വർഷത്തിൻ ഹർഷം
വാനത്തു പാറിക്കളിച്ചു നടന്നോരു
വെൺമേഘമാലാഖമാർക്കു തോന്നി
വെൺമേഘമാലാഖമാർക്കു തോന്നി
നനവുള്ളതെന്തോ കയറുന്നുവല്ലോ
നിനയാത്ത നേരത്തിടയിലേയ്ക്ക്
നീരാവിയാണതെന്നറിയേയവർക്ക്
കരയേണ്ടി വരുമെന്നുറപ്പ് വന്നു
കരയേണ്ടി വരുമെന്നുറപ്പ് വന്നു
കറുപ്പ് മേലങ്കിയും കദനവും പേറി
കാർമേഘമാം പയോധരമായ് മാറി
കാർമേഘമാം പയോധരമായ് മാറി
മയിലുകൾക്കുന്മാദമേറീട്ടിണയെ
മയക്കീടുവാനായി നൃത്തമാടി
വാനത്ത് പയോധരമിരുണ്ടു തുടങ്ങേ
വരണ്ട ധരണിക്ക് പ്രത്യാശയേകീട്ട്
തുള്ളിയായ് കണ്ണുനീരാദ്യമുതിർത്തിട്ടു
തുരുതുരെ പെയ്തിട്ട് മഴയായ് മാറീട്ട്
തുരുതുരെ പെയ്തിട്ട് മഴയായ് മാറീട്ട്
വീഴുന്ന വേളയിൽ കണ്ടൂ വഴിയിലായ്
മഴവില്ലിൻ മാദക വർണ്ണ ചിത്രം
കദനം വെടിഞ്ഞിട്ട് ഹർഷമോടെ പിന്നെ
കിന്നാരം ചൊല്ലിത്തകർത്തങ്ങു പെയ്തു
കിന്നാരം ചൊല്ലിത്തകർത്തങ്ങു പെയ്തു
കുളിരിൻ തരികളെറിഞ്ഞു കളിച്ചു,
കുളിരല വീശിപ്പതിച്ചു താഴേയ്ക്ക്
പുഴതന്നിൽ വീണിട്ടു തുള്ളിക്കളിച്ചു
ആഴക്കിണറ്റിലായ് വീണിട്ടൊളിച്ചു
ആഴക്കിണറ്റിലായ് വീണിട്ടൊളിച്ചു
ചേമ്പിലേൽ വീണിട്ടൊന്നാടിക്കളിച്ചു ക-
രിമ്പാറേൽ വീണിട്ടു കുതിച്ചു മേലോട്ട്
എന്നിട്ടു വീണിട്ടു ചിന്നിച്ചിതറീട്ടു
ഒന്നാകുവാനോടിയൊഴുകിയെത്തി
വയലിലോ വീണ് താളം കെട്ടിനിന്നിട്ടു
പൊയ്കയിൽ വീണുലയിച്ചങ്ങു ചേർന്നു
വേഴാമ്പൽ തന്നുടെ ദാഹവും തീർത്തിട്ടു ,
കേഴുന്ന ഭൂമിയ്ക്കൊരാശ്വാസമേകീട്ട്,
പുഴയിലൊഴുക്കിൻ്റെയാക്കവും കൂട്ടീട്ട്
കേഴുന്ന ഭൂമിയ്ക്കൊരാശ്വാസമേകീട്ട്,
പുഴയിലൊഴുക്കിൻ്റെയാക്കവും കൂട്ടീട്ട്
വഴിയോരയഴുക്ക് തുടച്ചെടുത്തിട്ട്
വറ്റിയ കൂപത്തിൻ വയറും നിറച്ചിട്ട് ,
വറ്റും താടാകത്തിൻ പള്ള നിറച്ചിട്ട്
വിയർക്കും പ്രകൃതിക്കു കുളിരേകിയിട്ട്
വാടുന്ന ചെടികൾക്ക് ജീവൻ പകർന്നിട്ട്
വിണ്ടോരുപാടത്തെവിള്ളൽ നികത്തീട്ടു
വിത്തിടാൻ പാകത്തിൽ പാടം നനച്ചിട്ട്
വായുവിലലിഞ്ഞ മാലിന്യങ്ങൾ മാറ്റീട്ട്
വർഷം ചൊരിഞ്ഞേറെ ഹർഷമോടെ!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ