*വൃത്ത മഞ്ജരി (ലളിതപാഠം ) 1*
====================
1)പദ്യം വാര്‍ക്കുന്ന (അളക്കുന്ന )തോതാണ് വൃത്തം.
2) വൃത്ത ശാസ്ത്രത്തില്‍ സ്വരമാണ് അക്ഷരം.
3)സ്വരം രണ്ട് തരം; ഹ്രസ്വം,ദീര്‍ഘം.
4)ചുരുക്കി ഉച്ചരിക്കുന്നവ ഹ്രസ്വം. (അ,ഇ,ഉ,എ,.....)
5)നീട്ടി ഉച്ചരിക്കുന്നവ ദീര്‍ഘം (ആ,ഈ,ഊ,ഏ...)
6)ഹ്രസ്വാക്ഷരങ്ങളെ വൃത്ത ശാസ്തത്തില്‍ ലഘു എന്നും
ദീര്‍ഘാക്ഷരങ്ങളെ ഗുരു എന്നും വിശേഷിപ്പിക്കുന്നു.
*വൃത്തത്തിന്‍റെ ബാലപാഠം ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള കോംപോസിഷന്‍....*
താഴെ പറയുന്ന വാക്കുകളില്‍ എത്ര മാത്രയുണ്ടെന്ന് കണ്ടെത്തുക.
1)കമല
2)താമര
3)കവിത
4)കാമുകി *വൃത്തശാസ്ത്രത്തില്‍ സ്വരമാണ് അക്ഷരം എന്നതിന്‍റെ വിശദീകരണം.*
വ്യഞ്ജനവും ചില്ലും അക്ഷരമല്ല.അവയ്ക്ക് പ്രാണനില്ല.സ്വരമാകുന്ന അക്ഷരം വ്യഞ്ജനത്തോട് ചേരുമ്പോള്‍ ജീവന്‍ വയ്ക്കുന്നു.
ഉദാ....കമല
ക്+അ》ക
മ്+അ 》മ
ല്+അ 》ല.
ഇവിടെ അക്ഷരം മൂന്നും *അ* ആണ്.
*കാമുകി*
ആ, ഉ, ഇ. എന്നിവയാണ് അക്ഷരം.
*വൃത്ത മഞ്ജരി (ലളിതപാഠം 3)*
=====================
*ഗണം*
===========
1)ഗണമെന്നാല്‍ അക്ഷരങ്ങളുടെ കൂട്ടമെന്ന് പറഞ്ഞുകഴിഞ്ഞു.
2) വൃത്തങ്ങളെ സംസ്കൃതം,മാത്ര,ഭാഷ എന്നിങ്ങനെ മൂന്നായി തിരിക്കാം.
3)ഇവ പരസ്പര ബന്ധിതമാണ്.
4)സംസ്കൃതകാവ്യങ്ങളിലാണ് ഗണങ്ങള്‍ക്ക് പ്രാധാന്യം.
5)ഗണങ്ങള്‍ എട്ടെണ്ണമാണ്.
യഗണം
രഗണം
തഗണം
ഭഗണം
ജഗണം
സഗണം.
മഗണം
നഗണം.
(തുടരാം....🙏 )
*വൃത്തമഞ്ജരി (ലളിതപാഠം 4)*
=========================
എട്ടു ഗണങ്ങളെ പരിചയപ്പെട്ടു. ഗണം തിരിക്കാന്‍ പഠിക്കും മുന്‍പ് മറ്റൊന്നു അറിഞ്ഞിരിക്കണം.
*ലഘു ഗുരുവാകുന്ന സന്ദര്‍ഭങ്ങള്‍...*
==================
ഒരു ഹ്രസ്വാക്ഷരത്തിനു ശേഷം അനുസ്വാരം (ം)
വിസര്‍ഗ്ഗം (ഃ),കൂട്ടക്ഷരം (ച്ച,മ്മ,ത്ത,പ്പ....എന്നിങ്ങനെ),
കടുപ്പിച്ച് ഉച്ചരിക്കുന്ന ചില്ലു്...എന്നിവ വന്നാല്‍
ലഘു ഗുരുവായി മാറും.
ഉദാ...
1)കദനം എന്ന വാക്കില്‍ ന ഗുരുവാണ്.
2)ദുഃഖിത എന്ന വാക്കില്‍ ദു ഗുരുവാണ്.
3) പപ്പടം എന്ന വാക്കില്‍ പ ഗുരുവാണ്, ട ഗുരുവാണ്.
4) ശര്‍ക്കര എന്ന വാക്കില്‍ ശ ഗുരുവാണ്.
*ഭാഷാവൃത്തങ്ങളില്‍...*
വൃത്തശാസ്ത്രത്തിന്‍റെ നിബന്ധനകള്‍ക്ക് പൊതുവേ ഭാഷാവൃത്തങ്ങള്‍ വഴങ്ങാറില്ല. ഹൃസ്വാക്ഷരങ്ങളെ(ലഘു ) ചൊല്ലി നീട്ടി ഗുരു ആക്കാറുണ്ട്.
വരികളിലെ അവസാനാക്ഷരത്തെ വേണമെങ്കില്‍ ഗുരുവായി പരിഗണിക്കാറുണ്ട്.
ഇത്രയും അവധാനതയോടെ മനസ്സിലാക്കിയാല്‍ വരികളെ ഗണം തിരിച്ച് തുടങ്ങാം...🙏
(തുടരാം....)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ