2022 ജനുവരി 27, വ്യാഴാഴ്‌ച

fb ശ്ലോകങ്ങളും തീയതികളും




************
01/09/2020
************

************
02/09/2020
************

************
03/09/2020
************


04/09/2020
തെന്നലിലാലോലമാടീടുമപ്പൂപ്പൻ
താടിക്കുതാണുപറക്കാൻമടിയെങ്കിൽ 
താതന്റെതോളിലിരിക്കും തനയനും 
താഴെയിറങ്ങാൻമനസ്സു വന്നീടുമോ?

05/09/2020
തീരത്ത് തുടരെത്തുടരെ തല തല്ലും
തിരമാലക്കില്ലെന്നുതോന്നുന്നു ചേതം!
ചിന്നിച്ചിതറിപ്പതഞ്ഞു ചിരിച്ചവൾ 
പിന്നെയും പിന്നെയുമെത്തും തല തല്ലാൻ!!!

06/09/2020
ഗഗനനീലിമ നിഴൽ വിരിച്ചു സാ-
ഗരത്തിനും പകർന്നൊരിറ്റു നീലിമ
അരുണനന്തിയിലതുകവർന്നെടു
ത്തരുണശോണിമപകർത്തിയംബരേ

07/09/2020
ചിന്തകളോരൊന്നുരുത്തിരിഞ്ഞീടവേ 
അന്തരംഗേ തിരശ്ശീല ഉയർത്തണം
നടനയഭ്യാസം കഴിയും വരേയും   
കാടിറങ്ങീടാതെ, ചിത്തിൽ നടിപ്പവർ

08/09/2020
സായൂജ്യം നേടുവാനാഗ്രഹമുള്ളവർ
സാധകം ചെയ്തതുറപ്പാക്ക വേണ്ടിടും
സാദ്ധ്യമല്ലാത്തതിലാഗ്രഹം തോന്നിയാൽ
സാധകം ചെയ്തു നിരാശ വരിക്കണോ?


************
09/09/2020
************


************
10/09/2020
************


11/09/2020
എഴുതുന്ന പേനയ്ക്കറിയില്ല തന്നേ  
എഴുതിയ്ക്കും കയ്യിന്നുടമതന്നുള്ളിൽ
നിഴലിക്കുമോരോ വികാരങ്ങ, ളെന്നാ-
ലെഴുതുന്നു സ്വന്തമകക്കാമ്പിൽ നിന്നും.

************
12/09/2020
************

************
13/09/2020
************

14/09/2020
വിസ്‌തരിച്ചൊന്നുറങ്ങീടട്ടെ,
ഞാനിന്നീ  
നിസ്തുലമാമന്തരീക്ഷത്തിൽ നിന്നല്പം സ്വസ്ഥത തേടിയലയട്ടെ,ഞാനെന്റെ സ്വപ്നലോകത്തിൽ,കൊറോണയറിയാതെ.

*************
15/09/2020
*************

16/09/2020
ഉയരത്തിൽനിന്ന്താഴേയ്ക്ക് നിപതിക്കും     
പയസ്സിന്നറിയാമതിനുടെശക്തി
വൈദ്യുതിയായ്‌ 
മാറിക്കമ്പിയിൽകയറി
വന്ഹിയായ് മാറിയാലണയ്ക്കാനറിയാം!

17/09/2020
മഴയുള്ള നേരം വെയിലെന്നപോലെ
മിഴിനീരിലുപ്പിൻ രസമെന്നപോലെ
അഴലുമാമോദവുമിട കലർന്നുള്ള
വാഴ്‌വാണനുഭവഗുരുവെന്നു സാരം

18/09/2020
കരുണ യാചിക്കുന്ന കണ്ണിൽ നിറഞ്ഞു  
കാണുന്നവേദന തിരിച്ചറിഞ്ഞെന്നാൽ  കാരുണ്യവാനായിമാറണം കാണുന്നോൻ
കാരണ, മപ്പോൾ മനുഷ്യനായ് മാറിടാം

19/09/2020
ഹൃദയാന്തരേയങ്കുരിക്കുന്ന ഓരോ 
മൃദുല വികാരക്കുരുന്നും വിടർന്നാൽ
കദനങ്ങളെന്യേ പ്രകാശം സ്ഫുരിക്കും  
വദനസുമത്തിൽ നൽ പുഞ്ചിരിയൂറും

************
20/09/2020
************

21/09/2020
തുഹിനപാളിയെയുരുക്കിമാറ്റിടും
മിഹിരനെയുള്ളിൽ തുഹിനബിന്ദുവും
തളച്ചിടു,മൊരുനിമിഷമെങ്കിലും.
എളുതല്ലാത്തതില്ലുലകിലൊന്നുമേ

22/09/2020
എനിക്കെന്റെ ചിത്തം കരുത്തേകിയെന്നാൽ നിനയ്ക്കാമെനിക്കാത്മവിശ്വാസമായി
മനസ്സിന്നുറപ്പെൻ മുതൽക്കൂട്ടുമാകും 
നിനയ്ക്കുംനൽക്കാര്യം നടത്താനുമാകും

23/09/2020
ആത്മവിശ്വാസം കൈമുതലായിട്ടുണ്ടേൽ 
ആരംഭശൂരത്വമുണ്ടാകുകില്ലൊട്ടും  
ആകുലതയുമൊട്ടുമുണ്ടാകുകില്ല 
ആരംഭിച്ചജോലി അന്ത്യത്തിലെത്തിക്കാം!

24/09/2020
ഉൽഫുല്ലമാകുവാൻ വെമ്പുന്ന കമലം
ഉദയാർക്കനെ കാത്തിരിക്കുന്ന പോലെ
നെയ്യാമ്പലും കാത്തിരിക്കും സുധാംശുവെ
നിയതി നയിക്കും വഴിയേ ഗമിക്കാൻ

25/09/2020
ഉറവയിൽ നിന്നെത്ര  ഉത്സാഹമോടേ 
ഉദകം പുറത്തേയ്ക്കൊഴുകീടുമെന്നാൽ
ആവില്ലതിന്നും തിരികെക്കയറുവാൻ 
വായ്വിട്ടുപോയോരു വാക്കെന്നതുപോലെ

26/09/2020
ആദ്യമായ് മനസ്സിൽപതിഞ്ഞ സുഹൃത്തും   
ആദ്യം മനസ്സിൽ പ്രതിഷ്ഠിച്ച ഗുരുവും
ആദ്യാനുരാഗമുണർത്തിയ തരുണീം   
അന്ത്യംവരെയുംമനതാരിൽ ഉണ്ടാകും

************
27/09/2020
*************

28/09/2020
മഴയിൽ തിമിർത്തു കളിച്ചു രസിക്കും
മകന്റെയാഹ്ലാദത്തിലമ്മേം രസിക്കും
മനസ്സിൽ നിഴലിക്കുമാശങ്ക  എന്നാൽ, 
മകന്  ജ്വരം പിടിപെട്ടുപോയെങ്കിലോ!

29/09/2020
അംബരകന്യക സ്വയംവരം ചൊല്ലേ
അബ്ജൻ കനകപ്പതക്കമായ് മാറി  
താരകളോ വജ്രഹാരമായും  മാറി 
വരന്മാരായെത്തീടും   വെൺവാരിദങ്ങൾ

30/09/2020
മഴയുടെയാരവ താളത്തിൽ തുള്ളും
മഴവെള്ളമൊഴുകീയരുവിയാകേ  
മോദത്തിൽ കളകള നാദമുതിർക്കും 
മൂകമായീടും പുഴയിലലിഞ്ഞാൽ

1/10/2020
ആഴിയെ ലക്ഷ്യമായതിവേഗമോടെ
ഒഴുകുന്ന പുഴയറിയില്ലയതിന്ന്
വഴിമുട്ടിപ്പോകുമെന്നുള്ളോരു  കാര്യം     
ആഴി പുഴയെ  വിഴുങ്ങുമെന്നുള്ളതും

02/10/2020(2)
നെഞ്ചിന്റെയുള്ളിലായ് നാടിന്റെ നാമവും
നാവിന്റെ തുമ്പത്തു രാമന്റെ നാമവും
സൂക്ഷിച്ചുകൊണ്ടന്ത്യയാത്ര പറഞ്ഞോരു
സാക്ഷാൽ മഹാത്മാവേ കൈകൂപ്പിടുന്നുഞാൻ.
(ഗാന്ധിജയന്തി)

02/10/2020(1)
സായാഹ്നവേളയിൽ ചക്രവാളത്തിലെ
സാഗരഗർത്തത്തിൽ മറയുന്ന സൂര്യൻ
സുഖനിദ്രയിൽ നിന്നുണർന്നു വരുന്നത് 
സഹ്യാദ്രിതന്റെ മുകളിലൂടത്ഭുതം !!!

03/10/2020
കുന്നിൻചരിവിൽനിന്നരുവിയിൽ വീണി- ട്ടൊന്നായുരുമ്മിയുരുണ്ടൊഴുകിപ്പിന്നെ
പുഴയിലെത്തേ രൂപഭാവങ്ങൾ മാറീട്ട് 
പവിഴത്തിനഴകൊത്ത് മാറും ശിലകൾ!!!

************
04/10/2020
************

05/10/2020
അരുവിയിലൂടെയൊഴുകിയുരുമ്മി- 
യുരഞ്ഞു സുഭഗരാകും ശിലകൾപോൽ
മർത്ത്യനും മാറാമകമേ, കഠിനമാം 
പാതകൾ താണ്ടുകിലില്ലൊട്ടു സംശയം

06/10/2020
കാറ്റിനെ കാറ്റാടി യന്ത്രേ കുരുക്കീട്ടും
'കറകറ'ക്കി കാറ്റിൻ 'കാറ്റു പോക്കീ'ട്ടും
കറന്റുണ്ടാക്കീട്ടു കറങ്ങുന്ന ഫാനിൻ 
കാറ്റു കൊണ്ടിട്ടതി കേമനാകും മർത്യൻ

07/10/2020
പച്ചവിരിച്ച മൈതാനത്തെ പുല്ലുകൾ
പയ്ക്കൾ നടന്നു തിന്നുമ്പോളറിയാതെ, 
പതിയിരിക്കുന്ന പുൽച്ചാടിയെച്ചാടിച്ച്,
പതത്രികൾക്കു നൽകും ഭക്ഷണമായിട്ട്

08/10/2020
എരിയുന്ന മനസ്സിന്റെ ഉള്ളിൽ നിന്നു-
യരുന്ന പരിവേദനങ്ങൾ തൻ ചൂടിൽ
വിരിയുമോരഗ്നിപുഷ്പത്തിൻ നിറം രു-
ധിരത്തിന്റേതായാലതിശയമില്ല!j

09/10/2020
പതിതർതൻ പരിവേദനങ്ങളറിഞ്ഞു  
പരിണതപ്രജ്ഞനായ് മാറിയെന്നാകിൽ
കരുതാമവന്ന്, സ്വയമവൻ മാറിപ്പോയ്
പരാപരനൊപ്പ, മത് നില നിർത്തണം

10/10/2020
പൂനിലാവിന്നിളം കുളിരുള്ള രാവും
പ്രത്യൂഷ മഞ്ഞിലലിഞ്ഞ പ്രഭാതവും 
സിന്തൂരച്ചാർത്തിൽ കുളിച്ചു  പ്രശോഭിക്കും
സന്ധ്യയുമൊരുപോൽഹരമാം മനസ്സിന്

****************
11/10/2020
****************

12/10/2020
ചിന്തകൾ താഴിട്ടു പൂട്ടുവാനാകുമോ? 
ചന്തിരനെ താഴെയെത്തിക്കാനാകുമോ?
സ്വന്തം മനസ്സിൻ നിയന്ത്രണമാകില്ലേൽ
എന്തിനായ് ചിന്തിക്കതന്യനെ പൂട്ടുവാൻ

13/10/2020
'ആനയ്ക്കറിയില്ലതിന്റെ വണ്ണ'മെന്നാൽ
അറിയാമതിന്നതിൻ ശക്തി എന്തെന്നത്.
വണ്ണമോ ശക്തിയോ ഇല്ലാത്ത മാനവൻ
വെറുതേ നടിക്കുന്നതു രണ്ടുമുണ്ടെന്ന്

14/10/2020
ഇന്നുമെന്നുംഞാൻശ്വസിക്കുന്നൊരീ വായൂ          എന്നുമെൻജീവൻനിലനിർത്തുമീവായൂ
മണ്ഡലത്തെഞാൻ മലീമസമാക്കുകിൽ
അന്ധനെന്നല്ലാതെ എന്തു പേരിന്നർഹൻ

15/10/2020
അലയാഴിതന്റെയടിയിലിരുട്ടിൽ
പലനാൾതപസ്സിരുന്നിട്ടു തനതൊരു   
രൂപമുണ്ടാക്കിയെടുക്കും പവിഴവും
രൂപമില്ലാത്തൊരു പുറ്റും മനോഹരം.

16/10/2020
ഒഴുക്കുവെള്ളത്തിലഴുക്കി ല്ലെന്നുക-
ണ്ടഴുക്കുള്ളിലുള്ളതൊഴിവാക്കീ ടാനായ് 
വഴുക്കുള്ളോരൊക്കെയൊഴുക്കുവെള്ളത്തിൽ
മുഴുവൻ മുങ്ങിയാൽ ഒഴിവായീ ടുമോ ?

17/10/2020
ഉടയോൻ നിർമ്മിച്ചു ഹൃദയ  സാഗരം  
ഉറവയും തോടുമരുവിയും ചേർന്നു   പുഴകളായെത്തുംകടലുകണ്ടിട്ട്
ഒഴുക്കുണ്ടെന്നാലോ ഇരു വശത്തേക്കും!
(ഉടയോന്റെകരവിരുതുകണ്ടോളൂ!)

*****************
18/10/2020
*****************

19/10/2020
ഒരുശുഭ്രനിഴലായിവന്നെൻമന-
താരിതളിൽഹിമകണമായ്മരുവി   
കല്പന മനദർപ്പണത്തിൽ  പതിച്ചും,
കുളിർകയ്യാലെന്റെകരംഗ്രഹിച്ചിട്ടും , കവിതതൻവഴിയേനയിച്ചതാരോ?

20/10/2020
'മധുര'മെന്നപദമെന്നുമേവർക്കും 
മനസ്സിനും നാവിനുമേകുമാനന്ദ- 
മെങ്കിലുംമധുരവുംകൈപ്പുള്ള തായി
മാറീടുമെന്നതുംലോകനീതിയല്ലോ

21/10/2020
കൂപത്തിന്നാഴത്തിലേക്കരഞ്ഞാണങ്ങൾ,
കെട്ടിടത്തിന്നുയരത്തിലേക്കേണികൾ,
ധര,യാഴി,വ്യോമയാനത്തിന്പേടകം, 
നരക,സ്വർഗ്ഗയാത്രക്കെന്തിന്ന്പേടകം?

22/10/2020
ഉൽഫുല്ലമാകുവാൻ വെമ്പുന്ന കമലം
ഉദയാർക്കനെ കാത്തിരിക്കുന്ന പോലെ
നെയ്യാമ്പൽ കാക്കും വിധുവെ  യെന്നാൽ രണ്ടും  
നിയതി നയിക്കും വഴിയേ ഗമിക്കും.

23/10/2020
ഇരുട്ടിനെയറിയണമെന്നുണ്ടെങ്കിൽ
ഇരുട്ടിലിത്തിരി നടന്നു നീങ്ങിടൂ  
ഇരുട്ടിനുള്ളിലെ വെളിച്ചവും കാണാം
ഇരുട്ടിനേക്കൂട്ടു പിടിക്കുകേമാകാം

24/10/2020
കമ്പിന്റെതുമ്പിലാലോലമാടും ഞാലി-
ചെമ്പരത്തിപ്പൂവിന്നറിയുമോ നാളെ
അമ്പേ ഞെട്ടറ്റു നിലം പതിക്കു മെന്നും   
മുമ്പേ ഗമിച്ചവർ തൻപിൻപേ പോമെന്ന് 

26/10/2020(2)(25/10/2020)
ഇരുമെയ്യുമൊറ്റയാത്മാവുമാ യിന്നു-   
വരെയുംകഴിഞ്ഞോർ പിരിയും സമയം
തമ്മിലകലാതെ കെട്ടിയിട്ടെ ന്നാലാ 
'ആത്‍മാക്ക'ളകലാതിരിക്കുമെന്നാണോ?

26/10/2020(1)
കുരുന്നുകളക്ഷരമുറ്റത്തെത്തിയിന്ന് 
സരസ്വതീപ്രസാദവുമേറ്റുവാങ്ങി 
ആദ്യാക്ഷരംകുറിച്ചാകാംക്ഷയോടിനി 
അറിവിന്റെ ലോകത്തെയുറ്റു നോക്കീടും

27/10/2020
മധുരസ്മരണകളിമ്പമോടെ യെൻ
മനോദർപ്പണത്തിൽ നിഴലായി വന്നു 
മിന്നിമറയവേ പിറകേ തന്നെത്തും 
മഥിച്ചീടുമോർമ്മയു,മത് വിധി യാമോ?

28/10/2020
ഇതളിലിരുന്ന് മധു നുകർന്നീ ടവേ 
ഇതളിറുന്നാലാ പൂവിനുണ്ടാകും
വേദനയെന്തെന്നറിയാതകന്നുപോം
വേറേ പൂതേടി പരാഗവുമായ് അളി

29/10/2020
നുകത്തിന്നുകീഴിലലസ്സം ഗമിക്കും
നിരത്തിൻ നിയമംശരിക്കും പാലിക്കും
വിളകളൊക്കെ ചന്തതോറുമെ ത്തിക്കും 
കാളയുംവണ്ടീമിനിറോഡിലെ ത്തുമോ?

30/10/2020
വരമ്പത്തൊറ്റക്കാലിൽ തപസ്സി രിക്കും
പരൽമീനെക്കണ്ടാലോകൊക്കിലൊതുക്കും
കൊറ്റിതൻകൗശലമതുപോലെ  തന്നെ
കാണിക്കുന്നിന്നത്തെകള്ളസന്യാസിമാർ

31/10/2020
പുല്ലിൻതുമ്പിലിരിക്കുമൊരുതുമ്പിയെ
കല്ലെടുപ്പിക്കുവാനായിപ്പിടിക്കുന്ന
പൈതലറിയുന്നില്ലാകല്ലുതുമ്പിക്ക്
പിടിവള്ളിയാണനുസരണയല്ലെന്ന്.

01/11/2020
മലയാള ഭാഷയും വേഷവും സഹ്യനും 
അലയാഴിതീരവും കേരനിരകളും
മലയും കായലും കഥകളീം കുഞ്ചനും 
കലതൻ കലവറേമുള്ളതെൻ കേരളം.

02/11/2020
ജീവിതമെന്ന പരീക്ഷണ ശാലയിൽ
ഭാവിയെ രൂപപ്പെടുത്തുവാ നായിട്ടു
മറ്റൊരോ ചെയ്തതു കണ്ടു പകർത്തുകിൽ
തോറ്റുപോം കാരണം വേറിട്ട ചോദ്യങ്ങൾ

03/11/2020
വാരിധീ  തീരമണയും തിരകളും
മാരുതൻ വീശിക്കറക്കും ചുഴലിയും
ആരും തടയാതടങ്ങുവതായ് തോന്നാം  
കാരണമെങ്കിലുമുണ്ടല്ലോ രണ്ടിനും!

04/11/2020
പറന്നെത്രഉയരത്തിലെത്തിയാലും  
പരുന്തിന്റെകണ്ണതിന്നിരയിൽ തന്നെ   
ദൂരം തടസ്സമാകുന്നതേയില്ലതിൻ
കാരണം ലക്ഷ്യമെന്നുള്ളതു തന്നെയാം

05/11/2020
ഇല്ല, വിഷയ ദാരിദ്ര്യം ചിന്തിക്കു വാൻ,
തെല്ലുമേയില്ലീ, ഉലകത്തിലെ വിടെ
ചികയിലും കാണാം വിഷയമെ ന്നാലോ 
ചിന്തിച്ചിടാനാകണം പക്വത യോടെ

06/11/2020
രത്നം മിനുസപ്പെടാനതുര യ്ക്കണം
ശുദ്ധ സ്വർണ്ണത്തിനായിട്ടതുരു ക്കണം
പരീക്ഷണങ്ങളതിജീവിച്ചാലേ മ-
ധുരിക്കും  ജീവിതം കൈവരിക്കാ നാകൂ

07/11/2020
നടന്നു പോകുവാനുതകും പാത യിൽ
കടന്നുപോകുന്നു ശകടം വേഗ ത്തിൽ
ഒടുങ്ങിടും വേഗം ശകടമെങ്കിലോ
നടക്കും കാലുകളൊടുങ്ങില്ലാ വേഗം

**************
08/11/2020
**************


09/11/2020
നിമിഷമോരോന്നുമുടൻ മരിക്ക യാൽ സമയത്തിൻനാമം'മരണ'മെന്നാകാം  
നിരന്തരമായി മരിച്ചുപോകുന്ന 
നിമിഷങ്ങൾക്കാപേരുചിതമല്ലയോ?

10/11/2020
സസ്യലതാദികളാഹാരമുണ്ടാക്കാൻ
സൂര്യതാപമുപയോഗിക്കു മെങ്കിലാ     
'സൂര്യതാപ'മേറ്റവയ്ക്കുണ്ടാം നാശവും, 
സൂര്യതാപത്താലേആഹാരോം നിഗ്രഹോം!!!

11/11/2020
അരുതൊട്ടും ഖേദം കഴിഞ്ഞു പോയതിൽ
കരുതലോടെ നേരിടുകയി ന്നിനെ
വരുംകാലത്തേക്കു തയ്യാറെടു ത്തിടൂ 
കരുതൂ ജീവിതം വിജയ മാർഗ്ഗ ത്തിൽ


12/11/2020
കടുപ്പകാലത്തു പ്രചോദന ത്തിനായ് 
കടന്നു  പോകേണ്ടുമകലം  നോക്കാതെ 
കടന്നെത്ര പോയെന്നുറപ്പാക്ക വേണം
കടമ്പകൾ കടന്നതെങ്ങനെന്നതും!

13/11/2020
കുതിച്ചുംതെറിച്ചുമുരുണ്ടിട്ടുംപന്തു 
പതുക്കെനിന്നിട്ടുപിറകോട്ടുംപിന്നെ
വശങ്ങളിലേക്കുമുരുണ്ടിട്ടുനിക്കും
വശംകെടുകിലോമനുജനുംതുല്യം

14/11/2020
ചേതനയെന്നതൊരുത്തരം കാണേണ്ട
ചിന്തനീയമാം രഹസ്യമാണല്ലാ തെ
പരിഹാരം കണ്ടുപിടിക്കുവാനാ യി
ശിരസ്സു പുകയ്ക്കേണ്ടും സമസ്യ യല്ല

15/11/2020
പരിചയസമ്പത്തിരുത്തം വന്നോരു
ഗുരുവാണെന്നതു പരമ സത്യമാം    
പരീക്ഷകളാണതാദ്യം തന്നീടുന്നെ   
പിറകേ തന്നീടും പാഠങ്ങളൊ ക്കെയും

**************
16/11/2020
**************


17/11/2020
മനമെന്ന താളിലെഴുതുവാനായി
പേനയും പെൻസിലുമാവവശ്യമേ യില്ല 
എത്ര കിണഞ്ഞു പരിശ്രമിച്ചെ ന്നാലും
എഴുതപ്പെട്ടവ മായ്ക്കാനുമാകില്ല

18/11/2020
പുതപ്പിനുള്ളിലെ നനുത്ത ചൂടിനെ
പനിക്കുന്ന തനു വെറുത്തെന്നു വരും
ഇളം വെയിലിന്റെ തുടിക്കും ചൂടിനെ
കുളിരുന്ന തനു കൊതിക്കുകേം ചെയ്യും

19/11/2020
അരുതാത്തത് ചെയ്തിട്ടിളിഭ്യ നായീടും 
കുരുന്നിന്നുള്ളിലെ വികാര സാഗരം 
തിരിച്ചറിയുവാൻവിരുതുണ്ടമ്മയ്ക്ക്
തരമോടെകാര്യമൊതുക്കീടുമമ്മ

20/11/2020
ബന്ധങ്ങൾനന്നായിരൂപപ്പെടു ത്താൻനി-
ബന്ധനകൾക്കുകഴിയാതെവന്നിടും  
കാര്യംഗ്രഹിക്കുന്നയാളുംവിശ്വാസ്യത
കാക്കുന്നയാളുമൊന്നിച്ചാൽ ദൃഢബന്ധം

21/11/2020
മധുകണമുള്ളിലൊളിപ്പിച്ചുവച്ചു മധുപനേയുംകാത്തിരിക്കുന്ന സൂനം 
മധുപനായ് തൽപ്പമൊരുക്കി വയ്ക്കുന്നു
മൃദുലമാം വർണ്ണ ദളങ്ങളാ ലെന്നും

22/11/2020
പുറമേനിന്നുള്ളനിരീക്ഷണ ത്തിൽനി-
ന്നറിയില്ല സ്വയമെവിടെയെ ത്തുമെന്ന്
ജയമൊരാളുടേതളന്നീടുമന്യർ
സ്വയമളക്കേണമൊരുവൻ  സംതൃപ്തി

23/11/2020
ഹരിതകേരള തീരത്തെവി ടെയും 
നിരനിരയായി തലയുയർ  ത്തീട്ടു    
നിലയുറപ്പിച്ച കേര തരുക്കളാം
നയനാനന്ദത്തിനിനിയെന്തു വേണം

24/11/2020
വെണ്ണിലാവിന്റെകുളിർവെളിച്ചത്തിൽ 
കണ്ണുംമിഴിച്ചുകിനാവുകാണുന്നോരു  
വിളക്കുമരത്തിനു നിഴലുണ്ട് പിന്നിൽ 
വേറൊന്നുമുണ്ടതുവളരും കുറുകും!

25/11/2020
ഓർമ്മതൻ ഭണ്ഡാരമാകും മനസ്സതിൽ
കീർത്തിസ്തംഭങ്ങൾനാംസൂക്ഷിച്ചുവച്ചിട്ടു
ഭാവിയിലോർക്കാനുമയവിറക്കാനും 
ഭാവിപരമ്പരയ്ക്കായുംസംരക്ഷിക്കും

26/11/2020
മനസ്സാകുമഭിലാഷ ചെപ്പിനു ള്ളിൽ
മെനയുന്ന പലതരം മോഹങ്ങൾ ക്കും   
നിറങ്ങൾകൊടുത്തുകൊഴുപ്പേകുന്നതു  
നിണവും കനവും ചേർന്ന കൂട്ടല്ലയോ

27/11/2020
തടസ്സമാവില്ല സൽബന്ധത്തിന് ദൂരം 
അടുപ്പമുറപ്പാക്കിടാ സൽബന്ധവും   
അന്യന്റെ വികാരത്തിനാദരവു മൊപ്പം
അഭയവും നൽകീട്ടുറപ്പിക്കൂ ബന്ധം.

28/11/2020
ജലവും വായുവുമഗ്നിയുമൊന്നുപോൽ
ജീവനുതകീടും ജീവനെടുത്തീടും,   
ഇവരിലാരാണു മുന്നിൽ നിൽക്കുന്നതെ-
ന്നവരോടാരാഞ്ഞാലുത്തരം കിട്ടുമോ?

29/11/2020
തേടിനടന്നിടാം ഏകാന്ത തീരങ്ങൾ  
തീരമണഞ്ഞാലലഞ്ഞു നടന്നിടാം
വള്ളിക്കുടിൽ കണ്ടാലൂയലാടാമതിൽ
വാനോളം പൊങ്ങിപ്പറന്നുല്ലസി ച്ചിടാം

30/11/2020
തന്നിൽനിന്നൊരുനറുമന്ദഹാസംപ്ര- തീക്ഷിക്കുന്നോർക്കാദരവേകീടവേണം    
തന്നിൽപ്രത്യാശകാണിക്കാത്തവർക്കു 
തെല്ലൊരുവിസ്മയമേകിഭ്രമിപ്പിക്കൂ

01/12/2020
തന്നുടെ പുഞ്ചിരിമാത്രംകണ്ടീ ടുന്ന 
തോഴരൊരായിരമുണ്ടെന്നിരു ന്നാലും    
തന്റെകണ്ണീരിന്റെയർത്ഥമറി യുന്ന
തോഴനാകുംവിലപ്പെട്ടവനേറ്റവും

02/12/2020
മധുരമലയാള മാദക ലഹരി 
മനതാരിലൊരു കുളിരിൻ തരിയായി
നുരയവേ തിരകളായുയരു കയായ്  
നിരനിരയായി കവിത തൻ വരികൾ

03/12/2020
നമുക്കായി കാത്തുനിൽക്കില്ല സമയം
നല്ലനേരം നോക്കി കാക്കേണ്ട നമ്മളും     
ശരിയായകാര്യങ്ങൾ ചെയ് വതിന്നായി 
നേരമേതും ശരിയാകാതിരിക്കില്ല

04/12/2020
തിങ്കളിൻ ചാരുതയോലുന്ന സൂര്യപ്ര-
തിബിബംപോലല്ലോനിന്മുഖം പൈതലേ 
താരാട്ടു കേട്ടിട്ടുറങ്ങവേ നിന്മുഖ-   
താരിന്റെശോഭയിരട്ടിയായ് മാറുന്നു

05/12/2020
വിശ്രമമില്ലാതെജോലിചെയ്യു മേക  
വിശ്വസ്തമാംയന്ത്രമാകുന്നു ഹൃദയം
അതിനേകൂ സന്തോഷമെന്നുമെ പ്പോഴും
അത് തന്റേതായാലുമന്യന്റേതാ യാലും

06/12/2020
വ്യാകുലതയെന്നത് ആടും കസേരേലി-
രിക്കുന്നപോലുള്ളോരനുഭവം മാത്രം
എന്തെങ്കിലുമൊന്നു കാട്ടുന്നെന്നല്ലാതെ
എങ്ങുമേയെത്തിക്കയില്ലതു നിങ്ങളെ

07/12/2020
വയലേലയുച്ച വെയിലിൽ തപിക്കേ
വെയിലിന്റെ ചൂടകറ്റാനായ് പവനൻ
മെല്ലവേ വീശിക്കൊടുക്കുന്നു നെല്ലിനെ
നെല്ലെന്നാലൂറ്റുന്നു വെയിലിന്റ യൂർജ്ജം

08/12/2020
സ്വന്തംചിന്തയെനിയന്ത്രിക്കാനാ കുകിൽ  
സ്വയംശിക്ഷണമുളവാകുമെ ന്നർത്ഥം
ചിന്തകളെനിയന്ത്രിക്കുവാനായി ല്ലേൽ
ചെയ്യുന്നകാര്യംനിയന്ത്രണാതീ തമാം.

09/12/2020
കല്ലെടുപ്പിക്കവേ തുമ്പിതൻവാ ലഗ്രം
തെല്ലുമുറിഞ്ഞിടത്തൊരുപുൽത്തുരുമ്പു
കേറ്റിപ്പറപ്പിക്കുംപൈതലിൻഭാവത്തിൽ 
കൊല്ലാതെകൊല്ലുന്നനേകംമാന്യന്മാർ

10/12/2020
അറിവു ശരിക്കുണ്ടെന്നതു തന്നെയാ-
ണറിവിൻ കാതലതുപയോഗി ക്കേണം
അറിവില്ലയെങ്കിൽ അജ്ഞത സ്വയമേറ്റ്
പറയുകിലതുമറിവിന്റെ സത്താകും

11/12/2020
ബന്ധവുമിഷ്ടവും സഖ്യവുമൊ ക്കെയും 
എത്താമെവിടേം ക്ഷണിച്ചോ അല്ലാതെയോ  
ആദരവെവിടെയാണോ ലഭിക്കുന്നത്
അവിടേ എന്നാലവ നില നിന്നിടൂ

12/12/2020
പ്രചോദനം മനസ്സിൽനിന്നുമു ണ്ടാകും
പ്രബുദ്ധതയുണ്ടാം ഹൃദയത്തിൽ നിന്നും
അർത്ഥവത്താംജീവിതമുളവാക്കീടും
ആത്മീയമാം അനുഭവമാണ് 'സംതൃപ്തി.

13/12/2020
നിരന്തരകർമ്മമൊരുത്തനെ നല്ല
തിരക്കിലാക്കീട്ടു നയിക്കുമെ ങ്കിലും
അതുവഴി നല്ല ഫലസിദ്ധി വന്നാൽ
സ്വതന്ത്രനായീടുമവൻ, അറിയുക

14/12/2020
മിത്രം വ്രണിതഹൃദയത്തിനൗ ഷധം   
പ്രതീക്ഷയുള്ളയാത്മാവിനോ ജീവകം 
സത്യംനിസ്സാരമായ് തോന്നീടാമെ ങ്കിലു- 
മതു വിശദീകരിച്ചീടാൻ പ്രയാസം!

15/12/2020
വേദനയേക്കാൾ കരുത്തേറുമിച്ഛ യ്ക്ക്
വേദനയോരോന്നുമോരോ പാഠങ്ങളാം
ഒരോരോ പാഠവും മാറ്റങ്ങളു ണ്ടാക്കും
ഒരോ വ്യക്തിയിലു,മതിനില്ല മാറ്റം .

16/12/2020
വെറുപ്പ് കാട്ടുവാനാകാത്ത ഹൃദയവും  
വിരലിനാൽതൊട്ടുനോവിക്കാത്തകയ്യും
പുഞ്ചിരിമാഞ്ഞു പോയീടാത്ത മുഖവും
നെഞ്ചിലേറ്റുന്നവനെത്രയോയുത്തമൻ

17/12/2020
ജീവിതമാഖ്യായികപോലതി ലോരോ  
ദിവസവും താളിൻ വശം, ദുഃഖത്തിന്റേം
സന്തോഷത്തിന്റേ,മതിനാൽ ഖേദിച്ചിടാ,
സന്തോഷവും ദുഖോം മാറിമാറി വരാം!!

18/12/2020
അപരന്നു നൽകാനുതകീടു ന്നൊരു 
അനുപമദാനമാം തന്റെ സമയം
 തിരികെകിട്ടീടാത്ത, ജീവിത ത്തിന്റെ, 
ഒരു ഭാഗമാണതെന്നതാണ് കാരണം !

19/12/2020
വിഹായസ്സിൻ നീല വിശാലതക ളിൽ
വിഹരിച്ചുല്ലസിച്ചലഞ്ഞു മേയുന്ന 
വെണ്മയോലും മേഘച്ചെമ്മരി യാടുകൾ
വിണ്ണിന്റെമുറ്റത്തെയോമന യുണ്ണികൾ

20/12/2020
തുറന്നുവച്ചാലേ മനസ്സും കുടയും
തെല്ലെങ്കിലുമുപയോഗപ്രദമാകൂ
അല്ലയെന്നാകിലവരണ്ടുമൊന്നുപോൽ 
അധികഭാരം തരുമെന്നതറിയൂ

21/12/2020
നേരായ പാതയിലൂടെ നടക്കു കിൽ
ആരുമേ ലക്ഷ്യസ്ഥാനത്തുചെ ന്നെത്തിടും
കാരണം മറ്റൊന്നുമല്ലയാപാത യിൽ
തീരെത്തിരക്കു കാണില്ലെന്നതു തന്നെ

22/12/2020
നീളുംപെരുവഴിനേരുള്ളതാണെങ്കിൽ
നാളുകളെത്രയെടുത്തുവെന്നാകിലും
ആളൊരുമ്പെട്ടിറങ്ങിച്ചെന്നാലെത്തിടും
പാളിച്ചയൊന്നുമേയില്ലാതെ ലക്ഷ്യത്തിൽ

23/12/2020
കണ്ണിൽ നിഴലിക്കും ഭാവഭേദ ങ്ങളെ
കണ്ടുവായിക്കുവാനാർക്കുംകഴിഞ്ഞീടും
മനസ്സിലുണ്ടാകും വിഷാദത്തെ യുത്ത-
മനാകുമൊരാൾക്കേവായിക്കുവാനാകൂ.

24/12/2020
ജീവിതമെന്നതൊരിടവേള മാത്രം
ജനനത്തിനും മരണത്തിനും മദ്ധ്യേ
ആ വേളയിൽ സ്വയം നേടിടൂ  സന്തോഷം
അന്യരേയുമതിൽ പങ്കാളി യാക്കിടൂ

25/12/2020
പൂർണ്ണത നേടില്ല ജീവിതമെ പ്പോഴും
പാത വളഞ്ഞും പുളഞ്ഞുമതു പോലെ
താണുമുയർന്നുംകിടന്നാലുമു ണ്ടൊരു 
തനത് സൗന്ദര്യ,മതുപോലാമാ യുസ്സും

26/12/2020
അദൃശ്യമായ് തോന്നിടാം നല്ല കർമ്മങ്ങൾ
അവയെന്നാലുണ്ടാക്കിയെന്നു  വന്നീടാം 
അനുപമമാമോരടയാളമെന്നും
അറിയാതെയന്യരുടെ ഹൃത്തിലായി.

**************-
27/12/2020
**************

28/12/2020
പ്രഥമദൃശ്യത്തിലാരുമേ നമ്മൾക്കു
പ്രത്യേകതയുള്ളവ്യക്തിയായ്‌തോന്നിടാം  
എങ്കിലുംവിരലിലെണ്ണാവുന്നവരേ
തങ്ങിടൂ നമ്മുടെ അന്ത്യദൃശ്യം വരെ

29/12/2020
പൊറുക്കുകയെന്നതാകും സ്നേഹ  വായ്പ്പിൻ 
പര്യായത്തിന്റെ മനോഹര മാതൃക
തിരികെ കിട്ടീടുവത്യധികമാകും
ധന്യതയും സമാധാനവുമായിടും

30/12/2020
ആരുമേകണ്ടാലുമൊന്നുനോക്കിപ്പോകും
ആകാരമല്ലേ ഉദയസൂര്യ ബിംബം 
സായാഹ്നയസ്തമയ സൂര്യന്റെ  ബിംബം
മായാപ്രപഞ്ചത്തിലെത്തിച്ചിടും നമ്മേ

31/12/2020
നേരായകാഴ്ചപ്പാടുണ്ടെങ്കിലാരുമേ 
നേരിയ ശങ്കയുമില്ലാതീ ലോകത്തെ
സ്നേഹിച്ചിടു,മതുപോലെയീ ലോകവും
സ്നേഹിക്കുമാരെയും, നാക്കു നന്നാകുകിൽ

01/01/2021
മുഖപുസ്തകത്തിലെ സ്നേഹി തർക്കൊക്കെ
മുഗ്ദ്ധഹാസത്തോടെ ഞാനേകി ടുന്നിതാ 
പുതുവത്സരാശംസ, നന്മ നിറഞ്ഞ,
കുതൂഹലമേറുമൊരു നവ വർഷം

02/01/2021
വഴിയിൽ തടസ്സമായ് തോന്നിടും കാര്യം 
വഴിമാറിപോകാൻ കാരണമാ യാലും
അതുമൊരനുഗ്രഹമായിട്ട് മാറീടാം
പുതിയൊരു നല്ല ഫലസിദ്ധി ക്കായി.

03/01/2021
സ്നേഹത്തിന്നാത്മാവുംആശതന്നാഭയും
സ്വൈരതതന്റെയനുഗ്രഹവും തഥാ  
വിശ്വാസത്തിന്റെയാനന്ദവുംചേർന്ന് നവ
വൽസരം ചൊരിയട്ടനുഗ്രഹം നിങ്ങൾക്ക്

04/01/2021
പാതവേണ്ടിവരില്ലാചിലയാത്രയ്ക്കായ്,
പാകപ്പെട്ടോരു മനസ്സുമാത്രംമതി 
തോൽവിയെന്നാൽ ജയത്തിനെ തിർവാക്കല്ല-
തെന്നാലോവിജയത്തിൻഭാഗമായീടും

05/01/2021
നമ്മളുടെയറിവില്ലാതെതന്നൊരാൾ 
നമ്മുടെനന്മ കരുതി ധ്യാനിക്കു കിൽ 
അതുതന്നെയാകണംനമ്മൾക്ക്  കിട്ടിടും 
അതുല്യമാകും ശ്രദ്ധയു,മാദ രവും

06/01/2021
തിരിച്ചറിഞ്ഞീടുക സ്വയമെന്ന താകു-
മൊരു ജീവിതത്തിലെ വലിയൊരാഹ്വാനം.
രണ്ടാമത്തേതർഹമായതും ഉള്ളതും 
കൊണ്ടു തൃപ്തിയടയേണമെന്നു ള്ളതാം.

07/01/2021
കരുത്തരായ് മാറാം അഹങ്കാരി യാകാ
പരുഷരായ്‌ക്കൂടാ അഭിമാനി യാകാം   
ദയാശീലനാകാം മഹാബലി യാകാ 
ദുരാഗ്രഹമരുത് ദുർബലരാക രുത്

08/01/2021
നനുനനുത്തുള്ളോരു കനവിൻ കണികകൾ
നിനവിന്റെയറകളിൽ മധുവായ്  നിറഞ്ഞത് 
നുകരുവാനായ് മനമതിനരികെ യെത്തേ  
അകതാരിൻ നേത്രം തുറന്നു പോയറിയാതെ!

09/01/2021
ഭൂമിയിലെ നല്ലയദ്ധ്യാപകരാ യിടും   
സമയവും ജീവിതവുമതിൽ ജീവിതം 
സമയത്തിന്റെയുപയോഗം പഠിപ്പിക്കേ
സമയം പഠിപ്പിക്കുമായുസ്സിന്റെ വില

10/01/2021
സ്നേഹംനഷ്ട്ടങ്ങളാൽചുറ്റപ്പെട്ടമഹാ
സാഗരമാകും,വികാരങ്ങൾതന്നുടെ.
ഒരിക്കലുംവെറുപ്പ്കാട്ടാത്തഹൃദയവും ചിരിമായാത്തൊരുമുഖവുംസൂക്ഷിക്കൂ

11/01/2021
ഉറച്ചവിശ്വാസവുമാശയുമുണ്ടെങ്കിൽ  
ഉദ്ദേശിക്കുംകാര്യമുറപ്പായുംസാധ്യമാം  
മനോഹരമായിമാറ്റുംസ്നേഹമെല്ലാമേ
മനസ്സിലിവമൂന്നുമായ്തുടങ്ങൂദിനം

12/01/2021
മധുരനിമിഷങ്ങളെന്നുമെത്തു    ന്നത്    
മധുരാഭിവാദ്യത്തിൽനിന്നുമല്ലെന്നാൽ  
നന്മതനിക്കുനേരുന്നവരെയോർക്കും  
നറുചിന്തമൂലമാണെന്നതറിയൂ

13/01/2021
പോയദിനങ്ങളിൽകാട്ടിയതെറ്റിനും    
പ്രത്യാശവച്ചിടുംനാളേക്കുംനടുവിൽ 
പകിട്ടുള്ളൊരവസരമുണ്ടിന്നെന്ന  
പേരിൽ,ജീവിച്ചനുഭവിച്ചീടൂ 'ഇന്നി'ൽ

14/01/2021
കാണുന്നതാകെവീക്ഷണംമാത്രമാ,മാ-
കേണമെന്നില്ല,സത്യമെന്നവയൊക്കെ
കേൾക്കുന്നതുശരിയാണോന്നറിയാഞ്ഞാൽ  
കൊള്ളാനുംതള്ളാനുംമടികാണിക്കേണ്ടാ.

15/01/2021
വളരെക്കുറച്ചേയാവശ്യമായ് വരൂ
വളരെസന്തോഷദായകമാമൊരു
ജീവിതമുണ്ടാക്കുവാനായതി നായി-
ട്ടാവശ്യമുള്ളവനിങ്ങളിലുണ്ടെന്നേ

16/01/2021
ബലപ്പെടുത്തീടൂജീവിതത്തെ സ്നേഹ
ബന്ധങ്ങളധികമായുറപ്പാക്കിക്കൊണ്ട് 
സ്നേഹിക്കയന്യോന്യമെന്നതുതന്നെത്ര 
സന്തോഷകരമാകും നില നിൽപ്പിന് !

17/01/2021
ശരിയായ ചിന്ത പ്രാവിണ്യ മായിടും 
ശാന്തതയെന്നാൽ മാനസിക ശക്തിയും 
സ്വയംനിയന്ത്രണമുൾക്കരുത്തായിടും    
സംശയമജ്ഞതയിൽനിന്നുളവാകും

******
ദയാവാനാകുകയെന്നതീലോകത്തി-
ലെയേറ്റമഴകുള്ള വ്യക്തിയെന്നർത്ഥം 
കാഴ്ചയിലാവ്യക്തിയെങ്ങനെയെന്നതാ
കുകില്ലൊരു ചോദ്യകാരണമൊരി ക്കലും
17/01/2921)
*****************
18/01/2021
*****************

19/01/2021
നല്ലതല്ലാത്തോരോസാഹചര്യത്തെയും
നല്ലപോലെതരണംചെയ്തിടാതാർക്കും
ആവില്ലയെത്തിപ്പെടുവാനൊരിക്കലും 
ജീവിതത്തിന്റെയേറ്റംനല്ലകോണിലായ്

20/01/2021
നല്ലോരുവ്യക്തിയായീടുന്നതിൽ നിന്നും
നിങ്ങളെയന്യയാൾക്കാരുടെയജ്ഞതേം 
നിഷേധകനിലപാടുംനാട്യങ്ങളും 
നിയന്ത്രിക്കാതെയിരിക്കുവാൻനോക്കുക.

21/01/2021
തനുവും മനവുമൊരുമിച്ചു വിശ്രമം
തേടിയിട്ടൊരു വ്യക്തി പരിസര ബോധം
മറന്നുപോയീടുകിലാ സമയത്തെ നാ-
മറിയുന്നുറക്കമെന്നുള്ളോരു പേരിനാൽ

22/01/2021
സൗഹൃദമാഹ്ലാദദായകമാകും വ്യ-
സനങ്ങളാകെയുമത് പങ്കു വച്ചീടും   
സംതൃപ്തിയാണേലതിരട്ടിപ്പിച്ചീടും 
സഹനീയമാക്കും ദുരവസ്ഥ പോലും

23/01/2021
കാത്തുസൂക്ഷിച്ചിടൂവാഗ്ദാനമൊക്കെയും, 
ബന്ധുത്വവും,സ്നേഹബന്ധങ്ങളൊക്കെയും
അവസ്വയമുണ്ടാക്കില്ലാരവമൊന്നും 
അവയുടഞ്ഞാലോനിശ്ശബ്ദതയുണ്ടാം

24/01/2021
നിഴലിനും ദർപ്പണത്തിന്നും തുല്യരാം
നല്ലമിത്രങ്ങളനുഗ്രഹമായിടും
നിഴലുകൾ നമ്മളെ വിട്ടുപോ കില്ല 
ദർപ്പണം കള്ളം പറകയു മില്ലല്ലോ

25/01/2021
സന്തോഷമോടെയിരിക്കുകിൽ, ജീവിതം
എത്രയോ നല്ലതെന്നുള്ളോരു തോന്നലാം.
അതിലേറെ നന്നായ് തോന്നിടാം ജീവിതം 
അന്യർക്കുനമ്മൾസന്തോഷമേകീടുകിൽ

26/01/2021
സ്വയമെഴുതൂ നിങ്ങൾ നിങ്ങളേ പ്പറ്റി,
വായിച്ചിടൂസ്വയം നിങ്ങൾതൻ മനസ്സും
അധികമായ് നിങ്ങൾ സ്വയമറി ഞ്ഞീടിൽ അന്യരംഗീകരിക്കേണ്ടതില്ലധികം

27/01/2021
വളവേറെയുള്ള പുഴ പോലെ ജീവിതം
വളവുകളോരോന്നുമാസ്വദി ച്ചീടുക 
നല്ലതിനാകട്ടെ, അല്ലാതിരി ക്കട്ടെ ,
ഇല്ലാ, വരില്ലവ തിരികേയൊരി ക്കലും

28/01/2021
പേടിയിൽനിന്നുളവാകുമൊരാ ശയ്ക്കു 
പ്രഭയേറുമെന്നതറിയുക വേണം 
എല്ലാമെല്ലാമില്ലാതായിപ്പോയെന്നാലും
ഇല്ലാതെയാകില്ല 'ഭാവി'യൊ രിക്കലും

29/01/2021
ആരാണു നമ്മുടെ മുന്നിലെന്നു ള്ളതോ
ആരാണു പിന്നിലെന്നുള്ളതോ അല്ലൊരു
ആലോചനയ്ക്കുള്ള വിഷയമെ ന്നാലോ
ആരായിരിക്കും നമുക്കൊപ്പമെ ന്നതാം

30/01/2021
തല്ലുകൾ പലതിന്നവസാന തല്ലിൽ
കല്ലു നന്നായിപ്പിളർന്നാലതി നർത്ഥം
വെറുതേപോയ് ആദ്യത്തെ തല്ലെ ന്നതല്ല
വിജയം തുടർപ്രക്രിയമൂല മെന്നാം

31/01/2021
ഉളവാമനുഭവജ്ഞാനത്തിൽ നിന്നും
ഉറപ്പുള്ള തീരുമാനങ്ങളെന്നാലോ
തെറ്റായിടും തീരുമാനങ്ങളിൽ നിന്നു
തന്നെയനുഭവജ്ഞാനമുണ്ടായിടും.

01/02/2021
തിരക്കെത്രയുള്ളമനുഷ്യനായാലും 
ശരിയായിനിങ്ങളെസ്നേഹിക്കു ന്നെങ്കിൽ 
തിരക്കിന്നിടയിലും കുറച്ച് സമയം  കരുതിവയ്ക്കുമയാൾനിങ്ങൾക്കുവേണ്ടി

02/02/2021
തന്നുടെയാത്മകഥതൻ രചയ്താവു
താൻതന്നെയാണെന്നിരിക്കേ മടിക്കണ്ടാ
പരിശോധിച്ചു തെറ്റുതിരുത്തി, മാറ്റം
വരുത്തിയിട്ടുമുന്നോട്ടുഗമി ക്കുവാൻ

03/02/2021
സാദ്ധ്യമായിടാവിജയംനേടുവാനായ് 
ബുദ്ധിശക്തിമാത്ര,മതിനായി വേണ്ടിടും 
സൽച്ചിന്താഗതിയുംസുതാര്യമായീടും 
സ്വഭാവമഹിമയുമൊരുപോലൊരാൾക്ക്

****************
04/02/2021
****************

05/02/2021
ജീവിതം നന്നായ് നിയന്ത്രിക്കാ നായിടും  
ചേതമുണ്ടാകവേ വിശ്വസ്തനാ കുകിൽ,
സമ്പന്നനായിടേ ലാളിത്യം കാട്ടു കിൽ,
കുപിതനായീടേ മൂകനുമാകു കിൽ

06/02/2021
ഭൂമുഖത്തെല്ലാമനിത്യം, മനുഷ്യനും,
ഭാവവും, ചിന്തയും,രംഗവുമൊ ക്കെയും 
ഒഴിവാക്കിടൂബന്ധനങ്ങളെ ന്നിട്ടോ
ഒഴുക്കിനനുസരിച്ചിട്ട് ഗമിച്ചിടൂ

07/02/2021
മറക്കാം സമസ്യകൾ ജീവിത ത്തിന്റെ
മാർഗ്ഗേ ലഭിച്ചവ,എന്നാലൊരി ക്കലും 
മറന്നിടാപാഠങ്ങളൊന്നുമേയ ന്നാസ-
മസ്യകൾപഠിപ്പിച്ചുതന്നവനിങ്ങൾക്ക്

08/02/2021
സ്വപ്‌നങ്ങളില്ലേൽജീവിതമില്ല,വി-
ശ്വാസമില്ലെങ്കിലാശനിലച്ചിടും.
ശ്രദ്ധയില്ലെന്നാലിഷ്ടമില്ലാതാകും     
സ്വപ്‌നവുംകണ്ടുസുഖമായിജീവിക്കൂ

09/02/2021
ആദ്യമായ്ക്കാണവേ പേരക്കിടാ വിന്റെ
ആനനമാനന്ദത്തിരയിളക്കിയെന്നിൽ  
ആനന്ദമെന്നാലതെത്രയാണെന്നെനി-
ക്കാവില്ലചൊല്ലിപ്രതിഫലിപ്പിക്കു വാൻ

10/02/2021
എല്ലാമേ താൽക്കാലികം ജീവിതത്തിൽ
എന്നാലും നല്ലവയാസ്വദിക്കൂ നന്നായ്
എന്തെന്നാൽനല്ലവ എന്നുമു ണ്ടാവില്ല
എന്തേലുംനന്നല്ലേൽതാൽക്കാലികമതും

11/02/2021
ഋതുകൾക്കു നല്ലോരു കാരണ മുണ്ടാ-
മതുപോലെയാരുമേ നേരിടു മെല്ലാ 
സമസ്യയിലുമുണ്ടാമർത്ഥവ ത്താകും  
സന്ദേശമവരണ്ടുമുൾക്കൊള്ള വേണം

12/02/2021
ലോകംമുഴുവനുംനിങ്ങൾക്കെതിരായാ-
ലാകവേണ്ടീടാ തെല്ലുംനിരാശയ തിൽ 
മെല്ലേതിരിഞ്ഞൊരു'സെൽഫി'യെടുത്തിടൂ
എല്ലാരുംപിന്നിലുണ്ടെന്നതുകണ്ടിടാം

13/02/2021
ശക്തികിട്ടീടുകവിജയത്തിൽക്കൂടല്ല
ശക്തിലഭിച്ചിടുംപോരാട്ടത്തിൽക്കൂടി  
ശരിയായശക്തിയുണ്ടാകുംപ്രതികൂല
സാഹചര്യത്തിലുംകീഴടങ്ങില്ലെങ്കിൽ

14/02/2021
ശ്രമിച്ചിടാതോൽപ്പിക്കുവാനായാരെയും
ശ്രമിച്ചിടൂഎല്ലാവരേയുംജയിക്കാൻ
ചിരിച്ചിടാആരേയുംനോക്കികളിയായ്
ചരിച്ചിടൂമറ്റുള്ളവർക്കൊപ്പമെന്നാൽ

15/02/2021
ബുദ്ധിമാനാകുമൊരുവന്റെ ഹൃദയം
സാദൃശ്യമുള്ളതാകേണമാരാലുമേ
മലീമസമാക്കിടാത്തൊരു കണ്ണാടി പോൽ
 എല്ലാം പ്രതിഫലിക്കേണം നന്നാ യതിൽ

16/02/2021
തിരിഞ്ഞുനോക്കൂ നേടനുഭവ ജ്ഞാനം
നേരിട്ടുനോക്കീട്ടു,നേടിടൂ പ്രത്യാശ
നോക്കിടൂചുറ്റുമേ, കണ്ടിടൂ വാസ്തവം
നോക്കിടൂ ഉള്ളിൽ,സ്വയമറി ഞ്ഞീടുക

17/02/2021
അന്യരോടൊക്കെപ്പൊറുത്തിടാ,മവരത്
അർഹിച്ചിടുന്നതുകൊണ്ടല്ല,യെന്നാലോ
സമാധാനമെന്നതർഹിക്കുന്നു നിങ്ങൾ
സമാധാനമോടെ ജീവിച്ചിടൂ നിങ്ങൾ

18/02/2021
ബുദ്ധിമുട്ടുള്ളോരുകാര്യമാണെന്നാലും 
സാധ്യമാകുംപരിശ്ശീലിപ്പിച്ചീടുവാൻ
മനസ്സിനെ,യേതോരുസാഹചര്യത്തിലും  
മെച്ചമേതെന്നുതിരിച്ചറിയാനായി

19/02/2021
സ്വന്തം ശരീരത്തിൻ രോഗം ശമി പ്പിപ്പാൻ  
സ്വന്തം മനസ്സുതാനേറ്റവും ശക്തമാം
സാന്ത്വനഹേതുവതിനാലുറ പ്പോടെ,  
സന്തോഷവാനായിരിക്കുക യുത്തമം

20/02/2021
പ്രാധാന്യമുള്ളതിൽശ്രദ്ധപതിപ്പിക്കൂ,
പകർത്തിടൂനല്ലസമയമാകുമ്പോൾ 
വികസിപ്പിച്ചീടൂ ഇല്ലാത്തതിൽ നിന്ന്
വികലമായെന്നാൽ പകർത്തിടൂ വീണ്ടും

21/02/2021
കരുത്തിന്റെയേറ്റം ഉയരത്തി ലുള്ള
പരിധിയായീടുന്നു സഹനശക്തി
പ്രതികാരചിന്ത ബലഹീനതതൻ 
ആദ്യത്തെയടയാളമെന്നതും സത്യം!

22/02/2021
സന്തോഷകരമാമൊരു ജീവിത മെന്നത് 
സമസ്യകളില്ലാത്തയവസ്ഥയല്ല
കാര്യങ്ങളൊക്കെ സമചിത്തത യോടെ
കൈകാര്യം ചെയ്യുന്ന കഴിവുത ന്നാകും

23/02/2021
നന്നായിമനസ്സിനെവിശ്വസിപ്പിച്ചിടൂ 
തന്നുടെജീവിതംലക്ഷ്യബോധത്തൊടും,  വൈകാരികമായും,മാന്ത്രികതയോടും,  വിസ്മയമയമായുംജീവിച്ചുതീർക്കും

24/02/2021
കൈമാറുവാനും പകരാനുമാ കാത്ത
കാര്യമാണ് ഭാഗ്യമെന്നതതിനാൽ
പൊരുത്തപ്പെടൂ വാസ്തവികത യുമായ്
പ്രശ്നങ്ങൾക്കെല്ലാമേ ഉത്തരം കിട്ടില്ല

25/02/2021
ഓർമ്മശക്തിയും വാഗ്വിലാസവും    നർമ്മബോധവും ബുദ്ധികൂർ മ്മതേം
വാർദ്ധക്യത്തിൽ ചെറുപ്പമാകില്ല
ഹൃത്തിനെന്നാൽ ചെറുപ്പമാ യിടാം

26/02/2021
ജീവിതം ചായകൂട്ടുന്നതുപോ ലെയാം, 
ആവിയാക്കാംതിളപ്പി'ച്ചഹ'ത്തെ, യലി-
യിച്ചിടാം ഖേദമെന്നിട്ടു തെറ്റുകള-
രിച്ചുകളഞ്ഞാസ്വദിച്ചിടാം ധന്യത

27/02/2021
കൂടുതൽ കാണ്മതു,മധികം
വേദനി- ക്കുന്നതു,മതുപോലഭ്യസിക്കുന്നതും 
വിദ്യനേടീടുവാനുതകുന്ന മൂന്നു
വ്യത്യസ്തമായുള്ള മാർഗ്ഗങ്ങ- ളാകുന്നു

28/02/2021
അല്പമായുള്ളതിൽതൃപ്തിതോന്നീടുന്ന,
അല്പത്തമില്ലാത്തവ്യക്തികൾനന്നായി   
സ്വന്തംജീവിതമാസ്വദിച്ചീടുമൊരു
സന്തുഷ്ടിയുള്ളമനസ്സിന്നുടമയായ്

01/03/2021
പെരുമാറ്റത്തേക്കാൾ വലുതല്ല യറിവ്,
പരമാർത്ഥമെന്തെന്നാ,ലുണ്ടാകും സാഹ-
ചര്യങ്ങൾ,എവിടെയറിവ് തൊറ്റീ ടുന്നോ,
പെരുമാറ്റം വിജയം കാണുമവിടെ

02//03/2021
ആരാലുംശ്രദ്ധനേടുന്നതില്ലെങ്കിലും
കാര്യങ്ങൾചെയ്തിടൂനല്ലവയായവ
എത്രപേർ കാണുന്നുവെന്നതല്ല കാര്യം
എത്രനല്ലകാര്യം ചെയ്യുന്നുവെ ന്നതാം


03/03/2021
കൂടുതൽ ചെയ്യുവാനായി ശ്രമി ച്ചെന്നാൽ
കൂടുതൽ കൂടുതൽ ചെയ്യുവാ നായിടും
കൂടുതൽ തിരക്കിലേർപ്പെട്ടുവെ ന്നാലോ
കൂടുതൽ വിശ്രമസമയം ലഭിക്കും.

******************
04/03/2021
******************

05/03/2021
വിജയിക്കാനായിടുമൊരാൾക്കുതന്റെ 
വികാരത്തെമനസ്സടിപ്പെടുത്തുമ്പോൾ 
വിശുദ്ധമാംമനസ്സാക്ഷിയ്ക്കുടമയെ  
വിശ്വസിക്കാമയാൾസന്തുഷ്ടനാകുന്നു

06/03/2021
ജീവിതമെന്ന തുറന്നോരു പുസ്തകം
ജീവിച്ചിരിപ്പവർക്കെല്ലാർക്കുമുണ്ടാകും
നന്നായത് വായിച്ചുമനസ്സിലാ ക്കാനായ്
നാമെന്നുമപരനെ തെരയുക യാണ്

07/03/2021
അണ്ഡകടാഹമതിനുടെ യുള്ളിലെ 
അത്യന്തസുന്ദരമാകും വിഭവങ്ങൾ
അവനിയിലുള്ള ജീവജാല ങ്ങൾക്കു   
അനുഭവിക്കാനായ് തുറന്നിട്ടിരി ക്കുന്നു

08/03/2021
ശസ്ത്രക്രിയതുല്യമീ ജീവിതം,രോഗം
ശമിച്ചിടും വേദനിച്ചെന്നാലും,
പൊളിയൊരു വേദനസംഹാരി,പെട്ടെന്ന്
പരിഹാരം, പാർശ്വ ഫലം പിറകേയും

09/03/2021
അന്തസ്സെന്നാൽ യശ്ശസ്സെന്നർ ത്ഥമാവില്ല
അതിനർഹരാണെന്നറിയേണം  നമ്മൾ
അത്യാസക്തൻ എതിർപ്പുനേരി ട്ടാൽ പരി-
വർത്തനപ്പെടാതേ രോഷം കൊ ള്ളും !

10/03/2021
ഇരട്ടി നടന്നിട്ട് പകുതിഭക്ഷിക്കൂ ,
ചിരിക്കണം ദിവസ്സേന മൂന്നു  മടങ്ങ്,
അളവില്ലാതെ പകരുക സ്നേ ഹവും 
അതുതന്നെയാം നല്ല ജീവര ഹസ്യം

11/03/2021
നീറും മനസ്സിന്റെ കാണാപ്പുറങ്ങളിൽ
കോറിയ വരികൾതന്നിടയിലൂടെ
വായിക്കുവാനായ് മിഴികൾ പരതുകിൽ 
പോയ കാലത്തിൻ കഥയറിഞ്ഞീടുമോ!

12/03/2021
കേമത്തം തദ്ദേശമാകാം പലരുടേം,
കാര്യമവരുടെ കൂട്ടുകാരൽപ്പരാം!
കഴുകന്റെകണ്ണുമായ്നോക്കുന്നെല്ലാരും!
കുറവന്യനുണ്ടോന്ന്തെരയുന്നെല്ലാരും!

13/03/2021
തെറ്റുകളാവർത്തിക്കാതെയിരിക്കുക
തിരുകിവച്ചീടവ കാൽക്കീഴിലായിട്ട് 
ചവിട്ട് കല്ലുപോലവയുപയോഗിച്ചി-
ട്ടവയ്ക്കുമതീതമായിട്ടു മാറീടൂ

14/03/2021
പുഞ്ചിരിയെപ്പോഴും ഭൂഷണ മാക്കണം
പുതുക്കിയെടുക്കുമത് മനോഭാവത്തെ
പിരിമുറുക്കങ്ങളെ ശാന്തമാക്കീടും 
പിന്തുണച്ചീടുമത് പ്രത്യാശബോധത്തെ

15/03/2021
തരളിത മനസ്സിലെ തിരകളി-
ലൊരുലയമലയുവതെന്തിനാണോ?
കനവുകളിൽനിന്നറിയാതുതിർന്ന
നിനവിന്നിതളുകൾതിരയുക യാവാം

16/03/2021
ഖേദമുണ്ടാക്കുന്ന കാര്യം മറക്കൂസു-
ഖകരമാകും നിമിഷങ്ങളോർ ത്തിടൂ
മറക്കൂ, പോയകാലത്തെ ദുരി തങ്ങൾ
മുന്നിൽവരുന്നോരനുഗ്രഹം നേടിടൂ

17/03/2021
വികാരങ്ങളുണ്ടാകും ഹൃദയ ത്തിൽ നിന്നും
വളർന്നീടുമവ പ്രതികരിച്ചാ,ല-
വഗണിച്ചെന്നാലോ മരിച്ചു പോയീടും 
വണങ്ങിയെന്നാലെന്നുമൊപ്പമുണ്ടാകും
*************
18/03/2021
*************

19/03/2021
അധികമായെന്തിനേലുംനിയന്ത്രിക്കിൽ  
അതുനിങ്ങളെനിയന്ത്രിച്ചിടുംനൂനം   
സ്വതന്ത്രനായീടൂഅവയിൽനിന്നൊക്കെ 
സ്വാഭാവികമായ്നടക്കട്ടെയെല്ലാമേ

20/03/2021
ചൊദിച്ചു സ്നേഹം വാങ്ങുവതാ ണുചിതം 
ചോദിക്കാതെകൊടുത്തീടുകി ലുത്തമം
അറിവിന്റെ നിറകുടം നിങ്ങ ളെങ്കിൽ
അന്യർ പകരട്ടെ ദീപമതിൽ നിന്നും

21/03/2021
പര്യാലോചനകളാവശ്യമാകുവത്  
ശരിയെന്തെന്നതറിയുവാനായിടും 
ശരിയാരെന്നതറിയുവാൻ വാദവും,
പര്യാലോചനകളതിനാലുത്തമം

22/03/2021
തീരുമാനം, ജയിക്കാൻ ശക്തമല്ലെങ്കിൽ 
തോൽവിയുറപ്പായിടുമെന്നതറിയൂ
നിലനിർത്തിടൂ ആശ എന്നുമെപ്പോഴും  
നിരാശയെന്നതു കൈവിട്ടുകളയൂ

23/03/2021
ഓരോ നിമിഷവുമാസ്വദിച്ചീടുക
അരുത് ദേഷ്യവും സങ്കടവു മെന്തെന്നാൽ
ഒരോ  മിനിറ്റിലേം സങ്കടം നിങ്ങൾതൻ 
അറുപത് സെക്കന്റിന്നാഹ്ലാദ നഷ്ടമാം 

24/03/2021
നമ്മുടെ സമ്മർദ്ദവും മനഃക്ലേശവും
നമ്മുടെ വിസമ്മതമനോഭാവവും   
തോൽവിതൻഭീതിയും മൂല,മതുമാറ്റാൻ
നിലപാട് മാറ്റിയക്ഷോഭ്യത പാലിക്കൂ.

25/03/2021
നല്ലത് മാത്രം കാണുന്ന നയനങ്ങളും  
നീചത്വമൊക്കെ പൊറുക്കും ഹൃദയവും 
നിഷേധാല്മകത മറക്കും മനസ്സും
നിങ്ങൾക്കുണ്ടെങ്കിലനുഗ്രഹ ജന്മമാം

26/03/2021
മനഃസ്സമാധാനമെന്നുമുണ്ടാകേണ-
മെന്നതിനപ്പുറമില്ല വേറേ ധനം
ജീവിതം ദുരുപയോഗപ്പെടു ത്തുകിൽ
കേവലം ദുരിതമയമായത് മാറും

27/03/2021
മറക്കൂ ഖേദമുണ്ടാക്കിടും കാര്യങ്ങൾ
ഓർക്കൂ സന്തോഷദായക നിമിഷങ്ങൾ  
ദുരിതങ്ങൾ, കഴിഞ്ഞ് പോയവ, മറക്കൂ
വരുമോരനുഗ്രഹങ്ങൾ സ്വീകരിക്കൂ

28/03/2021
ജിജ്ഞാസയെന്നതാം ഏകാഗ്ര തയുടെ
ജന്മത്തിനായുള്ളൊരു കാരണ മെന്നത് 
അതുപോലുണ്ടാകുംഓർമ്മതൻജന്മവും
അന്യൂനമാകുമേകാഗ്രതയുണ്ടെങ്കിൽ

29/03/2021
മിന്നാമിനുങ്ങിന്നുവെട്ടംപകർന്നതു 
മിന്നുന്ന താരകളാണോ?ചൊല്ലീടുക  
മിന്നിത്തിളങ്ങുന്നപൂന്തിങ്കളാകുമോ?
മിന്നുന്ന കൊള്ളിമീനാണോ?പറയുവിൻ

30/03/2021
മൂളുന്ന വണ്ടിന്നു സ്വരമേകി യതാര്? 
മൂങ്ങയ്ക്കു മൂളുവാൻ ലയമേകി യതാര്? 
മൂവന്തി നേരത്തീയാകാശ വീഥിയിൽ 
മൂശേന്ന് തീക്കനലുകളാരേ വിതറി?

31/03/2021
മംഗല്യസൂത്രമില്ലാതെ നടക്കുന്ന 
മംഗല്യത്തിന്റെ പേരെന്തെന്നു ചൊല്ലാമോ?
മംഗള കർമ്മം നടക്കുന്ന വേളയിൽ 
മംഗളശബ്ദം മുഴക്കുവതെ ന്താകാം ?

01/04/2021
മ്ലാവിൻ്റെരൂപത്തിലെത്തിശ്രീരാമനെ
മ്ലാനത്തിലാക്കിയോരസുരനാരാകും? 
മ്ലാനാംഗിമന്ദിരേധ്യാനിച്ചിടുകിലത്  
മ്ലേച്ഛമായ്കരുതുന്നമാമലയേതാണ്

02/04/2021
മൃത്യുവിൻ രൂപത്തിലെത്തുന്ന കാലനു   
മൃഗമാമൊരു വാഹനം നൽകി യതാര്? 
മൃതനാം രാമസഹജനെ രക്ഷിക്കാൻ 
മൃതസഞ്ജീവനീമലയാരെത്തിച്ചു

03/04/2021
മാരിവില്ലിന്നേഴു നിറമാരു നല്കീ? 
മാരിക്കാറോ സൂര്യരശ്മിയോ, രണ്ടുമോ?
മാമലയ്ക്ക് മഞ്ഞിൻപുടവയാരേ നല്കീ?
മാലാഖമാരാണോ, നീരാവിയാ കുമോ?

04/04/2021
മേചകപ്പീലിക്കിരീടം ധരിക്കുന്ന 
മേനി കറുത്തയൊരു യാദവ നാരാണ് 
മേനകപുത്രിയെ പ്രണയിച്ച രാജന്ന് 
മേൽക്കുമേൽമറവികൊടുത്തതെന്താകാം

*************
05/04/2021
*************

06/04/2021
മഹിയിലെ ജീവജാലങ്ങൾക്ക ശേഷം 
മനമറിഞ്ഞാരെ തുടിപ്പു നൽ കിയത് ?
മനുഷ്യനെ സൃഷ്ടിച്ച ഈശ്വരാ നാണോ
മനുജൻ്റെ 'തത്വം' 'പരിണാമ' മാണോ?

07/04/2021
മുകിലിന്ന് തൂവെള്ള നിറമേകിയ താര്? 
മുകളിലെ വാനമോ സൂര്യകിര ണമോ ? 
മുകിലിന്നു ശ്യാമ നിറമാരു നല്കീ?
മുകളിലെ ഭൗമമോ നീരാവിയോ ചൊൽ.

*****************
08/04/2021
*****************

09/04/2021
മെത്തേക്കിടത്തിയാൽ താഴേയ്ക്കിഴയുന്ന
മെരുകാത്തൊരു ജന്തുവിൻപേരെന്താണ്?
മെലിഞ്ഞാലെരുത്തിലിൽ കെട്ടുവാനാകാത്ത 
മെയ്യൊതുങ്ങീടാത്തൊരു ജന്തുവേതാകാം

10/04/2021
മോരിൻ്റെപുളിപോയാലാരുചാകേണം?  
മോഹിപ്പിച്ചീടുംമരീചികയെവിടെ?
മോഹിപ്പിക്കാനായിട്ടാടിത്തകർക്കുവാൻ 
മോഹിനിതൻ വേഷംധരിച്ചതാരാരുന്നു?

11/04/2021
മൊട്ടാകുമാമ്പലിനെ തൊട്ടു ണർത്തുന്ന
മൊഞ്ചുള്ളൊരു താരകരാജാ വാരാകും?
മൊഞ്ചുള്ള താജ്മഹൽ  പണി കഴിപ്പിച്ച
മൊഗൾവംശ രാജാധിരാജ നാരാകും ?

12/04/2021
മൗനവ്രതംപൂണ്ടവിശ്വാമിത്രന്നുടെ 
മൗനം ഭേദിക്കുവാൻ നടനമാരാടി? 
മൗക്തികം തന്നുടെയുള്ളിലൊളിപ്പിച്ചു 
മൗനവുമായിക്കഴിയുന്നതെന്താകും?

13/04/2021
ഉപധാനം പോലെയാം നല്ലബ ന്ധങ്ങൾ
കോപമിടിച്ച് തീർക്കാം,വിശ്രമിയ്ക്കാം
സങ്കടക്കണ്ണീർ കുടിക്കുമത് നമ്മുടെ,
സന്തോഷം വന്നാലോ കെട്ടിപ്പിടിച്ചിടാം

14/04/2021
മീനിൻ്റെയാകൃതിക്കണ്ണുള്ള പെണ്ണിന്ന് 
'മീനാക്ഷി'യെന്നുള്ളൊരുപേരാരു നല്കീ?
മീനാക്ഷിതന്നുടെയമ്മയോ താതനോ?
മീമാംസകന്മാരോ കവിശ്രേഷ്ഠരാണോ

15/04/2021 
കണികാണാനായിട്ടതിരാവിലെത-
ന്നുണരുവാനായന്നുറങ്ങാനായ്പോകെ 
കണികണ്ടിട്ടച്ഛൻ തരുവാൻപോകുമാ 
അണതൻ തുട്ടുകൾ മനസ്സിൽ കണ്ടിടും

16/04/2021
മൈഥിലൻ സ്ഥാപിച്ചൊരു വൻ വില്ലൊടിച്ചിട്ട് 
മൈഥിലിയെ വേട്ട കുമാരനാരാകും?
മൈത്രൻ സുദാമാവിൻ കാലു കഴുകീട്ടു
മൈത്രിപുതുക്കിയ സഹപാഠിയാരാണ്?

17/04/2021
ചിരിക്കുംമുഖവുമായെതിരേവരുംപണ്ട് 
പരിചയമുള്ളൊരുമില്ലാത്തവർ പോലും !  
കണ്ടാലുമറിയില്ലാഭാവത്തിൽനോക്കാതെ 
മിണ്ടാതെയകലുന്നോരയൽവാസിയാണിന്ന്

18/04/2021
അല്പമായ് മാത്രം പഠിച്ചുവെന്നാ കിലും
അധികമറിവു ലഭിച്ചതായ് തോന്നും
അധികപഠനം നടത്തിയെ ന്നാലോ 
അൽപ്പമേയറിയൂ എന്നതറി വാകും

19/04/2021
മലയോരസുന്ദരഗ്രാമം പെണ്ടെൻ ഗ്രാമം
മലദേവതകാത്തോരുശാലീന ഗ്രാമം
മരമാകെവെട്ടി മലയിന്നവിടില്ല     
മരമെന്ത് മലയെന്തെന്നറിയാത്ത ഗ്രാമം!

20/04/2021
വന്നൂപുരോഗതിയൊരുപാടെൻഗ്രാമത്തി-
നെന്നാലോഇന്നില്ലാശാലീനതപണ്ടത്തെ
വരുമത് തിരികേയെന്നുറപ്പില്ല തെല്ലും 
വരണമേയെന്നുഞാനെത്രയാശിച്ചാലും

21/04/2021
വിധി നിങ്ങൾതന്നിച്ഛാശക്തി മാനിയ്ക്കും
വിപത്തിൽ കരഞ്ഞാലതിര ട്ടിയാകും 
വിഷമം വരുമ്പോൾ ചിരിച്ചീടു കിലോ
വിധിയപ്രത്യക്ഷമാകും കുമിള പോൽ

22/04/2021.
ആകാശ സീമയിൽ നീരാവി തന്നുടെ
ആകാരം മാറി കാർമേഘമാ യീടവേ  
ആനന്ദമോടെ മഴയെ വരവേൽ ക്കാൻ 
 ആടീ മയൂരങ്ങളുന്മാദ നൃത്തവും

23/04/2021
മനുജന്നുശ്രേണിമൂന്നാണെന്നറിയൂ!
മുന്നോട്ട്പടിപടിയായുയരുന്നോരും,
കുറ്റിയടിച്ചൊരിടത്തുതങ്ങുന്നോരും 
കണ്ടിരിക്കെപ്പിറകോട്ടടിക്കുന്നോരും

24/04/2021
നിശ്ശബ്ദതയുമതുപോലെ പുഞ്ചിരീം 
നിസ്സംശയം രണ്ടു ഈടുറ്റ വാക്കുകൾ
നിശ്ശബ്ദത കലഹത്തെയൊ ഴിവാക്കും 
നിസ്സാരമാക്കും കലഹത്തെ പുഞ്ചിരി

25/04/2021
നമ്മൾക്കുസന്തോഷമേകുന്നവരോടു 
നന്ദിതോന്നീടണമെന്തെന്നാലവരാണ്
നമ്മുടെയാത്മാവ് വിടർന്നുa വിലസുവാൻ   
നന്നായിപ്പൂന്തോട്ടം നട്ടുനനപ്പവർ

26/04/2021
ചുണ്ടുകൾരണ്ടുംമലർക്കെത്തുറക്കുന്ന  ചിരിയു,മതുപോലുള്ളിന്റെയുള്ളിലെ
മുത്തുമാത്മാവുമൊരുമിച്ചു കാട്ടുന്ന
ചിത്തവുമാണെനിക്കധിക മായിഷ്ടം

27/04/2021
പുതിയത് പഴയതാക്കീടുന്നു കാലം  
പഴയത് പുതിയതാക്കാനായി മർത്യൻ
സ്വയമിടപെടുകയേ മാർഗ്ഗ മുള്ളു 
സ്വയംനവീകരണം വ്യക്തി തൻ ശക്തി

28/04/2021
നിശ്ശബ്ദതപോലും,വിശ്വാസമുണ്ടെങ്കിൽ
നന്നായ്മനസ്സിലാക്കപ്പെടുംനിശ്ചയം
വിശ്വാസമില്ലെങ്കിലെന്തുപറഞ്ഞാലും
വല്ലാതെതെറ്റിദ്ധരിക്കപ്പെടുംനൂനം

29/04/2021
നേരായ ബന്ധങ്ങൾ ജലതുല്യ മാകും
നോക്കുകിൽ നിറമില്ല, മണവു മില്ല,
ആകാരവുമില്ല രുചിയുമില്ലെ ന്നാൽ
ആ ബന്ധങ്ങളെന്നും ജീവിത ഗന്ധികൾ

30/04/2021
'മനുഷ്യാനീമണ്ണാകു'ന്നെന്നാപ്തവാക്യം! 
മണ്ണിലേയ്ക്കുമടങ്ങീടണമെല്ലാരും 
അങ്ങനെയെല്ലാവരുംചിന്തിച്ചീടുകിൽ
അഹന്തരോഷാദികളെന്തിന്കാട്ടണം?

***************
01/05/2021
***************

02/05/2021
ഒരുചെറിയപദമാകാംവിശ്വാസമെന്നത്
ഒരുപാടുൽകൃഷ്ടമാംധ്വനികളുണ്ടതിന് 
വിശ്വാസത്തിൽനമുക്കവിശ്വാസവുമ-
വിശ്വാസത്തിൽനല്ലവിശ്വാസവുമാണിന്ന്

03/05/2021
എന്തായാലുമിനിയിക്കൊറോണ
             തിരികെപ്പോകുന്നതിന്നു മുൻപ് 
സന്താപത്തിന്റെയിരുണ്ട നിഴൽ
             വിരിക്കാതിരിക്കില്ല നൂനം 
ചിന്തിച്ചീടുകിലില്ലയന്ത്യ,മതിനാ-      
            ലാരും ശ്രമിച്ചിടേണ്ടാ, 
എന്തിന്നു വെറുതേ മനമുരുക്കി-
            യുഴറേണമിന്നു നമ്മൾ!

04/05/2021
വാക്കുകൾതൻശക്തിയെത്രയപാരമാം!
വാക്കിന്റെ മൂർച്ചയിൽ മനസ്സു മുറിയും
വാക്ക്നന്നായാലുണങ്ങുംമുറിവതിനാൽ 
വാക്കുകൾ സൂക്ഷിച്ചുപയോഗി ക്കവേണം

05/05/2021
ബധിരർക്കു കേൾക്കാം ദയയെന്ന ഭാഷ
അന്ധർക്കുമതുപോലെയാഭാഷകാണാം.
മറ്റുള്ളവരിലെയഴക് വെളി വാക്കും   
മർത്യനാണേറ്റവുമഴകുള്ള വ്യക്തി

06/05/2021
വേറിട്ടതാകാമോരോദിവസ്സവുമ-
വ്വിധമായിടാംചിന്തിക്കുവതെല്ലാരും    
ഓരോനിമിഷവുമെന്നെന്നത്തേക്കുമായ്  ഓർമ്മിച്ചുവച്ചിടാമങ്ങനെതോന്നിയാൽ!

07/05/2021
എവിടെയായാലും ദയാവാനായിടൂ
എവിടിരുട്ടുണ്ടോ  വെളിച്ചമേകീടൂ
ജീവിതം സന്തോഷപ്രദവും രസക-
രവുമാക്കീടുക പോകുന്നിട ത്തെല്ലാം

08/05/2021
ഒരു സുന്ദരനാകാമോരോ നരനും
ഒരു മാത്രയാവിധം നമ്മൾ ചിന്തിക്കിൽ
ചിന്തിക്ക വേണ്ടിടും പ്രായോഗി കമായി
എന്തുവന്നാലുമതു നേരിടാനായി

09/05/2021
ഒരു കാരണം കാണാമെന്ത് നടക്കാനും  
ഒരു നാളെല്ലാമേപൂർണ്ണതയി ലെത്താം 
ഇന്നുകണ്ണീരിലൂടതിനാൽച്ചിരിക്കാം  ഇന്നത്തെയമളികളോർത്തും ചിരിക്കാം

10/05/2021
അറിയില്ലേതു കാൽവയ്പ്പാ യിരിക്കാം 
അറിയാതെ ജീവിതംമാറ്റിമ റിക്കുക
മുന്നോട്ട് പോകയതിനാൽ, സന്തോഷവു-
മനുഗ്രഹോമെത്താം നിനച്ചിരി യാതെ


11/05/2021
കൃത്യതയെന്നത് ചെറിയകാര്യ ത്തിലും
സംതൃപ്തിയുളവാക്കുമെന്നതറിക 
ഉൽസുകനെങ്കിലോകണ്ടെത്തിടുംമാർഗ്ഗം
ഇല്ലെങ്കിലോ സ്വയമുണ്ടാക്കിടു മവൻ

12/05/2021
സന്ദേശമെന്നതില്ലാതെയൊ രിക്കലും
ബന്ധങ്ങളുണ്ടാകയില്ലെന്നത റിയൂ 
ബഹുമാനമില്ലയോ സ്നേഹ വുമില്ല,
ബന്ധം തുടരില്ല വിശ്വാസമി ല്ലെങ്കിൽ!

13/05/2021
നിശ്ശബ്ദതയും ക്ഷമ‌യുമൊരു പോലെ 
നിസ്സംശയം രണ്ടു ഊർജ്ജത്തി നുറവിടം 
നിശ്ശബ്ദത ബുദ്ധിപരമാമൂർ ജ്ജവും
നിസ്തുലമാം ക്ഷമ വികാര പരവും

14/05/2021
ഒരു ദിവസത്തിനു മാറ്റമുണ്ടാ ക്കാൻ 
ഒരു നിമിഷം മതി, ഒരു ജീവിതം
മാറ്റിമറിക്കാനൊരു ദിനവും, ലോകം
മാറ്റിമറിക്കാനൊരു ജീവിതോം മതി!

15/05/2021
സാഹചര്യങ്ങളെ മാറ്റിയെടു ക്കുവാൻ
സാധിക്കയില്ലയാരാധന യ്ക്കെപ്പോഴും
മാറ്റിടാമെന്നാലതു മനോഭാ വത്തെ
മാറ്റാമതുവഴി ജീവിതം തന്നെയും.

16/05/2021
വഴിവിളക്കൊപ്പംനന്മകാംക്ഷി പ്പവർ!
വഴിയുടെദൂരം കുറയ്ക്കാന വർക്കാ-
വില്ലയെന്നാലോ പ്രകാശംതെ ളിയിച്ചു   
വഴിയാത്രനമ്മുടെ സുഖകര മാക്കും!

17/05/2021
എത്തുക നമ്മുടെ ലക്ഷ്യത്തി ലെന്നതു
മാത്രമായ്ക്കൂടാ പ്രയാസമേറും ജയം   
ജയിക്കണം നമ്മുടെ ക്ഷമ യെയെന്ന-
തായിരിക്കേണം പ്രയാസമേറും ജയം!

18/05/2021
ചിറകുവിരിച്ചാലേയറിയാനാകൂ
പറക്കുവാനാകുവതെത്ര കാതമെന്ന്.
സ്വയമറികയല്ല, ജീവിതമെന്നത്
സ്വയം സൃഷ്ടിക്കുകയെന്ന താകേണം

19/05/2021
ഇന്നലെ സാധ്യമാകാതെയി രുന്നവ
ഇന്നു നെടീടുക സാധ്യമായ് മാറിടാം
നിരവധി തോൽവികളുണ്ടാ യീടിലും
പരാജയപ്പെടില്ലാ എന്നുറപ്പാക്കൂ

20/05/2021
പാഴ്ക്കടലാസ്സിനു തുല്യമിന്ന ലെകൾ 
പത്രമിന്നത്തേതുപോൽ വർത്തമാനം
ഭാവിയോ ചോദ്യക്കടലാസ്സിനു തുല്യം
ജീവിതം 'ടിഷ്യൂ'ക്കടലാസ്സു പോലാക്കാ

21/05/2021
ബന്ധം നന്നാകുവാനാവശ്യ മാവുക
ചന്തമേറും മുഖവും ശബ്ദവുമല്ല   
ചന്തമേറുമൊരു ഹൃദയവും പിന്നെ 
അന്തമില്ലാത്ത വിശ്വാസ്യതയു മാകും

22/05/2021
മാറ്റിവച്ചീടുന്ന ഓരോ കർമ്മ ത്തിനു-
മേറെ പുതിയ കർമ്മങ്ങൾ പിന്നേ വരും
പ്രശ്നങ്ങൾ നിങ്ങളെ ഉന്താതി രിക്കട്ടെ 
പകരം  നയിക്കട്ടെയവനിങ്ങളെ

23/05/2021
ഒരു മായാജാലമാം സൗഹൃദ മെന്നത് 
ഒരു ഛായയാതു നിന്നിടും വേനലിൽ
നാമറിയാതത്  കുടയായി മാറിടും 
നല്ലോരു മഴ വന്നാൽ, സംശ യമില്ല

24/05/2021
ചിന്തകളൊക്കെത്തനിയെയിരിക്കെനി-
യന്ത്രിക്കവേണ്ടിടു,മതുപോലെതന്നെ  
അന്യരുമായിട്ടടുത്തു കഴിയു മ്പോൾ
അരുതാത്ത വാക്കുമൊഴിവാക്ക വേണം

25/05/2021
മിതത്വമില്ലാത്തകാര്യങ്ങൾക്കൊന്നുമ-
ടിത്തറയുറപ്പുള്ളതായിരിക്കില്ല
വീട്ടുകാര്യങ്ങളുറപ്പുള്ളവയാണോ    
വെളിയിലെ ലോകം സുന്ദരമാ യ്തോന്നാം

26/05/2021
സമാധാനമെപ്പോഴും രൂപപ്പെ ടുക-
യാത്മാവിലായീടുമെന്നതറിയണം 
തിരിച്ചറിഞ്ഞീടാതെയാപരമാർത്ഥം
തിരയുകിൽ കിട്ടീടുമോ സമാ ധാനം

27/05/2021
സാഹചര്യങ്ങളെയോർത്തുപിന്മാറിയാൽ 
സാക്ഷാൽക്കരിക്കുവാനാകുമോ സ്വപ്‌നങ്ങൾ?
സ്വന്തംകഴിവിൽ വിശ്വാസമർ പ്പിച്ചിടൂ
സാഹചര്യങ്ങളെയതിജീവിച്ചീടൂ

28/05/2021
സ്വന്തം ദുഖങ്ങളെയോർത്തു തപിച്ചാൽ 
സന്തോഷത്തോടെയിരിക്കുവാനാകുമോ ?
നേടിയയോരോ അനുഗ്രഹവു മോർത്തു
നോക്കി സന്തോഷിക്കൂ ദുഃഖം മറന്നിടൂ

************

29/05/2021

*************

30/05/2021
നന്നാണുവഴിയെന്നുതോന്നുന്നുവെങ്കിൽ 
അന്വേഷിച്ചീടുകതെവിടേയ്ക്കു പോകും
എത്തേണ്ട സ്ഥലമാണേറെ നന്നെങ്കിലോ  ചിന്തിക്കവേണ്ടേറെ, തുടരൂ നടത്തം

31/05/2021
നല്ലവർക്കും കൊടുക്കേണം പ്രാധാന്യം 
നമ്മുടെ ഹൃദയമിടിപ്പു‌പോൽ തന്നെ
നിശ്ശബ്ദമായ്തന്നവരുടെ തുണയും  
നമ്മുടെ ജീവിതത്തിൽ ലഭ്യമായ് വരാം

01/06/2021
ജീവിതം നാമാഗ്രഹിക്കുമ്പോ ലല്ലേലും  
ജീവിച്ചിടുന്നു  കഴിവതും നന്നായി 
സാധ്യമാകാ കുറ്റമറ്റോരു ജീവിതം
സാധ്യമാക്കാമെന്നാൽ നല്ല നിമിഷങ്ങൾ

02/06/2021
ബാല്യത്തിലെല്ലാരുമെന്നോടു ചോദിച്ചു
"വല്യ'താകേയാരെപ്പോലെയായീടണം?"
'വല്യ'താകേയാണുത്തരം കിട്ടിയ,താ  
ബാല്യകാലമെനിക്കു വേണം തിരികെ

03/06/2021
എന്താണുണ്ടാകുകയടുത്ത നിമിഷ- 
മെന്നതാർക്കുമേ പ്രവചിക്കാ നായിടാ
പോകുന്നു മുന്നോട്ടുതന്നെ നാമെങ്കിലും 
പ്രത്യാശയുംവിശ്വാസവുമൊ പ്പമർപ്പിച്ച്

04/06/2021
സൗഹൃദത്തിന്റെ പ്രകാശമെല്ലാ യ്പ്പോഴും
അഭ്രത്തിളക്കത്തിനു തുല്യ മായിടും   
പ്രകാശം ചൊരിഞ്ഞുകൊണ്ടി രിക്കും ചുറ്റു-
പാടുമിരുൾ മൂടിക്കിടന്നി രുന്നാലും

05/06/2021
ദുഖങ്ങളൊക്കെയും സഹനീ യമാക്കി
ധൈര്യസമേതം മുന്നേറാൻ കഴിയുന്ന
വ്യക്തികളായിരിക്കേണമീ ഭൂമിയിൽ  
മുക്തകണ്ഠം പ്രശംസിക്കപ്പെ ടേണ്ടവർ

06/06/2021
നല്ല സുഹൃത്തുക്കളന്യോന്യം കാട്ടിടും
നല്ലയവധാനതയും വിശ്വാസവും 
എക്കാലവുമവ കാത്തുസൂ ക്ഷിപ്പവർ
ഏറ്റവും നല്ലസുഹൃത്തുക്ക ളായിടും

07/06/2021
അന്യരെന്നെപ്പറ്റിപ്പറയുന്നതൊക്കെ
ഞാനെന്തിനു  കാര്യമാക്കീട വേണം!
എന്നെപ്പറ്റി ഞാൻസ്വയംപറ യുന്നതും
എന്റെ കർമ്മങ്ങളുമാണെന്നെ ബാധിക്ക!

08/06/2021
ചെറിയൊരാലിംഗനം കണ്ണീരു ണക്കും
ചെറുമെഴുതിരിയുമിരുട്ടകറ്റും
ചെറിയയോർമ്മയുമാണ്ടുകൾ താണ്ടിടും
ചെറിയവയേറെ സന്തോഷ മേകീടും

*****************
09/06/2021
*****************

10/06/2021
സുഹൃത്തുക്കളവരുടെയോരോ തെറ്റും
സഹിഷ്ണുതയോടെയന്യോന്യമറിഞ്ഞു
സന്മനോഭാവേന പൊറുക്കാതി രുന്നാൽ
സൗഹൃദം നീണ്ടകാലം നില നിന്നിടാ

11/06/2021
സമ്പത്തു മൂലമോ രൂപത്തിൽ ക്കൂടെയോ
സൗന്ദര്യം മൂലമോ ഭാവത്തിൽ ക്കൂടെയോ
ആവില്ലയാർക്കും വലിയവ നായിടാൻ
ആകുമെന്നാലോ മനസ്സിന്റെ നന്മയാൽ

12/06/2021
വിരലുകളൊന്നുപോലല്ലെങ്കിലുമ-
വമടക്കുമ്പോളൊന്നുപോലാകു ന്നില്ലേ 
അതുപോലനായാസമാക്കാം ജീവിതം
അല്പസ്വൽപ്പം ക്രമീകരണം നടത്തി

13/06/2021
'ഞാൻ കണ്ടപലരേം' ഹൃദയം സൂക്ഷിപ്പ-
തിൻകാരണമെന്തെന്നു കണ്ണുചോദിച്ചു  
നിനക്കുമനോഹരദൃശ്യങ്ങൾ മുഖ്യ-
മെനിക്ക് മുഖ്യംനല്ലബന്ധ, മോതീഹൃദയം

14/06/2021
തുഴവള്ളംനിങ്ങൾക്കായ് കാത്തു നിന്നില്ലേൽ
താനേതുഴഞ്ഞുപോകൂ ഇരുകൈകളാൽ  
താണുപോയീടാതെനോക്കിത്തുഴയണം 
തോർത്താനൊരുമുണ്ടുതലേൽ കെട്ടിക്കോളൂ

15/06/2021
ജീവിതത്തിലെയോരോരോനിമിഷവും 
ഭാവിയ്ക്കായ്കാത്തു വക്കാതാ സ്വദിച്ചിടൂ
കരുതിസൂക്ഷിക്കും നിമിഷങ്ങ ളൊക്കെ   
തിരികെ ലഭിക്കാനൊരു വഴീമില്ല

16/06/2021
ഏറ്റവുംനല്ലസമ്മാനമാരോഗ്യമാം 
ഏറ്റവും വലിയ സമ്പത്ത് സന്തുഷ്ടിയും 
വിശ്വസ്ഥതയേറ്റവും നല്ല ബന്ധവും
വിദ്യയഭ്യുന്നതിയ്ക്കായുള്ള മന്ത്രവും

17/06/2021
ജീവിതമത്ഭുതങ്ങൾ നിറയും മഹാ-
കവിതാ പുസ്തകം പോലെ ന്നതറിയൂ
താളുകളെത്ര മറിച്ചുനോ ക്കീടിലും
നാളെയെന്തെന്നതറിയാൻ കഴിയൊലാ

18/06/2021
കുറച്ചുനാൾനാമൊന്നുമാറിനിന്നെന്നാൽ 
മറന്നുപോകുന്നോർക്കിടയിലുണ്ടാകും
നമ്മളെ തിരഞ്ഞിറങ്ങുന്ന ചിലരും
നിഴൽപോലെയവരെ കൂടെക്കൂ ട്ടീടാം

19/06/2021
നിങ്ങളുടെവിശ്വാസംയാഥാർത്ഥ്യമെന്ന്സു-
നിശ്ചിതമാക്കുകമാത്രംപോരെന്നാലോ 
പാലിക്കണംസംശയത്തിൽനിന്നകലം,
പേടിയിൽനിന്നുംവേർപെട്ടുനിന്നീടണം

20/06/2021
സ്വത്തുപയോഗിച്ചീടവേ മനുഷ്യനെ
സ്നേഹിക്കുകയാണുവേണ്ടതെന്നറിയൂ 
മറിച്ചുകാര്യങ്ങൾ നടക്കുന്നു വെങ്കിൽ
മനുഷ്യർക്കിടയിലുണ്ടാകും പ്രശ്നങ്ങൾ

21/06/2021
നിരീക്ഷിക്കുവാനും പരിഹരി ക്കാനും
പരീക്ഷിച്ചു വിജയം കൈവരി ക്കാനും
വിരുതുള്ളയാരും ചാഞ്ചല്യമി ല്ലാത്ത  
ഒരുനല്ല പ്രതിഭാശാലിയായ് മാറും

22/06/2021
ശീലിക്കൂസംസാരരീതിമറ്റുള്ളവർ
ശ്രദ്ധിച്ചിടുംവിധംനിങ്ങളെനന്നായി
ശ്രവിക്കൂനാന്നായിമറ്റുള്ളോരെ,യവർ  
ശ്രമിക്കുംവിധംനിങ്ങളേയുംശ്രവിക്കാൻ

23/06/2021
വെറുമൊരു ശേഖരമാകരു തേറെ   
വ്യക്തിബന്ധങ്ങൾ പകരമെല്ലാ വരേം 
ചേർത്തുനിറുത്തീടൂ ഹൃദയത്തി നൊപ്പം
ജീവിതാന്ത്യംവരെ, നേട്ടമുണ്ടാ യിടാൻ

24/06/2021
പിശകുകൾ വേദനാജനക മാകാം
പിറകേമനസ്സിലായീടുമെന്നാലോ
അവ തന്നിടും ഗുണപാഠത്തി ന്റേയും 
അനുഭവജ്ഞാനത്തിന്റേയും ശേഖരം

25/06/2021
ആരുമതിവേഗമുയരത്തി ലെത്താ
ആരുമേവീഴില്ല താഴേയ്ക്കുമതു പോൽ
സൂര്യചന്ദ്രന്മാർക്കുമാവില്ല,തിനാൽ 
സ്ഥിരത കൈവരിക്കുക ജീവിത ത്തിൽ

26/06/2021
വിശ്വസം നേടുവാനെളുപ്പമേയല്ല  
വിലമതിയാത്തൊരു നാണയം പൊലത്,  
വിഷമമേറേയതു കിട്ടുവാ നായ്,നി- 
മിഷമൊന്നുമതിയത് നഷ്ടമാ കാനും

27/06/2021
സത്യമാകേണമെന്നില്ലയെല്ലായ് പ്പോഴും
സുന്ദരവാക്കുകളതുപോലെ സത്യമാം    
വാക്കുകളുംമധുരിക്കില്ലയെ പ്പോഴും
വ്യവഹാരമെന്നാൽസത്യമാകാ മെന്നും

28/06/2021
ഇന്ദ്രനീലിമ വഴിയും മിഴിക ളിൽ 
സാന്ദ്രശ്യാമനിറ മണികൾ തിളങ്ങേ 
ശ്യാമളാഭയിയലുമിമകളാലെ-
ന്നെമന്ദം നീ മാടി വിളിപ്പിതോ സഖീ?

29/06/2021
സന്തുഷ്ടിയാത്മീയമാമോ രനുഭവം,
സന്തോഷവും സമാധാനത്തി നുമൊപ്പം 
സൗമനസ്യം, പ്രസാദം, പ്രീതി, കാരുണ്യം ,  
സൗകുമാര്യ,മിവചേർന്നോരവസ്ഥയാം

30/06/2021
ഏവരേയുംസന്തോഷിപ്പിക്ക യെന്നതോ   
ഏറ്റവും ബുദ്ധിമുട്ടുള്ളോരു കാര്യമാം
എല്ലാരുമൊത്തുസന്തോഷമായ്പ്പോകുക എന്നതോയെത്രയെളുപ്പമാം കാര്യവും

01/07/2021
സാധ്യമല്ലെന്നുതോന്നുന്നവനേടു വാൻ
സാധ്യമാണെന്നുചിന്തിക്കുക വേണ്ടിടും
വിജയത്തിലേയ്ക്കുനയിക്കു വാനുള്ള 
വഴിലക്ഷ്യവുംസ്ഥിരോത്സാഹ വുമാകും

02/07/2021
സന്തോഷമുള്ളവരെല്ലാരുമൊന്നുപോൽ
സന്തോഷമുള്ളവരാകേണമെന്നില്ല 
ഒരുപോൽ സംതൃപ്തരാം തത്വ ജ്ഞാനിയും  
കർഷകനുമാകാ ഒന്നുപോൽ സന്തുഷ്ടർ

03/07/2021
ഖേദിച്ചിടാ പോയകാര്യങ്ങളെ ച്ചൊല്ലി
വേദനിച്ചെന്നാലതനുഭവമായും    
ഗുണകരമെങ്കിലതിശയമായും
കണക്കാക്കി മേലിലും ജീവിക്ക വേണം

04/07/2021
ജീവിതമേറെമെച്ചപ്പെടുത്താ നായ്സ-
ജീവമായിട്ടുസ്വയംശ്രമിച്ചീടുകിൽ
മെച്ചപ്പെടുന്നത് കാണാംനമ്മുടെ ചുറ്റു- 
മുള്ളവയൊക്കെയും നമ്മളു ടെയൊപ്പം

05/07/2021
മഴവിൽക്കൊടിയേ നിന്റേഴു നിറങ്ങൾ
മഴയിൽ നനഞ്ഞിട്ടൊലിച്ചു പോയാലും 
അരുണകിരണമവതൊട്ടെടുത്തി
ട്ടൊരുനൽ മാരിവില്ലിനിയും  മെനയും

06/07/2021
പ്രശ്നമേതായാലുമതിനാ യിട്ടുള്ള 
പരിഹാരമാർഗ്ഗത്തിൻ ഭാഗമാ യീടൂ
അല്ലാതെനിങ്ങളുമാ പ്രശ്നത്തി ന്നൊരു 
പൊല്ലാപ്പായ് മാറാതിരിക്കാൻ ശ്രമിക്കുക

07/07/2021
സമയോചിതമായ മൗനത്തി നെന്നും
സ്വാധീനശക്തിയേറും സംശയ മെന്യേ 
ഉച്ചരിക്കാതെ പോയീടുന്ന വാക്കുകൾ
ഉണ്ടാക്കുകില്ല  ഉപദ്രവമൊന്നുമേ

08/07/2021
അനുഭവം നേടിടൂ തിരിഞ്ഞുനോ ക്കീട്ട് 
ആശ വരിച്ചിടൂ മുന്നോട്ടു നോക്കി യും
അറിയൂ വാസ്തവം,നോക്കീട്ടു ചുറ്റിനും
അകമേ നോക്കീട്ട് സ്വയവുമ റിയണം

09/07/2021
ശ്രദ്ധയുംതാൽപ്പര്യവുമന്യ രിൽനിന്നും
ശ്രദ്ധേയമാംവിധംനിങ്ങൾക്കു കിട്ടുകിൽ  
സംശയം വെണ്ടാ അതിനുള്ള കാരണം 
സ്വന്തം സ്വഭാവമഹിമതന്നായിടും

10/07/2021
'ഇല്ലെ'ന്നുതീർത്തോ സുനിശ്ചിത മായിട്ടോ 
ചൊല്ലുവാൻ കഴിയാത്തോരവ സ്ഥയെത്ര
ദൗർഭാഗ്യകരമെന്നറിയൂ അതു പോൽ
ദോഷകരമാണെന്നുള്ളോരു കാര്യവും!

11/07/2021
ചെങ്കുത്താം കുന്നു കയറുവതി ന്നാദ്യം 
ചുവടുകൾ സാവധാനം വയ്ക്ക വേണം   
വലിയ ചുമടുകൾ ലഘുവായ്  മാറും
വഹിച്ചുവെന്നാലവ സന്തോഷ മോടെ

12/07/2021
വിവേചനം വേണമധികമായി വാഗ്-
വിലാസത്തേക്കാളും പ്രഭാഷണ ങ്ങളിൽ 
ഒരാളു ചൊല്ലിടുന്നതു മാത്രം കേൾക്കാ-
തൊരുപോലെതന്നെയപരനേം കേൾക്കൂ

13/07/2021
വ്യാകുലത സമയത്തെപ്പാഴാ ക്കിടും 
വ്യഥയൊരു മാറ്റവുമുണ്ടാക്കു കില്ല 
സദാ നിങ്ങളെയത് വെറുതേയി രുത്തി  
സന്തോഷവും സമാധാനവും കവരും

14/07/2021
അന്യരാരും തന്നെ 'എന്നോടു' ചെയ്യരു-
തെന്നുനിങ്ങൾ കരുതുന്നോരു കാര്യങ്ങൾ
ചെയ്യരുതവരോടു നിങ്ങളു മെന്നത്
സ്വയമറിയേണ്ടുന്ന സാമാന്യ തത്വം

15/07/2021
നിയമമേറെ മൃദുലമെങ്കിലത-
നുസരിച്ചീടുന്നതപൂർവ്വമായിടും   
നേരെമറിച്ചതു കഠിനമായാ ലോ  
നടപ്പാക്കിടുന്നത് വിരളമായി ടും

16/07/2021
പേടിയും ഭീരുത്വവുമൊരു വ്യക്തി യിൽ
പൊട്ടിമുളച്ചിടുമജ്ഞതയിൽ നിന്നും
പേടിയില്ലാത്ത മനസ്സുള്ളോരാ കട്ടെ   
പെട്ടെന്നവരുടെ ലക്ഷ്യത്തിലെ ത്തിടും

17/07/2021
ഇല്ലാത്തവരുടെ ഉള്ളമറിയു വാൻ
ഉള്ളവരാരും ശ്രമിക്കുകയേയില്ല
ഉള്ളവനില്ലെന്നു ചൊല്ലാനെളു പ്പമാം
ഇല്ലാത്തവനതോ ഏറെപ്രയാ സവും

18/07/2021
അഭിവൃദ്ധിയ്‌ക്കൊപ്പമുണ്ടായിടും കുറെ 
അഭ്യുദയകാംക്ഷിക,ളേറെ ശത്രുക്കൾ 
വിവേകികളാകുമഭ്യുദയകാംക്ഷി കൾ 
ജീവിതത്തിന്നോരനുഗ്രഹമായിടും

19/07/2021
വേണ്ടത്രസന്തോഷമുണ്ടാകണ മെങ്കിൽ  വേദന,യാനന്ദമായും, ഇരുട്ടിനെ
വെട്ടമായും, സങ്കടംഹർഷമാ യിട്ടും    
മാറ്റണ,മതിനായ്ധൈര്യമാർ ജ്ജിക്കണം

20/07/2021
നഷ്ടമായ്പോയെല്ലാമെന്നുതോന്നുമ്പോഴും
ശേഷിക്കുവതുണ്ടുഭാവിയെന്നോർക്കുക
ചെയ്തുകഴിഞ്ഞവതുശ്ചമെന്നോർക്കുക
ചെയ്യുവാൻഭാവിയിൽഏറെയുണ്ടെന്നതും.

21/07/2021
കരയുവാനായി ജീവിതം നിങ്ങൾ ക്കു
കാരണങ്ങൾ നൂറു തന്നിടുന്നെ ന്നാകിൽ
കാരണങ്ങൾ ചിരിക്കാനായിരമു ണ്ടെന്ന്
കാണിച്ചുകൊടുക്കണംജീവിത ത്തിന്നും

22/07/2021
പരമാനന്ദത്തിൻ മൂലതത്ത്വ മെന്നും
പരമമാമാരോഗ്യമാണെന്നപോലെ 
പരിപൂർണ്ണയാരോഗ്യത്തിന്റെ രഹസ്യം 
പരിപൂർണ്ണ വ്യായാമെന്നതുമ റിയൂ

23/07/2021
നമ്മളിഷ്ടപ്പെടുന്നോരെയപേക്ഷിച്ചു
നല്ല വിവേകികളധികമില്ലെന്നും 
നമ്മൾമാത്രംശരിയെന്നുംചിന്തിക്കുകിൽ
നമ്മൾപഠിക്കില്ലീജീവിതത്തിൽനിന്നും

24/07/2021
കാലത്തിൻ കണ്ണുകൾ കാണുന്ന തൊക്കെയും
കാലമാം കോലത്തിൻ ഭാവ ഭേദങ്ങളാം
കണ്ടുമടുത്താലും കാലത്തിൻ കാഴ്ചകൾ 
കാണുന്നവർക്കൊഴിവാക്കു വാനാകുമോ?

25/07/2021
വീരോചിതമായ കൃത്യത്തിന്മേൽ പൂശും 
പരിമള തൈലമാകുന്നു വിഖ്യാതി. 
ഭാരങ്ങളൊക്കെ ലഘുവായി മാറും, കൈ-
കാര്യം ചെയ്‌തീടിൽ പ്രസന്നവദ നരായ്.

26/07/2021
പ്രതീക്ഷയെപ്പോഴുമെല്ലാർക്കുമിഷ്ടമാം.  
പ്രത്യാശ നിരാശയായ് മാറിയെ ന്നാലു-
മത്  നിറവേറിയാലുമെല്ലാർക്കും വീണ്ടും
പ്രതീക്ഷ വച്ചുപുലർത്തുവാ നാണിഷ്ടം.

27/07/2021
മനോഭാവമെന്നതൊരു കൊച്ചു കാര്യ-
മെന്നാലതുണ്ടാക്കിടുമേറെ വ്യത്യസം. 
ഒരു കാലയളവിലെ പാണ്ഡിത്യം വേ-
റൊരു കാലഘട്ടത്തിന്റെ വിഡ്ഢി ത്തമാം.

28/07/2021
വായിച്ചു ചിന്തിച്ചു മനസ്സിലാ ക്കീടു-
വാനൊരു ദിവസ്സം മതിയാകു മെന്നാൽ    
അതു തെളിയിച്ചുനേടിയെടു ക്കുവാൻ 
മതിയാകയില്ലൊരുജന്മം മുഴുവൻ

29/07/2021
ധൈര്യക്കുറവുള്ള കാരണം ലോ കത്ത-
ധികം കഴിവുമുപയോഗിക്കു ന്നില്ല.
സാഹചര്യങ്ങളനുകൂലമാകു കിൽ 
സന്തോഷത്തോടതുപയോഗിച്ചീ ടണം

30/07/2021
ഉള്ളവനുമൊട്ടുമില്ലാത്തവനുമായ് 
ഉള്ളോരു വ്യത്യാസമെന്തെന്ന തറിയൂ. 
ഉള്ളവനവനു തോന്നുമ്പോൾ കഴിക്കും
ഇല്ലാത്തവനോ, വല്ലപ്പോഴും, കിട്ടുമ്പോൾ

31/07/2021
ഓരോപൗരനുംനീതിയ്ക്കുള്ളവകാശം
ഒന്നുപോൽത്തന്നെയാണെന്നുറപ്പാക്കണം 
ഒന്നുപോൽനീതിയെല്ലാർക്കുമെത്തിക്കുക 
എന്നതുമെന്നുംശ്രമിയ്ക്കേണ്ടുംകാര്യമാം

01/08/2021
അനുകമ്പ എപ്പോഴും ശീലമാ ക്കുന്നത്
മാന്യതയുള്ളോരു കാര്യമാം ജീവിതേ.
എന്നും ശരി നിങ്ങൾതന്നെന്നു ചിന്തിക്കിൽ
ഒന്നും പഠിക്കില്ല ജീവിതത്തിൽ നിന്നും

02/08/2021
സങ്കീർണതകൾ നിറഞ്ഞതാം ജീവിതം
എങ്കിലുമവയുടെയുത്തരം തേടാ!  
ഉത്തരം കിട്ടുമ്പോഴേയ്ക്കും ചോദ്യങ്ങൾ  
മൊത്തവും മാറ്റിയിരിക്കുമീ ജീവിതം

03/08/2021
തെറ്റുകളിൽവച്ചിട്ടേറ്റവുംവലിയ 
തെറ്റായിക്കരുതേണ്ടകാര്യമെന്തെന്നാൽ 
തെറ്റുകളെപ്പറ്റിഒട്ടുമവബോധം
തോന്നാതിരിക്കുകയെന്നതുതന്നാവാം.

04/08/2021
സ്വഭാവത്തിനേക്കാളുയരെയാകും ദാർ-
ശനികതയെന്നതിൽ സംശയമില്ല   
ഉന്നതനാമൊരു വ്യക്തി തൻ ജീവിതം  
നന്നായ് നയിച്ചിടുമുത്തമ ചിന്തയാൽ.

05/08/2021
തിന്മയുള്ള രണ്ടുകാര്യങ്ങളിൽ നിന്നും
ഒന്നും തെരഞ്ഞെടുക്കാതെയി രിക്കുക.
നന്മയുള്ള രണ്ടുകാര്യങ്ങളിൽ നിന്നും
നിശ്ചയംരണ്ടും തെരഞ്ഞടു ത്തീടുക

06/08/2021
ഒരിക്കലും പരിശ്രമിക്കാത്ത യൊരാൾ ഒഴിവായിപ്പോയിടാംതോൽ‌വി യിൽനിന്നും
പക്ഷേ, കിട്ടിയോരവസരമൊ ക്കെയും 
പാഴാക്കിയാലോ പശ്ചാത്തപി ക്കേണ്ടിടും

07/08/2021
ഉറങ്ങിയുണരുക നേരത്തേ യാക്കൂ
ഉറപ്പായുമാരോഗ്യവാനുമതുപോൽ
വിവേകിയുമാകാം സമ്പന്നനു മാകാം 
വലിയകാര്യമൊന്നും ചെയ്യാതെ തന്നെ.

08/08/2021
കാത്തിരുന്നീടൊലാ മറ്റുള്ളവർ ക്കായി 
സ്വന്തം കടമ്പ കടത്തിവിടുവാ നായ്  
പകരമൊപ്പം കടമ്പ കടക്കുവാൻ   
പറ്റിയൊരാളെത്തെരഞ്ഞു പിടിക്കുക

09/08/2021
സാഹചര്യംവിനാപുഞ്ചിരി ക്കെന്നതും,
സംസാരിച്ചീടുക ലക്ഷ്യമില്ലാ തെയും,
പ്രത്യാശയില്ലാതെശ്രദ്ധകിട്ടു ന്നതും
സത്യസന്ധമാകുംബന്ധത്തിൻചാരുത!

10/08/2021
തെറ്റുകളെല്ലാരുംചെയ്യുന്നുവെ ന്നാലും 
തെറ്റുകളെപ്പോഴുംതെറ്റുകൾ തന്നെയാം
ശരിയെന്നതെന്നുംശരിതന്നെ യാകും
ശരിയാരുംതന്നെചെയ്യാതിരുന്നാലും!

11/08/2021
അന്നത്തിനു ദഹനം പോലെ തന്നെയാം
അറിവിന്നു ചിന്തനമെന്നതറിയൂ
ചേതനയൊരുപോലുദിക്കണമനു-
സ്യൂതമീ രണ്ട് ക്രിയകളിൽ നിന്നുമെന്നും.

12/08/2021
കഴുകന്റെ കണ്ണുമായ് നോക്കു മെല്ലാരും
കണ്ടുപിടിക്കുവാൻ തെറ്റു മറ്റു ള്ളോരിൽ
മറ്റുള്ളവരിലെ നന്മകൾ കാണു വാൻ
മനസ്സിനെ നന്നായ് പരിശീലി പ്പിക്കൂ

13/08/2021
പടവുകൾ പോലാം കഠിന ജോലികൾ
പടവുകൾ കേറി മുകളി ലെത്തിടാം.
മുകളിലെത്തിക്കും യന്ത്രമോ ഭാഗ്യം പോൽ 
ത‌കരാറിലായാൽ വഴിയിലാ ക്കിടും!

14/08/2021
'ആര്' നാമീലോകത്തെന്ന തൊട്ടും വലിയ 
കാര്യമായിട്ടു കരുതേണ്ടതേയില്ല.
എന്താണു ലക്ഷ്യവു,മേതാണു ദിശയും,
എന്നതിന്നാകണം പ്രാധാന്യ മേകുക.

15/08/2021
നല്ലസമയത്തുകയ്യുകൾചേർത്തൊന്നു 
നന്നായ്കുലുക്കുകിൽബന്ധംതിളങ്ങിടും
കഠിനകാലേകൈകൾചേർത്ത്പിടിക്കുകിൽ 
കരുതിടൂബന്ധങ്ങൾപൂത്തുവിലസിടും

16/08/2021
നന്മയുള്ളോരു,ടടുപ്പം ജീവിതേ
ഹൃദയമിടിപ്പിന് തുല്യം പ്രധാനം
കാണുവാനാകില്ലയാനന്മ യെന്നാലോ, 
കാരണം ശക്തി പകരുമത്  നിശ്ശബ്ദം.

17/08/2021
പ്രയത്നങ്ങളെല്ലാം വിജയിച്ചീടുക  
പ്രയാസമാണെന്നതൊരു സത്യ മാകും
പ്രയത്നം വിനാ വിജയമില്ലെ ന്നതും
പ്രകടമായിട്ടുള്ള സത്യം തന്ന ല്ലോ!

18/08/2022
അർദ്ധസത്യങ്ങൾ പിറകേ പലപ്പോ‌ഴും
പൂർണമായും പൊളിയാണെന്നു വന്നിടും
തെറ്റുകളന്യരുടേതു കണ്ടിട്ടു, തൻ
തെറ്റുതിരുത്തിടും ബുദ്ധിമാനാ മൊരാൾ.

19/08/2021
ഉദകത്തിൽ മൂക്കീട്ടു പഞ്ഞിതൻ ഭാരം
ഉയർത്താതിരിക്കുകയല്ലേ ഉചിതം?    
ഭാരമില്ലായവസ്ഥയിലത് മോദ സ-
മീരനിൽ പൊങ്ങിയുയർന്നുപറ ക്കട്ടെ!

20/08/2021
സന്തോഷംഗോപ്യമായിട്ടുവയ്ക്കുന്നവൻ 
സങ്കടങ്ങൾ മൂടിവയ്ക്കുന്നവ നേക്കാൾ
മഹനീയമാകുംവ്യക്തിത്വ ത്തിന്നുട-
മയാകുമെന്നതിലില്ലൊട്ടു സംശയം

--------------
21/08/2021

--------------
22/08/2021
ഇരുണ്ടതാകട്ടേ തെളിഞ്ഞതാ  കട്ടേ,
ഒരോ ദിവസവുമുത്തമം തന്നെയാം
കാരണമെന്തെന്നാ,ലോരോ ദിവ സവും
തരുമൊരവസരം, കാത്തിരു ന്നീടിൽ.

23/08/2021
ജീവിതത്തിൻ പരമ ലക്ഷ്യത്തി ലേക്കെ-
ത്തുവാനായി ഓടും കളിക്കാരനാ യിട്ട്
മാറിടൂ, അല്ലാതെ തെറ്റുകൾ   കാണാൻ ശ്ര-
മിക്കുന്ന കളിതൻ മദ്ധ്യസ്ഥനാ യിടാ.

24/08/2021
ആരെങ്കിലുമൊത്തു നല്ലയൊരു ബന്ധം
കരുതലോടൊന്നു സ്ഥാപിച്ചെടു ക്കാനായ്
അവരെക്കുറിച്ചറിഞ്ഞത് വിശ്വ സിക്കൂ
അല്ലാതെ കേട്ടതാകാ,യവ രെപ്പറ്റി.

25/08/2021
കാഠിന്യമേറും പരീക്ഷയാം ജീവിതം;
കേവലമന്യരെ പകർത്തുവാൻ പോയാൽ
പരാജയം ഫലം, കാരണമെ ന്തെന്നാൽ
പലവിധ ചോദ്യക്കടലാസ്സെല്ലാ ർക്കും!

26/08/2021
നല്ലോരു ജീവിതം കെട്ടിപ്പടുക്കു വാൻ
നന്നായ്ച്ചിരിച്ചിടൂ, വലിയസ്വപ്നം കാണൂ,
സങ്കൽപ്പമാകാ,പ്രവർത്തിക്കൂ കൂടുതൽ,
സന്തോഷമുള്ളതിൽ നിന്നുമേ കൊണ്ടിടൂ.

27/08/2021
നമ്മളീ ലോകത്തിലാരാണെ ന്നുള്ളതോ,
എമ്മട്ടിലുള്ളോരാണെന്നതോ വലിയ 
കാര്യമല്ലെന്നാലോ നമ്മൾപോ കുന്നതു   
നേരായ ദിശയിലാണോയെ ന്നുള്ളതാം.

28/08/2021
സ്വന്തമിഷ്ടത്തിനു ജീവിക്കുവ രൊക്കെ 
സന്തോഷമുള്ളവരാകേണമെ ന്നില്ല
മറ്റുള്ളവരെയുമൊപ്പം കൂട്ടുന്ന വർ
ഏറ്റവും സന്തോഷമുള്ളവരാ യിടും.

29/08/2021
ജീവിതമെന്നതൊരു ഗുണപാഠ മാം 
ഭാവിയെ രൂപപ്പെടുത്തിത്തരുവാ നായ് .
മറക്കൂ ജീവിക്കേയേറ്റ മുറിവു കൾ
മറക്കാ ജീവിത പാഠങ്ങളൊ ന്നുമേ .

30/08/2021
ജീവിതയാത്രയിൽ വിജയം നേടീടു-
ന്നവരുടെയധരത്തിൽ രണ്ടു കാര്യം!
ശാന്തത, പ്രശ്നങ്ങൾ പരിഹരി ക്കാനായ്,
മന്ദഹാസം, ഒഴിവാക്കാൻ സമസ്യ കൾ!

31/08/2021
ജീവിതം ജീവിച്ചു തന്നെ തീർ ത്തീടണം
ആവില്ലതത്രയെളുപ്പമെന്നാ കിലും.    
സന്തോഷ സന്താപ സമ്മിശ്ര മാകു-
മതിൽനിന്നറിവ് നേടൂ, ശക്ത രാകൂ!

01/09/2021
അന്യരിൽനിന്നു നിങ്ങൾക്കു കിട്ടുമവ-
ധാനത,ശ്രദ്ധ,ശുശ്രൂഷകളൊക്കെയും
സ്വന്തം സ്വഭാവമഹിമയ്ക്കായ് കിട്ടുന്ന
സമ്മാനമായിക്കരുതുക വേണ്ടിടും.

02/09/2021
മിത്രമായ് നിങ്ങളെ കരുതുന്ന ബന്ധു
എത്രയധികം തിരക്കിലാ ണെങ്കിലും
നിശ്ചയമായുമൽപ്പം സമയ മെന്നും 
നിങ്ങൾക്കുവേണ്ടിക്കണ്ടെത്താതിരിക്കില്ല

03/09/2021
കാരുണ്യം തേടവേ കാട്ടിടും തീഷ്ണത,
കാട്ടണമതുപോലെ,യനുകമ്പ നേടവേ  
മറ്റുള്ളവർക്കുമുപകരിക്കുന്നതായ് 
മാറണം നമ്മൾക്കു കിട്ടിയ ജീവിതം.

04/09/2021
നമ്മുടെനന്മകാംക്ഷിപ്പവരൊക്കെയും
നമ്മൾക്കുമിന്നുന്നതാരകളായ്തോന്നാം.
നമ്മുടെജീവിതത്തിലിരുൾവ്യാപിക്കേ
നമ്മൾക്കു കാണാമവരെ വ്യക്തമായും

05/09/2021
ശബ്ദകോലാഹലമാമന്തരീക്ഷത്തിൽ
ശാന്തമാമൊരുമനം ദേവാലയം പോൽ 
മനോബലമുറപ്പാക്കണമേവരും 
മനസ്സമാധാനം നശിക്കാതിരി ക്കാൻ

06/09/2021
ഇല്ലൊന്നുമേസ്വന്തമായിട്ടീ ഭൂമിയി-
ലെല്ലാമനിശ്ചിതമാണെന്നറി യുക
നെഞ്ചിനുള്ളിലിറ്റു സ്നേഹമു ണ്ടേലതു
നിലനിൽക്കവേണം,കാത്തു സൂക്ഷിച്ചിടൂ.

07/09/2021
പൊങ്ങിനിൽക്കുംപർവ്വത ങ്ങൾക്കുമുണ്ടാകാ
നിങ്ങൾതൻ വിശ്വാസത്തോ ളമുയരം
നിങ്ങളതിന്റെ മുകളിലൊന്നെ ത്തിയാൽ
നിങ്ങളുടെ കാൽക്കീഴിലാകു കില്ലേയത്!

08/09/2021
തിരഞ്ഞെടുക്കാനൊരവസരമുണ്ടേൽ  
തിരഞ്ഞെടുക്കേണമേറ്റവും നല്ലതു
അവസരം കിട്ടാത്തൊരു  ചുറ്റുപാടിൽ    
അവസരോചിതമായി പ്രവർ ത്തിക്കൂ.

09/09/2021
കാലേകൂട്ടിത്തട്ടിക്കൂട്ടിയെടുത്തോരു  കാര്യമല്ലാഹ്ലാദമെന്നയനുഭവം
നിങ്ങളുടെ സ്വന്തം ചെയ്തി കൾ തിരികെ
നിങ്ങൾക്കു നൽകുമൊരു സമ്മാനമാമത്.

10/09/2021
നിരാശയുണ്ടായലതിന്റെ കാരണം
ഒരിക്കലും ചുമത്തിടരുതന്യരിൽ
അന്യരിൽ നിന്നുനാമേറെ പ്രതീ ക്ഷിച്ചാൽ
അപലപിക്കേണ്ടി വരും സ്വയം തിട്ടം!

11/09/2021
അനുകൂലമാകും നിമിഷത്തി നായി
അനങ്ങാതിരുന്നു സമയം കളയാ
അടുത്തു കിട്ടുന്ന നിമിഷത്തെ തന്നെ 
അനുകൂലമാക്കി മാറ്റിയെടു ക്കുക.

12/09/2021
സന്തോഷമെന്നതു നമ്മൾക്കു വേണ്ടുന്ന
സർവ്വതുമുള്ളോരവസ്ഥയാ കുന്നില്ല.
സ്വന്തമായിട്ടുള്ളതെല്ലാം നന്നാ യിട്ടാ-
സ്വദിക്കാനാകുന്നോരവസ്ഥയാ കുന്നത്.

13/09/2021
പരിചയസമ്പന്നത നമുക്കു ണ്ടേൽ  
പിശകുകൾ കുറയ്ക്കുവാനാ യുതകും 
തെറ്റുകളിൽനിന്നും പാഠം പഠിക്കു കിൽ
മറ്റുള്ളോർ പാഠമാക്കും  ജയം നമ്മുടെ

14/09/2021
പ്രശസ്തരാകുന്നവരെല്ലാരും തന്നെ
പ്രശ്നങ്ങളേറെത്തരണം ചെയ്തിട്ടുണ്ടാം
തെറ്റുകളൊരുപാട്  ചെയ്തിട്ടുമു ണ്ടാകാം 
കുറ്റമില്ലാത്തവരാരുണ്ടീ ഭൂമി യിൽ?

15/09/2021
അധികമായ് വിശ്വാസമർപ്പിച്ചി ടായ്ക
ആശയും സ്നേഹവുമധിക മായീടാ 
അധികമെന്നൊരാ തോന്നലു നമ്മളെ
അലട്ടീടുമെന്നത് തന്നെയാം കാരണം.


16/09/2021
സഹായമാർക്കേലും ചെയ്യുവാൻ സാധിച്ചാൽ 
സഹായിച്ചിട്ടഥ സന്തോഷി ച്ചീടുക.
നിങ്ങളിൽക്കൂടിയവരുടെ പ്രാർത്ഥന
നിഷ്ഫലമാകാതെ കാത്തെന്നു വന്നിടാം.

17/09/2021
ആവേശമേറെയുള്ളോരെയെതിർപ്പുകൾആകെത്തപിപ്പിച്ചിടാ,മെന്നാലവരെ
ആകാ പരിവർത്തനപ്പെടു ത്തീടുവാൻ,
ആവേശം മാറ്റിടുമവ രേയന്ധരായ്!

18/09/2021
ആരുമായടുപ്പമുണ്ടായാലുമതിന്
കാരണം കാണുമെന്നറിയുക വേണം. 
ചിലർ നിങ്ങളിൽ നന്മ കണ്ടെ ത്തേ മറ്റു 
ചിലരൊക്കെ നിങ്ങളെ കരുവാ ക്കിടാം!

19/09/2021
പ്രേമവുംഹാസ്യവു,മൊരുമിച്ചുണ്ടെങ്കിൽ
നമ്മുടെ രക്ഷക്കും രണ്ടുണ്ട് കാര്യങ്ങൾ
അതിലൊന്നുണ്ടെകിൽനമ്മൾസന്തോഷിക്കും 
അജയ്യരാകാമെന്നാൽരണ്ടുമുണ്ടെങ്കിൽ.

20/09/2021
ഓർമ്മകൾക്കെന്നുമുണ്ടാം സവിശേഷത 
ഓർത്തു ചിരിച്ചിടാം പണ്ടു കരഞ്ഞതും
ഓർത്തു കരഞ്ഞിടാം പണ്ടു ചിരിച്ചതും
ഓർമ്മകളെത്രയനുഗ്രഹമാണെന്നോ!

21/09/2021
ആഗ്രഹിക്കുംപോലെ കാര്യങ്ങ ളൊക്കെയും 
ആകേണമെന്നില്ലയെന്നാൽ പലപ്പോഴും
ആഗ്രഹിക്കുന്നതിലേറെ കൈവരാ,മ-
നുഗ്രഹമായിട്ടതിനെക്കരുതേണം.

22/09/2021
പ്രേരകമായീടുമേറ്റവും വലിയ
ഉറവിടം നിങ്ങൾതൻ ചിന്തക ളാകാം.
വലുതായിട്ടതിനാലെ ചിന്തിച്ചിടൂ  വിജയിക്കുവാനായ്  പ്രേരക മായിടൂ.

23/09/2021
സന്തോഷം കൊണ്ടിടും സഹായി ക്കും മനം 
സ്നേഹിക്കും മനസ്സിന്നാരോഗ്യ മുണ്ടാകും
ശ്രദ്ധനൽകും മനസ്സിന്നോ മനോബലം;
സ്വയമിവ ചെയ്തനുഭവിക്കൂ ഫലം.

24/09/2021
കാലവും ജീവിതവുമീ ലോക ത്തിലെ
കാണുവാനാകാത്ത രണ്ടു ഗുരു ക്കളാം
ജീവിതത്തിൻ വില കാലം പഠി പ്പിക്കേ 
ജീവിതം കാലത്തിൻ വില പഠി പ്പിക്കും.

25/09/2021
കരുതലും സ്നേഹവുമന്യർക്ക് പകരൂ 
തിരികെ പ്രതീക്ഷിക്കരുതെന്നു മാത്രം 
കാരണം മറ്റൊന്നുമല്ല,അതൊ രു വി-
കാരമാണല്ലാതെ വിപണനമല്ല.

26/09/2021
സഞ്ചാരമെന്നതു സൂര്യനു തുല്യമാം 
സൂര്യനു നേരേ നടന്നുചേന്നീ ടുകിൽ  
നമ്മുടെ നിഴലൊരു ഭാണ്ഡസ മാനം 
നമ്മളെ പിന്തുടരുന്നതു  കണ്ടിടാം!

27/09/2021
പുതിയൊരു ദിവസം സുന്ദര മാക്കാൻ
മതി ചൈതന്യമുള്ളൊരു ഹൃദയവു-  
മതുപോലൊരു മനമുന്മേഷ മയ-
മതുപോരെങ്കിലോ, മനസ്സിൻ വീര്യവും.

28/09/2021
വെളിച്ചത്തിൽ നിൽക്കേ നിങ്ങ ളുടെ ചുറ്റു-
മുള്ളവയൊക്കെയും നിങ്ങളുടെ യൊപ്പം.
നിൽക്കുന്നതിരുളിലാണെങ്കിലോ സ്വന്തം
നിഴലുപോലും വിട്ടകന്നു പോയീടും

29/09/2021
സൗഹൃദം പൂത്തുലഞ്ഞുല്ലസി ച്ചീടവേ
സാഹോദര്യത്തിന്റെ സൗരഭ്യം തൂകിടും. 
സാധകം ചെയ്തതു നീടു‌റ്റതാ ക്കണം
സാതര്യതയുമുറപ്പാക്ക വേണ്ടിടും.

30/09/2021
ചെറിയ വിജാഗിരി മേലേ വലുതും 
ചെറിയതുമാകും കതകുകൾ തൂങ്ങും.
ഉറച്ചൊരു ബന്ധം നീണ്ടിടുമ തുപോൽ
ചെറുചെറുശ്രദ്ധയിൽ,ആകാംക്ഷകളിൽ.

01/10/2021
സഹനം കുടുംബത്തോടായാലത്  സ്നേഹം,
സ്വയം സഹനമായാലാത്മ വിശ്വാസം
സഹനമന്യരോടായാൽ ബഹുമാനം 
സഹനമീശ്വരനോടായാലോ, വിശ്വാസം!


02/10/2021
നെഞ്ചിന്റെയുള്ളിലായ് നാടിന്റെ നാമവും
നാവിന്റെ തുമ്പത്തു രാമന്റെ നാമവും
സൂക്ഷിച്ചുകൊണ്ടന്ത്യയാത്ര പറഞ്ഞോരു
സാക്ഷാൽ മഹാത്മാവേ കൈകൂപ്പിടുന്നുഞാൻ.              
 (ഇന്ന് ഗാന്ധി ജയന്തി)

03/10/2021
വൈഷമ്യങ്ങൾ നാളെയുണ്ടാമെ ന്നോർത്തിട്ടു  
വ്യാകുലചിത്തരായീടുന്നതെന്തിനായ്? 
ഇന്നിൻ മനസ്സമാധാനം പൊലി ഞ്ഞുപോ-
മെന്നത് മാത്രമാണതുകൊണ്ടു ണ്ടാകുക.

04/10/2021
മനസ്സൊരു വളയുന്ന കണ്ണാടി പോല-
തിനെ ക്രമീകരിച്ചീടേണമെ പ്പോഴും.
എത്രയും വ്യക്തമായ് ദൃശ്യങ്ങൾ കിട്ടുകിൽ
എളുതായിമാറിടും തീരുമാ നങ്ങൾ.

05/10/2021
ജീവിതം തരികില്ല നിങ്ങൾക്കുറപ്പോ, 
ജാമ്യമോ, അവകാശമോ, പകരമായ്, 
തരുമനുകൂല സമയവും സാധ്യ-
തയുമവ പ്രയോജനപ്പെടുത്തീടൂ.

06/10/2021
സാധ്യമാകുന്നവ ചെയ്യവേ നമ്മൾക്കു 
ശക്തിയുണ്ടാകണം, മികവു നേടാനായ് 
സാധ്യമല്ലെന്നുതോന്നുന്നവ ചെയ്യവേ 
സാധ്യമാകുമെന്നു വിശ്വസിക്കൂ സ്വയം

07/10/2021
സത്യത്തിനും പ്രതീക്ഷയ്ക്കുമി ടയിലെ
സമ്മർദ്ദമെന്നതൊരു വിടവു മാത്രം.
സമ്മർദ്ദമേറിടും വിടവേറിയെ ന്നാൽ
സ്വീകരിക്കെല്ലാം പ്രതീക്ഷിച്ചിടാ യൊന്നും.

08/10/2021
അന്യരെ സന്തോഷിപ്പിക്കുവാൻ കിട്ടുന്ന
യവസരം നന്നായുപയോഗിച്ചീടൂ
സംഘർഷത്താലുഴറുന്നവരെങ്കിലോ ,
സംശയം വേണ്ടായവർ വന്ദിക്കും നിങ്ങളെ

09/10/2021
സ്വന്തമന്തസ്സുമതേപോലെ തന്നുടെ 
സന്തുഷ്ടിയുമൊപ്പം കാത്തു സൂക്ഷിക്കുവാൻ
വ്യക്തിസ്വാതന്ത്ര്യം മനുഷ്യകുല ത്തിനു
ശക്തികൂട്ടുന്ന ത്വരകമെന്നറിയൂ.

10/10/2021
എത്രയോ ഹ്രസ്വമാമൊന്നാണീ ജീവിതം
എന്തിനാണതിലീ തർക്കവും യുദ്ധവും?
സ്നേഹിച്ചിടൂ ബന്ധു മിത്രങ്ങളെ യൊക്കെ
സന്തോഷമോടെക്കഴിയൂ ദിവ സവും.

11/10/2021
മരുന്നിൽനിന്നാരോഗ്യമുണ്ടാവുകില്ല,
മനസ്സമാധാനമുണ്ടാക്കുമാരോഗ്യം.
നല്ല ചിരിയും,സ്നേഹവും ഹൃദയവും      നല്ലയാരോഗ്യമുണ്ടാക്കുവാ നുതകും.

12/10/2021
ആധാരമായിട്ടെടുക്കുന്ന വസ്തുത
ആവശ്യംപോലുപകരിക്കയി ല്ലേലു-
മതിൽ നിന്നു നിർണ്ണായ കമാകും തീരു-
മാനമെടുക്കുന്നതൊരു കല തന്നെ!



14/10/2021
നന്ദിയേക്കാളും വിലയേറി യതായി
ഒന്നുമേയില്ലയീ ഭൂലോക, ത്തറിയൂ.
നന്ദിയെന്നുള്ള വികാരപ്രകടനം 
എന്നുമെല്ലാർക്കുമേ സന്തോഷ ദായകം!

15/10/2021
എത്രയത്ഭുതകരമാണീ  ലോകമെ-
ന്നെത്രയോയാളുകൾ നിങ്ങളോ ടായ് ചൊല്ലും  
എങ്കിലും, 'നിങ്ങളൊരത്ഭുത'മീ ലോക-
ത്തെന്നുചൊല്ലുന്നതപൂർവ്വം പേരായിടും.

16/10/2021
കരയും സ്വയം നാം ജീവിതാരംഭ ത്തിൽ
കരയുമന്ത്യത്തിൽ നമുക്കായി യന്യർ
ഇടയ്ക്കുള്ള വിടവ് നികത്തിടൂ നന്നായ്
ഇമ്പമോടെ ചിരിച്ചുംകൊണ്ട് കഴിവതും.

17/10/2021
ആത്‍മീയമാകും സുഗന്ധംപോൽ പുഞ്ചിരി,
ആരിലുമത്തറൊരല്പം തളിക്കുകിൽ 
ചുറ്റിലുംനിൽക്കുന്നയാരിലുമൊന്നുപോൽ
ചെന്നെത്തിടുമാ പരിമളം, നിശ്ചയം!

18/10/2021
ഒരുകയ്യ് നീട്ടിക്കൊടുത്തിട്ടു നിങ്ങ-
ളൊരാളെ സഹായിക്കിലതു തന്നെയാ-
മൊരേറെ വിലയുള്ള കാര്യ, മിരു
കരങ്ങളെടുത്തു തൊഴുന്നതേ ക്കാളും!

19/10/2021
ഇല്ലാത്തൊരുനിലയിൽ നിന്നു ള്ളതിലേക്ക്‌
നല്ലപോൽകാര്യങ്ങളെത്തിക്കു കെന്നതാം
ജീവിതവിജയത്തിനുത്തമമാകും
പോംവഴിയെന്നതറിഞ്ഞു ജീവിക്കുക.

20/10/2021
എന്താകുംശരിയെന്നുതിരിച്ച റിഞ്ഞീ-
ടാതെയൊന്നുംശരിയായ് ചെ യ്യാത്തവൻ,
കാര്യാകാര്യങ്ങളെന്തെന്നറിയാത്തവൻ,
ധൈര്യം കൈക്കൊള്ളാനറി യാത്ത ഭീരുവാം.

21/10/202
ഏറ്റവും വലിയ ദാനമാരോഗ്യവു-
മേറ്റവും വലിയ ധനം സംതൃ പ്തിയും.
സ്നേഹിതൻ വിശ്വസ്ഥനോ,നല്ല ബന്ധുവാം,
സ്വതന്ത്രമാകും മനമനുഗ്രഹവും!

22/10/2021
ആരാണ് നമ്മൾക്കു മുന്നിലെ ന്നുള്ളതോ 
ആരാണു നമ്മൾക്ക് പിറകിലെ ന്നുള്ളതോ 
ആയിടായേറ്റവും പ്രാധാന്യമർ ഹിക്ക 
ആരാണു നമ്മളോടോപ്പമെ ന്നുള്ളതാം.

23/10/2021
ചിലതു കാണാതിരുന്നുവെന്നാകിലും,
ചിലതു കേൾക്കാതിരുന്നുവെന്നാകിലും,
മൗനം പലപ്പോഴും പാലിച്ചിരു ന്നാലു-
മേറെ മനോഹരമായ് മാറാം  ജീവിതം!

24/10/2021
മറ്റൊരാളെ ജീവിതത്തിന്റെ താഴത്തെ-
യറ്റത്തുനിന്നുമുയർത്തി മുകളിലേ-
ക്കെത്തിക്കുവാൻ കഴിഞ്ഞാലതു ജീവി
തത്തിലെ നല്ലോരനുഭവ മായിടും!

25/10/2021
സന്തോഷമന്വേഷിച്ചങ്ങു നട ക്കുകിൽ 
അന്ത്യമുണ്ടാകില്ല, കൈവരി ല്ലങ്ങനെ.
സന്തോഷമന്യർക്കു നൽകുവാ നാകുകിൽ
സന്തതം തിരികെ വരുമത് നിശ്ചയം.

26/10/2021
മറ്റുള്ളവരുടെ സന്തോഷത്തി   ന്നു ന-
മുക്കും പങ്കുണ്ടെങ്കിൽ സന്തോ ഷകരമത്. 
മറ്റുള്ളവർക്കൊരുദാനമായ് നൽകുവാൻ
പറ്റും സമ്മാനമാം നാം നല്ല മാതൃക!

27/10/2021
ബലമേകിടും പ്രയാസങ്ങൾ മനസ്സിന്,
ബലപ്പെടുംപോൽ വേലചെയ്യും ശരീരം
ചിലതൊക്കെയവഗണിക്കാനായ് പഠി-
ക്കിലവ മനസ്സിന്ന് സമാധാന മേകും!

28/10/2021
സാഗരത്തിരമാലകൾതന്നനുസ്യൂതമാം  
രാഗവായ്പ്പിലലിയുമാ മണൽ ത്തരികൾ
പാൽനുരകളമരുന്ന തരിത രിപ്പിൽ
പാരംകോരിത്തരിച്ചങ്ങു  മയക്കമായി.

29/10/2021
സ്വയം നിങ്ങൾ സന്തോഷമോ ടെയിരുന്നാൽ 
സന്തോഷവാന്മാരായ് മാറിടും, നിങ്ങളെ
നോക്കുന്നയന്യരും, സംശയമി ല്ലതിൽ,
നന്മ നിങ്ങൾ പകർത്തീടുന്നറി യാതെ!

30/10/2021
ഓരോകറുത്ത മേഘത്തിന്നു മോരത്തു 
ഓരോവെളുത്ത രേഖയ്ക്കു മുണ്ടാമിടം!  
കാത്തുസൂക്ഷിച്ചീടതിന്നാലെയാശകൾ
ഒത്തുവന്നെങ്കിലോ സന്ദർഭമേ റെയായ്.

31/10/3021
നല്ല കർമ്മങ്ങൾക്കു പിന്നിലു ണ്ടായിടും 
നേരായ ചിന്തകളെന്നതു നിശ്ചയം 
വിജയത്തിൻ പിന്നിലുമുണ്ടാ മതുപോൽ  
വലിയ പ്രവർത്തികൾ, സംശയ മെന്യേ!

01/11/2021
വിസ്മയത്തിന്റേയുമനുഭവത്തിന്റേം 
വൻപെഴും ശ്രേണിതന്നാകുന്നു ജീവിതം.
അനുഭവത്തിൽനിന്നും പാഠം പഠിയ്ക്കൂ
അത്ഭുതങ്ങളെത്തിരിച്ചറിഞ്ഞീ ടുക.

02/11/2021
വെളിയിലേയ്ക്കുള്ള വഴികൾ ക്കെല്ലാമേ
വരുവാനകത്തേക്കും കാണും കവാടം
അന്ത്യങ്ങൾക്കെല്ലാമതുപോലെ തന്നൊരു
പുതിയ തുടക്കവുമുണ്ടായിരിക്കും!

03/11/2021
വിജ‌യം നേടീടുവാനായി വേണ്ടുന്ന
വലിയ ഘടകമാണാത്മാഭിമാനം!
നേടുവാനാമെന്നും, യോഗ്യത യുണ്ടെന്നും,
കിട്ടുമെന്നുമൊരുറപ്പതിന്നായ് വേണം.

04/11/2021
പ്രായമേറേ മനോഹാരിത പോയിടാ,
പോയീടുമത് ഹൃദയത്തിന്റെ യുള്ളിലായ്.
പുഞ്ചിരിക്കും മുഖം സൗന്ദര്യ പൂരിതം,
പുഞ്ചിരിക്കുന്ന ഹൃത്താഹ്ലാദ പൂരിതം.

05/11/2021
വിവരങ്ങളെല്ലാമറിയുമ്പൊഴേയ്ക്കും
വാർദ്ധക്യസമയമെത്തി നോക്കീടും  !
മറവിയിലേയ്ക്കൂളിയിട്ടു തുടങ്ങു-
മതുവരെയറിഞ്ഞ കാര്യങ്ങ ളൊക്കെ.

06/11/2021
അന്യർക്കായെത്രയേറെക്കാര്യം ചെയ്താലും 
അവരിൽനിന്നൊന്നും പ്രതീക്ഷി ച്ചിടാതെ,
സ്വയം നമുക്കേകുവാനാകുന്ന നല്ല 
സമ്മാനമാകുന്നു മനസ്സമാധാനം.

07/11/2021
അർഹതപ്പെട്ടോരു ജീവിത ത്തിന്റെ തോ-
തറിയേണ്ടതാജീവിതം പ്രവർ ത്തിച്ചു
കാണിച്ച നല്ലകാര്യങ്ങളെന്തെ ന്നതാ-
കേണ,മല്ലാതെത്രനാൾ ജീവി ച്ചെന്നല്ല.

08/11/2021
കണ്ടവ കണ്ടതില്ലെന്നു നടിച്ചില്ലേ?
കണ്ടുകൂടാത്തവകാണാൻ കൊതിച്ചില്ലേ?
കാണുവാനാകാത്ത കാര്യങ്ങൾ പോലുമേ
കണ്ടുവെന്നങ്ങു നടിച്ചു നടന്നില്ലേ!

09/11/2021
പ്രതീക്ഷയർപ്പിച്ചിടൂ സ്വന്തം കഴിവിൽ
പ്രചോദനമേറെയുണ്ടാമതിൽ നിന്നും.
പ്രതീക്ഷയന്യരിലേറെയർപ്പിച്ചെന്നാൽ 
പ്രതിലോമ ഫലമുണ്ടായെന്നും വരാം.

10/11/2021
തന്നുടെ പോരായ്മയറിയുന്നയാളിന്  
നന്നായറിയാമയാളുടെ ശക്തിയും.
തെറ്റുകളിൽനിന്നും പാഠംപഠിക്കുവോർ
തീർച്ചയായും ബുദ്ധിശാലികളായിടും.

11/11/2021
ജ്ഞാനികൾതൻ തലച്ചോറിൽപ്പോലും ബുദ്ധി-
ഹീനമാകുമൊരു കോണുണ്ട,തറിയുക! 
പ്രകോപിതനാകുകിൽ ചിന്തിച്ചിടേണം,
പരിണാമമെന്തായിമാറാമതിന്റേന്ന്!

12/11/2021
വ്യക്തിത്വത്തിലുള്ള പ്രത്യേകതയാകും
വേറിട്ടൊരാളായി നിങ്ങളെക്കാണുക
വേറൊരാൾക്കായിട്ടൊരിക്കലും തന്നുടെ
വ്യക്തിത്വം നഷ്ടമാകാനിടയായിടാ.

13/11/2021
ചന്തമുള്ളാനനത്തിന്നും വയസ്സാകും
ചുക്കിച്ചുളിഞ്ഞിടും തനുവുമന്നേരം   
സുന്ദരമാമൊരാത്മാവിന്റെ സൗന്ദര്യം
ചന്തം തികഞ്ഞുതന്നെന്നും നിലനിൽക്കും!

14/11/2021
നമ്മൾ പ്രത്യാശിക്കും സന്തോഷമൊന്നുമേk
സമ്മോഹനകരമാകേണമെന്നില്ല
പ്രശ്നങ്ങളൊന്നുമേയതുപോലെയാരും 
പ്രതീക്ഷിക്കുംവിധം  കലുഷിതമാകാ.

15/11/2021
വൈദ്യുതിയന്ത്രത്തിൻ തുല്യമാം ജീവിതം
വൈദ്യുതി തുല്യമാം പുഞ്ചിരിക്കെന്നതും 
പുഞ്ചിരിച്ചാ യന്ത്രം ഊർജ്ജസ്വലമാക്കൂ
പുഞ്ചിരിക്കൂ ധന്യമാക്കിടൂ ജീവിതം.

16/11/2021
ഒരോരോ കാര്യവും ചെയ്യുവാനായിട്ടു 
തീരുമാനിക്കും മുൻപുറപ്പാക്കണമത്
സന്തോഷദായകമാകുമെന്നും മന-
സ്സിന്നതാനന്ദം പകർന്നു തരുമെന്നും.

17/11/2021
നല്ല കാര്യം വരാം വിശ്വസിച്ചീടുകിൽ
നല്ലതേറെ വരാം സഹനമുണ്ടെങ്കിൽ  
കൈവിടാനത്രവേഗം തയ്യാറല്ലെങ്കിൽ 
കൈവന്നിടാമേറ്റവും നല്ലകാര്യങ്ങൾ.  

18/11/2021
ഇഷ്ടപ്പെടുന്നവ ചെയ്താലോ,സ്വാതന്ത്ര്യം
ഇഷ്ട്ടപ്പെടുകിലോ ചെയ്തതി,ലാഹ്ലാദം.
തെറ്റുകൾ കണ്ടുപിടിക്കയെളുപ്പമാം
തെറ്റാതെ ചെയ്യുകയാവില്ലെളുപ്പവും!

19/11/2021
മായ്ക്കുന്ന റബ്ബറുപയോഗിക്കാതെവ-
രയ്ക്കുന്ന കലയാണ് ജീവിത,മതിനാൽ
വിലയേറും ജീവിതത്താളിൽ ചെറുതായ്  
വരയ്ക്കും തീരുമാനങ്ങളും ശ്രദ്ധിക്കൂ.  

20/11/2021
എത്രയാഴത്തിൽപ്പതിഞ്ഞുവെന്നാകിലും
എത്രനേരം കാണപ്പെട്ടുവെന്നാകിലും,
മറ്റൊരു തിരവന്ന് മായ്ക്കുംവരെ മാത്ര-
മായുസ്സുണ്ടാകും കാൽപ്പാടുകളാം നമ്മൾ.

21/11/2021
അത്രയെളുപ്പമല്ലാത്തൊരീ ജീവിതം
എത്രയെളുപ്പമാക്കാമെന്നതിന്നായി 
കൈവിട്ടിടൂ ചിലകാര്യങ്ങളൊക്കെയും
കൈവരിച്ചീടുക മറ്റുചിലതൊക്കെ.

22/11/2021
ജാഗ്രതയോടെ നിരീക്ഷിച്ചു പ്രശ്നങ്ങൾ
സ്ഥിരതയോടേ പരിഹാരം കണ്ടീടു-
മോരോ വ്യക്തിയും സ്വയമറിയാതെത-
ന്നൊരു നല്ല പ്രതിഭാശാലിയായ് മാറും!   

23/11/2021
എത്രയും നിർമ്മലമാമൊരു ഹൃദയം
ഏറ്റവും നല്ലോരു ദേവാലയമാകും
മിടുക്കുകാട്ടിടും മുഖത്തേക്കാൾ ശ്രദ്ധ  കൊടുക്കും ഹൃദയത്തെ വിശ്വസിക്കണം. 

24/11/2021
ചെറിയകാര്യങ്ങൾക്കുപോലും നമുക്ക്
ചിലപ്പോൾ കൃതജ്ഞരാകേണ്ടിവന്നീടും
കൃതജ്ഞത കാട്ടി മരുവുന്ന ജീവിതം
സന്തുഷ്ടിയും ശാന്തതയും വരിച്ചിടും.

25/11/2021
കാലവും ദൂരവും സാഹചര്യങ്ങളും
കാലാകാലങ്ങളിൽ മാറിമാറി വരും. 
തരുമത് ബാക്കിയായ് ഓർമ്മകളും കുറേ തിരിച്ചറിയാത്ത സ്നേഹബന്ധങ്ങളും.

26/11/2021
ജീവിതമെന്നും സമതുലിതമാക്കൂ.
അവഹേളിതനാകാ, ദയാവാനാകൂ,
ചതിയ്ക്കപ്പെടായ്ക,വിശ്വാസമർപ്പിക്കൂ
സംതൃപ്തനാകിലു,മുന്നതി കാംക്ഷിക്കൂ. 

27/11/2021
സ്വാർത്ഥതയെന്നതിരുവശവും നല്ല
മൂർച്ചയേറുമൊരു വാളെന്നതറിയൂ
ജനസമ്മതിയെ മുറിക്കും പുറത്തെ
മുന,യകത്തേതോ പരിശുദ്ധിയേയും!

28/11/2021
തിരക്കാണെങ്കിലെല്ലാമെളുപ്പം, മടി-
ച്ചിരുന്നാലൊന്നുമെളുപ്പവുമാകില്ല.
സൗഭാഗ്യവാന്മാർക്കെളുപ്പം ദുരിതമ- 
നുഭവിക്കുന്നവർക്കുപദേശം നൽകാൻ.

29/11/2021
ആഗ്രഹിക്കുന്നവ ചെയ്യാൻകഴിയുന്ന
യാരുമേ കേമരായീടുമത് നിശ്ചയം.
ചെയ്യുവാൻ തന്നാൽ കഴിയുന്നവ മാത്രം
ചെയ്യുവാനാഗ്രഹിക്കുന്നോർ വിവേകികൾ.

30/11/2021
പലപ്രാവശ്യം നാവിനേക്കടിച്ചു പല്ല്
പരിക്കേൽപ്പിച്ചെന്നാലുമവരു രണ്ടും ഒത്തുരുമയോടെയെല്ലാം മറന്നും പൊ-
റുത്തും പ്രവർത്തിച്ചിടുമെന്നുമെപ്പോഴും.

01/12/2021
പൂർണ്ണതയുള്ളോരു മാന്യനായീടുവാൻ
പോംവഴിയെന്തെന്നു ചോദിച്ചാലുത്തരം 
ആരോഗ്യമുള്ളോരുടലിന്റെയുള്ളിലാ
യുറപ്പുള്ള മനസ്സ് വേണമെന്നുള്ളതാം.

02/12/2021
പൊറുത്തു നിങ്ങളെന്നതിന്നുടെയർത്ഥം
മറുവശത്തെയാൾ ശരിയാണെന്നല്ല;
മറിച്ചു നിങ്ങളോ സ്വതന്ത്രനായിടും വെറുത്തിടേണ്ടയാ സമസ്യയിൽനിന്നും.

03/12/2021
അനുകമ്പതോന്നും പദങ്ങൾ ചൊല്ലീടാൻ 
അനായാസമാകാമതുപോലെതന്നെ 
ചെറുതാകാമെന്നാലവതൻ മാറ്റൊലി 
ഏറെയകലത്തിലെത്തിയെന്നുവരാം.

04/12/2021
കൃത്യങ്ങളൊരു വ്യക്തി ചെയ്തതളക്കാൻ
കൃത്യതയേറുമൊരളവുകോലയാൾ 
ചെയ്തകാര്യങ്ങളേയല്ലെന്നു വരുകി-
ലയാളുചെയ്ത സംഭാവനകളാകാം.


 05/12/2021
സംസാരിക്കും ചൊടി കുറയ്ക്കും സമസ്യ 
സംസാരിക്കാത്തവയൊഴിവാക്കുമവ.
ചിരിക്കും ചൊടി പരിഹരിക്കും സമസ്യ,
ചിരിക്കൂ കഴിവതും പ്രശ്നങ്ങൾ തീർക്കൂ. 

06 /12/2021
അന്യർക്കു നന്മചെയ്യുന്നതൊരിക്കലും
അല്ലയൊരു കടമ, മറിച്ചെന്നുമത്  
മനസ്സിന്ന് സന്തോഷവും സമാധാനവു- 
മതുപോലെയാരോഗ്യവുമെന്നുമേകും..

 07/12/2021
ഒന്നിന്നുമേയില്ല സ്ഥിരതയെന്നൊന്ന്
ഊന്നൽ കൊടുത്തിടാ ഒന്നിന്നുമതിനാൽ
അവസ്ഥയെത്രതന്നെമോശമാണേലും 
അതിനൊരുമാറ്റമുണ്ടായിടും തീർച്ച.

08 /12/2021
അന്യരെ വേദനിപ്പിക്കുന്ന കാര്യങ്ങൾ
മനസ്സിലൊതുക്കിക്കഴിയുക വേണം
അതുപോലന്യരറിയേണ്ടവ ഹൃത്തി-
ലോതുക്കിയവരെ വേദനിപ്പിക്കരുത്.

09 /12/2021
വൃക്ഷങ്ങൾ വളരുന്നുവെന്നല്ലേചൊൽവൂ,
വൃദ്ധരാകുന്നുവെന്നല്ലല്ലോ ചൊല്ലുക?
മനുഷ്യരും വളരുന്നതുപോലെന്നു  
മനസ്സിലാക്കീടുകയല്ലേയുചിതം?

 10 /12/2021 
പക്ഷിതുല്യം കഷ്ടതയും സംഘർഷവും 
പാറിപ്പറക്കുവാനാകില്ല രണ്ടിനും    
നമ്മുടടുത്തെത്തിയാലോ തടഞ്ഞിടാം,
നമ്മടുള്ളിൽ കൂടുകൂട്ടാതിരിക്കുവാൻ.

11 /12/2021
കാര്യങ്ങളോരോന്നും ചെയ്യുവാനായിട്ടു 
തീരുമാനിക്കും മുൻപുറപ്പാക്കിടേണം
സന്തോഷദായകമാകുമെന്നും മന-
സ്സിന്നതാനന്ദമേകീടുമെന്നുള്ളതും.

12  /12/2021
ഓരോരോ കാര്യവും സംഭവിക്കുന്നതിൻ
കാരണവുമെന്തുകൊണ്ടതുണ്ടായെന്നും 
ഒരു തിട്ടവുമില്ല,തിനാലെയെല്ലാം 
നേരിട്ടുകൊണ്ടു മുന്നോട്ടു പോയീടുക. 

 13 /12/2021
സൗന്ദര്യത്തേക്കാൾ സ്വഭാവമഹിമയും 
സമ്പത്തിനേക്കാൾ മനുഷ്യത്വമെന്നതും
മികവ് പുലർത്തീടുമെങ്കിലുമേറ്റവും 
മികച്ചത് ബന്ധങ്ങൾ സൂക്ഷിക്കുകെന്നതാം.

14  /12/2021
കാലൊന്നു തെറ്റിയാൽ നേടാം സമനില 
വേലികെട്ടാം വിവേകത്തെ മൗനത്താലെ
വായിൽനിന്നുംവാക്കു വീണുപോയെന്നാ,ലാ-
വില്ലതിന്നെതിരിച്ചെടുത്തീടുവാൻ.

15  /12/2021
വെല്ലുവിളികൾ ജീവിതത്തേയെന്നും
നല്ലപോൽ രസകരമാക്കി മാറ്റീടും.
അവയെയതിജീവിച്ചീടാൻ കഴിഞ്ഞാൽ 
ജീവിതത്തെയർത്ഥവത്താക്കി മാറ്റിടാം.

16  /12/2021
ഓരോദിവസവും വിസ്മയകരമാ-
ണോരോ നിമിഷവും സുന്ദരകരവും
ഹൃദയസ്പന്ദനമോരോന്നുമതുപോ-
ലനുഗൃഹീതമാണി,ല്ലൊട്ടു സംശയം.

 17 /12/2021
സന്തോഷത്തിന്റെയും സന്താപത്തിന്റെയും
സമ്മിശ്രമാമൊരു വൃത്തമാം ജീവിതം
വല്ലാത്ത കഠിനകാലം വന്നുവെന്നാൽ   
നല്ലയുടെ നാളുകളെത്തും പിറകേ!

 18 /12/2021
തെറ്റുകൾ പെട്ടെന്നു ശ്രദ്ധനേടുമെന്നാൽ 
തെറ്റുകളൊക്കെ ക്ഷമിച്ചു പൊറുക്കുകിൽ
നൽകുമതാശ്വാസമേറെ ഹൃദയത്തി-
നതിനാൽ ഹൃദയവിശാലത കാട്ടൂ.

 19 /12/2021
ജീവിതവീഥിയിലൊഴിവാക്കിടുവാ-
നാവാത്ത മൂന്നു കാര്യങ്ങളുണ്ടറിയൂ
ജയവും പരാജയവും പലതും പങ്കു  
വയ്ക്കെന്നതുമാർക്കുമനുഭവിക്കേണം.

 20 /12/2021
ഉറങ്ങിയെങ്കിലേ സ്വപ്‌നങ്ങൾ കണ്ടിടൂ
ഉറങ്ങാതിരുന്നാലേ ലക്ഷ്യത്തിലെത്തൂ 
വ്യാകുലപ്പെടുവാനായൂർജ്ജം കളയാ, 
വിശ്വാസവുമാശയും കാക്കാനായിടാം. 

 21 /12/2021
അധികമായ് ചിന്തിച്ചു കൂട്ടുക വേണ്ടാ,
അറിയില്ലയുത്തരമെന്നുവന്നാലും,
അതിനെച്ചൊല്ലി വേവലാതിപ്പെടേണ്ടാ,
പ്രതീക്ഷിക്കാതെത്തുമതിന്റെയുത്തരം.

22  /12/2021
ഒരുനല്ല ദേവാലയമാകുമെന്നും 
പരിശുദ്ധിയേറെയുള്ളോരു ഹൃദയം
വിശ്വസിക്കാ മോടിയേറും വദനത്തെ
വിശ്വസിക്കൂ ശ്രദ്ധനൽകും ഹൃദയത്തെ.

23  /12/2021
ഏറെനാൾ ജീവിച്ചിരിക്കേണമെങ്കിലോ
ഏറെപ്പതുക്കെജീവിച്ചുമുന്നേറണം. 
വർത്തമാനത്തിലേയാഗ്രഹം നേടുവാൻ
വരാനിരിക്കുന്നവയെ ഹനിച്ചിടാ.

24/12/2021
പത്തുലക്ഷം നാളെകൾക്കുമൊരായിര-മിന്നലെകൾക്കുമിടയിലൊരേയൊരു
ഇന്നെന്ന ദിവസമേയുള്ളതുകൊണ്ടാ-
ദിനത്തെയൊരിക്കലും പാഴാകിടായ്ക.

25/12/2021
പഴയ ബന്ധങ്ങൾ ലിപികൾക്കു തുല്യം 
പുതിയവ കഥാസമാനവുമാകാം 
കഴിവതും മറന്നിടാ ലിപികളെ  
കഥകൾ വായിക്കാനവ വേണ്ടിവരും.

26/12/2021
കണ്ടുപിടിക്കപ്പെട്ടയൊരു ചെറിയ
കള്ളം മതി സത്യത്തെ സംശയിക്കുവാൻ.
തെറ്റുകളെ സ്വയമേറ്റെടുക്കുന്നവർ
മുറ്റും കുറച്ചുപേരേ കാണുകയുള്ളു.  

27/12/2021
നിങ്ങൾതൻ ചിരിയുടെ പിറകിലുള്ള
നോവു,മതുപോലെ രോഷത്തിൻ പിന്നിലെ
സ്നേഹവും, മൗനത്തിൻ കാരണവും മന-
സ്സിലാക്കുന്നോരെ മാത്രം വിശ്വസിച്ചീടൂ. 

28/12/2021
നായകന്മാരുടെ പ്രഥമ ധർമ്മമാം 
നീതിയുക്തത കാട്ടീടുകയെന്നതും
അവരെ അനുസരിക്കുന്നവർക്കുള്ള
ആവലാതിയൊക്കെ തീർക്കുകയെന്നതും.

29/12/2021
അറിയാത്ത കാര്യങ്ങളെന്തും പഠിക്കാൻ
അതിയായതാൽപ്പര്യംകാണിക്കുകെന്നത്
അറിവും വിവേകവുമേറിയെന്നതിന്
തീർച്ചയായും നല്ല തെളിവായിരിക്കും.

30/12/2021
ജീവിച്ചിടവേണമന്നന്നത്തേയ്ക്കെന്നു
ചിന്തിക്കുന്നോരൊക്കെ സന്തോഷമുള്ളവർ.
ഉള്ളതുകൊണ്ടവർ സംതൃപ്തരായിkടും
ഉണ്ടാകുകില്ലവർക്കേതും പരാതികൾ!

31/12/2021

ജീവിതത്തിൽ ഏറ്റവും വലുതായ വെ-
ല്ലുവിളി നിങ്ങളാരെന്നു സ്വയമേവ
അറിയുകയെന്നതാം, രണ്ടാമത്തേതോ 
അറിഞ്ഞതുമായിപ്പൊരുത്തപ്പെടുകയും!

01/01/2022
പോയോരു കാലം മറന്നുപോയീടണം  
പാഴാക്കുവാനായതിനെയൊരിക്കലു2-
മനുവദിച്ചീടരുതീനല്ല വർത്ത- മാനകാലത്തെ,യതാസ്വദിച്ചീടണം.

02/01/2022
ഉല്ലാസമോടേ കടന്നുവരും പുതു-
വത്സരമേറെപ്രതീക്ഷകൾ തരുവാൻ
ലാഭേച്ഛ തെല്ലുമേയില്ലാതെ വർത്തിച്ചാൽ
ശുഭകരമാകും പ്രതീക്ഷകളൊക്കെ.

03/01/2022
വ്യക്തിത്വം രക്ഷപ്പെടുവാനൊരിക്കലു-
മാകാത്തൊരു കാരാഗൃഹംപോലെയാകാം
അതിൽനിന്നു മോചനമാഗ്രഹിക്കാതെ-
യതുയർച്ചയ്ക്കുള്ളയാധാരമായ്ക്കാണൂ.

04/01/2022
എല്ലായ്പ്പോഴും നല്ലകാര്യങ്ങളുണ്ടാകു 
കില്ലെന്നത് പച്ചപ്പരമാർത്ഥം മാത്രം.
സാധ്യമാകുന്നവയാകട്ടെയെപ്പോഴും
ശരിയായിരിക്കേണമെന്നുമില്ലല്ലോ!

05/01/2022
അന്യർക്കു നിങ്ങളിലാത്മീയമായിട്ടു
ജ്ഞാനം വളർത്തിയെടുക്കുവാനാകില്ല!
സ്വയമേവയുള്ളിൽനിന്നും വളരാനായ് ,
സ്വന്തമാത്മാവൊരദ്ധ്യാപകനാകേണം!

06/01/2022
മടങ്ങിവരേണമെന്നില്ലയൊരുനാൾ
മറഞ്ഞ മനോഹരമാം നിമിഷങ്ങൾ 
നിറഞ്ഞങ്ങു നിന്നീടുമെങ്കിലുമുള്ളിൽ 
മറഞ്ഞവർതൻ മധുരിക്കുമോർമ്മകൾ.

07/01/2022
തന്നുടെയന്തരംഗത്തിൽ മനശ്ശാന്തി-
യെന്നതൊന്നില്ലയെങ്കിൽ പിന്നെയതിനായ്
വെളിയിലന്വേഷിച്ചീടുകിൽ കിട്ടുമോ
വെറുതേ പരിശ്രമിച്ചീടുക വേണോ?

08/01/2022
സന്തോഷമേകിടും സംതൃപ്തി, കുറച്ചു
സമയത്തേയ്ക്കെന്നാൽ സംതൃപ്തിയാകട്ടെ,
സന്തോഷമേകിടും എന്നെന്നത്തേയ്ക്കു,മാ
സന്തോഷമല്ലയോ നിർവൃതിദായകം!

09/01/2022
നഷ്ടദിനങ്ങളിൽ കൂടുതലായ് ശ്രദ്ധ
നേടുന്ന ദിവസം നിങ്ങൾ ചിരിക്കുവാൻ 
മറന്നുപോയോരു ദിനമായിരിക്കു-
മതിലൊട്ടുമേ സംശയം വേണ്ടതില്ല. 

10/01/2022
നല്ലവയല്ലാത്ത കാര്യത്തിലൊക്കെയും
നല്ലതായിട്ടുള്ള കാര്യമൊന്നുണ്ടാകാം
നിശ്ചലമായ ഘടികാരത്തിൽ കാണാം 
നിത്യവും രണ്ടുനേരം കൃത്യസമയം!

11/01/2022
തെറ്റുചെയ്താലധികംപേരുമൊന്നുപോ-
ലേറ്റുചൊല്ലീടും 'ഖേദിക്കുന്നു ഞാ'നെന്ന്
'തെറ്റു തിരുത്തേണ്ടതെങ്ങനെയാണെന്നു
ചെറ്റും കുറച്ചുപേർ മാത്രമേ ചോദിക്കൂ!

12/01/2022
ന്യായാധിപന്മാരുടെ മുന്നിലേക്കെത്തു-
ന്നയോരോരോ വാദിക്കുമതുപോലെത-
ന്നെയോരോ പ്രതിക്കുമറിയാം സത്യമെ- ന്നാലതറിയില്ല ന്യായാധിപന് മാത്രം!

13/01/2022
വിശ്വസ്തതയുള്ള ബന്ധങ്ങളൊക്കെയും
വെള്ളത്തിനുതുല്യമാണെന്നതറിയൂ.
നിറമോ, രുചിയോ രൂപമൊയില്ലെന്നാ-
ലേറിയ പ്രാധാന്യമുണ്ടാ ബന്ധങ്ങൾക്ക്.

14/01/2022
മനുഷ്യചിന്തതൻ പരിധിയില്ലായ്മ
മനസ്സിലാക്കുവാനെളുപ്പമാം മാർഗ്ഗം 
കനവിലുണ്ടാകും വിചിത്രമാം പ്രവർ-
ത്തനങ്ങളെ വിശകലനം ചെയ്‌വതാം!

15/01/2022
അറിവുനേടുന്നതിനായി നാമാദ്യ-
മറിയേണമജ്ഞതയുണ്ടു നമുക്കെന്ന്.
താനാണെന്നും ശരിയെന്നു ചിന്തിക്കില- തിനർത്ഥം താനൊന്നും പഠിച്ചില്ലയെന്നാം.

16/01/2022
കനിവെത്രയോ വിലപ്പെട്ടോരു കാര്യം, 
കയ്മാറിടേണമത് കിട്ടുന്നതിലേറെ.
കനിവ് കാട്ടുന്നൊരാളെത്രയോസുന്ദരൻ, 
കാഴ്ചയിലെത്ര വിരൂപനാണെങ്കിലും!

17/01/2022
അന്യരെ സന്തോഷിപ്പിക്കുവാനായുള്ള
അവസരവും കഴിവുമുള്ളോരൊക്കെ 
അതുതാൻ ചെയ്യൂ മടിയൊട്ടുമില്ലാതെ 
അവരെയാണിന്നീലോകത്തിന്നാവശ്യം.

18/01/2022
അനുഭവജ്ഞാനം നേടുന്നതിന്നായി
അമളികൾ കാട്ടേണ്ടതായ് വരുമാദ്യം!   
സ്ഥിരമാമൊരു തീരുമാനമെടുക്കാ,യ-
സ്ഥിരമാകുമൊരു മനോഭാവത്താലേ.

19/01/2022
നല്ല ബന്ധങ്ങൾക്കനിവാര്യമാണൊരു
നല്ല ഹൃദയവുമുറച്ച വിശ്വാസവും
അല്ലാതെ സുന്ദരമുഖവും ശബ്ദവു-
മല്ല വേണ്ടീടുകയെന്നതറിയണം.

20/01/2022
മനസ്സെന്നത് ചിന്താധാരകൾ തന്നുടെ
കനമേറിടും ഗതാഗതം പോലെയാണ്.
തെരഞ്ഞെടുത്തീടുക വഴികൾ കരു-
തലോടപകടമില്ലാത്തതെന്നറിഞ്ഞ്.  

21/01/2022
നിങ്ങളെ മനസ്സിലാക്കുന്നയൊരാളെയും
നിങ്ങൾക്കു കണ്ടെത്താനാകില്ലെന്നു വരാം 
എന്നാലുമെത്രയോ പേരാഗ്രഹിക്കുന്നു
മനസ്സിലാക്കേണമവരെ നിങ്ങളെന്ന്.


22/01/2022
വിവേകമേറ്റവും മൂല്യമേറും ധനം 
വിശ്വാസമോ മികവുള്ള സുരക്ഷയും  
ശക്തിയേറുമായുധം ക്ഷമ, ചിരി ഔ-
ഷധം, എന്നാലിവയെല്ലാം സൗജന്യം!


23/01/2022
ചിലർക്കൊക്കെ നിങ്ങൾ വെളിച്ചംകാട്ടുകിൽ
പലരും കാട്ടിടാം വെളിച്ചം നിങ്ങൾക്കും. 
വെളിച്ചമീലോകത്തുള്ളകാലത്തോളം 
വഴിയുമാശയുമുണ്ടായിടും ദൃഢo.

24/01/2022
നമ്മുടെ മുടിയും നഖവും പോലെയാം.
നമ്മൾതൻ സ്വപ്നങ്ങളുമാഗ്രഹങ്ങളും
വെട്ടിക്കളഞ്ഞുവെന്നാലുമിടയ്ക്കിടെ,
വീണ്ടുമവ വളരാതെയിരിക്കില്ല!

25/01/2022
എല്ലാംതികഞ്ഞവരായാരുമുണ്ടാക-
യില്ലീയുലകത്തിലെന്നതാം വാസ്തവം.
ഏകാന്തപഥികരായ് മാറിടും നിങ്ങൾ
ഏവരേയും ചെറുതെറ്റിനകറ്റിയാൽ!

26/01/2022
ജീവിതമാം സിനിമാ നടിച്ചു സ്വയം  
സംവിധാനം ചെയ്തു പണവുമിറക്കി     
തിരക്കഥയെഴുതി പടം പിടിക്കിൽ  
തിരുത്തലും സ്വയം നടത്തിടാമല്ലോ?

27/01/2022
സന്തോഷം വന്നാലുമില്ലെങ്കിലും നമ്മൾ
സന്തോഷമെന്നതൊന്നില്ലാതെ വന്നാലും 
സന്നാഹമോടെയിരിക്കാൻ പഠിക്കണം
സമാധാനമെന്നും മനസ്സിനുണ്ടാകാൻ.

28/01/2022
പറന്നീടുവാനാഗ്രഹിക്കുന്നുവെങ്കിൽ
മറക്കേണമേറെ ഭാരിച്ചവസ്തുക്കൾ.
അന്തരീക്ഷമനുകൂലമായുള്ളതും
സ്വന്തമാം കൂരയും ജീവിക്കാനാധാരം.

29/01/2022
ആശയക്കുഴപ്പമോടോടുന്നതിൽ ഭേദം  
ആത്മവിശ്വാസവുമായ് നടക്കെന്നതാം.
ആരേയുമനുകരിക്കാതെയിരിക്കേ 
ആരിൽനിന്നുമെന്തും പഠിക്കയുമാകാം.

30/01/2022
ആകാരമാരുടേമളവുകോലാകാ
ആകർഷിച്ചീടാൻ, പകരമൊരാളുടെ
സത്യസന്ധതയും വിശ്വസ്തതേം തഥാ
സ്നേഹം ദയ ബഹുമാനമെന്നിവയാം.

31/01/2022
പ്രായമേറേ കൂട്ടുകാർ വിട്ടുപോയിടാ 
പ്രിയമേറെയുള്ളോരാരെന്നുമറിയാം
മോശം സമയമവർ നല്ലതാക്കീട്ട്   
മറക്കുവാനാകാത്തതായി മാറ്റീടും.

01/02/2022
അന്യർതൻ കഴിവും സ്വന്തമാം കഴിവും
അളന്നിട്ടു താരതമ്യം ചെയ്തിടാതെ 
തന്നോടുതന്നെ ദിവസവും പൊരുതി  
തന്റെ കഴിവിൻ നിലവാരമുയർത്തൂ.

02/02/2022
നമ്മളോടൊപ്പമെപ്പോഴുമുണ്ടാകുന്ന
നല്ലോരു സുഹൃത്തിനെക്കിട്ടുകയാണെ-
ന്നുമൊപ്പംനിൽക്കാൻ മനസ്സുണ്ടാകാത്ത  നൂറുസുഹൃത്തുക്കളേക്കാളും നല്ലത്.

03/02/2022
സന്തോഷമോടമ്മ കഴിയുന്നുവെങ്കിൽ  
സന്തോഷമുണ്ടായിടും വീടുകൾ തോറും 
സന്തോഷമെല്ലാ ഭവനത്തുമു ണ്ടാകിൽ 
സന്തോഷമുള്ള സമൂഹവും രാജ്യവും!

04/02/2022
ശാന്തതയോടെകഴിയുകയെന്നതൊ-
രാന്തരികമനോഭാവം, മനോഹരം.
വേണമതിന്നേറെ ക്ഷമയും ധൈര്യവും
വേണ്ടുവോളം കരുത്തും മനോദാർ ഢ്യവും.

05/02/2022
ഏറെ സന്തുഷ്ടരാം കൂട്ടുകാർക്കൊ ക്കെയും
വേറിട്ടതായിരിക്കാമിഷ്ടങ്ങൾപോലും 
എങ്കിലോ ഉണ്ടാമവർക്കൊരു ധാ രണ,-
യെന്താണപരന്റെയിഷ്ടമെന്നു ള്ളതും.

06/02/2022
പരാജയമേറ്റുവാങ്ങേ ജീവിതത്തിൽ 
പലപ്പോഴുമെത്തും ചിലസ്നേഹിതന്മാർ
ആത്മവിശ്വാസവും സ്നേഹവുമേകിയി-
ട്ടാത്മധൈര്യത്തോടെ മുന്നോട്ടു നയിക്കാൻ.

07/02/2022
അധികം സ്നേഹിച്ചിടവേണമൊ രാളെ
അയാളുടെ ദുഷ്കരമാകും ദിനത്തിൽ .
ആർക്കുമെല്ലാവരേമാകാ സഹാ യിക്കാ-
നാകുമൊരാളെ സഹായിക്കുവാനെ ന്നാൽ

08/02/2022
എപ്പോഴും വെള്ള,മതുൾക്കൊള്ളും പാത്രത്തിൻ
രൂപംകൈക്കൊണ്ടീടുമെന്നതുപോലവേ  
സാഹചര്യങ്ങൾക്കനുസരിച്ചെല്ലാരും  സ്വയമേവമാറുന്നതാകുമുചിതം.

09/02/2022
ഉത്തമമാമൊരു ബന്ധമൊരിക്കലും
വ്യക്തമാം കാരണമില്ലാതുപേക്ഷിക്കാ.
തെറ്റുചെയ്യാത്തവരാരുമേയില്ലല്ലോ!
കുറ്റമില്ലായ്കക്കുമേലാകണം സ്നേഹം.

10/02/2022
അനായാസമാകില്ല ജീവിതമെന്നാൽ
അതിനേയും മാറ്റിയെടുക്കാം നമുക്ക്
പലകാര്യങ്ങളേയും സ്വീകരിച്ചിടേ  
ചിലകാര്യങ്ങളെ അവഗണിച്ചീടാം.

11/02/2022
വാടികതന്നിലെ റോസാപ്പൂവിൻ സമം 
വിടരുവാനാശിച്ചിടുന്നെങ്കിൽ നിങ്ങൾ 
സ്വായത്തമാക്കീടണം നിങ്ങളാദ്യമാ
സൂത്രമിടപഴകീടുവാൻ മുള്ളുമായ്. 

12/02/2022
ഏറെപ്പിരിമുറുക്കം തോന്നീടുന്നെങ്കിൽ
എല്ലാമുടൻ നടക്കേണമെന്നും തോന്നും.
എങ്കിലും വിശ്വാസമുറപ്പാക്കീടുന്നു  
'എല്ലാം സമയമാകുമ്പോൾ നടന്നിടും'!

13/02/2022
കാര്യങ്ങളെളുതാമെങ്കിലും നമുക്കാ-
കേണമെന്നില്ല വേഗത്തിൽ വളരുവാൻ.
വെല്ലുവിളികളെ നേരിടേണ്ടിവന്നാൽ
വേഗം വളരുവാനായെന്നും വന്നിടും!

14/02/2022
നല്ലയൊരു ജീവിതമെന്നത് ധനവും
നല്ല മതിപ്പും പഠിപ്പുമല്ലെന്നാലോ,
ക്രിയാത്മകതയുമെളിമയും കാട്ടി 
ദയാപരരായി ജീവിക്കയെന്നതാം.

15/02/2022
ആരുംസംസാരിക്കേ അറിവുള്ളകാര്യം
ആവർത്തിച്ചീടുക മാത്രമേ ചെയ്തിടൂ
വേറെയൊരാളുടെ സംസാരം ശ്രദ്ധിക്കിൽ 
വേറിട്ടയറിവുകൾ നേടിയെടുക്കാം.

16/02/2022
തന്നുടെ ചിന്തകൾക്കധികം ശക്തിയു-
ണ്ടെന്നസത്യമറിവായാലൊരിക്കലും
വന്നീടുകില്ല നിഷേധാത്മകമാകും
ചിന്തയൊരിക്കലുമാരുടെയും ഹൃത്തിൽ

17/02/2022
ജീവിതത്തിന്നൊരുമാറ്റവുംതന്നെസം-
ഭവിക്കില്ലയൊറ്റ ദിനംകൊണ്ടെങ്കിലും 
ഒരുനിമിഷത്തിലെടുക്കുന്ന ചില 
തീരുമാനം ജീവിതത്തെ ബാധിച്ചിടാം.




??????

   

18/02/2022
ഹ്രസ്വമാകുമൊരു സന്ദർശനത്തിനീ
വിശ്വത്തിലെത്തിയവരാകുന്നു നമ്മൾ
ബുദ്ധിമുട്ടേവം ധിറുതി കാട്ടിടാതെ
സന്തോഷപ്രദമാക്കിടൂയീജീവിതം.

19/02/2022
അർത്ഥവത്തായോരു ജീവിതമെന്ന-
താകവേണം നേരുള്ളതുമതുപോലെ 
വിനയവും, പങ്കുവയ്ക്കുന്ന മനസ്സു-
മന്യർക്കു തുല്യത നൽകുകയെന്നതും.

20/02/2022
നല്ലവരാകണം നമ്മളെന്നാവശ്യ-
മല്ലയീജീവിതമുന്നയിക്കുന്നത്.
പരിശ്രമം നമ്മുടേതേറ്റവും നന്നാ-
യിരിക്കേണമെന്നത് മാത്രമാണറിയൂ.

21/02/2022
നിശബ്ദതപോലും സ്വീകരിക്കപ്പെടും
വിശ്വാസമുണ്ടെങ്കി,ലല്ലെങ്കിലോ എല്ലാ
വാക്കുകളും തെറ്റിദ്ധരിക്കപ്പെട്ടീടും,
വിശ്വാസമല്ലോ ബന്ധങ്ങൾതന്നാത്മാവ്.

22/02/2022
വികാരങ്ങൾക്കായിട്ടീ ഭൂമിയിലെങ്ങും 
വിപണിയില്ലെന്നതറിയുകവേണം.
പരസ്യപ്പെടുത്തുക വേണ്ടവയതിനാൽ 
പകരം പ്രകടമാക്കാം മനോഭാവം.

23/02/2022
അല്പമാമറിവ് പളുങ്കുപാത്രത്തിലെ
അൽപ്പജലംപോൽ തെളിവുള്ളതായിടും  
ബൃഹത്താമറിവെന്നാലാഴീ ജലംപോൽ
രഹസ്യങ്ങളുടെ കലവറയാകും .

24/02/2022
എന്തെകിലുമരുതാത്തതായ് വരുമോ
എന്നുള്ള ചിന്തയകതാരിലുണ്ടാകാ.
ചിന്തിക്കവേണം ശുഭാപ്തിവിശ്വാസമോ-
ടെന്തുവന്നാലുമതുനല്ലതിന്നാണെന്ന്.

25/02/2022
ഉപ്പിന്റെ ഗുണമുള്ളവരാകവേണം
എപ്പോഴുമെല്ലാവരുമെന്തുകൊണ്ടെന്നോ 
ഉപ്പിന്റെ സാന്നിദ്ധ്യമറിയില്ലയെന്നാ-
ലുപ്പിന്നഭാവമറിയുമെല്ലാവരും.

26/02/2022
ലോകത്തെയായുധത്താലെകാലിൻകീഴി-
ലാക്കിയോരെക്കാളുമേറെ മമതയാൽ 
കീഴ്പ്പെടുത്തി സമാധാനം കൊടുപ്പോരെ
വാഴ്ത്തിയാരാധിക്കുമീലോകമെന്നെന്നും

27/02/2022
അർത്ഥശൂന്യമാമീ യുദ്ധത്താൽനേടിടും 
വ്യർത്ഥമാം മേലായ്മക്കെന്താണു മാഹാത്മ്യം?
അർത്ഥത്തിനും ജീവനും ചേതമേകിയീ
പൃഥ്വിക്കു നഷ്ടമേൽപ്പിക്കുമെന്നല്ലാതെ?


28/02/2022
പകലിന്നോടു പിണക്കം നടിച്ചിട്ടു
പകലോനകന്നുപോയാലുമടുത്ത
പുലരിയിലെത്തും നിറമനസ്സോടെ
പകലോന്റെ പ്രണയമനുകരണീയം!

01/03/2022
മാലാഖമാരെ പിശാചുക്കളായിട്ടു
മാറ്റുന്നതവർതന്നഹങ്കാരമല്ലോ!
മാലാഖമാരായ്  മനുഷ്യനുമതുപോൽ    
മാറീടുമവന്റെ വിനയഭാവത്താൽ.

02/03/2022
നിസ്സഹായനായി മാറിടും മാനവൻ 
ക്ളേശങ്ങൾ വിക്രയംചെയ്യാതെ വന്നാലും 
സന്തോഷം വാങ്ങുവാനാകാതെ വന്നാലും
എന്തുതന്നായാലുമവസ്ഥയൊന്നല്ലോ!

03/03/2022
വെള്ളത്തിനേക്കാളും ലോലമായിട്ടുള്ള
വേറൊന്നുമില്ലയെന്നാലതിൻ ശക്തിയോ 
പാറയെപ്പോലും പിളർക്കുമെ ങ്കിൽ മൃദു-
പ്രകൃതമൊരാൾക്കും ദൗർബല്യമായിടാ !

04/03/2022
ഏറ്റവും ദുഷ്‌കരമായ വിദ്യാലയം
മറ്റൊന്നുമല്ലതു ജീവിതംതന്നെയാം
ഏതുക്ലാസ്സിലെന്നുമടുത്തപരീക്ഷ
ഏതെന്നുമറികയെളുപ്പമേയല്ല!

05/03/2022
ശാന്തതകൈവരിച്ചൽപ്പസമയ-
മെന്നും കഴിയുവാനായിപ്പഠി ക്കുകിൽ
ശാന്തിയും കിട്ടും സമാധാനവുമൊപ്പം
ശക്തിയുമേറിടും മാനസ്സികമായി.

06/03/2022
പറവകൾതുല്യമാം ബന്ധങ്ങളൊക്കെ 
മുറുകെപ്പിടിക്കുകിൽ ചത്തുപോയീടാം
പറന്നുപോയീടുമയച്ചുപിടിച്ചാൽ
പരിചരിച്ചോമാനിച്ചാലൊപ്പമുണ്ടാം.

07/03/2022
തുടരെയായുള്ള വെല്ലുവിളികളും 
ഒടുക്കമേയില്ലാത്ത പോരാട്ടങ്ങളും
നിറയെക്കളിയാടുമീ ജീവിതത്തിൽ  
നിറമനസ്സാകും, ധനമല്ല വലുത്.

08/03/2022
വീണതില്ലേ നടക്കാനായ് പഠിച്ചീടേ 
വീണീടവേയെഴുന്നേൽക്കാൻ പഠിച്ചില്ലേ
തെറ്റുതിരുത്തിപ്പഠിക്കുകയാം  ജീവി-
തത്തിലെയേറ്റം മഹത്തായ പ്രക്രിയ

09/03/2022
എത്രയേറെനിങ്ങൾസ്നേഹിച്ചു വെന്നതു-
മെത്രയോമാന്യമായ് ജീവിച്ചു lവെന്നതും
സ്വന്തമല്ലാത്തവ വർജ്ജിച്ചോയെന്നതു-
മന്ത്യകാലത്തു ചിന്താർഹമായ് വന്നിടു

10/03/2022
വിദ്വേഷമകറ്റുവാനായിട്ടു വീണ്ടും
വൈരാഗ്യബുദ്ധി പ്രയോഗിച്ചുവെങ്കിലോ 
ഉണ്ടായിടാഫലമതിനായ്പകരം   
ഉണ്മകാട്ടീടണമെന്നതല്ലോ തത്വം!

11/03/2022
കണ്ണുകൊണ്ടല്ലാതെ സ്വന്തം മനസ്സാലീ 
മണ്ണിലെക്കാഴ്ചകളാകമാനമൊന്നു
കണ്ടുനോക്കീടുകിലപ്പോഴറിവാകും,
കണ്ടവയിൽ ഭംഗിയില്ലാത്തതി ല്ലൊന്നും

12/03/2022
ശത്രുക്കളാരുമേയില്ലയാർക്കുംസ്വന്ത-
മന്തരംഗത്തിലല്ലാതെപുറത്തെങ്ങും.
അത്യാർത്തി,ദേഷ്യം,വിദ്വേഷ,മഹങ്കാര-
മിത്യാദിശത്രുക്കളകത്തുതന്നില്ലേ?

13/03/2022
കുറ്റമറ്റോരവസ്ഥയുണ്ടാകാനായ്
കാത്തിരിക്കേണ്ടാതുടക്കംകുറിക്കുവാൻ
നല്ലതുടക്കം കുറിച്ചുവെന്നാകിലും   
ദോഷമറ്റോരവസ്ഥയുണ്ടായ് വരാം.

14/03/2022
പ്രഭാമയം തഥാ തമോവൃതമാകും
പ്രഭാതമാമൊരു ഭ്രമിപ്പിക്കുമാശ്ശിസ്സ്.
പ്രതീക്ഷതന്നുടെ, പുതുതുടക്കത്തിൻ  
പ്രതീതികൂടിയാമതെന്നാം സൂചന.

15/03/2022
ആയെന്നുവരികില്ല നിയന്ത്രിക്കുവാ-
നായന്യരുടെയെല്ലാം സ്വഭാവം നമുക്ക്
എങ്കിലുമവരോട്  പ്രതികരിക്കേണ്ട-
തെങ്ങനെയായിരിക്കേണമെന്നറിയാം.

16/03/2022
തന്നേക്കാളുമേറെയറിവുള്ളയാളോട്
എന്തിന്നുവേണ്ടിയസൂയ തോന്നീടണം?
നേരേമറിച്ചറിവില്ലാത്തവരോടായ് 
തോന്നീടവേണമനുകമ്പയെപ്പോഴും!

17/03/2022
കത്തിക്കുകിലൊരു ദീപം മറ്റൊരുദീ-
പത്തിൽനിന്നുമെന്നാലും നഷ്ടമായിടാ 
ആദ്യദീപത്തിൻ വെളിച്ചമൊരിക്കലു  മെന്നപോലായിടുംസ്നേഹം പകരുകിൽ.

18/03/2022
കാര്യമാക്കീടേണ്ട തെറ്റുകൾ വന്നാലും
കാര്യമായ് മുന്നോട്ടുപോയില്ലയെന്നാലും
കാരണം ഇപ്പോഴുമെത്രയോയാളുകൾ
ആരംഭരേഖയിൽ നട്ടംതിരിയുന്നു!

19/03/2022
അത്രയ്ക്കുനീണ്ടോരു ജീവിതമല്ലിത്
അന്യോന്യംവാദിച്ചു മല്ലിട്ടുതീർക്കുവാൻ.
ആവോളംസ്നേഹം പകരുകയന്യോന്യം, 
ആസ്വദിക്കൂജീവിതം മതിയാവോളം.

20/03/2022
സംശയമെന്യേ സ്വഭാവമഹിമയാം  
സമ്പത്തിനേക്കാളും മികവുള്ളതേറെ  
മാനവമൂല്യവും നല്ലബന്ധങ്ങളു-
മൊന്നിച്ചുസൂക്ഷിക്കുകെന്നതുമുത്തമം.

21/03/2022

അന്യരെ വെല്ലുവിളിക്കുകി ലെന്നേലും
വന്നിടാം തോൽവിയെന്നറിയുക നന്ന്.
തന്നോടുതന്നെന്നും വെല്ലുവിളിക്കുകിൽ
വന്നുചേരും ജയമെന്നതുമറിയൂ.

22/03/2022
കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും
മറ്റുള്ളവർക്കുകഴിയുംനിസ്സാരമായ് 
ഒപ്പംചേർത്തങ്ങുനിർത്തുവാനായിട്ട്
ഒട്ടുവലിയമനസ്സുകൾക്കേയാകൂ!

23/03/2022

അന്യരെയാദരിക്കെന്നതെന്നുമൊരു 
 അന്യൂനവ്യക്തിമഹിമയ്ക്കു കാരണം.
ലാഭം തരുന്നോരു നിക്ഷേപമായതു 
ലോഭമില്ലാതെ തിരികെ ലഭിച്ചിടും

24/03/2022
എങ്ങോട്ടുമില്ലൊരു രാജകീയമായ
മാർഗ്ഗമെന്നുള്ളതാം കേവലസത്യം.
ഒന്നിന്നു പിറകേ മറ്റൊന്നു ചെയ്യുകിൽ
ഓരോന്നിനുമുറപ്പുണ്ടാകും നിശ്ചയം.

25/03/2022
തോൽവിപോലുംനല്ല ചാരുതയു ള്ളതായ് 
തോന്നിടും കൂട്ടുകാർ പിന്തുണച്ചീടുകിൽ 
കാര്യസിദ്ധിപോലും വേദനയുണ്ടാക്കാം
കൊണ്ടാടുവാനായി കൂട്ടുകാരില്ലെങ്കിൽ

26/03/2022
ജീവിതത്തിലെല്ലാം ശരിയായതിനാ-
ലാവില്ലയാളുകൾ സന്തോഷിച്ചീടുക.
ജീവിതത്തോടവർ കാട്ടും ശരിയായ 
ഭാവമാണവരുടെ സന്തോഷകാരണം.

27/03/2022

പകൽക്കിനാവുകണ്ടഭിലാഷങ്ങളെ
പരിപോഷിപ്പിച്ചിട്ടുറച്ച നിശ്ചയ-
മെടുക്കുകിലതു നയിച്ചിടും നമ്മേ 
പടുത്തുയർത്തുവാൻ സ്വഭാഗധേയത്തെ.

28/03/2022
അവസരം കിട്ടുവോർ ഭാഗ്യവാന്മാരാം  
അവസരം സൃഷ്ടിപ്പോർ സാമർത്ഥ്യമുള്ളോർ 
അവസരം നന്നായി മുതലാക്കിടു-
മവസരവാദികളോ വിജയിപ്പോർ!

29/03/2022
വലിയകാര്യങ്ങൾ പറഞ്ഞുവെന്നാലും  
വരണമെന്നില്ല ശരിക്കു പക്വത!
ചെറിയ കാര്യങ്ങൾ ധരിക്കിൽ നന്നായി,
പറയാം പക്വത വരിച്ചിട്ടുണ്ടെന്നും

30/03/2022
നാമാഗ്രഹിക്കുന്നതൊക്കെയും കിട്ടിടാ
നാമർഹിക്കുന്നത് സമയമായാൽ കിട്ടും
ഈവക സത്യങ്ങളോർത്തു മരുവുകിൽ    ജീവിതമനായാസകരമായ്മാറും.

31/03/2022
അതിരുകടക്കുന്ന ചിന്തകളാകും
അസന്തുഷ്ടിയുണ്ടാക്കിടാൻകാരണം
എപ്പോഴുമെന്തിലേലും വ്യാപൃതരാകൂ
എങ്കിലുംവർജ്ജിക്കേണ്ടവയൊഴിവാക്കൂ

01/04/2022
ജീവിതവീഥിയിൽ വാമഭാഗമെന്നും
മേവിടവേണമൊരുസുഹൃത്തെന്നപോൽ
ഒരുകുടുംബംപോലെ സ്നേഹിതർ കൂടി
ഒരുമിച്ചുചേരുകിൽ ജീവിതം സ്വർഗ്ഗം.

02/04/2022
എന്നുമൊരുപോലെ ബന്ധംനില നിന്നാൽ 
വന്നുചേരും നല്ല ധാരണയുമൊപ്പം 
ക്ഷമയുമൗല്‍സുക്യവും സമ്പൂര്‍ണ്ണതയു-
മാത്മാർത്ഥതയുമൊരുമിച്ചുചേർന്നിടും

03/04/2022
പ്രായമേറീടവേ ബന്ധങ്ങളും ശക്തി
പ്രാപിക്കുമെന്നുള്ളതൊരുലോകസത്യം.
പരസ്പരധാരണയുമതുപോലെ 
കരുതലുമാദരവുമൊപ്പമേറും.

04/04/2022
അടുത്തുപോയവരുമായുള്ള ബന്ധം
വിടർത്തുവാനായ് തുനിഞ്ഞിട വേണ്ടാ 
ഓർത്തിട്ടവരുടെ നല്ലോരു ചെയ്തികൾ
കാത്തിടൂബന്ധം പൊറുത്തിടൂ തെറ്റുകൾ.

05/04/222
പ്രായം മറന്നാസ്വദിച്ചിടൂ ജീവിതം
പാഴാക്കിടാ ചിരിക്കാനുള്ളവസരം
സ്നേഹിച്ചിടൂ സത്യസന്ധമായിമാത്രം 
സ്വാർത്ഥതയില്ലാതുദാരമതിയാകൂ.

06/04/2022
ആഹ്ലാദകരമാമൊരു ജീവിതത്തിന്
ആവശ്യമായിട്ടധികമൊന്നും വേണ്ടാ 
എല്ലാമേനമ്മുടെയുള്ളിൽത്തന്നുണ്ടല്ലോ
എങ്ങനെചിന്തിക്കുമെന്നതു പോൽഫലം.

07/04/2022
ശാരീരികസൗഖ്യമെന്നുംനിലനിർത്താൻ 
കാര്യമായിന്നുസമയംകണ്ടില്ലെന്നാൽ
നമ്മളാസമയംസൂക്ഷിച്ചുവ യ്ക്കയാം  
നാളേക്കു രോഗംവിളിച്ചുവരുത്തുവാൻ.

08/04/2022
സ്നേഹവുമൂഷ്മളബന്ധങ്ങളും തഥാ  
സൗഹൃദഭാവവുമൊന്നിച്ചു പോയിടാം.
എന്നിരുന്നാലുമവ സ്ഥിരമായ് നില-
നിന്നിടാ വേണ്ടും പരിഗണനയില്ലേൽ.

09/04/2022
നല്ലപോൽ ജീവിച്ചിടുവാനാകുന്നത് 
നാട്യങ്ങളില്ലാതത്യാഗ്രഹമില്ലാതെ,
സ്വപ്നങ്ങളേറെകണ്ടേറെപ്രവർത്തിച്ചു
സ്വയമാര് താനെന്നറിയുമ്പോഴാണ്.

10/04/2022
ആവശ്യമില്ലാത്തതൊക്കെയുപേക്ഷിച്ചു
ജീവിക്കവേണം പറവകളെ പ്പോലെ.
ഭീതിയും ശോകവുമാധിയും കൈവിടൂ
ഭാരമില്ലാതായാൽ ജീവിതം സുന്ദരം.

11/04/2022!
അന്വേഷിച്ചുപോയാൽസന്തോഷം കിട്ടില്ല 
അന്യർക്കുനൽകിയാലോതിരികെവരും
സന്തോഷമെന്നതിൻ രഹസ്യമാകുമത്
സന്തോഷം പങ്കിട്ടാനന്ദമാർജ്ജിച്ചിടൂ.

12/04/2022
കാണവേ മിണ്ടുവാൻ കഴിയുമെ ല്ലാർക്കും
കാണാതിരിക്കവേയെവിടെ നാമെന്നു 
തിരക്കുവാൻ വെമ്പുന്നവർ മാത്രമാകും
ശരിക്കും സ്നേഹിതരവരെ മറക്കാ.

13/04/2022
ആയിരമായിരം തെറ്റുകൾ ചെയ്താലും
സ്വയമെന്നും സ്നേഹിച്ചിടുന്നു നാംനമ്മെ
എന്നാലൊരുതെറ്റുമാത്രം ചെയ്‌തീടുന്ന-
യന്യനെ നാംവെറുത്തീടുന്ന തെന്തിനാം?

14/04/2022
തൊട്ടറിവേക്കാളും കാണുകയാം നന്ന് 
തൊട്ടറിവാം നന്ന് വാക്കുകളേക്കാളും.
നന്നായ് പ്രയോഗിച്ചീടുകിൽ വാക്കുകൾ
നേത്രംനനയിക്കും ഹൃത്തിനേയുംതൊടും!

15/04/2022
ഉത്തമനെന്നതിനേക്കാളുമുപരി 
ഒറ്റയാനെന്നതനുയോജ്യമായിടും
ഉത്തമനെന്നതൊന്നാമനെന്നാണെങ്കിൽ
ഒറ്റയാനെന്നതൊരേയൊരാളെന്നല്ലോ!

16/04/2022
തെറ്റും പഴിയും ത്യജിക്കലും  വിഘ്നവും 
തോൽവിയും ഭാഗമായീടുംവളർച്ചതൻ
നേടിയിട്ടില്ലൊന്നുമിന്നേവരെയാരും
നേരിടാനാവാതീയഞ്ചു തടസ്സങ്ങൾ.

17/04/2022
ആരുമേയാർക്കുമധിപനാകുന്നില്ല 
ആരുമധീനനുമാകില്ലയാർക്കുമേ
ആരുമപ്പോഴുമൊരുപോലെയാകില്ല
അദ്വിതീയരാ,മതുല്യരാ,മാളു കൾ.

18/04/2022
ഭാവിയിൽ പിരിമുറുക്കംവേണ്ടയെങ്കിൽ 
ഭൂതകാലവുമായ് പൊരുത്തപ്പെടേണം   
സമയംസുഖപ്പെടുത്തീടുമെല്ലാമേ 
സമയം കൊടുത്തിട്ട് നേടൂ സമാധാനം.

19/04/2022
ജീവിതമർത്ഥവത്താക്കുവാനായിട്ട്
യൗവ്വനത്തിൽ വേണം പ്രായമയോരുടേ-
പോലുള്ളയനുഭവജ്ഞാന, മതുപോൽ  
പ്രായമാകേവേണം യൗവ്വന ത്തിൻ വീര്യം.

20/04/2022
എന്താണൊരാൾക്കുള്ളതെന്നതുമാവില്ല
എന്താണയാൾ ചെയ് വതെന്നതുമാവില്ല 
എന്താണയാളെന്നതേയാശ്രയിച്ചാകു-
മെന്താണയാളുടെശ്രേഷ്ഠതയെന്നത്.

21/04/2022
സൽസ്വഭാവത്തിന്ന് ധനപരമായി
വിലയേതുമില്ലെന്നതു സത്യമല്ലോ
എന്നിരുന്നാലുമതിനാകുംവാങ്ങുവാൻ 
എത്രയുമായിരം സന്മനസ്സുകളെ

22/04/2022
അനുകമ്പയെന്നതൊരു ഭാഷയല്ലോ     
മനസ്സിലാക്കാനും ശ്രവിക്കാനുമാകും.
ബധിരരുമൂമകൾപോലും ശ്രവിക്കും 
ബോധ്യപ്പെടേയവർ പ്രതികരിച്ചീടും.

22/04/2022

ജീവജാലങ്ങൾക്കശേഷമൊരുപോലെ 
ജീവിക്കുവാനുണ്ടവകാശം ഭൂമിയിൽ
സ്വാർത്ഥത യെന്നാൽ മനുജനെ ഭൂമിത-
ന്നസ്ഥിവാരംവരെതോണ്ടുവാൻ പ്രേരിപ്പൂ

23/04/2023
നാംധരിക്കുംവിധമല്ലാതെ, ജീവിതം
നേരായരീതിയിൽ കാണുവാനുമറി-
യാനുമനുഭവിക്കാനുംകഴിയുകിൽ,
സുന്ദരമീ ജീവിതം, സംശയിക്കേണ്ട.

24/04/2022
എല്ലാക്കാര്യങ്ങളേയുംപറ്റിയിത്തിരി
എന്നുമറിയാൻകഴിഞ്ഞെന്നു വന്നിടാം
എങ്കിലുമെല്ലാമറിയുവാനാകില്ല  എന്തിനേയുംപറ്റിയെത്രശ്രമിച്ചാലും.

25/04/2022
മർത്യരുടെയാത്മവിശ്വാസമവരെ
മാറ്റുമേറെശക്തിയുള്ളവരായിട്ട്
ഏറെപ്രതികരിക്കാതെയിരിപ്പതു-
മേറെമനസ്സമാധാനമുണ്ടാക്കിടും.

26/04/2022
പോയദിനങ്ങളിലേക്കു തിരിച്ചിനീം
പോകുവാനായിടായാർക്കുമൊരിക്കലും
ആവില്ല നാളയെപ്പറ്റി പ്രവചിക്കാൻ
ജീവിച്ചിടേണമിന്നേക്കുവേണ്ടിമാത്രം.

27/04/2022
ആരുമേയധികം തെറ്റുകൾ ചെയ്യാതെ
ആയിടാ നല്ലവാനോ മഹാത്മാവായോ.
അദൃശ്യമായ്തോന്നുന്നനൽ പ്രവൃത്തികൾ
അന്യരുടെഹൃത്തിൽ പതിഞ്ഞെന്നുവരാം.

28/04/2022
സംവാദമെന്നതാശയവിനിമയം 
ആവുംവിധമതനുകൂലിക്കേണ്ടതും.
വിദ്യാഹീനതേമഹന്തേം കൈമാറുകിൽ  
വാദപ്രതിവാദം, ഒഴിവാക്കണമത്‌.

29/04/2022
മനോവ്യഥയന്യർക്കേൽപ്പിച്ചുവെങ്കിലോ   
മനോബലംകാട്ടൂ,ക്ഷമയാചിച്ചീടൂ
മുറിവേൽക്കപ്പെട്ടോരുമവ്വിധംതന്നെ    
പൊറുത്തീടുവാൻസന്മനസ്സുകാട്ടേണം

30/04/2022
നല്ലനാളേയ്ക്കായിനമ്മൾചിന്തിച്ചിടും  
നാളെയെത്തേചിന്തവീണ്ടുമതുതാനാം 
നല്ലപോൽ ജീവിതമാസ്വദിച്ചീടുവാൻ
നല്ലോരു ഇന്നിനെപ്പറ്റിയാക്കൂ ചിന്ത.

01/05/2022
പ്രശ്നംപരിഹരിക്കാൻശ്രമിക്കാതൊപ്പം
പ്രശ്നത്തെനേരിടുവാൻമനസ്സുള്ളോരെ 
തേടുന്നതായിരിക്കുംബുദ്ധിയെന്നതിൽ
തെല്ലുമേസംശയംവേണ്ടതില്ലാർക്കുമേ.

02/05/2022
ആദരവെന്നതു നമ്മുടെ സ്വത്വത്തി-   
നത്യന്തം ഗൗരവമുള്ള ഘടകമാം
മൂല്യമേറെയുള്ള നിക്ഷേപം പോലത്
മറ്റുള്ളവർക്കു കൊടുത്തു ലാഭം നേടാം.

03/05/2022
ശ്രദ്ധാലുവാംബന്ധു സംവദിക്കില്ലേറെ
സ്നിഗ്ദ്ധതയോടെ സന്ദേശമറിയിക്കും 
കാരണം വായകൊണ്ടല്ലസംസാരിക്ക
നേരേമറിച്ചു ഹൃദയത്തെത്തൊട്ടാകും.

04/05/2022
നൈസര്‍ഗ്ഗികമായി പുഞ്ചിരിക്കും മുഖം
നല്ലയൊരൗഷധമായിടും നിശ്ചയം
പാർശ്വഫലമൊന്നുമുണ്ടായിരിക്കില്ല
നിസ്സംശയമതിനെന്നതും നേട്ടമാം.

05/05/2022
ശ്രേഷ്ഠബന്ധങ്ങളൊരിക്കലുമാരായ്‌കാ 
സ്പഷ്‌ടീകരണങ്ങ,ളാബന്ധമൊക്കെയും
നിശ്ശബ്ദസ്നേഹത്തിലും,ധാരണയിലും  
വിശ്വാസത്തിലുമധിഷ്ഠിതമായിടും.

06/05/2022
എരിയും വയറ്റിലെ നാളങ്ങളേ റ്റിട്ട്  
പൊരിയുന്ന മനസ്സിന്റെ വേവലാതി
അറിയുവതെങ്ങനെ പശിയറിയാതെ,
വറുതിയറിയാതെ, വളരുന്നവർ?

07/05/2022
അറിവിന്റെ സാരാംശമെന്തെന്നു വച്ചാ-
ലറിവുണ്ടെങ്കിലുപയോഗിക്കെന്നതും,
അറിവില്ലയെങ്കിൽ മറ്റുള്ളവരോടത് 
തുറന്നുപറയുകയെന്നതുമാകും.

08/05/2022
സജ്ജമാക്കീടും പലപ്പോഴും ക്ലേശങ്ങൾ
സാധാരണക്കാരാമാളുകളെ സ്വന്തം 
തലയിലെഴുത്തു തിരുത്തിക്കുറിച്ചിട്ട്
വലിയോരുനിലയിലെത്തിപ്പെടാനായ്.

09/05/2022
ഉള്ളതുംവേണ്ടതും തുല്യതതേടുന്ന
ഉള്ളിലുണ്ടാകുമവസ്ഥയാംസന്തോഷം
സ്വന്തമന്തരംഗേസ്വൈര്യമില്ലെന്നാകിൽ
വ്യർത്ഥമായീടാം പുറത്തതന്വേ ഷിക്കിൽ

10/05/2022
നിത്യവുമുണ്ടാകുംനിസ്സാരകാര്യങ്ങൾ
നാടകീയമായതായ്മാറ്റാംജീവിതം.
നിസ്സാരമായിടും കാര്യങ്ങളിൽനിന്നും 
നേട്ടമുണ്ടാക്കി രസിച്ചിടൂജീവിതം

11/05/2022
നേടിടൂ നല്ലബന്ധങ്ങൾ, ഒഴിവാക്കൂ
നല്ലതല്ലാത്തവ,ചൊല്ലിടുമീലോകം
ആരുമേ പൂർണ്ണതയോടെ ജനിച്ചിടാ
ആരിലേംനന്മകാണൂ വിടൂതിന്മകൾ.

12/05/2022
അറിയാത്തകാര്യം പഠിക്കുന്നതിന്നായ്  
അറിവുള്ളവരെ സമീപിച്ചുവെന്നാൽ 
വിശ്വസിച്ചീടാമതുസൂചിപ്പിക്കുക 
വിജ്ഞാനവുംബുദ്ധിയും വളരുന്നൊപ്പം

13/05/2022
വിത്തുസമാനമാമോരോരോ കർമ്മവും
ശ്രദ്ധയോടെയെടുക്കേണം തിരഞ്ഞവ 
എന്തുകൊണ്ടെന്നാലവവളർന്നുവരാം    
ചന്തമേറുന്നപൂവോ മുൾച്ചെടിയായോ.

14/05/2022
രൂപമില്ലാത്തയവസ്ഥകളാകുന്ന 
രണ്ടുകാര്യങ്ങളാം ധ്യാനവും നിഷ്ഠയും.
രണ്ടിന്നുമേറിയ ഊർജ്ജചൈതന്യങ്ങ-
ളുണ്ടസംഭവ്യമായവ സംഭവ്യമാക്കാൻ!

15/05/2022
ജീവിതവീഥിയിലേറ്റം വലിയൊരു 
പോർവിളിയായിടും സ്വയമറികെന്നത്
രണ്ടാമത്തെയൊരു വെല്ലുവിളിയല്ലോ  
കണ്ടെത്തുകയുള്ളതിൽനിന്നും സംതൃപ്തി.

016/05/2022
അനുഭവിക്കാതെപോകുന്നെത്രയോപേർ
അവരുടേതായ സന്തോഷമെന്തെന്നാൽ
അനുഭവിക്കാനവർക്കില്ല സമയം  
അവരെന്നുമോടുന്നുസമ്പത്തിൻപിമ്പേ.

17/05/2022
കുഞ്ഞായിരിക്കവേപുഞ്ചിരിക്കുമൊരു
കാര്യവുമില്ലാതെതന്നെയെല്ലാവരും
പ്രായമാകേയേതുകാര്യംമറയ്ക്കാനും 
ആയാസപ്പെട്ടുനാം പുഞ്ചിരിതൂകുന്നു.

18/05/2022
'ഉണ്ടെ'ന്നതു'മില്ല'യെന്നതും നിശ്ചയം 
രണ്ടുകുറുകിയവാക്കുകളെങ്കിലും
മെല്ലവേ'ഇല്ലെ'ന്നും വേഗേനെ 'ഉണ്ടെ'ന്നും  
ചൊല്ലുകിലുണ്ടാക്കിടാംബുദ്ധിമുട്ടുകൾ.

19/05/20
ആയുസ്സിന്റെയോരോഘട്ടവും നമ്മളെ  
ആവോളം നല്ലപാഠങ്ങൾ പഠിപ്പിക്കും 
പാഠങ്ങൾനാംഗ്രഹിക്കുന്നതുണ്ടോ വൃഥാ
പേജുമറിക്കുന്നോ, ചിന്തനീയമഹോ!

20/05/2022
നല്ലോരു വ്യക്തിയായ്‌ മാറുകയെന്നത്
അല്ലത്രയേറെ സുഗമമാകും കാര്യം
ഏറെഗോൾരക്ഷിച്ചെന്നാലുമൊരുഗോളി 
എത്രകുറച്ചു വഴങ്ങിയെന്നാം നോട്ടം!

21/05/2022
പ്രശ്നങ്ങളെ നേരിടും വിധമായിടും
ക്ളേശങ്ങളുണ്ടായിടുകയെന്നറിയൂ
നേരിടുന്നോരു സമീപനം മാറ്റുകിൽ
നിശ്ചയം മാറിടും മിക്കക്ളേശങ്ങളും.

22/05/2022
ജാഗ്രതയോടെവേണം തന്റെ നൗകയിൽ 
ആരെയായാലും പ്രവേശിപ്പിച്ചീടുവാൻ
നായകനാകുവനകാതെവന്നിടിൽ
നൗകമറിക്കുവാനാരും ശ്രമിച്ചിടാം.

23/05/2022
ചേതോവികാരവും വാസ്തവീകത്വവും 
ചേർന്നോരനുരഞ്ജനമാണ്  ജീവിതം
ചേതോവികാരത്തെ വിട്ടോരോ ഘട്ടവും
വാസ്തവീകത്വം വരിക്കേണ്ടതായ് വരും.

24/05/2022
വൈയക്തികമായ നേട്ടമൊരിക്കലും 
വൈഭവമുള്ളവരിച്ഛിക്കുകയില്ല.
ന്യായമായുമവർക്കവകാശപ്പെട്ടത്
കയ് വന്നിടും കൃത്യസമയത്തു തന്നെ

25/05/2022
സ്വന്തംപ്രശസ്തിയുയർത്തിപ്പിടിക്കുവാൻ
ശ്രദ്ധ വേണ്ടുംവിധംതന്നെ കൊടുക്കണം  
എന്തുകൊണ്ടെന്നാലതിന്റെ നിലനിൽപ്പ്
സ്വന്തംനിലനിൽപ്പിനെയതിജീവിക്കാം.

26/05/2022
നല്ലതോ മോശമോ ഒന്നുമില്ലീ ഭൂവി-
ലെല്ലാമേ നമ്മുടെചിന്തയ്ക്കനുസൃതം.
ശസ്ത്രക്രിയവഴിജീവിതംരക്ഷിക്കിൽ
കത്തിനന്ന്,മോശം, കൊലയാളി ഹിംസിക്കിൽ.

27/05/2022
മറ്റുള്ളവർക്കുനാം വേദനനൽകുകിൽ
കുറ്റമായ്ക്കണ്ടപേക്ഷിച്ചീടണം മാപ്പ്
ആരെങ്കിലുംനമ്മേ വേദനിപ്പിക്കുകിൽ
ആർജ്ജവംകാട്ടീടണം ക്ഷമിച്ചീടുവാൻ.

28/05/2022
പ്രായമായോരുടെവാക്കുകേൾക്കേണ്ടത്  പ്രീതിപ്പെടുത്തുവാൻവേണ്ടിയല്ലവരെ, 
തെറ്റുകൾ ചെയ്‌വതിലേറെയനുഭവം
തീർത്തുമവർക്കെന്നതാകുന്നു  കാരണം

29/05/2022
വ്യക്തതവന്നിടുംപ്രായമേറേ തന്റെ 
വ്യക്തിത്വമെത്രയറിയപ്പെടു ന്നെന്നും  
എന്തുണ്ടുസ്വന്തമായിത്തനിക്കെന്നതും
എത്രത്തോളംതാൻമനുഷ്യനായെന്നതും

30/05/2022
എല്ലാമറിഞ്ഞതുകൊണ്ടൊന്നുമായില്ല
നല്ലപോലെല്ലാം പ്രയോഗിക്ക വേണ്ടിടും
ചൊല്ലിയാൽപോരല്ലോ താല്പര്യമുണ്ടെന്ന് 
ചെയ്തുകാണിക്കുകയല്ലോയനുയോജ്യം.

31/05/2022
ചുറ്റുപാടുമുള്ളോർനമ്മേപ്പഠിപ്പിക്കും 
ജീവിക്കുവാനായ്,നിന്ദിച്ചുംവിമർശിച്ചും.
ആവുംവിധമിച്ഛാശക്തിയാർജ്ജിച്ചതി-
ജീവിക്കുവാനായ്പഠിക്കവേണം നമ്മൾ.

01/06/2022
സ്നേഹസന്ദേശവും മന്ദസ്മി തങ്ങളും
അനുകമ്പയോലുന്ന കരണ ങ്ങളും പ്രതിഫലിപ്പിക്കുവതാത്മാവിന്റേയും  
ഹൃദയത്തിന്റേയും നിർമ്മലസൗ ന്ദര്യം.

02/06/2022
സന്തോഷമോടിരിക്കുന്നതിന്റെപൊരുൾ
സന്തുഷ്ടിയോടെയെപ്പോഴുമിരിക്കേണ-
മെന്നുള്ളയൊറ്റ ദൃഢനിശ്ചയം തന്നെ-
യെന്നുള്ളസത്യമറിയുവതെത്രപേർ?

03/06/2022
സാഫല്യമാമൊരു ജീവിതത്തേ ക്കാളും
സംതൃപ്തിയുള്ളയൊന്നാകും മികച്ചത്
സാഫല്യം നമ്മുടേതന്യരളന്നിടേ
സ്വയമല്ലോ സംതൃപ്തി നാമള ക്കുന്നത്!

04/06/2022
ആത്മവിശ്വാസമെഴുന്നമന സ്സൊരു
ആയുധമായിമാറ്റാം ജീവിത ത്തിലെ
ഏതോരു വെല്ലുവിളിയെയുംനേ രിട്ടി-
ട്ടേതുകടമ്പകടന്നുമുന്നേറാനും.

05/06/2022
ആവില്ലജീവിതം വിലയേകി വാങ്ങാ- നാവില്ലനുതാപവ്യസനാദി കൾക്കു    
ഭൂതകാലത്തെത്തിരുത്തിക്കുറിക്കാനും,
സന്തോഷമോടെയെപ്പോഴുമിരുത്താനും

06/06/2022
എന്തിനായന്യർക്കു തന്നേക്കുറി ച്ചുള്ള
ചിന്താഗതിയോർത്തു ഖേദിച്ചിട  വേണം?
തള്ളിക്കളയതവരുടെ ചിന്തയാം
തന്നുടെ ഭാഗധേയത്തെ ബാധി ച്ചിടാ.

07/06/2022
അന്യോന്യംബോധ്യപ്പെടുക,സ്നേഹിക്കുക,
വിശ്വസിച്ചംഗീകരിക്കുക, ഹൃദയം
കൊണ്ടവനേടിയെടുക്കുക, അല്ലാതെ
കിട്ടുകയില്ലവിലയ്ക്കുവാങ്ങാ നിവ.

08/06/2022
അന്യരോടുനമുക്കുള്ളനിലപാടും 
മാന്യമായല്ലാത്തപെരുമാറ്റങ്ങളും  
നിശ്ചയമായിട്ടുംനമ്മുടെസ്വത്വത്തെ 
നിർവ്വചിക്കു,മതറിഞ്ഞുപ്രവർത്തിക്കൂ

09/06/2022
ജീവിതത്തിലെല്ലാം നഷ്ടപ്പെടു ന്നെന്നും
ഭാവിയിരുണ്ടുപോകുന്നെന്നും തോന്നിടേ
ഓർക്കുക,വൃക്ഷംതളിരിടാനായ് കാക്കും
വർഷങ്ങളിലിലയെല്ലാം കൊഴി ഞ്ഞാലും.

10/06/2022
കാണവേമറ്റുള്ളവരുടെ തെറ്റു കൾ   
കണ്ടഭാവംനടിക്കേണ്ടാ പല പ്പോഴും
നന്നാകുവാൻ ശ്രമിക്കില്ലയവർ സ്വയം
നാം സ്വയംമാറി,യംഗീകരിക്ക വരെ.

11/06/2022
പരിശുദ്ധിയോലുന്ന  ഹൃദയമെ പ്പോഴും    
പെരിയോരുദേവാലയത്തിൻ സമാനം  
പുഞ്ചിരിതൂകും വദനത്തെക്കാ ളേറെ
പുഞ്ചിരിക്കുന്ന ഹൃദയമഭി കാമ്യം.

12/06/2022
വാർദ്ധക്യമാകുന്നതിൻ ലക്ഷണ മല്ലോ
വിദ്യാലയത്തിൽപഠിച്ചവയെ ല്ലാമേ 
ഓർക്കുവാനാമെന്നാലാവില്ലയൊട്ടുമേ 
ഓർക്കുവാനെന്തിന്നടുക്കളേൽവന്നെന്ന്

13/06/2022
വാക്കുകളും മനോഭാവങ്ങളും തമ്മിൽ
വീഴ്ചയുണ്ടാംവിധംകൂട്ടിക്കലർ ത്തിടാ
മാറ്റുവാനായ്കഴിഞ്ഞീടും മനോ ഭാവം
മാറ്റുവാനായിടാ ചൊല്ലിയവാക്കു കൾ.

14/06/2022
ഏറ്റവുമഴകുള്ളയാളായീഭൂമി യിൽ
മാറ്റും ദയാശീലം നിങ്ങളെയോർ ക്കുക
കാഴ്ചയിലെങ്ങനെയാം നിങ്ങളെ ന്നത്
കാര്യമാവാ,യനുകമ്പതൻ ശക്തി യാൽ !

15/06/2022
ഏറെപ്പിഴവുകൾ ചെയ്തുവെന്നാ കിലോ
ഏറും പരിചയസമ്പത്തും നിശ്ചയം 
തെറ്റിൽനിന്നുംനിങ്ങൾപാഠംപഠിക്കുകിൽ
മറ്റുള്ളോരുൾക്കൊള്ളുംപാഠമതിൽനിന്ന്

16/06/2022
ശത്രുക്കളാരുംനമുക്കില്ല നമ്മുടെ
ആത്മാവിനുപുറത്തെന്നതറിയണം 
അത്യാഗ്രഹ,മഹംഭാവം വെറുപ്പെ ന്നീ
ശത്രുക്കളുള്ളിലുണ്ടെന്നതാകും സത്യം

17/06/2022
അന്യരിൽ മാറ്റമുണ്ടാകേണ മെന്നുള്ള
ആശയങ്ങൾപലതുണ്ടാംപ ലർക്കുമേ
എങ്കിലുംതന്നുടെ കാര്യത്തിൽ മാറ്റങ്ങൾ
എന്തൊക്കെ വേണമെന്നറിയായ വർക്ക്

18/06/2022
സ്തംഭിപ്പിക്കാനായിട്ടെത്ര ശ്രമി ച്ചാലും
സംഭവ്യമാകേണ്ടവ സംഭവിച്ചിടും
സംഗതിയധികം വഷളാക്കിമാ റ്റാതെ 
സ്വയം നിയന്ത്രിക്കുകയാം കര ണീയം.

19/06/2022
സന്തോഷമുണ്ടാകേ കൈകളടി ക്കുന്ന
പത്തു വിരലുകളേക്കാളഭികാമ്യം
ശോകമുണ്ടാകേ മിഴിനീർ തുട ച്ചിടു-
മേകവിരലുതന്നില്ലൊട്ടു സം ശയം.

20/06/2022
മാറ്റങ്ങളംഗീകരിച്ചും പ്രതീക്ഷ കൾ 
മാറോടുചേർത്തും നിറവേറ്റിയും തഥാ
ഊർജ്ജ്വസ്വലമായി മുന്നോട്ടു പോയിട്ടു
പൂർത്തിയാക്കുന്നതാമുത്തമ ജീവിതം.

21/06/2022
നിത്യവും നമ്മുടെയുള്ളിന്റെയു ള്ളിലായ് 
സത്യ,മസത്യമെന്നീ രണ്ടു മൂരി കൾ
യുദ്ധം ചെയ്തീടുവതുണ്ടതിലേ തിനാ- 
മധികഭോജ്യം ലഭ്യ,മത് ജയി ച്ചീടും.

22/06/2022
സന്താപമോനീരസമോ തളർച്ച യോ
എന്താകിലുംഹേതുവാകായൊരിക്കലും
മോശമായാരോടുമേപ്രവർത്തിക്കുവാൻ,
മാന്യമായിപ്പെരുമാറേണമെന്നുമേ.

23/06/2022
സാഹസംകാണിച്ചു നേടിയെന്നാ കിലോ  
സന്തോഷമോടേ നയിക്കുവാനാ യിടും
നേരേമറിച്ചങ്ങു തോറ്റുപോയീ ടിലും  
നേരേനയിക്കുന്ന മാർഗ്ഗദർശി യാകാം.

24/06/2022
സ്തോഭവും ആവേശവും, സംഭ്രമം തഥാ
ക്ഷോഭവും വിദ്വേഷവും സങ്കടങ്ങളും 
മാനവഹൃത്തിൻ വികാരങ്ങൾ, ഒക്കെയും
മാന്യമായ് വേണം പ്രകടിപ്പിച്ചീടുവാൻ.

25/06/2022       
ഒന്നുപോലാകാം സമുദ്രമെല്ലാവർക്കു-
മെന്നിരുന്നാലും ചിലർക്കു മുത്തുകളും,
മൽസ്യം ചിലർക്കുംലഭിക്കവേയന്യർക്കു  
കാൽനനയ്ക്കാൻമാത്രമാംദൈവയോഗം

26/06/2022
സ്വന്തമായൊന്നുമില്ലാർക്കുമീ ഭൂതലേ, 
സ്വപ്‌നങ്ങളെത്രകണ്ടാലെന്തുനേടിടും?
നേടുന്നതൊന്നുമേ കൊണ്ടുപോകാനായി
നാമെത്ര മോഹിച്ചുവെന്നാലുമാകില്ല!

27/06/2022
നേരുള്ളയാളൊത്തുയോജിച്ചുപോവതാം 
നേരായമാർഗ്ഗ,മല്ലാതേറെ തെറ്റുകൾ 
കാട്ടുന്നയാൾക്കാരുമായിട്ടധികം തർ-
ക്കിച്ചുമുന്നോട്ടുപോയീടുന്നതാവില്ല.

28/06/2022
കാലത്തിനൊപ്പം ഗമിക്കുന്നതാം നന്ന്,
മാലോകരെല്ലാമൊരുപോലെയാവില്ല, 
ഒഴുക്കിന്നെതിർദിശയിൽനീന്തുമെന്നാൽ 
ഒക്കില്ലകാലത്തിന്നെതിരേഗമിക്കാൻ

29/06/2022
ആവില്ലകാണ്മതിന്നായി പ്രതിച്ഛായ
ആവിയായീടും ജലത്തിലെപ്പോലവേ 
ഉത്തരംകിട്ടേണമെന്നില്ല തേടിയാൽ
ശാന്തമല്ലാതുള്ള മനസ്സാലെയാരും.

30/06/2022
ആരോഗ്യവും ബന്ധവും കാലവും മൂന്നു
കാര്യങ്ങ,ളൊന്നിന്നുമേലുമേ കാണില്ല
മൂല്യമെന്താണെന്നു കാട്ടുന്നതൊങ്ങലെ-
ന്നാലൊക്കെ നഷ്ടമായാൽ മൂല്യം ബോധ്യമാം.

01/07/2022
കാരണംകണ്ടിടാംസംഭവങ്ങൾക്കൊക്കെ
കാരണങ്ങൾക്കൊത്തുമാറ്റങ്ങളുമുണ്ടാം
മാറ്റമുണ്ടാക്കിടാം ദോഷവും നഷ്ടവും
മാറ്റങ്ങളെങ്കിലും സ്വീകാര്യമെന്നുമേ.

02/07/2022
എല്ലാവരുടേയും ഉള്ളിലുണ്ടായിടാ-
മൽപ്പം മൃദുത്വം, പുറമേയില്ലെങ്കിലും,  
ആയതിന്നാലൊരവ്യക്തമാകുംപ്രതി-  ച്ഛായയാരെക്കുറിച്ചും മനസ്സിൽ വേണ്ട.

03/07/2022
സമ്മർദ്ദവും ശോകവും കാത്തുവച്ചിടും 
സഞ്ചിയല്ലാ മനം, നേരേമറിച്ചോരു 
സ്വർണ്ണച്ചിമിഴാകും, സ്വാദേറുമോർമ്മയും
സന്തോഷവുമൊക്കെ സൂക്ഷിച്ചുവച്ചിടും.

04/07/2022
മൗനമാണേറ്റവും ശക്തമാകും ഭാഷ,
മൗനമാണേറ്റവും ശക്തമാം ശിക്ഷയും
നമ്മേമനസ്സിലാക്കാത്തവർക്കു മുന്നിൽ    നാം മൗനിയാകുന്നതായിടും ഭൂഷണം.

05/07/2022
അക്ഷോഭ്യതയാകും മർത്യന്റ നല്ലോരു
ലക്ഷണം,താനെത്രവൻശക്തിയാണെന്നു
വ്യക്തമാക്കാനു,മാത്മവിശ്വാസിയെന്നും
വ്യക്തമാം ചിന്തക്കധീശനെന്നും കാട്ടാൻ.

06/07/2022
ജീവിതപ്പാതയിൽ ഒന്നുമേ പാഴായി- 
പ്പോവില്ല, നല്ലതോ മോശമോ ആയുള്ള
ജ്ഞാനവും മറ്റുള്ള പാഠങ്ങളൊക്കെയും
ചിന്തയേയും ഹൃത്തിനേയുമൊരുക്കിടും.

07/07/2022
കൊടുങ്കാറ്റൊഴിഞ്ഞു പോയീടുവാനായി
കാത്തിരിക്കുന്നതായ് മാറിടാ ജീവിതം
പെയ്തിറങ്ങീടുന്ന വൃഷ്ടിയിൽനർത്തനം 
ചെയ്തുശീലിക്കുകയെന്നതും കാമ്യമാം

08/07/2022
കാണുന്നവർക്കേറെഭാരമായ്തോന്നുന്ന, 
കയ്യിലാക്കിയെന്നാൽ ഭാരമില്ലാത്തതാം, 
ഭീമമായ പഞ്ഞിക്കെട്ടിൻ സമാനമാം
ബുദ്ധിമുട്ടാകും കടമ്പതൻ കെട്ടുകൾ.

09/07/2022
ലാളിത്യമെന്നതിന്നായീടുമാരുടേ-
മുള്ളം നിറച്ചു സന്തോഷമേകിടാനും
വിഘ്‌നമില്ലാതെയീജീവിതത്തിൻതോണി
വീറോടെമുന്നോട്ടു നീങ്ങീടുവാനുമേ.  

10/07/2022
എല്ലാവരും ഒന്നുപോലെയന്യർക്കുള്ള
നല്ലകാര്യങ്ങളെക്കണ്ടുശീലിക്കുകിൽ
എത്രയോ വർണ്ണാഭമായോരു ജീവിതം
എല്ലാർക്കുമൊന്നുപോലെന്നുംലഭിച്ചേനെ

11/07/2022
അർത്ഥവത്തായുള്ളനിശ്ശബ്ദതയെന്നും  
അർത്ഥമില്ലാച്ചൊല്ലിനേക്കാളുമുത്തമം
ആരെയും നന്നായ് മനസ്സിലാക്കീടുവാൻ ആകായവരെപ്പോൽചിന്തിക്കുകയില്ലേൽ

12/07/2022
ശ്രമിച്ചാലുളവാം ഫലംതോൽവിയായീ-
ടുമെന്നുള്ളതാകാം യാദൃച്ച്ശികമെന്നാൽ
ശ്രമിക്കാതിരുന്നാൽഫലംതോൽവിതന്നാ
കുമെന്നങ്ങുറപ്പാക്കയല്ലേനാം ചെയ്‌ക? 

13/07/2022
എന്നുമീ ജീവിതത്തിന്റെയാകർഷണം 
എത്രസന്തോഷവാനാമെന്നതിലാകാ. 
എത്രയോപേരു സന്തോഷിപ്പു നമ്മളാ
ലെന്നകാര്യത്തിലാകേണമെന്നേയുള്ളു.

14/07/2022
മറ്റുള്ളവർതന്നബദ്ധങ്ങൾകാണുവാൻ
മുറ്റും എളുപ്പമെന്നാലതേക്കാൾമേലെ
സ്വന്തമായ്ചെയ്തീടുകെന്നതോയേറ്റവും
ബുദ്ധിമുട്ടുള്ളോരു കാര്യമാണെന്നുമേ.

15/07/2022
എല്ലാശ്രമങ്ങളും കണ്ടെന്നുവന്നിടാ
നല്ലതാകുംഫലം എന്നതാംവാസ്തവം
എന്നിരുന്നാലും ഒരിക്കലുംകൈവരാ
നന്നായ്ശ്രമിക്കാതെകാര്യസിദ്ധിയാർക്കും. 

16/07/2022
ഓർമ്മകൾ ഉള്ളോളമിന്നലേകളെന്നും തീർച്ചയായിട്ടുമുണ്ടായീടുമെന്നപോൽ
കാത്തിരുന്നീടുകിൽ നാളെകൾ വന്നിടും 
പ്രത്യാശ കാട്ടുകിൽ ഇന്നുകൾ സുന്ദരം.

17/07/2022
ആദരിക്കേണം ശരീരത്തെയെപ്പൊഴും 
ആവശ്യമുന്നയിച്ചീടിലത്, വിശ്രമം.
വിശ്രമം മനസ്സിന്നുമേകീടതേപോൽ,
ആശ്വാസമേകീടവേണം സ്വയമെന്നും. 

18/07/2022
ജീവിതത്തിലുണ്ടാകുന്ന സാഫല്യത്തെ
കേവലം സ്ഥാനമാനത്താലളന്നിടാ
നേരിട്ട വിഘ്നങ്ങളൊക്കെയും നിർഭയം
നീക്കിമുന്നേറിയോ എന്നതും നോക്കണം.

19/07/2022
ആകസ്മികമാകും സംഭവങ്ങൾകൊണ്ടു
ആയുസ്സിലുണ്ടാകുമേറെസന്തോഷവും
സന്താപവുമെന്നാലുദ്ദേശ്യശുദ്ധിയും
ശക്തമാകും മനസ്സും കാത്തുസൂക്ഷിക്ക.

20/07/2022
മാനസം മാറ്റങ്ങളിച്ഛിക്കുമെങ്കിലേ
മാറ്റങ്ങളുണ്ടായിടൂ ജീവിതത്തിലും.
അഭ്യുന്നതിയുണ്ടായീടായൊരിക്കലും
അന്തരം കൈവരിക്കാതേയിരുന്നിടിൽ.

21/07/2022
കേട്ടീടവേണം ക്ഷമകാട്ടും കാതോടെ കാരുണ്യമോലുന്ന കണ്ണാലെകാണണം
സ്നേഹംവഴിഞ്ഞിടും വാക്കാലെചൊല്ലണം
മോഹംനിയന്ത്രിച്ചു ജീവിക്കവേണ്ടിടും.

22/07/2022
മന്ദസ്മിതം നമ്മുടാനനത്തിലീശൻ      
തന്നകയ്യൊപ്പാണതശ്രുവൊഴുക്കിത്തു-
ടച്ചുനീക്കീടേണ്ട, കോപഭാവത്താലെ
മായ്ച്ചു വിരൂപമായ്മാറ്റുകേം ചെയ്തിടാ

23/07/2022
സമ്മർദ്ദമകറ്റൂ പുഞ്ചിരിക്കെ പ്പൊഴും,
ശാന്തിയാസ്വദിക്കൂ മറക്കൂ ആധിൾ
ഉപേക്ഷിച്ചിടൂ മനോവേദന യൊപ്പം
ഉണർന്നുല്ലസ്സിച്ചു വസിക്കാൻ ശ്രമിക്കൂ.

24/07/2022
ഭംഗിയേറുന്നോരുകാരിയം ചെയ്‌തിടേ
ഭംഗിവാക്കാരുമേ ചൊല്ലിയില്ലെ ങ്കിലും,
സാരമാക്കാ,യെത്ര യോസുന്ദര മാകും
സൂര്യോദയംനിദ്രയാലെത്രപേർ കാണ്മു?

25/07/2022
കാണവേമറ്റൊരാൾകാട്ടിടും തെറ്റുകൾ  
കണ്ണടച്ചീടവേണ്ടീടും പലപ്പൊഴും 
സ്വന്തംസമാധാനമെന്നതിന്നപ്പുറം
സ്വത്വത്തെയംഗീകരിക്കെന്നതുമാകാം.

26/07/2022
മന്ദസ്മിതംഹൃത്തിനെത്തണുപ്പിച്ചിടും
നേത്രത്തിനേകിടുംനന്നായ്തിളക്കവും  
ആനനത്തിങ്കൽപ്രകാശംപരത്തിടും 
ഇന്ദ്രിയങ്ങൾപുഞ്ചിരിച്ചിട്ടുണർത്തിടൂ

27/07/2022
ഏറ്റം ബ്രഹത്താം പരീക്ഷയാം ജീവിതം.
ഏവർക്കുമൊന്നുപോലല്ല ചോദ്യ പ്പേപ്പ-
റെന്നകാര്യം മറന്നിട്ടു മറ്റുള്ളോരെ
നന്നേപകർത്തീടിലേൽക്കും പരാജയം.

28/07/2022
എന്നുമേ നല്ലകാര്യങ്ങളുണ്ടാ കേണ-
മെന്നയാവശ്യമല്ല നേരാകും ചിന്ത 
എന്തുസംഭവിച്ചാലും നല്ലതി ന്നാകു-
മെന്നുള്ളതാകണം മുഖ്യമാം ചിന്തനം.

29/07/2022
ജീവിതത്തിലുണ്ടാകുന്നസ്വാധീനവും  
ദ്രവ്യവുംകായ്കനിക്കൊപ്പമാകാമതിൻ.
കൂട്ടുകാരും കുടുംബങ്ങളുംവേര തിൻ;
കായില്ലയെങ്കിലുംവേരല്ലോവേണ്ടതും

30/07/2022
ഏറെ സന്താപങ്ങൾക്കിടക്കുണ്ടാ കുന്ന
ഏറ്റവും കൊച്ചുസംതൃപ്തിയും നന്നായി
ആസ്വദിക്കാനായ്ക്കഴിയുന്നോ രായിടും
വാസ്തവത്തിൽ  ജീവിതത്തിൽ വിജയിപ്പൂ.

31/07/2022
കണ്ടകാര്യങ്ങൾ തെറ്റാണെന്നു തോന്നുകിൽ
ദൂരത്തു നിന്നിടൂ, നേരാംവഴി പോകൂ  
ദൂരത്തിരുന്നിട്ടടുത്തോരെയോർ ക്കുകിൽ
നേരായ സ്നേഹമെന്താണെന്ന റിവാകും

01/08/2022
നിന്ദിച്ചിടാതെനോക്കേണമന്യർനമ്മെ-
യെന്നിരുന്നാലുംദയലുവായീടണം.
വിശ്വസിക്കൂയന്യരേയെന്നിരിക്കിലും   
വഞ്ചനക്കധീനപ്പെടാതിരിക്കണം.

02/08/2022
രണ്ടുപ്രാവശ്യം ലഭിക്കില്ലൊരി ക്കലും
പണ്ടുനിങ്ങൾ വ്യയംചെയ്തോരു മാത്രകൾ
അർത്ഥവത്തായിമാറീടുമീ ജീവിതം
ഓർത്തീടുകിൽ കേവലമാമീ സത്യത്തെ.

03/08/2022
ജീവിതത്തിലനേകർവന്നുചേർന്നിടും
ഏവരും തങ്ങിടാ നല്ലവർ തങ്ങിടും 
ഒത്തുള്ള ജീവിതം സ്നേഹം പഠിപ്പിക്കെ
ഒറ്റപ്പെടൽ പഠിപ്പിച്ചിടും ജീവിതം.

04/08/2022
കൃത്യമാംനേരമെത്തേ ചിട്ടയി ല്ലാതെ
പന്തൊന്നുതട്ടിയാലും ലക്ഷ്യമെ ത്തിടാം  
എങ്കിലുംലക്ഷ്യം സ്വയംകാണ്മ തായിടും
ഏറ്റവുംമാധുര്യമുള്ളതാകും ജയം.

05/08/2022
ആർക്കുമേയെപ്പൊഴുംവാങ്ങുവാനായിടാ
ആഡംബരമാകും നേരം, അറി ഞ്ഞിടൂ.
ആരെങ്കിലും നമുക്കായിട്ടു കാലത്തെ
കാര്യമായി വ്യയം ചെയ്യിലോ നന്മയാം.

06/08/2022
ഏതാനുമാളുകൾക്കെപ്പോഴുമായിടും
സ്വാധീനമുണ്ടാക്കുവാനായി നമ്മ ളിൽ 
ഏകാന്തതയില്ലാതാക്കുന്നതിന്നായി
എപ്പൊഴും നാമാഗ്രഹിക്കുമാ സൗ ഹൃദം.

07/08/2022
വേദനിപ്പിക്കില്ല മാറ്റങ്ങളൊന്നുമേ
വേദനിപ്പിച്ചിടും മാറ്റം ചെറുക്കു കിൽ
ഭാവിതൻ ജീവിതത്തിന്നോരു കോട്ടവും
മേവിടാതാസ്വദിക്കിന്നിന്റെതാം തുഷ്ടി.

08/08/2022
കൊണ്ടുപോകില്ലസമ്പാദിച്ചവ യൊന്നും
കൂടൊന്നുമേ കൊണ്ടുവന്നിട്ടുമി ല്ലഹോ! 
എന്നായിടും യാത്രയാകുന്നതെ ന്നതോ
എങ്ങോട്ടുപോയീടുമെന്നും അറി ഞ്ഞിടാ

09/08/2022
കാര്യസിദ്ധിക്കായിമാത്രംശ്രമിക്കാതെ
ആരുമേയാദരിക്കുംവ്യക്തിയായ്മാറു.
മൂല്യമേറീടുന്നസ്വത്തിന്നുതുല്യമാം 
മാന്യർതൻഹൃദയത്തിൽനേടുമാസ്പദം

10/08/2022
ശില്പിയാകേണമെന്നില്ലയാരും തന്റെ
സമ്പത്തു കെട്ടിപ്പടുക്കുന്നതി ലെന്നാൽ
സ്വന്തം സ്വഭാവവൈശിഷ്ട്യം രചി പ്പതിൻ
ശില്പി മറ്റാരുമേയാവില്ല നിശ്ചയം.

11/08/2022
ദോഷമറ്റോരു സംസർഗ്ഗത്തിലു മുണ്ടാം
രോഷവും ക്ഷോഭവും താറുമാറാ കലും.
എത്രയും പെട്ടെന്നതിന്നുതീർപ്പു ണ്ടാക്കി
ഒത്തുതീർപ്പിലെത്തുകെന്നതാമു ത്തമം.

12/08/2022
സന്തോഷമുണ്ടാകുവതെപ്പോഴുമാരും 
ചിന്തിച്ചിടുന്നതും ചൊല്ലുന്നതും തഥാ 
ചെയ്യുന്നതും സ്വരച്ചേർച്ചയോ ടുംകൂടി-
യായിരിക്കുന്നോരു വേളതന്നി ലാകും.

13/08/2022
വിശ്വാസമെന്നതുണ്ടെങ്കിലോ നിശ്ചയം
നിശ്ശബ്ദതപോലും ബോധ്യ പ്പെടുന്നതാം 
വിശ്വാസമില്ലയോ തെറ്റിദ്ധരി ച്ചിടാം
വിശ്വാസമെന്നതാം ചാർച്ചകൾ തൻ സത്ത

14/08/2022
സമ്പന്നനാകും സുഹൃത്തിനേ ക്കാളേറെ  
ആപത്തിലായോരു ചങ്ങാതി ക്കായിടും
ആശ്വാസമേകീടവേണ്ടതെന്ന കാര്യം
ആരുമേ വിസ്മരിച്ചീടായൊരി ക്കലും.

15/08/2022
സന്മനസ്സോടുകൂടന്യർക്കുവേണ്ടീട്ടു 
നന്മചെയ്യാനുള്ള തോന്നലുണ്ടാ കുവാൻ
സ്നേഹം, മഹത്വ,മാഢ്യത്വമിത്യാ ദിതൻ 
സാരാംശമെന്തെന്നതറിഞ്ഞീട വേണം.

16/08/2022
ബന്ധത്തെ ബാധിക്കാ ദൂരം ഒരി ക്കലും
ബന്ധമുണ്ടാക്കതും സാമിപ്യമാ കില്ല.
അന്യോന്യമാദരിക്കൂ കൊടുക്കൂ ശ്രദ്ധ
എന്നാകിലുണ്ടാകുമുറപ്പുള്ള ബന്ധം.

17/08/2022
സ്നേഹവുംകാരുണ്യവും പാഴിലാ കില്ല,
സ്വീകരിക്കുന്നവർക്കും കൊടു ക്കുന്നോർക്കു-
മൊന്നുപോലാശിസ്സു രണ്ടും കൊ ടുക്കയാൽ;
എന്നുമേകീടതിന്നാലേയവയാ ർക്കും

18/08/2022
സ്വന്തമായിട്ടുള്ളചിന്തകൾമാത്രമാം 
ശല്യപ്പെടുത്തുന്നതീഭൂവിലാരെയും
തന്റെചിന്തക്കുള്ളസ്വാധീനമെന്തെന്ന-
തേവരുംനന്നായറിഞ്ഞുപ്രവർത്തിക്ക

19/08/2022
എന്നുമേ രണ്ടുപക്ഷങ്ങളു ണ്ടായിടും 
ഏതുകാര്യത്തിനാണെങ്കിലും നിശ്ചയം
ക്ലേശിക്കവേണ്ടതിൽ, സാധ്യമായ് വന്നിടും
കൃത്യമായ് കാര്യങ്ങളൊത്തുതീർ പ്പാക്കിടാൻ.

20/08/2022
കണ്ണുനീർപുഞ്ചിരിപ്പാലിൽകലർത്തുന്ന 
ഉണ്ണിതൻചോരിവായ്ക്കുള്ളിലെക്കൊച്ചരി-
പ്പല്ലുകളൊക്കെയുംമുല്ലമൊട്ടിൻതുല്യ-
മെല്ലാംനയനങ്ങൾക്കാനന്ദമേകിടും

21/08/2022
ജീവിതത്തിലെന്നും നാമാഗ്രഹി ക്കുന്ന
സർവ്വവും കിട്ടേണമെന്നില്ലയെ ന്നതിൻ
കാരണം നാമർഹരല്ലെന്നതാ വില്ല,
നേരേമറിച്ചേറെയർഹിപ്പു എ ന്നതാം

22/08/2022
നമ്മൾ വെളിച്ചത്തിലാണെന്നു വന്നിടിൽ
നമ്മളോടൊപ്പമുണ്ടായീടുമാരുമേ
അന്ധകാരം തന്നിലകപ്പെട്ടുവെ ങ്കിലോ 
ആരുമേ ഒപ്പമുണ്ടായെന്നു വന്നിടാ.

23/08/2022
ആരുമൊറ്റത്തെറ്റുപോലുമേ ചെയ്യാതെ
ആകില്ല നല്ലയാളോ മഹത് വ്യക്തിയോ 
നല്ലോരുകർമ്മമദൃശ്യമായ് തോ ന്നുമെ-
ന്നാലുമന്യർതൻ മനസ്സിൽപ്പ തിച്ചിടും

24/08/2022
ഓരോപെരുത്ത സംഘർഷവും നാമൊക്കെ 
ആരായിമാറിയെന്നോർക്കുവാനുള്ളതാം 
ക്രൂരമായ്തോന്നുമാ നാളുകൾ മാറ്റിടാം
ആരെയും ദൃഢഗാത്രരായിട്ട് നിശ്ചയം.

25/08/2022
ദേഷ്യത്തിനും കൊടുങ്കാറ്റിന്നു മൊന്നുപോൽ
നാശനഷ്ടങ്ങളുണ്ടാക്കുവാനാ യിടും
ശാന്തി രണ്ടും കൈവരിച്ചതിൻ ശേഷമേ 
എത്ര നഷ്ടം സംഭവിച്ചെന്നറി ഞ്ഞിടൂ

26/08/2022
ചോദ്യത്തിനെല്ലാമൊരേപോലുതകീടും
പ്രത്യുത്തരം മൗനമാണെന്നറിയേണം 
എല്ലായവസ്ഥകൾക്കും തുല്യമാ യിടും
നല്ലോരു എതിർകർമ്മമാം മന്ദ ഹാസം!

27/08/2022

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ