പൂട്ടു വീണ ജീവിതങ്ങൾ
----------------------------------------
മാലോകരാകെയൊരു കൊച്ചണുവിന്റെ
പേരിൽ
മാഴ്കിത്തളർന്നു ദിനരാത്രി കഴിച്ചുകൂട്ടേ
കാലന്റെ പാശവുമൊരുഗ്രവിനാശമാകും കാലം മനുഷ്യനു പരീക്ഷകളേറെ നൽ കും.
ഓളങ്ങളായി വരുമെന്നു വിദഗ്ധ വാക്യം
ഓഘം വിനാ,യണു 'കൊറോണ'തരംഗ മെന്നാം!
എത്തിക്കഴിഞ്ഞിതു തരംഗമാതാദ്യര ണ്ടും
മൂന്നിന്റെ കാലടിയൊലിക്കതി ദൂരമാകാ!
മെയ്തൊട്ടടുക്കരുതൊരാളു,മതാണു കാമ്യം
മാസ്ക്കും ധരിക്കുക തഥാ കഴുകീടണം കൈ
വീക്ഷിച്ചുപോകിലിവയൊക്കെയുമപ്രകാരം,
രക്ഷപ്പെടുന്നതെളുതെന്നു പറഞ്ഞിടുന്നു.
ഓളങ്ങളിങ്ങനെ കടന്നു വരുന്നുവെങ്കിൽ
താളം ക്രമേണയതുപോലെ തകർന്നു പോകാം
മർത്യന്റെ ജീവിതമതിൻ ഗതിതന്നെ മാറാം
ഓർത്താലതെത്രയതിഭീകരമെന്നു സാരം!
പാവങ്ങളെത്രയിവിടെക്കഴിയുന്നുവെന്നോ
ജീവിക്കുവാൻ ദിവസ വേതന ജോലി ചെയ്താൽ
അന്നന്നു മാത്രമതിജീവന മാർഗ്ഗമാകും
ഒന്നോടെയാ വരവു നില്ക്കുക കഷ്ട മല്ലോ!
അങ്ങാടികൾ തുടരെയിങ്ങനടച്ചുവെ ന്നാൽ
എന്താകുമെന്നറികയില്ലയവസ്ഥ വ്യാപാ-
രത്താലെ ജീവിത ഉപാധി തരപ്പെടുത്തേ-
ണ്ടുന്നോരുടേയു,മിതുപോലെയനേകമോർക്കൂ !
ലക്ഷോപലക്ഷമിതുപോലെ,യനേകരുണ്ടാം
കുക്ഷിക്കുവേണ്ടിയലയേണ്ടിവരുന്നയാൾക്കാർ
മാർഗ്ഗങ്ങളൊക്കെയടയുമ്പൊഴിവർക്കുസ്വന്ത-
മാത്മാവിനെക്കുരുതി ചെയ്യുകയൊറ്റ മാർഗ്ഗം
കോടീശ്വരപ്രഭുവുമുണ്ടിവിടിന്നനേകം!
കോടിപ്പണം വെറുതെ കൂട്ടിയൊളിച്ചു വയ്പ്പോർ!
ആകില്ലകൂട്ടുവതിനായിപണത്തെയങ്ങേ
ലോകത്തിലേയ്ക്കവരതോർക്കുകയില്ലതെല്ലും!
ഈരണ്ടു കൂട്ടരുടെ രക്തമൊരേ നിറ ത്തിൽ
ഇല്ലൊട്ടുമേയൊരു വിവേചനമീ കൊറോ ണയ്
ക്കീരണ്ടുപേരുമൊരുപോലെ കൊലയ് ക്കു പോലും!
ആരും കൊറോണയുടെ വായിലകപ്പെടാ മേ!
ചിന്തിക്കവേണമതിനാലെ ധനപ്രഭുക്കൾ
എന്തിന്നു വേണ്ടിയിനിയീ പണമൊക്കെ പൂഴ്ത്താൻ?
അന്നത്തിനായി വലയുന്നയനേക പാവം
നാട്ടാർക്കു വേണ്ടിയതുമൊന്നുപയോഗമാക്കാം.
ചിന്തിക്കവേണ,മതിനായിയൊരുക്കമായാൽ
ചിത്തത്തിനെത്രയധികം സുഖമേറുമെ ന്നും
എന്തിന്നുവേണ്ടിയതുവേണ,മതും പ്രധാനം
ഉത്തുംഗ ചിന്ത മനതാരിനു ശോഭയേറും!
(Copy Right :Upagupthan K. Ayilara)
ത ഭ ജ ജ/
- - u / - u u / u - u / u - u /
ഹാ! പാപ/മോമൽ മ/ലരേ ബ/ത! നിന്റെ/
ഗുരു ഗുരു
- -
മേ ലും
ചൊല്ലാം വസന്തതിലകം തഭജം ജഗംഗം ഗണവ്യവസ്ഥ ത ഭ ജ ജ ഗുരുഗുരു
മ ഭ ജ സ,
- - - / - u u / u - u / u u - /
ന യ ര ത
u u u / u - - / - u - / - - u /
ത്രിഗുരു, മുഖഗുരു. മധ്യാന്തം,
ത്രിലഘു, മുഖലഘു മധ്യാന്തം
ഗുരുലഘുവിന്യാസക്രമം | ഗണത്തിന്റെ പേര് | ഉദാഹരണം | ചിഹ്നം | അക്ഷരം |
ആദിലഘു | യഗണം | സലീലം | U_ _ | യ |
മദ്ധ്യലഘു | രഗണം | രാഗിണീ | _ U _ | ര |
അന്ത്യലഘു | തഗണം | സുരസാ | _ _ U | ത |
ആദിഗുരു | ഭഗണം | നീരജ | _ U U | ഭ |
മദ്ധ്യഗുരു | ജഗണം | രാധികാ | _ U_ | ജ |
അന്ത്യഗുരു | സഗണം | അനഘാ | U U_ | സ |
സര്‍വ്വഗുരു | മഗണം | പാതാളം | _ _ _ | |
സര്‍വ്വലഘു | നഗണം ഓർമ്മകൾ വ്യഥകൾ സന്താപങ്ങൾ |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ