24. 'മധുര' ചിന്തകൾ.
മധുരമെന്ന പദമെന്നുമേവർക്കും
മനസ്സിന്നും നാവിന്നുമാനന്ദമേകു-
മെങ്കിലും മധുരവും കൈപ്പുള്ളതാകു-
മൊരു ലോകനീതിയാണെന്നതറിയൂ
മധുരവസ്തുക്കൾ കാണുകിലാരുടേ-
മധരത്തിലൂറും മധുരിക്കും നീര് ആ
മധുനീർകുടിച്ചിട്ടാവസ്തു കഴിച്ചെന്ന്
മധുരമായ് ചിന്തിച്ച് സംതൃപ്തിയടയും
'മധുരം' നാവിന്നു രുചിയെന്നപോലെ
മധുരിക്കും ഓർമ്മയും പ്രേമവുമെല്ലാം
മധുര സ്‌മരണേലുമാ വാക്കിൽ പോലും
മധുരമൊളിച്ചിരിപ്പുണ്ടെന്നതറിയൂ
മധുരപ്പതിനേഴിൽ മനസ്സിന്നകത്ത്
മധുരിക്കും ചിന്തകൾ മാത്രം നിറയും!
മധുരക്കള്ളിത്തിരിയുള്ളിൽ ചെന്നാലോ
മധുര വാക്കല്ല പുറത്ത് വന്നീടുക !
മധുരഭാഷിണി വായ തുറന്നീടിൽ
മധുരഭാഷിണി വായ തുറന്നീടിൽ
മധുര മൊഴികളുതിരുമെന്നാശിച്ച്
മധുപനെത്രയോ യാഥാർഥ്യമായിടാ
മധുപനെത്രയോ യാഥാർഥ്യമായിടാ
മധുര സ്വപ്നങ്ങളും കണ്ടങ്ങിരിക്കും
മധുരപ്പുഞ്ചിരി തൂകുന്ന തരുണി
മധുരാലാപന കുതുകി കൂടായാൽ
മനക്കരുത്തുള്ള മനോജ്ഞനേപ്പോലും
മയക്കിയെടുക്കാം സംശയമില്ലതിൽ!
മധുവിധുവാഘോഷിക്കുന്നവർക്കൊക്കെ
മധുരാനുഭൂതി അയവിറക്കാനായ്
മധുര സപ്തതീം അഷ്ട ദശകവും
മറന്നിടാനാവാത്ത, കാലത്തിൻ ദാനം
മധുവേറെ അകത്താക്കി മത്തുകേറീട്ട്
മധുകരനായ് മാറി വെളിവില്ലാതെ
മധുപനോടേറ്റാൽ പകരം കിട്ടുക
മധുപാത്രമല്ല മധുപന്റെ കുത്താണ്
മധുകണം മൃദുല ദളത്തിലൊളിപ്പിച്ച്
മധുരമാം സ്വപ്നവും കണ്ടു മയങ്ങി
മധുവിധുവാഘോഷിക്കുന്നതിന്നായി
മധുപനെ കാത്തിരിക്കുന്നു സൂനങ്ങൾ
മധുരമേറെക്കഴിച്ചാലമൃതം പോൽ
മധുരവും വിഷമുള്ളതായി മാറും
മാത്രമോ 'മധുരപ്പനി' വന്നാൽ പിന്നെ
മധുരം തൊടേണ്ടി വരികയേയില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ