2020 ഒക്‌ടോബർ 10, ശനിയാഴ്‌ച

യാത്രാ വിവരണം

സിംലയിലെ  അഞ്ചു  ദിവസങ്ങൾ 

ഞാൻ കേന്ദ്ര ഗവൺമെന്റ് സർവീസിൽ നിന്നും വിരമിച്ചിട്ട് WHO യിൽ സാമ്പത്തിക ഉപദേഷ്ടാവായി, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഒരു World Bank പ്രോജക്ടിൽ ജോലി ചെയ്യുന്ന സമയം.  ജോലി സംബന്ധിച്ച് സംസ്ഥാനങ്ങളിലെ പ്രൊജക്റ്റ്‌ സംബന്ധമായ കണക്കുകൾ പരിശോധിക്കുവാനും എല്ലാ ജില്ലകളിലെയും  Accounts Officer മാർക്ക് പരിശീലനം കൊടുക്കുവാനുമായി  എനിക്ക് എല്ലാ സംസ്ഥാനങ്ങളും കൂടെക്കൂടെ സന്ദർശിക്കേണ്ടതുണ്ട്. 

2010 ജൂലൈ  മാസം. ആ പ്രാവശ്യം എനിക്ക് ഹിമാചൽ  പ്രദർശിന്റെ തലസ്ഥാനമായ സിംലയിലായിരുന്നു പോകേണ്ടത്. നാലു  ദിവസം കൊണ്ട് സംസ്ഥാന തലസ്ഥാനത്തെ ഓഫീസ്സിലെയും ഏതെങ്കിലും ഒരു ജില്ലാ തലസ്ഥാനത്തെ ഓഫിസിന്റെയും   ഇൻസ്‌പെക്ക്ഷനും   Accounts Officer മാരുടെ  പരിശീലനവും നടത്തണം. ഇന്ത്യയിൽ തന്നെ , സിംല, കുള്ളൂ, മണലി, കുഫ്രി തുടങ്ങി  ഏറ്റവുമധികം  ടൂറിസ്റ്റ്  സെന്ററുകൾ ഉള്ള സംസ്ഥാനമാണ് ഹിമാച്ൽ. സിംലയിലും ചുറ്റുമായിത്തന്നെ അൻപതോളം ടൂറിസ്റ്റ് സ്പോട്ടുകൾ! നല്ല അവസരം. മൂന്നോ നാലോ ദിവസത്തെ അവധികൂടിയെടുത്താൽ സ്ഥലങ്ങളെല്ലാം ചുറ്റിക്കറങ്ങാമെന്ന ചിന്തയിൽ ഞാൻ ഭാര്യയേയും ഒപ്പം കൂട്ടി.  സിംല ഓഫീസിൽ നിന്നും വാഹനം ചണ്ഡിഗറിൽ എത്തി ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി സിംലയിലെ അവരുടെ ഗസ്റ്റ് ഹൌസിൽ ആക്കി. ചണ്ഡിഗറിൽ നിന്നുള്ള   110 കി. മീ. യാത്ര തന്നെ അവിസ്മരണീയം. പൈൻ മരക്കാടുകൾ നിറഞ്ഞ മലകളിലൂടെ വളഞ്ഞും പുളഞ്ഞും ഉയരങ്ങളിലേയ്ക്കുള്ള റോഡിൽ നിന്നും താഴ് വാരങ്ങളിലേയ്ക്ക് നോക്കിയാൽ എത്ര നായനാനന്ദകരമായ  കാഴ്ച! ജൂലൈ മാസമായിരുന്നിട്ടും ഉയരത്തിലേക്ക് പോകുംതോറും  തണുപ്പ് കൂടിക്കൂടി വരികയായി.  പകുതി വഴി പിന്നിട്ടപ്പോൾ തന്നെ സൂയിട്കേസിൽ  കരുതിയിരുന്ന കമ്പിളിയുടുപ്പും ഷാളും ഞങ്ങൾക്ക് പുറത്തെടുക്കേണ്ടി വന്നു.  ആ സ്ഥിതിയ്ക്ക് മഞ്ഞുറയുന്ന ശീതകാലത്തെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. എത്തിയ ദിവസം തന്നെ ഞാൻ ഓഫിസിലെത്തി ഔദ്യോഗിക കാര്യങ്ങളും ഒപ്പം ഞങ്ങളുടെ ടൂറിസ്റ്റ് സ്ഥല സന്ദർശനങ്ങളെപ്പറ്റിയും ചർച്ച ചെയ്തു തീരുമാനിച്ചു.  ദിവസവും പത്തു മുതൽ നാലു വരെ ഔദ്യഗിക കാര്യങ്ങൾ.  രാവിലെ ഏഴു മുതൽ 9 വരെയും വൈകിട്ട് 4.30 കഴിഞ്ഞ് സിംലയിലും 4 - 5 km ചുറ്റളവിലുള്ള ടൂറിസ്റ്റ് സെന്ററുകളിലും  കുഫ്രി എന്ന സ്ഥലത്തും പോയിട്ട് അതിനടുത്ത ദിവസം കുള്ളൂ, മണാലി എന്നിവിടങ്ങളിലും പോകുക. അപ്രകാരം പിറ്റേ ദിവസം രാവിലെ 3 km അകലെയുള്ള Jakku  Hills ലേയ്ക്ക് പോയി. പിറകേ അന്നു വൈകിട്ടും തുടർന്നുള്ള മൂന്നു ദിവസങ്ങളിൽ അതുപോലെ മറ്റു കുറേ സ്ഥലങ്ങളിലും 

Jakku Hills  :   സമുദ്ര നിരപ്പിൽ നിന്നും 8000' യിലധികം ഉയരത്തിൽ സിംലയിലെ ഏറ്റവും ഉയരത്തിലുള്ള കുന്ന്. ഇവിടെ നിന്നുള്ള  ശിവാലിക് മലനിരകളുടെ ദൃശ്യം അതിമനോഹരവും  എന്നും  ഓർമ്മയിൽ മായാതെ കിടക്കുകയും ചെയ്യുന്നതാണ്.  പ്രസിദ്ധമായ ഹനുമാൻ ക്ഷേത്രവും ലോകത്തെ ഏറ്റവും ഉയരം കൂടിയ (108') ഹനുമാന്റെ പ്രതിമയും ഇവിടെയാണ്‌.  ആയിരക്കണക്കിന് കുരങ്ങുകളാണ് ക്ഷത്ര മുറ്റത്തും പരിസരത്തുമുള്ളത്.  അല്പം അശ്രദ്ധ കാണിച്ചാൽ കയ്യിലിരിക്കുന്നതെന്തും അവർ തട്ടിയെടുത്തു വൻ മരങ്ങളിൽ കയറിപ്പറ്റും.  എങ്കിലും അവർക്ക് ഏറ്റവും പ്രിയപ്പെട്ട വസ്തു ടൂറിസ്റ്റുകളുടെ  കണ്ണടകളാണ്.  അത് കണ്ടാൽ, സൂക്ഷിച്ചില്ലെങ്കിൽ, അവ തീർച്ചയായും കൈക്കലാക്കി കടന്നുകളയും.  വന്മരത്തിൽ കയറി സ്വന്തം മുഖത്തു വച്ചിട്ടുള്ള അവയുടെ സന്തോഷപ്രകടനം കാണേണ്ടത് തന്നെ. 

The Ridge :   Mall Road ന്റെ വശത്തുള്ള, സിംലയുടെ ഹൃദയഭാഗമാണ് Ridge. അവിടെ നിന്നുള്ള സിംലയുടെ ചുറ്റുപാടുമുള്ള മലനിരകളുടെയും താഴ് വരകളുടെയും കാഴ്ച നയനാനന്ദകരമാണ്. 1857 ൽ ബ്രിട്ടീഷ്കാർ നിർമിച്ച പ്രസിദ്ധമായ  Christ  Church ഒരു Architectural wonder തന്നെയാണ്.  അവിടെ എല്ലാ വർഷവും അരങ്ങേറുന്ന  summar festival വളരെ പ്രസിദ്ധമാണ്.

Kalibari Temple :  4.5 km അകലെയുള്ള വളരെ പുരാതനമായ കാളി ക്ഷേത്രവും ടൂറിസ്റ്റ് കേന്ദ്രമാണ്. കാളിയുടെ ഇവിടുത്തെ പ്രതിഷ്ഠയുടെ പേരു തന്നെ കാളിയുടെ പര്യായമായ 'ശ്യാമള' എന്നാണ്.   ആ പേരിൽ നിന്നാണ് Shimla യ്ക്ക് ആ പേരു കിട്ടിയതും.

Mall Road :   സിംലയിലെ പ്രധാന market place. റോഡിന്റെ ഇരുവശത്തുമുള്ള കടകളിൽ എപ്പോഴും ടൂറിസ്റ്റുകളുടെ തിരക്കാണ്.  ഇവിടെയുള്ള കരകൗശല വസ്തുക്കളും കമ്പിളിത്തരങ്ങളും മറ്റു കൗതുകകരമായ വസ്തുക്കളും വളരെ നല്ല നിലവാരം പുലർത്തുന്നവയാണ്.

Himalayan Bird Park :  ഹിമാലയ സാനുക്കളിൽ കാണപ്പെടുന്ന അപൂർവ ഇനം പക്ഷികളുടെ ശേഖരം ഇവിടെയുണ്ട്.  അതിനു പുറമേ ചുറ്റുമുള്ള മനോഹര ദൃശ്യങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്.

Chadwik Water Falls :  സിംലയിൽ നിന്നും 5 km അകലെ നിബിഢമായ പൈൻ  മരങ്ങളും deodar മരങ്ങളും നിറഞ്ഞ മലനിരകളിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം ടൂറിസ്റ്റുകളുടെ ഇഷ്ട സ്ഥലമാണ്.  നിബിഢവനത്തിൽ കൂടി അങ്ങോട്ടുള്ള യാത്രയും ഒരു പ്രത്യേക അനുഭവമാണ്. 

Summer  Hill :  സിംലയിൽ നിന്നും 5 km അകലെയുള്ള Summer Hill നല്ല ഒരു ടൂറിസ്റ്റ് സെന്റർ ആണ്.  അവിടെ നിന്നും ചുറ്റുപാടുമുള്ള കാഴ്ചകളും വേറിട്ട അനുഭവമാണ്.

Kufri :  സിംലയിൽ നിന്നും 12 km അകലെയുള്ള kufri ഏതൊരു ടൂറിസ്റ്റിനും ഒഴിവാക്കുവാൻ പറ്റാത്ത വിധം പ്രത്യേകതകൾ നിറഞ്ഞ സ്ഥലമാണ് മനോഹരമായ Kufri യും ചുറ്റുപാടും.  Kufri യിലെ പ്രാശാന്തത (tranquility) ഒരു പ്രത്യേക അനുഭവം തന്നെയാണ്.  Honey  Mooners ന്റെ (ഹണിമൂണുകാരുടെ) ഇഷ്ടപ്പെട്ട സ്ഥലം. ശീതകാലത്തു ice skatting നും skiing നും പ്രസിദ്ധം. പ്രസിദ്ധങ്ങളായ   Mahasu Peak ഉം  Himalayan National Park ഉം  ഇവിടെയാണ്‌.  Mahasu peak ലേക്ക് കോവർ കഴുതപ്പുറത്തുള്ള യാത്ര ആരും മറക്കില്ല.  National park ൽ നിന്നും മൂന്നു വശങ്ങളിലും ഉള്ള snow covered മലകളുടെ കാഴ്ചയും ഒരു പ്രത്യേക അനുഭവമാണ്. Yak കളുടെ പുറത്തിരുന്നു ഫോട്ടോ എടുക്കാതെ ആരും അവിടം വിട്ടുപോകില്ല. അതുപോലെ park ൽ  സ്ഥിതി ചെയ്യുന്ന Kufri Fun World ൽ ഉള്ള കൂറ്റൻ  ആകാശ ചക്രങ്ങളിൽ ഇരുന്ന് ഉയരത്തിലേയ്ക്കുള്ള കറക്കവും അതിന്റെ ഏറ്റവും ഉയർന്ന ഭാഗത്തെത്തുമ്പോൾ ചുറ്റുമുള്ള കാഴ്ചയും, go-karting ഉം ( മത്സര ഓട്ടത്തിനുള്ളത് പോലെയുള്ള തുറന്ന ചെറിയ കാർ) പ്രത്യേക അനുഭവമാണ്.

Kufri യിൽ വച്ചു തന്നെ വലിയ മാഴയുണ്ടാകുമെന്നുള്ള സൂചനയുണ്ടായിരുന്നു.  രാത്രി ഹിമചലിലിൽ പൊതുവേ വലിയതോതിൽ മഴയുണ്ടാകുകയും കുള്ളൂ -മണാലിയിലേയ്ക്കുള്ള യാത്ര മുടക്കിക്കൊണ്ട് മണ്ണിടിച്ചിലും ഉരുൾ പൊട്ടലുമുണ്ടായി  road ഗതാഗതം രണ്ടു ദിവസത്തേയ്ക്കെങ്കിലും അസാധ്യമെന്ന് കണ്ടപ്പോൾ ഞങ്ങൾ തുടർന്നുള്ള യാത്രകൾ മതിയാക്കി ഡൽഹിയിലേയ്ക്ക് തിരികെ പോരുകയുണ്ടായി.  എങ്കിലും നാലു ദിവസത്തെ സിംലയിലും ചുറ്റുപാടുകളിലുമുള്ള കാഴ്ചകൾ എന്നെന്നും ഓർമ്മയിൽ തങ്ങിനിൽക്കുവാൻ പോരു ന്നവയായിരുന്നു.









ചാണ്ടി simla  110 km simla കുഫ്രി 14 km
ഹനുമാൻ മന്ദിരം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ