"അച്ഛനെന്നാണ് വരുന്നതമ്മേയെനി-
ക്കച്ഛനെക്കാണാൻ
കൊതിയേറെയായി
എന്തൊക്കെയാണച്ഛൻ
കൊണ്ടുവരുന്നത്?
പന്തില്ലേ, കാറുമുടുപ്പും ചോക്ലേറ്റും.
വേണമെനിക്ക് തോക്കും
പ്ലെയിനും പിന്നെ
കാണിക്കുമങ്ങേലെ
പാറൂനെ ഞാനത്.
അച്ഛനതൊക്കെയും
കൊണ്ടൊന്നു പെട്ടെന്ന്
അവിടെനിന്നൊന്നിങ്ങ്
വന്നിരുന്നെങ്കിൽ!
ഏറെ പ്രതീക്ഷയോടന്നുറങ്ങീ കുഞ്ഞ്
എന്നാലോ രാത്രിയിലമ്മയ്ക്കു വന്നു
വാർത്ത, തന്റെ
പതിയാശുപത്രീലാണ്
വളരെ ഗുരുതരമാണുപോലും!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ