. പഴഞ്ചൊല്ലുകൾക്ക് 'മറു'ചൊല്ലുകൾ (1)
പഴഞ്ചൊല്ലിൽ പതിരില്ലെന്നുള്ളോരു ചൊല്ല്
പഴഞ്ചനാവില്ലത്രേ പലവട്ടം ചൊല്ല്യാലും
"പണമുള്ളോരച്ഛന് നിറമുള്ളൊരു പെണ്ണ്"
പണമില്ലാ പയ്യന് കുറവേറിയ പെണ്ണ്
'പെണ്ണിനേംമണ്ണിനേം ദണ്ഡിച്ചാൽഗുണമുണ്ട്"
പെണ്ണിനെ കെട്ടിയോ കൺകാലുകൾ കെട്ടി
"പെൺചൊല്ലു കേട്ടിട്ട് പെരുവഴീലാണേൽ"
പെണ്ണിനെകെട്ടീട്ട് വഴിയേ വരും ചിലർ
"പത്തമ്മ ചമഞ്ഞാലൊരു പെറ്റമ്മയാവില്ല"
പെറ്റമ്മ ചമഞ്ഞിട്ടൊരു പോറ്റമ്മയായിടാ
"പശു ചത്താൽ മോരിന്റെ പുളിയില്ലാതാകും"
പശി മൂത്താൽ കരയാത്തൊരുപിള്ളയുമില്ല
"പാപി ചെല്ലുന്നയിടം പാതാളമാകുകിൽ"
പാപം ചെയ്യാത്തവരെറിയട്ടവനെ കല്ല്
"പിച്ചയ്ക്കു വന്നവനച്ചിക്ക് നായരായി"
പൂച്ചയ്ക്ക് മണികെട്ടിയൊച്ചയുണ്ടാക്കിക്കും
"പൊന്നും കുടത്തിനുപൊട്ടുവേണ്ടെ"
പൊന്നൊത്തിരി വേണ്ടിവരും മൊഞ്ചില്ലാ പെണ്ണിന്ന്
"പട്ടി കുരച്ചാലോ പടി തുറക്കും"
പട്ടി കുരച്ചില്ലേൽ പടിയടഞ്ഞീടുമോ?
"പൊരിയുന്ന ചട്ടീന്ന് എരിതീയിലേയ്ക്ക്"
പൊരിവെയിലിലെരിയും കരയില പോലെ
"പിള്ള മനസ്സില് കള്ളമില്ലൊട്ടുമെന്നാൽ"
പിള്ളയുറങ്ങില്ല കള്ളുള്ളിൽ ചെന്നില്ലേൽ
"പോയോരു ബുദ്ധി വരില്ലാന വലിച്ചെന്നാൽ"
പോയിക്കിട്ടും ബുദ്ധി കഞ്ചാവ് വലിച്ചീടിൽ
"പെറ്റവൾക്കറിയാമൊരു പിള്ള വരത്തം"
പേറ്റുനോവറിയാത്തോൾ പിള്ളക്ക് പോറ്റമ്മ
"പെണ്ണൊരുമ്പെട്ടന്നാൽ ബ്രഹ്മനും തടുക്കില്ല "
പെണ്ണിനെ തടുക്കണേൽ കണ്ണുതുറക്കേണം
"പകരാതെനിറഞ്ഞാൽകോരാതെയൊഴിയും"
പകരുന്ന, തപരന്നു, പകാരമാവേണം
"പൊന്നുരുക്കുന്നേടത്തു പൂച്ചയ്ക്കില്ല കാര്യം"
പൊന്നുള്ള മച്ചിക്കു മച്ചിന്നൊരു കുറവില്ല
"പെരുവെള്ളമായീടും പലതുള്ളിയെന്നാലാ"
പെരുവെള്ളമൊരുദിനമാകും മഴ'ത്തുള്ളി'
"പഴുത്തില വീഴുമ്പോ ചിരിക്കും പ്ളാപ്പച്ചില"
പഴുക്കാതെവീണാലൊഴുക്കുംശ്വേതക്കണ്ണീർ
"പയ്യെത്തിന്നീടിൽ പനയും തിന്നാമെന്നാൽ"
പയ്യിനെ തിന്നുന്നവനുറപ്പാണ് മയ്യത്ത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ