നുറുങ്ങുകൾ 7-8*
copied upto 12/10/23
12/10/23 onwards
'കാലിക'മായിച്ചരിക്കുമീ ലോകത്ത-
കാലത്തില്ലല്ലോ ഫലം കാണ്മതൊക്കെ യും
ലോകമിന്നത്തെപ്പോൽ മാറിച്ചിന്തിക്കെ മാ-
ലോകർക്കനുഭവിക്കേണ്ടതും ചിന്തിതം
'ഘനശ്യാമമേഘങ്ങൾ വാരിപ്പുണരുക
അനവദ്യയനുഭവമല്ലോ കവേ
ആസുഖമനുഭവിക്കെക്കണ്ണടയുകിൽ
ആവില്ലതു ഭയത്താലേയെന്നറിയൂ
ഇന്നേവരേയുളള,യാവിഷ്‌കരണ ത്തിൽ
നിന്നുള്ള പാഠമാകു,മാർക്കും തൻ മനോ-
ഭാവത്തെ മാറ്റുവാനാകിൽ ക്കഴി യുംതൻ
ഭാവിയെത്തന്നെയുംമാറ്റീയെടുക്കു വാൻ
പാഴായിടും ആദരവില്ലാത്ത സ്നേഹം
പ്രത്യാശയില്ലാത്ത സ്നേഹമനു യോജ്യം
ആത്മാർഥതയില്ലേൽ ഭാഗ്യഹീനം, സ്നേഹം
താത്‌പര്യമില്ലാത്ത സ്നേഹം മടു പ്പിക്കും
=================================
എല്ലാ വ്രണങ്ങളേയുമുണക്കീടുവാൻ
നല്ല നൈപുണ്യം മനുഷ്യനു ണ്ടെങ്കിലും
ഏറ്റം പ്രിയമുള്ളോരാലേ പ്രതീക്ഷിക്കാ-
തേറ്റ ക്ഷതമെല്ലിന്നുള്ളിലേക്കെത്തിടും
ഇന്നിന്റെ നമ്മൾക്കു രൂപമു ണ്ടാകുവാ-
നിന്നലത്തെച്ചിന്തകൾതന്നെ കാരണം.
നാളത്തെ ജീവിതം രൂപപ്പടുത്തുവാൻ
നാം നിയന്ത്രിക്കണം ചിന്തക ൾനന്നായി
കാലത്തെയും നെഞ്ചിടിപ്പിനേയും ദൈവ-
കല്പിതത്തേയും തഥാ ജീവിതത്തെയും
ആകാ പിടിച്ചുനിർത്തീടാൻ നമുക്കെന്നാ-
ലാകും ബന്ധങ്ങൾ നിലനിർത്തീടാനായി
അന്യരാരേലും നിരാശപ്പെ ടുത്തീടി-
ലാകുലപ്പെട്ടിടാ, കുറ്റപ്പെടു ത്തിടാ.
കുറ്റപ്പെടുത്തൂ സ്വയം, പ്രതീ ക്ഷ നിങ്ങൾ
കാത്തുസൂക്ഷിച്ചുവെച്ചീടിലായന്യരിൽ
ഏറ്റം മഹത്താകുമാവിഷ്‌കരണമാം
തെറ്റുകൾ സ്വയം തിരിച്ചറി ഞ്ഞീടുകിൽ
സദ്‌വൃത്തിയേറ്റം മഹത്തായി മാറിടും
സ്വന്തമപരാധം ഏറ്റുചൊല്ലീ ടുകിൽ
ആവുംവിധം നല്ലപോലെ ചിന്തിക്കുവോർ
ജീവിതദൈർഘ്യമിരട്ടിയാ യ്മാറ്റിടും
ജീവിതാന്ത്യത്തിൽ തിരി ഞ്ഞുനോക്കീടുവാൻ,
ജീവിച്ചജീവിതം രണ്ടെന്നുമോ ദിക്കാൻ
എല്ലാർക്കുമാഗ്രഹം തർക്കം ജയിക്കുവാൻ
നല്ല ബന്ധങ്ങൾ മുറിഞ്ഞു പോയീടിലും.
വാദങ്ങൾ തോൽക്കിലും ബ ന്ധം മുറിച്ചീടു-
വാൻ പക്വതയുള്ളോരാരും ശ്രമിക്കൊലാ
ജീവിതം ബുദ്ധിമുട്ടിലാകും നേരത്തു-
മേവരും കയ്യൊഴിഞ്ഞെന്നു തോന്നുമ്പൊ ഴും
ഓർത്തിടൂ കൂർമ്മത്തിനും ജയിക്കാമോ ടി
പിന്തിരിഞ്ഞീടാതെ പേർത്തുംശ്രമിക്കുകി ൽ
ജീവിതത്തിൻ സമ്പ്രദായം വഴിതന്നെ-
യാവേണമെന്നില്ല ആയാസ മുണ്ടാക.
കാരണം തന്റെ പ്രതിസ്‌പന്ദന ങ്ങളാം,
നേരെയാമെല്ലാം മനോഭാവം മാറ്റുകിൽ
ആത്മവിശ്വാസമാകും പൂര്‍ണ്ണ തയേക്കാൾ
മേന്മയുള്ള,തെന്തെന്നാലാത്മവിശ്വാസം
തീവ്രമാം കാര്യ'മേറെനന്നാ'യ് ചെയ്തിടേ
തീർത്തിടും 'നല്ലപോ'ലെന്ന താം പൂർണ്ണത
അമൂല്യമാകും നിധിയാകുന്നു നേരം
അതിന്നില്ലൊട്ടും വില, സൗജ ന്യമല്ലോ
തന്നുടേതാകാ,യെങ്കിലും ചെ ലവാക്കാം
എന്നാൽ തിരിച്ചുകിട്ടാ നഷ്ട മായെന്നാൽ
പുഞ്ചിരിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചിട്ടു
പ്രശ്നങ്ങളില്ലെന്നുറപ്പാക്കിടുന്നോരെ
കൈവിടാ, കൂടെനിർത്തീട വേണം തീർച്ച,
കിട്ടാനെളുപ്പമല്ലത്തരംചാർ ച്ചകൾ
ഇത്തിരിപ്പോരും മഴത്തുള്ളി കളല്ലോ
ഒത്തുകൂടിപ്പെരുത്താറായിമാറുന്നു
സാന്ദ്രമായുള്ള ശ്രമങ്ങള ല്ലോയേറെ
സ്ഥൂലമാമന്തരം ഉണ്ടാക്ക ജീവിതേ
ആയുസ്സിന്റെയോരോഘട്ടവും നമ്മളെ
ആവോളം നല്ലപാഠങ്ങൾ പഠിപ്പിക്കും
പാഠങ്ങൾ നാംഗ്രഹിക്കുന്നതുണ്ടോ വൃഥാ
പേജുമറിക്കുന്നോ, ചിന്തനീയമഹോ!
ഇന്നലത്തെ ജീവിതം പരി ജ്ഞാനമാം
ഇന്നത്തെതാകും പരീക്ഷിച്ചു നോക്കലും
നാളത്തെജീവിതം കാത്തിരി പ്പാ,മത്
നേടാൻ പരീക്ഷിച്ചുനോക്കൂ പരിചയം
ആയുസ്സിലുണ്ടാകുമമൂല്യ ക്ഷണങ്ങൾ
പോയിതെന്നാൽ, വന്നിടില്ലാ തിരിച്ചിനീം
നന്മയുള്ളോരുമായൊത്തുള്ള യോർമ്മകൾ
ഉണ്മയായെന്നും നിലനിൽപ്പ തായിടും
കാത്തിരിക്കാൻ വിധിക്കപ്പെട്ട ഏതോരു
കർത്തവ്യവും തിരിച്ചെത്തിടും പുത്തനാം
ആറേഴു ധാർമ്മിക കർത്തവ്യ വുമായി-
ട്ടേറെക്കടുക്കുമൂരാക്കുടുക്കി നൊപ്പം
ചെയ്യുന്നതോ ശുദ്ധമനസ്സാ ലെവേണം
ചോദ്യമാവാ തിരിച്ചൊന്നും അതിന്മേലെ
നിഷ്‌ഫലത്വം തോന്നിടേണ്ടതി ല്ലൊട്ടുമേ
ന്യായമായും അതിൽ തെറ്റില്ല, താം ഹേതു
ആരോഗ്യമുള്ളോരു മനസ്സിന്നാകണം
തീരുമാനിക്കുവാൻ വ്യാഖ്യാനമേകേണ്ട-
താർക്കെന്നുമുത്തരംട്ഏ കേണ്ടതാർക്കെന്നു-
മാരാണതിന്നർഹനല്ലാത്തതെന്നതുംഉ
ഇന്നേവരേയുളള,യാവിഷ്‌ക രണത്തിൽ
നിന്നുള്ള പാഠമാകു,മാർക്കും തൻമനോ-
ഭാവത്തെ മാറ്റുവാനാകിൽ ക്കഴിയുംതൻ
ഭാവിയെത്തന്നെയുംമാറ്റീ യെ ടുക്കുവാൻ
കാലം ഒഴുകിപ്പോകും ജല ത്തിൻസമം
കാണുവാനോ തൊടാനോ ആയിടാ നിർഗ്ഗ-
മിച്ചുപോയൊരാ വെള്ളത്തേ യൊരിക്കലും
മേലിലാവെള്ളം ഒഴുകീടില്ലീ മാർഗ്ഗെ
ആയുസ്സിലുണ്ടായൊരമൂല്യക്ഷണങ്ങൾ
പോയതല്ലോ,വന്നിടില്ലാതിരിച്ചിനീം
നന്മയുള്ളോരുമായൊത്തുള്ളയോർമ്മകൾ-
ക്കെന്നുംനിലനിൽപ്പുണ്ടായീടുമോർത്തിടൂ
ഒറ്റക്ഷണത്തിലീ ജീവിതത്തി ൽവരാ
മാറ്റമൊന്നുമെന്നാലൊറ്റക്ഷണത്തിലെ-
ടുക്കുന്നയേതോരു നിശ്ചയ ത്തിന്നുമാ-
മൊക്കെമാറ്റാനും മറിക്കാനും ജീവിതേ
ജീവിച്ചിരിക്കുന്നതി,ന്നേറെനാ ളുകൾ,
ആവശ്യമായിട്ടു വന്നിടും സംഭവം
ശക്തിയും ബുദ്ധിയും അല്ല, ജീവിക്കണം
യുക്തിപൂർവ്വം പരിതഃസ്ഥിതി യോടൊത്തു
എത്രമാത്രം സ്വത്തെനിക്കു ണ്ടെന്നകാര്യ-
മെത്ര നന്നായിട്ടറിവുണ്ടായീ ടിലും
എത്രേ സമയം തൻകൈവ ശമുള്ളതെ-
ന്നെത്രയേറെക്കണക്കാക്കി യാലും കിട്ടാ
ആയിടാ തത്തയെപ്പോലെ നാം ജീവിതേ
ആകാമെന്നാലോ ഗരുഡനേ പ്പോലവേ
ഏറെച്ചിലക്കേ ശുകം, മൂകൻ ഗരുഡൻ
ഏറെപ്പറന്നങ്ങു വാനോളം പൊങ്ങിടും
ദ്രവ്യമല്ലോ ഏറെ പാപിഷ്ഠമായുള്ള
ആവിഷ്ക്കരണം മനുഷ്യൻ നടപ്പാക്കി.
എന്നിരുന്നാലും മനുഷ്യസ്വഭാവത്തെ
ഏറ്റവും നന്നായളക്കാനതുത്തമം!
യുക്തമാം വാക്കുകൾ കിട്ടില്ല യെങ്കില-
വ്യക്തമാം സാഹചര്യത്തിൽ, ചിരിച്ചിടൂ.
വാക്കുകൾ സംജാതമാക്കി ടും സംഭ്രാന്തി,
വിശ്വാസമേകിടും പുഞ്ചിരിച്ചീ ടുകിൽ.
ലോകമാകെത്തനിക്കെതിരെന്ന തോന്ന-
ലുണ്ടായിതെങ്കിൽ തിരി ഞ്ഞൊന്നു നിന്നിടൂ
സ്വന്തമായെന്നിട്ടെടുക്കൂ ഒരു ചിത്രം,
എന്തത്ഭുതം, ലോകമെല്ലാം തന്റെ പിന്നിൽ!
സന്തോഷമോടെയും ക്ലേശമി ല്ലാതെയും
മുന്നോട്ടുപോകുവാനുള്ളോരു ചിന്തനം
ആഗ്രഹിക്കുന്നതെല്ലാം കിട്ടിടി ല്ലെന്നാൽ
അർഹിക്കുവതെല്ലാം കിട്ടിടും നിശ്ചയം.
തീക്ഷണമാമദ്ധ്വാനമേണിപ്പടിപോലാം
ദൈവയോഗം ലിഫ്റ്റുപോലെ യും കണ്ടിടാം.
കേടുപാടുണ്ടായിടാം ലിഫ്റ്റി നെങ്കിലോ
കൊണ്ടുപോമേണിപ്പടിനമ്മേയുയരത്തിൽ
നന്മയുള്ളോരാകുലപ്പെടേണ്ടതില്ലാ
തിന്മയുള്ളോർതന്റെ മുന്നി ലായ്, കാരണം
ഈ രണ്ടു വർഗ്ഗവും തമ്മിലു ള്ളന്തരം
ആരും തിരിച്ചറിഞ്ഞീടുന്നു വെന്നതാം
ദൈവയോഗം കൂടെയുണ്ടാ കായെപ്പൊഴും
തീരുമാനമെന്നും നമ്മുടെ കയ്യിലാം
തീരുമാനം തന്നിടാം ഭാഗ്യ ത്തെയെന്നാൽ
ദൈവയോഗത്തിനാകാ തീരു മാനിക്കാൻ
നാട്യമില്ലാതുള്ള ജീവിതം മോഹനം;
നല്ല പാഠങ്ങളും,നന്ദി,അംഗീ കാരം
ഒക്കെ നേടേ,ഒഴിവാക്കിടാം പശ്ചാത്താപ-
വും ക്ലേശവും പ്രതീക്ഷയോ ടുള്ളിരിപ്പും
ജീവിതം ബുദ്ധിമുട്ടിലാകും നേരത്തു-
മേവരും കയ്യൊഴിഞ്ഞെന്നു തോന്നുമ്പൊ ഴും
ഓർത്തിടൂ കൂർമ്മത്തിനും ജയിക്കാമോടി
പിന്തിരിഞ്ഞീടാതെ പേർത്തും ശ്രമിക്കുകിൽ
നിന്ദ്യമായിപ്പെരുമാറുന്നയാൾക്കാരെ
ശ്രദ്ധിച്ചിടാ തഥാ പാരുഷ്യം കാട്ടോരെ
മാറ്റിനിർത്തൂ, നമ്മെ താഴ്ത്തി കെട്ടാനായ് ശ്ര-
മിക്കുവോരോടു ദൃഢമായ്പ്പെ രുമാറൂ
സ്നേഹവും ധ്യാനവും, സ്വായ ത്തമാം ക്ഷമാ-
ശീലവും പോലുള്ള ഏറെപ്ര സിദ്ധമാം
ശക്തിയേറും മൂന്നു മാർഗ്ഗങ്ങ ളേതുനേ-
രത്തുമേവർക്കുമുണ്ടാമെന്ന തോർത്തിടൂ
മാറ്റത്തിനായിത്തയാറെടു പ്പോർതന്റെ
മുമ്പിലത്തെത്തെറ്റുകൾ ചൂണ്ടി കാട്ടിടാ
പർവ്വതം കേറാനവർ പ്രയ ത്നിച്ചിടേ
പാറക്കഷണത്താലെറിഞ്ഞീ ടുംപോലത്
വീഥിതന്നിൽ ചിലപ്പോൾ ക ണ്ടിടുമോരോ
വിഘ്നങ്ങളായി തോന്നീടുന്ന കാര്യങ്ങ-
ളായിടാം വീഥി മാറിപ്പോയി,വേ റെ നേ-
രായ പാതയെത്താനുള്ള വരദാനം
പുഞ്ചിരിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചിട്ടു
പ്രശ്നങ്ങളില്ലെന്നുറപ്പാക്കിടുന്നോരെ
കൈവിടാ, കൂടെനിർത്തീട വേണം തീർച്ച,
കിട്ടാനെളുപ്പമല്ലത്തരംചാർ ച്ചകൾ
ദണ്‌ഡനം നമ്മേ കരുത്തരാ ക്കീടവേ
കണ്ണുനീർ ധൈര്യമുള്ളോരാ യി മാറ്റിടും
നെഞ്ചുപൊട്ടും വിഷാദം വി വേകിയാക്കേ
നല്ലോരുഭാവിക്കിതൊക്കെയും യോജ്യമാം
വിശ്രമിക്കില്ലാ വിജയശ്രീലാളി തർ
വീട്ടിൽ തന്നങ്ങിരു,ന്നെന്നാല വർ വിശ്ര-
മിക്കുന്നു ജോലിയിൽ,സ്വപ്ന വും കണ്ടുറ-
ങ്ങിക്കഴിഞ്ഞിട്ടു ലക്ഷ്യത്തി ലെത്തുവാൻ
പാഴായിടും സ്നേഹമില്ലാത്ത യാദരം
പ്രത്യാശയില്ലാത്ത സ്നേഹമ നുയോജ്യം
ആത്മാർഥതയില്ലേൽ ഭാഗ്യ ഹീനം സ്നേഹം
താത്‌പര്യമില്ലാത്ത സ്നേഹം മടുപ്പിക്കും
ബുദ്ധിമുട്ടേറെയുണ്ടാക്കുന്ന കൃത്യമാം
തൃപ്തരാക്കീടന്യരേയെന്നൊരു കാര്യം.
ഏറ്റവും നിസ്സാരമായുള്ള കൃത്യമോ
ഏവർക്കുമേകിടൂ സന്തോഷമെന്നതും
പണ്ടൊക്കെ നമ്മൾക്കു ശ്രദ്ധ യേകിയോർക്കു
വേണ്ടത്ര ശ്രദ്ധ നൽകീടുന്ന താദരം
ജീവിതത്തിന്നേറെ വര്‍ണ്ണപ്പ കിട്ടേകാ-
നാവതുള്ളോരുമായ് ബന്ധമു ണ്ടാക്കിടൂ
ലക്ഷത്തിലുമേറെത്തീപ്പെട്ടിക്ക മ്പുകൾ
വൃക്ഷമൊന്നിൽനിന്നുതീർക്കാ, മതിലൊറ്റ-
ക്കോൽ വൃക്ഷലക്ഷങ്ങളെയഗ്നി ക്കിരയാ-
ക്കീടുവാൻപോരുമെന്നസത്യം മറക്കാ
വ്യാജവേഷം കെട്ടിടാതെ ജീവി ക്കണം
വിശ്വാസമർപ്പിച്ചു സ്നേഹിച്ചി ടവേണം
ശ്രദ്ധിക്കവേണം പ്രതിരോധി ച്ചീടാതെ,
സംവദിക്കേണം വ്രണപ്പെടു ത്തീടാതെ
നിയന്ത്രിക്കുവാനായിയാകാത്തകാര്യ-
ത്തെയോർത്താകുലപ്പെട്ടിടാതുള്ള വീര്യം
പ്രയോഗിക്കയാംനന്നു സൃ ഷ്ടിനടത്താൻ
പ്രയാസപ്പെടേണ്ടാത്തിടത്തൊക്കെമാത്രം.
ന്യായമാം കാര്യങ്ങളെന്നുമെ പ്പോഴുമു-
ണ്ടായെന്നു വന്നീടുകില്ലെന്ന റിഞ്ഞിടൂ
സാധ്യമായീടുന്ന കാര്യങ്ങളെ പ്പൊഴും
സത്യമുള്ളതായിരിക്കേണമെ ന്നില്ല
ന്യായമല്ലാതുള്ള കൃത്യങ്ങളൊക്കെയും
ചെയ്യുന്നതെക്കാളും ഭേദമാ ണൊന്നുമേ
ചെയ്യാതിരിക്കുകിൽ,കാരണം, നാമെന്തു
ചെയ്തുവെന്നാലതെല്ലാം നമു ക്കുമാത്രം
തടസ്സങ്ങളാകും സഹായ ങ്ങളല്ല,
മുടക്കങ്ങളാകും സൗകര്യ ങ്ങളാകാ
മാനുഷന്നെയേറെ ക്ഷമാശീല മുള്ള
മർത്യനായ്മാറ്റീടുകെന്നതറി ഞ്ഞിടൂ
വ്യത്യസ്ത സാഹചര്യത്തി ന്നുതകീടും
കൃത്യമായിട്ടുള്ള വാക്കുകൾ കിട്ടായ്കി-
ലാകാ പരിഭ്രമം, ചിന്താക്കു ഴപ്പവും
ഏകിടൂ പുഞ്ചിരി, ആളേ വശ ത്താക്കു
നന്ദിയും തൃപ്തിയും ഉള്ളതി ൽതോന്നിടേ
നിങ്ങൾക്കു കിട്ടിടും കൂടുത ൽ സന്തുഷ്ടി
സന്തുഷ്ടിയേകിടും തൽക്കാ ലസംതൃ പ്തി
സംതൃപ്‌തിനൽകും സ്ഥിരമാ മാഹ്ലാദവും
സ്പഷ്ടമാക്കുംതൊട്ടറിവേക്കാൾദൃഷ്‌ടികൾ
സ്പര്‍ശനംവാക്കിനേക്കാൾശ്രദ്ധയേകിടും
സൂക്ഷിച്ചുവാക്കുകൾകൈകാര്യം ചെയ്യുകിൽ
അക്ഷികൾഈറനാക്കുംഹൃത്തിനെത്തൊടും
മന്ദസ്മിതം ലേശ,മശ്രുപാതം ഏറെ
മല്ലിടീലേറെയും നർമ്മം കുറച്ചുമേ
വേദനിക്കലേറ്റം നാമമാത്രം നന്മ,
വേദിവിട്ടീടുകീ സാഹചര്യ ങ്ങളിൽ
മൂല്യമേറേയുള്ള നേരവും യോഗ്യനാം
മർത്യനും ഒന്നുപോലുല്‍ക്കൃ ഷ്ടമല്ലയോ
കൈവിട്ടുപോയാലൊരിക്ക ലേലും പിന്നെ
കൈവന്നിടില്ല രണ്ടും മറ്റൊരി ക്കലും
ബന്ധുത്വമെന്നതുദ്യാനതുല്യമല്ലോ
സൗന്ദര്യമുളളതായ്മാറും നനയ്ക്കുകിൽ
ആലിംഗനവും ഉന്മേഷവും സ്നേഹവും
നൽകിശുഷ്കമായിപ്പോകാ തെനോക്കിടൂ
സന്തോഷമോടിരിക്കെ പ്രതി ജ്ഞയാകാ
ക്രുദ്ധനായിട്ടിരിക്കേയുത്തര മേകാ
ദാരുണാവസ്ഥയിൽപെട്ടോരു വേളയിൽ
തീരുമാനങ്ങളൊന്നുമെടുത്തീടൊലാ
പേടിക്ക വേണ്ടില്ല നേരിന്റെ പിന്നാലെ
പോകാ,നുപദ്രവിക്കില്ലായ താരെയും
നമ്മേയുപദ്രവിച്ചീടുന്നതാവട്ടെ
നാംസ്വയം വഞ്ചിക്കയെന്നതും മൗഢ്യവും
10/12/23
യോഗമുണ്ടാക്കുന്നവൻ ബുദ്ധിമാനാകെ
ഭാഗ്യമുള്ളോൻ തക്കയോഗം ലഭിച്ചവൻ
സന്ദർഭമൊക്കെപ്രയോജനപ്പെടുത്തി-
ടുന്നവൻ ജീവിതത്തിൽ ജയിക്കുന്നവൻ
11/12/23
അത്യാഗ്രഹം നിർവ്വഹണത്തിന്റെ മുന്നി-
ലാകുകിലന്തരം മോഹഭംഗമല്ലോ
അത്യാഗ്രഹം നിർവ്വഹണത്തിന്റെ പിന്നി-
ലാകുകിൽ കാര്യസിദ്ധിയാകുമന്തരം
12/12/23
നന്മയുണ്ടാം ധാരണകാക്കുന്നോർക്കൊ ക്കെ
നല്ലനേട്ടങ്ങളേറും ക്ഷമിപ്പോർക്കൊക്കെ
നന്മയേറ്റം വന്നു ചേരുന്നതാവട്ടെ
നിർത്താതെ മുന്നോട്ടു പോകുന്നവർക്കാകും
13/12/23
ഉണ്ടായിടുമീജീവിതത്തിൽ സന്തോഷ-
മുണ്ടാകിൽ മാറ്റങ്ങളെന്നു നാമാശിക്കെ
സംഭവിക്കുന്നതോ മാറ്റമുണ്ടാകുന്നു
സന്തോഷമോടങ്ങു നാമിരുന്നീടവേ
14/12/23
ഉന്മേഷമില്ലയോ, ഭൂതകാലത്തിലും
ഉദ്വേഗമോടെയോ,ഭാവികാലത്തിലും
സ്വൈര്യമോടെങ്കിലോ ഇന്നത്തെ കാല ത്തും
ആരുമേ ജീവിപ്പുവെന്നർത്ഥമായിടും
15/12/23
ശ്രേഷ്ഠമായോരു സമ്പത്തല്ലി സമയം
സൗജന്യമാ,മതിന്നില്ലയൊട്ടും വില
തന്നുടേതല്ലെങ്കിലും വ്യയം ചെയ്തിടാ-
മെന്നാൽ തിരിച്ചുകിട്ടാ നഷ്ടമാകുകിൽ
16/12/23
ജീവിതത്തിന്നു നീക്കങ്ങളനിവാര്യം
സർവ്വപ്രധാനമായീടും സ്ഥിതിഭേദം
വീക്ഷണം മുന്നോട്ടുതന്നെയായീടണം
തീക്ഷ്‌ണവും സമ്പൂർണ്ണവുമാക്കീടാനഹം
17/12/23
ജീവിതം താൽപര്യമെന്നുമുണർത്തീടു-
മാവോളമെന്നതാണല്ലോ പരമാർത്ഥം
കാരണം സന്താപമേറെ നൽകീടുന്ന
കാര്യങ്ങളാമേറെ ശക്തി സമ്മാനിക്ക
18/12/23
ആർക്കും നടക്കുവാനാകുന്നൊരു നല്ല
പൂങ്കാവനം പോലെ രൂപപ്പെടുത്താതെ
ആരുമുയർന്നു ചെന്നെത്തുവാൻ മോഹി ക്കു-
മാകാശതുല്യം ഉയർത്തുതൻ സ്വത്വത്തെ
19/12/23
പോയകാലത്തിലെക്കേടുപാടുകൾ ഒ-
ക്കെയും നന്നാക്കുന്നതിനായ്ശ്രമിച്ചിടാ
സാധ്യമാകില്ലതെന്നാൽ ഭാവികാലത്തെ
സ്ഥാപിച്ചെടുക്കാമതിന്നു ശ്രമിച്ചിടൂ.
20/12/23
എന്തുചിന്തിക്കിലും നിങ്ങളെന്നെപ്പറ്റി
എന്നഹത്തിനുണ്ടാ മാറ്റങ്ങളൊന്നുമേ
എന്നിലെന്തൊക്കെക്കളങ്കങ്ങളുണ്ടെന്നു-
മെങ്ങനുണ്ടായെന്നുമറിയില്ല നിങ്ങൾക്ക്
21/12/23
ആഗ്രഹങ്ങൾ നിശ്ചയിക്കേ മനുഷ്യന്റെ
ആദ്യത്തെ ആവശ്യമെന്താകുമെന്ന,താ
പ്രാഥമ്യതയാകും നിശ്ചയിക്ക വീണ്ടും
പ്രാധാന്യമേതുകാര്യങ്ങൾക്കു നൽകേണ്ടു
22/12/23
ഏറ്റവും ന്യൂനമായിട്ടു പ്രത്യുത്തരം
ഏകിൽ വിമർശകർക്കും കർക്കശ ക്കാർക്കും
ജീവിതം നമ്മുടേതാകും സമാധാന-
മേവുന്നതൊന്നെന്നതിൽ വേണ്ട സംശയം
23/12/23
പുഞ്ചിരിക്കേ മുഖപേശി വിടർന്നിടും
പ്രാർത്ഥിച്ചിടേ മനോഭാരം കുറഞ്ഞിടും
തീർക്കും മനോബലം പൊട്ടിച്ചിരിക്കിലി-
തെല്ലാം പൊലിപ്പിച്ചിടും നല്ല ജീവിതം
24/12/23
ഉപ്പിൻ സമാനമനന്യമാം വ്യക്തിത്വ-
മുള്ളൊരാളാകുവാനായി ശ്രമിച്ചിടൂ
സാന്നിദ്ധ്യമുപ്പിന്റെ തോന്നില്ലയെന്നാല-
സാന്നിദ്ധ്യമാട്ടേ രുചി ഇല്ലാതെയാക്കും
25/12/23
ശൂന്യമായുള്ളോരു ആമാശയത്തിനും
ഒന്നുമേയില്ലാത്തൊരു കീശക്കുമേവം
പൊട്ടിത്തകർന്നോരുഹൃത്തിനും ജീവിത
പാഠം നന്നായിപ്പഠിപ്പിക്കാനായിടും
26/12/23
സ്നേഹിക്കുവാനായി പ്രാപ്തികാട്ടും മന-
സ്സെത്രയോ സൗന്ദര്യമുള്ളയൊന്നായിടും
ശ്രദ്ധയേകുന്നഹൃദയം ഉണ്ടാകിലോ
ശക്തിയുണ്ടാമതിന്നെന്നതും വ്യക്തമാം
27/12/23
ജീവിതത്തിൽ ജയം നേടെയാൾക്കൂട്ടവും
നോവേറുമേകാന്തതേലന്തരാളവും
സൃഷ്ടിച്ചിടേ ജീവിതത്തിലേയേറ്റവും
കഷ്ടകാലം നമ്മെ മാറ്റും മനുഷ്യരായ്
28/12/23
ആഡംബരത്തിനും കള്ളത്തരത്തിനും
അത്യന്തമാണു സംരക്ഷണ വേദനം
സത്യത്തിനും ലാളിത്യത്തിനുമാകട്ടെ
സംരക്ഷണത്തിനായില്ലാ ചെലവൊട്ടും
30/12/23
മനുഷ്യന്റെയേറ്റവും സൗന്ദര്യമുള്ള
മുതൽക്കൂട്ടല്ല വിജ്ഞാനമെന്നറിയൂ
അൻപുള്ളൊരു നെഞ്ചും ശ്രദ്ധിച്ചിടും കാതു-
മന്യരെത്തുണയ്ക്കും ഹസ്തവുമായിടും
31/12/23
വ്യാജസ്ഥിതിയൊട്ടും സത്യസ്ഥിതിക്കൊ ത്തു
യോജിച്ചുപോകില്ലയെന്നതിന്നപ്പുറം
തമ്മിലുണ്ടാക്കിടുമെതിർപ്പും ശണ്ഠയും
തീർത്തും നിരന്തരം എന്നതാം വാസ്ത വം.
01/01/2024
നിങ്ങളിന്നു ജീവിച്ചീടുന്ന ജീവിതം
നോക്കി മിഥ്യാവിചാരം കൊൾവതെത്ര പേർ!
ഏതവസ്ഥേമാട്ടെ, യിന്നിൻ ജീവിതത്തി ൽ
ഏറെമോഹിക്കാതെ, തൃപ്തികാട്ടീടണം
02/01/24
വിശ്വാസമാർജ്ജിച്ചെടുക്കെന്നതെത്രയോ
വർഷത്തെ തീഷ്ണപ്രയത്നത്തിനാലല്ലി!
നഷ്ടമായ് മാറിടാമതൊറ്റമാത്രേലെ-
ന്നേക്കും തിരികെക്കിട്ടാത്തവണ്ണമഹോ!
03/01/24
സ്വന്തം പ്രവർത്തിയിൽ തെറ്റുകൾ കാണു വാൻ
സാധിക്കുവാൻ മടിക്കുന്നോരിലന്തരം
സൃഷ്ടിക്കുവാനായ് ശ്രമിക്കാതെ നമ്മുടെ
സ്വന്തം പ്രതികർതൃത്വത്തെ മാറ്റീടണം
04/01/24
മൊത്തം സമുദ്രത്തിനാകില്ലൊരു കപ്പൽ
മുക്കുവാനുള്ളിൽക്കയറാനായില്ലെങ്കി,-
ലപ്രകാരം നിഷേധാത്മകതക്കക-
ത്തുപ്രവേശിക്കാനനുവാദം നൽകിടാ
05/01/24
സന്തോഷമെന്നോരവസ്ഥയായീടേണ-
മെന്നില്ലയെല്ലാം തികഞ്ഞ സാഹചര്യം
ന്യൂനതയ്ക്കപ്പുറം കാണുവാനായുള്ള
സന്മനോഭാവമാണെന്നതിന്നർത്ഥമാം
06/01/24
നിത്യവുമെന്നപോൽ നാംചെയ്തിടുന്നപ്ര-
വർത്തികൾ രൂപപ്പെടുത്തിടും ജീവിതം
പ്രാവർത്തികമാക്കീടതിന്നാലേ പ്രതി-
പത്തിയും, ശാന്തിയും നന്ദി, കാരുണ്യവും
07/01/24
സൗന്ദര്യമേറ്റവും കൂടുതൽ ഉണ്ടാക
സ്വന്തമാം വസ്തുക്കളിലല്ലെന്നോർ ത്തിടൂ
സംഭവങ്ങൾ, ദൃശ്യം, ഓർമ്മ, സ്ഥലങ്ങൾ
സാമാന്യജനം മന്ദഹാസം ഒക്കെയാം
08/01/24
സ്വപ്നത്തിനായിട്ടുറങ്ങീടവേണ്ടിടും
യത്നമില്ലാതെകണ്ടെങ്കിലോ ലക്ഷ്യത്തി-
ലെത്തുവാനായിട്ടുറക്കമേയില്ലാതെ
യത്നിക്കവേണ്ടിടും എന്നതാണന്തരം.
Copied upto 08/01/24
09/01/24
നേരെന്നു നാം ധരിച്ചീടുന്ന വീഥിയിൽ
നമ്മൾ നടക്കണം കാരണം നമ്മളാം
നമ്മുടേതാകും ഇതിവൃത്തനാടകേ
നമ്മേ നയിക്കുവാൻ പറ്റിയ വ്യക്തികൾ
10/01/24u
ഏറ്റം ചെറുതാകും കാര്യങ്ങളായിടും
ഏറെ സന്തോഷം ജനിപ്പിക്ക ജീവിതേ.
നേർത്ത ദീപം ഇരുട്ടിന്നേ തുരത്തിടും
നിസ്സാരമാമോർമ്മയെന്നും നിലനിൽക്കും
11/01/24
തെറ്റുകൾ തന്റേതു കാട്ടിത്തരുവാനായ്
പറ്റിടും ജ്ഞാനിയാകും വിമർശകന്നെ
കണ്ടുമുട്ടീടുകിൽ കൂടെക്കൂട്ടീടണം
കണ്ടുകിട്ടീയോരു ഗുപ്തമാം ധനംപോൽ
12/01/24
പാഴാക്കരുതൊട്ടുംതന്നെ നേരം പണ്ടു
പാഴാക്കിയോരു സന്ദർഭങ്ങളേയോർ ത്തു
മുന്നോട്ടു നീങ്ങി ആസ്വദിക്കൂ ജീവിതം
പിന്നോട്ടു സഞ്ചരിച്ചീടായൊരിക്കലും
13/01/24
എല്ലാ ദിവസ്സവും നല്ലതാകേണമെ-
ന്നില്ലയെന്നാൽ നല്ലതല്ലാത്ത ദിവസ്സം
നല്ലതായ് മാറ്റുവാനായിടും ആർക്കുമേ
നല്ലപ്രവർത്തികൾ ചെയ്തുകാണിക്കു കിൽ
14/01/24
സംശയാതീതമാം വിശ്വാസമെന്നുമേ
സൂക്ഷിക്കവേണം മനസ്സിലെല്ലാവരും
വാടാത്തവൃക്ഷം മനസ്സിൽവളർത്തുകിൽ
പാടിടുംപക്ഷിയെത്തുമെന്നാം ലോകോ ക്തി
15/01/24
ശബ്ദം ദയ കാട്ടീടാനും, മനസ്സിന്നെ
സത്യത്തിനും, കരത്തേ പരോപകാരം
ചെയ്യുന്നതിന്നും,ഹൃദയം സ്നേഹിക്കാനു-
മായിട്ടുപയോഗിക്കുന്നതല്ലോ നന്മ.
16/01/24
ആരുമേ തെറ്റുകാരല്ലെന്ന നിശ്ചയം
ആത്മബന്ധത്തേയുറപ്പുള്ളതാക്കിടും
വ്യത്യസ്തരാണവർ ധാരണയ്ക്കപ്പുറ-
മത്രമാത്രം നാം ധരിക്കയേവേണ്ടിടൂ
17/01/24
കാപട്യമില്ലാതെയാകണം ജീവിക്ക,
കോപിച്ചിടാതെ പ്രിയം കാട്ടുകവേണം
ശ്രദ്ധിച്ചിടവേണം ന്യായീകരിക്കാതെ
സംവദിക്കൂ മനം വേദനിപ്പിക്കാതെ
18/01/24
മനസ്സല്ലോ തെറ്റു ചെയ്‌വതിൻ കാരണം
മനസ്സിന്നു രൂപാന്തരം സംഭവിക്കിൽ
തെറ്റുകൾക്കന്ത്യമുണ്ടായെന്നു വരുമോ?
തെറ്റുകൾക്കാവർത്തനമില്ലാതാകുമോ?
19/01/24
ദൗർഭാഗ്യമുണ്ടാം ദിനത്തിലൽപ്പമേറെ
നാമാരെയെങ്കിലും സ്നേഹിക്ക നല്ലതാം
എല്ലാർക്കുമായിടാ സ്നേഹിക്കാനെല്ലാരേ-
മെന്നാലുമാർക്കുമാരെയും സ്നേഹിച്ചി ടാം
20/01/24
സ്വാസ്ഥ്യമെന്നതെന്നും ശ്രേഷ്ഠമായു ള്ളോരു
സംഭാവനപോലേയാണെന്നറിയേണം
പ്രത്യാശ കാക്കേണ്ടയെല്ലാവരിൽനിന്നു
ഹൃത്തവർതന്നുടേതാകാ വിശാലമാം
21/01/24
പൂവിന്റെ ചന്തത്തിനാലല്ല, പൂമ്പാറ്റ
പൂവിലെത്തീടുക,തേനുണ്ണുവാനല്ലൊ.
നല്ലോരു മനസ്സുണ്ടേലാരെയും തേടി
നന്മയെത്തും, അതേപോലെന്നറിഞ്ഞിടൂ
22/01/24
വിട്ടുവീഴ്ച ചെയ്കയെന്നതല്ലോ നല്ല
ചിട്ടയിൽ അഭ്യസിക്കുന്നതിന്റെ ഭാഗം
ലേശംകുനിഞ്ഞാലതുതന്നാം ബന്ധത്തെ
ലംഘിപ്പതിൽപ്പരം നല്ലതാം സാമിപ്യം
23/01/24
നേരായ തീർപ്പിരട്ടിപ്പിച്ചിടെ സ്വന്തം
കാര്യങ്ങളെ, തെറ്റാം തീരുമാനത്താലെ
വർദ്ധിച്ചിടും പരിജ്ഞാനം അതിന്നാലെ
വ്യാകുലപ്പെട്ടിടാ, യത്നം തുടർന്നിടൂ
24/01/24
പ്രാധാന്യമിത്തിരി സ്വയമേകെ വല്ല- പ്പോഴൊക്കെയും, സ്വാർത്ഥതയാകാ ഓർത്തിടൂ.
സ്വസ്സമാധാനത്തിനാവശ്യമാമതും
സ്വീകാര്യമന്യർക്കതാവില്ലയെങ്കിലും
25/01/24
വാക്ധോരണിയാവേശം നൽകിടേ മനോ-
വ്യാപാരമോ പ്രകോപിപ്പിക്കചെയ്തിടും
കർമ്മമാകട്ടെയെത്തിച്ചിടും നമ്മളേ
നമ്മുടെ സ്വപ്നഭൂമിക്കടുത്തേക്കായി
26/01/24
കയ്യിലൊന്നുമില്ലേലെപ്രകാരമാകും
കാര്യങ്ങളൊക്കെനാം നിർവ്വഹിക്കെന്ന
തും
കയ്യിലെല്ലാമുള്ള നേരത്തു ചെയ് വതും
തീരുമാനിച്ചിടും ജീവിതത്തിൻ ജയം
27/01/24
- അശ്രുപാതം
ബന്ധവും ഭാഗ്യവും ഉണ്ടാകയെപ്പൊഴും
നേർചിന്തയേയും പെരുമാറ്റത്തിന്നെയും
നേരിലാശ്രയിച്ചാമുണ്ടാവുക രണ്ടും
28/01/24
കാര്യങ്ങളെപ്പലപ്പോഴും തിരസ്‌ക്കരി-
ക്കാൻ പഠിക്കുന്നതെത്രയോനല്ലകാര്യം.
ഉള്ളിൽ സമാധാനമുണ്ടെന്ന ബോധ ത്തെ
ഉണ്ടാക്കുവാനായതു സാദ്ധ്യമാക്കിടും
29/01/24
ആഗ്രഹിക്കുന്നതിന്നായി ശ്രമിക്കായ്കി-
ലാവില്ല നേടുവാനായിട്ടൊരിക്കലും
മുന്നോട്ടു കാലുകൾ നീട്ടിവച്ചില്ലെങ്കി-
ലെന്നും അതേസ്ഥലത്തായിടും നിൽക്കു ക
30/01/24
ഉണ്ടാകണം ശ്രദ്ധ, ഉണ്ടാക്കിടെ ബന്ധം
രണ്ടുകാര്യങ്ങളിൽ,എന്നതോർത്തീടണം.
ആദ്യം അറിയേണം സാദൃശ്യമെന്തെന്നു,
പിന്നെയോ മാനിക്കു തമ്മിലെ വ്യത്യാസം
31/01/24
സൂര്യരശ്മികൾപോലാം മനസ്സിൻ ശക്തി
കേന്ദ്രീകരിച്ചുവെന്നാലോ അവരണ്ടും
പ്രകാശിക്കുംസ്വയം എന്നതിന്നപ്പുറം
പ്രകാശിപ്പിച്ചിടും ഈലോകമാകെയും
01/02/24
ബന്ധങ്ങളും ബന്ധനങ്ങളും ചേരുകിൽ
അന്ധകാരത്തിലായ് പോയിടും ജീവിതം
കാര്യമേയില്ലതിൽ വ്യാകുലപ്പെട്ടിട്ടു
കാര്യമാക്കാതെ ജീവിക്കാൻ പഠിക്കണം
02/02/24
സങ്കീർണ്ണതയേയില്ലാത്തതാം ജീവിതം
സ്പഷ്ടീകരണം അന്യർക്കേകിടാനായി
നിൽക്കാതെ സ്വന്തമാം കാര്യങ്ങൾ മുറ പോൽ
നോക്കിയുംകണ്ടും കഴിഞ്ഞുപോയീടുകി ൽ
( Copied upto 02/02/24 )
03/02/24
വെള്ളം സമാനം ക്രമീകരിച്ചീടുവാൻ
വേണം മനസ്സേതു സാഹചര്യത്തിലും
സ്വന്തമായ് വീഥിയുണ്ടാക്കി മുന്നേറാ നു-
മെന്തുരൂപം സ്വീകരിച്ചുവെന്നാകിലും
04/02/24
എന്തെങ്കിലുമെന്തിനേക്കുറിച്ചുമൽപ്പം
ചിന്തിക്കുവാനും പഠിക്കാനുമായിടും
എന്നിരുന്നാലുമായീടാ,യെല്ലാത്തിനേ
മൊന്നുപോലെല്ലാം പഠിക്കുവാനായഹോ
05/02/24
ഒരു പുത്തൻ ദിനത്തിൻ തുടക്കം ശൂന്യാ-
ക്ഷരപ്പത്രമായി,ട്ടീ ജീവിതത്തിന്റെ.
എത്ര നല്ലോരിതിവൃത്തമായാ ശൂന്യ-
പത്രത്തെ മാറ്റീടുകെന്നതാകും ജയം.
06/02/24
പ്രത്യുത്തരംനൽകുകെന്നതാകും ശക്തി-
മത്തായയായുധം ഏതോരു ഹൃത്തിനും
ആത്മാർത്ഥമായി നമ്മെപ്പറ്റിചിന്തിപ്പോർ-
ക്കുത്തമ പ്രത്യുത്തരം കൊടുത്തീടണം
07/02/24
സത്യത്തെ ചോദ്യത്തിനായ് വിധേയമാ ക്കിൽ
സത്യത്തിനുണ്ടാകുകില്ലോരു മാറ്റവും
കള്ളത്തിനോ അപ്രകാരം വിധേയമാ-
ക്കുന്നതൊട്ടുംതന്നെയിഷ്ടമാകാറില്ല
08/02/24
ലക്ഷ്യത്തിലെത്തുവാനായിശ്രമിച്ചിടൂ
ലക്ഷ്യം അകന്നുപോയീടുന്നതിൻമുൻപെ
സമ്മർദ്ദത്തെയില്ലാതാക്കിടൂ, നിങ്ങളേ
സംഘർഷമില്ലാതെയാക്കുന്നതിൻമുൻപെ.
09/02/24
ഉള്ളൊന്നു ശൂന്യമാക്കീടിലിൽ തലേന്നാൾ
ഉണ്ടായ ദുഃഖങ്ങളൊക്കേയുപേക്ഷിച്ചു,
ഇന്നിന്റെ സന്തോഷമൊക്കെ സൂക്ഷിക്കു വാൻ
ഒന്നോടെ കിട്ടീടുമായിടം ഓർത്തിടൂ
10/02/24
ഓജസ്വിയാമൊരാൾക്കായിടും മാറ്റുവാൻ
ഓരോ തിരിച്ചടീയും തിരിച്ചെത്തലായ്
പ്രമാദം പഠിപ്പായ്, ഭയം വിശ്വാസമായ്
ക്ഷമാചോദ്യത്തെ തീരുമാനങ്ങളായും.
11/02/24
വർഷപാതം തീർന്നിടേ ഛത്രം മടക്കി
വക്കുന്നതിൻ സമം ആദായമറ്റിടേ,
മൂകരാജഭക്തിക്കുമന്ത്യമായീടു-
മെന്നതാണെന്നുമുള്ളോരു ലോകതത്വം.
12/02/24
ആഗ്രഹങ്ങൾ പ്രവർത്തിക്കപ്പുറംപോകെ
അന്തരം തമ്മിലുണ്ടാ,മിച്ഛാഭംഗമായ്
നിനയ്ക്കൂ മറിച്ചാണുണ്ടാകുവതെങ്കിൽ
നിരാശപ്പെടൽ മാറും കാര്യലാഭമായ്
13/02/24
സാമർത്ഥ്യമുള്ളവർ സംവദിച്ചീടവേ
സങ്കല്പരൂപങ്ങൾ,സാധാരണയാൾക്കാർ
സംഭവങ്ങളേയും, ദൗർബല്യമുള്ളവർ
സാമാന്യ ജനത്തെപ്പറ്റിയും വാദിക്കും.
14/02/24
അക്ഷോഭ്യതയെന്നും മർത്യന്നു കിട്ടുന്ന
രക്ഷാകവചത്തിൻ തുല്യമാകും ശക്തി
ബുദ്ധിക്കു മങ്ങൽ വരാതെനോക്കു വാനും
ചിന്തക്കു ശാന്തിയേകാനും ഉതകീടും.
15/02/24
വ്യർത്ഥമായുള്ളോരു വസ്തുക്കളൊന്നു മേ
വാസസ്ഥലത്തോ തൻകീശയിൽതന്നി ലും
ഹൃത്തിലായാലും വിചാരത്തിലാകിലും
എന്തിനായ്സൂക്ഷിക്കണം, ഉപേക്ഷിച്ചിടൂ
16/02/24
ദുർബ്ബലപ്പെടുത്തീടും സാഹചര്യത്തെ
ഓർത്താരുമേ നിരാശപ്പെട്ടിടാതതിൽ
ഒളിഞ്ഞങ്ങിരുന്നിടും യോഗ്യകാല ത്തെ
വെളിച്ചത്തിലെത്തിച്ചുപയോഗ്യമാക്കൂ
17/02/24
മറ്റുള്ളവർ എടുത്തീടും വെറും തീരു-
മാനങ്ങളിൽപ്പെട്ടുഴറീടാതെ നിങ്ങൾ
സ്വന്തം ബുദ്ധിക്കനുസൃതമായ കാര്യം
സ്വയം തീരുമാനിക്കൂ നിർവ്വഹിച്ചീടു
18/02/24
നേതൃത്വമെന്നതായീടേണമെന്നില്ല
നല്ലപോലേ നയിച്ചീടുവാനായ്മാത്ര-
മുള്ളോരു ശേഷി,യെന്നാലതാകും കൂടെ-
യുള്ളോരെയും പ്രാപ്തരാക്കെന്ന പാടവം
19/02/24
സാമർത്ഥ്യമേകാൻ പരീക്ഷണത്തിനാ കും
സന്തോഷമെന്നുമേ മാധുര്യമുള്ളതാം
സന്താപമോ ദയാശീലത്തെയുണ്ടാക്കെ
കൃത്യലോപം ഗർവ്വുമില്ലാതെയാക്കിടും.
20/03/24
അത്ഭുതം തോന്നിടും സംഭവമാകില്ല
ആയിരം സൗഹൃദമുണ്ടാക്ക,യെങ്കിലോ
ആയിരം സ്നേഹിതരെതിർക്കുന്നനേരം
ആലംബമേകുമൊരേയൊരാളത്ഭുതം!
21/02/24
നേത്രവും പൂട്ടി വിശ്വാസമർപ്പിച്ചിടു-
ന്നോരും ശരിയാം വിധം ഗ്രഹിപ്പവരും
തമ്മിലുള്ള ബന്ധമായീടുമേറ്റവും
സാമ്മോഹനമാകും ബന്ധമെന്നോർത്തി ടൂ
22/02/24
സന്തോഷപരിത്രാണം നേടിയെന്നാലെ
സങ്കടത്തേയകറ്റി നിർത്തുവാനായി
നിങ്ങൾക്കു സാദ്ധ്യമായീടുവെന്നുള്ളോ രു
നേരിന്നെയേവരും അറിഞ്ഞീട വേണം
23/02/24
ശ്രദ്ധയും സ്നേഹവും തന്നീടുമാരെയും
ശ്രദ്ധിച്ചിടാതേയിരിക്കായൊരിക്കലും
നക്ഷത്രമെണ്ണീയിരിക്കവേ ചന്ദ്രനേ
നഷ്ടമായെന്നറിഞ്ഞീടു,മല്ലായ്കിലോ
24/02/24
കാലവും ദേഹവും ആസ്തിയും ത്രാണി യും
കൂട്ടായിയെപ്പൊഴും വർത്തിക്കയില്ലഹോ!
സൽസ്വഭാവം, നല്ല ഗ്രാഹ്യ,മാദർശവും
ഉൽസാഹവുമെന്നാൽ ചേർന്നുമുന്നോട്ടു
പോം
(. Copied upto 24/02/24 )
25/02/24
വൃഷ്ടിക്കു തുല്യം മിതമായാകേണം വി-
മർശിക്കയാരെയും; വേരിളക്കാതെയും,
പോഷണം നൽകിയും, കോട്ടം തിരുത്താ നു-
മിഷ്ടമാർഗ്ഗംതേടി സ്വയംവളരാനും
26/02/24
ദൗർബ്ബല്യമെന്തൊക്കെ തനിക്കെന്നറി ഞ്ഞാൽ
ഊർജ്ജസ്വലൻ നിങ്ങളെന്നതാം വാസ് തവം.
വൈകല്യങ്ങൾ അറിഞ്ഞീടിലോ സുന്ദര ൻ
വിജ്ഞനാം തൻതെറ്റിലൂടെപ്പഠിക്കുകിൽ
27/02/24
എപ്പൊഴും പുഞ്ചിരിച്ചേകൊണ്ടിരിപ്പവർ
സമ്പൂർണ്ണജീവിതം കൈവന്നോരായിടാ
ആശയും ത്രാണിയും ചേർന്ന പ്രതിരൂപം
ആയിടാമാതുടർപുഞ്ചിരിക്കു പിന്നിൽ
28/02/24
തെറ്റുകൾ കാണുവാനായി ശ്രമിച്ചിടും
തീർപ്പുകൽപ്പിക്കുന്നയാളായി മാറാതെ
ഗോളടിക്കാൻ ലക്ഷ്യമിട്ടോടിടും കളി-
ക്കാരനാകാനാകണം ശ്രമിച്ചീടേണ്ടു
29/02/24
പ്രത്യാശയെന്നതാകും പുതുക്കീടുവാൻ
പ്രാപ്തിയുള്ളോരു കാര്യം, സംശയമില്ലാ.
പ്രത്യാശ തീർന്നിടിൽ ദിനാന്ത്യമായിടേ,
പിറ്റേന്നു രാവിലേ പുതുക്കാനായിടും
01/03/24
വാക്കുകൾ മനസ്സിൽതാങ്ങാതെ മിക്ക തും
വായുവിൽ ലയിക്കേ, മറ്റുള്ളവയാട്ടേ
ഉള്ളിൽ ഒളിച്ചേറെ രൂപഭേദാദികൾ
ഉണ്ടാക്കിടും ചിന്തയിൽ, സംസാരത്തി ലും
02/03/24
അന്യരാകുന്നേറെ ധന്യരായുള്ളവർ
എന്നുള്ള ചിന്തയേയാവശ്യമില്ലഹോ
വേറിട്ട രീതിയിൽ നമ്മളും ധന്യരായ്
മാറിയിട്ടുണ്ടാകുമെന്നതാം വാസ്തവം
03/03/34
സൗകര്യമുള്ളവർ ഭാഗ്യവാന്മാരാകെ
സാമർത്ഥ്യമുള്ളവർ സൗകര്യമുണ്ടാക്കും
സന്ദർഭസേവകർ നേട്ടമുണ്ടാക്കുവാൻ
സേവിക്കുമാരണ്ടുകൂട്ടരേമൊന്നുപോൽ
04/03/24
പാലവും ഭിത്തിയും നിർമ്മിച്ചിടാനൊരേ-
പോലുള്ള വസ്തുക്കളാണു ചേർത്തീടു ക
ആൾക്കാരെ തമ്മിൽ അടുപ്പിച്ചിടെ പാലം
ആരെയും ഭിത്തി ഭിന്നിപ്പിച്ചു നിർത്തുന്നു
05/03/24
നെഞ്ചിടിപ്പിന്നെയും കാലത്തെയും ഭാഗ-
ധേയത്തെയും ജീവിതത്തെയും നമ്മൾ ക്കു
ബന്ധിക്കാനായിടായെങ്കിലും സാധ്യമാം
ബന്ധിക്കുവാൻ നല്ല ബന്ധങ്ങളേയൊ ക്കെ
06/03/24
പ്രായമാകാ നിയന്ത്രിക്കുവാനോ മാപ്പ-
പേക്ഷിക്കുവാനുള്ള ഹേതുവോ,ഓർ ത്തിടൂ
പ്രായം പതിനാറോ എണ്പതോ ആട്ടെ ,സ്വ-
പ്നം കാണ്മതു നിന്നാൽ പ്രായമായെ ന്നതാം
07/03/24
നമ്മളേയോർത്തിരിക്കാനായിയാരെയും
നിർബന്ധമായുമോർമ്മപ്പെടുത്തവേണ്ടാ.
നിശ്ശബ്ദരായിട്ടു നാമിരിക്കിൽ അവർ
നമ്മുടേയഭാവം എത്രയെന്നോർത്തിടും
08/03/24
ഇഷ്ടമുള്ളോർനമ്മെ വിട്ടുപോയീടിലാ
നഷ്ടം നികത്താൻ തയാറാക്കു ഹൃത്തി ന്നെ.
കണ്ടെത്തിടൂ തന്റെയെത്രയംശം കൂടെ
കൊണ്ടുപോയീയവർ, വീണ്ടും നികത്തിടൂ
09/03/24
ആരെയൊക്കെക്കാണവേണമെന്നു കാ ലം
തീരുമാനിക്കെയീ ജീവിതത്തിൽവേണ്ട-
താരെന്നു മനസ്സും, കൂടെ ജീവിക്കേണ്ട-
താരാകുമെന്ന് പ്രവർത്തിയും തീർപ്പാക്കി ടും
10/03/24
താത്കാലികം മാത്രമായിടാമീ ജീവി-
തത്തിലുണ്ടായീടുമോരോ അവസ്ഥയും
നല്ലസന്ദർഭം പ്രയോജനപ്പെടുത്തൂ
അല്ലാത്തവക്കില്ല നീളമെന്നോർത്തിടൂ
11/02/24
ജീവിതം നമ്മൾക്കു പ്രകൃത്യാ കിട്ടവേ-
ആവേണമെന്നില്ല നല്ലതോ ചീത്തയോ.
വന്നോരു ജീവിതം എന്തായി മാറ്റണം
എന്നു തീരുമാനിക്കേണ്ടതോ നമ്മളാം
12/03/24
താൽപ്പര്യമില്ലാത്ത കാര്യങ്ങളിലായാ-
സപ്പെട്ടു യത്നിക്കിലുണ്ടാം മനക്ളേശം
താൽപ്പര്യമുള്ള കാര്യത്തിലാണെങ്കില-
ത്യാസക്തിയെന്നതാണുണ്ടായിടുന്നതും
13/03/24
സന്തോഷവാനായിരിക്കാൻ ശ്രമിച്ചിടൂ
യാത്രയാരംഭിക്കെ തന്നെയോരോദി നോം
ആനന്ദം കണ്ടിടൂസംഭവിക്കുന്നതിൽ
ആരെന്തു ചൊല്ലിലും മോശമാക്കാദിനം
14/03/24
ആഗ്രഹിച്ചീടുന്നതൊക്കെയും കിട്ടിടാ
അർഹിച്ചിടുന്നതെല്ലാം തന്നെ കൈവരും
അർത്ഥവത്താകുമീ തത്വത്തെയോർക്കു കിൽ
ആയാസമില്ലാത്തതായിടും ജീവിതം
15/03/24
വാർദ്ധക്യമേറിടേ കൂടുതൽ സ്നേഹിതർ
വേണമെന്നുള്ളതിന്നായിടാ മഹത്വം
സൗഹൃദങ്ങൾ കുറച്ചേയുള്ളുവെങ്കിലും
സ്നേഹമാത്മാർത്ഥമായുള്ളതായീടണം
16/03/24
നന്മയുള്ളോരുമായുള്ളോരുബന്ധത്തി-
നുണ്ടായിടും കരിമ്പിന്റേതാം മാധുര്യം
തല്ലിച്ചതച്ചരച്ചാലും പിഴിഞ്ഞാലും
വല്ലാത്ത മാധുര്യമുണ്ടാകുമപ്പൊഴും.
17/03/24
ശാന്തമായുള്ളോരു മനസ്സിന്നായിടും
ചിന്തിച്ചിടുവാനായേറെനന്നായിട്ട്.
മനസ്സിന്ന് ദിവസ്സേന നൽകൂ മൂകമാം
മുഹൂർത്തങ്ങളല്പമെന്നിട്ട് നിരീക്ഷിക്കു
18/03/24
ക്ലേശമുണ്ടായിടേ ആത്മാർഥത കാട്ടൂ
ഐശ്വര്യമുണ്ടാകെ നാട്യം വെടിഞ്ഞിടൂ
ആധിപത്യം കിട്ടെ മര്യാദ കാട്ടിടൂ
ക്രോധമുണ്ടായിടേ മൗനിയായ് മാറിടൂ.
19/03/24
സന്തോഷമോടിരിക്കുന്ന മിത്രങ്ങൾക്ക-
ടിസ്ഥാനമായിസ്വഭാവമൊന്നായിടാ
അന്യോന്യചേതോവികാരം ഗ്രഹിക്കുന്ന-
തിന്നായവർക്കുണ്ടപാരമാകും ശക്തി
20/03/24
തുച്ഛമായോരു തെറ്റിദ്ധാരണ മൂലം
തോഴരായുള്ളവർ ശത്രുവായ് മാറുകിൽ,
ശത്രുതന്നായിരുന്നെന്നുമെന്നുമവർ
മിത്രമാണെന്നവർ നാട്യം മെനഞ്ഞതാം
21/03/24
മല്ലിടേണം തന്റെസ്വന്തം ബലത്താലെ
മറ്റുള്ളവർതന്റെ പാളിച്ചയിലാകാ
നേരായജയം സ്വന്തം ശ്രമത്തിലാണ-
ന്യർതൻ പരാജയത്തിൻ മൂലമായിടാ
22/03/24
കൂട്ടുകെട്ടിൽനിന്നുമേറെപ്പഠിപ്പതിൽ
കൊള്ളാത്തതും നല്ലതും തഥാ വേദനി-
പ്പിക്കുന്നതുമാനന്ദിപ്പിക്കതും കാണും
എങ്കിലും എല്ലാമമൂല്യമായുള്ളതാം
23/03/24
സാധ്യമാകാ നിനക്കെന്നൊരാൾ ചൊല്ലു കിൽ
സത്യമേയല്ലതെന്നേ വിശ്വസിക്കാവു.
ചൊന്നയാളിൻ ക്ലിപ്തതതൻ പ്രതിച്ഛായ
തന്നായിടാമതല്ലാതാക നിങ്ങൾതൻ
24/03/24
കാര്യസിദ്ധിയുണ്ടാകില്ല യദൃച്ഛയാ,
സംരംഭവും സ്ഥിരോത്സാഹവും വിദ്യയും
പാണ്ഡിത്യവും യജ്ഞവും,ചെയ്യുവാനുള്ള
ഇഷ്ടവും ചേരിലേ സാധ്യമാകൂ ജയം.
25/03/24
രാഗമൊന്നുള്ളിലുണ്ടെങ്കിലോ പാടണം
ശൃംഗാരമാത്മാവിലുണ്ടേൽ വെളിവാക്കൂ
പിന്തുടർന്നീടണം കിനാക്കളുണ്ടാകിൽ
സ്വന്തമാം ജീവിതം ജീവിച്ചു കാണിക്കൂ
26/03/24
മറ്റുള്ളവർതൻ വികാരങ്ങൾ നിസ്സാര-
മായിക്കരുതായൊരിക്കലും, കാരണം
ആദ്യ ജയം നമുക്കാണെന്നിരിക്കിലും
ആശങ്ക വേണ്ടിടും കൈവിട്ടുപോമവർ
27/03/24
സ്വാസ്ഥ്യം പരിത്യജിച്ചീടുന്നു മാനുഷർ
സമ്പത്തിനെ സ്വരൂപിക്കുവാനെന്നിട്ടു
സമ്പത്തിനെപ്പരിത്യജിച്ചീടുന്നഹോ
സ്വാസ്ഥ്യത്തെവീണ്ടെടുത്തീടുന്നതിന്നായി
28/03/24
ബന്ധുത്വവും സൗഹൃദങ്ങളും,നോക്കുകി ൽ,
വൃക്ഷങ്ങളെപ്പോലെയാണെന്നു കണ്ടിടാം
ആദ്യമൊക്കെയേറെ ശ്രദ്ധ നൽകീടുകി ൽ
ആശ്രയം തന്നിടും പ്രായമാകേയവർ
29/03/24
ഭാവിയെന്താകുമെന്നുള്ളയാകാംക്ഷയാൽ
ജീവിക്കുവാൻ മറക്കുന്നിന്നു മാനുഷർ
ജീവിതം ആസ്വദിക്കാതെയന്ത്യം വരേം
ജീവിച്ചിടാതെ ജീവിക്കയായി മർത്യൻ.
30/03/24
ആത്മവിശ്വാസമുണ്ടെന്നുകണ്ടാവില്ല
ആർക്കും തടുക്കാനിരുണ്ട കാലങ്ങളെ
എന്നിരുന്നാലും വളർച്ച നേടാനായി
എന്നും ഇരുണ്ടകാലത്തെക്കരുവാക്കാം
31/03/24
നാം സ്വയം തെറ്റുകൾ ചെയ്യുകിൽ മാറിടും
നാംതന്നെ നല്ലോരു വക്കീലായ് നമ്മൾക്കു
മറ്റുള്ളവർ തെറ്റു ചെയ്യുകിൽ മാറിടും
ഏറ്റവും നല്ലോരു ന്യായാധിപനായ് നാം
01/04/24
മാത്രയൊന്നിന്റെ ക്ഷമക്കു തീർച്ച യായും
മാറ്റുവാനായിടും മോശം അവസ്ഥയേ
ആ ഒറ്റ മാത്ര മാത്രം പോരുമല്ലയോ
ആദിനത്തെ മൊത്തം രക്ഷിച്ചെടുക്കു വാൻ
02/04/24
ആഗ്രഹിക്കുന്നോരു ജീവിതത്തിന്നായി
ആവശ്യമുള്ളയധ്വാനമില്ലെങ്കിലോ
ഇഷ്ടപ്പെടാത്തോരു ജീവിതം പേറുവാൻ
കഷ്ടപ്പെടേണ്ടതായ് വന്നിടും ഏറെനാൾ.
03/04/24
ചിന്തിച്ചിടാതെ കാര്യങ്ങൾ നടത്തുകിൽ
ചിന്താവിഷയങ്ങൾ ജീവിതത്തിലുണ്ടാം
ഒന്നും പ്രവർത്തിച്ചിടാതെതന്നെപ്പൊഴും
ചിന്തിക്കിലുമുണ്ടാം പ്രശ്നങ്ങളോർ ത്തിടൂ
04/04/24
ആസൂത്രണം ചെയ്തിടാ തൻ വ്യക്തി ത്വത്തെ
ആർക്കും നടക്കുവാനാകുമാരാമം പോൽ
ആരുമെത്തിപ്പെടാനാഗ്രഹിക്കുന്നോരു
ആകാശതുല്യം രചിച്ചീടിലുത്തമം
05/04/24
തന്നെ താനായിക്കരുതീടുകെന്നതാം
തീർത്തും പ്രയാസപ്പെടുത്തുന്ന സംഭവം
ആർജ്ജിച്ച സംസ്കാരശിക്ഷണാഭ്യാസ ങ്ങൾ
തീർത്തും അതിന്നൊത്തു നിന്നെന്നുവ ന്നിടാ
06/04/24
വർഷങ്ങളോരോന്നുതിർന്നു വീണീടവേ
ഓർമ്മകൾ നമ്മൾക്കനർഘമായുള്ളോ രു
സമ്പത്തുതന്നെയാണെന്നുള്ള ബോധ ത്തെ
സാക്ഷാത്കരിക്കുന്നുവെന്നതാം വാസ്ത വം
07/04/24
മൗന-മന്ദസ്മിതദ്വയം ഏറ്റം ശക്തി-
മത്തായയായുധം തർക്കങ്ങൾ തീർക്കു വാൻ
മന്ദസ്മിതം പ്രശ്നമേറെയും തീർപ്പാക്കെ
മൗനം ഒഴിവാക്കും പ്രശ്നങ്ങളേറെയും
08/04/24
ചിന്തിക്കുവാനേറെ വ്യക്തമാം കാര്യങ്ങൾ
അന്തക്കരണത്തിന്നേകിൽ സുനിശ്ചയം
ആശ്ചര്യമേകിടും സംഭവങ്ങളാലേ
ആകർഷകമാക്കി മാറ്റിടും ജീവിതം
09/04/24
എത്രമാത്രം സമാർജ്ജിച്ചിടുന്നു നിങ്ങൾ
എന്നതാവില്ല പ്രധാനമീ ജീവിതേ
നിങ്ങളീ ജീവിതം ജീവിച്ചു തീർക്കുന്ന-
തെങ്ങനാണെന്നുള്ളതാകുമേറെ മുഖ്യം
10/04/24
ദോഷൈകദൃക്കായിടുന്നയാർക്കും മുഖ-
ദാവിലുള്ള മൂല്യമറിയാമെന്തിന്റേം.
എങ്കിലോ മാഹാത്മ്യമൊന്നിന്റെയും അവ ർ-
ക്കാർക്കും അറിയില്ലായെന്നതാം വാസ്ത വം
11/04/24
ഇന്ദ്രജാലത്തിനും ദുർഗ്രാഹ്യതകൾക്കും
ഇല്ലോരു സ്ഥാനവും കാര്യസിദ്ധികളിൽ
പ്രാവർത്തികമാക്കിൽ നല്ലതാം ചിട്ടകൾ
പ്രാപഞ്ചികമായിട്ടുണ്ടായിടും ജയം
12/04/24
ആശിസ്സുകൾ തേടിയു,മർപ്പിച്ചും തഥാ
ആരിലും നിന്നുമാശിർവാദം നേടിയും
മുന്നോട്ടു ജീവിതത്തേ നയിക്കുന്നതാം
ചന്തമേറും ജീവിതത്തിൻ നിഗൂഢത.
13/04/24
ഏറെ സമ്പത്തുള്ളൊരാൾക്കേതു നേര വും
ഏറെ ശത്രുക്കളും ഉണ്ടാമറിഞ്ഞിടൂ
പാടവം കൂടുതൽ ഉള്ളൊരാൾക്കാകട്ടെ
കൂട്ടുകാരാണേറെയുള്ളതെന്നോർത്തിടൂ.
14/04/24
ഏറ്റവും ലോലമായുള്ളോരു കാര്യമാം
മുറ്റും വികാര പ്രകടനം ജീവിതേ
വേദനിപ്പിക്കാ വികാരം കാട്ടുവോരേ
വിസ്മരിച്ചീടാ നമുക്കാ ഗതി വരാം
15/04/24
സത്യം വെളിച്ചത്തിലെത്തിപ്പെടുമന്ത്യേ.
എത്ര ശ്രമിച്ചുവെന്നാലും മറയ്ക്കുവാൻ,
കള്ളങ്ങളാകട്ടെ താത്കാലികമാകും
കാലതാമസത്തിൽ ഗോപനം ചെയ്‌ത താം.
16/04/24
സംശയാതീതമായെല്ലാം ഗ്രഹിക്കുവാൻ
ഉത്സാഹമുള്ളയാളാണു നിങ്ങളെങ്കിൽ
ജീവിതത്തിലുണ്ടാമോരോ നിമിഷവും
ആവോളമാസ്വദിക്കാനായിടുമല്ലോ.
17/04/24
താഴ്ത്തീടുകില്ലായൊരിക്കലുമേ ജയം
തന്റെ മാനദണ്ഡം നമ്മെ ഉൾക്കൊള്ളു വാൻ
നമ്മൾക്കുയർത്തേണ്ടി വന്നിടും നിശ്ചയം
നമ്മുടേതാം മാനദണ്ഡം അതിന്നായി
18/04/24
ആദ്ധ്യാത്മികമാകും ശാന്തി കൈവന്നിടും
അന്യരേയോ മറ്റു സംഭവങ്ങളേയോ
തന്റെ സ്വകാര്യ സന്ദർഭങ്ങളെയൊന്നും
തെല്ലും നിയന്ത്രിക്കുവാൻ സമ്മതിക്കായ്
കിൽ
19/04/24
അച്ഛനുമമ്മക്കുമാവശ്യമേയില്ല
അശ്രുനിങ്ങൾ ഒഴുക്കുന്നതവർ ചാകെ.
ചൈതന്യമോടിരിക്കെ നിങ്ങൾനൽകിടും
ശ്രദ്ധയും സ്നേഹവും മാത്രമാണാവശ്യം
20/04/24
സ്ഥാനമാനങ്ങൾ താൽക്കാലികം മാത്ര മാം
ഉദ്യോഗനാമങ്ങളോയേറെ കാണില്ല
എപ്രകാരം സേവയന്യർക്കു നൽകിടും
എന്നതെപ്പോഴുമെല്ലാരുമോർക്ക വേണം
21/04/24
എന്തു ചെയ്വതെന്നല്ലെപ്രകാരം ചെയ് വു
എന്തു കാണ്മതെന്നല്ലെപ്രകാരം കാണ്മു
എങ്ങനാം ജീവിതം എന്നതല്ല നിങ്ങൾ
എങ്ങനാം ജീവിപ്പതെന്നുള്ളതാം മുഖ്യം.
22/04/24
മാധുര്യമേറുന്ന വാക്കുകൾക്കെപ്പോഴു-
മാത്മാർത്ഥതയുണ്ടാവേണമെന്നുമില്ല
സത്യമായിട്ടുള്ള വാക്കുകളാകട്ടെ
മാധുര്യമുള്ളതാവേണമെന്നുമില്ല.
23/04/24
സാമർത്ഥ്യമേറിടും ധൈര്യമുണ്ടായിടിൽ
ഉൻമേഷമുണ്ടെങ്കി ലൈക്യം വളർന്നിടും
സ്നേഹം വളർന്നിടും പങ്കുവച്ചീടുകിൽ
ശ്രദ്ധ നൽകീടിലോ ബന്ധം വളർന്നിടും
24/04/24
തെറ്റും അധിക്ഷേപവും തോൽവിയും തഥാ
തള്ളിക്കളയൽ മോഹഭംഗമിത്യാദി
അഭ്യുന്നതിക്കും വളർച്ചക്കുമൊന്നുപോ ൽ
ആവശ്യമല്ലോ, ഒഴിവാക്കാനായിടാ.
25/04/24
പ്രപഞ്ചം തന്നിടും നിശ്ശബ്ദമാം വര-
പ്രസാദത്തിൻ തുല്യമായിടും ബന്ധുത്വം.
ശക്തിമത്താകും പഴക്കമേറീടവേ
ശ്രദ്ധയും വിശ്വാസവും ഏറിവന്നിടും
26/04/24
പ്രായമേറേ വ്യക്തമാകുമാർക്കും നാട-
കീയതക്കും മത്സരത്തിനും പോകൊലാ.
സൗകര്യമുള്ളോരു വീടുമാഹാരവും
ശ്രദ്ധയുള്ളോരുമൊപ്പമുണ്ടേൽ സന്തോ ഷം
27/04/24
നല്ലതോ ചീത്തയോ ആയോരു ജീവിത-
മല്ലാ നമുക്കായി നൽകിയിട്ടുണ്ടാക.
തന്നോരു ജീവിതം നല്ലതോ ചീത്തയോ
എന്നാക്കി മാറ്റുക നാംതന്നെയല്ലയോ
28/04/24
ആശ്വാസമോടുള്ള ജീവിതയാത്രക്കാ-
യാഗ്രഹം നിങ്ങൾക്കു തോന്നുന്നുവെങ്കി ലോ
പ്രതീക്ഷതൻഭാരം കുറച്ചീടവേണ്ടും പ്രയത്നിക്കവേണം അതിന്നായിട്ടേറെ
29/04/24
ജീവിതം ബുദ്ധിമുട്ടിലായീടുമ്പൊഴും
സർവ്വവും മോശമായിട്ടുമാറുമ്പൊഴും
ഓർത്തിടൂ ആമയ്ക്കുമാകും ക്ഷമകാട്ടി ൽ
ഓടിയെത്താനാമൊരോട്ടമത്സരത്തിൽ
30/04/24
സ്വന്തം അറിവില്ലായ്മയെപ്പറ്റി നന്നായ്
ബോദ്ധ്യമായാലതായീടണം പാടവം
ആർജ്ജിക്കുവാനായി എത്തിപ്പെടാനുള്ള
ആദ്യത്തെസോപാനമെന്നതാം വാസ്ത വം
01/05/24
അഭിപ്രായഭിന്നിപ്പുളവാക്കുന്നവ
ഉപേക്ഷിക്കയാകും സ്വീകാര്യ,മോർത്തിടൂ
ആത്മാവുമായിട്ടിണങ്ങീടുവതൊക്കെ
ആകണം സ്വീകാര്യമാക്കേണ്ട കാര്യങ്ങൾ
02/05/24
മുന്നോട്ടു നീങ്ങുക ബുദ്ധിമുട്ടായിട്ടു
തോന്നിടാം മിക്കനേരത്തുമെന്നാലൊന്നു
നീങ്ങുവാനായിടിൽ ബോദ്ധ്യമായീടുമാ
നീക്കമേറ്റം നല്ല തീരുമാനം തന്നെ
03/05/24
വിശ്വാസമെന്നതാം നാനാർത്ഥം പേറുന്ന
ഹ്രസ്വമാകും പദം ഉൽകൃഷ്ടവുമല്ലോ
വിശ്വാസത്തിൽ നമുക്കുണ്ടവിശ്വാസമ-
വിശ്വാസത്തിൽനല്ല വിശ്വാസവുമല്ലോ!
Copied upto O3/05/24
04/05/24
പ്രചോദനംനമ്മെ മുന്നോട്ടുപോകുവാൻ
പിന്തുണച്ചീടുന്ന അംശമാണെങ്കിലോ
അച്ചടക്കം സഹായിച്ചിടും നമ്മളേ
മെച്ചമായിട്ടുള്ള വൃദ്ധിനേടീടുവാൻ
05/05/24
ജീവിതത്തിലേറ്റം തെറ്റാമൊരു കൃത്യം
ഏവരും ചെയ്‌വതാം തന്റെയീ ജീവിതേ
താമസിക്കാനന്യരേ സമ്മതിക്കെന്ന
തെറ്റ,തിന്നർഹരാണോയെന്നു നോക്കാ തെ
06/05/24
വഞ്ചനേം കൃത്രിമോം കാണിപ്പവരല്ലോ
അഞ്ചാതെ ശോച്യമാം നാടകം ഉണ്ടാക്കു
മറ്റുള്ളവർതൻ സഹാനുഭൂതി നേടീ-
ട്ടേറ്റം പ്രയോജനം സ്വന്തമാക്കീടുവാൻ
07/05/24
വേദനാജന്യമാം രൂപാന്തരം സംഭ-
വിക്കെന്നകാര്യമെന്നാലന്ത്യമാകൊലാ
പുത്തനാം സൗന്ദര്യമോലുന്നവേറേ ത-
ലത്തിലുണ്ടാകുന്ന മാറ്റങ്ങളായിടാം
08/05/24
എന്തിന്നുമുണ്ടാകുമത്ഭുതത്തിൻ വശം
അന്ധകാരമാട്ടേ നിശ്ശബ്ദതയാട്ടേ
ഏതോരവസ്ഥയിലെത്തിയെന്നാകിലും
സന്തോഷമോടിരിക്കെന്നതല്ലോ മുഖ്യം.
09/05/24
കാന്തതുല്യമല്ലോ പ്രസാദാത്മകത്വം
സന്തോഷമുണ്ടാക്കുവാനായുതകിടും.
സംശയാതീതമായിട്ടുറച്ചുനിൽക്കിൽ
സംശയിക്കവേണ്ടെത്തും സ്നേഹശാ ലികൾ
10/05/24
പ്രശ്നങ്ങളെപ്പുഞ്ചിരിയാലേ നേരിടൂ
പ്രത്യക്ഷമായുള്ള മനോവൃത്തിയോടും.
പ്രശ്നത്തിനുണ്ടായിടാ മാറ്റമെന്നാൽ രൂ-
പാന്തരംനേരിടും നേരത്തുണ്ടായിടാം
11/05/24
മഹത്താമാശ്വാസവും ശാശ്വതമായിടും
മനഃസ്വസ്ഥതയും നേടുന്നതിന്നായി
സ്വാർത്ഥതക്കു വംശനാശമുണ്ടാക്കിടൂ
സ്വന്തം മനസ്സിനുള്ളിൽനിന്നുമാദ്യമായ്
12/05/24
വാഗ്ദാനങ്ങളോ ഉപാധിയോ വേണ്ടിടാ
വീഴ്ചയില്ലാതുള്ള ചാർച്ചയുണ്ടാകുവാൻ
ആശ്രയിക്കാനായൊരാളുമതേപോലെ
വിശ്വസിക്കാൻ മറ്റൊരാളും മതിയാകും
13/05/24
ജീവിതത്തിന്നുനമ്മൾക്കു തന്നീടാൻയോ-
ജിച്ചോരു പാരിതോഷികം തീർച്ചയായും
ഏറെസ്നേഹം പകർന്നേകുവാനാകുന്ന,
ഏവർക്കും സ്നേഹിക്കുവാനാകുമമ്മയേ
14/05/24
ലോകത്തിലേയൊരേസംഗീതശാലയി-
ലഭ്യസിച്ചിട്ടുള്ളയേതോരു കൊതുകും
പാട്ടുമായ് വന്നിടിൽകൊന്നിടും,കുയിലോ
പാടിയെന്നാലേവരും പാടിടുമൊപ്പം
15/05/24
ഉത്തരം കണ്ടെത്തിടേണ്ടും ചെറുതാകും
ചിന്താവിഷയം മാത്രമല്ലീ ജീവിതം
അജ്ഞേയമായ കാര്യങ്ങൾ നിറഞ്ഞുള്ള
ഊർജ്ജമേറും കാലമെന്നോരവസ്ഥയാം
16/05/24
ശാന്തത കൈവരിച്ചീടേണമെപ്പൊഴും
ശക്തിയും നിർബന്ധവും കാട്ടിടാ തഥാ
ആയാസവും ത്യജിച്ചർപ്പിക്കു വിശ്വാസം
ആകാമത് നന്മക്കായെന്തുവന്നാകിലും
17/05/24
നല്ല ഹൃദയങ്ങൾ വേർതിരിച്ചറിയാ
നല്ലതല്ലാത്ത ഹൃത്തിന്നേയൊരിക്കലും
വഞ്ചകർ തന്മുന്നിലെത്തിച്ചിടും സ്വന്ത-
മജ്ഞതക്കു കൊടുത്തീടവേണം മാപ്പ്.
18/05/24
പോരാട്ടമോരോന്നുമേകി സംഭാവന
പാകപ്പെടുത്തുവാൻ നിങ്ങളേയിവ്വിധം
നേരിട്ട ബുദ്ധിമുട്ടൊക്കെയും തന്നുടെ
വീര്യത്തെയുത്തേജിപ്പിക്കാനുതകീടും
19/05/24
നല്ല കൂട്ടുകെട്ടിൽ നിന്നുള്ള ലാഭമാ-
കില്ലായവരിൽ നിന്നും ലഭിക്കുന്നവ.
നമ്മളെത്ര മെച്ചപ്പെട്ടവർമൂലമെ-
ന്നുള്ളതായീടണം സൗഹൃദത്തിൻ ഗുണം
20/05/24
കല്പിച്ചിടായതിർരേഖയൊരിക്കലും
കെൽപ്പില്ലയെന്നും പറഞ്ഞുകൊണ്ടാരു മേ
ജീവിക്കയല്ലയോ നാമിന്നതിരൊന്നു-
മാവശ്യമില്ലാത്തതായ ലോകത്തിലായ്
21-05-24
ദ്രവ്യം കൊടുത്തു വാങ്ങാനാക ജീവിതം
ദുഃഖിക്കുകിൽ ഭൂതകാലം വരുകില്ലാ
എപ്പൊഴും നേരും സന്തോഷവും വന്നിടാ
എങ്കിലും നന്നായി ജീവിക്കാനായിടും
22/05/24
കണ്ടുമുട്ടീടുന്ന ഏതോരു വ്യക്തിക്കും
ഉണ്ടായിടും നിങ്ങൾക്കില്ലാത്ത വിജ്ഞാ നം
വേണ്ടിടും വിജ്ഞാനമൊക്കെയാരും ത ന്നെ
കണ്ടുപഠിച്ചു സ്വായത്തമാക്കീടണം
23/05/24
പൂർണ്ണവിവസ്ത്രനായ്സഞ്ചരിക്കാനാകും
പച്ചപ്പരമാർത്ഥങ്ങൾക്കെവിടേയും
പച്ചക്കളവിന്നായീടട്ടെ വസ്ത്രം ധ-
രിച്ചേ നടക്കുവാനാകുള്ളുവെങ്ങുമേ!
24/05/24
പൂർണ്ണരാവില്ലാ ചിലകാര്യങ്ങളിൽ നാം
പൂർണ്ണമാവില്ല നാമില്ലയെങ്കിൽ മിക്ക
കാര്യങ്ങ,ളെങ്കിലും നമ്മൾക്കു നല്ലപോ ൽ
ചേരുംവിധംപോകയായീടുമുത്തമം
25/05/24
വാക്കുകൾ ഓരോന്നുമൊന്നാസ്വദിച്ചിട്ടു
വേണം പുറത്തേക്കയക്കുവാനായിട്ടു
ഏറെ മാധുര്യവും കൈപ്പുള്ളവയേയും
വർജ്ജിക്കു, വാവിടിൽ വീണ്ടെടുക്കാനാ കാ
26/05/24
സന്തോഷമൊക്കെ നിയന്ത്ര ണംകൈവിടിൽ
ശിക്ഷയായ് മാറിടാമെന്നത ല്ലോ സത്യം.
ആനന്ദമാർജ്ജിക്കുവതി ന്നൊപ്പം എതിർ-
പ്പിന്നെയും മാറ്റിനിർത്താൻ ശ്രമിച്ചീടണം.
27/05/24
പ്രയത്നിക്കവേണംസദുദ്ദേശത്തോടെ
പ്രയാസപ്പെടാത്തപ്രശംസക്കായിടാ
ജീവിതം പ്രകാശംപരത്തി ജീവിക്കാൻ
ജീവിക്കൊലാ മതിപ്പുണ്ടാക്കുവാൻമാത്രം
28/05/24 (no posting)
29/0524
നിർത്തൊലാ നിസ്സാര കാര്യത്തെചെയ് വത-
ന്യർക്കു സഹായമായ് മാറുന്നവയെങ്കിno ൽ
സംഭവ്യമാകാമവർതൻ മനസ്സുകൾ
സ്വായത്തമാക്കിടാമത്തരം ചെയ്തികൾ
30/05/24
എന്തെങ്കിലും തെറ്റു ചെയ്തുപോയീ ടിലും
സത്യം വെളിവാക്കീടുന്നതാം മാന്യത
ആത്മാഭിമാനം വിഴുങ്ങിയിന്നേവരേ
ആരുമേ ചത്തുപോയിട്ടില്ലറിഞ്ഞിടൂ
31/05/24
ജീവിതത്തിലുറപ്പോ മുൻകൂറായുള്ള
ജാമ്യമോ ലഭ്യമായീടാ പകരമായ്
സംഭവ്യതകളോ യോഗ്യമാം കാലമോ
ലഭ്യമായ് വന്നിടും കൈവിടാതെ നോക്കൂ
01/06/24
സന്തോഷത്തെയാകർഷിക്കുന്നതിന്നുള്ള
കാന്തം സമാനമാം ശുഭാപ്തി വിശ്വാസം.
നാം ശുഭാപ്തിവിശ്വാസത്തോടിരിക്കുകി ൽ
നമ്മെ തേടും നല്ലവർ, നല്ലകാര്യങ്ങൾ
02/06/24
ജ്ഞാനമുള്ളോർക്കൊക്കെ സ്വപ്നത്തിനൊപ്പമാം
ജീവിതം, എങ്കിലോ മൂഢർക്കു ചൂതാട്ട
തുല്യവും സമ്പന്നരായോർക്കു ജീവിതം
ഉല്ലാസവും ദരിദ്രർക്കു ദുരന്തവും
03/06/24
സുന്ദരീ സുന്ദരന്മാർ തമ്മിലുള്ളോരു
സ്നേഹമാവേണമെന്നില്ല പൂർണ്ണ സ്നേഹം
സൗന്ദര്യമോലുന്ന രണ്ടു ഹൃദയങ്ങൾ
തന്നുടെ സ്നേഹമാകും യഥാർത്ഥ സ്നേഹം
04/06/24
വിടർത്താത്തപക്ഷവും കൊണ്ടിരുന്നാ
ലെ-
വിടെത്തീടാനാകുമെന്നൊന്നുമറിയാ
ജീവിതം സ്വയം മനസ്സിലാക്കുകെന്ന-
താവില്ല,രൂപപ്പെടുത്തലാണാവശ്യം
05/06/24
ഏറ്റവും നന്നായി വ്യാഖ്യാനമേകുവാൻ
പറ്റുന്നയാളായിടും മറ്റേതൊരാളിന്റേം
നിശ്ശബ്ദതക്കു വ്യാഖ്യാനമേകീയതാം
പ്രസാദാത്മകത്വമെന്നു ചൊല്ലുന്നയാൾ
06/06/24
ശാന്തത കൈവരിക്കൂ ധൃതിപ്പെട്ടിടാ,
ശക്തിപ്രയോഗമോ ക്ളേശമോ പാടില്ല
വിശ്വസിച്ചീടു സംഭവിച്ചീടുന്നതിൽ
ആസ്വദിക്കൂ ഒപ്പമുള്ളൊരായാത്രയിൽ
07/06/24
ജീവിതത്തിൽ മാറ്റമുണ്ടാക്കുവാനായി-
ട്ടാവശ്യമാവതേതു പാദമുദ്രയാം,
എന്നകാര്യത്തിലില്ല വ്യക്തതയെന്നാൽ
സന്തുഷ്ടിയെത്തിടാമേതു നേരത്തുമേ
08/06/24
മാംസപേശിക്കു തുല്യമല്ലോ ആത്മവി-
ശ്വാസവും, കാരണം മെരുക്കീടുംതോറും
ശക്തിയേറീടുമെന്നുള്ളതാം വാസ്തവം,
ശീലിപ്പിക്കൂ മനഃശക്തിയേയെപ്പൊഴും
09/06/24
ആനുകൂല്യം ലഭിച്ചീടുന്ന മാനുഷർ
ആരുമേ വിസ്മരിക്കായതൊരിക്കലും
ആനുകൂല്യം നൽകിടുന്നയാളാകട്ടെ
അക്കാര്യമപ്പൊഴേ വിസ്മരിച്ചീടണം
10/06/24
ദൂരം തകർക്കില്ല ബന്ധമൊരിക്കലും
നേരം ഒരിക്കലും ബന്ധമുണ്ടാക്കില്ല
നേരാം വികാരമുള്ളിൽനിന്നുവന്നിടിൽ
വൈരംസമാനം ബന്ധങ്ങൾ തിളങ്ങിടും
11/06/24
സന്തോഷമോടെപ്പൊഴുമിരിക്കാനാകാ
എന്തു ചെയ്താലുമെല്ലാം ശരിയായിടാ
എന്നിരുന്നാലും നമുക്കാകവേണ്ടിടും
നന്നായി ജീവിതം ജീവിച്ചു തീർക്കുവാൻ
12/06/24
ബന്ധം ഉറപ്പിച്ചിടുന്ന സ്തംഭങ്ങളാം
പ്രത്യാശയും സത്യവുമെന്നറിയേണം
വിശ്വാസമില്ലാത്തയാളിനോടു നിങ്ങൾ
വാസ്തവം ചൊല്ലുവാനായും മടിച്ചിടും
13/06/24
ചിന്തകൾതൻ ഗതാഗതത്തിൻ നിരത്താം
അന്തഃകരണം എന്നു ബോധ്യമാകുകിൽ
എത്രയും ചിന്തിച്ചാരാഞ്ഞെടുക്കവേണ്ടും
ഏതാണൊ ശരിക്കുള്ള യാത്രാമാർഗ്ഗമെ ന്ന്
14/06/24
സ്നേഹം വെറുപ്പ് ഭയം, ആശ, വൈരാഗ്യ, മ-
സൂയയും വിളഞ്ഞിടും നട്ടാൽ മനസ്സിൽ
എന്താണു നട്ടു കൊയ്തീടവേണ്ടതെന്നു
സ്വന്തമായിത്തീരുമാനിക്ക വേണ്ടിടും
15/6/24
ഭംഗിയേറീടുന്ന വസ്തുക്കളൊന്നുമേ
സംഗതികളാകാ,യെന്നാൽ ജനങ്ങളും
ശ്രേഷ്ഠചിന്തകളും പുഞ്ചിരിയും തഥാ
ശാന്തമാകും മാത്രയും ചിത്രങ്ങളുമാം
16/06/24
സങ്കടങ്ങൾ മാറ്റിടേ നമ്മളേ ദയാ-
ശീലരായ്, തോൽവി ഗർവ്വില്ലാതെയു മാക്കും
സാമർത്ഥ്യമേറേ പരീക്ഷണങ്ങൾ മനഃ
സ്ഥൈര്യമേകും നയിക്കും നമ്മെ മുന്നോ ട്ടു
17/06/24
മാറീടവേ മാരി, ഛത്രം ഉപയോഗ്യ-
മല്ലാതെ ഭാരമായിട്ടു മാറുമ്പോലെ
ആദായമില്ലാതെയായിടേ നിന്നുപോം
ആദരം, കൂറെന്നിവയെന്നറിഞ്ഞിടൂ
18/06/24
മനുഷ്യഹൃത്തിന്നിളക്കമുണ്ടാക്കിടും
അനവദ്യമാകും രണ്ടു കാര്യങ്ങളാം
നല്ലവക്കായുള്ള ആഗ്രഹത്തിനൊപ്പം
എല്ലാ ദുരാചാരവും ഭയക്കെന്നതും
19/06/24
വന്നശേഷംപോയ്‌മറഞ്ഞ മാത്രയൊന്നും
വീണ്ടും വരില്ലെന്ന വാസ്തവം മനസ്സി-
ലാക്കിലോ ജീവിതം ഏറെയർത്ഥവത്തും
ലാളിത്യമേറുന്നതുമാകും നിശ്ചയം
20/06/24
ജീവിതം മുന്നോട്ടതിവേഗമോടിടേ
പൂർവ്വവിദ്വേഷമുപേക്ഷിക്കു, പിന്നെയോ
പ്രേമിക്കുവാനും ചിരിക്കുവാനും തഥാ
വിസ്മരിക്കാനും ക്ഷമിക്കാനുമാകട്ടെ
21/06/24
അനുതാപവിവശതയുണ്ടാകിലനുദിനം
അകതാരിലൊരുതിരിനാളംകൊളുത്തിടൂ
ചെയ്തോരന്യായങ്ങളവിടേറ്റു ചൊല്ലിൽ
പെയ്തൊഴിഞ്ഞീടും മനസ്സിന്റെയാധിക ൾ
22/06/24
ആവോളം പൊട്ടിക്കരഞ്ഞീടുവാനായി,
ആയിരം കാരണങ്ങൾ ജീവിതം നൽകെ
ചൊന്നിടൂ ജീവിതത്തോടായ് തനിക്കുണ്ട്
മന്ദസ്മിതം ചൊരിയാനേറെ കാരണം
23/06/24
ഏറെയെന്നതിന്റെയും വേണ്ടുവോളവും
എന്നതിന്റെയും ഭേദം ഗ്രഹിക്കാനായ്
സാധിപ്പവരാം പ്രപഞ്ചത്തിലേറ്റവും
ശോഭിക്കും ജീവിതമുള്ളവർ നിശ്ചയം
24/06/24
സ്വപ്നസാക്ഷാത്കാരമുണ്ടായിടാ വെറും
ചെപ്പടിവിദ്യയാൽ പിന്നെയോ ദൃഢമാം
തീരുമാനങ്ങളും തീക്ഷ്ണമാമദ്ധ്വാന-
ത്താലുള്ള സ്വേദനവുമാവശ്യമാകും
25/06/24
ഓർത്തിടൂ എന്തും തിരഞ്ഞെടുക്കാനുള്ള
പൂർണ്ണമാം സ്വാതന്ത്ര്യമുണ്ടാകുമാർക്കു മേ
എന്നിരുന്നാലും പ്രത്യാഘാതമുണ്ടാകിൽ
എല്ലാം സ്വയം നേരിടേണ്ടിവന്നീടുമേ
(Copied upto 25/06/24)
I
26/06/24
സൗഭാഗ്യമോടേയുമാരോഗ്യത്തോടെയും
സ്വസ്ഥമായ് ജീവിക്കാൻ വർജ്ജിക്കവേ ണ്ടിടും
താരതമ്യം, ആവലാതിയാക്ഷേപാദി
മാരകാർബ്ബുദങ്ങളാകുന്ന വ്യാധികൾ
27/06/24
സ്വപ്‌നം പൊലിഞ്ഞിടാ, തളിരിട്ടു നിർത്തൂ
സ്വപ്നം മലരിട്ടാൽ കൊഴിയാതെ നോ ക്കൂ
ഫലങ്ങളായ് മാറ്റണം പൂവിട്ട സ്വപ്നം
ഫലമായാൽ വിതക്കൂ സ്വപ്‌നങ്ങൾ കൊയ്യൂ
28/06/24
വിജ്ഞാനമെന്നതിന്നുള്ളയൊരേ വൈരി
അജ്ഞതമാത്രമാകേണമെന്നില്ലഹോ
വിജ്ഞാനിയെന്നോരബദ്ധമാം ധാരണേ-
മജ്ഞതക്കൊപ്പമുള്ളോരു വൈരിയല്ലോ
29/06/24
വേണ്ടാ നിരാശ,യാരെങ്കിലും തന്നുടെ
പാടവത്തിൽ സംശയാലുവായീടുകിൽ
സംശയാലുക്കൾ തനിസ്വർണ്ണത്തെപോ ലും
സംശയ ദൃഷ്ടിയോടല്ലയോ നോക്കിടൂ
30/06/24
ദയാലുത്വമോലുന്നവാക്കുകളൊക്കെ
നിയന്ത്രിച്ചുരക്കാനെളുപ്പം, ഹ്രസ്വവും.
എന്നാലവയുണ്ടാക്കീടുന്ന മാറ്റൊലി
എത്രയോ കാതം കടന്നു ചെന്നീടുന്നു!
01/07/24
സന്തോഷമെന്നതാം പൂമ്പാറ്റയേപോലെ
പിന്തുടർന്നീടിലോ ദൂരേക്കകന്നുപോം
പിന്തുടർന്നീടാതെ ദൂരേക്കു നാംപോകെ
വന്നിരിക്കും തോളിൽ, രണ്ടുമൊന്നുപോ ലേ
02/07/24
പോയകാലത്തെ രൂപാന്തരപ്പെടുത്താ-
നായിടാ, തിരുത്തീടാനോ മറക്കാനോ ,
മായിക്കുവാനും, മറിച്ചു സ്വീകരിക്കാ-
നായിട്ടുമാത്രമേ പോംവഴിയുണ്ടാകു
03/07/24
കാലവും സമ്പത്തും ദേഹവും ശൗര്യവും
കൈകോർത്തു പോകേണമെന്നില്ലൊരി ക്കലും
ഉത്തമ വ്യക്തിത്വവും ഗ്രാഹ്യശക്തിയും
ആത്മീയ മാർഗ്ഗവും യോജിച്ചുപോയിടും
04/07/24
താരതമ്യം ചെയ്തിടാ തന്റെ ജീവിതം
ആരുമായും, കാരണം, ഒത്തുനോക്കിടാ
കൃത്യനേരത്തുമാത്രം പ്രകാശിച്ചിടും
ആദിത്യനേയും തഥാ ഹിമാംശുവേയും
(Copied upto 04/07/24)
05/07/24
മല്ലിടേണം തന്റെ നെഞ്ചുറപ്പാൽ മാത്ര-
മല്ലാതെയന്യന്റെ പാളിച്ചയിലാകാ
നേരായ കാര്യസിദ്ധി സ്വന്തമാമധ്വാ-
നത്താലെയാകുന്നതായീടുമുത്തമം
06/07/24
തന്റെയുള്ളിലന്തർലീനമാകും ശക്തി
തന്റെചുറ്റുമുള്ള തടസ്സങ്ങളേക്കാ
എത്രയോ മേന്മയേറീടുന്നതാണെന്ന
വ്യക്തമാം ധാരണ കൈവരിച്ചീടണം
07/07/24
സന്തുഷ്ടിയോടെ ജീവിക്കുവാനായിട്ടു
സത്യസന്ധമായിട്ടാകണം കർമ്മവും
ഒപ്പം ഹൃദയത്തിൻ ശുദ്ധിയും മനസ്സിൽ
എപ്പൊഴും വ്യക്തമാം ധാരണേമാവശ്യം
08/07/24
വൈരൂപ്യമെന്നതോരാപേക്ഷികമാകും
കാര്യമാം, കാര്യമില്ലതിലൊട്ടുമെന്നാൽ
കാണുന്നയേതുരൂപത്തിലുമുണ്ടാം വൈ- കല്യവും സൗന്ദര്യവും, നോക്കിലാഴത്തിൽ
09/07/24
പോയകാലം പാഴ്ക്കടലാസ്സു പോൽ, ദിന-
പ്പത്രം സമം വർത്തമാനം, ഭാവി ചോദ്യ-
പേപ്പറും, വായിക്കു പഠിക്കൂ, ടിഷ്യുപേ-
പ്പർസമം പാഴായിപോകാതെ ജീവിതം
10/07/24
ചിന്തകൾക്കാം വികാരത്തെ ബാധിക്കു വാൻ
ബാധിച്ചിടും നിർണ്ണയത്തേ വികാരവും
തീരുമാനം ജീവിതത്തെയും ബാധിക്കാം
ഓരോ കടമ്പയും സൂക്ഷിച്ചു നീങ്ങിടൂ
11/07/24
സ്വയം തെറ്റു കണ്ടെത്തിയാൽ മഹനീയം
സ്വയം തിരുത്തിയെന്നാലേറെ മഹത്വം
തന്റെ തെറ്റിന്നേയറിഞ്ഞു സ്വീകരിക്കിൽ
തീർത്തുംമഹത്തരം എന്നതാംവാസ്തവം
12/07/24
നേരായ മാർഗനിർദ്ദേശം ഗുഹയിൽ വ-
ച്ചോരു നേർത്തവെട്ടത്തിൻസമമായിടും
കാണ്മതില്ലെങ്കിലും എല്ലാമൊരുമിച്ചു,
കിട്ടിടും വെട്ടം അടുത്ത നീക്കത്തിനായ്
13/07/24
പങ്കു വക്കേണമെന്നില്ല എല്ലാം തന്നെ
'ചങ്കു'സുഹൃത്തുക്കളുമായിട്ടെന്നാലോ
പങ്കുവക്കുന്നവയെല്ലാംതന്നെ കലർ-
പ്പില്ലാത്ത കാര്യങ്ങളെന്നുറപ്പാക്കണം
Copied upto. (13/07/24)
14/07/24
കൈവിടാ ധൈര്യത്തെ തോറ്റുവെന്നാ കിലും,
കൈവരിക്കൂ ശാന്തത നേട്ടമുണ്ടാകെ
മാറ്റിൽ മുഖഭാവം, സംഭവിക്കില്ലൊന്നും
മാറ്റത്തെ നേരിടിൽ ഏറെ മാറ്റം വരാം
15/07/24
ആരോഗ്യമാർക്കും മരുന്നിന്നുപയോഗ
കാരണത്താൽ മാത്രമാകാ ലഭിക്കുക
മനഃസ്സമാധാനവും സ്നേഹമോലുന്ന
മനസ്സുള്ളോരുമാരോഗ്യവാന്മാരല്ലൊ
16/07/24
മറ്റുള്ളവരാൽ നിയന്ത്രിച്ചിടുന്നതാം
മാർഗ്ഗങ്ങളേ സ്വീകരിക്കാതെ സ്വന്തമാം
ചിന്തക്കനുസൃതം പോകുകിൽ നിശ്ചയം
സന്തോഷമോടേ കഴിഞ്ഞിടാമാർക്കുമേ
17/07/24
സത്യം മറച്ചു പിടിക്കുവാനായിടാ
എത്രയേറെ നാം ശ്രമിച്ചുവെന്നാകിലും!
മാറ്റിയിട്ടെല്ലാ മറയും പുറത്തെത്താ-
നേറ്റം പടുത്വമീ സത്യത്തിനുണ്ടുപോൽ
(Copied to മാലിക )
18/07/24
എത്രദൂരം താണ്ടിടാനാകും നിങ്ങൾക്ക്
എന്നതെച്ചൊല്ലിയാരെങ്കിലും സംശയം
ചൊല്ലിടിൽ നിങ്ങൾക്കവരെക്കേട്ടീടാനാ-
വില്ലാത്തയത്രയും ദൂരേക്കു പോയിടൂ
19/07/24
സന്തോഷമോടിരിക്കുന്നെന്നതിന്നർത്ഥം
സർവ്വവും സമ്പൂർത്തിയെത്തിയെന്നേയ ല്ല.
അർത്ഥമാകും നിങ്ങൾ ന്യൂനതക്കപ്പുറം
എത്തിനോക്കി തൃപ്തരാകാൻ പഠിച്ചെ ന്നു
20/07/24
പ്രായമങ്ങേറിവന്നീടവേ ജീവിതം
പ്രായേണ നമ്മേ വിനീതരായ് മാറ്റിടും
ഒപ്പം മനസ്സിലാക്കീടുവാനുമാകും
ഒട്ടേറെ സമയം നാം പാഴാക്കിയെന്നും
21/07/24
നിഷേധാത്മകത്വത്തിലൂന്നിയ വ്യാഖ്യാ-
നങ്ങൾ ക്ഷമയോടും ശ്രദ്ധയോടും കൂടി
കേൾക്കുവാനാകിലതിന്നർത്ഥമായിടും
പാകമെത്തിയോരു വ്യക്തിയാണു നിങ്ങ ൾ
(Copied to Malika )
22/07/24
തെറ്റുചെയ്തു പാപിയായി മാറീടവേ
ദേവാലയദൈവം തുണക്കായ് വരില്ലേൽ
തന്നുടേയുള്ളിലല്ലോ വസിപ്പൂ ദൈവം
എന്നുചിന്തിക്കൂ ഒഴിവാക്കാം തെറ്റുകൾ
23/07/04
പരീക്ഷിച്ചീടാ മഹത്വമുള്ളാരെയും
ഒരിക്കൽ പോലുമേ, വൈര്യതുല്യമവർ
തെന്നിമാറി പോകും ഇടിക്കിൽ, പൊട്ടില്ല
എന്നേക്കുംനിങ്ങളിൽനിന്നകന്നേപോകും
24/07/24
കാലത്തിനേയാകു മനുഷ്യന്റെ നേരാം
മൂല്യമെന്തെന്നതെ സ്ഥാപിക്കുവാനായി.
കാലം കഴിയേ നേരല്ലാത്തവർ മാഞ്ഞും
അല്ലാതുള്ളവർ തെളിഞ്ഞും മുന്നേറിടും
25/07/24
അഹംഭാവം ശിരസ്സുയർത്തീടും മെല്ലെ
അദ്ധ്വാനമില്ലാതെയെല്ലാം ലഭിക്കുകിൽ
സ്വന്തം കഠിനാദ്ധ്വാനത്തിൻ ഫലം കാ ണ്കേ
തോന്നീടുമാദരം അന്യന്റെ ജോലിയിൽ
26/07/24
ജീവിതത്തിലുണ്ടാകും സംഭവമൊന്നും
ആവില്ല മുൻകൂട്ടി തീരുമാനിച്ചവ.
ഒക്കെയും മാറ്റിമറിച്ചിടാനായിടും
ആർക്കു'മിച്ഛാശക്തി'യെന്ന ശസ്ത്രത്തി നാൽ
(Copied upto here)
(04/08/24
വാസ്തവം ശസ്ത്രക്രിയക്കുസമാനമാം
വേദനിപ്പിക്കേ സുഖപ്പെടുത്തീടുന്നു
വേദനാസംഹാരിതുല്യമാമസത്യം
വേഗമാശ്വാസമെന്നാൽ ദുഷ്ഫലമുണ്ടാം)
(Included in മാലിക )
(10/08/24
ശബ്ദം വിനാ വിത്തുകൾ മുളക്കേ മരം
ശബ്ദമുണ്ടാക്കിയല്ലോ നിലംപൊത്തു ന്നു
നിശ്ശബ്ദമായ് സൃഷ്ടി, ശബ്‍ദമോടെ നാ ശം,
നിശ്ശബ്ദതതന്റെ ശക്തിയറിഞ്ഞിടൂ)
(Included)
(16/08/24
സൗന്ദര്യമേറെയുള്ളോരാനനത്തെയും
സമ്പൂർണമാം ശരീരത്തേയുമൊന്നുപോ ൽ
വാർദ്ധക്യമാക്രമിക്കേ സുന്ദരമാം ജീ-
വാത്മാവിൻ സൗന്ദര്യമെന്നും നിലനിൽ ക്കും)
(Included)
17/08/24
ജീവിതത്തോണിയേറിത്തുഴഞ്ഞീടെ സ്വാ-
ഭാവികം കാണ്മതോ ഏറെത്തിരിവുകൾ
ആസ്വദിച്ചൊക്കെക്കടന്നുപോയീടുകിൽ
വിശ്വസിക്കാം വീണ്ടുമെത്തായവയൊ
ന്നും
(18/08/24
വ്യക്തിതന്നേറ്റം പ്രയോജനപ്രദമാം
ആസ്തി ബുദ്ധിയേറേയുണ്ടെന്നതാവില്ല
പിന്നെയോ, ഉള്ളംനിറച്ചുള്ള സ്നേഹവും,
അന്യരേ സഹായിക്കുന്ന സന്നദ്ധതേം)
(Included)
(20/08/24
സംസാര ശൈലിയാം ജീവിതത്തിലേറ്റം
പ്രശ്നങ്ങളുണ്ടാക്കിടുന്നതെന്നോർത്തിടൂ
എന്തുചൊല്ലുന്നെന്നല്ലെങ്ങനെചൊല്ലുന്നു
എന്നതിന്നാൽ ശൈലി മാറ്റുന്നതുത്തമം)
(Included)
(23/08/24
നമ്മളാഗ്രഹിച്ചീടുന്ന കാര്യങ്ങളും
നമ്മളർഹിക്കുന്ന കാര്യങ്ങളും തമ്മി-
ലുള്ള വ്യത്യാസം ക്രമീകരിച്ചീടുവാനാ-
യുള്ളോരു പാടവം ജീവിതത്തിനുണ്ടാം)
(Included)
(25/08/24
തീർത്തും വിടർത്തിമാറ്റീടേണ്ടിവന്നിടാം
സ്വന്തം സമാധാനത്തിന്നായ്പലരേയും
ജീവിത്തിൽനിന്നുമെന്നത്തേക്കുമെന്നാ-
ലാവശ്യമില്ലൊട്ടും കുറ്റബോധത്തിന്റെ.
26/08/24
(സത്യസന്ധനാകൂ ബുദ്ധിമുട്ടുണ്ടാകെ
സമൃദ്ധിയിൽ നാട്യമില്ലാതെ നോക്കിടൂ
ആധിപത്യമുണ്ടായിടേ സൗമ്യനാകൂ
ക്ഷുബ്ധനായീടവേ മൗനവും പാലിക്കൂ)
( included in മലിക)
=================================
===
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ