ഇന്നിൻ കുരുന്നുകൾ വാടുന്നുവോ
_____________________________________
ഉപഗുപ്തൻ കെ. അയിലറ
.....
ഇന്നിൻ കുരുന്നുകൾക്കാവില്ലയല്ലോ
ഒന്നു നേരാംവിധം ശ്വാസം വിടാനായ്!
കൂട്ടുകാരൊത്ത് കളിച്ചു മദിക്കുവാൻ
കോവിഡു സമ്മതിക്കില്ലെന്നു വന്നാൽ!
വിദ്യാലയത്തിൽ പോകാനാകാതെയും
വിദ്യവേണ്ടപോലഭ്യസിക്കാതെയും
എന്താകുമവരുടെ ഭാവിയെന്നോർത്ത്
സന്താപം കൊള്ളുന്നു മാതാപിതാക്കൾ
പഠിത്തമേറെനാളോൺലയിനായാൽ
കഠിനമായ്മാറാം ചിലരുടെ നില
അധികനാളിത് തുടർന്നുപോയെന്നാൽ
അറ്റുപോയിടാമവരുടെ ക്ഷമ!
കളികളോ അന്യമായ് മാറുന്നവർക്ക്
വെളിയിൽ തനിച്ച് പോകാനുമാകില്ല
തളിർ പോലേയുള്ളോരവരുടെ ചിത്തം
തളർന്നുപോകാതെയെങ്ങനെ നോക്കും?
ശാരീരികാരോഗ്യവും മനസ്സിന്റെ-
യാരോഗ്യവും തകരാമവരുടെ!
പ്രതിവിധികാണേണ്ടതല്ലേയതിന്ന്
പുതിയമാർഗ്ഗങ്ങൾ കാണുക വേണം
മുറ്റമുള്ളവർ കളിക്കളമായി
മാറ്റിയെടുക്കണം കുട്ടികൾക്കായി
മുറ്റമില്ലാത്തവർ മാറ്റിയെടുക്കൂ
മട്ടുപ്പാവുണ്ടേൽ കളിക്കളമായി
അവ രണ്ടുമില്ലയെങ്കിൽ വീടിന്ന-
കവും മാറ്റിടൂ കളിക്കളമായി
മാറണം കളിക്കൂകൂട്ടുകാരായിട്ട്
മാതാപിതാക്കളവർക്കൊപ്പമായി
മനസ്സിനുല്ലാസവുമൊപ്പം വ്യായാ-
മവുമേകാനത് നല്ല മാർഗ്ഗമാകും
കൊറോണയിവിടുന്നു പോകുംവരെ
കുരുന്നുകൾ വാടാതെ നോക്ക വേണം!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ