2023 നവംബർ 4, ശനിയാഴ്‌ച
പ്രകൃതി വർണ്ണനകൾ
2023 ഒക്ടോബർ 7, ശനിയാഴ്‌ച
B/121 KV railing issue kvaoasector51@gmail.com
2023 സെപ്റ്റംബർ 23, ശനിയാഴ്‌ച
kerala gaanam (with line Nos.)
കേരളഗാനം (included)
2023 സെപ്റ്റംബർ 21, വ്യാഴാഴ്‌ച
നാതോന്നത വൃത്തം
നതോന്നത
ഒരു ഭാഷാവൃത്തമാണ് നതോന്നത.ഈ വൃത്തത്തിൽ ഒന്നാം പാദത്തിൽ രണ്ട് അക്ഷരം വരുന്ന 8 ഗണങ്ങളുംരണ്ടാം പാദത്തിൽ രണ്ട് അക്ഷരം വരുന്ന 6 ഗണവും ഒരു അക്ഷരം വരുന്ന ഒരു ഗണവും രണ്ട് പാദങ്ങളിലും 8അക്ഷരങ്ങൾ കഴിഞ്ഞ് യതിയും വരുന്നതാണ്. ഈ വൃത്തം പ്രധാനമായും വഞ്ചിപ്പാട്ടിലാണ് ഉപയോഗിക്കുന്നത്.[1]
രാമപുരത്ത് വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടാണ് നതോന്നത വൃത്തത്തിൽ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും പ്രശസ്തമായ കൃതി. കുമാരനാശാന്റെ കരുണ എന്ന കാവ്യവും അർണ്ണോസ് പാതിരിയുടെ പുത്തൻ പാന എന്ന കാവ്യത്തി പന്ത്രണ്ടാം പാദവും നതോന്നത വൃത്തത്തിലെ മറ്റ് കൃതികളാണ്.
2023 സെപ്റ്റംബർ 19, ചൊവ്വാഴ്ച
കേരളഗാനം (സാഹിത്യ അക്കാഡമിക്കയച്ചത്)
2023 ഓഗസ്റ്റ് 5, ശനിയാഴ്‌ച
കുട്ടിക്കവിതകൾ
2023 ജൂലൈ 26, ബുധനാഴ്‌ച
വാഴക്കുല - ചങ്ങമ്പുഴ കൃഷ്ണപിള്ള
Vazhakkula by Changampuzha Krishna Pillai.
മലയപ്പുലയനാ മാടത്തിന്‍മുറ്റത്തു
മഴ വന്ന നാളൊരു വാഴ നട്ടു.
മനതാരിലാശകള്‍പോലതിലോരോരോ
മരതകക്കൂമ്പു പൊടിച്ചുവന്നു.
അരുമാക്കിടാങ്ങളിലൊന്നായതിനേയു-
മഴകിപ്പുലക്കള്ളിയോമനിച്ചു.
മഴയെല്ലാം പോയപ്പോള്‍, മാനം തെളിഞ്ഞപ്പോള്‍
മലയന്‍റെ മാടത്ത പാട്ടുപാടി.
മരമെല്ലാം പൂത്തപ്പോള്‍ ,കുളിര്‍കാറ്റു വന്നപ്പോള്‍
മലയന്‍റെ മാടവും പൂക്കള്‍ ചൂടി.
വയലില്‍ വിരിപ്പൂ വിതയ്ക്കേണ്ട കാലമായ്
വളരെപ്പണിപ്പാടു വന്നുകൂടി.
ഉഴുകുവാന്‍ രാവിലെ പോകും മലയനു-
മഴകിയും-പോരുമ്പോളന്തിയാവും.
ചെറുവാഴത്തയ്യിനു വെള്ളമൊഴിക്കുവാന്‍
മറവിപറ്റാറില്ലവര്‍ക്കു ചെറ്റും,
അനുദിനമങ്ങനെ ശുശ്രൂഷചെയ്കയാ-
ലതുവേഗവേഗം വളര്‍ന്നുവന്നു;
അജപാലബാലനില്‍ ഗ്രാമീണബാലത-
ന്നനുരാഗകന്ദളമെന്നപോലെ!
പകലോക്കെപ്പൈതങ്ങളാ വാഴത്തൈത്തണല്‍-
പ്പരവതാനിക്കുള്ളില്‍ ചെന്നിരിക്കും.
പൊരിയും വയറുമായുച്ചക്കൊടുംവെയില്‍
ചൊരിയുമ്പോ,ഴുമപ്പുലക്കിടങ്ങള്‍,
അവിടെയിരുന്നു കളിപ്പതു കാണ്‍കി, ലേ-
തലിയാത്ത ഹൃത്തുമലിഞ്ഞു പോകും!
കരയും ചിരിക്കു,മിടയ്ക്കിടെ ത്തമ്മിലാ-
‘ക്കരുമാടിക്കുട്ടന്മാര്‍’ മല്ലടിക്കും!
അതു കാണ്‍കെ പ്പൊരിവെയിലിന്‍ ഹൃദയത്തില്‍ ക്കൂടിയു-
മലിവിന്‍റെ നനവൊരു നിഴല്‍ വിരിക്കും!
അവശന്മാ,രാര്‍ത്തന്മാ,രാലംബഹീനന്മാ-
രവരുടെസങ്കടമാരറിയാന്‍?
അവരര്‍ദ്ധനഗ്നന്മാ,രാതപമഗ്നമാ-
രവരുടെ പട്ടിണിയെന്നു തീരാന്‍?
അവരാര്‍ദ്രചിത്തന്മാ,രപഹാസപാത്രങ്ങ-
ളവരുടെ ദുരിതങ്ങളെന്നൊടുങ്ങാന്‍?
ഇടതിങ്ങിനിറയുന്നു നിയമങ്ങള്‍, നീതിക-
ളിടമില്ലവര്‍ക്കൊന്നു കാലുകുത്താന്‍ !
ഇടറുന്ന കഴല്‍വയ്യ്പ്പോടുഴറിക്കുതിക്ക യാ-
ണിടയില്ല ലോകത്തിനിവരെ നോക്കാന്‍.
ഉമിനീരിറക്കാതപ്പാവങ്ങള്‍ ചാവുമ്പോ-
ളുദകക്രിയപോലും ചെയ്തിടേണ്ട.
മദമത്തവിത്തപ്രതാപമേ, നീ നിന്‍റെ
മദിരോത്സവങ്ങളില്‍ പങ്കുകൊള്ളൂ!
പറയുന്നു മാതേവന്‍- ” ഈ ഞാലിപ്പൂവ ന്‍റെ
പഴമെത്ര സാതൊള്ളതായിരിക്കും !”
പരിചോ,ടനുജന്‍റെ വാക്കില്‍ ചിരിവന്നു
ഹരിഹാസഭാവത്തില്‍ തേവനോതി:
“കൊലവരാറായി, ല്ലതിനുമുമ്പേതന്നെ
കൊതിയന്‍റെ നാക്കത്തു വെള്ളം വന്നു!”
പരിഭവിച്ചീടുന്നു നീലി :”അന്നച്ചന-
തരി വാങ്ങാന്‍ വല്ലോര്‍ക്കും വെട്ടി വിക്കും.”
“കരുനാക്കുകൊണ്ടൊന്നും പറയാതെടി മൂശേട്ടെ!”
കരുവള്ളോന്‍ കോപിച്ചോരാജ്ഞ നല്‍ കി!
അതു കേ, ട്ടെഴുന്നേറ്റു ദൂരത്തു മാറിനി-
ന്നവനെയവളൊന്നു ശുണ്ഠി കൂട്ടി
“പഴമായാ നിങ്ങളെക്കാണാണ്ടെ സൂത്രത്തി-
പ്പകുതീം ഞാനൊററയ്ക്കു കട്ടു തിന്നും!”
“അതു കാണാ,മുവ്വടീ ചൂരപ്പഴാ നെന-
ക്കതിമോഹമേറെക്കടന്നുപോയോ!
ദുരമൂത്ത മറുതേ, നിന്‍തൊടയിലെത്തൊ ലിയന്നി-
ക്കരുവള്ളോനുരിയണോരുരിയല്‍ കണ്ടോ!..”
ഇതു വിധം നിത്യമാ വാഴച്ചുവട്ടി,ല –
ക്കൊതിയസമാജം നടന്നു വന്നു.
കഴിവതും വേഗം കുലയ്ക്കണ,മെന്നു ള്ളില്‍-
ക്കരുതിയിരിക്കുമാ വാഴപോലും!
അവരുടെയാഗ്രഹമത്രയ്ക്കഗാധവു-
മനുകമ്പനീയവുമായിരുന്നു!
ഒരു ദിനം വാഴകുലച്ചതു കാരണം
തിരുവോണം വന്നു പുലക്കുടിലില്‍,
കലഹിക്കാന്‍ പോയില്ല പിന്നീടോരിക്കലും
കരുവള്ളോന്‍ നീലിയോടെന്തുകൊണ്ടോ!
അവളൊരുകള്ളിയാ,ണാരുമറിഞ്ഞിടാ-
തറിയാമവള്‍ക്കെന്തും കട്ടുതിന്നാന്‍.
അതുകൊണ്ടവളോടു സേവകൂടീടുകി-
ലവനുമതിലൊരു പങ്കു കിട്ടാം .
കരുവള്ളോന്‍ നീലിതന്‍ പ്രാണനായ്, മാതേവന്‍
കഴിവതും കേളനെ പ്രീതനാക്കി.
നിഴല്‍ നീങ്ങി നിമിഷത്തില്‍ നിറനിലാവോ ലുന്ന
നിലയല്ലോനിര്‍മല ബാല്യകാലം !
അരുമക്കിടാങ്ങള്‍തന്നാനന്ദം കാണ്‍ കെയാ-
ലഴകിക്കു ചിത്തം നിറഞ്ഞു പോയി.
കുല മൂത്തു വെട്ടിപ്പഴുപ്പിച്ചെടുക്കുവാന്‍
മലയനുമുള്ളില്‍ തിടുക്കമായി.
അവരോമല്‍പ്പൈതങ്ങള്‍ക്കങ്ങനെയെങ്കിലു-
മവനൊരു സമ്മാനമേകാമല്ലോ.
അരുതവനെല്ലുനുറുങ്ങി യത്നിക്കിലു-
മരവയര്‍ക്കഞ്ഞിയവര്‍ക്കു നല്‍കാന്‍,
ഉടയോന്‍റെ മേടയി,ലുണ്ണികള്‍ പഞ്ചാര-
ച്ചുടുപാലടയുണ്ടുറങ്ങിടുമ്പോള്‍,
അവനുടെ കണ്മണിക്കുഞ്ഞുങ്ങള്‍ പട്ടിണി-
ക്കലയണമുച്ചക്കൊടുംവെയിലില്‍!
അവരുടെ തൊണ്ടനനയ്ക്കുവാനു ള്ളതെ-
ന്തയലത്തെ മേട്ടിലെത്തോട്ടുവെള്ളം!
കനിവറ്റ ലോകമേ, നീ നിന്‍റെ ഭാവനാ-
കനകവിമാനത്തില്‍ സഞ്ചരിക്കൂ,
മുഴുമതി പെയ്യുമപ്പൂനിലാവേറ്റുകൊ-
ണ്ടഴകിനെത്തേടിയലഞ്ഞുകൊള്ളൂ,
പ്രണയത്തില്‍ കല്‍പ്പകത്തോപ്പിലെ, പ്പച്ചില –
ത്തണലിലിരുന്നു കിനാവുകാണൂ.
ഇടനെഞ്ഞു പൊട്ടി, യീപ്പാവങ്ങളിങ്ങനെ-
യിവിടെക്കിടന്നു തുലഞ്ഞിടട്ടെ.
അവര്‍തന്‍ തലയോടുകള്‍ കൊണ്ടു വിത്തേശ്വര-
രരമന കെട്ടിപ്പടുത്തിടട്ടെ.
അവരുടെ ഹൃദ്രക്തമൂറ്റിക്കുടിച്ചവ-
രവകാശഗര്‍വ്വം നടിച്ചിടട്ടെ.
ഇവയൊന്നും നോക്കേണ്ട,കാണേണ്ട, നീ നിന്‍റെ
പവിഴപ്പൂങ്കാവിലലഞ്ഞുകൊള്ളൂ !
മലയനാ വാഴയെ സ്പര്‍ശിച്ച മാത്രയില്‍
മനതാരില്‍ നിന്നൊരിടി മുഴങ്ങി.
അതിനുടെ മാറ്റൊലി ചക്രവാളം തകര്‍-
ത്തലറുന്ന മട്ടിലവനു തോന്നി.
പകലിന്‍റെ കുടര്‍മാലച്ചുടുചോരത്തെളി കൂടി-
ച്ചകലത്തിലമരുന്നിതന്തിമാര്‍ക്കന്‍!
ഒരു മരപ്പാവപോല്‍ നിലകൊള്ളും മല യനി-
ല്ലൊരുതുള്ളി രക്തമക്കവിളിലെങ്ങും !
അനുമാത്രം പൊള്ളുകയാണവനാത്മാ വൊ-
രസഹനീയാതപജ്ജ്വാല മൂലം!
അമിതസന്തുഷ്ടിയാല്‍ തുള്ളിക്കളിക്ക യാ-
ണരുമക്കിടാങ്ങള്‍ തന്‍ ചുറ്റുമായി;
ഇലപോയി, തൊലി പോയി,മുരടിച്ചോരില വിനെ
വലയം ചെയ്തുലയുന്ന ലതകള്‍ പോലെ.
അവരുടെ മിന്നിവിടര്‍ന്നൊരക്കണ്ണുക –
ളരുതവനങ്ങനെ നോക്കിനില്‍ക്കാന്‍ .
അവരുടെ കൈകൊട്ടിപ്പൊട്ടിച്ചിരിക്കല്‍ ക-
ണ്ടവനന്തരംഗം തകര്‍ന്നു പോയി.
കുല വെട്ടാന്‍ കത്തിയുയര്‍ത്തിയ കൈ യ്യുകള്‍
നിലവിട്ടു വാടിത്തളര്‍ന്നു പോയി.
കരുവള്ളോന്‍ നീലിക്കൊരുമ്മ കൊടുക്കു ന്നു,
കരളില്‍ തുളുമ്പും കുതൂഹലത്താല്‍.
അവളറിയാതുടനസിതാധരത്തില്‍ നി-
ന്നവിടെങ്ങുമുതിരുന്നു മുല്ലപ്പൂക്കള്‍.
മലയന്‍റെ കണ്ണില്‍ നിന്നിറ്റിറ്റു വീഴുന്നു
ചിലകണ്ണീര്‍ക്കണികകള്‍ പൂഴിമണ്ണില്‍ .
അണുപോലും ചലനമറ്റമരുന്നിതവശരാ
യരികത്തുമകലത്തും തരുനിരകള്‍!
സരസമായ് മാതേവന്‍ കേളന്‍റെ തോള ത്തു
വിരല്‍ത്തട്ടിത്താളം പിടിച്ചു നില്‍പ്പൂ.
അണിയിട്ടിട്ടനുമാത്രം വികസിക്കും കിര ണങ്ങ-
ളണിയുന്നു കേളന്‍റെ കടമിഴികള്‍!
ഇരുള്‍ വന്നു മൂടുന്നു മലയന്‍റെ കണ്‍മു മ്പി,-
ലിടറുന്നു കാലുകളെന്തു ചെയ്യും ?
കുതിരുന്നു മുന്നിലത്തിമിരവും കുരുതി യില്‍
ചതിവീശും വിഷവായു തിരയടിപ്പൂ!
അഴകി,യാ മാടത്തി,ലേങ്ങലടിച്ചടി-
ച്ചഴലുകയാ,ണിതിനെന്തു ബന്ധം ?..
കുല വെട്ടി!-മോഹിച്ചു,മോഹിച്ചു, ലാളിച്ച
കുതുകത്തിന്‍ പച്ചക്കഴുത്തു വെട്ടി!-
കുല വെട്ടി!- ശൈശവോല്ലാസ കപോത ത്തിന്‍
കുളിരൊളിപ്പൂവല്‍ക്കഴുത്തു വെട്ടി!-
തെരുതെരെക്കൈകൊട്ടിത്തുള്ളിക്കളിക്കുന്നു
പരമസന്തുഷ്ടരായ്ക്കണ്മണികള്‍.
ഒരു വെറും പ്രേതം കണക്കതാ മേല്‍ക്കു മേല്‍
മലയന്‍റെ വക്ത്രം വിളര്‍ത്തുപോയി!
കുലതോളിലേന്തി പ്രതിമയെപ്പോലവന്‍
കുറെനേരമങ്ങനെ നിന്നുപോയി!
അഴിമതി, യക്രമ, മത്യന്ത രൂക്ഷമാ-
മപരാധം , നിശിതമാമശനീപാതം!
കളവെന്തന്നറിയാത്ത പാവങ്ങള്‍ പൈതങ്ങള്‍
കനിവറ്റലോകം കപട ലോകം !
നിസ്വാര്‍ത്ഥസേവനം. നിര്‍ദ്ദയ മര്‍ദ്ദനം
നിസ്സഹായത്വം, ഹാ, നിത്യ ദുഃഖം!
നിഹതനിരാശാതിമിരം ഭയങ്കരം !
നിരുപാധികോഗ്ര നിയമഭാരം !-
ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങു മോ
പതിതരെ നിങ്ങള്‍ തന്‍ പിന്മുറക്കാര്‍?
കുല തോളിലേന്തി പ്രതിമപോലങ്ങനെ
മലയനാ മുറ്റത്തു നിന്നു പോയി.
അരുത,വനൊച്ച പോങ്ങുന്നതില്ല ,ക്കരള്‍
തെരുതെരെപ്പേര്‍ത്തും തുടിപ്പു മേന്‍മേല്‍ !
ഒരു വിധം ഗദ്ഗദം ഞെക്കിഞെരുക്കിയാ
കുറെയക്ഷരങ്ങള്‍ തെറിപ്പൂ കാറ്റില്‍:
"കരയാതെ മക്കളെ..കല്‍പ്പിച്ചു..തമ്പി രാന്‍ ..
ഒരു വാഴ വേറെ …ഞാന്‍ കൊണ്ടു പോട്ടെ !”
മലയന്‍ നടക്കുന്നു — നടക്കുന്നു മാടത്തി-
ലലയും മുറയും നിലവിളിയും !
അവശന്മാ,രാര്‍ത്തന്മാ,രാലംബഹീനന്മാ-
രവരുടെ സങ്കടമാരറിയാന്‍?
പണമുള്ളോര്‍ നിര്‍മിച്ച നീതിക്കിതിലൊ ന്നും
പറയുവാനില്ലേ?-ഞാന്‍ പിന്‍വലിച്ചു !…
2023 ജൂലൈ 19, ബുധനാഴ്‌ച
മഹാഭാരത പഞ്ചപാണ്ഡവീയം
" ഞാനും താങ്കളുമായി ഒന്ന് നേര്‍ക്കുനേര്‍ പൊരുതാൻ ആഗ്രഹിക്കുന്നു. ഇതില്‍ ജയം എനിക്കു തന്നെയെന്ന് ഉറപ്പാണ് " ഭീമൻ പ്രതിയോഗിയുടെ ജല്പനം പുഞ്ചിച്ചു തള്ളി.
" ധര്‍മ്മിഷ്ടയായ ഞങ്ങളുടെ പത്നിയുടെ മുടി പിടിച്ചിഴച്ചു കൗരവ സഭയിലേക്ക് കൊണ്ട് വന്ന പോലെ ആകില്ല ദുശ്ശാസനാ ! ഈ പോരാട്ടം. വര്‍ഷങ്ങളായി ഊണിലും ഉറക്കത്തിലും എന്‍റെ ദ്രൌപതിയുടെ കണ്ണീര്‍ എന്‍റെ ഹൃദയം മഥിച്ചു കൊണ്ടിരിക്കുന്നു. താങ്കളുടെ ഹൃദയ രക്തം കൊണ്ട് എനിക്കാ കടം വീടണം. "
ഭീമന്‍റെ വാക്കുകള്‍ നിസ്സാരമായി തള്ളി കൊണ്ട് ദുശ്ശാസനൻ പറഞ്ഞു " നിങ്ങളുടെ ദ്രൌപതി ധര്‍മ്മിഷ്ട യാണ് പോലും ! ഒരേ സമയം പലരുമായി ഉറക്കറ പങ്കു വെക്കുന്നത് കുല സ്ത്രീകള്‍ക്കു പറഞ്ഞിട്ടുളള ധര്‍മ്മം ആകുന്നതെങ്ങനെ? ഹീനയായ വേശ്യയുടെ പ്രവര്‍ത്തിയാണ് നിങ്ങളുടെ പത്നി ചെയ്യുന്നത് ! എന്തിന് അവരെ മാത്രം കുറ്റപ്പെടുത്തുന്നു . നിങ്ങളുടെ അമ്മയായ കുന്തിയുടെ നിഷ്ഠയും അതായിരുന്നില്ലേ? അമ്മക്ക് ചേര്‍ന്ന മരുമകള്‍ ! നിങ്ങളെ പ്പോലെ പല തന്തക്കു പിറന്ന മക്കള്‍ ഊഴവും കാത്ത് പത്നിയുടെ ഉറക്കറയ്ക്ക് മുന്നില്‍ കാവലിരിക്കുന്നു. അവരാണോ കുല സ്ത്രീ ! ലജ്ജയില്ലേ, നിങ്ങള്ക്ക് അവരുടെ പേരില്‍ എന്നെ പോലുള്ള ക്ഷത്രിയരെ പോര്‍വിളിക്കാൻ "
ഭീമന്‍റെ മുഖം ഏറെ ദ്രൗദ്രമായി. കണ്ടു നില്‍ക്കുന്നവരില്‍ ഭയം ജനിപ്പിക്കുന്ന വിധം അത് ബീഭല്‍സമായി തീര്‍ന്നു.
ഭീമൻ ദുശ്ശാസനന്‍റെ വാക്കുകള്‍ പുഞ്ചിച്ചു തള്ളി. "നീ വളച്ചോടിക്കും പോലയല്ല സത്യം. ഈ ലോകരറിയാൻ ഭീമൻ പറയുന്നു.. ഞങ്ങള്‍ അഞ്ചു പേരും ചേര്‍ന്ന് വേളികഴിച്ച ഞങ്ങളുടെ ധര്‍മ്മ പത്നിയാണ് ദ്രൗപതി. ഹോമാഗ്നി സംഭൂതയായ അവളുടെ ജന്മം തന്നെ ദൈവ നിയോഗമാണ്, മഹത്തരമാണ് അവളുടെ ജന്മ ദൌത്യം.
എന്‍റെ അമ്മയെ നീ തള്ളി പറഞ്ഞല്ലോ, എന്നാല്‍ കേട്ടോളു... ഞങ്ങളുടെ അമ്മ ജന്മം നല്‍കിയത് ദൈവീക ശക്തികളെ ആണ്.
അതും ദൈവ നിയോഗമായി കുറിക്കപ്പെട്ടിരിക്കുന്നു. ലോകര്‍ക്കും ഋഷി കുലത്തിനും ഈ സത്യം അറിയാം. എന്നാല്‍ നിന്‍റെ മാതാവ് അത്യാര്‍ത്തി മൂലം കാട്ടി കൂട്ടിയത് എന്നെ കൊണ്ട് പറയിപ്പിക്കരുത്. ജന്മം നല്‍കിയതോ... കുല ഹന്താക്കളായ നിന്നെപ്പോലുള്ള പുത്രന്മാരേയും."
ക്രുദ്ധനായ ഭീമൻ ഗദയും ഓങ്ങി ദുശ്ശാസനനു നേരേ പാഞ്ഞെത്തി. ദുശ്ശാസനൻ ഏറെ ചെറുത്തു നില്പ്പു നടത്തിയെങ്കിലും ഭീമൻ, തന്‍റെ ഗദ കൊണ്ട് അയാളെ അടിച്ചു താഴെയിട്ടു. പ്രാണരക്ഷാര്‍ത്ഥം പിടയുന്ന ദുശ്ശാസനനെ രക്ഷിക്കാൻ പ്രജ്ഞ നശിച്ചുപോയ ആ നിമിഷത്തില്‍ ആര്‍ക്കും ആയില്ല. ഭീമൻ ക്ഷണത്തില്‍ ദുശ്ശാസനന്‍റെ കഴുത്തില്‍ കടന്നു പിടിച്ചു. മിഴിച്ചു നിന്ന ദുര്യോധനനെ നോക്കി ഭീമൻ അട്ടഹസിച്ചു "ദുര്യോധനാ! താങ്കളാണ് എല്ലാ ക്രൂരതക്കും ഉത്തരവാദി! ഞാനിതാ താങ്കളുടെ അനിയന്‍റെ ഹൃദയ രക്തം പാനം ചെയ്യാൻ പോകുന്നു. ഭീമന്‍റെ വാക്കുകള്‍ പാഴ്വാക്കാകില്ല. നീ എന്നെ ഭല്‍സിച്ചില്ലേ... ഒന്നും ഞാൻ മറന്നിട്ടില്ല." ഞൊടിയിടയില്‍ ഭീമൻ ദുശ്ശാസനന്‍റെ മാറിടം വാള്‍ കൊണ്ട് പിളര്‍ന്നു. പുറത്തേക്കു തള്ളിയ ഹൃദയ രക്തം ഭീമൻ പാനം ചെയ്തു.
ആ അട്ടഹാസം ദിഗന്തം വിറപ്പിച്ചു.
ആര്‍ക്കും ഒന്നും ചെയ്യാനാവാത്ത വിധം രംഗം ഭയാനകമായി. രക്തം ഒലിച്ചിറങ്ങുന്ന ചുണ്ടോടെ ഭീമൻ പുലമ്പി. "ദുശ്ശാസനാ! ഗദ കൊണ്ട് നിന്‍റെ കൈ തകര്‍ത്തു ഞാനെന്‍റെ പ്രിയതമക്ക് നല്‍കിയ വാക്കു പാലിച്ചിരിക്കുന്നു. നിന്‍റെ രക്തം പാനം ചെയ്ത് എന്‍റെ ശപഥവും നിറവേറ്റിയിരിക്കുന്നു!ആര്‍ക്കും ഒന്നും ചെയ്യാനാവാത്ത വിധം രംഗം ഭയാനകമായി. രക്തം ഒലിച്ചിറങ്ങുന്ന ചുണ്ടോടെ ഭീമൻ പുലമ്പി. "ദുശ്ശാസനാ! ഗദ കൊണ്ട് നിന്‍റെ കൈ തകര്‍ത്തു ഞാനെന്‍റെ പ്രിയതമക്ക് നല്‍കിയ വാക്കു പാലിച്ചിരിക്കുന്നു. നിന്‍റെ രക്തം പാനം ചെയ്ത് എന്‍റെ ശപഥവും നിറവേറ്റിയിരിക്കുന്നു!
ദുഃഖം കൊണ്ട് രാധേയന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അത്രയും ക്രൂരത അദ്ദേഹം ജീവിതത്തില്‍ ഒരിക്കലും കണ്ടിരുന്നില്ല. ശല്യര്‍ക്ക് രാധേയനോട് സഹതാപം തോന്നി. "രാധേയാ! താങ്കളീ വിധം ദുഖിതനാകരുത്. യുദ്ധം ആയാല്‍ ജയത്തിനു വേണ്ടി എന്തു ക്രൂരതയും ഉണ്ടാകും. ഈ ദുഃഖം താങ്കളെ തളര്‍ത്തുന്നത് എനിക്ക് സഹിക്കില്ല.
Ashwatthama, Kripacharya, Yuyutsu, Vrishakethu, and Kritvarma survived the Kurukshetra war. Yudhishthira was crowned king of Hastinapur for 36 years, he renounced the throne, passing the title on to Arjuna’s grandson, King Parikshit after Krishna’s demise.
Yudhishthira then left for the Himalayas with Draupadi and his brothers to find heaven. Draupadi and four Pandavas—Bhima, Arjuna, Nakula, and Sahadeva died during the journey, and Yudhishthira, the lone survivor as being of a pious heart, was invited by Dharma to enter the heavens as a mortal
.
.
to face him.
Inside thechakra/kamala formation, Abhimanyu kills many warriors, including Vrihadvala (the ruler of Kosala); the ruler of Asmaka, Martikavata (the son of Kritavarma); Rukmaratha (the son of Shalya); and Shalya's younger brother, Lakshmana (the son of Duryodhana) and Dushasan's second son, Dushmanara.
The Kaurava commanders devise a strategy to prevent Abhimanyu from causing further damage to their force. Following Drona's instructions, six warriors attacks Abhimanyu and deprived him of his chariot, bow, sword, and shield. Abhimanyu picks up a mace; smashes Ashwatthma's chariot (upon which the latter fled); and slays one of Shakuni's brothers numerous troops, and elephants before being killed by the son of Dussasana in a mace-fight.[44]
Upon learning of the death of his son, Arjuna vows to kill Jayadratha.
Day 14
While Arjuna destroys the rest of the Shakatavyuha, Vikarna, the third eldest Kaurava, challenges Arjuna to an archery fight. Arjuna asks Bhima to kill Vikarna, but Bhima refuses because Vikarna had defended the Pandavas during the Draupadi Vastrapaharanam. Bhima and Vikarna shoot arrows at each other, before Bhima kills Vikarna with his mace. Drona kills Vrihatkshatra, the ruler of Kekaya, and Dhrishtakethu, the ruler of Chedi.
Dushasana's first son, Drumsena, is slain by Prativindya, the eldest son of Draupadi and Yudhishthira, in a duel. When the bright moon rose, Ghatotkacha killed warriors like Alambusha and Alayudha while flying in the air. Karna fights him and releases Vasava Shakti, a divine weapon given to him by Indra. Ghatotkacha grows in size and falls on the Kaurava army as he dies, killing an akshauhini of them.
Day 15
After Drupada and Virata are killed by Drona, Bhima and Dhrishtadyumna fight him. Because Drona has the Brahmanda astra, Krishna tells Yudhishthira that Drona would give up his arms if his son Ashwatthama were dead. Yudhishthir lies to drona Which disheartens Dronacharya and he lays his weapons doen before being killed by Dhrishtadyumna to avenge his father's death and satisfy his vow. Kunti secretly meets Karna and asks him to spare the Pandavas, as they were his younger brothers. Karna promises Kunti that he would spare them except for Arjuna, but also added that he would not fire the same weapon against Arjuna twice. On the same day, a fierce battle took between Karna and ghatotkacha which ended in Karna killing ghatotkacha.
Day 16
Day 17
Later, Karna resumed dueling with Arjuna. Karna and Arjuna battle each other in a ferocious fight, until Parashurama’s curse, comes true and Karna’s chariot wheel sinks to the ground. During their duel, Karna’s chariot wheel got stuck in the mud and Karna asked for a pause.
Krishna reminded Arjuna about Karna’s ruthlessness unto Abhimanyu while he was similarly left without a chariot and weapons. Hearing his son’s fate, Arjuna shot his arrow and decapitated Karna. Before the battle, Karna’s sacred armor (‘Kavacha’) and earrings (‘Kundala’) were taken as alms by Lord Indra when asked for, which resulted in his death by Arjuna’s arrows.
It is told that Kunti sings a song for Karna in the presence of the Pandava brothers, and Karna’s foster mother, Radha; before he dies. It was the Pandavas who completed his funeral ceremony.
Day 18 – Death of Duryodhana
On the last day, Shalya is made the commander of the Kauravas and battles and is killed by Yudhishthira. Shakuni is killed by Sahadeva and none of the Kaurava armies except Ashwattama, Duryodhana Kripacharya, and Kritavarma survived the war
Realizing his defeat, Duryodhana fled and headed towards a lake to cool down his body, which became hot with anger. Krishna takes the Pandavas to the lake and Bhima compels Duryodhana to get out of it. As they fight a mace battle, Duryodhana is invincible because of his mother Gandhari’s boon that his body is impenetrable.
Bhima flouted the rules (under instructions from Krishna) to strike Duryodhana beneath the waist where he was mortally wounded. In great pain, Duryodhana is left to die by the Pandavas.
Ashwatthama, Kripacharya, and Kritavarma met Duryodhana on his deathbed and promised to avenge the actions of Bhima. They attacked the Pandavas’ camp later that night, trying to kill all the Pandavas’. However, amongst the dead were Dhrishtadyumna, Shikhandi, Uttamaujas, and the children of Draupadi who were killed thinking them to be the Pandav brothers.
Ashwatthama, Kripacharya, Yuyutsu, Vrishakethu, and Kritvarma survived the Kurukshetra war. Yudhishthira was crowned king of Hastinapur for 36 years, he renounced the throne, passing the title on to Arjuna’s grandson, King Parikshit after Krishna’s demise.
Yudhishthira then left for the Himalayas with Draupadi and his brothers to find heaven. Draupadi and four Pandavas—Bhima, Arjuna, Nakula, and Sahadeva died during the journey, and Yudhishthira, the lone survivor as being of a pious heart, was invited by Dharma to enter the heavens as a mortal.
യുവരാജാവാകേണ്ടിയിരുന്ന യുധിഷ്ഠിരനേയും മറ്റു പാണ്ഡവരെയും ചതിപ്രയോഗത്തിലൂടെ വധിക്കാൻ ധൃതരാഷ്ട്രരുടെ മൗനാനുവാദത്തോടെ ദുര്യോധനൻ പല കെണികളും ഒരുക്കി. അവയിലൊന്നും അകപ്പെടാതെ രക്ഷപ്പെട്ട പാണ്ഡവർക്ക്, ധൃതരാഷ്ട്രർ രാജ്യത്തെ രണ്ടായി വിഭജിച്ചു ഖാണ്ഡവപ്രസ്ഥം എന്ന പ്രദേശം നല്കി. ന്യായമായും കിട്ടേണ്ടിയിരുന്ന രാജ്യം നിഷേധിച്ചിട്ടും സമാധാനതല്പ്പരനായിരുന്ന യുധിഷ്ഠിരൻ വലിയച്ഛനായ ധൃതരാഷ്ട്രരുടെ സൗജന്യം പൂർണമനസ്സോടെ സ്വീകരിച്ചു.
യുധിഷ്ഠിരൻ ആരെയും തന്റെ ശത്രുവായി ഗണിക്കുന്നില്ല . അതിനാൽ അജാതശത്രു എന്ന നാമത്തിൽ അദ്ദേഹം പ്രസിദ്ധനാണ് . സാക്ഷാൽ ധർമ്മദേവന്റെ സംപൂർണ്ണാവതാരമായിരുന്നു യുധിഷ്ഠിരൻ എന്നു വിശ്വസിക്കുന്നു. ശ്രീകൃഷ്ണന്റെ ഉത്തമ ഭക്തനായിരുന്ന ഇദ്ദേഹംഉടലോടെ സ്വർഗ്ഗത്തിൽ പോയ മഹാനാണ് aA🌹
നഹുഷൻ, മരുത്തൻ, ശിബി, ഹരിശ്ചന്ദ്രൻ എന്നിവരാണ് യുധിഷ്ഠിരനു മുൻപ് ഉടലോടെ സ്വർഗ്ഗത്തിൽ പോയവരായ രാജാക്കന്മാർ .ധ
ർമ്മപുത്രരുടെ ജീവിതം
തിരുത്തുക
കുന്തിയുടെ രണ്ടാമത്തെ പുത്രനായിരുന്ന ധർമ്മപുത്രർ പഞ്ചപാണ്ഡവരിൽ മൂത്തവനും ലോകത്തിലെ ധാർമ്മികരിൽവെച്ച് ഏറ്റവും ശ്രഷ്ഠനുമായിരുന്നെന്ന് വ്യാസമുനി വ്യക്തമാക്കുന്നുണ്ട് . ചെറുപ്പത്തിൽ തന്നെ പിതാവായ പാണ്ഡു വനത്തിൽ വച്ച് കാലഗതി പ്രാപിച്ചതിനെത്തുടർന്ന് സഹോദരങ്ങളോടും മാതാവിനോടുമൊപ്പം അദ്ദേഹം ഹസ്തിനപുരിയിലെത്തി കൗരവരോടൊപ്പം വാസം തുടങ്ങി . അവിടെ വച്ച് ഭീമൻ കൗരവരിൽ സ്പർദ്ധയുണ്ടാക്കിവച്ചു . അതുകാരണം കൗരവ ജ്യേഷ്ഠനായ ദുര്യോധനൻ പാണ്ഡവരോട് എന്നും ദ്രോഹം പ്രവർത്തിച്ചു പോന്നു .ദ്രോണരുടെ കീഴിൽ വിദ്യാഭ്യാസം പൂർത്തിയാക്കി യ ശേഷം , ഇദ്ദേഹം യുവരാജാവായി അഭിഷേകം ചെയ്യപ്പെട്ടു . എന്നാൽ പാണ്ഡവരോട് സ്പർദ്ധയുള്ള ദുര്യോധനൻ, പാണ്ഡവരെ അരക്കില്ലത്തിപ്പെടുത്തുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തതിനെത്തുടർന്ന് ധർമ്മപുത്രർ സഹോദരങ്ങളോടൊപ്പം അവിടെ നിന്നും രക്ഷപ്പെടുകയും ഘോരമായ വനത്തിലെത്തിച്ചേർന്നു വസിക്കുകയും ചെയ്തു. അവിടെവച്ചു അവരെല്ലാം ഭീമന്റെ ശക്തിയെ ആശ്രയിച്ചു കഴിഞ്ഞുകൂടി . ഭീമൻ ഹിഡിംബി എന്ന രാക്ഷസിയെ വിവാഹം ചെയ്യുകയും അവർക്കു ഘടോൽക്കചൻ എന്ന പുത്രൻ ജനിക്കുകയും ചെയ്തു . അതോടെ ഘടോൽക്കചന്റെ അനുയായികളായ രാക്ഷസന്മാരും പാണ്ഡവരുടെ സഹായികളായി . തുടർന്ന് ചില രാക്ഷസന്മാരെ അവർ വധിച്ചു .അവിടെ ഒരു ബ്രാഹ്മണ ഭവനത്തിൽ വസിച്ചു വരവേ, അവർ പാഞ്ചാലിയുടെ സ്വയംവര വാർത്ത കേൾക്കുകയും , ഉടനെ പാഞ്ചാലത്തിലെത്തി പാഞ്ചാലിയെ വേൾക്കുകയും ചെയ്തു . പാഞ്ചാലിയെ വേൾച്ചതിനു ശേഷം ധർമ്മപുത്രർ വീണ്ടും പാതിരാജ്യത്തിന്റെ രാജാവായി മാറി . തുടർന്ന് അദ്ദേഹം ഒരു രാജസൂയ യാഗം നടത്തുകയും അസുരശില്പിയായ മയൻ നിർമ്മിച്ചു നൽകിയ ഇന്ദ്രപ്രസ്ഥത്തിലെ ദിവ്യസഭയിലിരുന്ന് ഭരണം നിർവ്വഹിക്കുകയും ചെയ്തു . അതിനെത്തുടർന്നായിരുന്നു ദുര്യോധനനും ശകുനിയും നടത്തിയ ഒരു ചൂതുകളിയിൽ പങ്കെടുത്തു സർവ്വസമ്പത്തുകളും അദ്ദേഹത്തിന് വിട്ടൊഴിയേണ്ടി വന്നത്. അവസാന വട്ടവും തോറ്റ ധര്മപുത്രർക്ക്, പണയ വസ്തുവായി വേറൊന്നും നല്കാനില്ലാഞ്ഞതിനാൽ ദുര്യോധനൻ ദ്രൗപദിയെ പിടിച്ചു കെട്ടി കൊണ്ടുവരാൻ ആജ്ഞാപിക്കുന്നു. രജസ്വലയായദ്രപദി സഭയിൽ വസ്ത്രക്ഷേപം ചെയ്യപ്പെടുകയും, ശ്രീകൃഷ്ണൻ അനന്തമായ ചേല നൽകി പാഞ്ചാലിയുടെ മാനം കാക്കുകയും ചെയ്യുന്നു. തോൽവിയിലൂടെ തന്നെത്തന്നെ പണയം ചെയ്ത രാജാവും സഹോദരന്മാരും ദുര്യോധനന്റെ അടിമകളായതിനാൽ ധര്മിഷ്ഠനായ യുധിഷ്ഠിരൻ, കോപാകുലനായി ദുശ്ശാസനനെതിരെ ഗദയെടുക്കാനാഞ്ഞ ഭീമനെ തടഞ്ഞു. തുടർന്ന് സഭയിൽ വച്ച് അപമാനിക്കപ്പെട്ട പാണ്ഡവർ 12 വര്ഷം വനവാസത്തിനു പുറപ്പെട്ടു . 1 വര്ഷം അവർക്കു അജ്ഞാതവാസവും അനുഷ്ഠിക്കേണ്ടി ശേഷം യുധിഷ്ഠിരൻ സഹോദരങ്ങളോടു കൂടി തിരിച്ചെത്തുകയും കൃഷ്ണനെ സമാധാനദൂതനായി അയച്ച് ദുര്യോധനനോട് തങ്ങൾക്കു അവകാശപ്പെട്ട പാതിരാജ്യം ചോദിക്കുകയും ചെയ്‌തെങ്കിലും ദുര്യോധനൻ അതിനു വഴിപ്പെട്ടില്ല . യുദ്ധമൊഴിവാക്കാൻ അദ്ദേഹം ആത്മാർത്ഥമായി ആഗ്രഹിച്ചു . അതിനായി തങ്ങൾക്കു അഞ്ചു ദേശം മതിയെന്നും അതുമല്ലെങ്കിൽ ഒരു ദേശമെങ്കിലും മതിയെന്നും കുരുക്കളോടു കെഞ്ചി. എന്നാൽ ദുര്യോധനനും കർണ്ണനും ശകുനിയും അതിനു തയ്യാറായില്ല .
ഗത്യന്തരമില്ലാതെ അദ്ദേഹം യുദ്ധത്തിന് തയ്യാറായി . തുടർന്ന് പ്രോഷ്ഠപദത്തിലെ കൃഷ്ണപക്ഷത്തിലെ അമാവാസി ദിവസം കുരുക്ഷേത്രയുദ്ധം ആരംഭിച്ചു . പതിനെട്ടു ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ കുരുകുലം മുടിഞ്ഞു . കൗരവരെല്ലാം ചത്തൊടുങ്ങി . പാണ്ഡവപക്ഷത്തു പഞ്ചപാണ്ഡവരും കൃഷ്ണനും സാത്യകിയും മാത്രം ശേഷിച്ചു . കൗരവപക്ഷത്തു കൃപരും, കൃതവർമ്മാവും, അശ്വത്ഥാമാവും ശേഷിച്ചു . പാണ്ഡവരുടെ കുലതന്തുവായി മാറിയത് അർജ്ജുനന്റെ പൗത്രനായ പരീക്ഷിത്തായിരുന്നു . ബന്ധുക്കളെല്ലാം മരണപ്പെട്ട പാണ്ഡവർ ദുഃഖിതരായെങ്കിലും വീണ്ടും കുലോദ്ധാരണത്തിനായി രാജ്യഭരണം ഏറ്റെടുത്തു . ആ സമയത്താണ് അവർ കർണ്ണൻ തങ്ങളുടെ ജ്യേഷ്ഠസഹോദരൻ ആണെന്നറിയുന്നതു . ഇതറിഞ്ഞ ധർമ്മപുത്രർ വാവിട്ടു കരഞ്ഞു . തുടർന്ന് അതീവദുഃഖിതനായ അദ്ദേഹം വനവാസത്തിനു തയ്യാറായി . എങ്കിലും കൃഷ്ണന്റെ ചതുരമായ ഉപദേശത്തെത്തുടർന്നും , ഭീഷ്മരുടെ അനുശാസനത്തെത്തുടർന്നും അദ്ദേഹം ഒരുവിധം ദുഃഖത്തെ അടക്കി രാജ്യഭാരം ഏറ്റെടുത്തു .
വീണ്ടും പതിനെട്ടു കൊല്ലം കഴിഞ്ഞു. അതിനിടെയാണ് ഭീമന്റെ ഭർത്സനത്തെ തുടർന്നു മനസ്സ് വിഷമിച്ച ഗാന്ധാരിയും ധൃതരാഷ്ട്രരും വനവാസത്തിനു പോകാനൊരുങ്ങിയത് . പാണ്ഡവരുടെ അനുനയങ്ങൾക്കൊന്നും അതിനെ തടയാനായില്ല . എന്നാൽ ഏറ്റവും വലിയ ദുരിതം അതല്ലായിരുന്നു . പാണ്ഡവമാതാവായ കുന്തിയും , ഇളയച്ഛനായ വിദുരരും കൂടെ ധൃതരാഷ്ട്രര്ക്കൊപ്പം വനവാസത്തിനു പോയതായിരുന്നത് . മൂത്തപുത്രനായ കർണ്ണൻ മരിച്ചതാണ് കുന്തിയെ അതിനു പ്രേരിപ്പിച്ചത് . തുടർന്ന് പാണ്ഡവർ യുദ്ധത്തിൽ മരണപ്പെട്ട എല്ലാരുടെയും ശ്രാദ്ധം നടത്തുകയും ഗുരുജനങ്ങളെ വനവാസത്തിനു അനുവദിക്കുകയും ചെയ്തു . മൂന്നുകൊല്ലം കഴിഞ്ഞു , വനത്തിൽ വച്ച് ധൃതരാഷ്ട്രരും ഗാന്ധാരിയും കുന്തിയുമെല്ലാം കാട്ടുതീയിൽപ്പെട്ടു മരണമടഞ്ഞു . ഇതും പാണ്ഡവരുടെ ദുഃഖം വർദ്ധിപ്പിച്ചു . തുടർന്ന് പതിനഞ്ചു കൊല്ലം കഴിഞ്ഞപ്പോഴായിരുന്നു കൃഷ്ണന്റെ ദ്വാരക കടലിൽ മുങ്ങിയതും യാദവർ കൊല്ലപ്പെട്ടതും . കൃഷ്ണന്റെയും ബാലരാമന്റെയും മരണം പാണ്ഡവരെ വല്ലാതെ തളർത്തിക്കളഞ്ഞു . അർജ്ജുനൻ ദ്വാരകയിൽ പോയി കൃഷ്ണന്റെയും ബാലരാമന്റെയും ശവദാഹകർമ്മം നടത്തി തിരിച്ചു വരികയും ദ്വാരക കടലിൽ മുങ്ങുകയും ചെയ്തതിനെ തുടർന്ന് പാണ്ഡവർ രാജ്യം യുയുത്സുവിനെ ഏൽപ്പിക്കുകയും അടുത്ത രാജാവായി പരീക്ഷിത്തിനെ നിശ്ചയിക്കുകയും ചെയ്തിട്ട് വനവാസത്തിനായി പുറപ്പെട്ടു . മഹാപ്രസ്ഥാനത്തിന്റെ ആ വഴിയിൽ പാണ്ഡവരും ദ്രൗപദിയും മുറയനുസരിച്ച് നടന്നു . ദ്രൗപദി ഏറ്റവും പിറകിലും പിന്നീട് സഹദേവൻ, നകുലൻ, അർജ്ജുനൻ, ഭീമൻ ഏറ്റവും മുന്നിലായി യുധിഷ്ഠിരൻ ഇങ്ങനെ അവർ യാത്ര തുടർന്നു .തുടർന്ന് മുറയനുസരിച്ച് ഓരോരുത്തരായി ഭൂമിയിൽ വീണു തുടങ്ങി . ഏറ്റവും അവസാനമായി ഭീമൻ വീണു . അപ്പോഴും യുധിഷ്ഠിരൻ വീണില്ല . ധർമ്മത്തിന്റെ മൂർത്തിസ്വരൂപമായ അദ്ദേഹത്തിന് ഒരിക്കലും ക്ഷീണമുണ്ടാവുകയില്ല . അദ്ദേഹം യാത്ര തുടർന്നു . ആ സമയം ഒരു നായ അദ്ദേഹത്തെ അനുഗമിച്ചുകൊണ്ടിരുന്നു . അദ്ദേഹവും നായയും സുഹൃത്തുക്കളെപ്പോലെ തിരിഞ്ഞുനോക്കാതെ യാത്ര തുടർന്നു . ഒരു വ്യാഴവട്ടക്കാലം അദ്ദേഹം ഏകനായി നടന്നു. അദ്ദേഹത്തിന് ഭൂമിയിൽ വാഴാനുള്ള സമയം കഴിഞ്ഞിട്ടും മരണം അദ്ദേഹത്തെ ബാധിച്ചില്ല . ഒടുവിൽ ഇന്ദ്രൻ ഒരു തേരുമായി വഴിയിൽ വന്നുനിന്നു അദ്ദേഹത്തോട് തേരിലേറി സ്വർഗ്ഗത്തിലേക്ക് പോരുവാൻ പറഞ്ഞു . എന്നാൽ തന്റെ അനുയായിയായ ആ നായയെ ഉപേക്ഷിച്ചു സ്വർഗ്ഗത്തിലേക്ക് താനില്ലെന്ന് യുധിഷ്ഠിരൻ പറഞ്ഞു . സ്വർഗത്തിൽ നായയെ പ്രവേശിപ്പിക്കാനാകില്ലെന്നു ഇന്ദ്രൻ പറഞ്ഞു . എങ്കിൽ സ്വർഗ്ഗം തനിക്കു വേണ്ടെന്നും യുധിഷ്ഠിരൻ പറഞ്ഞു . ആ സമയം അവിടെ നിന്നിരുന്ന നായ വേഷം മാറുകയും ധർമ്മദേവന്റെ രൂപത്തിൽ പ്രത്യക്ഷനായി യുധിഷ്ഠിരനെ അനുഗ്രഹിക്കുകയും ചെയ്തു . തുടർന്ന് അദ്ദേഹം ഇന്ദ്രനോടൊത്തു സ്വർഗ്ഗത്തിലേക്ക് യാത്രയായിl
സ്വർഗ്ഗത്തിലെത്തിയ യുധിഷ്ഠിരൻ അവിടെ സർവ്വരാലും പൂജ്യനായിരിക്കുന്ന ദുര്യോധനനെ കണ്ടു . ദുഷ്ടനായ അവനിരിക്കുന്ന സ്വർഗ്ഗം തനിക്കു വേണ്ടെന്ന് അദ്ദേഹം പറഞ്ഞു . തുടർന്ന് തന്റെ സഹോദരങ്ങളെയും കർണ്ണനേയും കാണണമെന്ന് ശഠിച്ച അദ്ദേഹത്തിന് ദേവദൂതൻ ഒരു നരകം കാട്ടിക്കൊടുത്തു . അവിടെ അർജ്ജുനനും ഭീമനും കർണ്ണനും സഹദേവനും നകുലനും ദ്രൗപദിയുമൊക്കെ കിടന്നു നരകിക്കുന്നത് അദ്ദേഹം കണ്ടു . തുടർന്ന് തനിക്കു സ്വർഗ്ഗം വേണ്ടെന്നും നരകം മതിയെന്നും ദേവദൂതനോട് തിരികെ പൊയ്ക്കൊള്ളാനും പറഞ്ഞു അദ്ദേഹം ആ നരകത്തിൽ തന്നെ നിന്നു . ആ സമയം ദേവന്മാർ അവിടെ വരികയും , ആ നരകം സ്വർഗ്ഗമായി രൂപപ്പെടുകയും ചെയ്തു . വാസ്തവത്തിൽ അവിടെ നരകമില്ലായിരുന്നു . യുധിഷ്ഠിരനെ അദ്ദേഹത്തിൻറെ ചെറിയൊരു പാപത്തിന്റെ ഫലം അനുഭവിപ്പിക്കാനായി ഇന്ദ്രൻ മായ കാണിച്ചതായിരുന്നു . ഇന്ദ്രൻ അത് അദ്ദേഹത്തെ പറഞ്ഞു ബോധ്യപ്പെടുത്തി . ദ്രോണരെ വധിക്കാനായി "അശ്വത്ഥാമാ ഹത കുഞ്ജര" ( അശ്വത്ഥാമാവ് എന്ന ആന മരിച്ചു ) എന്നൊരു അർദ്ധസത്യം അദ്ദേഹം പറഞ്ഞിരുന്നു . അതിന്റെ ഫലമായി അദ്ദേഹത്തിന് മായാനരകം കാണേണ്ടതായി വന്നു . അതിനുശേഷം അദ്ദേഹം ആകാശഗംഗയിൽ സ്നാനം ചെയ്യുകയും മനുഷ്യദേഹം നഷ്ടപ്പെട്ടു ദിവ്യരൂപം പ്രാപിക്കുകയും ചെയ്തു . അപ്പോൾ അദ്ദേഹത്തിൻറെ ദുര്യോധനനോടുള്ള വൈരം നശിച്ചു . തുടർന്ന് സഹോദരന്മാരിരിക്കുന്ന സ്വർഗ്ഗം അദ്ദേഹത്തിന് ഇന്ദ്രൻ കാട്ടിക്കൊടുത്തു . സ്വർഗ്ഗത്തിൽ അദ്ദേഹം ബന്ധുക്കളെയെല്ലാം ദർശിച്ചു .(വ്യാസഭാരതം).
ദ്രൗപദി സഭയിൽ വസ്ത്രക്ഷേപം ചെയ്യപ്പെടുകയും, ശ്രീകൃഷ്ണൻ അനന്തമായ ചേല നൽകി പാഞ്ചാലിയുടെ മാനം കാക്കുകയും ചെയ്യുന്നു. തോൽവിയിലൂടെ തന്നെത്തന്നെ പണയം ചെയ്ത രാജാവും സഹോദരന്മാരും ദുര്യോധനന്റെ അടിമകളായതിനാൽ ധര്മിഷ്ഠനായ യുധിഷ്ഠിരൻ, കോപാകുലനായി ദുശ്ശാസനനെതിരെ ഗദയെടുക്കാനാഞ്ഞ ഭീമനെ തടഞ്ഞു. തുടർന്ന് സഭയിൽ വച്ച് അപമാനിക്കപ്പെട്ട പാണ്ഡവർ 12 വര്ഷം വനവാസത്തിനു പുറപ്പെട്ടു . 1 വര്ഷം അവർക്കു അജ്ഞാതവാസവും അനുഷ്ഠിക്കേണ്ടി ശേഷം യുധിഷ്ഠിരൻ സഹോദരങ്ങളോടു കൂടി തിരിച്ചെത്തുകയും കൃഷ്ണനെ സമാധാനദൂതനായി അയച്ച് ദുര്യോധനനോട് തങ്ങൾക്കു അവകാശപ്പെട്ട പാതിരാജ്യം ചോദിക്കുകയും ചെയ്‌തെങ്കിലും ദുര്യോധനൻ അതിനു വഴിപ്പെട്ടില്ല . യുദ്ധമൊഴിവാക്കാൻ അദ്ദേഹം ആത്മാർത്ഥമായി ആഗ്രഹിച്ചു . അതിനായി തങ്ങൾക്കു അഞ്ചു ദേശം മതിയെന്നും അതുമല്ലെങ്കിൽ ഒരു ദേശമെങ്കിലും മതിയെന്നും കുരുക്കളോടു കെഞ്ചി. എന്നാൽ ദുര്യോധനനും കർണ്ണനും ശകുനിയും അതിനു തയ്യാറായില്ല .
ദുര്യോധനൻ
| കൂടുതൽ അറിയുക ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. |
മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് ദുര്യോധനൻ(दुर्योधन). ധൃതരാഷ്ട്രരുടെ മൂത്ത പുത്രൻ. സുയോധനൻ എന്നാണ് ശരിയായ പേര്. ആജമീഢൻ, ഭാരതൻ, ഭരതർഷഭൻ, ഭാരതാഗ്യ്രൻ, ധാർത്തരാഷ്ട്രൻ, ധൃതരാഷ്ട്രജൻ, ഗാന്ധാരീപുത്രൻ, കൗരവനന്ദനൻ, കൗരവേന്ദ്രൻ, കൗരവേയൻ, കുരുപ്രവീരൻ, കുരുസത്തമൻ തുടങ്ങിയ പേരുകൾ ദുര്യോധനന്റെ പര്യായമായി മഹാഭാരതത്തിലുണ്ട് .ദുര്യോധനന്റെ ജനനസമയത്തുണ്ടായ ചില ദുർന്നിമിത്തങ്ങൾ കണ്ട് ആകുലനായ ധൃതരാഷ്ട്ര മഹാരാജാവ് പ്രാജ്ഞനായ തന്റെ അനുജൻ വിദുരരേയും , മറ്റു ബ്രാഹ്മണമുഖ്യന്മാരേയും വരുത്തി ദുര്യോധനന്റെ ഭാവി എന്തായിരിക്കുമെന്നുള്ളതിനെപ്പറ്റി ചിന്തിച്ചു. ദുര്യോധനന്റെ ജനനം നിമിത്തം ആ രാജവംശവും നാടും നശിക്കുമെന്നും അങ്ങനെ വരാതിരിക്കണമെങ്കിൽ ദുര്യോധനനെ ഉപേക്ഷിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. പക്ഷേ, പുത്രസ്നേഹം നിമിത്തം ദുര്യോധനനെ ഉപേക്ഷിക്കുവാൻ ധൃതരാഷ്ട്രർക്കു മനസ്സു വന്നില്ല.
മഹാപ്രസ്ഥാനിക പർവ്വം
മഹാഭാരതത്തിലെ 17 മത്തെ പർവ്വമാണ് മഹാപ്രസ്ഥാനിക പർവ്വം .ഇതിനു മൂന്നു അദ്ധ്യായങ്ങളുണ്ട് .ഉപപർവ്വങ്ങളില്ല.
ശ്രീകൃഷ്ണന്റെയും യാദവരുടെയും നാശത്തിനു ശേഷം ദ്വാരക സമുദ്രത്തിൽ മുങ്ങിപ്പോവുകയും തുടർന്ന് വ്യാസനിർദ്ദേശമനുസരിച്ച് പഞ്ച പാണ്ഡവരും ദ്രൗപദിയും പരീക്ഷിത്തിനെ അടുത്ത രാജാവായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിൻറെ സംരക്ഷണത്തിനു വേണ്ടതെല്ലാം ചെയ്തിട്ട് രാജ്യം യുയുത്സുവിനെ ഏല്പ്പിച്ചു. അതിനുശേഷം മോക്ഷകാംക്ഷികളായി മരവുരിയുടുത്തു സന്ന്യാസവേഷധാരികളായി യാത്രയാരംഭിക്കുന്നു .ഈ യാത്രയാണ് "പ്രസ്ഥാനം".യുധിഷ്ട്ടിരൻ മുന്നിലും , മറ്റു പാണ്ഡവർ മുറയനുസരിച്ചു പിന്നിലും ദ്രൗപതി ഏറ്റവും പിറകിലുമായിട്ടായിരുന്നു അവരുടെ യാത്ര .അവരെ ഒരു നായ അനുഗമിച്ചിരുന്നു .
ഇടയ്ക്ക് വച്ച് അഗ്നിദേവൻ പ്രത്യക്ഷനാവുകയും അർജ്ജുനനോട് ഗാണ്ഡീവവും അമ്പൊടുങ്ങാത്ത ആവനാഴിയും സമുദ്രത്തിൽ ഉപേക്ഷിക്കാൻ ഉപദേശിക്കുകയും ചെയ്തു. അർജുനൻ അപ്രകാരം ചെയ്തു . വീണ്ടും അവരുടെ യാത്ര തുടർന്നു. ആ യാത്രാമദ്ധ്യേ ദ്രൗപതി തൊട്ടു ഭീമൻ വരെ ഓരോരുത്തരായി വീണു മരിക്കുന്നു .അവസാനം യുധിഷ്ഠിരനും നായും മാത്രം ശേഷിക്കുന്നു .
സ്വർഗ്ഗരാജാവായ ഇന്ദ്രൻ , യുധിഷ്ഠിരനെ സ്വർഗ്ഗത്തിലേക്ക് ആനയിക്കാനായി ഒരു രഥവുമായി കാത്തു നിന്നിരുന്നു . എന്നാൽ ആശ്രിതനായ നായയെ ഭൂമിയിൽ തനിച്ചു വിട്ടിട്ടു സ്വർഗ്ഗത്തിൽ പോകാൻ യുധിഷ്ഠിരൻ തയ്യാറായില്ല. ഒടുവിൽ നായ ധർമ്മദേവന്റെ രൂപത്തിൽ പ്രത്യക്ഷനാവുകയും , യുധിഷ്ഠിരനെ പരീക്ഷിക്കാൻ വന്നതാണെന്ന് പറയുകയും ചെയ്യുന്നു . തുടർന്ന് യുധിഷ്ഠിരനെ ഇന്ദ്രൻ സ്വർഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി .
സ്വർഗ്ഗാരോഹണപർവ്വം
മഹാഭാരതത്തിലെ 18-ആമത്തേതും അവസാനത്തേതുമായ പർവ്വമാണ് സ്വർഗ്ഗാരോഹണപർവ്വം . ഇതിൽ 5 അദ്ധ്യായങ്ങളുണ്ട് . ഉപപർവ്വങ്ങളില്ല.
യുധിഷ്ഠിരന്റെ സ്വർഗ്ഗത്തിലേക്കുള്ള പ്രവേശനവും , തുടർന്നുണ്ടാകുന്ന അദ്ദേഹത്തിൻറെ അനുഭവങ്ങളും ഈ പർവ്വത്തിൽ പ്രതിപാദിച്ചിരിക്കുന്നു .
സ്വർഗ്ഗത്തിലെത്തിയ യുധിഷ്ഠിരൻ ആദ്യമായി കാണുന്നത് സ്വർഗ്ഗസ്ഥനായ ദുര്യോധനനെയാണ് . ഇതുകണ്ട് അദ്ദേഹത്തിനു അതിശയവും കോപവും ഉണ്ടാകുന്നു . തുടർന്ന് നാരദൻ " ക്ഷത്രിയധർമ്മം മുറപോലെ അനുഷ്ട്ടിച്ചാണ് ദുര്യോധനൻ സ്വർഗ്ഗത്തിലെത്തിയതെന്നും കൂടാതെ സ്വർഗ്ഗത്തിൽ വൈരത്തിന് സ്ഥാനമില്ലെന്നും , ഭൂമിയിലെ ദേഹം ഇനിയും ഉപേക്ഷിക്കാത്തത് കൊണ്ടാണ് ഇതുണ്ടാകുന്നതെന്നും "- യുധിഷ്ഠിരനെ അറിയിക്കുന്നു . യുധിഷ്ഠിരൻ ഉടലോടെയാണ് സ്വർഗ്ഗത്തിലെത്തിയത് .
അതിനു ശേഷം യുധിഷ്ഠിരൻ ഒരു " മായാനരകം " കണ്ടു ഭയപ്പെടുന്നു . അതിനു കാരണമായി പറയുന്നത് , അദ്ദേഹം മുൻപൊരിക്കൽ അശ്വത്ഥാമാവ് മരിച്ചെന്നു ദ്രോണരോട് നുണ പറഞ്ഞതാണ് .
അതിനു ശേഷം അദ്ദേഹം ആകാശഗംഗയിൽ സ്നാനം ചെയ്യുകയും , അദ്ദേഹത്തിൻറെ മാനുഷദേഹവും മാനുഷബുദ്ധിയും നഷ്ട്ടമാവുകയും ചെയ്തു. അതോടെ ദുര്യോധനനോട് തോന്നിയ വൈരവും തീർന്നുപോയി .
തുടർന്ന് യുധിഷ്ഠിരൻ മഹത്തായ സ്വർഗ്ഗത്തിലേക്ക് യാത്രയായി. അവിടെ അദ്ദേഹം മരിച്ചുപോയ തന്റെ എല്ലാ ബന്ധുക്കളെയും കാണുന്നു . തന്റെ സഹോദരങ്ങളും കർണ്ണനും ഗുരുജനങ്ങളും എല്ലാം അദ്ദേഹത്തെ വരവേറ്റു . എല്ലാരോടുമോപ്പം യുധിഷ്ഠിരൻ സ്വർഗ്ഗത്തിൽ വസിച്ചു .