2022 ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

മാരകാകളി & രഥോദ്ധത

മാരകകളി


ലക്ഷണം


കവിത :
ബലിതർപ്പണം.
-- ചന്ദ്രമേനോൻ .
----------------------------
ചാണകം മെഴുകിയ
മണ്ണുമ്മറത്തിന്റെ
കോണിൽ മുത്തച്ഛനെൻ 
 കാവൽ .
മാറോടുചേർത്തു
കിടത്തുമ്പോൾ മുത്തശ്ശി
ചായുറക്കും പാട്ടുകാരി .

ഒന്നാ അടുക്കളച്ചായ്പ്പിൽ
നിന്നും പുറത്തെത്തുമ്പോൾ 
അമ്മതൻ മുത്തം.
പട്ടണത്തിൽ നിന്നും
ഒട്ടുനാൾകൂടവേ 
എത്തുമ്പോളച്ഛന്റെ
സ്നേഹം .
എല്ലാമനസ്സുമെൻ
കൂടെനിന്നന്നെന്റെ
കുറ്റംകുറവൂ പൊറുത്തു 

കാലം കടന്നങ്ങുപോയിദൂര .
സ്വപ്നജാലം തുറന്നു നഗരം.
അരുതാത്തതായ് ഗ്രാമ
സൗഭഗമോർക്കുവാൻ
സമയമില്ലാതെ ഞാൻ മാറി.
ഒടുവിലീ സന്ധ്യയിൽ,
തളരുന്ന മനമെന്തോ
തിരയുന്ന വേളയിൽ,
ഞെട്ടി.
കറുകയും പൂവും
സമർപ്പിച്ചു തീർക്കുവാൻ
കഴിയാത്ത നേരിൽ പകച്ചു.

കണ്ണായിരം ചൊല്ലേ -
ണ്ടൊന്നാ വടക്കിനി -
ച്ചുമർചാരിയമ്മ
നിന്നെങ്കിൽ.
ഇരു കൈകൾ നീട്ടി
വിളിയ്ക്കേണ്ട, ചുമയുമായ-
ച്ഛൻ കിടന്നിരുന്നെങ്കിൽ 
മുളകുമുപ്പും ഉഴിഞ്ഞന്തി -
യ്ക്കടുപ്പിൽ കളയാൻ 
മുത്തിയുണ്ടെങ്കിൽ !
ഉണ്ണി വരണുണ്ടോ 
എന്നുറ്റുനോക്കി വടികുത്തി മുത്തച്ഛനുണ്ടെങ്കിൽ.

ഇവിടെയെന്നമ്മേ 
യെന്നച്ഛാ , പിടയ്ക്കുന്ന
മനമോടെ ഉണ്ണിതളർന്നു .
അറിയുന്നു, അച്ഛനും
അമ്മയും പോയാൽ 
പിന്നുലകത്തിൽ മർത്ത്യ-
നനാഥൻ 
ഇണയും കിടാങ്ങളും
കൂടെയില്ലേയെന്ന 
നിനവിൻവിഷാദാർദ്ര
പരിധിയല്ലോ.
നീരെന്നും കീഴോട്ടായി 
മാത്രമൊഴുകും 
നേരെന്റെ ജീവന്റെ
തേങ്ങലായി .
അവിടുത്തേയ്ക്കരുളാൻ
മറന്നൊരാ പൊരുളെനി-
യ്ക്കരുളാൻ മറന്നെന്റെ 
 മക്കൾ.

=================================

ബലിതർപ്പണം 

ചാണകം പൂശിയോരുമ്മറത്തിന്റെയാ
കോണിൽ മുത്തച്ഛനെൻ കാവൽ .

മാറോടു ചേർന്നുറങ്ങീടവേ 
മുത്തശ്ശി
ചായുറക്കും പാട്ടുകാരി .

==================================


മാനത്തു പാറിക്കളിക്കവേ വെൺമേഘ 
മാലാഖമാർക്കൊരു മോഹം!

പൂനിലാവിൽ ലയിച്ചാലോലമാടിയാ
ഭൂമിയിലൊന്നുപോയാലോ!

കാഴ്ചകൾ കാണുവാനേറെയുണ്ടായിടും 
കണ്ടിട്ടുതന്നിനിക്കാര്യം

താമസിച്ചില്ലപിന്നുത്രാടരാത്രിയിൽ
താഴേയ്ക്കവർ യാത്രയായി

തൂനിലാവിൻ നനുത്തുള്ളൊരാ രശ്മിയിൽ
തൂങ്ങിയൂയലാടിപ്പോയി,

തമ്മിൽരഹസ്യങ്ങളന്യോന്യമോതിയും
താഴേക്കു നോക്കി രസിച്ചും.

കാണുവാനായിടേ ഭൂമിതൻ രൂപത്തെ
കോൾമയിർ കൊണ്ടവരെല്ലാം!

എന്തോരു ലാവണ്യമീധരിത്രിക്കെന്നു
ചിന്തിച്ചവരൊന്നുപോലെ. 

കാണുന്നതൊക്കെയും പുത്തനാം കാഴ്ചകൾ
ഓണ ഒരുക്കങ്ങൾ വേറെ 

രാവേറെ ചെന്നിട്ടും കുഞ്ഞുങ്ങളൂയലിൽ
അവോളമാടി രസിപ്പൂ.

പൂനിലാ/വെട്ടത്തി/ലെത്രയോ ചന്തമാ
പൂക്കളം കാണുവാനെന്നോ! 

കാഴ്ചകൾകണ്ടങ്ങു മെല്ലെനീങ്ങീടവേ
കണ്ണൊന്നു മങ്ങിയപോലെ
 
എന്തോ കറുത്തരൂപങ്ങൾ നുഴഞ്ഞതാ 
മന്ദം പടരുന്നിടയിൽ 

തങ്ങളെപ്പോൽ ചലിക്കും രൂപമെങ്കിലും
തങ്ങളെക്കാൾ ഭാരമേറും

താഴേക്കു നീങ്ങുവാനാകാതെ വന്നിടേ 
കാഴ്ചയോ തീർത്തുമില്ലാതായ് !

"മോദമോടെങ്ങളെക്കൊണ്ടിങ്ങു വന്നൊരാ 
പൂനിലാവെങ്ങോ മറഞ്ഞു!

ഒന്നുമേ കാണുവാനാകാത്തവസ്ഥയിൽ
ഒക്കുമോ മേലോട്ടു പോകാൻ?

വന്നൂ വിരുന്നുകാരായിട്ടു ഭൂമിയിൽ
എന്നാലബദ്ധം പിണഞ്ഞോ!

മാലാഖമാരായി വന്നോരു ഞങ്ങൾക്കു
മാലിന്യത്താൽ വരവേൽപ്പോ!

ആതിഥേയയായിത്തീരേണ്ട ഭൂമിക്ക്
ആതിഥ്യമര്യാദയില്ലേ?

സംഭവ്യമാകില്ലതവ്വിധം കാരണം
സർവ്വംസഹയല്ലോ ഭൂമി!"

ഇവ്വിധം ചിന്തിച്ച മാലാഖമാരൊക്കെ
നിർവ്വികാരത്തിലങ്ങാണ്ടു.

നീലക്കടലിൽനിന്നെത്തുമാ നീരാവി
മേലോട്ടവരെയുയർത്തേ

ചൊല്ലീയവരോടായെല്ലാമറിയുമ്പോൽ
തെല്ലൊരു നീരസത്തോടെ
 
"ആരുമേ സംശയിക്കേണ്ടിതിന്നൊക്കെയും
കാരണക്കാരാം മനുഷ്യർ 
 
മാതാവിനെത്തന്നെ ദ്രോഹിക്കും മാനുഷർ
മാലിന്യത്തിന്റെയുറവ!

വേറേവഴിയൊന്നും നോക്കേണ്ടിനിനിങ്ങൾ 
മാറിടുംകാർമേഘമായി

വാനത്തി/ലേക്കുയർ/ന്നെത്തേ ത/ണുത്തിട്ടു
വർഷിച്ചിടാം ഭൂമിമേലേ 

ഖേദിക്ക/വേണ്ടാ ചെന്നെത്തിടാം 




നീലവാനിന്റെവെൺമേഘമാലാഖമാർ 
നീലക്കടൽനുരയായി!

മാറാം പുത്തനാമ വതാരമായിടാം 






🔔🦚🔔🦚🔔🦚🔔🦚

ദേവതാസങ്കല്പം : സുബ്രഹ്മണ്യൻ വൃത്തം : രഥോദ്ധത
 
***************************

വേലവാ! സകലസങ്കടങ്ങളും
തീരുവാൻ തിരിയുഴിഞ്ഞുകുമ്പിടാം,
കാവലായ് മുരുകനെത്തിടാനിവൻ
താവകാംഘ്രിയുഗളം നമിച്ചിടാം!

ജ്യോതിഷം രചനചെയ്ത വേലവാ!
ദേവസേനയുടെ നായകാ! തൊഴാം. 
താരകാസുരനെ വെന്നപോലെയി-
ക്കാലദോഷവുമടക്കിടേണമേ!

നീലമാമയിലിലേറിവാണിടും
ബാഹുലേയനടതന്നിലെത്തിടാം.
മേലിലീ ധരയിലുള്ള ജീവിതം
വേലവാ!മനമലിഞ്ഞുകാക്കണേ!

        സന്ധ്യാവന്ദനം 

🌷🌷🌷🌷🌷🌷🌷🌷
       വിനോദ് പെരുവ

 









കണ്ണുനീർ തൂകി 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ