2021 ജൂൺ 14, തിങ്കളാഴ്‌ച

misc. comments

#കഥ,കവിത, ലേഖനം പുസ്തക സമാഹാരം

കവിത)25

Aji Kumar 

ഉത്തമ ചിന്തകൾ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

സ്വപ്നങ്ങൾവാടിക്കരിയാതെനോക്കണം
സ്വർണ്ണക്കടത്തിലുമേറിടാതെ
സ്വന്തമായധ്വാനചെമ്പു പുതക്കണം
സ്വഗതമാത്മപ്രകാശവുമാകണം..!

സാരസ്വതത്തിൻ്റെ കൂട്ടുവേണ്ട
സാരമറിവതു;മോർമ്മ വേണം...
സകലതും മനസ്സിൻ്റെയാഴത്തിലേറ്റണം
സകലജനങ്ങൾക്കുമാദരമാകണം..!

സമ്പത്തുകാലത്തു മൈത്രിയുണ്ടാകണം
സമ്പന്നമാമൊരുശാസ്ത്രം പഠിക്കണം.
സമ്പാദ്യശീലങ്ങൾ സൗഹൃദമാവണം
സന്താപദോഷമകറ്റവേണം..!

സന്തോഷകാര്യങ്ങളേറെ ധരിക്കണം
സങ്കടകാരണമറുതി വരുത്തണം
സംശയം തെല്ലുമേപാടില്ല -ജീവനിൽ
സന്ദേഹക്കാഴ്ച മറന്നിടേണം!

സർവ്വചരാചരങ്ങളുമൊന്നായികാണണം
സാർവ്വദേശീയചിന്തകൾ  പേറണം.
സഹർഷമാനന്ദമോടെ വിളങ്ങണം
സാഹോദര്യത്തിൻ്റെ പെരുമയുമാകണം!

അജികുമാർ
------------------------

ഇവിടെയൊരു നദിയുണ്ടായിരുന്നു ...

ഇവിടെയൊരുനദിയുണ്ടായിരുന്നു...
ഇവിടെയൊരു കാടുണ്ടായിരുന്നു ...
അരുണിമച്ചൂടിയ സന്ധ്യയുണ്ടായിരുന്നു ...
ഹരിതാഭപകർന്നൊരു
പകലുകളുണ്ടായിരുന്നു ...
ചിൽ ചിൽ ചിലക്കുന്ന
അണ്ണാൻക്കുഞ്ഞുണ്ടായിരുന്നു ... പ്രണയരാഗംമൂളിയ
നീർച്ചോലകളുണ്ടായിരുന്നു ...
സൂര്യസ്തവംചൊല്ലിയൊരു
സൂര്യതേജസ്സിൽ ...
പുലർകാലസ്വപ്നങ്ങൾ
കണ്ടൊരു ഗ്രാമങ്ങളുണ്ടായിരുന്നു:
പൂവിളിപ്പാട്ടുമായികിന്നാരം ചൊല്ലിയ ...
ഓണത്തുമ്പികളുണ്ടായിരുന്നു ...

കുരവകൾകേട്ടുനടന്നൊരു
പാതയോരങ്ങളുണ്ടായിരുന്നു...
 ...
അമ്മയും അച്ഛനും
ഏട്ടനും പെങ്ങളുംപറഞ്ഞൊരു
കഥകളുണ്ടായിരുന്നു...
'
അറിയുന്നു ഞാനിന്നു
ആർദ്രയാംനിന്നുടെകടമിഴിക്കോണിൽ
വിഷച്ചൂരുള്ളഅമ്പുകളെയ്ത
നരാധിപന്മാർ ...
നിന്നിലെചുണ്ടിലെരക്തംക്കുടിച്ചവർ...
സംഹാരലീലകളാടിതകർത്തു ...
നീരുകൾ പ്പൊടിച്ചൊരുനിന്നുടെ മുലക്കണ്ണുകളിൽ ...
ഹിനമാംകാമനരാവുകൾപടർന്നിറങ്ങി ...
പൂത്തുതളിർത്തൊരാപ്പൂമരക്കൊമ്പിൻ ...
പക്ഷങ്ങളരിഞ്ഞവർ
തച്ഛന്റെ ശാസ്ത്രങ്ങൾ കാറ്റിൽപ്പറത്തി ...
പോക്കുവെയിൽക്കാട്ടിയ
പൊന്നിളം പ്രകാശത്തിൽ
രക്തവർണ്ണങ്ങൾ ചാർത്തി
ഗാഥകൾരചിച്ചവർ...
കപടമാംസ്നേഹത്തിൽകല്പനകൾക്കാട്ടി...
കരിമഷിച്ചായം പകർന്നവർ
ചതിക്കഥകൾക്കു ബാഷ്യങ്ങളെഴുതി...

എന്തിനുക്കാട്ടുന്നുപേപ്പിടിസ്വപ്നങ്ങൾ
എന്തിനുകൊത്തുന്നുശുഷ്കമാം എൻ അന്തരംഗങ്ങളിൽ...
---------====



Ramakrishna Sheshaadri Snehaveed

ഇവിടെയൊരു നദിയുണ്ടായിരുന്നു .

ഇവിടേയൊരുനദി ഉണ്ടായിരുന്നു
ഇടതൂർന്നു തരുക്കൾ വളർന്ന കാടും 
പ്രണരാഗംമൂളി അലസമായൊഴുകും    
നീർച്ചോലകളുമുണ്ടായിരുന്നിവിടെ.
 
അരുണിമ പകരുന്ന സന്ധ്യകളും  
ഹരിതാഭയോലുന്ന പകലുകളും
ചിൽചിലെച്ചിലച്ചുകൊണ്ടോടിക്കളിക്കും 
അണ്ണാൻകുഞ്ഞുങ്ങളുമുണ്ടാരുന്നിവിടെ 
 
സൂര്യസ്തവമുരുവിട്ട സൂര്യതേജസ്സിൽ 
പുലർകാലസ്വപ്നങ്ങൾ കണ്ടുണരുന്ന  
ഗ്രാമങ്ങളും പടിപ്പുരതൻ മുറ്റത്തു
വർണ്ണങ്ങളാലേ കന്യകകൾവരയും 
ചെലൊത്ത കോലങ്ങളുമുണ്ടായിരുന്നു .

പൂവിളിപ്പാട്ടുമായ് കിന്നാരം ചൊല്ലീട്ടു   
പൊന്നോണത്തുമ്പികളും പാറിനടന്നു  
കുരവകേൾക്കാനായ് പ്രതീക്ഷയോടെ   
പാതയോരങ്ങളും കാതോർത്തിരുന്നു  
 
അമ്മയുമച്ഛനും ഏട്ടനും പെങ്ങളും
പറഞ്ഞോരു കഥകളുണ്ടായിരുന്നു

അറിയുന്നുഞാനിന്നാർദ്രയാം നിന്നുടെ
കടമിഴിക്കോണിൽ വിഷച്ചൂരുള്ളൊരു  കൂരമ്പുകളെയ്ത നരാധിപന്മാർ 
നിൻ ചൊടിച്ചുണ്ടിലെ രക്തം കുടിച്ചവർ

സംഹാരലീലകളാടിതകർത്തിടെ   
നീർ പൊടിക്കുംനിൻ മുലക്കണ്ണുകളിൽ ...
ഹീനകാമനരാവുകൾ പടർന്നിട്ടു 
പൂത്തുതളിർത്തൊരാപ്പൂമരക്കൊമ്പിൻ 
പക്ഷങ്ങളരിഞ്ഞവർ തച്ചന്റെ  ശാസ്ത്രങ്ങൾ കാറ്റിൽപ്പറത്തി 
പോക്കുവെയിൽ കാട്ടിയ 
പൊന്നിളം പ്രകാശത്തിൽ
രക്തവർണ്ണങ്ങൾ ചാർത്തി
ഗാഥകൾരചിച്ചവർ
കപടമാം സ്നേഹ കല്പനകൾ കാട്ടി, 
കരിമഷിച്ചായം പകർന്നവർ
ചതിക്കഥകൾക്കു ഭാഷ്യങ്ങളെഴുതി...

എന്തിനു കാട്ടുന്നീ പേപ്പിടിസ്വപ്നങ്ങൾ?
എന്തിനുകൊത്തുന്നു ശുഷ്കമാം എൻ അന്തരംഗങ്ങളിൽ!!!

-------------

          മനസ്സൊരു മായാലോകം
_________________________________________
        ഉപഗുപ്തൻ കെ. അയിലറ

കാണുവാനാകാതെ മാറിന്റെയുള്ളിലായ്
'കാണുന്നോ'രത്ഭുത പ്രതിഭാസം,മാനസം 
നിന്മനം ഞാൻ കണ്ടുവെന്നുചൊല്ലീടിലും
കാണ്മതുണ്ടാവില്ലനേരിട്ട,താം സത്യം!

മാറുപിളർന്നിട്ടുനോക്കിയാൽകാണ്മതോ
മാംസവും രക്തവും വെള്ളവുമല്ലയോ?
നെഞ്ചാണ് മനസ്സിന്റെയാവാസകേന്ദ്രമെ-
ന്നെന്തുകൊണ്ടാകും മനുഷ്യർ പറയുക?

ഹൃദയമാണ് മനമെന്നും പറയുന്നു  
അതിലെന്ത് സത്യമുണ്ടെന്നതറിയില്ല
നിർമ്മലമാക്കിയിട്ടത് നിണം തനുവിൽ  
നിർലോഭമെത്തിക്കുമെവിടേം,അറിയാം!

ചിന്തതന്നല്ലയോ മാനസമെന്നതും
ചിന്തിക്ക വേണ്ടുന്ന കാരിയമല്ലയോ
എന്തിനു ചിന്തിക്കവേണമെന്നാണെങ്കിൽ
എന്താണതിൻ രൂപമെന്നത് മറുചോദ്യം!

രൂപവും കാഴ്ചയുമില്ലാതെ കാലത്തിൻ 
ചാപല്യമൊന്നുമേയേശിടാതങ്ങനെ
ആരുടേയും വരുതിക്കു വഴങ്ങാതെ 
ആർക്കുമടിമയാകാത്ത പ്രതിഭാസം!  
         
എങ്കിലും സമ്മതിക്കാതെ തരമില്ല
എത്രയപരമാകുന്നതിൻ ശക്തിയും
വേഗതയുമതുപോലെയതിനെല്ലാം 
വേർതിരിച്ചറിയുവാനുള്ള കഴിവും 

എത്രയോ ദൂരമുള്ളിടമാണെങ്കിലും
എത്തിടും ചിന്തിക്കുമാ മാത്രയിൽ മനം   
എത്രശ്രമിച്ചാലും ഗഗനയാനങ്ങൾ-
ക്കത്രയും വേഗത കൈവരിക്കാനാകാ.

മനസ്സെന്ന മാന്ത്രികച്ചെപ്പിന്റെ ശില്പി
മനുഷ്യനല്ലെന്നത് തന്നെയാം കാരണം   
മനസ്സുകൾ തമ്മിലടുത്താലെത്രയോ 
മാനങ്ങളവയ്ക്കിടേൽ കല്പിതമാകാം

 സ്നേഹവും വെറുപ്പും ദേഷ്യ,വിദ്വേഷവും
 സങ്കടവും പൊരേ,ലസൂയേം കുശുമ്പും!
എത്രയോ ഭാവഹാവാദികളാണെന്നോ!
എല്ലാമൊളിഞ്ഞിരിപ്പുണ്ടീ മനച്ചെപ്പിൽ!     
   
രൂപമില്ലാത്ത മനസ്സും ബുദ്ധിയുമേ-
കോപനത്തോടെയൊത്തുപിടിച്ചാൽ
എന്തൊക്കെ നേടിയെടുക്കുവാനാകില്ല, 
എന്നതൊട്ടും തർക്കമില്ലാത്ത കാര്യമാം !
-----------------

1.  ശ്ലോകം 1.  പ്രതിഭാസം, മാനസ്സം
      (തിരുത്തി)
2. ശ്ലോകം 2 : മനുഷ്യർ പറയുക     
      എന്നാക്കി
3.  ശ്ലോകം 3, വരി 1. മാഷ് പറഞ്ഞത് പോലാകുമ്പോൾ ഛന്ദസ്സ് തെറ്റും 12 ന് പകരം 14 അക്ഷരങ്ങളാകും, അതു ശരിയാവില്ല.  പകരം അവിടെയും അവസാനവാക്കിലും വേറൊരു മാറ്റം വരുത്തിയിട്ടിട്ടുണ്ട്മാ.  അത് ചൊല്ലി നോക്കൂ.  ഇനിയും ശരിയാകുന്നില്ലെങ്കിൽ മാഷിന് ആലാപന സൗകര്യം വരുന്ന രീതിയിൽ ചൊല്ലിയാൽ മഥി.  Script അങ്ങനെതന്നെ കിടക്കട്ടെ.
4. ശ്ലോകം 3, വരി 3.  ഛന്ദസ്സ് തെറ്റുന്നു. രക്തത്തിന് പകരം നിനമെന്നു മാത്രമാക്കി.  അത് ആലാപനം ശരിയാക്കിയേക്കും.
5. ശ്ലോകം 5,   രണ്ടിടത്തും ഛന്ദസ്സ് തെറ്റും.  വേറൊരുവിധത്തിൽ രണ്ടും മാറ്റിയിട്ടുണ്ട്. ഇനി നോക്കൂ
6. ശ്ലോകം 6.  മൂന്നും നാലും വരികളിൽ അനുയോജ്യമായ മാറ്റം വരുത്തി.
7. ശ്ലോകം 7, വരി 1,2, ഛന്ദസ്സ് തെറ്റുന്നു.
    വെറൊരു  രീതിയിൽ രണ്ടു വരികളും simplify  ചെയ്തു
8. ശ്ലോകം 8.  അവിടെ plural വേണം.  വാക്ക് മാറ്റിയെഴുതി. ഇനി നോക്കൂ.
9. ശ്ലോകം 9. അവിടെ ഛന്ദസ്സ് മാറും. മൂന്നു വരികളിലും മറ്റുവിധത്തിൽ മാറ്റങ്ങൾ വരുത്തി.  ഇനി നോക്കൂ
10.. ശ്ലോകം. 10. അവിടെ ഛന്ദസ്സും അർത്ഥവും തെറ്റും.  കോപമല്ല, ഏകോപനം എന്നത് മുറിച്ചു ഛന്ദസ്സും പ്രാസവുമൊപ്പിച്ചിട്ടിരിക്കുകയാണ്. 

തിരുത്തിയ version താഴെയിടുന്നു. Adjust ചെയ്ത് മാഷ് ആലപിക്കുന്നതിൽ  എനിക്ക് ഒട്ടുമേ വിരോധമില്ല.
പുതുക്കിയ version മാഷായിട്ട് അവിടെയിടണ്ടാ.  Ok ഇവിടെ പറഞ്ഞാൽ ഞാനായിട്ട് അതവിടെയിടാം,വേണ്ട കുറിപ്പോടെ


     
[14/06, 20:33] Babu Kollam Dharmajmitra Kollam: Album is fine,but Gurudevan stand in second row!
--------
[16/06, 23:56] k upagupthan: Thanks for the  good certificate about the Album.  As regards your view that 'Gurudevan stand in second row',  you must first understand that the album was made only to promote the aspirations of our cultural group named "Snehaveed Kerala Sahithya Samskarika Samithi" (mainly consisting of upcoming poets) with hqrs at Piravam, Ekm, with branches in all the districts of which I am the Vice President of TVM unit, and not to promote any religious/spiritual leaders like Gurudevan or Chattampi  Swaamikal, as you  might have noticed from the lyrics.   This album , first of its kind,is on behalf of  TVM unit for starting our Youtube Channel.  In the album we had only to focus on cultural aspects like Kerala's own cultural heritage  like kathakli, thiruvaathira,  literature,  (Swathithirunaal, Kumaran Ashan) art Ravi Varma  etc. in 12 lines by adjusting the lines in that order.  In spite of that it was our foresightedness that in  the lines we brougt in  Chattampi Swamikal and Gurudevan with their picturisation too for their important role as 'Navodhana leaders' that again  according to their age. There also we gave more coverage to Guru by pucturising Suvagiri Mutt etc. unlike others!  If I pioint out your views to my colleagues in the Snehaveed, they will laugh it off as your narrow mindedness!
---------====------

[17/06, 18:41] Babu Kollam Dharmajmitra Kollam: Narrow mind? First of all understand that the  so called upcasts trying that Sree Narayanan Guru  as a student of Chattambi Swamikal. To rejecting this, we must  care about giving first chair to Gurudevan. If not , that is ingratitude to Guru because we get social freedom by the means of Guru's vision. If Guru not born in kerala, what is the present position of you?
I am saying this because your opinion is narrow mindedness ,not your colleagues!

--------====--------==
[17/06, 19:11] k upagupthan: You can have  your own opinion about me.  But that is not the point here.  I have explained the facts behind the making of the album and there was no need for you at all to make such a repulsing partisan  point about Gurudevan not  being  given more consideration!  Perhaps I know more about Gurudevan and you don't have to touch on that score either. What if we did not include Gurudevan and Mutt  at all and retained Chattampi Swaamikal only to suite our lyrics?  Perhaps you would have gone mad?.  Thousands are going to watch the album on youtube, fb and whattsapp groups and I am damn sure that no other person, including Ezhavas, is going to make such a partisan or narrominded view as you have made!!!
 ----------------------

#കഥ,കവിത, ലേഖനം പുസ്തക സമാഹാരം
കവിത -26
Dinesh Chovvana 

                അർദ്ധ നാരി

'അർദ്ധനാരി',യതു സത്യമെന്നാ,ലൊരു 
അമ്മതാൻപെറ്റിട്ടപാഴ്ക്കനിയാണുഞാൻ

പിടയോപൂവനോ? അറിയാതെന്മനം   
പിടയുകയാണിന്ന്  മാനംകെടുത്തവേ 

കതിരുതിരിനാളം കടലിനെവേട്ടപോൽ 
വകതിരിയാതെയെന്നെപ്പടച്ചു നീ  

അരുതിതെന്നു വിലക്കീടാനാരുമേ  
അരികിലില്ലായിരുന്നോ സർവ്വേശ്വരാ 

പാതികൊത്തിവച്ച രൂപത്തിനുള്ളിലായ് 
പാതിപകുത്തു നിറച്ചതങ്ങെന്തിനായ് 

പൂരൂഷരൂപമോ കരുത്തല്ലയെന്നിൽ  
പൂർണ്ണതകൈവരായക്ഷരത്തെറ്റുഞാൻ 

പൊള്ളലേൽപ്പിച്ചുകൊണ്ടെന്നെയണിയിച്ച  
പുരുഷരൂപത്തിലുരുകിനടന്നു  

ഊരിയാചേലയെറിഞ്ഞുകളഞ്ഞപ്പോൾ  
ഇരവിൽ വെറുത്തു പകലിനെയേറെ  
‌ 
ഞാനതല്ലെന്നതറിഞ്ഞിട്ടും ചായത്താൽ
മേനിയിലായ് സ്ത്രൈണരൂപം ചമഞ്ഞു ഞാൻ 

എന്റെ ചുറ്റിനുമലയുന്ന കണ്ണുകൾ 
എത്ര പുച്ഛസ്മിതം, വൈകൃത ഗോഷ്ടികൾ!

ചേർത്തുവയ്ക്കുന്നു ഞാൻ കനവുകളെന്നും
നിറമുള്ളയിരുളിൻ നിഴലിനായി 

കൂട്ടുചേർന്നീടുവാനാരും മടിക്കുമ്പോൾ 
കൂട്ടുകൂടാനായിട്ടെന്നെക്കൊതിക്കുന്ന 

വൈരുധ്യമൊക്കെയും  ചേർത്തണക്കുന്നുഞാൻ
വൈവിധ്യമതിജീവനത്തിൻ രഹസ്യം! 

കടലു വറ്റിയാൽ തീരാത്ത ദാഹമായ് 
ഒടുവിൽ തിരിവിനായ് കാത്തിരിക്കും ഞാൻ   

ദിനേഷ്‌ ചൊവ്വാണ

--------------

അവസ്ഥാന്തരങ്ങൾ
"""”"""""""""""""""”"""""""""""

ആരുടെയൊക്കെക്കൺ    വെട്ടിക്കണമെനി-
ക്കാരുടെയൊക്കെ മുഖം മറച്ചീടണം!

ആരോരുമറിയാതെയെങ്ങനെ ഞാനെൻ  
ആമാശയത്തിനാനന്ദമേകീടണം!

ആ പുളിച്ച കള്ളു മോന്തിയിട്ടുമദി- 
ച്ചാരുടെയൊക്കെ നെഞ്ചത്തു കേറിടേണം

ആടിക്കുഴഞ്ഞുവീണി ട്ടെഴുന്നേൽക്കാതെ
ആളൊഴിഞ്ഞോരായിടവഴി തന്നിലായ്

ആരുമേ കാണാതെയന്തിയുറങ്ങാനായ് 
ആരുടെ കണ്ണുകളൊക്കെ  വെട്ടിക്കണം!

ഉശിരിൻ്റെ ഉച്ചസ്ഥ ഭാവം  മെനഞ്ഞിട്ട് 
മസ്തിഷ്കമതിനെ മദയാനയാക്കി

സ്വഃച്ഛന്ദമായി വിഹാരം നടത്തിയി-
ട്ടുച്ച്ശിഷ്ടമായിട്ടുള്ളിൽ പുകഞ്ഞങ്ങു 

കുമിയും പകതൻ, പകപോക്കലിന്റെ,   
കിനിയുന്ന വേദനതന്റെയും വീര്യം

കൂട്ടുവാനായിട്ടിനിയൊന്നു വീശുവാൻ 
കീശ തപ്പീടേണ്ടതാരുടെയോയിനി?

അനന്തമായുള്ള ഭ്രാന്തിലേക്കെത്തിച്ചും    നിതാന്ത സഞ്ചാര പഥങ്ങൾ തെറ്റിച്ചും

കുടുംബ ബന്ധങ്ങൾ പെരുവഴീലാക്കീം 
നരകയാതന നിറയെ നൽകിയും   

ലഹരിയാകെ മനോരോഗംപോലുള്ളിൽ
വിഹരിച്ചു പ്രതിധ്വനിക്കുവാനായി 

ആരുടെയൊക്കെ നയനം വെട്ടിച്ചിനി
ആരുമായൊക്കെയും കൂട്ടുകൂടീടണം? 

അന്തിക്കളളകത്താക്കിയൊന്നുമിനുങ്ങി 
ചന്തക്കവലയിൽ ചുടുരക്തം ചിന്തി
 
ചുറ്റുമുള്ളോരെ തിരിച്ചറിഞ്ഞീടാതെ
ചിത്തഭ്രമത്തിലാറാടിച്ചിരിക്കുവാൻ  

ആരുടെയൊക്കെയാ കണ്ണുവെട്ടിക്കേണ്ടെ?
ആരുമായൊക്കെയാ കൂട്ടുകൂടീടേണ്ടെ?  

-------------------------


രാമകൃഷ്ണ ശേഷാദ്രി  

.വഴിമാറിയോഴുകിയ പുഴ...

വീണുടഞ്ഞ മോഹങ്ങൾ നെഞ്ചകത്തിൽ ഒളിപ്പിച്ചു
വേദനക്കുന്നിൽ നിന്നൊഴുകുന്ന നിന്നുടെ മിഴിനീരിൽ
ഒഴുക്കുന്നു അന്ത്യോപഹാരത്തിൻ അഞ്ജലിപ്പൂക്കൾ ...

വഴിമുട്ടി വഴി മാറിയൊഴുകിയ നിന്നെ
വീണ്ടും ശപിക്കുന്നു കഥയറിയാത്ത ജന്മങ്ങൾ...

ആർത്തി മൂത്ത നാൾവഴി പുസ്തക വായനയിൽ
മറന്നുപോയി സങ്കീർത്തനം പോൽ
വിശുദ്ധമാം നിന്നുടെ തീർത്ഥപ്രവാഹവും...

ദീപ്ത വർണ്ണത്തിൻ രജതരേഖയായി
അഴാകാർന്ന വസുന്ധരക്കു തൊടുകുറിയായ നിന്നുടെ
ശൃംഗാര സന്ധ്യകൾ മറക്കുവാൻ കഴിയുമോ...

നിന്നെ പുണരുവാനായി
തീരം തേടിയ പൂമരങ്ങളും
കൂടുവെച്ച ഇണക്കിളികളും
ഈ ജലഛായയിൽ തെളിയുന്നു
നഷ്ട പ്രതാപത്തിലെ ചിതലരിച്ച കാഷ്ഠങ്ങളായി ...

നിലാവു ചൂടിയ ഗന്ധർവ്വ രാവിൽ
ചന്ദ്രിക വന്നു നിന്നെ മുത്തമിടുമ്പോൾ
ആർദ്ര സംഗീതം പൊഴിച്ചു 
പരിഭവം കാട്ടി നീ ചിരിച്ചതും
കുഞ്ഞോളപരപ്പിൽ കാറ്റൊന്നു മെല്ലെ വീശവേ
വെള്ളിക്കൊലുസിട്ട വെൺനിലാച്ചിത്രമായി ഋതുശോഭ പകർന്നാടിയ 
നിന്നുടെ ഇന്നലെകൾ മറക്കുവാൻ കഴിയുമോ ...

കവിതപോലെയൊഴുകി
സ്നേഹസംഗീതം പൊഴിച്ചു നീ
കടന്നുപോകവേ...
കല്പാന്തകാലത്തിൻ്റെ കണിമലരായി പോക്കുവെയിൽ ചുംബനമേറ്റു ഉണരുന്ന ഉഷസ്സ് കാത്തിരിക്കുന്നു നിന്നുടെ കളകളാരവം പൊഴിക്കുന്ന അനുരാഗ കേളികൾ ...

കാമരസം കുടിച്ചുകൂത്താടും രതിവൈകൃതങ്ങളുണ്ടോറിയുന്നു
അമൂർത്തമാം പ്രണയത്തിൻ്റെ ജീവരാഗങ്ങൾ ...
നനവൂറും മാതൃത്വത്തിൻ
മുലക്കാമ്പിൽ
വിഷം പുരട്ടി 
നായാട്ടു നടത്തി നാട്യങ്ങളാടുന്ന നരാധമന്മാർ  അറിയുന്നില്ലൊരുനാളുമേ...
മാനവകുലത്തിനു ചരമഗീതം കുറിക്കുന്ന
വഴിമാറിയൊഴുകുന്ന പുഴയാണവൾ...

==================

വഴിമാറിയോഴുകിയ പുഴ...

വീണുടഞ്ഞ മോഹങ്ങൾ നെഞ്ചകത്തിൽ ഒളിപ്പിച്ചു
വേദനക്കുന്നിൽ നിന്നൊഴുകുന്ന നിന്നുടെ മിഴിനീരിൽ
ഒഴുക്കുന്നു അന്ത്യോപഹാരത്തിൻ അഞ്ജലിപ്പൂക്കൾ ...

വഴിമുട്ടി വഴി മാറിയൊഴുകിയ നിന്നെ
വീണ്ടും ശപിക്കുന്നു കഥയറിയാത്ത ജന്മങ്ങൾ...

ആർത്തി മൂത്ത നാൾവഴി പുസ്തക വായനയിൽ
മറന്നുപോയി സങ്കീർത്തനം പോൽ
വിശുദ്ധമാം നിന്നുടെ തീർത്ഥപ്രവാഹവും...

ദീപ്ത വർണ്ണത്തിൻ രജതരേഖയായി
അഴാകാർന്ന വസുന്ധരക്കു തൊടുകുറിയായ നിന്നുടെ
ശൃംഗാര സന്ധ്യകൾ മറക്കുവാൻ കഴിയുമോ...

നിന്നെ പുണരുവാനായി
തീരം തേടിയ പൂമരങ്ങളും
കൂടുവെച്ച ഇണക്കിളികളും
ഈ ജലഛായയിൽ തെളിയുന്നു
നഷ്ട പ്രതാപത്തിലെ ചിതലരിച്ച കാഷ്ഠങ്ങളായി ...

നിലാവു ചൂടിയ ഗന്ധർവ്വ രാവിൽ
ചന്ദ്രിക വന്നു നിന്നെ മുത്തമിടുമ്പോൾ
ആർദ്ര സംഗീതം പൊഴിച്ചു 
പരിഭവം കാട്ടി നീ ചിരിച്ചതും
കുഞ്ഞോളപരപ്പിൽ കാറ്റൊന്നു മെല്ലെ വീശവേ
വെള്ളിക്കൊലുസിട്ട വെൺനിലാച്ചിത്രമായി ഋതുശോഭ പകർന്നാടിയ 
നിന്നുടെ ഇന്നലെകൾ മറക്കുവാൻ കഴിയുമോ ...

കവിതപോലെയൊഴുകി
സ്നേഹസംഗീതം പൊഴിച്ചു നീ
കടന്നുപോകവേ...
കല്പാന്തകാലത്തിൻ്റെ കണിമലരായി പോക്കുവെയിൽ ചുംബനമേറ്റു ഉണരുന്ന ഉഷസ്സ് കാത്തിരിക്കുന്നു നിന്നുടെ കളകളാരവം പൊഴിക്കുന്ന അനുരാഗ കേളികൾ ...

കാമരസം കുടിച്ചുകൂത്താടും രതിവൈകൃതങ്ങളുണ്ടോറിയുന്നു
അമൂർത്തമാം പ്രണയത്തിൻ്റെ ജീവരാഗങ്ങൾ ...
നനവൂറും മാതൃത്വത്തിൻ
മുലക്കാമ്പിൽ
വിഷം പുരട്ടി 
നായാട്ടു നടത്തി നാട്യങ്ങളാടുന്ന നരാധമന്മാർ  അറിയുന്നില്ലൊരുനാളുമേ...
മാനവകുലത്തിനു ചരമഗീതം കുറിക്കുന്ന
വഴിമാറിയൊഴുകുന്ന പുഴയാണവൾ...

-------------====


വിജയം.ആർ.നായർ.
P
ഓലപ്പുരയിലെ ഓർമ്മകൾ.
**************************
ഓർമ്മതന്നോടം തുഴുഞ്ഞിട്ടു ഞാനാ  
ഓലപ്പുരമുറ്റത്തൊന്നെത്തി വീണ്ടും.

ഓലപ്പുരതൻ മെഴുകിയ തിണ്ണേൽ,
ഓലത്തടുക്കിന്മേൽ കാലുകൾ നീട്ടി

ഒറ്റക്കിരുന്നൊരാ മുത്തശ്ശിയമ്മ
ഓർമ്മതൻ ചിമിഴു തുറന്നു വീണ്ടും.

പാടത്തുംപറമ്പത്തുംപണിയെടുത്ത് 
പാതി വയർമാത്രം നിറച്ച കാലം

ആറ്റുതീരത്തെ കൈതോലകൾ വെട്ടി
അഴകോലും പായ മെനഞ്ഞു വിറ്റിട്ട്

മടിയിലുരിയ അരിയും വാങ്ങി 
അര വയർമാത്രം നിറച്ച കാലം.

ഇല്ലക്കടവിലെമുളകൾ വെട്ടി
കൊട്ടയും വട്ടിയും നെയ്തോരു കാലം 
,
ഓലമെടഞ്ഞിട്ടു പുരമേഞ്ഞതും
മുണ്ടകൻപാടത്തു കൊയ്യാൻ പോയതും

മൂപ്പരുകണ്ടിട്ടു ബോധിച്ചെനിക്കു  
മുണ്ടുതന്നിട്ടൊരു താലിയും കെട്ടി,

തന്തോയത്തോടരപ്പട്ടിണിയോടെ  
മൂന്നുപതിറ്റാണ്ടു കൂടെക്കഴിഞ്ഞതും ,

കർക്കിടകപ്പഞ്ഞമിങ്ങെത്തും മുന്നേ,
കപ്പയുണക്കീട്ട് സൂക്ഷിച്ചു വച്ചതും
 
മഴയത്ത് ചോരും കുടിലിൻ മൂലയിൽ
ചേമ്പിലക്കീഴിലൊന്നിച്ചിരുന്നതും

വരിക്കപ്ളാവിന്റെ കൊമ്പത്തെച്ചക്ക-
യിട്ടിട്ടു വെട്ടിനുറുക്കിപ്പുഴുങ്ങി  

മക്കൾക്കതത്താഴമായിക്കൊടുത്തി-
ട്ടവർതൻ പശിയൊന്നൊടുക്കിയതും   

ചക്കവരട്ടിയതുമുപ്പുമാങ്ങേo
ഉണ്ടാക്കിയിട്ടതു  വേലിക്കലെത്തി

ഇല്ലത്തെ മുത്തശ്ശിയെ വിളിച്ചിട്ടു  തന്തോയമോടെ കൊടുത്തോരു കാലം.

മുണ്ടിൻതുമ്പൊന്നുയർത്തിയാ മുത്തശ്ശി,
തുളുമ്പും മിഴിനീർ തുടച്ചു മാറ്റി.

മുറുക്കിച്ചുവന്നൊരാ ചുണ്ടിലപ്പോൾ 
നിറമുള്ള പുഞ്ചിരിപ്പൂവ്  വിരിഞ്ഞു 

കണ്ണീരുപ്പു കലർന്നൊരാ ഓർമ്മകൾ,
കാലങ്ങളിത്രകഴിഞ്ഞിട്ടുമിന്നും

കൺമുന്നിൽ മിഴിവാർന്ന ചിത്രമായി
മാങ്ങാതെ മായാതെ കിടപ്പിതല്ലോ! 


വിജയം.ആർ.നായർ.
------==---------

സംഗീതം.

രാഗതാള പദാശ്രയം തുടു-
വികാരഭാഷ സമന്വയം
ശ്രവണസുന്ദര ശബ്ദമധുരിമ,
രസകരം മനതാരിന് .

സ്വരമതിങ്കലുതിർത്തിടും സുഖ-
സരസമാകുമൊരാശയം
തെളിനീർപോൽ കുളിരേകിടും 
സംഘർഷഭരിത മനസ്സിനും 

അഴകെഴുന്നൊരു നാദവിസ്മയം 
ഇരകളിണകൾതൻ സവിധത്തിൽ,
കരഗതം പൂകാനുതകിടും ഗീതി,
പണ്ടേ ജീവഗണങ്ങൾക്കായ്  

തൗര്യത്രികാദിയെ കോർത്തിണക്കിയ,
'താളമാം' താതമേളത്തിൽ,
താത്ക്ഷണിക 'ശ്രുതി'യാമമ്മയിൽ,
തുടിച്ചുയർത്തും സദ് സംഗീതം.

മായാമാളവഗൗള രാഗത്തിൽ 
ഹരിശ്രീയൊന്നു കുറിച്ചിടൂ
ഗ്രഹിക്കുവാനൊന്നു ശ്രമിച്ചിടൂ 
നല്ല ശ്രവണസുഗമ സംഗീതം ,

-ഉണ്ണികൃഷ്ണൻ, ബാലരാമപുരം -


------=======

വഴിമാറിയൊഴുകുന്ന പുഴ


ഈ പുഴയൊഴുകുന്നു
ദിനരാത്രങ്ങളറിയാതെ...
ഗതിവിഗതികളറിയാതെ...
തീരം തേടുവാൻ കൊതിക്കുന്നു  നൗകകൾ യീ
പുഴയിലെന്നുമേ ...

നിശ വിശാലമാം ഇരുളിലലിയുന്നു
കളകളം പൊഴിക്കുമാ
അവളുടെ ശൃംഗാര സായന്തനങ്ങൾ ...
എവിടെയോ തുടങ്ങുന്നു എവിടേക്കോ
പോകുന്നു അവളുടെ സഞ്ചാര വീഥികൾ ...

കരിമഷിതേച്ചോരവളുടെ
മിഴികളിൽ മൊഴിയുന്നു
നവരസഭാവങ്ങൾ തൻ
കേളികളെപ്പോഴും ...
തത്തിക്കളിക്കുന്ന പോളകളും
താളത്തിൽ തുള്ളുന്ന ഓളങ്ങളും
ഓടിക്കളിക്കുന്നെതെപ്പോഴുമേ യീ
പുഴയ്ക്കു മാത്രം സ്വന്തം :- 
ഒപ്പം നടക്കുന്നു ഒത്തു ചേരുന്നു യീ പുഴ
പിരിയുന്നു പറയാതെ
തിരിച്ചറിയാതെ യീ പുഴ...
തീരത്തെ കാട്ടി മോഹിപ്പിച്ചു
തീരാത്ത വേദനകളിൽ പൊട്ടിച്ചിരിക്കുന്നു പുഴയാണിവൾ ...

സുന്ദര ഹേമന്തവസന്തങ്ങൾ കാട്ടി
കൊതിപ്പിക്കുന്ന
കാമിനിയല്ലേയവൾ...
എണ്ണിയാൽ തീരാത്ത ചുഴികളുറങ്ങുന്ന പുഴയാണിവൾ ...
അസ്ഥികൾ പൂക്കുന്ന കയങ്ങളുണ്ടീ പുഴയിൽ:
ചതി പടങ്ങൾ വരയും സായന്തനങ്ങളും ഇവൾക്കു സ്വന്തം ''.

ഒരുപാടുനാളായി മറുകര തേടുവാൻ കൊതിക്കുന്ന
യാത്രികൻ മാത്രമാണ് ഞാനെന്നും ...


രാമകൃഷ്ണൻ ശേഷാദ്രി


വഴിമാറിയൊഴുകുന്ന പുഴ


ദിനരാത്രങ്ങളറിഞ്ഞിടാതെ  

 
 -------


വഴിമാറിപ്പോയ മരണത്തെപ്പറ്റിയുള്ള ഇന്നത്തെ കവിത  വ്യത്യസ്തവും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ വളരെ മനോഹരമായും രചിച്ചിരിക്കുന്ന ഒന്നാണ്.  ഈ കവിത പകുതിയോളം വായിച്ചപ്പോൾത്തന്നെ എന്റെ മനസ്സിലേയ്ക്ക് ഓടിയെത്തിയത് എന്റെ ജീവിതത്തിലും മരണം വഴിമാറിപ്പോയ ഒരു  അനുഭവം തന്നെയാണ്.  അത് ഞാൻ എന്റെ ആത്മകഥയിൽ "മരണത്തോടു മുഖാമുഖം" എന്ന തലക്കെട്ടോടുകൂടി ഉൾപ്പെടുത്തിയിട്ടുമുണ്ട്. 

റീന ടീച്ചർ സൂചിപ്പുച്ചതുപോലെ ചില അക്ഷരത്തെറ്റുകൾ ഉള്ളത് എഡിറ്റ്‌ ചെയ്ത് ശരിയാക്കണം. കൂടാതെ,  ഇത് കൂടുതലും മഞ്ജരി വൃത്തത്തിൽ തന്നെ രചിച്ചിരിക്കുന്നു.  ചില ഈരടികളിലെ ഒന്നാം പാദത്തിൽ 12ന് പകരം പതിനൊന്നും പതിമൂന്നും പതിനാലും  അക്ഷരങ്ങൾ കടന്നുകൂടിയിരിക്കുന്നു.  അത് പന്ത്രണ്ടാക്കി മാറ്റാവുന്നതേയുള്ളു.  ചില ഉദാഹരണങ്ങൾ താഴെ  കൊടുക്കുന്നു.  തിരുത്തി ശരിയാക്കിയ വരി ബ്രാക്കറ്റിൽ:

മൃതിയെന്ന സുന്ദരി  സോദരിയോടപ്പ-
മല്ലയോ കാലന്റെ ദേശാടനം
(മൃതിയെന്ന സുന്ദരി സോദരിയ്ക്കൊപ്പ-
മല്ലയോ കാലന്റെ ദേശാടനം)

അവൾ കാലുകുത്തുന്ന  നിമഷാർദ്ധ വേളയിൽ
(അവൾ കാലുകുത്തും നിമിഷാർദ്ധ നേരം)

കഥകളിൽ കേട്ടൊരാ സുന്ദരിപ്പെണ്ണിന്റെ
(കഥകളിൽ കേട്ടൊരാ സുന്ദരിപ്പെണ്ണിൻ)

പെട്ടെന്നൊരഞ്ചാറുവീടുകൾപ്പുറം
(പെട്ടെന്നൊരഞ്ചാറുവീടുകൾക്കപ്പുറം)
('ക്ക'  വിട്ടുപോയതാകാം)

മിന്നൽപോൽ മാഞ്ഞവൻ വഴിമാറിവന്നവൻ
( മിന്നൽപോൽ മാഞ്ഞിട്ട്   വഴിമാറിവന്നവൻ)

മരണഗീതത്തിൻ തുയിലുണർത്തീടുവോൻ
(മരണഗീതത്തിൻ തുയിലുണർത്താനായ്)

മൃതിയെന്നസുന്ദരീദർശ്ശനം കിട്ടിയോൻ
(മൃതിയാം സുന്ദരീദർശ്ശനം കിട്ടിയോൻ)

"കലി"യാടി നിൽക്കുമീ ഭൂമിയിൽ സുന്ദരീ
("കലി" കൊണ്ട് നിൽക്കുമീ ഭൂമിയിൽ സുന്ദരീ)
------------------

Some notable corrections:
Correct words/usage in brackets 

ഹൃതി ചിന്ത ???  (ഹൃത്ചിന്ത???)
There is no word 'ഹൃതി', I think  
പുരുഷാർദ്ധങ്ങൾ  (പുരുഷാർത്ഥങ്ങൾ)
There is no word 'പുനരതി'
പരേതന_അസാധ്യം (പരേതനസാധ്യം?)
വിട്ടൊരാവസ്ഥകൾ (വിട്ടൊരവസ്ഥകൾ/ വിട്ടോരവസ്ഥകൾ/വിട്ടൊരാ അവസ്ഥകൾ)
പണ്ടകെട്ടും  (പണ്ടക്കെട്ടും)
കായകേടുകൾ (കായക്കേടുകൾ)
കാലാക്ഷേപം (കാലക്ഷേപം)
എന്നൊരാവസ്ഥയിൽ (എന്നോരവസ്ഥയിൽ)
ചിന്തികെന്നത്  (ചിന്തിക്കെന്നത് )
പിന്നും ഒരൽപം ???

There seems to be no clarity of usage of words or contexts at many places.  This should be avoided.  There should be good clarity in what one wants to put across or what is to be conveyed to the reader.  As far as possible, use simple and apt words.

Some important points:
-  Don't put symbol(like  ,.?"! - ;_
etc) indiscriminately, but only in apt places.

- hyphen (-) needs to be given only at the end of a line where a word is cut and the rest taken to the next line.

Have good reading of poems of Changampuzha, Vallathol, Aasan, and other established poets and also those of Kadammanitta, Madhusoidanan Nair, Balachandran Chullikkad etc. etc. to get a fair idea of the styles of both 
 the old time poets and modern time poets.  Once a poem is written, read it many a time and edit it thoroughly eliminating all sorts of mistakes and doubtful aplication of words or sentence.


സനു ഓച്ചിറയുടെ നാട് ഞാൻ എൻ്റെ കണ്ണിലും ഒന്ന് കണ്ടപ്പോൾ ഒരു ചെറിയമാറ്റം എനിക്ക് തോന്നിയ എൻ്റെ നാടാണ് കെട്ടോ. ഈ കവിത പദ്യഗദ്യത്തിൻ്റെ വരികൾ നിറഞ്ഞതിനാൽ എൻ്റെ കണ്ണിൽ ഇത്രമാത്രമേ വരുന്നുള്ളു. പക്ഷെ ഇത് പൂർണ്ണതയല്ല ഒരു തുടക്കമാണ്. ഇതിൽ ഇനി @⁨k upagupthan⁩, @⁨Unnikkrishnan Balaramapuram⁩, @⁨Sobha Valsan⁩  @⁨Gracy Thomas⁩, @⁨Bindhu Gigi⁩, @⁨Vimal Vasudev (കേരള കവിതാ)⁩  @⁨Gracy Kv⁩ , @⁨Reena⁩, ഇവരൊക്കെ ഒന്ന് കൈവെച്ചാൽ 
എന്റെ നാട്, എനിക്ക് എൻ്റെ നാടാകും...
എൻ്റെ നാട് 
.....................
മരുവില്ലൊര് പുഴയൊഴുകും
ഓർമപ്പുഴ തിരതല്ലീടും. 
മധുരഗാന കോകിലസ്മൃതിയി- ലുണരുമെന്നുമെൻ,നാട്! 

മരുപച്ചവിരിച്ചിടും മേടുകൾ
വരിവരികളായി നിത്യവും
മേടിൻ മകുടത്തിൽ നിന്നും 
മാട്ടിൻ കൂട്ടമാവോളം നുകരുന്നു!

റംസാനുമോണവും,ക്രിസ്മസ്സും
ഒരുപോലെ കൊണ്ടോരുനാട്
അഭിമാനപുരസ്സരം ചൊല്ലീടുമീ- 
മാമലനാടെൻ,നാടെന്നുമെന്നും!

കൊടിയേറുന്ന പൂരങ്ങളും 
ഗജവീരന്മാർ നിരനിരയായി 
കുടമാറ്റവും, വർണ്ണക്കുടകളും 
നമ്മുടെനാടിൻ കാഴ്ചകൾ കാണാൻ!  

പ്രളയം വന്ന് നിറഞ്ഞാലും 
പുഴയൊഴുകി നിറഞ്ഞാലും 
ഒരുകൂരയിലൊരുമിച്ചന്തിയുറങ്ങി
ഉണർന്നൊരുപോലെ ചിന്തിച്ചിടും! 

രോഗം വന്ന് തളർന്നാലും 
നന്മനിറഞ്ഞൊരു നാട്ടിൽ 
രോഗിക്കായി നിറഞ്ഞീടു- 
മായിരം കാരുണ്യഹസ്തം! 

പെരുമയിൽ മലയാളപ്പെരുമയിൽ 
മലയാളത്തനിമയോടെൻമനമെന്നും
ചൊല്ലിടുമെന്നുടെ നാടതഭിമാന- പുരസ്കരമീ,കേരളനാട് മാത്രം...

സനു ഓച്ചിറ 
  -----------=-====-------------------

No - 2
എന്റെ നാട്
.....................

മരുവിൽ ഒരു പുഴ ഒഴുകും
ഓർമ പുഴ തിര തല്ലും 
കോകില ഗാന സൃമൃതിയിൽ
എന്നുടെ നാട് 

മരുപച്ച വിരിച്ചോരു മേട്
മേടിൻ മുകളിൽ വരിനിരയായി 
മാടിൻ കൂട്ടം ആവോളം നുകരുന്നു

പെരുന്നാൾ ഓണം ഈശോയും
ഒരുപോലെ കൊണ്ടോരു നാട്
കേരള നാടെന്നൊരു നാട്
അഭിമാന പുരസ്സരം ഞാൻ ചൊല്ലി ടും 

കൊടിയേറും പൂരവും ഗജവീരന്മാർ
നിരനിരയായി കുട മാറും കാഴ്ചകൾ കാണാൻ നമ്മുടെ നാടിൻ കാഴ്ചകൾ സ്വന്തം

പ്രളയം വന്ന് നിറഞ്ഞാലും പുഴ
ഒഴുകി നിറഞ്ഞാലും ഒരു വീടിൻ
കൂരയിൽ ഒരുമിച്ച് അന്തിയുറങ്ങി
ഉണർന്നു ഒരുപോലെ ചിന്തിച്ചിടും 

രോഗം വന്നു തളർന്നാലും നന്മ നിറഞ്ഞൊരു നാട്ടിൽ രോഗിക്കായി
നിറഞ്ഞിടും കാരുണ്യ ഹസ്തങ്ങൾ 

പെരുമയിൽ ഒരു പെരുമ തൻ മലയാളപ്പെരുമ അഭിമാനപുരസ്കരം വീണ്ടും ഞാൻ ചൊല്ലിടും എന്നുടെനാട് കേരള നാട് 




-------------

എന്റെ നാട് 
--------------------
മരുവിലൊരു പുഴയൊഴുകുമ്പോൾ 
തിരതല്ലുമോർമ്മയിലും പുഴയൊന്ന് 
കോകിലഗാനസ്‌മൃതിയുണർത്തീടും  
കേരളമാണെന്റെ പ്രിയജന്മനാട്.

മരുപ്പച്ച വിരിയും മേടുകളിൽ
നിരനിരയായിയൊരുമയോടെ
കാലികൾ മേഞ്ഞുമതിവന്നീടവേ  
കണ്ണടച്ചയവിറക്കിക്കിടപ്പായ്.

പെരുന്നാളുമോണവും ക്രിസ്തുമസ്സും
ഒരുപോലെ തന്നെ കൊണ്ടാടുന്ന നാട്
കേരളമാണെന്നതൊട്ടഭിമാന-
പുരസ്സരം ചൊല്ലീടും ഞാനെന്നുമേ.

പൂരം കൊടിയേറ്റമായെന്നാൽ ഗജ-
വീരന്മാർ നെറ്റിപ്പട്ടങ്ങളും കെട്ടി 
നിരനിരയായ് നിന്ന് കുടകൾ മാറ്റം
നടത്തും കാഴ്ച കേരളത്തനിമ!  
 
കേരളമക്കൾ പ്രളയകാലത്തും
ഒരു കൂരയിലൊത്തന്തിയുറങ്ങും
തുണയേകുമെന്നുമന്യോന്യമവർ,
ഉണർന്നി,ട്ടവരൊന്നായിട്ട് ചിന്തിക്കും.

നന്മനിറഞ്ഞൊരീ നാടിന്റെ മക്കൾ,  
ജന്മനാടോ അന്യനാടോ ആകട്ടെ,
നീട്ടും കാരുണ്യ ഹസ്തങ്ങൾ നിർലോഭം 
നട്ടം തിരിയുന്ന രോഗഗ്രസ്തർക്കായ് 
  
പെരുമയിലെ ഒരു മലയാള-
പ്പെരുമയുള്ള ഒരേയൊരുനാടീ 
കേരളമാണെന്നതൊട്ടഭിമാന-
പുരസ്സരം ചൊല്ലിടും ഞാനെന്നുമേ   

------------------
സനു ഓച്ചിറ
----------------------------------------=

*നേരം*

*(വൃത്തം പഞ്ചചാമരം)*

പറഞ്ഞിരുന്നു പണ്ടു നേരമില്ലയെന്ന പല്ലവി
അറിഞ്ഞു നമ്മളിന്നതിൻ ഗതിയ്ക്കു വന്ന മാറ്റവും .

അണഞ്ഞു നമ്മളേവരും അടഞ്ഞ വീട്ടിനുള്ളിലായ്
നിനച്ചതില്ലൊരിക്കലിത്തരത്തിലുള്ള നാൾ വരും .

മറഞ്ഞിരുന്നു നമ്മളീയടഞ്ഞ കാലമെങ്കിലും
മറന്നതില്ല നമ്മളുണ്മ കാത്തിടുന്ന ഭാഷയെ .

കുരുന്നു മക്കളൊക്കെയും പഠിച്ചിടുന്നു യാന്ത്രികം
ഗുരുക്കളുണ്ടവർക്കു വെട്ടമേകുവാൻ നിരന്തരം .

തിരിച്ചിടേണ്ട പ്രായമെന്ന പാഴ് വരമ്പു മിഥ്യയാൽ
പഠിച്ചിടാനൊരിക്കലും തടസ്സമല്ല പ്രായവും .

പഠിച്ചിടാനനേകമുണ്ടതിന്നു നേരമുണ്ടിനി
രചിച്ചിടാനുമുണ്ടുനേരമേറെ മുന്നിലിപ്പൊഴും .

വചസ്സു പൂത്തു മാനസം തുളുമ്പിടുന്ന നേരമായ്
വിരിഞ്ഞിടുന്ന കാവ്യമൊക്കെ കോർത്തിടുന്ന നേരമായ് .

റീന വാക്കയിൽ
ന്യൂ ഡൽഹി
08/07/2020


----------------========-----------====
ഹൃദയ നൊമ്പരങ്ങൾ🌹🌹
അമ്മതൻ ഹൃദയം നുറുങ്ങുന്നു
മക്കളിൽ നിന്നുതിർന്നു വീണൊരാ-
 കാരിരുമ്പാർന്ന വാക്കുകൾ കേട്ട്!!'
ഹോ..... എന്തൊരു മണം അമ്മതൻ
വിയർപ്പിൻചൂരേറ്റ് മരുമക്കൾ മൂക്കുപൊത്തിടുമ്പോൾ .
ഹോ...... അത് ശരിയെന്ന് വെക്കും മക്കൾ
അമ്മേ .... എന്താണിത് എന്തൊരു മണം !!
പോകൂ .....ഇവിടുന്ന്.
 നിൽക്കാൻ കഴിയാതെ എനിക്കോടിയൊളിക്കാൻ തോന്നുന്നു.
മക്കൾ തൻ വാക്കുകൾ ശ്രവിച്ചപ്പോൾ
അമ്മ തൻ ഹൃദയം വൃഥാ വേദനിച്ചു
പണ്ടെങ്ങോ അമ്മ തൻ ചൂടേറ്റ്
ഉറങ്ങിയിരുന്ന പൈതങ്ങൾ "
വിയർത്തൊലിക്കുന്ന അമ്മതൻ മാറിലെ അമ്മിഞ്ഞപാലുകുടിക്കാൻ വെമ്പുന്ന
 തൻ പൈതങ്ങളെയോർത്തു
ആ മക്കൾ ഇന്ന് ചൊല്ലിടും വാക്കുകൾ കേട്ട്' അമ്മ തൻ മനം വിങ്ങി....
അമ്മക്ക് പണം വരുംദിനം വീട്ടിൽ
ഉൽസവ ലഹരിയിൽ പ്രിയ മക്കൾ .....
എൻ പ്രിയ മാതാവ്''......
ഞാനാണ് പ്രിയപുത്രൻ  എന്ന് പറഞ്ഞ് ഉന്തും തള്ളും നടത്തിടും മക്കൾ !!
പണം തീർന്നിടും വേളയിൽ ഉഗ്രരൂപിണിയായ് തീർന്നിടുന്നു മരുമക്കൾ: ....
തൊടുന്നിടം ചീത്തയാക്കി എന്ന് ആക്രോശിക്കുന്നു മരുമക്കൾ .......
അമ്മക്ക് എവിടെയെങ്കിലും കിടന്നു കൂടെ എന്ന് വശം പറയുന്ന മക്കൾ''''''
അമ്മ തൻ നൊമ്പരങ്ങൾ ഏറുന്നു ....... ഉറ്റവർ ഉണ്ടായിട്ടും അവരാൽ വേദന അനുഭവിക്കുന്നു.
കൗമാരത്തിൽ മംഗല്യവതിയായി യൗവനത്തിൽ വൈധവ്യം എറി സ്വപ്നം കാണേണ്ട പ്രായത്തിൽ വീണ്ടും ജീവിതം കൊതിക്കാതെ തൻ മക്കൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞൊരമ്മ !! അങ്ങനെയുള്ള മക്കളാൽ വേദനിക്കുന്ന
അമ്മമാർ ധാരാളമീ ഭൂവിൽ ........ 
അമ്മ തൻ വേദനകൾ അറിയാൻ ശ്രമിക്കുന്ന മക്കൾ
ഇന്നീ ലോകത്തിന് അന്യം ::
വൃദ്ധസദനങ്ങൾ ഏറുന്നു
നിരാലംബർ കുടുന്നു: .
ലോകമേ നീ എന്താണ് ഇങ്ങനെ?..
സരിതാ ഷാജി
_---------

ഹൃദയ നൊമ്പരങ്ങൾ🌹🌹

മക്കൾതൻ കാരിരുമ്പിന്നൊത്ത വാക്കുകൾ
കേട്ട് മാതാവിന്റെ ഹൃദയം നുറുങ്ങുന്നു! 

അമ്മേടെ വിയർപ്പിൻ ചൂരേറ്റ് മരുമക്കൾ
മൂക്കുപൊത്തീടുന്നു, വെറുപ്പ് കാട്ടാനായി

'ശരിയാണ'തെന്ന് വരുത്തിവച്ചീടാനായ് 
മക്കളും ചോദിക്കുന്നെ'ന്തമ്മേയീമണം'?  

'പോകൂയിവിടെനി'ന്നെന്നു മക്കൾ ചൊല്ലേ
തോന്നിടുന്നമ്മയ്ക്കങ്ങോടിയൊളിക്കുവാൻ

മക്കൾ തന്നിത്തരം വാക്കുകൾ കേൾക്കുകിൽ
വേദനിക്കില്ലയേതമ്മേടെ ഹൃദയം?

പണ്ടൊക്കെയമ്മേടെ നെഞ്ചിലെച്ചൂടേറ്റു
സുഖമായുറങ്ങിയിരുന്നീ പൈതങ്ങൾ!

വിയർത്തൊലിച്ചീടുമമ്മേടെ മാറിലെ
അമ്മിഞ്ഞപ്പാലുകുടിക്കുവാൻ വെമ്പിയ,

പൈതങ്ങളെയോർത്തു,മിന്നവർ ചൊല്ലിടും
വാക്കുകളോർത്തുമമ്മേടെ മനം വിങ്ങും 
 
അമ്മേടെ പണമെത്തേയുത്സവം വീട്ടിൽ!
മക്കൾക്കു പ്രിയമേറുമമ്മയന്നമ്മ!

"ഞാനാണമ്മയുടെ പ്രിയമുള്ള പുത്രൻ"
എന്നു ചൊല്ലിയുന്തും തള്ളും നടത്തിടും  
  
അമ്മേടെ പണമൊക്കെ തീർന്നെന്നറിഞ്ഞാൽ
ഉഗ്രരൂപീകളായ് മാറും മരുമക്കൾ!

നൊമ്പരമമ്മേടെയേറുന്നു മേൽക്കുമേൽ
ഉറ്റവരാലേറ്റിടുന്നേറെവേദന

കൗമാരത്തിലേ മംഗല്യവതിയായി യൗവനത്തിൽത്തന്നെ വൈധവ്യവുംവന്നു

സ്വപ്നവും കണ്ടു കഴിയേണ്ട പ്രായത്തിൽ
മക്കൾക്കായ് ജീവിതമുഴിഞ്ഞു വച്ചീയമ്മ!

ഇങ്ങനെയുള്ളോരു മക്കളാലേറെയായ്
വേദനിക്കുന്നെത്രയമ്മമാരീ ഭൂവിൽ

മക്കളോ തുച്ഛമിന്നീലോകത്തമ്മതൻ
വേദനയെന്തെന്നറിയാൻ ശ്രമിപ്പവർ

എണ്ണം നിരാലംബരുടെയേറീടവേ
ഏറുന്നു വൃദ്ധസദനത്തിന്നെണ്ണവും

എന്തു ചൊല്ലേണ്ടിടൂ ലോകമേ നിന്നോടായ്
എന്തുകൊണ്ടാണു നീയിങ്ങനെയായ്പ്പോയത്?   

 സരിതാ ഷാജി
  
----------------========-----------====.
:
വൃദ്ധസദനങ്ങൾ ഏറുന്നു
നിരാലംബർ കുടുന്നു: .
ലോകമേ നീ എന്താണ് ഇങ്ങനെ?..
സരിതാ ഷാജി


ഉണ്ണികൃഷ്ണൻ മാഷ്, നല്ലയൊരു കഥാ തന്തുവിനെപ്പറ്റി  വിശദമായി പഠിച്ചിട്ടു രചിച്ച  മനോഹരമായ കവിത,   നല്ല  വിശദീകരണത്തോടുകൂടിത്തന്നെ, ചർച്ചയ്ക്കായി അവതരിപ്പുച്ചിരുന്നു. ആശംസകൾ, അഭിനന്ദനങ്ങൾ.👍👌🙏💖


മലമുഴക്കിപ്പക്ഷി.

കൂട്ടുകാരിയെവിട്ടു പോകുമാൺ പക്ഷി,
തേടിയകന്നുയിരയെത്തേടി 

സഹ്യാദ്രിതന്നുടെ  താഴ് വാര തണുവിൽ,
ആകാശമെത്തുന്നൊരു മരപ്പൊത്തിന്റെ ,
മുഖമടച്ചെങ്ങോ? പറന്നു പോയി.

തൂവൽപൊഴിച്ച് നിരത്തിപൊത്തിൽ,
കുഞ്ഞിന് മെത്തയൊരുക്കീ..
മുട്ടയിട്ടടയിരുന്നൂ .. പെൺപക്ഷി,
പൊത്തിൻമുഖത്തിലെ നേർത്ത ദ്വാരത്തിൽ,
പുറത്തേയ്ക്ക്നീട്ടിയ, കൊക്കുമായ് കാത്തിരുന്നു..
ജീവനാഥനെ കാത്തിരുന്നൂ..

കൊക്ക് കീഴ്പ്പോട്ട്വളഞ്ഞിരിയ്ക്കും,
കൊക്കിന്റെയറ്റം ചെഞ്ചായംതേച്ചും,
മിന്നുന്ന പൊന്നിൻതലപ്പാവുമായ്,
കറുപ്പും വെളുപ്പും പൊന്നും ചേർത്തടുക്കിയ ,
കുപ്പായമിട്ട് മനോഹരനായ് ,
കുന്തിച്ച്ചാടും മരത്തലപ്പിൽ ,
മുഴുത്ത്തുടുത്ത പഴങ്ങൾതേടീ..
മലമുഴക്കിപ്പക്‌ഷി വേഴാമ്പലേ ..നിന്നെ,
മരവിത്തലച്ചിയെന്നാരും ചൊല്ലും.

ചുവന്ന്തുടുത്ത പഴങ്ങളോരാന്നായ്,
കൊത്തിയെടുത്ത് അടുക്കി കൊക്കിൽ,
മാമരച്ചില്ലയിൽ നിന്നുയർന്നാ.. പക്‌ഷി,
മലമുഴക്കിപ്പക്ഷി സ്നേഹപ്പക്ഷി.

ചിറകിൽനിന്നുതിരുന്ന ശബ്ദം ..
മലകളിൽതട്ടി പ്രതിധ്വനിച്ചു..
വിണ്ണിനെ കീറിമുറിച്ചുകൊണ്ടാ .. പക്ഷി,
കാടടക്കിപ്പാഞ്ഞടുത്തു..
പൊത്തിന്നടുത്തായ് മരത്തലപ്പിൽ .

ആ മരച്ചില്ലയ്ക്ക്മേലെ, യിരുന്നും
ഒളിഞ്ഞും തിരിഞ്ഞും ഒളികണ്ണ് പാത്തും -
കൊണ്ടാരെയോ ? പേടിച്ച് നാണം കുണുങ്ങി -
കൊണ്ടായിലച്ചാർത്തിൽ പതുങ്ങിനിന്നൂ..
ആരാനുംകണ്ടോയെന്ന് ചുറ്റുപാടും -
തലപ്പാവ്ചുഴറ്റി പതുങ്ങിനിന്നു. പിന്നെ,
ഒച്ചയുണ്ടാക്കാതെ വന്നു..
പൊത്തിന്നരികിലായ് വന്നി,രുന്നു.

മുട്ടവിരിഞ്ഞ് പുറത്ത് വന്നു..
മൂന്ന് പിഞ്ചോമനകുഞ്ഞിക്കിളികളും ,
വായ്പിളർന്നൊച്ചയുണ്ടാക്കി..
അമ്മക്കിളി താരാട്ട്പാടീ..

കൊക്കിൽനിന്നോരോ പഴങ്ങളായ്  ഇണയുടെ ,
കൊക്കിൽപകർന്നിടുന്നു.. ആൺപക്ഷി,
സ്നേഹംനിറച്ച് പകർന്നിടുന്നു.
കൊക്കുകൾ തമ്മിലുരുമ്മിയാകാഴ്ചയിൽ,
കന്യാവനങ്ങൾ കുളിരണിഞ്ഞു..

അടയിരുന്നേറെ തളർന്നതല്ലേ?
തൂവൽ കിളിർത്തിടേണ്ടേ ?
സുന്ദരിയായിടേണ്ടേ?
കുഞ്ഞുങ്ങളെക്കൂട്ടി പോയിടേണ്ടേ?
പാറിപ്പറന്നിടേണ്ടേ ? ഒന്നായ് ,
പാറിപ്പറന്നിടേണ്ടേ?

അടയിരുന്നേറെ തളർന്ന പെൺപക്ഷിയ്ക്ക്,
മരയോന്ത് വേണം മരുന്നിനായി ,
ഇണയെത്തനിച്ചാക്കി മറയുന്നൊരാൺ പക്ഷി,
മരയോന്ത് തേടിയലഞ്ഞൊരുനാൾ ,
മലയായമലയൊക്കെ പിന്നിട്ട്, പിന്നെ
ഒരുമരച്ചോട്ടിൽ ചെന്നിരുന്നു.

നിദ്രകൊള്ളും വനത്തിന് നടുവിലായ്
അസ്വസ്ഥമാകും മനസ്സുമായി,
ഏറെപ്പറന്ന് തളർന്നപക്ഷി, 
സുഖനിദ്രയിലാണ്ടുപോയി.

എവിടെനിന്നോ വന്നൊരു പെരുമ്പാമ്പിന്റെ ,
വായിലാദ്യം തലപ്പാവമർന്നു..
തലയും ഉടലും അകത്താക്കി,മെല്ലെ -
പ്പിടയുമാ പക്ഷിയെ ഒന്നാകെയും.

ചിറകടിയൊച്ചയിൽ കാടുണർന്നൂ..
ചിതറിത്തെറിച്ചിലച്ചാർത്തുകളും,
അതിലിരുന്നാ മഞ്ഞ്തുള്ളികളാൽ ..
ആ വനഭൂമി പൊഴിച്ചു..കണ്ണീർ.

പൊത്തിന്റെയുള്ളിലായ് പെണ്ണൊരുത്തി,
കുഞ്ഞുങ്ങളെച്ചേർത്തുറങ്ങിടുന്നു,
പെട്ടെന്ന് ! ചങ്കിലൊരു വെള്ളിടി വീണു - 
ണർന്നു..ഇണക്കിളി കൺതുറന്നു ,
നേരംവെളുപ്പിച്ച് കാത്തിരുന്നു.

ഇരുളും വെളിച്ചവും മാറിമാറിവന്നു,
ജീവനാഥൻ വന്നെത്തിയില്ലാ..
അമ്മയും കുഞ്ഞുങ്ങളും വിശന്ന് തളർന്നാ,
പൊത്തിനുള്ളിൽക്കിടന്ന് ചത്തു.

ഒരിണയെമാത്രമേ ജീവിതത്തിൽ,
ഈ പക്ഷിവർഗ്ഗത്തിനൊള്ളു പോലും
ഇരതേടിപോകുന്ന ആൺപക്ഷി, തിരികെ വന്നില്ലെങ്കിൽ
അമ്മയും കുഞ്ഞുങ്ങളും പൊത്തിനുള്ളിൽ,
ജീവൻ വെടിഞ്ഞിടേണം .. ഇവയ്ക്ക്,
'ഇത് ഒരാചാരമാണ് പോലും'.

മഴകാത്തിരിക്കുന്ന വേഴാമ്പലെ..
മലമുഴക്കിപ്പക്ഷി വേഴാമ്പലെ..
ആചാരമിന്ന് പാഴ്ചാരമായ് മാറുമ്പോൾ ,
ദുരാചാരമെന്നേ.. പറയേണ്ടു പക്ഷീ..
കാലംകഴിയുമ്പോൾ മാറേണ്ട നിന്റെ ,
കഥയിനി പാഴ്കഥയാകേണ്ടയോ?

   - ഉണ്ണികൃഷ്ണൻ ബാലരാമപുരം



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ