കാണാതെപോയോരു താതനേയും തേടി-
യാണാ കുരുന്നുകൾ പോയതല്ലോ
ആമസോൺ ഗ്രാമമാം ആരാരക്വാരയി-ലായിരുന്നക്കുടുംബത്തിൻ വാസം
ഗോറില്ലകൾ ഭീഷണിപ്പെടുത്തെ,യച്ഛൻ
മാറിനിന്നു തന്റെ വീട്ടിൽനിന്നും
വർഷമൊന്നുപോകേയാരിലോനിന്നോരു
വൃത്താന്തമച്ഛനെപ്പറ്റിയെത്തി
ഏറെദൂരേയുള്ള സാൻജോസെഡെ ൽഗ്വാ
വാറെന്ന ഗ്രാമത്തിലുണ്ടുപോലും
ഒന്നുമേ പിന്നെയാലോചിച്ചതേയില്ല
ഒന്നിച്ചവർ പ്രയാണം തുടങ്ങി
അമ്മ മഗ്‌നലീന,ക്കൊപ്പമാ മക്കളാം
ആദ്യ പുത്രി ലേസ്ലി, സോളിനിയും,
മൂന്നാമനാം ടിയാൻ,പിന്നെപ്പത്തുമൊന്നും
മാസങ്ങളെത്തിയോരാ ക്രിസ്റ്റിനും
ഗോത്രനേതാവുമുണ്ടായിരുന്നൊപ്പമാ
യാത്രയിലാശ്രയമേകുവാനായ്
കുഞ്ഞൻ വിമാനമാം സെസ്‌നയിൽ കേറി, വൻ
കാടാകുമാമസോണിൻ മേലെത്തേ
കാട്ടിന്റെ മദ്ധ്യത്തു മൂക്കുകുത്തി വീണു,
പെട്ടെന്നു, യന്ത്രത്തകരാറിനാൽ
ഗോത്രനേതാവുമാ വൈമാനികനും തൽ
മാത്രയിൽ മൃത്യുവെ പ്രാപിച്ചിടേ
വേണ്ടുന്നുപദേശം മക്കൾക്കേകാനായ്ജീ-
വിച്ചിരുന്നാ അമ്മ നാൽദിനങ്ങൾ
രണ്ടാഴ്ചകൾ പോകെയേറെയന്വേഷിച്ചു
കണ്ടെത്തിയല്ലോ തകർന്ന യാനം
പ്രായമായോർ മൂന്നുപേരും പരലോകം
പൂശീ, ശവങ്ങൾ സമീപേ കണ്ടു
കാണുവാനായില്ലയെന്നാലാ നാൽവരാം
കുഞ്ഞുങ്ങളേയാ സമീപത്തെങ്ങും!
അമ്മതൻശിക്ഷണം പേറിയാക്കുട്ടികൾ
അപ്രദേശം വിട്ടുപോയിരുന്നു
കുഞ്ഞുപ്രായത്തിലേയമ്മതൻ വേഷമ-
ണിഞ്ഞു ലെസ്ലി താഴെയുള്ളവർക്കായ്
കയ്യിലേന്തി കുഞ്ഞു ക്രിസ്റ്റിനെ, പിന്നിലായ്
പയ്യെ നീങ്ങി മറ്റു രണ്ടുപേരും
രണ്ടു സഞ്ചി, സോഡാ,പാൽക്കുപ്പി, വസ്ത്ര വും
രണ്ടു ഫോണും , പാട്ടുപെട്ടീം ടോർച്ചും
മാത്രം എടുത്തുകൊണ്ടുൾവനത്തിലേക്കു
യാത്രയായീ ലക്ഷ്യമില്ലാതവർ
പാൽക്കുപ്പിയും, ജോഡിപാദുകങ്ങളും, കാൽ-
പാദങ്ങൾ തന്നടയാളങ്ങളും,
അന്വേഷണത്തോടെയെത്തുവോർ കാണുവാൻ
പിന്നിൽ ഉപേക്ഷിച്ചവരു നീങ്ങി
അന്ധകാരം തഴച്ചാകേയിടതൂർന്ന
ആമസോണാരണ്യമാണതോർക്കൂ.
പോരേലൊരു വർഷം ഏഴെട്ടു മാസവും
കോരിച്ചൊരിഞ്ഞിടും വർഷമല്ലോ
വന്യമൃഗങ്ങൾ, വിഷപ്പാമ്പുമൊപ്പമാ-
വോളമല്ലോ ക്ഷുദ്രജന്തുക്കളും
ഭീതിക്കു കൂട്ടായിരൂട്ടേറുമക്കാന-
നത്തിന്നകത്തകപ്പെട്ടുപോയാൽ
സംഭ്രമം തോന്നുമോരാകാനനത്തിലാ-
യിത്രക്ലേശം സഹിച്ചോരാനാലു
പിഞ്ചോമനകൾതൻ ദുർഘടാവസ്ഥയിൽ
നെഞ്ചുരുകാത്തവരാരുണ്ടാകും?
കാടുമായടുപ്പം, ജീവിക്കുവാനിച്ഛ,
കാടിന്റെ സിദ്ധാന്തത്തിന്നറിവും
സമ്പാദ്യമുള്ളൊരാ മാലാഖമാർക്കു നി-
സ്സാരമാ കാടു താണ്ടീടുവാനായ്!
കാട്ടുപഴങ്ങൾ പറിച്ചു തിന്നും ശുദ്ധ
കാട്ടുചോലതൻ ജലം കുടിച്ചും,
വന്യമൃഗങ്ങളിൽ നിന്നകന്നു മാറീം
വർഷത്തെ വേണ്ടവിധം ചെറുത്തും
പണ്ടൊരിക്കലെട്ടുവീട്ടു പിള്ളമാരെ-
പ്പേടിച്ചു മാർത്താണ്ടവർമ്മ രാജൻ
അമ്മച്ചിപ്ലാവിന്റെ പൊത്തിൽ മറഞ്ഞ പോൽ
വന്മരപ്പോട്ടിൽ ഒളിച്ചുറങ്ങീo
നാലിലേറെക്കിലോമീറ്റർ നടന്നവർ
നാൽപ്പത് ദിവസമതിജീവിച്ചു
നൂറ്റമ്പതിൽപ്പരം യോദ്ധാക്കളും പിന്നെ
നായ്ക്കൾ ഹെലിക്കോപ്റ്ററെന്നിവയും
നാട്ടാരുമൊത്തുചേർ'ന്നോപ്പറേഷൻഹോപ്പെ'ന്നുള്ളോരു പേരിലന്വേഷിച്ചിടേ
നാൽപ്പതാംദിവസ്സം കണ്ടെത്തിസൈനികൻ
നിക്കോളസ്സ് ഗോമസ്സാ നാൽവരേയും
കോളംബിയായിലെ'ക്കാക്വെറ്റ' പ്രൊവിൻസിൽ
കാട്ടിലുള്ളോരു വെളിമ്പ്രദേശത്ത്.
(വിമ്പലുണ്ടെന്നാലവരെക്കണ്ടെത്തിയ
'വിത്സൺ' നായയപ്രത്യക്ഷനായി')
കാടിനേ നന്നായറിഞ്ഞു വളർന്നവർ
കാടോ അവരെത്തൻ മക്കളാക്കി
എത്രയോ ആഴത്തിലുള്ളോരു ബന്ധമാം
അത്രവേഗം വേർപെടുത്താനാമോ?
ചേർത്തു നിർത്താനായിയാരുമേയില്ലാതെ
ഇത്രയും ദുർഘടമാം വനത്തിൽ
ജീവിച്ചവരിത്രേം നാളെന്നതാമതി-
ജ്ജീവനത്തിൻ പുതുനിർവ്വചനം!!!
Xxxxcccccxxxxxxxxxxxxxxxxxxcccccxxxcc
സ യ ന ഭ
u u - u - - u u u - u u
മുറിവേ/റ്റ കാൽ പോ/യതറി/യിക്കെ നി/
ജ
u - u
ല തെറ്റി
സ ജ ഭ
u u - u - u - u u -
ചിറപൊ/ട്ടി കൺക/ളിൽ പ്രള/യം.
വിറകൊണ്ടു വാക്കൊക്കെ മുറിയുന്നതറിയാതെ
പറയുന്നു സ്വയമേറ്റു സർവ്വം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ