2023 സെപ്റ്റംബർ 21, വ്യാഴാഴ്‌ച

നാതോന്നത വൃത്തം

ഒരു ഭാഷാവൃത്തമാണ്‌ നതോന്നത.ഈ വൃത്തത്തിൽ ഒന്നാം പാദത്തിൽ രണ്ട് അക്ഷരം വരുന്ന 8 ഗണങ്ങളുംരണ്ടാം പാദത്തിൽ രണ്ട് അക്ഷരം വരുന്ന 6 ഗണവും ഒരു അക്ഷരം വരുന്ന ഒരു ഗണവും രണ്ട് പാദങ്ങളിലും 8അക്ഷരങ്ങൾ കഴിഞ്ഞ് യതിയും വരുന്നതാണ്. ഈ വൃത്തം പ്രധാനമായും വഞ്ചിപ്പാട്ടിലാണ് ഉപയോഗിക്കുന്നത്.[1]

രാമപുരത്ത് വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടാണ് നതോന്നത വൃത്തത്തിൽ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും പ്രശസ്തമായ കൃതി. കുമാരനാശാന്റെ കരുണ എന്ന കാവ്യവും അർണ്ണോസ് പാതിരിയുടെ പുത്തൻ പാന എന്ന കാവ്യത്തി പന്ത്രണ്ടാം പാദവും നതോന്നത വൃത്തത്തിലെ മറ്റ് കൃതികളാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ