2021 ജനുവരി 20, ബുധനാഴ്‌ച

അന്നനട വൃത്തം

അന്നനട വൃത്തം

ലഘുപൂർവ്വം ഗുരു പരമീമട്ടിൽ ദ്വ്യക്ഷരഗണം
ആറെണ്ണം മധ്യയതിയാലർദ്ധിതം , മുറി രണ്ടിലും
ആരംഭേ നിയമം നിത്യമിതന്നനടയെന്ന ശീൽ.

ഓരോ വരിയിലും രണ്ടക്ഷരം വീതമുള്ള ആറു ഗണം.ഓരോഗണവും ആദ്യാക്ഷരം ലഘു രണ്ടാമത്തെ ഗണം ഗുരു.
നടുക്ക് (മൂന്നാം ഗണത്തിൽ)യതി.അങ്ങനെ രണ്ടായി മുറിക്കുന്ന ഓരോ വരിയുടെയും ആദ്യഗണങ്ങളിൽ മുൻ ലഘു  പരം ഗുരു എന്നത് നിർബന്ധം.ബാക്കി ഗണങ്ങളിൽ തെറ്റിയാലും കുഴപ്പമില്ല(ഭാഷാവൃത്തമായതിനാൽ ലഘുവിനെ ചൊല്ലി നീട്ടി ഗുരുവാക്കാമെന്ന ഇളവുണ്ട്.)
🙏🏻🙏🏻🙏🏻


ധര /യ്ക്കുനൂ/പുര /തിര / നുര /ചാർത്തി /
ചിരി /ച്ചിടും / ചില / നിമി/ഷമീ/ കടൽ/

ഇങ്ങനെ തിരിക്കേണ്ടത്.. അല്ലേ..🙏🏻😍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ