കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി
കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി
കതിരുതിര്‍ പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ തങ്ങി
ഒഴുകുമുടയാടയിലൊളിയലകള്‍ ചിന്നി
അഴകൊരുടാലാര്‍ന്ന പോലങ്ങനെ മിന്നി
മതിമോഹന ശുഭനര്‍ത്തനമാടുന്നയി മഹിതേ
മമമുന്നില്‍ നിന്നു നീ മലയാളക്കവിതേ
അതിധന്യകളുഡുകന്യകള്‍ മണിവീണ കള്‍ മീട്ടി
അപ്സരരമണികള്‍ കൈമണികള്‍ കൊട്ടി
സതതസുഖസുലഭതതന്‍ നിറപറവെച്ചു
ഋതുശോഭകള്‍ നിന്‍മുന്നില്‍ താലം പിടിച്ചു
തങ്കത്തരിവളയിളകി നിന്‍ പിന്നില്‍ തരളിതകള്‍
സങ്കല്പസുഷമകള്‍ ചാമരം വീശി
കണ്ടൂ നിന്‍ കണ്‍കോണുകള്‍ ഉലയവെ കരിവരി-
വണ്ടലയും ചെണ്ടുലയും വനികകള്‍ ഞാന്‍
ആയിരം സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നവുമായെ ത്തി
മായികേ നീ നിന്നുടെ നടനം നടത്തീ
പുഞ്ചിരി പെയ്തു പെയ്താടു നീ ലളിതേ
തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച കവിതേ
അഞ്ചിക്കുഴഞ്ഞഴിഞ്ഞാടു ഗുണമിളിതേ
കുഞ്ചന്റെ തുള്ളലില്‍ മണികൊട്ടിയ കവിതേ
പോവുന്നോ നിൻനൃത്തം നിര്‍ത്തി നീ ദേവീ
പോവല്ലേ പോവല്ലേ പോവല്ലേ ദേവി
തവകേശഭാരത്തിലൊരു നാരു പോരും,
തരികെന്നെത്തഴുകട്ടെ പെരുമയും പേരും
മുനിമാരും മുകരുന്ന സുഖചക്രവാളം
പുണരുന്നു പുളകിതം മമ ജീവനാളം !!
==================================
From സുഭാഷിതം 7-8
(To be copied to book form)
ഉത്തരം കണ്ടെത്തിടേണ്ടും ചെറുതാകും
ചിന്താവിഷയം മാത്രമല്ലീ ജീവിതം
അജ്ഞേയമായ കാര്യങ്ങൾ നിറഞ്ഞുള്ള
ഊർജ്ജമേറും കാലമെന്നോരവസ്ഥയാം
ശാന്തത കൈവരിച്ചീടേണമെപ്പൊഴും
ശക്തിയും നിർബന്ധവും കാട്ടിടാ തഥാ
ആയാസവും ത്യജിച്ചർപ്പിക്കു വിശ്വാസം
ആകാമത് നന്മക്കായെന്തുവന്നാകിലും
ആത്മശോധനം സ്വന്തം ചിന്തകൾക്കു മേൽ
ആധിപത്യം ഉറപ്പാക്കേ തുടങ്ങിടും
ചിന്തകൾക്കുമേലില്ലെന്നാൽ നിയന്ത്രണം
എന്തുചെയ്താലുമുണ്ടാകാ നിയന്ത്രണം
പാകപ്പെടുത്തുവാൻ നിങ്ങളേയിവ്വിധം
പോരാട്ടമോരോന്നുമേകി സംഭാവന,
നേരിട്ട ബുദ്ധിമുട്ടൊക്കെയും തന്നുടെ
വീര്യത്തെയുത്തേജിപ്പിക്കാനുതകീടും
വഞ്ചകർ തന്മുന്നിലെത്തിച്ചിടും സ്വന്ത-
മജ്ഞതക്കു കൊടുത്തീടവേണം മാപ്പ്.
നല്ല ഹൃദയങ്ങൾ വേർതിരിച്ചറിയാ
നല്ലതല്ലാത്ത ഹൃദയത്തേയെപ്പൊഴും
മാംസപേശിക്കു തുല്യമാണല്ലോ ആത്മ-
വിശ്വാസവും, കാരണം മെരുക്കും തോറും
ശക്തിയേറീടുമെന്നുള്ളതാം വാസ്തവം,
ശീലിപ്പിക്കൂ മനഃശക്തിയേയെപ്പൊഴും
ചെയ്യുവാനാകിൽ സ്വയം, പാടവമല്ലോ;
ചെയ്യേണ്ടതെ പ്രചോദനം നിശ്ചയിക്കിൽ
തീരുമാനിക്ക മനഃസ്ഥിതിയാകും ചെയ്-
തീടുവാനാമെത്ര കേമമായെന്നതേ
കല്പിച്ചിടായതിർരേഖയൊരിക്കലും
കെൽപ്പില്ലയെന്നും പറഞ്ഞീടവേണ്ടഹോ
ജീവിക്കയല്ലയോ നാമിന്നതിരൊന്നു-
മാവശ്യമില്ലാത്തതായ ലോകത്തിലായ്
ശാന്തത കൈവരിക്കൂ ധൃതിപ്പെടേണ്ടാ,
ശക്തി പ്രയോഗിക്കവേണ്ട, ക്ളേശിക്കേ ണ്ട
വിശ്വസിച്ചീടു സംഭവിച്ചീടുന്നതിൽ
ആസ്വദിക്കൂ ഒപ്പമുള്ളൊരാ യാത്രയിൽ
സുന്ദരീ സുന്ദരന്മാർ തമ്മിലുള്ളോരു
സ്നേഹമാവില്ലാ യഥാർത്ഥ സ്നേഹ, മെന്നാൽ
സൗന്ദര്യമോലുന്ന രണ്ടു ഹൃദയങ്ങൾ
തന്നുടെ സ്നേഹമാകും യഥാർത്ഥ സ്നേഹം
നല്ല കൂട്ടുകെട്ടിൽ നിന്നുള്ള ലാഭമാ-
കില്ലായവരിൽ നിന്നും ലഭിക്കുന്നവ.
നമ്മളെത്ര മെച്ചപ്പെട്ടവർമൂലമെ-
ന്നുള്ളതായീടണം സൗഹൃദത്തിൻ ഗുണം
സന്തോഷത്തെയാകർഷിക്കുന്നതിന്നുള്ള
കാന്തത്തെ പോലെയാം ശുഭാപ്തി വിശ്വാസം.
നാം ശുഭാപ്തിവിശ്വാസത്തോടിരിക്കു കിൽ
നമ്മെ തേടും നല്ലവർ, നല്ലകാര്യങ്ങൾ
വിടർത്താത്തപക്ഷവും കൊണ്ടിരുന്നാ
ലെ-
വിടെത്തീടാനാകുമെന്നൊന്നുമറിയാ
ജീവിതം സ്വയം മനസ്സിലാക്കുകെന്ന-
താവില്ല,രൂപപ്പെടുത്തെന്നതാവശ്യം.
സങ്കടങ്ങൾ നമ്മളേ മാറ്റിടേ ദയാ-
ശീലരായ്, തോൽവി ഗർവ്വില്ലാതെയാ ക്കിടും
സാമർത്ഥ്യമേകേ പരീക്ഷണങ്ങൾ മനഃ
സ്ഥൈര്യമോ നമ്മെ മുന്നോട്ടു നയിച്ചിടും
നിർത്തൊലാ നിസ്സാര കാര്യത്തെചെയ് വത-
ന്യർക്കു സഹായമായ് മാറുന്നവയെങ്കി ൽ
സംഭവ്യമാകാമവർതൻ മനസ്സുകൾ
സ്വായത്തമാക്കിടാമത്തരം ചെയ്തികൾ
ആദരിക്കവേണം സ്വന്തം ശരീരത്തെ
ആഗ്രഹിക്കേ മുടക്കം ഏതുനേരവും.
വിശ്രമം തേടിൽ മനസ്സിനേയുമൊപ്പം
ആശ്വാസമാരാഞ്ഞിടിൽ സ്വയംനിങ്ങളേ
ദ്രവ്യം കൊടുത്തു വാങ്ങാനാക ജീവിതം
ദുഃഖിക്കുകിൽ ഭൂതകാലം വരുകില്ലാ
എപ്പൊഴും സന്തോഷവും നേരുമുണ്ടാക
എങ്കിലും നന്നായി ജീവിക്കാനായിടും
വന്നിട്ടുപോയ് മറഞ്ഞയോരോ മാത്രയും
വീണ്ടും വരില്ലെന്ന വാസ്തവം മനസ്സി-
ലാക്കുകിൽ ജീവിതം ഏറെയർത്ഥവത്താ യ്,
ലാളിത്യമുള്ളതായ്, മാറിടും നിശ്ചയം
നിയന്ത്രിച്ചുകൊണ്ടും മോചനംനൽകി യും
നയിക്കുന്നു നാമീ ജീവിതത്തോണിയേ
അധ്വാനശീലത്തിനും വഴങ്ങലിന്നും
മദ്ധ്യത്തിലായി ജീവിക്കാൻ പഠിച്ചിടൂ
ആയിരം കാരണങ്ങൾ ജീവിതം നൽ കെ
ആവോളം പൊട്ടിക്കരഞ്ഞീടുവാനാ യി,
ചൊന്നിടൂ ജീവിതത്തോടായ് തനി ക്കുണ്ട്
മന്ദസ്മിതം തൂകിടാനേറെ കാരണം
തീവ്രമായുള്ളോരു സംഭവം ഉണ്ടാകെ
ജീവിതത്തിൽനിങ്ങടേത,ന്നറിവാകും
നേരായ വ്യക്തിത്വമന്നേവരെയൊപ്പം
നിൽക്കുമെന്നോതിയസ്നേഹിതർ തന്നു ടേ!
മൂഢത്വമെന്നതാകേണമെന്നില്ലോര-
ബദ്ധമെന്നാലോ ദുർവാശി കാണിച്ചിടിൽ
തന്റെ മൂഢത്വത്തെ ബുദ്ധിയെന്നു, സമ്മ-
തിക്കെന്നതായിടാ സാദ്ധ്യമാകും പൊരു ൾ
സൌഹൃദം തരും ആശ്രയം ക്ഷീണിച്ചിടേ
സ്വാന്തനം ഏകും കരഞ്ഞീടും വേളയിൽ
മാർഗ്ഗങ്ങളിൽ മാർഗ്ഗദർശിയായും വിജ-
യങ്ങളിൽ കരുത്തായും സൗഹൃദം വരും
എന്തെങ്കിലും തെറ്റു ചെയ്തുപോയീ ടിലും
സത്യം വെളിവാക്കീടുന്നതാം മാന്യത
ആത്മാഭിമാനം വിഴുങ്ങിയിന്നേവരേ
ആരുമേ ചത്തുപോയിട്ടില്ലറിഞ്ഞിടൂ
ആത്മാവിനും ഹൃത്തിനുമെന്നും പീഡനം
നൽകുന്നതെന്തിനേയും ധൈര്യമോടേയ-
കത്തുനിന്നുംത്യജിക്കാനുള്ള തീരുമാ-
നത്തെയാണുത്തമം എന്നുചൊല്ലീടുക
പ്രസാദാത്മകത്വത്തോടാകവേണം ദി-
വസത്തെത്തുടങ്ങീടവേണ്ടുന്ന,തേ പോൽ
ക്ഷന്തവ്യമാം മനസ്സിന്നാലെയോരോ ദി-
നാന്ത്യം കുറിക്കയും ചെയ്യുന്നതുത്തമം
താഴേക്കു വീഴുന്നതാകാ പരാജയം,
തോൽവിയുണ്ടായിടും വീണസ്ഥലത്തു നി-
ന്നെഴുന്നേൽക്കുവാനായിട്ടാകാതെവന്നാൽ,
എഴുന്നേറ്റുമുന്നോട്ടു പോകാതെവന്നാൽ
പ്രശ്നങ്ങളിൽനിന്നുമോടിപോയീടുകിൽ
വിശ്ലേഷവും അകന്നുപോകും ദൂരേക്കു
പ്രശ്നങ്ങളിൽ നിന്നു രക്ഷനേടീടുവാൻ
പ്രശ്നത്തിനുത്തരം കാണുന്നതുത്തമം
സ്വായത്തമായുള്ളതെക്കൊണ്ടൊരിക്കലും
സ്വന്തം വലിപ്പം അളന്നു നോക്കീടൊലാ.
സ്വാധീനമാക്കിയ ഹൃത്തുമംശംചെയ്ത
സൗഹൃദവും പ്രസാദങ്ങളും കൊണ്ടാ ക്കു.
ലക്ഷ്യമെത്താൻ മാത്രമൂന്നൽ കൊടു ക്കുകിൽ
ലക്ഷ്യമെത്തീടുമെന്നാൽ വളർച്ചയെത്താ
വളർച്ചക്കൂന്നൽ കൊടുക്കെ ലക്ഷ്യമെ ത്താൻ
വളർച്ചയും ലക്ഷ്യവുമൊന്നിച്ചുനേടാം
തെറ്റുചെയ്തു പാപിയായി മാറീടവേ
ദേവാലയദൈവം തുണക്കായ് വരില്ലേൽ
തന്നുടേയുള്ളിലല്ലോ വസിപ്പൂ ദൈവം
എന്നുചിന്തിക്കൂ ഒഴിവാക്കാം തെറ്റുകൾ
ആരും മുഴക്കാതിരിക്കിൽ ഘടികാരം
ആരവം ഉണ്ടാക്കുകില്ലതേപോൽതൻവി-
കാരത്തെയൊളിപ്പിച്ചുവക്കിൽ വിലയി ല്ലാ,
ആരും ഗ്രഹിക്കാതെപോകിൽ അതേപ്പ റ്റി
അനുതാപവിവശതയുണ്ടാകിലനുദിനം
അകതാരിലൊരുതിരിനാളംകൊളുത്തിടൂ
ചെയ്തോരന്യായങ്ങളെയവിടേറ്റു ചൊല്ലീടിൽ
പെയ്തൊഴിയും മാനതാരിൻ പിരി മുറുക്കം
(ബന്ധങ്ങളും കാര്യസിദ്ധിയുമാരുടേം
ബുദ്ധിയേയാശ്രയിച്ചാവില്ലയുണ്ടാക.
ചിന്തതൻശേഷിയും നേരുള്ളചെയ്തിക
ൾ
ചാർത്തുംമഹത്വവും തന്നെയാം കാരണം)
(Repeat?)
(Corrected upto hrere)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ