സന്തോഷമോടിരിക്കാനുള്ള മാർഗ്ഗങ്ങൾ
സാഹചര്യങ്ങളിൽ മാറ്റമുണ്ടാക്കിയും
സന്തോഷമെന്നതിന്നോടായ് തനിക്കുള്ള
സാമിപ്യത്തിൽ മാറ്റമുണ്ടാക്കിയുമാകാം
ക്ഷമയായുധം, ബുദ്ധിയാസ്തിയും, വി ശ്വാ-
സമോ ധൈര്യം, ഉപഹാരം ദയാലുത്വം, ചിരിയോ മഹത്താം മുഹൂർത്തവു,മെ ന്നാൽ
പരമാർത്ഥമോ,യിവയെല്ലാം സൗജന്യം!
From 01/09/2024
(Old one not included in maalika )
തേടിനടന്നിടാം ഏകാന്ത തീരങ്ങൾ
തീരമെത്തേയലഞെങ്ങും നടന്നിടാം
വള്ളിക്കുടിൽകണ്ടിലൂയലാടാമതിൽ
വാനോളമാലോലമാടിപ്പറന്നിടാം)
(അപരന്നു നൽകാനുതകീടു ന്നൊരു
അനുപമദാനമാം തന്റെ സമയം
തിരികെകിട്ടീടാത്ത, ജീവിത ത്തിന്റെ,
ഒരു ഭാഗമാണതെന്നതാണ് കാരണം !)
(കണ്ണുനീർ പുഞ്ചിരിപ്പാലിൽ കലർത്തുന്ന
ഉണ്ണിതൻചോരിവായ്ക്കുള്ളിലെക്കൊച്ചരി-
പ്പല്ലുകളൊക്കെയും മുല്ലമൊട്ടിൻ തുല്യ-
മെല്ലാം നയനങ്ങൾക്കാനന്ദമല്ലയോ )
(കരുത്തിന്റെയേറ്റമഗ്രത്തിലുള്ളതാം
പര്യന്തം തന്നെയാം താങ്ങാനുള്ള ശക്തി
വൈരനിര്യാതനം ദൗർബല്യമെന്നതിൻ
വ്യതിരിക്തമാം മുദ്രയെന്നല്ലൊ സത്യം)
വൃക്ഷങ്ങൾ വളരുന്നുവെന്നല്ലേ ചൊൽവൂ,
വൃദ്ധരാകുന്നുവെന്നല്ലല്ലോ ചൊല്ലുക?
മനുഷ്യരുമതുപോൽ വളരു ന്നുവെന്ന്
മനസ്സിലാക്കീടുകയല്ലേയുചിതം?
നിരന്തരകർമ്മമൊരുത്തനെ നല്ല
തിരക്കിലാക്കീട്ടു നയിക്കുമെ ങ്കിലും
അതുവഴി നല്ല ഫലസിദ്ധി വന്നാൽ
സ്വതന്ത്രനായീടുമവൻ, അറിയുക
(19/09/20)
(ഹൃദയാന്തരേയങ്കുരിക്കുന്ന ഓരോ
മൃദുല വികാരക്കുരുന്നും വിടർന്നാൽ
കദനങ്ങളെന്യേ പ്രകാശം സ്ഫുരിക്കും
വദനസുമത്തിൽ നൽ പുഞ്ചിരിയൂറും)
(ഹൃത്തിന്റെയന്തരേ/യങ്കുരി/ക്കുമോരോ
ശാന്തവികാരക്കുരുന്നും വിടർന്നാൽ
കദനങ്ങളെന്യേ പ്രകാശം സ്ഫുരിക്കും
വദനസുമത്തിൽ നൽ പുഞ്ചിരിയൂറും)
==================================
.
31/08/24
ഉണ്ടെന്നുമില്ലെന്നുമുള്ളവാക്കൊക്കെയുംവേണ്ടവണ്ണം ഗ്രഹി/ക്കേണ്ടിവന്നീടുമേ
ഇല്ലെന്നു വേഗത്തിലുമുണ്ടെന്ന്മെല്ലെയും
ചൊല്ലിലോ നഷ്ടപ്പെടാം നല്ലകാര്യങ്ങൾ
01/09/24
ശിക്ഷണം തീക്ഷ്‌ണമായ്തോന്നിടാമിന്നേ ക്ക്
എങ്കിലോ നാളേക്കനായാസമായിടാം
ഇന്നനായാസമാക്കാം ക്ഷമാപണത്താൽ
എങ്കിലും തീക്ഷ്‌ണമായ് മാറിടാം നാളേ ക്ക്
02/09/25
വിശ്രമിക്കാ ആദ്യ നേട്ടത്തിനു ശേഷം,
വീഴ്ചയുണ്ടായീടിലടുത്ത ശ്രമത്തിൽ
ഏറെയാളുണ്ടായിടും ചൊല്ലുവാനായി
'ആദ്യജയം വെറും ഭാഗ്യത്തിനാലൊത്തു'
03/09/24
04/09/24
05/09/24
06/09/24
07/09/24
തടസ്സങ്ങളൊക്കെക്കടന്നുപോയീടാ-
തെയൊക്കാജയിക്കാനാർക്കുമീ ഭൂമിയി ൽ
ഏതോരു സാഹചര്യത്തെയും നേരിടാൻ
എപ്പൊഴും ധൈര്യമോടേയിരുന്നീടണം
08/09/24
09/08/24
10/09/24
ജീവിതത്തിൽ കണ്ടുമുട്ടുവോരിൽ നിന്നു-
മേവരും അഭ്യസിച്ചീടും പലകാര്യം.
ആകട്ടെ സഹ്യമോ വേദനാജന്യമോ
ആകാമതൊക്കെയും മൂല്യമേറുന്നവ
11/09/24
12/09/24
13/09/24
14/09/24
എല്ലാം തികഞ്ഞവർനമ്മൾ, മറ്റുള്ളവ-
രെല്ലാം തിരുത്തപ്പെടേണ്ടുന്നവരെന്നും
തൊന്നീടുക സ്വന്തം മുഖം മിനുക്കാതെ
ദർപ്പണം വൃത്തിയാക്കീടുന്നതിൻ സമം
15/0/24
.
16/09/24
ഏറെപ്പഴക്കമുള്ളോരു ബന്ധുത്വത്തി-
ന്നേറെയുണ്ടാകുമാദരവും ഊർജ്ജവും
ആശക്കുമൂർജ്ജമുണ്ടാമതിന്നാകും പ്ര-
കാശിപ്പിക്കാൻ ജീവിതത്തിന്നിരുണ്ട കോ ൺ
17/09/24
ആവശ്യമുള്ളതെല്ലാമുണ്ടു നിങ്ങളിൽ;
അന്യരേയാശ്രയിക്കാൻ കാത്തുനിൽ ക്കാതെ,
കേവലം ജ്വലിപ്പിച്ചാൽപോരുമുള്ളിലെ
കോവിലിലെത്തിരി, നേട്ടങ്ങൾ കൊയ്യു വാൻ
18/09/249
കൈവരിക്കേണമെന്നുണ്ടാകിലോ ശാ ന്തി,
കൈവിട്ടിടാൻ തയാറായീടണം തന്റെ
ജീവിതത്തിൽ ഏറെ ശബ്ദമുണ്ടാക്കിടും
ബന്ധങ്ങളുമൊപ്പം സ്ഥലങ്ങളൊക്കെയും
19/09/25
ഏറെ നന്നായി മറ്റുള്ളവർ ചെയ് വതിൽ
എന്തിന്നു വേവലാതി കൊൾകവേണ്ടിടും?
സ്വന്തംനേട്ടത്തെ ദിവസവും തോൽപ്പിക്കൂ
യുദ്ധം തന്നോടു തന്നാക്കൂ ജയം നേടു
20/09/24
21/09/24
22/09/24
ഏകാന്തമാം ജീവിതം നയിപ്പോർതന്റെ
സങ്കടങ്ങളെല്ലാമൂഹിച്ചറിഞ്ഞെത്തി
ആശ്വാസമേകും ചങ്ങാതിമാരുള്ളവർ
വിശ്വത്തിലേറ്റവും ഭാഗ്യമുള്ളാളുകൾ
23/09/24
24/09/24
ആഗ്രഹിച്ചാൽമാത്രമുണ്ടായിടാ മാറ്റം
അൽപ്പമാറ്റമുണ്ടാം തീരുമാനിച്ചിടിൽ
തീർച്ചയായുമുണ്ടാം ഏറെമാറ്റം ദൃഢ-
നിശ്ചയം ചെയ്യുകിൽ, ഇല്ലൊട്ടു സംശയം
25/09/24
നിന്നിടാ നിശ്ചലം കാർമേഘമൊന്നുമേ
ഒന്നുകിൽ പെയ്യുമല്ലേലൊടുങ്ങും സ്വയം
നാം നേരിടുന്നോരു പ്രശ്നങ്ങളൊക്കെ യും
നീങ്ങീടുമാവിധം നിശ്ചയം, ഓർത്തിടൂ.
26/09/24
ഇഷ്ടപ്പെടുന്നോരെയംഗീകരിച്ചിടൂ
കഷ്ടപ്പെടുന്നവർക്കേകൂ സഹായങ്ങൾ
വേദനിപ്പിക്കുവോർക്കേകീടണം മാപ്പ്
വിസ്മരിക്കൂ വിട്ടുപോകുന്നയാൾക്കാരെ
27/09/24
പിന്നിലൂടേൽക്കുന്ന കുത്താകയില്ലേറെ
പീഡിപ്പിക്കെന്നാൽ തിരിഞ്ഞുനോക്കീട വേ
കത്തിയേന്തീട്ടുള്ള കയ്യാരുടേതെന്ന
കാഴ്ചയായീടുമേറെ വേദനിപ്പിക്ക.
28/09/24
ആരാണു മുന്നി,ലാരാണു പിന്നിലെന്ന
കാര്യത്തിനില്ല പ്രസക്തിയായൊന്നുമേ
ആരാണു ജീവിതത്തിൽ നമ്മോടൊത്തെ ന്ന
കാര്യത്തിനാണു പ്രസക്തിയെന്നോർക്ക ണം
29/09/24
സന്തോഷമെന്നതെ ബന്ധപ്പെടുത്തിടാ
സംഖ്യതൻ ശാസ്ത്രത്തിനോടൊത്തു കാ രണം
സന്തോഷമന്യരോടൊത്തു വിഭജിക്കിൽ
വർദ്ധിച്ചിടും ഫലം ന്യൂനമായീടൊലാ!
30/09/24
ഏറെ സമ്പാദിപ്പതും വ്യയം ചെയ് വതും
ഏറെച്ചെലവാക്കതുമല്ലാ സമൃദ്ധി
'വേണ്ടായിതിൽക്കൂടുതലായി'ട്ടെന്നുള്ള-
വസ്ഥയുണ്ടാകിൽ സമൃദ്ധിയെന്നർ ത്ഥമാം
01/10/24
ആരേയുമാശ്രയിക്കായേറെയീഭൂവിൽ
കാരണം നമ്മുടെ സ്വന്തം നിഴൽപോലും
നമ്മളിരുട്ടിലായീടുന്ന വേളയിൽ
നമ്മളോടൊപ്പമുണ്ടാവില്ലയെന്നതാം
02/10/24
നല്ല ചങ്ങാതിമാർ താരകങ്ങൾപോലെ
നേർക്കുനേർ കണ്ടെന്നുവന്നിടായെപ്പൊ ഴും
എന്നിരുന്നാലുമുണ്ടാമവർതന്നുടെ സാന്നിധ്യമെന്നുതോന്നും നമുക്കെപ്പൊ ഴും
03/10/24
04/10/24
ബന്ധങ്ങൾ സാദ്ധ്യമാക്കാനുതകീടുന്ന
മാദ്ധ്യമം സംസാര ഭാഷമാത്രമാകാ
സംസാരിക്കാതുളവാകും വികാരവും
സുഗ്രാഹ്യമാക്കി സാധ്യമാക്കാം ബന്ധങ്ങ ൾ
05/10/24
ആവശ്യങ്ങളേറ്റവും കുറച്ചു, പര-
മാവധി വ്യവസ്ഥപ്പെടുത്തി ജീവിതം
ഏറെ സന്തോഷപ്രദമാക്കി മാറ്റുവാൻ
ഏവർക്കുമായിടിൽ എത്രയോ 🤩
06/10/24
വ്യക്തമാം തീരുമാനത്തിലെത്തീടാനും
വേവലാതിപ്പെടാനും ഒന്നുപോലൂർജ്ജ-
മാവശ്യമെന്നിരിക്കെ വ്യക്തമാം തീരു-
മാനത്തിനായിട്ടുപയോഗിക്കുയൂർജ്ജം
07/10/24
ആരെന്തു ചൊല്ലിയെന്നാലും പതറാതെ
നേരായ മാർഗ്ഗത്തെ സ്വീകരിച്ചീടണം
താനായി ചെയ്യും പ്രവർത്തികൾതൻ ഫ ലം
താൻതന്നെ കൊയ്യേണമെന്നതോർത്തീട ണം
08/10/24
കാലവും ജീവിതവും പ്രപഞ്ചത്തിന്നു
കിട്ടിയോരദ്ധ്യാപകദ്വയമല്ലയോ
ജീവിതമൂല്യങ്ങൾ കാലം പഠിപ്പിക്കെ
ജീവിതം കാലത്തിൻ മൂല്യം പഠിപ്പിക്കും
09/10/24
എല്ലാരെയും സന്തോഷിപ്പിക്കയെന്നതാം
ഏറ്റവും ബുദ്ധിമുട്ടുള്ളോരു സംഗതി
ഏറെ നിസ്സാരമാകും കര്യമാകട്ടെ
എല്ലാരുമൊത്തു സന്തോഷിക്കയെന്നതും
10/10/24
വന്നുഭവിക്കാം മഹത്തായ കാര്യങ്ങൾ
വിശ്വാസമെന്നുമേ കാത്തുസൂക്ഷിക്കയും
ഉദ്യമങ്ങൾ തുടർന്നേകൊണ്ടുപോകയും
വിദ്യയെന്നും അഭ്യസിക്കയും ചെയ്യുകിൽ
11/10/24
കാലവും ത്രാണിയും ദ്രവ്യവും ദേഹവും
കൈകോർത്തു പോകേണമെന്നില്ലയെ പ്പൊഴും
ആദർശവും സൽസ്വഭാവവും ബുദ്ധിയും
ആത്മീയതയും കൈകോർത്തെന്നാൽ പോയിടും
12/10/24
തന്നുടെ വ്യക്തിവൈശിഷ്ട്യമുയർത്തുവാ ൻ
അന്യരേ വേദനിപ്പിക്കേണ്ടി വന്നിടിൽ
ഓർത്തിടൂ തന്റെയാവ്യക്തിത്വമെത്രയോ
നിസ്തേജമാകുമൊന്നായിട്ടു മാറിടും
13/10/24
കാത്തു സൂക്ഷിച്ചിടൂ ഹൃദ്യമാം വ്യക്തിത്വം,
ശുദ്ധമായുള്ളോരു ദേഹിയും അന്തസ്സും,
കാട്ടൂ കൃതജ്ഞത നേട്ടങ്ങളിൽ തഥാ
കൊണ്ടാടിടൂയീയനന്യ നേട്ടങ്ങളെ
14/10/24
നല്ല പ്രവർത്തിക്കു കിട്ടുമംഗീകാരം
നീണ്ടുനിന്നീടും തെറ്റൊന്നു ചെയ്യും വരെ
ഏറ്റം സന്തോഷിക്കായംഗീകാരങ്ങളിൽ,
തെറ്റൊഴിവാക്കി പ്രവർത്തിക്കൂ നേർവഴി
15/10/24
എപ്രകാരം കാണ്മൂ നാമൊരു വ്യക്തിയെ
അപ്രകാരംതന്നെ അംഗീകരിക്കുകിൽ
സാധ്യമാകും നമുക്കാ വ്യക്തിതൻ ജീവി-
തത്തെയേറെ മെച്ചമുള്ളതാക്കിമാറ്റാൻ
16/10/24
ഓരോദിനവും വിശിഷ്ടമാക്കി മാറ്റാം,
ഓരോ മാത്രയും സ്മരണീയവുമാക്കാം,
ആഗ്രഹിച്ചീടുകിൽ നമ്മളപ്രകാരം ആനന്ദദായകവുമാക്കാം ജീവിതം
17/10/24
പ്രശ്നങ്ങളോരോന്നു വന്നുചേരും നമ്മെ
പ്രവൃത്തി ചെയ്യിക്കുവാനോ തകർക്കാ നോ
എങ്കിലോ തീരുമാനം നാമെടുക്കേണ്ടു
ദുഃഖിതനാകണോ ജേതാവായീടണോ?
18/10/24
സാദ്ധ്യമായീയെന്നുവന്നിടാ നേരായ
സംഭവങ്ങൾ മാത്രമെന്നുമുണ്ടാവുക
സാദ്ധ്യമായീടുന്ന കാര്യങ്ങളത്രയും
തീർത്തും ശരിയായിട്ടുള്ളതുമാകില്ല
19/10/24
പക്വതയില്ലാത്തവരെന്നും വാഗ്വാദം
ബന്ധം മറന്നും ജയിക്കാൻ ശ്രമിച്ചിടും
പക്വതയുള്ളവർ ബന്ധം തുടരാനായ്
വാഗ്വാദമുണ്ടാകിലോ, തോറ്റു പിന്മാറും
20/10/24
ആദ്യം ക്ഷമ ചോദിക്കുന്നവർ ധീരരാം
ആദ്യം ക്ഷമിക്കുന്നവർ ശക്തരായിടും
എങ്കിലോയേറെ സന്തോഷിപ്പവരാകും
എല്ലാമെളുപ്പം മറന്നുപോകുന്നവർ
21/10/24
22/10/24
നിർവ്യാജമായുള്ള സമ്പന്നതയെന്നും ജീവിതത്തിലുണ്ടായീടുന്നതൊക്കെയും നമ്മൾ വളർത്തിടും സ്നേഹബന്ധങ്ങളി ൽ
നിന്നുമൊപ്പം പരിജ്ഞനം വഴിയുമാം .
23/10/24
24/10/24
നല്ലതാകും ദിനം സന്തോഷമേകിടും
അല്ലാത്തവ പരിജ്ഞാനവുമേകിടും
ഓർമ്മകൾ നൽകീടുമേറ്റം നല്ല ദിനം
ഒറ്റ ദിനത്തേയുമോർത്തു ഖേദിച്ചിടാ
25/10/24
തോൽവികൾ ജീവിതത്തിന്റെ ഭാഗമല്ലോ! തോൽവിയേറ്റില്ലെന്നാൽ പാഠം പഠിക്കില്ല. ഉൽകൃഷ്ഠമാമനുഗ്രഹങ്ങളൊക്കെയും അക്ഷീണമാം പരിശ്രമത്തിൻ ഫലമാം
26/10/24
എപ്പോഴുമുള്ളിൽ വസിക്കും മനസ്സാക്ഷി-
യെപ്പോലെ ഓജസ്വിയായോരു ആക്ഷേ പ-
കന്നോ ഭയമുണ്ടാക്കുന്നോരു സാക്ഷി യോ
കാണില്ല വേറെയെന്നുള്ളതാം വാസ്ത വം
27/10/24
തിളയ്ക്കും ജലത്തിൽ പ്രതിച്ഛായ കാണാ തെളിച്ചമുണ്ടാകാ അലട്ടും മനസ്സിൽ അക്ഷോഭ്യനാകിൽ പരിഹാരമുണ്ടാകും വൈഷമ്യങ്ങൾക്കൊക്കെ വളരെയെളു പ്പം
28/10/24
(Included in സുഭാഷിത മാലിക )
അന്യരിൽ നിന്നും നിങ്ങൾക്കു ലഭിച്ചിടും. അന്യൂന ശ്രദ്ധയും താൽപ്പര്യവുമൊക്കെ സ്വന്തം പ്രവർത്തികൾക്കായുള്ള സാമാ ന്യ
സമ്മാനം മാത്രമാണെന്നറിഞ്ഞീടണം
29/10/24
30/10/24
പശ്ചാത്താപമില്ലാ, ഗുണപാഠം മാത്രം. പ്രതീക്ഷകളില്ലാ, കൃതജ്ഞത മാത്രം അസ്വസ്ഥതയില്ല, സ്വീകാര്യത മാത്രം അകൃത്രിമമാം ജീവിതമെത്ര ഹൃദ്യം
31/10/24
നിങ്ങളിൽ വിശ്വാസമർപ്പിച്ചിടീലന്യർ നിർഭയത്വവും പ്രചോദനവുമേറും
നിങ്ങളിൽ സ്വയമേ വിശ്വാസമർപ്പിക്കിൽ
നിശ്ചയദാർഢ്യവും ശക്തിയുമേറിടും
01/11/24
മുന്നോട്ടു നീങ്ങുവാൻ തീരുമാനിച്ചിടിൽ പിന്നിലേക്കൊന്നു തിരിഞ്ഞുനോക്കീടൊ ലാ
തന്നുടേതാം ഭാഗധേയമൊരിക്കലും പിന്നിലെക്കണ്ണാടിയിൽ പ്രതിഫലിക്കാ.
02/11/24
ധൈര്യംവരാ ക്ഷതമേൽക്കാത്തിടത്തോ ളം
തെറ്റു ചെയ്തെന്നാലേ പാഠം പഠിച്ചിടൂ ജീവിതത്തിൽ ജയം കൈവരിക്കാനായി- ട്ടാവില്ല തോൽവിയനുഭവിച്ചീടാതെ
03/10/24
വീണുപോകേ വന്മരങ്ങൾ കൊടുങ്കാറ്റി ൽ
വീഴാതെ പുൽ ക്കൊടി.തലപൊക്കി നിൽക്കും നാട്യങ്ങളുമഹംഭാവവുമില്ലായ്കിൽ നമ്മളചഞ്ചലരുമോജസ്വിയുമാം
04/10/24.
(Included in സുഭാഷിത മാലിക )
അന്യന്റെജീവിതത്തിൽ മാറ്റമുണ്ടാക്കാൻ
ആരും ധനവാനോ ബുദ്ധിമാനോ തഥാ ഉത്തമനോ സുന്ദരനോ ആയിടേണ്ടാ, ഉത്തമ ശ്രദ്ധമാത്രം കൊടുത്താൽ മതി
05/11/24
മനസ്സമാധാനം നാം സ്വയമേകിടും മനോഹരമാം വരദാനമല്ലയോ
അന്യരിൽനിന്നതു കിട്ടും നമുക്കെന്നു
പ്രത്യാശ സൂക്ഷിച്ചിടേണ്ടായൊരിക്കലും
06/11/24
വിശ്വാസ്യതയെന്നതിൻ ബലത്തിലെന്നും
നിശ്ശബ്ദതയും മനസ്സിലാക്കപ്പെടും
വിശ്വാസ്യതയില്ലേൽ തെറ്റിദ്ധരിച്ചിടും. വിശ്വാസ്യത ബന്ധുത്വത്തിന്നാത്മവല്ലോ
07/11?24
ആർദ്രത ഹൃത്തിന്റെയുള്ളിൽനിന്നും വ രും
സ്വാധീനശക്തിയാം, മടക്കിനൽകിയാ- ദരിക്കിൽ വർദ്ധിക്കും, ഗൗനിച്ചിടായ്കി ലോ
മരിച്ചു മണ്ണടിഞ്ഞീടുമെന്നേക്കുമായ്
08/11/24
നിസ്തേജമാം മനസ്സിന്നു സാഹചര്യം
പ്രശ്നമാകേ സംതുലിതാവസ്ഥയിലോ
സാഹചര്യമാകും വെല്ലു വിളിയെന്നാൽ
ശക്തമാകേ മനം, യോഗ്യകാലമാകും
09/11/24
മല്ലിടേണം തന്റെ നെഞ്ചുറപ്പാൽ മാത്ര-
മല്ലാതെയന്യന്റെ പാളിച്ചയിലാകാ
നേരായ കാര്യസിദ്ധി സ്വന്തമാമധ്വാ-
നത്താലെയാകുന്നതായീടുമുത്തമം
10/11/24
അദൃശ്യമായ് തോന്നിടാം നിങ്ങൾ ചെയ്-
തിടും
ഭദ്രമായുള്ള പ്രവൃത്തികളെങ്കിലും
മുദ്രണം ചെയ്യുമടയാളമൊന്നേലു- മന്യന്റെ ഹൃത്തിലെന്നുള്ളതാം വാസ്തവം
11/11/24
വാക്കുകൾക്കാകേ പ്രചോദനമേകുവാൻ
വെല്ലുവിളികളെത്തന്നിടും ചിന്തകൾ ആഗ്രഹം സാധ്യമായ്തീർക്കുവാനായുള്ള
ആലംബമേകിടും കർമ്മോത്സുകതയും
12/11/24
അന്ധകാരം നിറഞ്ഞോരു നിമിഷത്തിൽ
ആകണം നമ്മളേറെ ശ്രദ്ധ നൽകേണ്ടു
കാണുവാനായി പ്രകാശം എവിടെന്നും
കൂരിരുട്ടിൽ നിന്നു രക്ഷപ്പെടുവാനും
13/11/24
ബുദ്ധിതൻ നൈസർഗ്ഗികമായിട്ടുള്ളോരു
സിദ്ധിയാം തീവ്രമായുള്ളയോർമ്മശക്തി. ഹൃത്തിന്റെയേറെ മെച്ചമാം നൈസർഗ്ഗിക
സിദ്ധിയല്ലോ വിസ്മരിക്ക വേണ്ടാത്തവ.
14/11/24
ഉള്ള സമ്പത്തിലേക്കൊന്നുനോക്കീടുകി ൽ
ഉള്ളതൊക്കേയേറെയാണെന്നു തോന്നി ടും
ഇല്ലാത്തതെന്തെന്നു നോക്കിൽ തനി ക്കൊന്നു-
മില്ലെന്ന തോന്നലാണുണ്ടായിടുന്നതും
15/11/24
എല്ലാമെളുപ്പമാം ഭ്രാന്തമാമാവേശം
എന്തിലും കാണിച്ചിടുകിൽ നിങ്ങളെന്നാ-ലൊന്നുമാകായെളുപ്പം നിങ്ങളല്പമേ-
ലും മടിച്ചുനിന്നാലെന്നതറിയേണം
16/11/24
സന്തുഷ്ടിയോടെയെപ്പോഴും മനസ്സിന്നെ
സൂക്ഷിക്കുകെന്നതുത്തമതത്വശാസ്ത്രം
സന്തോഷമോടിരിക്കുന്ന ചിത്തത്തിന്നു
സാധ്യമാം ജീവിതത്തിൽ ജയം നേടുവാൻ
17/11/24
ചിന്തകൾക്കാം വികാരത്തെ ബാധി ക്കുവാൻ
ബാധിച്ചിടും നിർണ്ണയത്തേ വികാരവും
തീരുമാനം ജീവിതത്തെയും ബാധിക്കാം
ഓരോ കടമ്പയും സൂക്ഷിച്ചു നീങ്ങിടൂ
18/11/24
കാല,മാരുംതന്നെ നന്നായിക്കാണുവാൻ
കാത്തുനിന്നീടില്ലയെന്നതോർത്തീടണം.
ബുദ്ധിമുട്ടുകളും ഭാരവും തോളേറ്റി
യാത്രചെയ്തുവേണം മുന്നോട്ടുപോകേ ണ്ടു
19/11/24
സ്നേഹം പകർന്നു നൽകുന്നോരു ഹൃ ത്തിന്നു സൗന്ദര്യമുണ്ടായിരുന്നീടുമെപ്പൊഴും ശ്രദ്ധയേറെനൽകീടുന്നോരു ഹൃത്താട്ടെ ശക്തിമത്തായിട്ടിരുന്നീടുമെപ്പൊഴും
20/11/24
ജീവിതം സൗന്ദര്യമുള്ളോരവസ്ഥയാം
ജോലിചെയ്തുണ്ടാം പരിജ്ഞാനമ തിന്നെ
എത്രയോ അമൂല്യമാക്കി മാറ്റീടവേ
കീർത്തിയുള്ളതാക്കി മാറ്റിടും നല്ലവർ
21/11/24
ബന്ധങ്ങൾ നന്നായി രൂപപ്പെടുത്താൻനി-
ബന്ധനക്കു കഴിഞ്ഞെന്നു വന്നീടില്ല
കാര്യം ഗ്രഹിക്കുന്നയാളും വിശ്വാസ്യത
കാക്കുന്നയാളുമൊന്നിച്ചാൽ ദൃഢബന്ധം
22/11/24
പുഞ്ചിരിച്ചും ദൃഢമാം നിശ്ചയത്തോടും പോക മുന്നോട്ടേതു സാഹചര്യത്തിലും. ആയിടാം പുഞ്ചിരി സത്യമോ വ്യാജമോ ആരുമേ ശ്രദ്ധിക്കില്ലെന്നതാം കാരണം
23/11/24
ആത്മവിശ്വാസം തഥാ മനോഭാവത്തെ
ആകുംവിധം നിയന്ത്രിച്ചുകൊണ്ടു നിഷേ-
ധാത്മകമായകാര്യങ്ങളുൾക്കൊണ്ടിടിൽ
ആത്മാർത്ഥതയുള്ളോരാളായി മാറിടും
24/11/24
വൈദ്യുതിക്കു തുല്യമായിടേ പുഞ്ചിരി,
വൈദ്യുതീ നിർമ്മാണയറയാം ജീവിതം
നാം പുഞ്ചിരിച്ചിടേ ജീവിതം ചാർജ്ജായി
നല്ലോരു ദിവസ്സമുത്തേജിതമാകും
25/11/24
താഴ്മയുള്ളാളെന്നതിന്നർത്ഥമാകണം
താനെത്ര പ്രാധാന്യമുള്ളയാളാണെന്ന
ഭാവം കളഞ്ഞുകൊണ്ടന്യന്റെ നന്മക്കാ-യാവതും തന്നാൽ കഴിയുന്നതെച്ചെയ്ക
26/11/24
നിങ്ങൾക്കുചുറ്റുമുള്ളോരുപ്രദേശത്തു
നിങ്ങൾരചിക്കുകിൽ സൗന്ദര്യമേറിടും
എന്തുതന്നാകട്ടതായിടേണം തന്റെ
സ്വന്തംഹൃദയത്തിൻസാരമെന്നോർത്തിടൂ
27/11/24
28/11/24
29/21/24
മാത്രയേതാനും മതിയാകും ഏതോരു മിത്രത്തെയും വേദനിപ്പിക്കുവാനായി.
വർഷങ്ങളെന്നാലെടുക്കും ഉണക്കാനാ
വേദനിക്കുന്നസുഹൃത്തിൻ മുറി,വോർ ക്കൂ
30/11/24
ആശയെന്നാലർത്ഥമായിടും ആരിലും
അർപ്പിച്ചിടും ദൃഢമായ വിശ്വാസവു-
മൊപ്പമെന്തുമേതു നേരത്തുമെങ്ങും ശ്ര-
മിച്ചു നോക്കീടുവാനുണ്ടാം തിടുക്കവും
01/12/24
കണ്ണുകൾ പ്രകാശിപ്പിക്കും വികാരത്തെ
കൂടുതൽ നന്നായി, തൊട്ടറിവതേക്കാൾ.
തൊട്ടുള്ളറിവാട്ടേ വാക്കിനേക്കാളേറെ
നന്നായി ശ്രദ്ധതന്നീടുമെന്നുള്ളതാം
02/12/24
തീരുമാനിക്കുകിൽ ചെയ്യാനൊരു കാര്യം
തീർച്ചയായിട്ടും വഴി നിങ്ങൾ കണ്ടിടും
കണ്ടെത്തിടാനായ്കഴിഞ്ഞില്ലയെങ്കിലോ
കണ്ടിടും ചൊല്ലുവാൻ കാരണം നിശ്ചയം
03/12/24
നല്ലബന്ധങ്ങൾ ഘടികാര സൂചികൾ പോലെ വല്ലപ്പൊഴും കണ്ടുമുട്ടീടുന്നു
എന്നാലുമെപ്പൊഴും നല്ലുറപ്പായുള്ള ബന്ധം പുലർത്തുന്നതിൽ വീഴ്ച കാട്ടിടാ
4/12/24
നിസ്സ്വാർത്ഥരായിട്ടു മറ്റുള്ളവർക്കൊക്കെ
നേട്ടമുണ്ടാക്കുവാനായി തൻ ജീവിതം
സന്തോഷമോടെനീക്കിവക്കുംവ്യക്തികൾ
സൗന്ദര്യമേറെയുള്ളിൽ വഹിപ്പോരല്ലി
5 /12/24
നമ്മൾക്കുവേണ്ടി കാത്തുനിൽക്കില്ല നേരം
നല്ലനേരം നോക്കി കാക്കേണ്ട നമ്മളും
നല്ലതാം കാര്യങ്ങളെച്ചെയ്വതിന്നായി
നേരമേതും നല്ലതാകാതിരിക്കില്ല
06/12/24
07/12/24
ജേതാവിനുണ്ടാമൊരു സന്താപക്കഥ,
സന്താപ കഥക്കും നേട്ടക്കഥ കാണും.
സന്താപവും നേരിടുവാൻ തയ്യാറായി
ജേതാവായ് മാറുവാനല്ലോ ശ്രമിക്കേണ്ടു
08/12/24
തന്റെയാനനേനിന്നും മന്ദഹാസംപ്ര-
തീക്ഷിച്ചിടുന്നവർക്കേകേണമാദരം
തന്നിൽപ്രതീക്ഷയർപ്പിക്കാത്തവർക്കാട്ടെ
തെല്ലൊട്ടു വിസ്മയം നൽകിഭ്രമിപ്പിക്കു
09/12/24
സ്വന്തം വിചാരത്തെ നിയന്ത്രിച്ചുവെന്നാ ൽ
സ്വന്തമായ്ശിക്ഷണം നൽകുന്നുവെന്ന താം
ചിന്തകൾ നിയന്ത്രിക്കുവാനകില്ലയോ
ചെയ്യുന്ന കാര്യംനിയന്ത്രണാതീതമാം
10/12/24
നമ്മൾ സ്വയമേ മാറ്റത്തിന്നൊരുമ്പെടിൽ
നമ്മൾക്കു നഷ്ടപ്പെടാമിഷ്ടമുള്ളവർ
മാറ്റമില്ലാതെ നമ്മൾ തുടർന്നീടുകിൽ
കുറ്റമറ്റുള്ളവർ നമ്മെയിഷ്ടപ്പെടും
11/12/24
കാര്യങ്ങളെ ഗൗനിക്കാതിരിക്കാനായി
കണ്ടറിഞ്ഞീടുന്നതെത്രയോ ഭാഗ്യമാം
ആദ്ധ്യാത്മികമാകും ശാന്തി ലഭിക്കുവാൻ
ആ പാതയല്ലോ അനായാസമെത്രയും
12/12/24
ഭാഗധേയം നാം ധരിക്കുന്ന പാദുകം
ആകാ രചിപ്പതെന്നാൽ പാദന്യാസമാം.
ജീവിതപ്രയാണം അർത്ഥവത്തും തഥാ
ആവും വിധം സ്മരിക്കത്തക്കതുമാക്കാം
13/12/24
നേരെന്നതിനേക്കാൾ മുഖ്യം ദയയല്ലോ, തേജോമയമായിസ്സംസാരിക്കുന്നോരു
ബുദ്ധിയേക്കാളേറെ ശ്രദ്ധ തന്നീടുന്ന
ഹൃത്തായിരുന്നീടുമെന്നുമേറെ കാമ്യം
14/12/24
ആയുസ്സിനേപ്പറ്റി ലക്ഷണനിർണ്ണയം
അന്യരാരിൽ നിന്നുമംഗീകരിച്ചിടാ
ജീവിതം തന്റേതു തന്നെന്നുറപ്പിച്ചു
നിർവ്വചിച്ചീടണം സ്വന്തമാമിശ്ചപോൽ
15/12/24
ശാന്തമായോരു മനസ്സിനായീടണം
അന്തഃസ്ഥിതമാകും ശക്തിപ്രാപിക്കുവാ-
നൊപ്പമാത്മവിശ്വാസത്തെ വർധിപ്പിച്ചു കൊ-
ണ്ടെപ്പോഴുമാരോഗ്യവാനായിരുന്നിടാൻ
16/12/24
സാധ്യമായുള്ളതെച്ചെയ്യുവാനായിട്ടു സാമർത്ഥ്യമാവശ്യമാണെന്നിരുന്നിടേ സാദ്ധ്യമല്ലാതുള്ള കാര്യങ്ങളെ ചെയ്യാൻ ആത്മവിശ്വാസമത്യാവശ്യമോർത്തിടൂ
17/12/24
18/12/24
ജീവിതം പ്രശ്നങ്ങളാൽ നിറഞ്ഞുള്ളതാം
ജീവിതം സുസ്ഥിരം പ്രശ്നമോ ഭംഗുരം
പ്രശ്നങ്ങളോടു മല്ലിട്ടു മുന്നേറിടൂ
പാഴാക്കിടാതാസ്വദിച്ചിടൂ ജീവിതം
19/12/24
നിന്ദ കാട്ടീടുവാനായിടാത്ത ഹൃത്തും
തൊട്ടുനോവിക്കുവാനായിടാത്ത കയ്യും
പുഞ്ചിരിച്ചേകൊണ്ടിരിക്കുന്നയാനനോം
നെഞ്ചിലേറ്റീടുന്നവനല്ലോ ഉത്തമൻ.
20/12/24
ഉദ്ദേശ്യമില്ലാതെയുള്ള സംസാരവും,
ശ്രദ്ധനൽകീടിൽ പ്രതീക്ഷയില്ലാതേ,യ-
സ്വാഭാവികമായിപ്പുഞ്ചിരിച്ചീടുകേം
സൗന്ദര്യമല്ലയോ ബന്ധുത്വമെന്നതിൻ
21/12/24
ജീവിതത്തിലുള്ള ഓരോ ദിശക്കുമു-
ണ്ടാവാമൊരുദ്ദേശ്യമെന്നറിഞ്ഞീടണം
സ്വീകരിച്ചീടൂ ആ ഓരോ മുഹൂർത്തവും
ശോഭിച്ചിടൂ നന്മയുള്ളോരു മർത്യനായ്
22/12/24
പാടീ പ്രഭാതേ കിളികൾ മോദമോടേ
'പാടിപ്പറക്കാനൊരു ദിനം കൂടെത്തി'
ദാനമല്ലയോ പ്രഭാതവും ജീവിതോം
ആനന്ദമോടെയേവരും ആസ്വദിക്കൂ
23/12/24
എപ്രകാരം നമ്മളോടു മറ്റുള്ളവർ ഏർപ്പെടുന്നെന്നതിൽ ചെയ്യുവാനൊന്നു മേ
ആകാ നമുക്കെങ്കിലോ നിശ്ചയം നമു-
ക്കാകും സ്വയം നമ്മെ മാറ്റീടുവാനായി!
24/12/24
എത്രയോ ഉൽക്കൃഷ്ടമായതാം ജീവിതം;
എത്രയും ഏറെ നമ്മെ സ്നേഹിച്ചീടുകേം
ഒപ്പം ചിരിപ്പിക്കുവോരുമായി വേണം
എപ്പൊഴും ജീവിതം നാം വ്യയംചെയ്യേണ്ടു
25/12/24
ധൈര്യപ്പെടുത്തുവാനാകുന്ന വാക്കുകൾ
പോരും ചിലർക്കു തോന്നീടുവാനായവർ
ശാക്തീകരിക്കപ്പെടുന്നെന്നതിന്നാലി-
ടക്കിടെ ധൈര്യംപകർന്നു നൽക വേണം
26/12/24
നാളേക്കായിട്ടൊന്നുമേ മാറ്റിവച്ചിടാ
നാളേക്കതൊക്കെത്തണുത്തുറഞ്ഞു പോകാം
പിന്നീടു താൽപ്പര്യമില്ലാതെപോയിടാം
പശ്ചാത്തപിക്കേണ്ടിയും വന്നിടുമന്ത്യേ
27/12/24
നിങ്ങളുംഞാനുമാരും തന്നൊരിക്കലും
നിർദ്ദോഷികളേയല്ലെന്നറിഞ്ഞീടണം
സ്വസ്ഥമായുള്ളോരു ജീവിതത്തിനായീ
സത്യത്തെയംഗീകരിക്ക, യന്യരേയും
28/12/24
പ്രശ്നങ്ങളൊക്കെ സ്ഥിരംനിന്നിടാതങ്ങു
പോകും കടന്നങ്ങതിന്റെ നാമാക്ഷരം
നമ്മുടേതാം ജീവിതത്തിൻ പരിജ്ഞാന
നാൾവഴിപ്പുസ്തകത്തിൽചേർത്തതിൻ ശേഷം
29/12/24
ആഗ്രഹങ്ങൾതന്റെ കാഠിന്യമെന്നതേ
ആശ്രയിച്ചാമാരുടെയും ഭാഗധേയം.
ആധിയോടേ കരഞ്ഞാലിരട്ടി ക്ലേശം
ആധിയോടേചിരിച്ചാലാധി മാഞ്ഞുപോം
30/12/24
കുറ്റമറ്റാളാണു നിങ്ങളെന്നെപ്പൊഴും
തെറ്റിദ്ധരിച്ചു മേവുന്നുണ്ടുവെങ്കിലോ
അർത്ഥമല്ലി, തൻജീവിതത്തിന്റെ പാഠം,
വ്യർത്ഥമായെത്ര നിങ്ങൾ പഠിച്ചെങ്കിലും
31/12/24
ആരുടേയും തന്നെ വ്യക്തിത്വമെന്നതിൻ
കാര്യമാകുമംശം ഭാഷാപ്രയോഗമാം
സൗന്ദര്യമാരെയുംതന്നെയാകർഷിക്കു-
മെന്നുള്ളയൊറ്റ കാര്യത്തിൽ ഒതുങ്ങിടും
01/01/2025
സന്തോഷമേകിടും ജീവിതത്തിന്നായി
എന്തിലാണോയേറെ താൽപ്പര്യ,മത്ചെ യ്യു
ചെയ്തിടൂ സഹ്യമായുള്ളതൽപ്പമേലും,
ചെയ്തിടാ ഒട്ടുമേ നിന്ദ്യമായുള്ളതേ.
02/01/25
മാരിപെയ്യേ കൊച്ചു തുള്ളികളായിട്ടു,
തീരം കവിഞ്ഞാറൊഴുകീടുംപോലവേ
നിസ്സാരകാര്യമായാലും തുടർച്ചയായ് നിർവ്വഹിച്ചീടേ ഫലം ബൃഹത്താമോർക്കു
03/01/25
എത്രനാളിപ്രകാരമാകും ജീവിതേ
യാത്രപോയീടുവാനെന്ന ശങ്ക തോന്നേ,
എത്രദൂരം ഇന്നേവരേ, താണ്ടീയെന്നു
മേതൊക്കെയുദ്ധംജയിച്ചെന്നുമോർത്തിടൂ
04/01/25
അക്ഷോഭ്യതയാം മർത്യന്നു കിട്ടിയോരു
ശക്തി, പ്രതിപ്രവർത്തിക്കാതിരിക്കുവാൻ
ഒപ്പം മനസ്സിനും ഹൃത്തിനും ശാന്തിയേ-
യെപ്പൊഴും കൈവിടാതേകൊണ്ടുപോ
കാനും
05/01/225
അന്യോന്യമാരുടേം ഹൃത്തിനുള്ളം കാണു- വാനുമെത്രസംഘർഷം നടക്കുന്നെന്നും
നേരിട്ടു നാം കാണിലെത്രയേറെ നാമ-
ന്യോന്യംഗ്രഹിച്ചും ക്ഷമിച്ചുംകഴിഞ്ഞേനെ
06/01/25
വമ്പിച്ചകാര്യത്തെ ചൊല്ലിത്തുടങ്ങിയാൽ
സംപ്രാപ്തി നാം നേടിയെന്നർത്ഥമാകില്ല
നിസ്സാരമാംകാര്യവും നല്ലവണ്ണംമ-
നസ്സിലാക്കിയാലോ നേടിനാം സംപ്രാപ്തി
07/01/25
നിങ്ങളെക്കിട്ടിയെന്നോർത്തുള്ളൊരു ഗർവ്വും,
നഷ്ടപ്പെട്ടുപോയാലോയെന്ന വ്യഗ്രതേം
കാട്ടി,നിങ്ങളേയംഗീകരിക്കുവോരേ
കൂടെ കൂട്ടീടുവാനായി ശ്രമിച്ചിടൂ
08/01/25
പ്രാധാന്യമന്യർക്കു നിങ്ങളേകീടുകിൽ
ചിന്തിച്ചിടുന്നവർ നിങ്ങൾ സ്വതന്ത്രരാം ചിന്തിച്ചിടായവർ നിങ്ങളെപ്പൊഴുമി-ല്ലാത്തനേരം അവർക്കായ്മാറ്റി വക്കുന്നു
09/01/25
കേൾപ്പതെല്ലാമേ ശരിയാണെന്നു ചിന്തി-
ക്കേണ്ടതേയില്ല, കാരണം മിക്കപ്പൊഴും
മൂന്നു പാർശ്വങ്ങളുണ്ടായിടാമെന്തിനും,
തന്നുടേതും വാസ്തവവും അന്യന്റെയും
10/01/25
ചിന്തിച്ചു വശായീടുവാൻ തക്കവണ്ണം
ഒന്നുമേയില്ലായിവിടെപ്രശ്നങ്ങളായ്
നേരേമറിച്ചാശയദാരിദ്ര്യമല്ലോ
കാര്യമായുണ്ടാക പ്രശ്നങ്ങളൊതുക്കാൻ
11/01/25
പുസ്തകതുല്യമായീടുന്നു നാമൊക്കെ
പ്രായേണയാളുകൾ കാണും പുറംചട്ട,
ആമുഖം മാത്രം ചിലർ കാണെ, തുശ്ചമാം ആളുകൾ മാത്രമുള്ളടക്കം കണ്ടിടും
12/01/25
ചിത്രം രചിച്ചിടും പോലെയാം ജീവിതം
പ്രത്യാശയാലേ വരച്ചിടും രേഖകൾ
മായ്ക്കും ക്ഷമയാലേ തെറ്റുകൾ എന്നിട്ടു
മോഹങ്ങളാലേകും വർണ്ണങ്ങളെത്രയും
==================================
സ്വപ്നത്തെ സത്യമാക്കിമാറ്റീടാനായി
സാദ്ധ്യമേയാകില്ലയിന്ദ്രജാലത്തിനാൽ ഏറെയദ്ധ്വാനം, വിയർപ്പുമേവം ഉറ- പ്പേറുന്ന തീരുമാനവും ആവശ്യമാം
കൂടുതൽ നേരം നമുക്കു ചെലവാക്കേ-
ണ്ടീടവേണം, നമ്മുടു ള്ളിലുള്ളയേറ്റം
നല്ലകാര്യങ്ങളേ മാത്രം പുറത്താക്കു-
മല്ലാതെ ക്ലേശങ്ങളെത്തൊടാത്തോരുമാ യ്
സ്വന്തമീണത്തിൽ ക്രമീകരിക്കാനായി
സജ്ജീകരിക്കൂ അതിർത്തി,ഒഴിവാക്കൂ
താരതമ്യം അന്യരുമായിട്ടു, തൻവി-
കാരം നിയന്ത്രിക്കു, ശാന്തമാക്കൂ മനം
വേദനക്കുള്ളതേക്കാൾ കരുത്തിച്ഛക്കു,
വേദനക്കോരോന്നിനുമോരോ പാഠമാം
മാറ്റങ്ങളുണ്ടാക്കിടുമേതോരാളിലു-
മേതോരുപാഠവും, മാറ്റമേയില്ലതിൽ
തൻഭൂതകാലത്തെത്തുടച്ചുമാറ്റിടൂ
തന്മതിഭ്രമത്തെത്താഴിട്ടുപൂട്ടിടൂ
ഹൃത്തിന്നു വ്യവസ്ഥാപത്രമുണ്ടാക്കിടൂ
പുത്തനാം ജീവിതം വീണ്ടും തുടങ്ങിടൂ
നേരാംവിധം പ്രയോഗിക്കായ്കെ വാക്കു കൾ
പാരംവിലനൽകീടേണ്ടിവ0ന്നീടുമേ ആരുടേയും ഹൃത്തിനെത്തൊടാം വാക്കി ന്നു
ആർക്കുമെന്നാൽ വാക്കിനേ തൊടാനാ വില്ല
അന്യരിൽ മാറ്റമുണ്ടാക്കാൻ ശ്രമിക്കാതെ
തന്നുടെ മാറ്റത്തിനായി ശ്രമിക്കുകിൽ
സ്വന്തമന്തരീക്ഷമെത്രയോ കേമമായ് സ്വാഭാവികമായും മാറ്റിയെടുത്തിടാം.
മാനസത്തിൽ നിന്നുമുണ്ടാം പ്രചോദനം
ഹൃത്തിനുള്ളിൽ നിന്നുമുണ്ടാം പ്രബുദ്ധത
അർത്ഥവത്താം ജീവിതമുണ്ടാക്കീടുന്ന
ആത്മീയസംതൃപ്തിയല്ലോ പരിജ്ഞാനം
മന്ത്രമൊന്നേയുള്ളു ഒറ്റമൂലിയെപ്പോൽ
മാറ്റുവാൻജീവിതം സന്തോഷപൂർണ്ണമായ്
തങ്ങളിൽ തന്നെയർപ്പിക്കൂ പ്രതീക്ഷകൾ
തീർത്തും ഒഴിവാക്കൂ അന്യരിൽ പ്രതീക്ഷ
ഓരോ ചുവടും, എത്രഹ്രസ്വമെങ്കിലും,
ദൂരെയുള്ള ലക്ഷ്യത്തിലെത്തിക്കും നമ്മെ
ദൂരം തടസ്സമെന്നുള്ളോരു ചിന്തയിൽ
ആരും ശ്രമിക്കാപിന്നോട്ടു പോകാനായി
നമ്മളൊക്കെ യാത്രക്കാരാമിവിടിപ്പോൾ
നാളെ നമ്മൾ കടന്നങ്ങുപോകുമല്ലോ
നോക്കിയും കണ്ടും പഠിച്ചും വളർന്നുമ-
ന്യോന്യമിഷ്ടം തോന്നി, വന്നൊരാ വഴിയേ
യാദൃച്ഛികമാകും പ്രശ്നങ്ങളും തഥാ
അന്ത്യവും ജീവിതത്തിന്റെ ഭാഗമാകും
പ്രത്യാശ കാത്തുസൂക്ഷിച്ചിടൂ കാരണം
രാത്രി തന്നന്ത്യമുണ്ടാം ദിനം എത്തിടേ.
പോയകാലം പാഴ്ക്കടലാസ്സുപോൽ, ദിന-
പ്പത്രംസമം വർത്തമാനം, ഭാവി ചോദ്യ-
പേപ്പറും, വായിച്ചു പഠിച്ചീടു, ടിഷ്യു-പേപ്പർസമം ജീവിതത്തെ പാഴാക്കാതെ
പാരസ്പര്യം ജ്ഞാനിയാകുവാനായിട്ടു
പറ്റിടും, നല്ലോരുസന്ദർഭവവും, നാം നല്ലവരാകുവാനാഗ്രഹിക്കിൽ മാത്ര,- മല്ലാതെയൊത്തുനോക്കീടുവാനായിടാ
മാത്രയോരോന്നിലും സ്നേഹമുണ്ടായി ടാം
സന്തോഷമോരോ മണിക്കൂറിലുമുണ്ടാം
നഷ്ടമായാലോർമ്മയായിട്ടവ മാറും.
നിങ്ങൾ സജീവമെന്നാൽ നഷ്ടമായിടാ
വണക്കം മനുഷ്യന്റെ നൈപുണ്യമാം, കൈ-
വിട്ടിടാനായിത്തന്റെ യഹങ്കാര,മെ-
ങ്കിലും കാത്തു സൂക്ഷിച്ചിടാനായിത്തന്റെ കുലീനതയെന്നെന്നത്തേക്കുമുറപ്പായ്
വിശ്വാസമെന്നതാം നിഗൂഢമാമോര- വസ്ഥ, ധൈര്യം നമുക്കുണ്ടാം കാണാ ത്തതിൽ
വിശ്വാസ,മൊപ്പം ത്രാണിയും നമുക്കു കൈ-
വിട്ടീടുവാനസ്ഥിരതയാം ഭയത്തെ
തോറ്റു പോകുന്നതിലേറെ പേർ
മറ്റുള്ളവരെപ്പകർത്തേ,യറിയാതെ
മാറ്റമുണ്ടെന്നോരോ ചോദ്യപേപ്പറിലും
തോറ്റു പോകുന്നതിലേറെ പേർ
ആളുകൾ നമ്മേ വെറുത്തെന്നു വന്നിടാം
ജാള്യതപ്പെടുത്താം ശാസിച്ചെന്നും തഥാ
തകർത്തുവെന്നും വരാമെങ്കിലോ നാമ-
തിനേയെങ്ങനെതിർക്കുമെന്നതാം കാ ര്യം
ചത്താലും ചെയ്കെന്നാം ധൈര്യമെന്നാ ശയം
ചാകുംമുമ്പേ ചെയ്ക, പ്രായോഗികാശ യം
ചത്തിടാ ചെയ്തുതീർക്കുംമുമ്പേയെ ന്നതാം
ആത്മവിശ്വാസിയാം ജേതാവിന്നാശയം
അഭ്യസിക്കാനുള്ള ത്രാണി വരദാനം,
അഭ്യസിക്കാനാം പടുത്വം സാമർഥ്യവും.
സൗമനസ്യമാട്ടെ അഭ്യസിക്കാനുള്ള,
സ്വാതന്ത്ര്യമല്ലോ തെരഞ്ഞെടുക്കാനുള്ള
പശ്ചാത്തപിക്കേണ്ട,പാഠമായെടുക്കൂ
പീഡയായ്ക്കരുതാ, അംഗീകരിച്ചിടൂ
നോക്കിനിന്നിടാ, പ്രത്യുപകാരം ചെയ്ക,
നാട്യമില്ലാതുള്ള ജീവിതത്തിന്നായി
വ്യത്യസ്തതകാട്ടാൻ നമുക്കുണ്ട് സ്വാത ന്ത്ര്യം;
സ്ഥിതിഭേദത്തിനും നന്നായിടുവാനും! പോയകാലമെന്നെന്നേക്കും കൈവിട്ട താം
പോകട്ടെ, ഭാവിയേനോക്കി മുന്നേറിടാം
സമ്പ്രദായത്തിലും ചാർച്ചയിലും തഥാ
സ്വഭാവത്തിലുമെല്ലാം സാന്ദ്രതയല്ലോ
ജൈത്രയാത്ര ചെയ്തീടുന്നതല്ലേയേതു വ്യത്യാസങ്ങൾക്കുമെന്നും കാരണഭൂതൻ
നേരായ മാർഗനിർദ്ദേശം ഗുഹയിൽ വ-
ച്ചോരു നേർത്തവെട്ടത്തിൻ തുല്യമായിടും
കാണ്മതില്ലെങ്കിലും എല്ലാമൊരുമിച്ചു,
കാട്ടിടുംവെട്ടം അടുത്ത നീക്കത്തിനായ്
26/6/24
======
(വ്യാകുലപ്പെട്ടാലതാടും കസേരേലി-
രിക്കവേയുള്ള തോന്നൽ മാത്രമായിടും
എന്തെങ്കിലുമൊന്നു കാട്ടുന്നതല്ലാതെ
എങ്ങുമേയെത്തിച്ചിടായതാരേയുമേ )
നൈർമ്മല്യമുള്ള ഭാവമാണുള്ളതെന്നാൽ
അർപ്പിക്കുമേവരും നിങ്ങളിൽ വിശ്വാസം
മാറ്റമില്ലായ്മയാം സാമാന്യമായതേ മേന്മയുള്ളതായിപ്പാകപ്പെടുത്തുന്നെ
(അത്യന്ത കേമമാം നേട്ടങ്ങളൊക്കെയും എത്തിപ്പെടും നാം ശ്രമിച്ചീടുകിൽ തഥാ ആകുംവിധമെല്ലാം ചെയ്യുവാനായുള്ള ആത്മവിശ്വാസമുൾക്കൊള്ളുക മൂലവും)
Added in the print version during correction, as replacement)
(അത്യന്തമാസൂത്രണം ചെയ്യ വേണ്ടിടാ
ഏതോരു കാര്യത്തിലായാലും, കാരണം
ആസൂത്രണമൊന്നും ചെയ്യാതെയാകാമ-
വിസ്മരണീയമാം സംഭവമുണ്ടാക)
(Added in the print version during correction, as replacement)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ