പൂവിനെ നോവിക്കല്ലേ നീ
പൂവിനെ നോവിച്ചാൽ നിന്നെ
പൂച്ചേക്കൊണ്ടു പിടിപ്പിക്കും.
---------------------------------------------
കാട്ടിൽ പോയൊരു കോഴിക്കുഞ്ഞ്
കാടനെക്കണ്ടു പേടിച്ചപ്പോൾ
'കീയോ കീയോ' എന്നു കരഞ്ഞു,
കേറിയൊളിച്ചൂ കരീലയിൽ.
കാടൻ ചുറ്റും നോക്കീട്ടെങ്ങും
കോഴിക്കുഞ്ഞിനെക്കണ്ടില്ല.
കാടനു തോന്നീ 'ഭൂതം വന്നേ'
കാടൻ പേടിച്ചോടിപ്പോയി,
കോഴിക്കുഞ്ഞ് വീട്ടിൽപോയി
---------------------------------------------
********************************
തത്തയും കാക്കയും കൂട്ടു കൂടി
തത്തേടെ പച്ച നിറം കാക്കയ്ക്കും
കാക്കേടെ കറുപ്പ് നിറം തത്തയ്ക്കും
കൈമാറിയിട്ടവർ വീട്ടിൽ പോയി
തത്തേടമ്മയും തത്തേടപ്പനും
തത്തയെ കണ്ടിട്ടറിഞ്ഞതില്ല
തത്തയെ അവര് കൊത്തിയോടിച്ചു
തത്ത പേടിച്ചു പറന്നുപോയി.
കാക്കഡാഡിയും കാക്കമമ്മിയും
കാക്കയെ കണ്ടു തിരിച്ചറിഞ്ഞു
പച്ചനിറത്തില് കരിവാരിത്തേച്ച്
പച്ചക്കാക്കയെ കറുമ്പനാക്കി!
**********************************
മാനത്തമ്പിളി പൂക്കളമിട്ടു
ആമേം മുയലും വാതു വച്ചു,
ആരെത്തീടും അക്കരെയാദ്യം?
പാലത്തിന്മേൽ കയറീ രണ്ടും
പാഞ്ഞൂ മുമ്പേ മുയലമ്മാവൻ
ക്ഷീണമകറ്റാൻ ഇരുന്നിടയ്ക്ക്
ക്ഷണനേരത്തിലുറങ്ങിപ്പോയ്
മെല്ലെ നടന്നോരാമച്ചേട്ട-
നല്ലോ യക്കരെയെത്തിയദ്യം!
----------------------------------------------------
കരയിൽ കയറാൻ മടിയുള്ള
കൊറ കൊറ കരയും താറാവ്
ഇരയെ തിരയും മുതലമ്മാവൻ
കരയിൽക്കയറും മുതലമ്മാവൻ
കരിനിറമുള്ളൊരു മുതലമ്മാവൻ
കരയിലിരിക്കും താറാപ്പെണ്ണിനെ
കണ്ണുമടച് കിടന്നു
താറാവറിയാതെടുത്തു ചാടും
നിറമില്ലാത്തൊരു വെള്ളത്തിൽ
മുതലമ്മാമൻ സന്തോഷിച്ചു
കൊതിതീരാത്തൊരു മുതലമ്മാമൻ
പതിയെപ്പതിയെ നീന്തിച്ചെന്നൂ
കറുമുറെ താറാവിറച്ചി തിന്നാൻ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ