2022 ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

എന്റെ തിരുവനന്തപുരം ജില്ല (ഗാനം)

എന്റെ തിരുവനന്തപുരം ജില്ല.
-------------------------------------------
ഉപഗുപ്തൻ കെ അയിലറ.           

പത്മനാഭസ്വാമിയുടെ തിരുസന്നിധാനം 
സ്വാതിസംഗീതമിവിടലയടിച്ചു.
ചട്ടമ്പിസ്വാമികളും ഗുരുദേവനുമയ്യ-
ങ്കാളിയും നവോത്ഥാനം രചിച്ചിവിടെ 
..ഈ അനന്തപുരി തന്നിൽ
         
       ....... പത്മനാഭ ....(2)

ഇവിടല്ലോ ജനിച്ചു രവിവർമ്മേമാശാനും,
കവി ഉള്ളൂരോ മരുമകനുമായി.
ഹരിതസുന്ദരമാമീ കേരളക്കരതൻ  ഭരണസിരാകേന്ദ്രവുമിവിടല്ലോ!
           ....... പത്മനാഭ ....(2)

കോവളവും, ശംഖുമുഖോമാറ്റുകാലും, തുമ്പേo
കോടമഞ്ഞലഞ്ഞീടുന്ന പൊന്മുടിയും, 
തിരുവല്ലവും ശിവഗിരിയും വർക്കലേം  
തിരുവനന്തപുരത്തിന്നഭിമാനം! 
                     ....... പത്മനാഭ ....(2)

     
           ---------------------------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ