2021 സെപ്റ്റംബർ 28, ചൊവ്വാഴ്ച

ദ്രൗപദീ ചരിതം

.         പാഞ്ചാലിയെന്ന ശാപജന്മം
                         ------------
.          ഉപഗുപ്തൻ കെ. അയിലറ 

പഞ്ചവേദത്തിലെ പാഞ്ചാലിയല്ലോ നീ  
അഞ്ചാത്ത നെഞ്ചിന്നുടമയല്ലോ!

പാഞ്ചാലരാജന്റെ പുത്രിയാണെങ്കിലും
അഞ്ചാണുങ്ങൾക്കൊറ്റ പത്നിയായോൾ!

അഞ്ചു പ്രിയന്മാരെകിട്ടുവാൻ കാരണം 
അല്ല, തീർത്തും, നിൻ നിയോഗമല്ല!

ചൊല്ലുന്നിതൈതിഹ്യം,നിന്റെ നാവിൻ തെറ്റ-
തല്ലാതെയൊന്നുമല്ലെന്ന സത്യം!

പൂർവ്വജന്മത്തിൽ ഒരുത്കൃഷ്ട പത്നിയായ്
വാണിരുന്നില്ലേ നീയാശ്രമത്തിൽ?    

'നാളായണി'പ്പേരിലല്ലോയറിഞ്ഞു നീ
വേളിയായ്, യോഗിയാം മൗൽഗല്യന്റെ.

മൗൽഗല്യ മഹർഷീടെ പ്രീതിക്കു പാത്ര-  മായ് വരം ഒന്ന് നിനക്കന്നു കിട്ടി!

നിന്റെയാസക്തിതൻ കാരണം ആ വരം
നീ മാറ്റിയാക്കി നിൻ ശാപമായി!  
 
കുഷ്ഠരോഗിയാമാ യോഗി തന്നറ്റയാ  കൈവിരൽ വീണോരു ഭക്ഷണം നീ

സ്വാദോടെ ഭക്ഷിച്ചു സംതൃപ്തയായതിൽ
സ്വാമിയാ മാമുനിക്കുണ്ടായ് ദയ 
 
നിന്നഭീഷ്ട സിദ്ധിക്കായിക്കരുവാക്കാൻ
നീ വാങ്ങിയ വരമെത്രപൂർവ്വം  

അഞ്ചു രൂപം പൂണ്ടിടൂ, രമിപ്പിക്കെന്നെ,
അഞ്ചാതെ ചോദിച്ചു വാങ്ങീ വരം.

മൗൽഗല്യനദ്രിയായ് മാറവേ നീ സ്വയം
മോദമോടേയൊഴുകീ പുഴയായ്!

വൃക്ഷമായ് മൗൽഗല്യൻ മാറവേ നീ നീണ്ട  
വള്ളിയായിപ്പടർന്നേറീയതിൽ!

പൃഥ്വിയായ് മൗൽഗല്യൻ മാറേയിരമ്പുന്ന  അബ്ധിയായിട്ടു നീ രൂപം മാറി!

പുഷ്‌പമായിട്ടവൻ വന്നിടേ നീവന്നു
പാറിപ്പറക്കുംഭ്രമരമായി!

കാറ്റായി മാറീയവൻ വന്നിടെ നീയോ 
കാമോഷ്ണമേകും സുഗന്ധമായി!

അങ്ങനീയഞ്ചു രൂപങ്ങളിൽ ഏറെനാൾ
നിങ്ങളൊന്നിച്ചു  രമിച്ചതില്ലേ

എന്നിട്ടുമാസക്തി നിന്റേതു തീരാതെ
വന്നിടേ ക്ഷമ തീർന്നു മാമുനിക്ക്    

നീ ശല്യമായ് മാറിയപ്പോൾ മഹർഷീടെ
നിഷ്ഠക്കു വിഘ്നം ഭവിച്ചതില്ലേ?

നീരസം തോന്നാതിരിക്കില്ലയാർക്കുമേ
നാളായണീ നീയതോർത്തതില്ല!

ജനിച്ചീടട്ടെ നീ വരും ജന്മമെങ്കിൽ
മനുഷ്യന്റെ വംശത്തിലൊരുനാൾ,

വരിച്ചീടുകെന്നിട്ടഞ്ചു പേരെയെന്നാ    
വന്ദ്യ സന്യാസി ശപിച്ചിതല്ലോ!

ഇടിത്തീ ശിരസ്സിൽ വീണപോലായിനീ
ഞെട്ടിത്തരിച്ചങ്ങുനിന്നുപോയി!

കേണുതാണങ്ങപേക്ഷിച്ചാലും സന്യാസി 
കാണിക്കയില്ലാ ദയ,യറിയാം  

ശിക്ഷയിൽനിന്നിനീമെപ്രകാരമാകും  
രക്ഷപ്പെടേണ്ടതെന്നായി ചിന്ത  
      
പുകച്ചൂ ശിരസ്സേറെയെന്നിട്ടൊടുക്കം
അകക്കാമ്പിൽ കിട്ടീയുത്തരവും!

ശങ്കരൻ തന്നുടെ പ്രീതിനേടീടണം 
ശാപമോക്ഷം നേടിസ്വസ്ഥയാകാം.

കാഠിന്യമേറും തപസ്സു ചെയ്തിട്ടു നീ
കാളകണ്ഠന്റെ ദർശനം നേടി

ദർശനം കിട്ടേ പ/രിഭ്രമി/ച്ചേറെ നീ,
ഭർത്താവി/നെത്തരൂ എന്നുചൊല്ലി!

ചോദിച്ച/തൊന്നല്ല/യഞ്ചുപ്രാവശ്യം    



 
ക 
 

   
 
  






പാഞ്ചാല/ രാജന്റെ/ പുത്രിയാ/യങ്ങനെ
അഞ്ചു പേ/രേ നീ വ/രിച്ചത/ല്ലേ?
                     ------------






അഞ്ചു ഭർത്താക്കന്മാരുടെ ഭാര്യയാകുന്നത് അപമാനിതയാകുമെന്ന് ദുഃഖിച്ച് നാളായണി ശിവനെ തപസ്സുചെയ്തു. ശിവൻ പ്രത്യക്ഷപ്പെട്ടു. പെട്ടെന്നുള്ള ശ്രീ മഹാദേവന്റെ ദർശനത്തിൽ പരിഭ്രമിച്ച്, ‘എനിക്ക് ഭർത്താവിനെ തരൂ’ എന്ന് തുടരെ അഞ്ചുപ്രാവശ്യം ആവർത്തിച്ചു. ഭഗവാൻ അവൾക്ക് 'അഞ്ച് ഭർത്താക്കന്മാരുണ്ടാകട്ടെ' എന്നുതന്നെ എന്നനുഗ്രഹിച്ചു. നാളായണി കരഞ്ഞുകൊണ്ട്, ‘ഒരു സ്ത്രീക്ക് അഞ്ചുഭർത്താക്കന്മാരുണ്ടാകുന്നത് അപമാനമല്ലെ?’ എന്നു ഭഗവാനോട് ചോദിച്ചപ്പോൾ, അതുകൊണ്ട് അപമാനം ഒന്നും സംഭവിക്കില്ലെന്ന് നാളായണിക്ക് ഉറപ്പുനൽകി.

എന്നിട്ടും വിശ്വാസം പോരാതെ നാളായണി വീണ്ടും ഭഗവാൻ ശിവനോട് ‘വേദങ്ങളിലൊന്നും ഇങ്ങനെ ഒന്നു പറഞ്ഞിട്ടില്ലല്ലൊ, പുരുഷന്മാർക്ക് ഒന്നിലധികം ഭാര്യമാരുണ്ടാകാം, എന്നാൽ സ്ത്രീക്ക് ഒന്നിൽക്കൂടുതൽ ഭർത്താക്കന്മാരായാൽ അവൾ അധഃമയാകും’എന്നാണല്ലൊ എന്ന് ചോദിച്ചു. കൂടാതെ ദേവവിധിപ്രകാരം പുത്രനുണ്ടാകാൻ ഭർത്താവിന്റെ നിർദ്ദേശപ്രകാരം മറ്റൊരു പുരുഷനിൽ നിന്ന് പുത്രനെ സ്വീകരിച്ചാൽ പോലും പ്രായശ്ചിത്തം ചെയ്യണം എന്നാണ്, പുത്രലബ്ദിക്കായി പോലും, ഒന്നും രണ്ടും മൂന്നും അനുവദ്യമാണ് എന്നാൽ നാലാമതായാൽ പതിതയും അഞ്ചാമതായാൽ വന്ധകിയും ആകും എന്നാണന്ന് അവൾ ചോദിക്കുമ്പോൾ, ഭഗവാൻ അവൾക്കു മാത്രമായി ഇത് അനുവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു

2021 സെപ്റ്റംബർ 26, ഞായറാഴ്‌ച

Rhymes for Vivaan

പൂവിനെ മുത്തും പൂമ്പാറ്റേ
പൂവിനെ നോവിക്കല്ലേ നീ
പൂവിനെ നോവിച്ചാൽ നിന്നെ  
പൂച്ചേക്കൊണ്ടു പിടിപ്പിക്കും.
---------------------------------------------
കാട്ടിൽ പോയൊരു കോഴിക്കുഞ്ഞ്
കാടനെക്കണ്ടു പേടിച്ചപ്പോൾ 
'കീയോ കീയോ' എന്നു കരഞ്ഞു,
കേറിയൊളിച്ചൂ കരീലയിൽ.

കാടൻ ചുറ്റും നോക്കീട്ടെങ്ങും 
കോഴിക്കുഞ്ഞിനെക്കണ്ടില്ല.
കാടനു തോന്നീ 'ഭൂതം വന്നേ' 
കാടൻ പേടിച്ചോടിപ്പോയി,
കോഴിക്കുഞ്ഞ് വീട്ടിൽപോയി 
---------------------------------------------
  

********************************
തത്തയും കാക്കയും കൂട്ടു കൂടി
തത്തേടെ പച്ച നിറം കാക്കയ്ക്കും
കാക്കേടെ കറുപ്പ് നിറം തത്തയ്ക്കും
കൈമാറിയിട്ടവർ വീട്ടിൽ പോയി
    
തത്തേടമ്മയും തത്തേടപ്പനും
തത്തയെ കണ്ടിട്ടറിഞ്ഞതില്ല
തത്തയെ അവര് കൊത്തിയോടിച്ചു
തത്ത പേടിച്ചു പറന്നുപോയി. 

കാക്കഡാഡിയും കാക്കമമ്മിയും 
കാക്കയെ കണ്ടു തിരിച്ചറിഞ്ഞു
പച്ചനിറത്തില് കരിവാരിത്തേച്ച്
പച്ചക്കാക്കയെ കറുമ്പനാക്കി!
**********************************

മാനത്തമ്പിളി പൂക്കളമിട്ടു

ആമേം മുയലും വാതു വച്ചു,
ആരെത്തീടും അക്കരെയാദ്യം?
പാലത്തിന്മേൽ കയറീ രണ്ടും
പാഞ്ഞൂ മുമ്പേ മുയലമ്മാവൻ

ക്ഷീണമകറ്റാൻ ഇരുന്നിടയ്ക്ക്
ക്ഷണനേരത്തിലുറങ്ങിപ്പോയ്
മെല്ലെ നടന്നോരാമച്ചേട്ട-
നല്ലോ യക്കരെയെത്തിയദ്യം! 
----------------------------------------------------

കരയിൽ കയറാൻ മടിയുള്ള 
കൊറ കൊറ കരയും താറാവ്
ഇരയെ തിരയും മുതലമ്മാവൻ
കരയിൽക്കയറും മുതലമ്മാവൻ
കരിനിറമുള്ളൊരു മുതലമ്മാവൻ
കരയിലിരിക്കും താറാപ്പെണ്ണിനെ
കണ്ണുമടച് കിടന്നു   
താറാവറിയാതെടുത്തു ചാടും 
നിറമില്ലാത്തൊരു വെള്ളത്തിൽ
മുതലമ്മാമൻ സന്തോഷിച്ചു
കൊതിതീരാത്തൊരു മുതലമ്മാമൻ  
പതിയെപ്പതിയെ നീന്തിച്ചെന്നൂ 
കറുമുറെ താറാവിറച്ചി തിന്നാൻ! 
 

 


2021 സെപ്റ്റംബർ 13, തിങ്കളാഴ്‌ച

ഓർത്തെടുക്കട്ടെ ഞാൻ (40)

.          ഓർത്തെടുക്കട്ടെ ഞാൻ 
                          *******    
ബാല്യത്തിൻ നേത്രങ്ങൾ കൊണ്ടു ഞാൻ കണ്ടോരു
കാലീന ദൃശ്യങ്ങളെത്ര ചേതോഹരം!
കാലത്തെഴുന്നേറ്റു മുറ്റത്തിറങ്ങിയാൽ
കാണ്മതോ മഞ്ഞിൽകുളിക്കും പ്രകൃതിയെ.
.
ഉടനതാ കാണാം കിഴക്കേ മലകൾ- ക്കിടയിലൂടെത്തി നോക്കുന്നയർക്കനെ   
അരുണന്റെ ബാല കിരണങ്ങൾ തട്ടി      
ഉരുകുന്ന നേർത്ത മഞ്ഞിൻ പുടവയെ.,
പുൽത്തുമ്പിലൂറുന്ന  നീർത്തുള്ളിക്കുള്ളിലായ് 
പകലോന്റെ ബിംബം മിന്നി നിൽക്കുന്നതും,
പതിയെയാ നീർത്തുള്ളി ഭാരം  സഹിക്കാതെ  
പുൽത്തുമ്പിൽ നിന്നു ഞെട്ടറ്റു വീഴുന്നതും 
 
കൊതി തോന്നവേയാ നീർത്തുള്ളി കയ്യിൽ ഞാൻ  
കൊണ്ടിട്ടു കണ്ണിലേക്കിറ്റിറ്റു വീഴ്ത്തീട്ടു 
കുളിരു കോരും തണുപ്പിന്റെ സുഖമെൻ 
കണ്ണാസ്വദിക്കവേ കോരിത്തരിച്ചതും  
  
പകലോനുയർന്ന് ലോകത്തെ വീക്ഷിക്കവേ   
പതിയെ പ്രപഞ്ചം വെയിലാകും വെള്ള-
പ്പുടവയണിഞ്ഞു പ്രകാശിതമായി- 
പ്പതിവ് പോൽ കർമ്മനിരതയാകുന്നതും 
          
വായുവിൽ തിരമാല പോലെയുലയും
വയലും, കളകളം പാടിയൊഴുകും 
അരുവിയും, പിന്നെ കലപില ചൊല്ലി
അകലേക്ക് പൊങ്ങിപ്പറക്കും കിളികളും 
                         
കാറ്റെന്ന കാണാത്ത കൂറ്റൻ പ്രതിഭാസം
കാട്ടിടും മായാ പ്രകടനമൊക്കെയും
പ്രസൂനങ്ങൾ കാറ്റിൽ സുഗന്ധം പരത്തി
പ്രകാശം ചൊരിഞ്ഞുല്ലസിച്ച് നിൽക്കുന്നതും

പൂമ്പാറ്റകൾ മലർ തോറും പറന്നിട്ടു
പൂക്കൾതൻ പ്രേമരഹസ്യങ്ങൾ കൈമാറി
പകരമായ് മധുവുണ്ട് തെന്നിപ്പറന്നിട്ട് 
പുതിയ സൂനങ്ങളന്വേഷിച്ച് പോവതും 
            
പാറിപ്പറക്കുന്ന വെൺമേഘരൂപങ്ങൾ
പാരം തിടുക്കത്തിൽ വേഷം മാറുന്നതും
ഇടി തമ്മിൽ കൂടീട്ട് കാർമേഘക്കൂട്ടങ്ങൾ 
ഇടിമിന്നൽ പായിച്ച് വർഷം പൊഴിക്കതും

കുളിര് പരത്തും മഴച്ചാറ്റിൻ ധൂളിയിൽ
കതിരോൻ തന്റേഴു നിറങ്ങൾ നിറച്ചിട്ട്
കിരണമാകും പേനത്തുമ്പാൽ രചിക്കും 
കിടയറ്റ മാരിവില്ലിന്റെയഴകും

സന്ധ്യയ്ക്കു പശ്ചിമ ചക്രവാളത്തിലായ്
സിന്ദൂരം ചാർത്തിയിളം പുഞ്ചിരിയോടെ
സവിതാവ്  മെല്ലവേയാഴിയിൽ താഴ്‌വതും
സന്ധ്യപൊലിഞ്ഞിരുൾ വന്നുമൂടുന്നതും

രാവിൽ സുധാംശു തൻ പാലൊളിപ്പുഞ്ചിരി 
ആവോളം തൂകി പ്രകാശിച്ചു നില്പതും 
താരകൾ ചന്ദ്രനെ കൺചിമ്മിക്കാണിച്ചു
തങ്ങൾതൻ പ്രേമം തുറന്നുകാട്ടുന്നതും

ഓർമ്മിച്ചെടുക്കട്ടെയെൻ  ബാല്യകാലത്തെ
ഓരോരോ കാഴ്ചയുമയവിറക്കാനായ് 
ഒന്നുകൂടെന്നിട്ടെൻഹൃത്തിന്റെ  കോണിലായ് 
ഒതുക്കി വച്ചീടട്ടെ, വീണ്ടുമോർക്കാനായ്!   ----------------------------------------------------------------
         ഉപഗുപ്തൻ കെ. അയിലറ  
                             
           


            
             
             
            
      
 


 
               
  
           
 
          
         
  
          
 !

2021 സെപ്റ്റംബർ 11, ശനിയാഴ്‌ച

പാഞ്ചാലി

പാഞ്ചാലി

പ്രധാന മെനു തുറക്കുക

തിരയൂ

2021 edition of Wiki Loves Monuments photography competition is now open!
Help improve the coverage on Indian cultural heritage in Wikipedia!
നാളായണി
ഭാഷ
ഡൗൺലോഡ് പി.ഡി.എഫ്.
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ദ്രുപദപുത്രിയായ പാഞ്ചാലിയുടെ പൂർവ്വ ജന്മമായിരുന്നു നാളായണി. പാഞ്ചാലി പൂർവ്വ ജന്മത്തിൽ മൌൽഗല്യൻ എന്ന മഹർഷിയുടെ പത്നിയായിരുന്നു. കോപിഷ്ഠനും കുഷ്ഠരോഗിയുമായ മൌൽഗല്യനെ പാതിവ്രത്യ നിഷ്ഠയോടെ ശുശ്രൂഷിച്ചു പീന്നു. ഒരിക്കൽ മൌൽഗല്യൻ ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോൾ കുഷ്ഠരോഗിയായ അദ്ദേഹത്തിന്റെ ഒരു വിരൽ അടർന്ന് ഭക്ഷണത്തിൽ വീണു. വിരൽ വീണത് കണ്ട് മനമ്മടുത്ത് മുനി ആഹാരം മതിയാക്കി എഴുന്നേറ്റുപോയി. പക്ഷേ സാധാരണപോലെ ഭർത്താവിന്റെ ഉച്ഛിഷ്ടം കഴിക്കാറുണ്ടായിരുന്ന നാളായണി ആ വിരൽ മാറ്റിവച്ച് അദ്ദേഹം കഴിച്ചു ബാക്കിവെച്ച ആഹാരം ഭക്ഷിച്ചു.[1]


നാളായണിയുടെ രണ്ടാംജന്മമായ ദ്രൗപദിയും അർജ്ജുനനും
ഇതു കണ്ട് മനം തെളിഞ്ഞ മഹർഷി, എന്തു വരം വേണമെങ്കിലും ചോദിച്ചുകൊള്ളുവാൻ നാളായണിയോടാവശ്യപ്പെട്ടു. "മഹർഷി അവളെ പഞ്ചശരീരനായി വന്ന്‌ തന്നെ രമിപ്പിക്കണം" എന്നായിരുന്നു അവൾ ചോദിച്ചത്. അതനുസരിച്ച് മൌൽഗല്യൻ മനോഹരന്മാരായ അഞ്ചു ശരീരങ്ങളായി നളായണിയെ രമിപ്പിച്ചുവത്രെ.[2]

മൌൽഗല്യൻ അദ്രിയായപ്പോൾ നാളായണി നദിയായി.[3]
മൌൽഗല്യൻ മരമായപ്പോൾ നാളായണി ലതയായി പടർന്നു കയറി.
മൌൽഗല്യൻ കരയായപ്പോൾ നാളായണി കടലായി.
മൌൽഗല്യൻ പുഷ്പമായപ്പോൾ നാളായണി വണ്ടായി.
മൌൽഗല്യൻ കാറ്റായപ്പോൾ നാളായണി സുഗന്ധമായി.
അങ്ങനെ അഞ്ചു രൂപങ്ങളെടുത്ത് അവർ രമിച്ചു വളരെനാളുകൾ. പക്ഷെ എന്നിട്ടും നാളായണിക്ക് മതിയായില്ല. മൌൽഗല്യനാണെങ്കിൽ നാളായണിയുടെ ഈ അമിതാസക്തി തന്റെ തപസ്സ് തുടരുന്നതിൻ വിഘ്നമായി തോന്നിത്തുടങ്ങി. അങ്ങനെ അവളിൽ നീരസം തോന്നിയ മുനി, നാളായണിയെ ‘അടുത്തജന്മം വീണ്ടും മനുഷജന്മമായി, അഞ്ചുഭർത്താക്കന്മാരെ വരിക്കാനിടവരട്ടെ’ എന്നു ശപിച്ചു. അഞ്ചു ഭർത്താക്കന്മാരുടെ ഭാര്യയാകുന്നത് അപമാനിതയാകുമെന്ന് ദുഃഖിച്ച് നാളായണി ശിവനെ തപസ്സുചെയ്തു. ശിവൻ പ്രത്യക്ഷപ്പെട്ടു. പെട്ടെന്നുള്ള ശ്രീ മഹാദേവന്റെ ദർശനത്തിൽ പരിഭ്രമിച്ച്, ‘എനിക്ക് ഭർത്താവിനെ തരൂ’ എന്ന് തുടരെ അഞ്ചുപ്രാവശ്യം ആവർത്തിച്ചു. ഭഗവാൻ അവൾക്ക് 'അഞ്ച് ഭർത്താക്കന്മാരുണ്ടാകട്ടെ' എന്നുതന്നെ എന്നനുഗ്രഹിച്ചു. നാളായണി കരഞ്ഞുകൊണ്ട്, ‘ഒരു സ്ത്രീക്ക് അഞ്ചുഭർത്താക്കന്മാരുണ്ടാകുന്നത് അപമാനമല്ലെ?’ എന്നു ഭഗവാനോട് ചോദിച്ചപ്പോൾ, അതുകൊണ്ട് അപമാനം ഒന്നും സംഭവിക്കില്ലെന്ന് നാളായണിക്ക് ഉറപ്പുനൽകി.

എന്നിട്ടും വിശ്വാസം പോരാതെ നാളായണി വീണ്ടും ഭഗവാൻ ശിവനോട് ‘വേദങ്ങളിലൊന്നും ഇങ്ങനെ ഒന്നു പറഞ്ഞിട്ടില്ലല്ലൊ, പുരുഷന്മാർക്ക് ഒന്നിലധികം ഭാര്യമാരുണ്ടാകാം, എന്നാൽ സ്ത്രീക്ക് ഒന്നിൽക്കൂടുതൽ ഭർത്താക്കന്മാരായാൽ അവൾ അധഃമയാകും’എന്നാണല്ലൊ എന്ന് ചോദിച്ചു. കൂടാതെ ദേവവിധിപ്രകാരം പുത്രനുണ്ടാകാൻ ഭർത്താവിന്റെ നിർദ്ദേശപ്രകാരം മറ്റൊരു പുരുഷനിൽ നിന്ന് പുത്രനെ സ്വീകരിച്ചാൽ പോലും പ്രായശ്ചിത്തം ചെയ്യണം എന്നാണ്, പുത്രലബ്ദിക്കായി പോലും, ഒന്നും രണ്ടും മൂന്നും അനുവദ്യമാണ് എന്നാൽ നാലാമതായാൽ പതിതയും അഞ്ചാമതായാൽ വന്ധകിയും ആകും എന്നാണന്ന് അവൾ ചോദിക്കുമ്പോൾ, ഭഗവാൻ അവൾക്കു മാത്രമായി ഇത് അനുവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു

2021 സെപ്റ്റംബർ 8, ബുധനാഴ്‌ച

എന്റെ അനന്തപുരി

.     എന്റെ തിരുവനന്തപുരം ജില്ല.

പത്മനാഭസ്വാമിയുടെ തിരുസന്നിധാനം 
സ്വാതിസംഗീതമിവിടലയടിച്ചു.
ചട്ടമ്പിസ്വാമികളും ഗുരുദേവനുമയ്യ-
ങ്കാളിയും നവോത്ഥാനം രചിച്ചിവിടെ!
                  ...... പത്മനാഭ ....(2)

കവിവരനാശാൻ ഇവിടെയല്ലോ ജനിച്ചു, 
കവിയുള്ളൂരാണേൽ മരുമകനായി.
ഹരിതസുന്ദരമാമീ കേരളക്കരതൻ  ഭരണസിരാകേന്ദ്രവുമിവിടെയല്ലോ!
                    .......കവിവര .......(2)

കോവളവും, ശഖുമുഖോമാറ്റുകാലും, തുമ്പ്പേം,
കോടമഞ്ഞലഞ്ഞിടുന്ന പൊന്മുടിയും, 
തിരുവല്ലവും ശിവഗിരിയും വർക്കലേം  
തിരു അനന്തപുരത്തിന്നഭിമാനം! 
                    .......കോവളവും....(2)

..........ഉപഗുപ്തൻ കെ. അയിലറ..........                   
           ---------------------------------   

ശംഖുമുഖോമാറ്റുകാലും

   .    എന്റെ തിരുവനന്തപുരം ജില്ല.

പത്മനാഭസ്വാമിയുടെ തിരുസന്നിധാനം 
സ്വാതിസംഗീതമിവിടലയടിച്ചു.
'ഓമനത്തിങ്കൾക്കിടാവിവിടെ ജനിച്ചു  
ഒരുജാതി, മതമെന്ന് കേട്ടതിവിടെ.

                          ......പത്മനാഭ ....(2)

ചട്ടമ്പിസ്വാമികളും ഗുരുദേവനുമയ്യ-
ങ്കാളിയും നവോത്ഥാനം രചിച്ചിവിടെ  !
കവിവരനാശാൻ ഇവിടെയല്ലോ ജനിച്ചു, 
കവിയുള്ളൂരോ മരുമകനുമായി.

.                          .... ചട്ടമ്പി ....(2)

ഹരിതസുന്ദരമാമീ കേരളക്കരതൻ  ഭരണസിരാകേന്ദ്രവുമിവിടെയല്ലോ!
                    .......ഹരിത.......(2)

കോവളവും, ശഖുമുഖോമാറ്റുകാലും, തുമ്പ്പേം,
കോടമഞ്ഞലഞ്ഞിടുന്ന പൊന്മുടിയും, 
തിരുവല്ലവും ശിവഗിരിയും വർക്കലയും  
തിരുവനന്തപുരത്തിനലങ്കാരം! 
                    .......കോവളവും....(2)

-----------------------------------------------------------------

   എന്റെ തിരുവനന്തപുരം ജില്ല.
.     -------------------------------------------

പത്മനാഭസ്വാമിയുടെ തിരുസന്നിധാനം 
സ്വാതിസംഗീതമിവിടലയടിച്ചു.
ചട്ടമ്പിസ്വാമികളും ഗുരുദേവനുമയ്യ-
ങ്കാളിയും നവോത്ഥാനം രചിച്ചിവിടെ!
                  ...... പത്മനാഭ ....(2)

കവിവരനാശാൻ ഇവിടെയല്ലോ ജനിച്ചു, 
കവിയുള്ളൂരാണേൽ മരുമകനായി.
ഹരിതസുന്ദരമാമീ കേരളക്കരതൻ  ഭരണസിരാകേന്ദ്രവുമിവിടെയല്ലോ!
                    .......കവിവര .......(2)

കോവളവും ശഖുമുഖോമാറ്റുകാലും തുമ്പ്പേം,
കോടമഞ്ഞലഞ്ഞിടുന്ന പൊന്മുടിയും, 
തിരുവല്ലവും ശിവഗിരിയും വർക്കലേം  
തിരു അനന്തപുരത്തിന്നലങ്കാരം! 
                    .......കോവളവും....(2)

..........ഉപഗുപ്തൻ കെ. അയിലറ.........                
     

   As sent to ഡാർവിൻ 
 .
[20/09, 21:18] k upagupthan: കേരള കലാ സാഹിത്യ ഫെസ്റ്റ് 2021-22
ഗാന രചനാ മത്സരത്തിലേയ്ക്കുള്ള ഗാനം

ഉപഗുപ്തൻ കെ. അയിലറ
[20/09, 21:19] k upagupthan:

എന്റെ തിരുവനന്തപുരം ജില്ല.
-------------------------------------------

പത്മനാഭസ്വാമിയുടെ തിരുസന്നിധാനം 
സ്വാതിസംഗീതമിവിടലയടിച്ചു.
ചട്ടമ്പിസ്വാമികളും ഗുരുദേവനുമയ്യ-
ങ്കാളിയും നവോത്ഥാനം രചിച്ചിവിടെ!
                  ...... പത്മനാഭ ....(2)

കവിവരനാശാൻ ഇവിടെയല്ലോ ജനിച്ചു, 
കവിയുള്ളൂരാണേൽ മരുമകനായി.
ഹരിതസുന്ദരമാമീ കേരളക്കരതൻ  ഭരണസിരാകേന്ദ്രവുമിവിടെയല്ലോ!
                    .......കവിവര .......(2)

കോവളവും ശഖുമുഖോമാറ്റുകാലും തുമ്പ്പേം,
കോടമഞ്ഞലഞ്ഞിടുന്ന പൊന്മുടിയും, 
തിരുവല്ലവും ശിവഗിരിയും വർക്കലേം  
തിരു അനന്തപുരത്തിന്നലങ്കാരം! 
                    .......കോവളവും....(2)

..........ഉപഗുപ്തൻ കെ. അയിലറ.........