1. ഭൂമി ഭൂതം
ധരണീ വിലാപം
ഉപഗുപ്തൻ കെ. അയിലറ
വ്യോമപടലത്തിലെയഗ്നിഗോളത്തിൽ നി-
ന്നമിതവേഗത്തിലടർന്നു ഞാൻ മാറി
ന്നമിതവേഗത്തിലടർന്നു ഞാൻ മാറി
സൗരയൂഥത്തിലൊരിടം നേടിയിട്ടു ഞാൻ
എരിപൊരിച്ചൂടിൽ കഴിഞ്ഞനേകം നാൾ
മന്വന്തരങ്ങളായ് തപസ്സിരുന്നിട്ടു ഞാൻ
മെല്ലെത്തണുത്തു രൂപം കൊണ്ടു ഭൂമിയായ്
വായു, ജല,മഗ്നി എന്നിവയെ സൃഷ്ടിച്ചാ-
വാഹിച്ചടിമകളാക്കിയെൻ നെഞ്ചേറ്റി
ഒരു മഹനീയമാം കർമ്മത്തിന്നവരെ
കരുവാക്കി മാറ്റിയെടുത്തു ഞാൻ മെല്ലേ
കരുവാക്കി മാറ്റിയെടുത്തു ഞാൻ മെല്ലേ
ഒരു ചെറുകോശം മെനഞ്ഞിട്ടു ജീവൻറെ
പൊരുളാം തുടിപ്പേകി സംതൃപ്തയായി
കടലിലെ പായൽ, ചെടികൾ മൽസ്യങ്ങളും
കരയിലെ പറവകൾ സസ്യലതാദികൾ,
ഉരഗങ്ങൾ നാൽക്കാലികളെന്നിവയ്ക്കെല്ലാം
ഒരുപോലെ നൽകി ഞാൻ ജന്മവും ജീവനും
ഒരുപോലെ നൽകി ഞാൻ ജന്മവും ജീവനും
ഇനിയൊരു ശ്രേഷ്ഠമാം സൃഷ്ടിനടത്തണം
ഇരുകാലി ജന്തുവായ്‌ക്കോട്ടെന്ന് കരുതീട്ട്
ബുദ്ധിശക്ത്യാദികളൊരുമിച്ചു ചേർത്തിട്ടു
ബുദ്ധിമനാമിരുകാലിയെ വാർത്തു ഞാൻ
ബുദ്ധിമനാമിരുകാലിയെ വാർത്തു ഞാൻ
മനസ്സിൽ പ്രതീക്ഷയോടേകീയവന്നു ഞാൻ
'മനുഷ്യ'നെന്നുള്ള മനോഹര നാമം
'മനുഷ്യ'നെന്നുള്ള മനോഹര നാമം
'മനുഷ്യനും മണ്ണാകു'മെന്നതു മറന്നിട്ട്
മാതൃത്വത്തെയിന്ന് മുറിവേൽപ്പിക്കുന്നവൻ
എന്നസ്ഥിയാകുന്ന ശിലകളാണെൻ ശക്തി
എൻ രക്തമാം ജലമതിനടിയിലുണ്ട്
മണ്ണാകുമെന്റെ ശരീരവും ചേർന്നിട്ടു
മണ്ണാകുമെന്റെ ശരീരവും ചേർന്നിട്ടു
പൂർണതയോലും ധരണിയാകുന്നു ഞാൻ
എന്നസ്ഥി മുഴുവനും വെടിവച്ചു പൊട്ടിച്ച്
എൻ രക്തധമനികൾ ചൂടുപിടിപ്പിച്ച്
എൻ രക്തധമനികൾ ചൂടുപിടിപ്പിച്ച്
എൻ ദേഹമാകവേ കീറിമുറിച്ചിട്ടു
എന്നെ ഉരുൾപൊട്ടും ഭൂതമാക്കുന്നവൻ
പ്രകൃതിയെ സ്നേഹിക്കാനറിയില്ലവന്ന്
പ്രകൃതി നശിപ്പിക്കലവന് വിനോദം
പ്രകൃതി നശിപ്പിക്കലവന് വിനോദം
വനവും വെളുപ്പിച്ച് നദികൾ തോടാക്കി
വയലാകെ നികത്തീട്ട് വികൃതമാക്കി
വയലാകെ നികത്തീട്ട് വികൃതമാക്കി
വിളവു കൂട്ടാനുള്ള മോഹമേറീട്ടവൻ
വളമെന്ന് കരുതി തളിക്കുന്നത് വിഷം
വളമെന്ന് കരുതി തളിക്കുന്നത് വിഷം
അതു വീണിട്ടെൻ തനു ചുട്ടുപൊള്ളീടുന്നു
അർബുദ രോഗിയാകുന്നവനും ഞാനും
അർബുദ രോഗിയാകുന്നവനും ഞാനും
പുക വമിച്ചീടും തൊഴിൽശാലകളേറെ
പുകതുപ്പിയോടുന്ന ശകടങ്ങളേറെ
സിമന്റിൽ പൊതിഞ്ഞെന്റെ ദേഹം മറച്ചിട്ട്
സിമന്റിൽ പൊതിഞ്ഞെന്റെ ദേഹം മറച്ചിട്ട്
വിമ്മിട്ടത്താലെൻറെ കണ്ണു മിഴിക്കുന്നു
ചൂടേറ്റിട്ടെന്നുള്ളം വീർപ്പു മുട്ടീടുന്നു
ചൂടകറ്റാൻ വെണ്ട ജലമെനിക്കില്ലിന്ന്
വിലപിക്കുക മാത്രമേ വഴിയുള്ളെനിക്ക്
വിലപിച്ചിടട്ടെ ഞാൻ കണ്ണീരൊഴുക്കാതെ
മന്വന്തരങ്ങളായ് ഞാനായി നേടിയത്
മക്കളിൽ കേമനാം മനുജന്റെ നന്മയ്ക്ക്
മർത്യനോ മനം മാറി, അഹങ്കാരിയായി
മനുഷ്യത്വമേലാത്ത മൃഗം പോലെയിന്ന്
കഴിവുറ്റ ബുദ്ധി വഴിവിട്ടു പ്രയോഗിച്ച്
കുഴി കുഴിച്ചിട്ടതിൽ വീഴും മനുജനെ
കുഴി കുഴിച്ചിട്ടതിൽ വീഴും മനുജനെ
കണ്ടിട്ടു സഹതപിച്ചീടുന്നു ഞാനിന്നു
കേഴുന്നീ വസുമതി, മർത്യനെയോർത്ത് !
കേഴുന്നീ വസുമതി, മർത്യനെയോർത്ത് !