്തിൻ 
നാളിലെയോർമ്മത്തേൻ കൂട്ടിൽ നിന്ന്  !!!









2020 ഡിസംബർ 10, വ്യാഴാഴ്‌ച

47. എൻ്റെ വിദ്യാരംഭം.


       47.  എൻ്റെ   വിദ്യാരംഭം

കുളിയും കഴിഞ്ഞു കുറിയുമിട്ട് 
തെളിയും വദനവുമായ് മെല്ലേ 
അച്ഛനും ചേച്ചിയ്ക്കുമൊപ്പം പോയി
ആശാൻ പള്ളിക്കൂടമമ്പലത്തിൽ

ഒരു തളിര് വെറ്റിലയിൽ നൽകീ   
ഗുരുദക്ഷിണയാശാനു, പിന്നെ    
ഗുരുവെൻ്റെ തലയിൽ കൈവയ്ക്കേ  
ഒരു കുളിര്  തനുവെപ്പുണർന്നു

ഗുരുവിന്നനുഗ്രഹമാണതെന്ന്
ഒരു മാത്രയന്ന് നിനച്ചില്ല ഞാൻ
ഗുരു  പിടിച്ചെന്നേയിരുത്തീ 
ഒരു ഓലത്തടുക്കിലായ് മെല്ലേ 

വലതുകൈച്ചൂണ്ടു വിരൽ പിടിച്ച്
വളയാതത് നേരേ നിവർത്തിയിട്ട് 
എഴുതിച്ചെന്നേ 'ഹരിശ്രീ'യാശാൻ  
പൂഴി മണ്ണിലനേകം  തവണ

ചൊല്ലിച്ചദ്ദേഹം 'ഹരിശ്രീ'യെന്നു
എല്ലായ്പ്പോഴുമെഴുതിച്ചീടവേ
ചൊല്ലാതെചൊല്ലി, രഹസ്യമായി
ചൊല്ലിപ്പഠിച്ചതു ഞാനെന്നുള്ളിൽ 

ആദ്യാക്ഷരങ്ങളെഴുതിച്ചെന്നെ
ആശാനൊരാനന്ദത്തേരിലേറ്റി
അക്ഷരമുറ്റത്ത് പിച്ചവയ്ക്കാനും   
അറിവിന്റെ തേൻ നുകരാനുമായ് 

നാരായത്തുമ്പാൽ പനയോലേല-
ക്ഷരമാലയെഴുതിയെനിക്ക് തന്നു
വേനപ്പച്ചേടെയില ഞെരുടി 
ഞാനാ അക്ഷരത്തിന്മേല് തേച്ചു 

കറുപ്പിൻ നറുനിറം വന്നപ്പോൾ
നിറഞ്ഞുതുളുമ്പിയെൻ സന്തോഷം
അറിയാതൊരുമ്മ കൊടുത്തതിന്ന് 
പറയല്ലേ ആരോടും നിങ്ങളത്

ആശാൻ പള്ളിക്കൂടമിന്നില്ലല്ലോ
ആശാനുമന്നത്തേപ്പോലിന്നില്ല
പനയോലപ്പുസ്തകോമിന്നില്ല
പനയോല പോലും കാണ്മാനില്ല
  
ആശയുണ്ടിന്നെനിക്കൊന്നുകൂടി
ആശാൻ്റെ ശാലയിലൊന്നുപോയി
ആശാൻ്റെയനുഗ്രഹം വാങ്ങിയിട്ട് 
ആ പൂഴിമണ്ണിലായൊന്നെഴുതാൻ!

ഗുരുവിനെയോർത്തൊന്നു ധ്യാനിക്കൂ 
ഒരു പുത്തൻ കാരിയം ചെയ്യുമ്പോൾ   
ഗുരുവിന്നനുഗ്രഹമില്ലെങ്കിൽ
ഗുരുത്വമില്ലാത്തവനായ് പോകും !

2020 ഡിസംബർ 8, ചൊവ്വാഴ്ച

ഉള്ളടക്കം.

                         ഉള്ളടക്കം

                1. പഞ്ചഭൂതങ്ങൾ 
                                                                   
 1.  ഭൂമി ഭൂതം           ..   ധരണീ പുരാണം   
 2.  ജല ഭൂതം            ..   വാരീ പുരാണം
 3.  വായു ഭൂതം        ..   മാരുത പുരാണം
 4.  അഗ്നി ഭൂതം       ..   പാവക പുരാണം
 5.  ആകാശ ഭൂതം  ..   ഗഗന പുരാണം 

            2. പരിവാരങ്ങൾ

 6.  അരുണ ചംക്രമണം                        ..    
 7.  ചൊല്ലുമോ തിങ്കളേ?                       ..
 8.  ഗിരി രോദനം                                    ..
 9.  വയലേലയുടെ വിലാപം                 ..
10. വേനൽമഴക്കാല വ്യോമം                    ..
11. വർഷ ഹർഷം                                  ..
12.  കേഴുന്ന വഴിത്താര                        ..
13.  വസുമതിയുടെ പ്രണയിതാക്കൾ
14.  പൂമ്പാറ്റയുടെ മനോഗതം              ..
15.  അരുണ വർണ്ണങ്ങൾ                     ..
16.  പുലർകാല കാഴ്ചകൾ                 ..
17.  ഒരു വേനൽമഴക്കാലം                  ..
18.  എന്റെ ഗ്രാമം അന്നും ഇന്നും        ..
19.  അമ്മയെന്ന നിർവൃതിച്ചെപ്പ്         ..
20.  മനസ്സെന്ന അഭിലാഷച്ചെപ്പ്          ..
21.  മനസ്സൊരു പ്രഹേളിക                   ..
22.  ഹൃദയ താളങ്ങൾ                           ..
23.  ഓർത്തെടുക്കട്ടെ ഞാൻ               ..
24.   മധുര ചിന്തകൾ                             ..
25.  നെയ്തലാമ്പലിനോട്                    ..
26.  ഗുരുനാഥന്മാർ                                .. 
27.  ഒരു മാമ്പഴക്കാലത്തിന്റെ ഓർമ്മ 
28.  ഒരു തിരിഞ്ഞു നോട്ടം                   ..
29.  ഓർമ്മയിലായ ഓണക്കളികൾ  ..
30.  പ്രണയ പുഷ്പ്പങ്ങൾ                    ..
31   പ്രണയ ചാപല്യങ്ങൾ                    ..        32.  ബാർബിയുടെ ദുഃഖം                    ..
33.  സ്നേഹഭാവങ്ങൾ                        ..  
34.  പ്ലാസ്റ്റിക് പൂക്കൾ                           ..
35.  പൊട്ടനെ ചെട്ടി ചതിച്ചാൽ           ..        36.  അമൃത ചംക്രമണം                       ..
37.  പാക്യജനക ചംക്രമണം               ..
        (ശാസ്ത്ര കവിത)                       
38.  ഉത്തരം പറയാമോ?                       ..
39.  കുടചരിതം                                      ..
40.  ഞാൻ കവളപ്പാറയുടെ  
       ദുഃഖപുത്രൻ                                     ..      41.  അക്കരപ്പച്ചയിൽ പൊലിയുന്ന                    സ്വപ്നം                                            ..
42.   ഒരു സങ്കീർത്തനം പോലെ           ..
43.   ഫയദോറിന്റെ അന്ന                     ..      44.   ഒരു പക്ഷി വൃക്ഷ സംവാദം(1)     ..      45.   വീണ്ടും ഒരു പക്ഷി വൃക്ഷ
         സംവാദം (2)                                   ..
46.   ശകുനവും കോവിഡും പിന്നെ
         ഞാനും                                            ..   
47.   എന്റെ  വിദ്യാരംഭം                          ..     
48.   മകനെ ഓർത്ത്                              ..
49.   മാവേലി ഇന്നോണം കാണാൻ
         വന്നാൽ                                           ..  
50.   പൂവൻ കോഴി                                  ..  
51.   വൃശ്ചികക്കാർത്തിക                     ..   
52.   കാവലാൾ                                        ..  
53.   ഉറക്ക നീതികൾ
54.   ആശ്വാസ തീരം                             ..
55.   "ഉട്ടോപ്പ്യ' രാഷ്ട്രം                           ..  
56.   കൊറോണച്ചിന്തകൾ                       .. 
57.   'മച്ചിങ്ങാ,യച്ചിങ്ങാ,വെള്ളയ്ക്കാ'  .. 

പഞ്ചഭൂതങ്ങളും പരിവാരങ്ങളും


പഞ്ചഭൂതങ്ങളും പരിവാരങ്ങളും






   ഉപഗുപ്തൻ   കെ അയിലറ 








       കളിവീണ പബ്ലിക്കേഷൻസ്
         തിരുവനന്തപുരം 695025

(മലയാളം) PANCHABHOOTHANGALUM PARIVAARANGALUM.





(Malayalam)
PANCHABHOOTHANGALUM PARIVARANGALUM
(Poetry Collections)
By Upagupthan K. Ayilara
First Edition :  April 2021
Lay out  :  Salil U.
Printed at:
Time Offset Printers, Thiruvananthapuram
Cover : Salil U
Publishers:
Kaliveena Publishing House
Thiruvananthapuram 695025

All rights reserved.  No part of this publication may be reproduced or transmitted in any form or by any means without the prior permission of the auther.

Price:  ₹ 130.00

2020 ഡിസംബർ 7, തിങ്കളാഴ്‌ച

ഉപഗുപ്തൻ കെ. അയിലറ.



 

ഉപഗുപ്തൻ കെ. അയിലറ  

1943 ൽ കൊല്ലം  ജില്ലയിലെ അയിലറ എന്ന ഗ്രാമത്തിൽ ജനനം. 1963 മുതൽ
2002 വരെ കേന്ദ്ര ഗവർണമെന്റിൻറ വിവിധ മന്ത്രാലയങ്ങളുടെയും കീഴിലായി മദ്ധ്യപ്രദേശ്, ഓടീഷ, കൽകട്ട, ഡൽഹി,
തിരുവനന്തപുരം എന്നിവിടങ്ങളിൽ
ജോലി ചെയ്തു. കേന്ദ്ര സർവീസിൽ നിന്നും വിരമിച്ച ശേഷം 2003 മുതൽ 2013 വരെ ലോകാരോഗ്യ സംഘടനയുടെ കീഴിൽ സാമ്പത്തിക ഉപദേഷ്ട്ടാവായി, കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപ്പാക്കുന്ന ഒരു ലോക ബാങ്ക് പ്രോജക്ടിൽ, ജോലി ചെയ്തു.  ഇപ്പോൾ തിരുവനന്തപുരത്ത്  താമസം.

ഭാര്യ                    :         ജയകുമാരി
മക്കൾ                :         സലിൽ, വിമൽ
കൊച്ചുമക്കൾ   :        വിവാൻ, തൻവി
വിലാസം             :        സവിധം, 34, സൂര്യ,
                                       മണ്ണാമൂല,    
                                       പേരൂർക്കട,
                                       തിരുവനന്തപുരം
                                       695005
                                      
ഫോൺ             ..          +918547487211
                                       
E-mail     :     k.upagupthan@gmail.com
   
ഗ്രന്ഥകർത്താവിന്റെ മറ്റു കൃതികൾ:

1.  "ദണ്ഡകാരണ്യം മുതൽ ഇന്ദ്രപ്രസ്ഥം          വരെ"  (ആത്മകഥ)  
.     (Publishers : Prabhath Bookhouse)
2.  "പഞ്ചഭൂതങ്ങളും പരിവാരങ്ങളും"
.     (കവിതകൾ)