ഖേദമുണ്ടാക്കുന്ന കാര്യം മറക്കൂ സു-
ഖകരമാകും നിമിഷങ്ങളോർത്തിടൂ
മറക്കൂ, പോയകാലത്തെ ദുരിതങ്ങൾ
മുന്നിൽവരുന്നോരനുഗ്രഹം നേടിടൂ
പര്യാലോചനകളാവശ്യമാകുവത്
ശരിയെന്തെന്നതറിയുവാനായിടേ
ശരിയാരെന്നതറിയുവാനായ് വാദം
പര്യാലോചനകളതനാലുത്തമം
പുഞ്ചിരിയെന്നുമൊരു ഭൂഷണമാകും
പുതുക്കിയെടുക്കും മനോഭാവത്തേയത്
പിരിമുറുക്കങ്ങളെ ശാന്തമാക്കീടും
പിന്തുണച്ചീടുമത് പ്രത്യാശബോധത്തെ
തരളിത മനസ്സിലെ തിരകളി-
ലൊരുലയമലയുവതെന്തിനാണോ?
കനവുകളിൽനിന്നറിയാതെവീണ-
നിനവിന്നിതളുകൾ തിരയുകയാവാം
വികാരങ്ങളുണ്ടാകും ഹൃദയ ത്തിൽ നിന്നും
വളർന്നീടുമവ പ്രതികരിച്ചാ,ല-
വഗണിച്ചെന്നാലോ മരിച്ചു പോയീടും
വണങ്ങിയെന്നാലെന്നുമൊപ്പമുണ്ടാകും
അധികമായെന്തിനേലുംനിയന്ത്രിക്കിൽ
അതുനിങ്ങളെനിയന്ത്രിച്ചിടുംനൂനം
സ്വതന്ത്രനായീടൂഅവയിൽനിന്നൊക്കെ
സ്വാഭാവികമായ്നടക്കട്ടെയെല്ലാമേ
ചൊദിച്ചു സ്നേഹം വാങ്ങുവതാ ണുചിതം
ചോദിക്കാതെകൊടുത്തീടുകി ലുത്തമം
അറിവിന്റെ നിറകുടം നിങ്ങ ളെങ്കിൽ
അന്യർ പകരട്ടെ ദീപമതിൽ നിന്നും
തീരുമാനം, ജയിക്കാൻ ശക്തമ ല്ലെങ്കിൽ
തോൽവിയുറപ്പായിടുമെന്ന തറിയൂ
നിലനിർത്തിടൂ ആശ എന്നു മെപ്പോഴും
നിരാശയെന്നതു കൈവിട്ടു കളയൂ
ഓരോ നിമിഷവുമാസ്വദിച്ചീടുക
അരുത് ദേഷ്യവും സങ്കടവുമെ ന്തെന്നാൽ
ഒരോ മിനിറ്റിലേം സങ്കടം നിങ്ങൾ തൻ
അറുപത് സെക്കന്റിന്നാഹ്ലാദ നഷ്ടമാം
നല്ലത് മാത്രം കാണുന്ന നയനങ്ങളും
നീചത്വമൊക്കെ പൊറുക്കും ഹൃദയവും
നിഷേധാല്മകത മറക്കും മനസ്സും
നിങ്ങൾക്കുണ്ടെങ്കിലനുഗ്രഹ ജന്മമാം
മനഃസ്സമാധാനമെന്നുമുണ്ടാകേണ-
മെന്നതിനപ്പുറമില്ല വേറേ ധനം
ജീവിതം ദുരുപയോഗപ്പെടു ത്തുകിൽ
കേവലം ദുരിതമയമായത് മാറും
മറക്കൂ ഖേദമുണ്ടാക്കിടും കാര്യങ്ങൾ
ഓർക്കൂ സന്തോഷദായക നിമിഷങ്ങൾ
ദുരിതങ്ങൾ, കഴിഞ്ഞ് പോയവ, മറക്കൂ
വരുമോരനുഗ്രഹങ്ങൾ സ്വീകരിക്കൂ
ജിജ്ഞാസയെന്നതാം ഏകാഗ്ര തയുടെ
ജന്മത്തിനായുള്ളൊരു കാരണ മെന്നത്
അതുപോലുണ്ടാകുംഓർമ്മതൻജന്മവും
അന്യൂനമാകുമേകാഗ്രതയുണ്ടെങ്കിൽ
ഉപധാനംപോലെയാംനല്ലബ ന്ധങ്ങൾ
കോപമിടിച്ച്തീർക്കാം,വിശ്ര മിയ്ക്കാം
സങ്കടക്കണ്ണീർകുടിക്കുമത് നമ്മുടെ,
സന്തോഷംവന്നാലോകെട്ടിപ്പിടിച്ചിടാം
അല്പമായ് മാത്രം പഠിച്ചുവെന്നാ കിലും
അധികമറിവു ലഭിച്ചതായ് തോന്നും
അധികപഠനം നടത്തിയെ ന്നാലോ
അൽപ്പമേയറിയൂ എന്നതറി വാകും
വിധി നിങ്ങൾതന്നിച്ഛാശക്തി മാനിയ്ക്കും
വിപത്തിൽ കരഞ്ഞാലതിര ട്ടിയാകും
വിഷമം വരുമ്പോൾ ചിരിച്ചീടു കിലോ
വിധിയപ്രത്യക്ഷമാകും കുമിള പോൽ
ആകാശ സീമയിൽ നീരാവി തന്നുടെ
ആകാരം മാറി കാർമേഘമാ യീടവേ
ആനന്ദമോടെ മഴയെ വരവേൽ ക്കാൻ
ആടീ മയൂരങ്ങളുന്മാദ നൃത്തവും
മനുജന്നുശ്രേണിമൂന്നാണെന്നറിയൂ!
മുന്നോട്ട്പടിപടിയായുയരുന്നോരും,
കുറ്റിയടിച്ചൊരിടത്തുതങ്ങുന്നോരും
കണ്ടിരിക്കെപ്പിറകോട്ടടിക്കുന്നോരും
നിശ്ശബ്ദതയുമതുപോലെ പുഞ്ചിരീം
നിസ്സംശയം രണ്ടു ഈടുറ്റ വാക്കുകൾ
നിശ്ശബ്ദത കലഹത്തെയൊ ഴിവാക്കും
നിസ്സാരമാക്കും കലഹത്തെ പുഞ്ചിരി
നമ്മൾക്കുസന്തോഷമേകുന്നവരോടു
നന്ദിതോന്നീടണമെന്തെന്നാലവരാണ്
നമ്മുടെയാത്മാവ് വിടർന്നു വിലസുവാൻ
നന്നായിപ്പൂന്തോട്ടം നട്ടുനനപ്പവർ
ചുണ്ടുകൾരണ്ടുംമലർക്കെത്തുറക്കുന്ന ചിരിയു,മതുപോലുള്ളിന്റെയുള്ളിലെ
മുത്തുമാത്മാവുമൊരുമിച്ചു കാട്ടുന്ന
ചിത്തവുമാണെനിക്കധിക മായിഷ്ടം
പുതിയത് പഴയതാക്കീടുന്നു കാലം
പഴയത് പുതിയതാക്കാനായി മർത്യൻ
സ്വയമിടപെടുകയേ മാർഗ്ഗ മുള്ളു
സ്വയംനവീകരണം വ്യക്തി തൻ ശക്തി
നിശ്ശബ്ദതപോലും,വിശ്വാസമുണ്ടെങ്കിൽ
നന്നായ്മനസ്സിലാക്കപ്പെടുംനിശ്ചയം
വിശ്വാസമില്ലെങ്കിലെന്തുപറഞ്ഞാലും
വല്ലാതെതെറ്റിദ്ധരിക്കപ്പെടുംനൂനം
നേരായ ബന്ധങ്ങൾ ജലതുല്യ മാകും
നോക്കുകിൽ നിറമില്ല, മണവു മില്ല,
ആകാരവുമില്ല രുചിയുമില്ലെ ന്നാൽ
ആ ബന്ധങ്ങളെന്നും ജീവിത ഗന്ധികൾ
'മനുഷ്യാനീമണ്ണാകു'ന്നെന്നാപ്തവാക്യം!
മണ്ണിലേയ്ക്കുമടങ്ങീടണമെല്ലാരും
അങ്ങനെയെല്ലാവരുംചിന്തിച്ചീടുകിൽ
അഹന്തരോഷാദികളെന്തിന്കാട്ടണം?
ഒരുചെറിയപദമാകാംവിശ്വാസമെന്നത്
ഒരുപാടുൽകൃഷ്ടമാംധ്വനികളുണ്ടതിന്
വിശ്വാസത്തിൽനമുക്കവിശ്വാസവുമ-
വിശ്വാസത്തിൽനല്ലവിശ്വാസവുമാണിന്ന്
വാക്കുകൾതൻശക്തിയെത്രയപാരമാം!
വാക്കിന്റെ മൂർച്ചയിൽ മനസ്സു മുറിയും
വാക്ക്നന്നായാലുണങ്ങുംമുറിവതിനാൽ
വാക്കുകൾ സൂക്ഷിച്ചുപയോഗി ക്കവേണം
ബധിരർക്കു കേൾക്കാം ദയയെന്ന ഭാഷ
അന്ധർക്കുമതുപോലെയാഭാഷകാണാം.
മറ്റുള്ളവരിലെയഴക് വെളി വാക്കും
മർത്യനാണേറ്റവുമഴകുള്ള വ്യക്തി
വേറിട്ടതാകാമോരോദിവസ്സവുമ-
വ്വിധമായിടാംചിന്തിക്കുവതെല്ലാരും
ഓരോനിമിഷവുമെന്നെന്നത്തേക്കുമായ് ഓർമ്മിച്ചുവച്ചിടാമങ്ങനെതോന്നിയാൽ!
എവിടെയായാലും ദയാവാനായിടൂ
എവിടിരുട്ടുണ്ടോ വെളിച്ചമേകീടൂ
ജീവിതം സന്തോഷപ്രദവും രസക-
രവുമാക്കീടുക പോകുന്നിട ത്തെല്ലാം
ഒരു സുന്ദരനാകാമോരോ നരനും
ഒരു മാത്രയാവിധം നമ്മൾ ചിന്തിക്കിൽ
ചിന്തിക്ക വേണ്ടിടും പ്രായോഗി കമായി
എന്തുവന്നാലുമതു നേരിടാനായി
ഒരു കാരണം കാണാമെന്ത് നടക്കാനും
ഒരു നാളെല്ലാമേപൂർണ്ണതയി ലെത്താം
ഇന്നുകണ്ണീരിലൂടതിനാൽച്ചിരിക്കാം ഇന്നത്തെയമളികളോർത്തും ചിരിക്കാം
അറിയില്ലേതു കാൽവയ്പ്പാ യിരിക്കാം
അറിയാതെ ജീവിതംമാറ്റിമ റിക്കുക
മുന്നോട്ട് പോകയതിനാൽ, സന്തോഷവു-
മനുഗ്രഹോമെത്താം നിനച്ചിരി യാതെ
കൃത്യതയെന്നത് ചെറിയകാര്യ ത്തിലും
സംതൃപ്തിയുളവാക്കുമെന്നതറിക
ഉൽസുകനെങ്കിലോകണ്ടെത്തിടുംമാർഗ്ഗം
ഇല്ലെങ്കിലോ സ്വയമുണ്ടാക്കിടു മവൻ
സന്ദേശമെന്നതില്ലാതെയൊ രിക്കലും
ബന്ധങ്ങളുണ്ടാകയില്ലെന്നത റിയൂ
ബഹുമാനമില്ലയോ സ്നേഹ വുമില്ല,
ബന്ധം തുടരില്ല വിശ്വാസമി ല്ലെങ്കിൽ!
നിശ്ശബ്ദതയും ക്ഷമയുമൊരു പോലെ
നിസ്സംശയം രണ്ടു ഊർജ്ജത്തി നുറവിടം
നിശ്ശബ്ദത ബുദ്ധിപരമാമൂർ ജ്ജവും
നിസ്തുലമാം ക്ഷമ വികാര പരവും
ഒരു ദിവസത്തിനു മാറ്റമുണ്ടാ ക്കാൻ
ഒരു നിമിഷം മതി, ഒരു ജീവിതം
മാറ്റിമറിക്കാനൊരു ദിനവും, ലോകം
മാറ്റിമറിക്കാനൊരു ജീവിതോം മതി!
സാഹചര്യങ്ങളെ മാറ്റിയെടു ക്കുവാൻ
സാധിക്കയില്ലയാരാധന യ്ക്കെപ്പോഴും
മാറ്റിടാമെന്നാലതു മനോഭാ വത്തെ
മാറ്റാമതുവഴി ജീവിതം തന്നെയും.
വഴിവിളക്കൊപ്പംനന്മകാംക്ഷി പ്പവർ!
വഴിയുടെദൂരം കുറയ്ക്കാന വർക്കാ-
വില്ലയെന്നാലോ പ്രകാശംതെ ളിയിച്ചു
വഴിയാത്രനമ്മുടെ സുഖകര മാക്കും!
എത്തുക നമ്മുടെ ലക്ഷ്യത്തി ലെന്നതു
മാത്രമായ്ക്കൂടാ പ്രയാസമേറും ജയം
ജയിക്കണം നമ്മുടെ ക്ഷമ യെയെന്ന-
തായിരിക്കേണം പ്രയാസമേറും ജയം!
ചിറകുവിരിച്ചാലേയറിയാനാകൂ
പറക്കുവാനാകുവതെത്ര കാതമെന്ന്.
സ്വയമറികയല്ല, ജീവിതമെന്നത്
സ്വയം സൃഷ്ടിക്കുകയെന്ന താകേണം
ഇന്നലെ സാധ്യമാകാതെയി രുന്നവ
ഇന്നു നെടീടുക സാധ്യമായ് മാറിടാം
നിരവധി തോൽവികളുണ്ടാ യീടിലും
പരാജയപ്പെടില്ലാ എന്നുറപ്പാക്കൂ
പാഴ്ക്കടലാസ്സിനു തുല്യമിന്ന ലെകൾ
പത്രമിന്നത്തേതുപോൽ വർത്തമാനം
ഭാവിയോ ചോദ്യക്കടലാസ്സിനു തുല്യം
ജീവിതം 'ടിഷ്യൂ'ക്കടലാസ്സു പോലാക്കാ
ബന്ധം നന്നാകുവാനാവശ്യ മാവുക
ചന്തമേറും മുഖവും ശബ്ദവുമല്ല
ചന്തമേറുമൊരു ഹൃദയവും പിന്നെ
അന്തമില്ലാത്ത വിശ്വാസ്യതയു മാകും
മാറ്റിവച്ചീടുന്ന ഓരോ കർമ്മ ത്തിനു-
മേറെ പുതിയ കർമ്മങ്ങൾ പിന്നേ വരും
പ്രശ്നങ്ങൾ നിങ്ങളെ ഉന്താതി രിക്കട്ടെ
പകരം നയിക്കട്ടെയവനിങ്ങളെ
ഒരു മായാജാലമാം സൗഹൃദ മെന്നത്
ഒരു ഛായയായതു നിൽക്കും വേനലിൽ
നാമറിയാതത് കുടയായി മാറിടും
നല്ലോരു മഴ വന്നാൽ, സംശയമില്ല
ചിന്തകളൊക്കെത്തനിയെയിരിക്കെനി-
യന്ത്രിക്കവേണ്ടിടു,മതുപോലെതന്നെ
അന്യരുമായിട്ടടുത്തു കഴിയു മ്പോൾ
അരുതാത്ത വാക്കുമൊഴിവാക്ക വേണം
മിതത്വമില്ലാത്തകാര്യങ്ങൾക്കൊന്നുമ-
ടിത്തറയുറപ്പുള്ളതായിരിക്കില്ല
വീട്ടുകാര്യങ്ങളുറപ്പുള്ളവയാണോ
വെളിയിലെ ലോകം സുന്ദരമായ്തോന്നാം
സമാധാനമെപ്പോഴും രൂപപ്പെടുക-
യാത്മാവിലായീടുമെന്നതറിയണം
തിരിച്ചറിഞ്ഞീടാതെയാപരമാർത്ഥം
തിരയുകിൽ കിട്ടീടുമോ സമാ ധാനം
സാഹചര്യങ്ങളെയോർത്തുപിന്മാറിയാൽ
സാക്ഷാൽക്കരിക്കുവാനാകുമോ സ്വപ്‌നങ്ങൾ?
സ്വന്തംകഴിവിൽ വിശ്വാസമർ പ്പിച്ചിടൂ
സാഹചര്യങ്ങളെയതിജീവിച്ചീടൂ
സ്വന്തം ദുഖങ്ങളെയോർത്തു തപിച്ചാൽ
സന്തോഷത്തോടെയിരിക്കുവാനാകുമോ ?
നേടിയയോരോ അനുഗ്രഹവു മോർത്തു
നോക്കി സന്തോഷിക്കൂ ദുഃഖം മറന്നിടൂ
നന്നാണുവഴിയെന്നുതോന്നുന്നുവെങ്കിൽ
അന്വേഷിച്ചീടുകതെവിടേയ്ക്കു പോകും
എത്തേണ്ട സ്ഥലമാണേറെ നന്നെങ്കിലോ ചിന്തിക്കവേണ്ടേറെ, തുടരൂ നടത്തം
നല്ലവർക്കും കൊടുക്കേണം പ്രാധാന്യം
നമ്മുടെ ഹൃദയമിടിപ്പുപോൽ തന്നെ
നിശ്ശബ്ദമായ്തന്നവരുടെ തുണയും
നമ്മുടെ ജീവിതത്തിൽ ലഭ്യമായ് വരാം
ജീവിതം നാമാഗ്രഹിക്കുമ്പോലല്ലേലും
ജീവിച്ചിടുന്നു കഴിവതും നന്നായി
സാധ്യമാകാ കുറ്റമറ്റോരു ജീവിതം
സാധ്യമാക്കാമെന്നാൽ നല്ല നിമിഷങ്ങൾ
........from 04/06/2021.......
ബാല്യത്തിലെല്ലാരുമെന്നോടു ചോദിച്ചു:
"വല്യ'താകേയാരെപ്പോലെയായീടണം?" 'വല്യ'താകേയാണുത്തരം കിട്ടിയ,താ
ബാല്യകാലമെനിക്കു വേണം തിരികെ
എന്താണുണ്ടാകുകയടുത്ത നിമിഷം
എന്നതാർക്കുമേ പ്രവചിക്കാനായിടാ
പോകുന്നു മുന്നോട്ടുതന്നെ നാമെങ്കിലും
പ്രത്യാശയുമൊപ്പം വിശ്വാസവുമർപ്പിച്ച്
സൗഹൃദത്തിന്റെ പ്രകാശമെല്ലായ്പ്പോഴും
അഭ്രത്തിളക്കത്തിനു തുല്യമായിടും
പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കും ചുറ്റു-
പാടുമിരുൾ മൂടിക്കിടന്നിരുന്നാലും
ദുഖങ്ങളൊക്കെയും സഹനീയമാക്കി
ധൈര്യസമേതം മുന്നേറുവാൻ കഴിയും
വ്യക്തികളായിരിക്കേണമീയുലകിൽ
മുക്തകണ്ഠം പ്രശംസിക്കപ്പെടേണ്ടവർ
നല്ല സുഹൃത്തുക്കളന്യോന്യം കാട്ടിടും
നല്ലയവധാനതയും വിശ്വാസവും
എക്കാലവുമവ കാത്തുസൂക്ഷിപ്പവർ
ഏറ്റവും നല്ലസുഹൃത്തുക്കളായിടും
അന്യരെന്നെപ്പറ്റിപ്പറയുന്നതൊന്നും
ഞാനൊട്ടുമേ കാര്യമാക്കേണ്ടതില്ലല്ലോ!
എന്നെപ്പറ്റി ഞാൻ സ്വയം പറയുന്നതും
എന്റെപ്രവർത്തിയുമാണെന്നെബാധിക്ക
ചെറിയൊരാലിംഗനം കണ്ണീരുണക്കും
ചെറുമെഴുതിരിയുമിരുട്ടകറ്റും
ചെറിയയോർമ്മയുമാണ്ടുകൾതാണ്ടിടും ചെറിയവ സന്തോഷമേകീടുമേറെ
സുഹൃത്തുക്കളവരുടെയോരോ തെറ്റും
സഹിഷ്ണുതയോടെയന്യോന്യമറിഞ്ഞു
സന്മനോഭാവേന പൊറുക്കാതിരുന്നാൽ
സൗഹൃദം നീണ്ടകാലം നിലനിന്നിടാ.
സമ്പത്തു മൂലമോ രൂപത്തിൽക്കൂടെയോ
സൗന്ദര്യം മൂലമോ ഭാവത്തിൽക്കൂടെയോ
ആവില്ലയാർക്കും വലിയവനായിടാൻ
ആകുമെന്നാലോ മനസ്സിന്റെ നന്മയാൽ
വിരലുകളൊന്നുപോലല്ലെങ്കിലുമ-
വമടക്കീടുമ്പോളൊരുപോലായിടും
അതുപോലനായാസമാക്കാം ജീവിതം
അല്പസ്വൽപ്പം ക്രമീകരണം നടത്തി
'ഞാൻ കണ്ട പലരേം' ഹൃദയം സൂക്ഷിപ്പ-
തിൻ കാരണമെന്തെന്നുകണ്ണുചോദിച്ചു
നിനക്കു മനോഹര ദൃശ്യങ്ങൾ മുഖ്യ-
മെനിക്ക് മുഖ്യം നല്ല ബന്ധ,മോതീ ഹൃദയം
തുഴവള്ളം നിങ്ങൾക്കായ് കാത്തുനിന്നില്ലേൽ
താനേതുഴഞ്ഞുപോകൂ ഇരുകൈകളാൽ
താണുപോയീടാതെ നോക്കിത്തുഴയണം
തോർത്താനൊരുമുണ്ടു തലേൽ കെട്ടിക്കോളൂ
ജീവിതത്തിലെയോരോരോ നിമിഷവും
ഭാവിയ്ക്കായ് കാത്തുവക്കാതാസ്വദിച്ചിടൂ
കരുതിസൂക്ഷിക്കും നിമിഷങ്ങളൊന്നും
തിരികെ ലഭിക്കാനൊരു മാർഗ്ഗോമില്ല
ഏറ്റവും നല്ല സമ്മാനമാരോഗ്യമാം
ഏറ്റവും വലിയ സമ്പത്ത് സന്തുഷ്ടിയും
വിശ്വസ്ഥതയേറ്റവും നല്ല ബന്ധവും
വിദ്യയഭ്യുന്നതിയ്ക്കായുള്ള മന്ത്രവും!
ജീവിതമത്ഭുതങ്ങൾ നിറഞ്ഞ മഹാ-
കാവ്യത്തിൻ പുസ്തകമാണെന്നതറിയൂ
താളുകളെത്ര മറിച്ചുനോക്കീടിലും
നാളെയെന്തെന്നതറിയാൻ കഴിയൊലാ
കുറച്ചുനാൾനാമൊന്നുമാറിനിന്നെന്നാൽ
മറന്നുപോകുന്നോർക്കിടയിലുണ്ടാകും
നമ്മളെ തിരഞ്ഞിറങ്ങുന്ന ചിലരും
നിഴൽപോലെയവരെ കൂടെക്കൂട്ടീടാം
നിങ്ങൾതൻവിശ്വാസംയഥാർഥ്യമെന്ന്സു-
നിശ്ചിതമാക്കുക മാത്രം പോരെന്നാലോ
പാലിക്കണം സംശയത്തിൽ നിന്നകലം,
പേടിയിൽനിന്നും വേർപെട്ടുനിന്നീടണം
സ്വത്തുപയോഗിച്ചീടവേ മനുഷ്യനെ
സ്നേഹിക്കുകയാണുവേണ്ടതെന്നറിയൂ
മറിച്ചു കാര്യങ്ങൾ നടക്കുന്നുവെങ്കിൽ
മനുഷ്യർക്കിടയിലുണ്ടാകും പ്രശ്നങ്ങൾ
നിരീക്ഷിക്കുവാനും പരിഹരിക്കാനും
പരീക്ഷിച്ചു വിജയം കൈവരിക്കാനും
വിരുതുള്ളയാരും ചാഞ്ചല്യമില്ലാത്ത
ഒരുനല്ല പ്രതിഭാശാലിയായ് മാറുംശീലിക്കൂ സംസാര രീതി മറ്റുള്ളവർ
ശ്രദ്ധിച്ചിടും വിധം നിങ്ങളെ നന്നായി
ശ്രവിക്കൂ നാന്നായിട്ട് മറ്റുള്ളോരെ,യവർ
ശ്രമിക്കുംവിധം നിങ്ങളേയും ശ്രവിക്കാൻ
വെറുമൊരു ശേഖരമാകരുതേറെ
വ്യക്തിബന്ധങ്ങൾ പകരമെല്ലാവരേം
ചേർത്തുനിറുത്തീടൂ ഹൃദയത്തിനൊപ്പം
ജീവിതാന്ത്യംവരെ, നേട്ടമുണ്ടായിടാൻ
പിശകുകൾ വേദനാജനകമാകാം
പിറകേമനസ്സിലായീടുമെന്നാലോ
അവ തന്നിടും ഗുണപാഠത്തിന്റേയും
അനുഭവജ്ഞാനത്തിന്റേയും ശേഖരം.
ആരുമതിവേഗമുയരത്തിലെത്താ
ആരുമേവീഴില്ല താഴേയ്ക്കുമതുപോൽ
സൂര്യചന്ദ്രന്മാർക്കുമാവില്ല,തിനാൽ
സ്ഥിരത കൈവരിക്കുക ജീവിതത്തിൽ
വിശ്വാസമെന്നതു നേടുവാൻ വിഷമം
വിലമതിയാത്തൊരു നാണയം പൊലെ
വിഷമമേറേയതു കിട്ടുവാനെന്നാൽ
നഷ്ടപ്പെടുവാനൊരുനിമിഷം മതി
സത്യമാകേണമെന്നില്ലയെല്ലായ്പ്പോഴും
സുന്ദര വാക്കുകളതുപോലെ സത്യമാം
വാക്കുകളും മധുരിക്കില്ലയെപ്പോഴും
വ്യവഹാരമെന്നാൽ സത്യമാകാമെന്നും
ഇന്ദ്രനീലിമവഴിയും മിഴികളിൽ
സാന്ദ്രശ്യാമനിറമണികൾ തിളങ്ങേ
ശ്യാമളാഭയിയലുമിമകളാലെ-
ന്നെമന്ദം നീ മാടി വിളിപ്പിതോ സഖീ?
സന്തുഷ്ടിയാത്മീയമാമോരനുഭവം,
സന്തോഷവും സമാധാനത്തിനുമൊപ്പം
സൗമനസ്യം, പ്രസാദം, പ്രീതി, കാരുണ്യം ,
സൗകുമാര്യ,മിവചേർന്നോരവസ്ഥയാം
ഏവരേയും സന്തോഷിപ്പിക്കയെന്നതോ
ഏറ്റവും ബുദ്ധിമുട്ടുള്ളോരു കാര്യമാം
എല്ലാരുമൊത്തുസന്തോഷമായ്പ്പോകുക എന്നതോയെത്രയെളുപ്പമാം കാര്യവും
സാധ്യമല്ലെന്നുതോന്നുന്നവ നേടുവാൻ
സാധ്യമാണെന്നു ചിന്തിക്കുക വേണ്ടിടും വിജയത്തിലേയ്ക്കു നയിക്കുവാനുള്ള
വഴി ലക്ഷ്യവും സ്ഥിരോത്സാഹവുമാകും
സന്തോഷമുള്ളവരെല്ലാരുമൊന്നുപോൽ
സന്തോഷമുള്ളവരാകേണമെന്നില്ല
ഒരുപോൽസംതൃപ്തരാംതത്വജ്ഞാനിയും
കർഷകനുമാകാഒന്നുപോൽസന്തുഷ്ടർ
ഖേദിച്ചിടാ പോയകാര്യങ്ങളെച്ചൊല്ലി വേദനിച്ചെന്നാലതനുഭവമായും
ഗുണകരമെങ്കിലതിശയമായും
കണക്കാക്കി മേലിലും ജീവിക്കവേണം
ജീവിതമേറെ മെച്ചപ്പെടുത്താനായ്സ- ജീവമായിട്ടു സ്വയം ശ്രമിച്ചീടുകിൽ
മെച്ചപ്പെടുന്നത് കാണാം നമ്മുടെ ചുറ്റു-
മുള്ളവയൊക്കെയും നമ്മളുടെയൊപ്പം
മഴവിൽക്കൊടിയേ നിന്റേഴുനിറങ്ങൾ
മഴയിൽ നനഞ്ഞിട്ടൊലിച്ചുപോയാലും
അരുണകിരണമവതൊട്ടെടുത്തി-
ട്ടൊരുനൽ മാരിവില്ലിനിയും മെനയും.
പ്രശ്നമേതായാലുമതിനായിട്ടുള്ള
പരിഹാരമാർഗ്ഗത്തിൻ ഭാഗമായീടൂ
അല്ലാതെനിങ്ങളുമാ പ്രശ്നത്തിന്നൊരു
പൊല്ലാപ്പായ് മാറാതിരിക്കാൻശ്രമിക്കുക
സമയോചിതമായ മൗനത്തിനെന്നും
സ്വാധീനശക്തിയേറും സംശയമെന്യേ
ഉച്ചരിക്കാതെ പോയീടുന്ന വാക്കുകൾ
ഉണ്ടാക്കുകില്ല ഉപദ്രവമൊന്നുമേ
അനുഭവം നേടിടൂ തിരിഞ്ഞുനോക്കീട്ട്
ആശ വരിച്ചിടൂ മുന്നോട്ടു നോക്കിയും അറിയൂ വാസ്തവം, നോക്കീട്ടു ചുറ്റിനും
അകമേ നോക്കീട്ട് സ്വയവുമറിയണം
ശ്രദ്ധയും താൽപ്പര്യവുമന്യരിൽ നിന്നും
ശ്രദ്ധേയമാംവിധം നിങ്ങൾക്കുകിട്ടുകിൽ
സംശയമേ വെണ്ടാ അതു നിങ്ങളുടെ
സ്വന്തം സ്വഭാവമഹിമതന്നായിടും
'ഇല്ലെ'ന്നുതീർത്തോസുനിശ്ചിതമായിട്ടോ
ചൊല്ലുവാൻ കഴിയാത്തോരവസ്ഥയെത്ര
ദൗർഭാഗ്യകരമെന്നറിയൂ അതുപോൽ
ദോഷകരമാണെന്നുള്ളോരു കാര്യവും!
ചെങ്കുത്താം കുന്നു കയറുവതിന്നാദ്യം
ചുവടുകൾ സാവധാനം വയ്ക്കവേണം
വലിയ ചുമടുകൾ ലഘുവായ് മാറും
വഹിചുവെന്നാലവ സന്തോഷമോടെ
വിവേചനം വേണമാധികമായി വാഗ്-
വിലാസത്തേക്കാളും പ്രഭാഷണങ്ങളി.ൽ
ഒരാളു ചൊല്ലിടുന്നതു മാത്രം കേൾക്കാ-
തൊരുപോലെതന്നെയപരനേം കേൾക്കൂ
വ്യാകുലത സമയത്തെപ്പാഴാക്കിടും
വ്യഥയൊരു മാറ്റവുമുണ്ടാക്കുകില്ല
സദാ നിങ്ങളെയത് വെറുതേയിരുത്തി
സന്തോഷവും സമാധാനവും കവരും
അന്യരാരും തന്നെ 'എന്നോടു' ചെയ്യരു- തെന്നുനിങ്ങൾ കരുതുന്നോരു കാര്യങ്ങൾ
ചെയ്യരുതവരോടു നിങ്ങളുമെന്നത്
സ്വയമറിയേണ്ടുന്ന സാമാന്യ തത്വം
നിയമമേറെ മൃദുലമെങ്കിലത-
നുസരിച്ചീടുന്നതപൂർവ്വമായിടും
നേരെമറിച്ചതു കഠിനമായാലോ
നടപ്പാകിടുന്നതും വിരളമായും
പേടിയും ഭീരുത്വവുമൊരു വ്യക്തിയിൽ
പൊട്ടിമുളച്ചിടുമജ്ഞതയിൽ നിന്നും
പേടിയില്ലാത്ത മനസ്സുള്ളോരാകട്ടെ
പെട്ടെന്നവരുടെ ലക്ഷ്യത്തിലെത്തിടും
ഇല്ലാത്തവരുടെ ഉള്ളമറിയുവാൻ ഉള്ളവരാരും ശ്രമിക്കുകയേയില്ല
ഉള്ളവനില്ലെന്നു ചൊല്ലാനെളുപ്പമാം ഇല്ലാത്തവനതോ ഏറെപ്രയാസവും
അഭിവൃദ്ധിയ്‌ക്കൊപ്പമുണ്ടായിടും കുറെ
അഭ്യുദയകാംക്ഷിക,ളേറെ ശത്രുക്കൾ
വിവേകികളാകുമഭ്യുദയ കാംക്ഷികൾ
ജീവിതത്തിന്നോരനുഗ്രഹമായിടും
വേണ്ടത്രസന്തോഷമുണ്ടാകണമെങ്കിൽ
വേദന,യാനന്ദമായും, ഇരുട്ടിനെ
വെട്ടമായും, സങ്കടം ഹർഷമായിട്ടും
മാറ്റണ,മതിനായ് ധൈര്യമാർജ്ജിക്കണം
നഷ്ടമായ് പോയെല്ലാമെന്നു തോന്നുമ്പോഴും
ശേഷിക്കുവതുണ്ടു ഭാവിയെന്നോർക്കുക
ചെയ്തുകഴിഞ്ഞവ തുശ്ചമെന്നോർക്കുക
ചെയ്യുവാൻ ഭാവിയിൽ ഏറെയുണ്ടെന്നതും.
കരയുവാനായി ജീവിതം നിങ്ങൾക്കു
കാരണങ്ങൾ നൂറു തന്നിടുന്നെന്നാകിൽ
കാരണങ്ങൾ ചിരിക്കാനായിരമുണ്ടെന്ന്
കാണിച്ചുകൊടുക്കണം ജീവിതത്തിന്നും
പരമാനന്ദത്തിൻ മൂലതത്ത്വമെന്നും
പരമമാമാരോഗ്യമാണെന്നപോലെ
പരിപൂർണ്ണയാരോഗ്യത്തിന്റെ രഹസ്യം
പരിപൂർണ്ണ വ്യായാമെന്നതുമറിയൂ
നമ്മളിഷ്ടപ്പെടുന്നോരെയപേക്ഷിച്ചു
നല്ല വിവേകികളധികമില്ലെന്നും
നമ്മൾമാത്രം ശരിയെന്നുംചിന്തിക്കുകിൽ
നമ്മൾ പഠിക്കില്ലീ ജീവിതത്തിൽ നിന്നും
കാലത്തിൻ കണ്ണുകൾ കാണുന്നതൊക്കെയും
കാലമാം കോലത്തിൻ ഭാവഭേദങ്ങളാം
കണ്ടു മടുത്താലും കാലത്തിൻ കാഴ്ചകൾ
കാണുന്നവർക്കൊഴിവാക്കുവാനാകുമോ?
വീരോചിതമായ കൃത്യത്തിന്മേൽ പൂശും
പരിമള തൈലമാകുന്നു വിഖ്യാതി.
ഭാരങ്ങളൊക്കെ ലഘുവായിമാറും, കൈ-
കാര്യം ചെയ്‌തീടിൽ പ്രസന്നവദനരായ്.
പ്രതീക്ഷയെപ്പോഴുമെല്ലാർക്കുമിഷ്ടമാം.
പ്രത്യാശ നിരാശയായ് മാറിയെന്നാലു-
മത് നിറവേറിയാലുമെല്ലാർക്കും വീണ്ടും
പ്രതീക്ഷ വച്ചുപുലർത്തുവാനാണിഷ്ടം!
മനോഭാവമെന്നതൊരു കൊച്ചു കാര്യ-
മെന്നാലതുണ്ടാക്കിടുമേറെ വ്യത്യസം.
ഒരു കാലയളവിലെ പാണ്ഡിത്യം വേ-
റൊരു കാലഘട്ടത്തിന്റെ വിഡ്ഢിത്തമാം.
----------------------------------------------------
തെറ്റുകളിൽ വച്ചിട്ടേറ്റവുമധികം
തെറ്റായിട്ടുള്ളയൊരു കാര്യമെന്തെന്നാൽ
തെറ്റുകളെപ്പറ്റി ഒട്ടുമവബോധം
തോന്നാതിരിക്കുകയെന്നതുതന്നാവാം
ചൊല്ലിയതെന്തെന്നു പരിശോധിക്കാദ്യം
അല്ലാതതു ചൊല്ലിയയാളിനെയല്ല.
വായിച്ചു ചിന്തിച്ചു മനസ്സിലാക്കീടു-
വാനൊരു ദിവസ്സം മതിയാകുമെന്നാൽ
അതു തെളിയിച്ചു നേടിയെടുക്കുവാൻ
മതിയാകയില്ലൊരു ജന്മം മുഴുവൻ
ഒരാൾ പേടിക്കുവതേറ്റം,
ആ വ്യക്തിയെയൊട്ടുമേ സ്നേഹിക്കില്ലയാൾ
ഉദകത്തിൽ മുക്കീട്ടു ഭാരം കൂട്ടീടാ
ഭാരമില്ലാതതു മാറ്റൂ സന്തോഷസ-
മീരനിൽ പൊങ്ങിയുയർന്നുപറക്കാനായ്
ഓരോ പൗരനും നീതിയ്ക്കുള്ളവകാശം
ഒന്നുപോൽത്തന്നെയാണെന്നുറപ്പാക്കണം
എല്ലാർക്കുമൊന്നുപോലെത്തിക്കുകെന്നതും
എന്നും ശ്രമിക്കവേണ്ടും കാര്യമാകുന്നു
സ്വന്തമന്തസ്സുമതേപോലെ തന്നുടെ
സന്തുഷ്ടിയുമൊപ്പം കാത്തുസൂക്ഷിക്കുവാൻ
വ്യക്തിസ്വാതന്ത്ര്യം മനുഷ്യകുലത്തിനു വ്യക്തമായിട്ടും പരമപ്രധാനമാം
പൊടിപൊടിച്ചെന്നിട്ടങ്ങടിപൊളിച്ചും
പൊട്ടിച്ചുമെന്നിട്ടു തട്ടിപ്പറിച്ചിട്ടും
പൊളിഞ്ഞും കലക്കിയും തല്ലിക്കീറിയും
പൊന്നിന്റെ പിറകേയിന്നെത്രയോ പേരാം
കാത്തിരുന്നീടൊലാ മറ്റുള്ളവർക്കായി
കടത്തിവിടാനായ് സ്വന്തം കടമ്പകൾ
പകരം കടമ്പകളൊപ്പം കടക്കാൻ
പറ്റിയൊരാളെത്തെരഞ്ഞു പിടിക്കുക
?.
ചെയ്തെന്നു പറയപ്പെടുന്നോരു കാര്യം,
ചെയ്തതു സത്യമാണെന്നു വരുകിലും,
ചെയ്തതു നന്നായി ചെയ്തുവെന്നാകിലും,
ചെയ്തിരിക്കാമതു വേഗേന, നിശ്ചയം
(ഷേക്സ്പിയർ)
ആവേശമേറെയുള്ളോരെ
എതിർപ്പുകൾ
ആകെത്തപിപ്പിച്ചിടാമെന്നാലവരെ
ആകില്ല പരിവർത്തനപ്പെടുത്തീടാൻ .
ആവേശഭരിതരന്യോന്യമറിയും.
Opportunities r never lost, they r always taken by the people who r ready
U learn nothing from life if u think u r right all the time
Much of the wisdome of one age is the folly of the next
When life gives u a hundred reasons to break down and cry, show life that u have a million reasons to smile and laugh.
Relations shine by shaking hands in best miments but they blossom by holding hands in critical moments.
Don't feel low when someone doubts your calibre. Just be proud of yourself. Because people always doubt the 'gold' for its purity but not the iron.
The sea is same for all but some get pearls, some get fish and some get their feet wet. Life is common for all but we can get only what we try for
.
Believe in ur heart that you are meant to live a life full of passion purpose, magic and miracle
In the court of justice, both the parties know the truth, it is the judge who is on trial
Prosperity makes some friends and many foes.
Life has no blessing like a prudent friend.
Laws too gentle are seldom obeyed; too gentle seldom executed.
.
Cuckoo speaks its own language and remain free. But parrot copy others' language and gets caged. So believe in ur own language and thoughts, remain free and make life beautiful.
Discretion in speech, is more than eloquence
Make yourself an honest man and then u may be sure that there is one rascal less in the world.
Proverbs are the cream of a nation's thoughts.
Justice is the constant desire and effort to every man his due..
No man is profoundly sad than he who laughs too much
Show kindness to unkind people. Forgive people who don't deserve it. Love unconditionally. Yr actions always reflect who u r.
Doubt and faith both are status of mind. Doubt creates the darkest moments in our finest hour, while faith brings finest moments in our darkest hour.
Worries and tensions are like birds. We cannot stop them from flying near us. But we can certainly stop them from making their nests in our minds
Happiness cannot be found when u seek it yourself. But when u give it to others, it will find its way back to u. That is ghe mystery of happiness. It griws when shared.
Beautiful relation is not created by terms and conditions, but by twi wonderful persons, one who blindly trysts and the other shi never misunderstands
Live ur life, forget ur age. What matters is how u see yourself.
The best thing is to have old friends..
We cannot hold destiny and time . We cannoy hold heart beat and time; but we can hold one thing and that is good relations. So hold it for ever.
.
God has planned happiness in everybodys life at the right time. But he does not share his calander with us. Enjoy surprises.
If u stand for a reason, be prepsred to stand alone like a tree. If u fall to the ground, fall as a seef that grows to fight back again.
Life is a trip. The only problem is that it does not come with a map. We have to find ur own routes to reach our destination.
Every season has a beautiful reason. Every problem has a meaningful message, all we need is a fresh vision.
A simple formula for a happy life. Don't try to defeat anyone. Just try to win everybody. Don't laugh at one . Laugh with everybody.
Happy people build their inner world.
Unhappy people blame their outer world.
Neverv discourage any one who continually makes progress . No matter how slow
Tolerence and patience should not bee seen as weakness. They r actually signs of strength.
.
Good relations r like two needles of a clock. They just meet for a few seconds only but remain in touch for ever.
Problems never stay for a long period. They just put their signature in the experience book of our life and move away.
A beautiul Life does not just happen. It is bult daily by prayer, patience, humility, grace, sacrifice, love, laughter, and forgiveness. May that beautiful life yours always.
Every struggle in ur life has shaped u into the person u r today. Be thankful for the hard times, they can only make u stronger.
Never leave yr close ones. If u find few faults in them, Close ur eyes and think abt the best times u spent together. Because affection is more imp. Than Perfectiin
When u turn ur worries into worships, god will turn ur worries into blessings.
Some journeys need no roads, only a willing heart.
Make yourself an honest man and then u may be sure that there is one rascal less in the world.
We cannot always oblige but we can always speak obligingly.
L
Hundreds would never have known want, unless they have not first known waste.
The key to happiness is to be able to change pain into pleasure, darkness into light, sorrow into joy. This can only happen if we have the courage to change.
Nothing is so beautiful than finding that someone actually cares for you and see u grow.
Honest relations r just like water. No colour, no taste, no place, no shape but still very important for life.
Our first impulses are good, generous and heroical ; reflection only weakens and kills them
Durng difficult times carry something beautiful in yr heart - live n faith. Never lose hope, Eberything will be alright..
Beautiful tomorrow never comes. When it comes, it is already today. So don't waste ur wonderful today in the hunt for beautiful tomorrow.
A great deal of talent is lost in this world for want of a little courage.
Trust is an invisible currency, hard to earn, easy to lose.
Today will never come again. Be a blessing, be a friend, encourage someone. Take time to care. Let yr words heak and not wound.
True happiness renders men kind and sensible and that happiness is always shared with others
A lamp does not speak. It introduces itself thru its light. Achievers never expose themselves, but their achievements expose them.
..
People look at my six days in the week to see what I mean on the seventh day.
If we we judge people, nobody is ours, If we understand people, everybody is ours.
Get your facts first. Then u can distort them as u please.
It is responsibilities that make one mature, not the age
.
No amt. Of money can buy a life. No guilt or regret can change the past. We cannot always be happy or right. But we can always live each day and make things count.
When we r too much about what others think , we r never free to walk the path of life that is right for us.
Running water does not flow back. So is life.
In the end we only regret abt the chances we didn't take.
Good things come to those who believe. Better things come to those who are patient and best things come to those who don't give up
.
Difficulty is like a bagfull of cotton. Heavy for thise who see it and light for those who handle it.
A soul without imagination is like an observatory without a telescope.
( However)
No person is either so happy or so unhappy as he so imagines
Every problem is like a red signal. If u wait for some time, it will turn into green.
Doing what u like is freedom. Liking what u do is happiness.
To find fault is easy; to do better may be diffucult.
.
Money has little value to its pissessor unless it has value to others also.
Happiness is not measured by the money that u have. It is measured by the wonderful people in ur life.
Doing good for others is not a duty, it is a joy. It increases ur own health n happiness.
Time is still the best answer/healer/a . goregiveness is still the best pain killer. God is the best heale.
Evaluate the people in ur life; then promote, demote or terminate. U r the ceo of ur life.
The more we do, the more we can do; the more busy we r, the more leisure we have.
It is responsibilities that make you mature, not the age
Forebear to judge, for we sinners are all.
A man is always nearest to his good when at home and farthest from it when away
A father's heart is tender, though the man's heart is made of stone.
Moderation is commonly firm and firmness is commonly successful.
If u r constsntly facing new situations, it means u r living a life of growth and great possibilities
Enjoy every moment in yr life. ടോടയ്സ് beautiful moments r tomorrows beautiful memories
Be like the sun and stars and Shine no matter wherever u r. Doing your best us more important than being the bestv
If u have the chance ti make peoole happt, just do that. Sometimes people r struggling silently. May be, ur act if kindness can make their day.
Life is all abt miving on, accepting changes and looking forward to what makes u stronger and more complete
Don't regret growing older. It is a privilege denied to many.
Money has little value to its possessor sunless it also has value to others.
Best exercise is walking. Walk away from arguments that lead to nger. walj away from thoughts that steal ur happiness. The more u walk away from things that destrot your souk, the more happier ur life will be.
A good life is when u assume nothing, do more, dream big, smile often, laugh a lot and realuze how blessed u r for what u have..
Challenges r what makes life interesting and overcoming them is what makes lufe meaningful.
Every day us a miracle, every moment is a grace, every heartbeat is a blessing. Every breath is from the god. ദൈവീകം
A new story of life when the chapter will also be new. So inhale the freshness of the first morning dew and have a happy morning
God has perfect tume, never early, never late. It takes z little patienve and it takes a lot of faith but it is worth the waiting.
പ്രാർത്ഥനകൊണ്ടൊന്നുമേനേടിയില്ലഞാൻ
വീടുണ്ടാകില്ല, ഹൃദയമില്ലാതെ
I gained nothinging by prayer. I only list my temper, jealousy, anger, depression,irritation and ഇൻസെക്യൂരിറ്റി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ