രാമന്നു ലങ്കാധിപന്ന് മേലേ ജയം ദ്വാ-
രകാധിപന് നരകാസുരന്നു മേലും
ഇരുട്ടിന്മേലേ വെളിച്ചം ജയിപ്പു ഐ-
ശ്വര്യദേവതാ വിഷ്ണൂ സംഗമകാലം
തിന്മക്കു മേൽ നന്മ നേടും ജയമായും
നമ്മളാഘോഷിപ്പു, ദീപാവലിയായും
എന്തുമാകട്ടേ കഥയെന്നാൽ മാനുഷ-
ഹൃത്തിന്നതുന്മേഷ മേറെയേകുന്നിതേ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ