2022 ഒക്‌ടോബർ 22, ശനിയാഴ്‌ച

ഉപഗുപ്തൻ കെ അയിലറ



 
.                              Bio data 
.           ഉപഗുപ്തൻ കെ. അയിലറ  

1943 ൽ കൊല്ലം  ജില്ലയിലെ അയിലറ എന്ന ഗ്രാമത്തിൽ കെ. കേശവന്റെയും എം.കെ. ഭവാനിയുടെയും എട്ടു മക്കളിൽ മൂന്നാമത്തെ പുത്രനായി ജനനം. അയിലറ പ്രൈമറി സ്കൂളിലും ഏരൂർ മിഡിൽ സ്കൂളിലും അഞ്ചൽ ഹൈസ്കൂളിലുമായി വിദ്യാഭ്യാസം കഴിഞ്ഞ് Typewritingഉം Shorthandഉം പഠിച്ചിട്ട് മദ്ധ്യപ്രദേശിലെ ബസ്തർ ജില്ലയിൽ, കേന്ദ്രസർക്കാരിന്റെ കീഴിലുള്ള "ദണ്ഡകാരണ്യ പ്രൊജക്റ്റി"ൽ 
1963 മുതൽ 1967 വരെ ഉദ്യോഗം. ജോലിയിലിരിക്കെ 1967ൽ UPSC വഴി,
പ്ലാനിംഗ്   കമ്മീഷന്റെ കൽക്കട്ടയിലുള്ള 
ഓഫീസിൽ P.A ആയി നിയമനം. ജോലിയി-
ലിരിക്കെ രാത്രി കോളേജിൽ ചേർന്നു 
പഠിച്ചു B.Com (Hons) ഡിഗ്രി നേടി. M.Com ന് 
പഠിച്ചുകൊണ്ടിരിക്കെ 1976 ൽ ഡൽഹിക്ക് മാറ്റമായി.  UPSC വഴി 1982ൽ തൊഴിൽ മന്ത്രാലയത്തിൽ സെക്ഷൻ ഓഫീസറായി നിയമനം 1983 ജനുവരി മുതൽ 1987 അവസാനംവരെ,തിരുവനന്തപുരംഎമിഗ്രേ-
ഷൻ ഓഫീസാറായി നിയമനം.1987 അവസാനം മുതൽ ഡൽഹിയിൽ തൊഴിൽ
മന്ത്രാലയത്തിൽ Desk Officer ആയി നിയമനം.  1994 മുതൽ 2002 ജാനുവരി വരെ കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിൽ സാമ്പത്തിക വിഭാഗത്തിൽ അണ്ടർ സെക്രട്ടറിയായും ഡെപ്യൂട്ടി സെക്രട്ടറി ആയും ജോലിചെയ്ത് വിരമിച്ചു.  2003 മുതൽ 2013 വരെ ഡൽഹിയിൽ ലോകാരോഗ്യസംഘടനയിൽ സാമ്പത്തിക ഉപദേഷ്ട്ടാവായി ജോലി ചെയ്തു. 2013 അവസാനം മുതൽ തിരുവനന്തപുരത്ത് സ്ഥിരതാമസം.

ഔദ്യോഗിക ജീവിതം വൈവിധ്യവും സംഘർഷഭരിതവും  ആയിരുന്നതിനാൽ 2019ൽ "ദണ്ഡകാരണ്യം മുതൽ ഇന്ദ്രപ്രസ്ഥo വരെ" എന്ന പേരിൽ ആത്മകഥ പ്രസി- ദ്ധീകരിച്ചു.(പബ്ലഷേഴ്സ് : പ്രഭാത് ബുക്ക്‌ ഹൌസ്,   രുവനന്തപുരം.  അതിന് 2021 ലെ 
യൂ. എ. ഖാദർ പുരസ്കാരം ലഭിക്കുകയുണ്ടായി. 2019 മുതൽ കവിതകൾ രചിക്കുകയും, 2021ൽ "പഞ്ചഭൂതങ്ങളും പരിവാരങ്ങളും" എന്ന പേരിൽ ഒരു കവിതാ സമാഹാരവും പ്രസിദ്ധീകരിക്കുകയുണ്ടായി.

ഭാര്യ                    :         ജി. ജയകുമാരി
മക്കൾ                :         സലിൽ, വിമൽ
കൊച്ചുമക്കൾ   :        വിവാൻ, തൻവി
വിലാസം             :        സവിധം, 34, സൂര്യ,
                                       മണ്ണാമൂല,    
                                       പേരൂർക്കട,
                                       തിരുവനന്തപുരം
                                       695005
                                      
ഫോൺ             ..         +918547487211
                                       
E-mail     :     k.upagupthan@gmail.com
   












അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ