പ്രകൃതി വർണ്ണനകൾ
പൂനിലാവിന്നിളം തണുപ്പുള്ള രാവും
പ്രത്യൂഷ മഞ്ഞിൽ അലിഞ്ഞ പ്രഭാതവും
സിന്തൂര ചാർത്തിൽ കുളിച്ചുല്ലസിച്ചിടും
സായാഹ്നവും ഒന്നുപോലേ മനോഹരം
അനുദിനം വാനം കരിങ്കടൽ പോലായി
അനുസ്യൂതവർഷത്താലുറവയുണ്ടായ്
കളകളം ചൊല്ലിയിടവഴിയിൽക്കൂടി
തെളിനീരായി പ്രവഹിക്കും കാഴ്ചയും
നിഷ്‌ക്കള ബാല്യങ്ങൾ ചെറുമീൻ തിരഞ്ഞതിൽ
നാലുകാലിൽനിന്നങ്ങാടിക്കളിപ്പതും
വഴിയിലെച്ചെടികളും ചെറുമരക്കൂട്ടവും
പൊഴിക്കും തെളിനീർതുള്ളിത്തിളക്കവും
പഴയോടാൽ തലമൂടി നിൽക്കും തറവാടിൻ
പഴകിയ പടിവാതിൽപ്പടി മുത്തിടും ജലം
കുളിരേകിടും സുഖമനുഭവിച്ചങ്ങനെ
പുളകിതയായ് വിരാജിക്കുന്ന തറവാടും
വർഷകാലത്തിന്റെ ഹർഷമല്ലോയവ
ഹർഷമോടൊപ്പിയെടുത്തിടുവാനായി
അരുണനിടയ്ക്കിടെത്തന്നുടെ മങ്ങിടും കിരണങ്ങൾ നീട്ടിയെത്തിനോക്കുന്നിതേ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ