2023 ജൂൺ 29, വ്യാഴാഴ്‌ച

I T returns 2023-24( fy)

I T returns 2023-24( fy)

Dear Sir/Madam

Sub: Non-filing of IT returns by pensioners above 75 years and having only pension and interest income on FDs from same specified bank as per Sec.194P, IT Act.

I am a 81 years old Central Govt. pensioner drawing pension from your bank, ie, SBI, HLL  Br.  I am also deriving interest income from few FDRs and SCSS accounts (details available with the bank) with the same branch.  I have no other source of income of any sort.

As per Finance Act 2021, Section 194P,  from FY 2022-23, senior citizens above 75 years are not required to file IT returs provided they are drawing only pension income and interest income on FDs from the same branch of a specified bank and that they do not have any other source of income and they give a declaration to that effect to the said bank and the bank is required to dedecut full tax at source so that the pensioner is not required to file tax returns.  Accordingly, I  hereby declare that I have only pension income and interest income from FDs/Sr.CSS accounts, all being  maintained by your branch(SBI, HLL, Perurkada) and that I have no other source of income. Declaration in Form No. 12BBA duly verified, has already been submitted separately in paper form on 30/06/2023.

My Pension SB Acc. No. 51055418470
My PAN No. AHIPK1075E
My PPO No. 047100000316.

I am entitled for Standard Dedection of ₹50,000/- and deduction towards rebate of ₹50,000 on interest income as applicable to senior citizens. I have also deposited ₹5,00,000/- in tax saving fd( Sr. Citizens Saving Scheme) vide Account No. 41846411516 dt 19/04/2023.
You are accordingly requested to kindly regulate the deduction of full tax at source on my total income and deposit with IT authorities, after considering the above facts so that I am not required to file IT returns for FY 2023-24 (Assessment year 2024-25).

Thanking you,

Sincerely yours,


K. UPAGUPTHAN
Pension SB Acc. No.51055418470
PAN No.AHIPK1075E
PPO No. 047100000316
34, Soorya, Mannamoola,
Plerurkada, Thiruvananthapuram 695005.

Dt. 05/07/2023
Thiruvananthapuram 




2023 ജൂൺ 11, ഞായറാഴ്‌ച

(included) അതിജീവനത്തിന് ഒരു പുതുനിർവചന

അതിജീവനത്തിനൊരു പുതുനിർവചനം 


കാണാതെപോയോരു താതനേയും തേടി-
യാണാ കുരുന്നുകൾ പോയതല്ലോ 

ആമസോൺ ഗ്രാമമാം ആരാരക്വാരയി-ലായിരുന്നക്കുടുംബത്തിൻ വാസം 

ഗോറില്ലകൾ ഭീഷണിപ്പെടുത്തെ,യച്ഛൻ
മാറിനിന്നു തന്റെ വീട്ടിൽനിന്നും

വർഷമൊന്നുപോകേയാരിലോനിന്നോരു
വൃത്താന്തമച്ഛനെപ്പറ്റിയെത്തി

ഏറെദൂരേയുള്ള സാൻജോസെഡെ ൽഗ്വാ
വാറെന്ന ഗ്രാമത്തിലുണ്ടുപോലും

ഒന്നുമേ പിന്നെയാലോചിച്ചതേയില്ല
ഒന്നിച്ചവർ പ്രയാണം തുടങ്ങി 

അമ്മ മഗ്‌നലീന,ക്കൊപ്പമാ മക്കളാം 
ആദ്യ പുത്രി ലേസ്ലി, സോളിനിയും,

മൂന്നാമനാം ടിയാൻ,പിന്നെപ്പത്തുമൊന്നും
മാസങ്ങളെത്തിയോരാ ക്രിസ്റ്റിനും

ഗോത്രനേതാവുമുണ്ടായിരുന്നൊപ്പമാ 
യാത്രയിലാശ്രയമേകുവാനായ് 

കുഞ്ഞൻ വിമാനമാം സെസ്‌നയിൽ കേറി, വൻ 
കാടാകുമാമസോണിൻ മേലെത്തേ

കാട്ടിന്റെ മദ്ധ്യത്തു മൂക്കുകുത്തി വീണു,
പെട്ടെന്നു, യന്ത്രത്തകരാറിനാൽ

ഗോത്രനേതാവുമാ വൈമാനികനും തൽ
മാത്രയിൽ മൃത്യുവെ പ്രാപിച്ചിടേ

വേണ്ടുന്നുപദേശം മക്കൾക്കേകാനായ്ജീ-
വിച്ചിരുന്നാ അമ്മ നാൽദിനങ്ങൾ 

രണ്ടാഴ്ചകൾ പോകെയേറെയന്വേഷിച്ചു
കണ്ടെത്തിയല്ലോ തകർന്ന യാനം

പ്രായമായോർ മൂന്നുപേരും പരലോകം
പൂശീ, ശവങ്ങൾ സമീപേ കണ്ടു 

കാണുവാനായില്ലയെന്നാലാ നാൽവരാം
കുഞ്ഞുങ്ങളേയാ സമീപത്തെങ്ങും! 

അമ്മതൻശിക്ഷണം പേറിയാക്കുട്ടികൾ
അപ്രദേശം വിട്ടുപോയിരുന്നു 

കുഞ്ഞുപ്രായത്തിലേയമ്മതൻ വേഷമ-
ണിഞ്ഞു ലെസ്ലി താഴെയുള്ളവർക്കായ്

കയ്യിലേന്തി കുഞ്ഞു ക്രിസ്റ്റിനെ, പിന്നിലായ്
പയ്യെ നീങ്ങി മറ്റു രണ്ടുപേരും

രണ്ടു സഞ്ചി, സോഡാ,പാൽക്കുപ്പി, വസ്ത്ര വും
രണ്ടു ഫോണും , പാട്ടുപെട്ടീം ടോർച്ചും

മാത്രം എടുത്തുകൊണ്ടുൾവനത്തിലേക്കു
യാത്രയായീ ലക്ഷ്യമില്ലാതവർ

പാൽക്കുപ്പിയും, ജോഡിപാദുകങ്ങളും, കാൽ-
പാദങ്ങൾ തന്നടയാളങ്ങളും,
 
അന്വേഷണത്തോടെയെത്തുവോർ കാണുവാൻ
പിന്നിൽ ഉപേക്ഷിച്ചവരു നീങ്ങി

അന്ധകാരം തഴച്ചാകേയിടതൂർന്ന 
ആമസോണാരണ്യമാണതോർക്കൂ.

പോരേലൊരു വർഷം ഏഴെട്ടു മാസവും 
കോരിച്ചൊരിഞ്ഞിടും വർഷമല്ലോ

വന്യമൃഗങ്ങൾ, വിഷപ്പാമ്പുമൊപ്പമാ-
വോളമല്ലോ ക്ഷുദ്രജന്തുക്കളും

ഭീതിക്കു കൂട്ടായിരൂട്ടേറുമക്കാന-
നത്തിന്നകത്തകപ്പെട്ടുപോയാൽ 

സംഭ്രമം തോന്നുമോരാകാനനത്തിലാ-
യിത്രക്ലേശം സഹിച്ചോരാനാലു 

പിഞ്ചോമനകൾതൻ ദുർഘടാവസ്ഥയിൽ
നെഞ്ചുരുകാത്തവരാരുണ്ടാകും?

കാടുമായടുപ്പം, ജീവിക്കുവാനിച്ഛ,
കാടിന്റെ സിദ്ധാന്തത്തിന്നറിവും

സമ്പാദ്യമുള്ളൊരാ മാലാഖമാർക്കു നി-
സ്സാരമാ കാടു താണ്ടീടുവാനായ്!

കാട്ടുപഴങ്ങൾ പറിച്ചു തിന്നും ശുദ്ധ
കാട്ടുചോലതൻ ജലം കുടിച്ചും,

വന്യമൃഗങ്ങളിൽ നിന്നകന്നു മാറീം
വർഷത്തെ വേണ്ടവിധം ചെറുത്തും

പണ്ടൊരിക്കലെട്ടുവീട്ടു പിള്ളമാരെ-
പ്പേടിച്ചു മാർത്താണ്ടവർമ്മ രാജൻ 

അമ്മച്ചിപ്ലാവിന്റെ പൊത്തിൽ മറഞ്ഞ പോൽ
വന്മരപ്പോട്ടിൽ ഒളിച്ചുറങ്ങീo
 
നാലിലേറെക്കിലോമീറ്റർ നടന്നവർ
നാൽപ്പത് ദിവസമതിജീവിച്ചു

നൂറ്റമ്പതിൽപ്പരം യോദ്ധാക്കളും പിന്നെ 
നായ്ക്കൾ ഹെലിക്കോപ്റ്ററെന്നിവയും 

നാട്ടാരുമൊത്തുചേർ'ന്നോപ്പറേഷൻഹോപ്പെ'ന്നുള്ളോരു പേരിലന്വേഷിച്ചിടേ 

നാൽപ്പതാംദിവസ്സം കണ്ടെത്തിസൈനികൻ 
നിക്കോളസ്സ് ഗോമസ്സാ നാൽവരേയും

കോളംബിയായിലെ'ക്കാക്വെറ്റ' പ്രൊവിൻസിൽ 
കാട്ടിലുള്ളോരു വെളിമ്പ്രദേശത്ത്.

(വിമ്പലുണ്ടെന്നാലവരെക്കണ്ടെത്തിയ
'വിത്സൺ' നായയപ്രത്യക്ഷനായി')

കാടിനേ നന്നായറിഞ്ഞു വളർന്നവർ
കാടോ അവരെത്തൻ മക്കളാക്കി

എത്രയോ ആഴത്തിലുള്ളോരു ബന്ധമാം
അത്രവേഗം വേർപെടുത്താനാമോ?

ചേർത്തു നിർത്താനായിയാരുമേയില്ലാതെ 
ഇത്രയും ദുർഘടമാം വനത്തിൽ 

ജീവിച്ചവരിത്രേം നാളെന്നതാമതി-
ജ്ജീവനത്തിൻ പുതുനിർവ്വചനം!!!



 




Xxxxcccccxxxxxxxxxxxxxxxxxxcccccxxxcc
         സ            യ                ന           ഭ 
u  u   -       u   -         -       u  u  u   -     u      u
മുറിവേ/റ്റ കാൽ പോ/യതറി/യിക്കെ നി/

       ജ 
u     -    u
ല തെറ്റി
     സ              ജ                  ഭ 
 u  u   -      u   -        u    -        u  u   -
ചിറപൊ/ട്ടി കൺക/ളിൽ പ്രള/യം.

വിറകൊണ്ടു വാക്കൊക്കെ മുറിയുന്നതറിയാതെ
പറയുന്നു സ്വയമേറ്റു സർവ്വം 

2023 ജൂൺ 6, ചൊവ്വാഴ്ച

സുഭാഷിത മാലിക - 2 ('ത' onwards)

സുഭാഷിത മാലിക  - 2 (ത' onwards)




414 (മാലിക 1 (25/7/24)
586 (മാലിക 2 (25/7/24).
1000


സുഭാഷിതമാലിക 1 upto 'ജ'             copied upto 245/07//24

  Copied upto /24/05/24 ( yes )
നുറുങ്ങുകൾ copied upto 03/05/24 yes
 (yes )

(Last one in നുറുങ്ങുകൾ 6
ചിന്താസ്വാതന്ത്ര്യവുംവാക്കിന്റെശക്തിയും
ആത്മാഭിമാനവും ഹൃദയോ  ന്മേഷവും
ചേർത്തുനമുക്കുനമിച്ചിടാം നമ്മള
ചേർത്തുപിടിക്കുന്നൊരീനമ്മുടിന്ത്യയെ)

====================




============
 for main

സങ്കീർണതകൾ ഏറെയുണ്ടീ ജീവിതേ
എന്നാലുമുത്തരം തേടായവയുടെ.
ഉത്തരം കിട്ടുമ്പോഴേയ്ക്കും ചോദ്യങ്ങൾ  
മൊത്തവും മാറ്റിയിരിക്കുമീ ജീവിതം


(തെറ്റുകളിൽവച്ചിട്ടേറ്റവുംവലിയ 
തെറ്റായിക്കരുതേണ്ടകാര്യമെന്തെന്നാൽ 
തെറ്റുകളെപ്പറ്റിഒട്ടുമവബോധം
തോന്നാതിരിക്കുകയെന്നതുതന്നാവാം.)

21
(സ്വഭാവ/ത്തിനെക്കാ/ളുയർന്നായിടും ദാർ-
ശനികതയെന്നതിൽ സംശയമില്ല   
ഉന്നത വ്യക്തിതൻ ജീവിതം എന്നുമേ 
നന്നായ് നയിച്ചീടുമുത്തമ ചിന്തയാൽ.)



==================================
 
 

! 



   
.

  
 

സന്തോഷകരമാമൊരു ജീവിത മെന്നത് 
സമസ്യകളില്ലാത്തയവസ്ഥയല്ല
കാര്യങ്ങളൊക്കെ സമചിത്തത യോടെ
കൈകാര്യം ചെയ്യുന്ന കഴിവുത ന്നാകു

പോയദിനങ്ങളിൽകാട്ടിയതെറ്റിനും    
പ്രത്യാശവച്ചിടുംനാളേക്കും മദ്ധ്യത്തിൽ
പകിട്ടുള്ളൊരവസരമുണ്ടിന്നെന്ന  
പേരിൽ,ജീവിച്ചനുഭവിച്ചീടൂ 'ഇന്നി'ൽ



Fresh /20/07/24






====(=(=========





പൂർണ്ണത നേടില്ല ജീവിതമെ നമ്മുടെ 
പാത വളഞ്ഞും പുളഞ്ഞുമതു പോലെ
താണുമുയർന്നുംകിടന്നാലുമു ണ്ടൊരു 
തനത് സൗന്ദര്യ,മതുപോലാമാ യുസ്സും

ബലപ്പെടുത്തീടൂജീവിതത്തെ സ്നേഹ
ബന്ധങ്ങളധികമായുറപ്പാക്കിക്കൊണ്ട് 
സ്നേഹിക്കയന്യോന്യമെന്നതുതന്നെത്ര 
സന്തോഷകരമാകും നില നിൽപ്പിന് !


എന്താണു/ സത്യമെ/ന്നൊരോ പ്ര/തിക്കുമെ/
ന്നാലതറിയില്ല ന്യായാധിപന് മാത്രം!


വളവേറെയുള്ള പുഴ പോലെ ജീവിതം
വളവുകളോരോന്നുമാസ്വദി ച്ചീടുക 
നല്ലതിനാകട്ടെ, അല്ലാതിരി ക്കട്ടെ ,
ഇല്ലാ, വരില്ലവ തിരികേയൊരി ക്കലും

മധുരനിമിഷങ്ങളെന്നുമെത്തു ന്നത്    
മധുരാഭിവാദ്യത്തിൽനിന്നുമല്ലെന്നാൽ  
നന്മതനിക്കുനേരുന്നവരെയോർക്കും  
നറുചിന്തമൂലമാണെന്നതറിയൂ




പൊറുത്തീ/ടുകെന്ന/താം സ്നേഹ  വായ്പിന്റെ 
പര്യായ,/മാ മാതൃ/കയെത്ര സുന്ദരം!
അത്യധികമാകുംതിരികെ കിട്ടീടുവ 

ധന്യതയും സമാധാനവുമായിടും



നനുനനുത്തുള്ളോരു കനവിൻ കണികക ൾ
നിനവിന്റെയറകളിൽ മധുവായ് നിറഞ്ഞ ത് 
നുകരുവാനായ് മനമതിനരികെയെ ത്തേ  
അകതാരിൻ നേത്രം തുറന്നു പോയറിയാ തെ!

സന്തോഷമേകിടും സംതൃപ്തിയിത്തിരി
സമയത്തേയ്ക്കെന്നാൽ സംതൃപ്തിയാകട്ടെ,
സന്തോഷമേകിടുംഎന്നെന്നത്തേയ്ക്കു,മാ
സന്തോഷമല്ലയോ നിർവൃതിദായകം!


തന്നുടെയന്തരംഗത്തിൽ മന ശ്ശാന്തി-
യെന്നതൊന്നില്ലയെങ്കിൽപിന്നെയതിനായ്
വെളിയിലന്വേഷിച്ചീടുകിൽ കിട്ടുമോ
വെറുതേ പരിശ്രമിച്ചീടുക വേണോ?

ജീവിതത്തിന്നു നീക്കങ്ങൾ അനിവാര്യം
സർവ്വപ്രധാനമായീടും സ്ഥിതിഭേദം
വീക്ഷണം മുന്നോട്ടു തന്നെയായീടണം
തീക്ഷ്‌ണവും സമ്പൂർണ്ണവുമാ ക്കാനായഹം

വെറുപ്പ് കാട്ടുവാനാകാത്ത ഹൃദയവും  
വിരലിനാൽതൊട്ടുനോവിക്കാത്തകയ്യും
പുഞ്ചിരിമാഞ്ഞു പോയീടാത്ത മുഖവും
നെഞ്ചിലേറ്റുന്നവനെത്രയോയുത്തമൻ
 

പുറംഭാ/ഗത്തു നി/ന്നുണ്ടാം നി/രീക്ഷണം
അറിയിക്കാം 

വയലേലയുച്ച വെയിലിൽ തപിക്കേ
വെയിലിന്റെ ചൂടകറ്റാനായ് പവനൻ
മെല്ലവേ വീശിക്കൊടുക്കുന്നു നെല്ലിനെ
നെല്ലെന്നാലൂറ്റുന്നു വെയിലിന്റ യൂർജ്ജം

പുറമേനിന്നുള്ള നിരീക്ഷണത്തിൽനി-
ന്നറിയില്ല സ്വയമെവിടെയെത്തുമെന്ന്      
ജയമൊരാളുടേതളന്നീടുമന്യർ
സ്വയമളക്കേണമൊരുവൻ  സംതൃപ്തി .

'മധുര'മെന്നപദമെന്നുമേവർക്കും 
മനസ്സിനും നാവിനുമേകുമാനന്ദ- 
മെങ്കിലുംമധുരവുംകൈപ്പുള്ള തായി
മാറീടുമെന്നതുംലോകനീതിയല്ലോ.

തിങ്കളിൻ ചാരുതയോലുന്ന സൂര്യപ്ര-
തിബിബംപോലല്ലോനിന്മുഖം പൈതലേ 
താരാട്ടു കേട്ടിട്ടുറങ്ങവേ നിന്മുഖ-   
താരിന്റെശോഭയിരട്ടിയായ് മാറുന്നു

(വേദനി/പ്പതേക്കാൾ കരുത്തേറുമിച്ഛക്ക് 
വേദനി/പ്പതെല്ലാ/മോരോ ഗു/ണപാഠം
ഒരോരോ പാഠവും മാറ്റങ്ങളു ണ്ടാക്കും
ഒരോ വ്യക്തിയിലു,മതിനില്ല മാറ്റം .

മാറ്റമു/ണ്ടാക്കുമോ/രോഗുണപാഠവും 

ഒരോരോ പാഠവും മാറ്റങ്ങളു ണ്ടാക്കും)

2021

വഴിയിൽ തടസ്സമായ് തോന്നിടും കാര്യം 
വഴിമാറിപോകാൻ കാരണമാ യാലും
അതുമൊരനുഗ്രഹമായിട്ട് മാറീടാം
പുതിയൊരു നല്ല ഫലസിദ്ധി ക്കായി.

നമ്മളുടെയറിവില്ലാതെതന്നൊരാൾ 
നമ്മുടെനന്മ കരുതി ധ്യാനിക്കു കിൽ 
അതുതന്നെയാകണംനമ്മൾക്ക്  കിട്ടിടും 
അതുല്യമാകും ശ്രദ്ധയു,മാദ രവും

മടങ്ങിവരേണമെന്നില്ലയൊ രുനാൾ
മറഞ്ഞ മനോഹരമാം നിമി ഷങ്ങൾ 
നിറഞ്ഞങ്ങു നിന്നീടുമെങ്കിലു മുള്ളിൽ 
മറഞ്ഞവർതൻ മധുരിക്കുമോർ മ്മകൾ.

തിരിച്ചറിഞ്ഞീടുക സ്വയമെന്ന താകു-
മൊരു ജീവിതത്തിലെ വലിയൊരാഹ്വാനം.
രണ്ടാമത്തേതർഹമായതും ഉള്ളതും 
കൊണ്ടു തൃപ്തിയടയേണമെന്നു ള്ളതാം.

നിങ്ങൾചിരിക്കേയതിൻപിറകിലുള്ള 
നോവുമതുപോലെ കോപത്തിൻ പിന്നിലെ
സ്നേഹവും,മൗനത്തിൻ കാരണ വും മന-
സ്സിലാക്കുന്നോരെമാത്രം വിശ്വസി ച്ചീടൂ.

പഴയ ബന്ധങ്ങൾ ലിപി കൾക്കുതുല്യം 
പുതിയവ കഥാസമാനവു മാകാം 
കഴിവതും മറന്നിടാ ലിപികളെ  
കഥകൾ വായിക്കാനവ വേണ്ടി വരും.

തുറന്നുവച്ചാലേ മനസ്സും കുടയും
തെല്ലെങ്കിലുമുപയോഗപ്രദമാകൂ
അല്ലയെന്നാകിലവരണ്ടുമൊന്നുപോൽ 
അധികഭാരം തരുമെന്നതറിയൂ

സ്നേഹത്തിനാത്മാവുമാശതന്നാഭയും
സ്വൈരതതന്റെയനുഗ്രഹവും തഥാ  
വിശ്വാസത്തിന്റെയാനന്ദവുംചേർന്ന് നവ
വൽസരം ചൊരിയട്ടനുഗ്രഹം നിങ്ങൾക്ക്

വ്യക്തിത്വം രക്ഷപ്പെടുവാ നൊരിക്കലു-
മാകാത്തൊരു കാരാഗൃഹം പോലെയാകാം
അതിൽനിന്നു മോചനമാഗ്ര ഹിക്കാതെ-
യതുയർച്ചയ്ക്കുള്ളയാധാരമായ്ക്കാണൂ.

തെറ്റുകൾ പെട്ടെന്നു ശ്രദ്ധനേടു  മെന്നാൽ 
തെറ്റുകളൊക്കെ ക്ഷമിച്ചു പൊറു ക്കുകിൽ
നൽകുമതാശ്വാസമേറെ ഹൃദയത്തി-
നതിനാൽ ഹൃദയവിശാലത കാട്ടൂ.


വെല്ലുവിളികൾ ജീവിതത്തേ യെന്നും
നല്ലപോൽ രസകരമാക്കി മാറ്റീടും.
അവയെയതിജീവിച്ചീടാൻ കഴിഞ്ഞാൽ 
ജീവിതത്തെയർത്ഥവത്താക്കി മാറ്റിടാം.


പൊറുത്തു നിങ്ങളെന്നതിന്നുടെയർത്ഥം
മറുവശത്തെയാൾ ശരിയാണെന്നല്ല;
മറിച്ചു നിങ്ങളോ സ്വതന്ത്രനായിടും
വെറുത്തിടേണ്ടയാ സമസ്യയിൽ നിന്നും.

പുഞ്ചിരിച്ചുകൊണ്ടു ഊർജ്ജസ്വലമാക്കൂ
പുഞ്ചിരി/ച്ചുധന്യ/മാക്കിടൂജീവിതം


==============
!

സൗന്ദര്യത്തേക്കാൾ സ്വഭാവ മഹിമയും 
സമ്പത്തിനേക്കാൾ മനുഷ്യത്വ മെന്നതും
മികവ് പുലർത്തീടുമെങ്കിലു മേറ്റവും 
മികച്ചത് ബന്ധങ്ങൾ സൂക്ഷി ക്കുകെന്നതാം.

നിരന്തരകർമ്മമൊരുത്തനെ നല്ല
തിരക്കിലാക്കീട്ടു നയിക്കുമെ ങ്കിലും
അതുവഴി നല്ല ഫലസിദ്ധി വന്നാൽ
സ്വതന്ത്രനായീടുമവൻ, അറിയുക

പ്രേരകമായീടുമേറ്റവും വലിയ
ഉറവിടം നിങ്ങൾതൻ ചിന്തക ളാകാം.
വലുതായിട്ടതിനാലെ ചിന്തിച്ചിടൂ  വിജയിക്കുവാനായ്  പ്രേരക മായിടൂ.

സായാഹ്നവേളയിൽ ചക്രവാളത്തിലെ
സാഗരഗർത്തത്തിൽ മറയുന്ന സൂര്യൻ
സുഖനിദ്രയിൽ നിന്നുണർന്നു വരുന്നത് 
സഹ്യാദ്രിതന്റെ മുകളിലൂടത്ഭുതം !!!

(2021)

തടസ്സമാവില്ല സൽബന്ധത്തിന് ദൂരം 
അടുപ്പമുറപ്പാക്കിടാ സൽബന്ധവും   
അന്യന്റെ വികാരത്തിനാദരവു മൊപ്പം
അഭയവും നൽകീട്ടുറപ്പിക്കൂബiന്ധം.


(07/09/21)

പൊക്കമേ/റും പർവ്വ/തങ്ങൾക്കു/മത്രയും 
പൊക്കമു/ണ്ടാകില്ല 
പൊങ്ങിനിൽ/ക്കും പർവ്വ/തങ്ങൾക്കു/മുണ്ടാകാ
നിങ്ങളർ/പ്പിക്കും വി/ശ്വാസ/ത്തോളമുയരം
നിങ്ങളതിന്റെ മുകളിലൊന്നെ ത്തിയാൽ
നിങ്ങളുടെ കാൽക്കീഴിലാകു കില്ലേയത്! 

നല്ലനിങ്ങൾ വെളിച്ചം കാട്ടുകിൽ ചിലർക്കൊ ക്കെ 
നിങ്ങൾക്കു പലർ ദീപം കാട്ടി തന്നിടാം   
പ്രകാശം ലോകത്തു നിലയ്ക്കാത്തോള വും 
പ്രതീക്ഷക്കൊപ്പമുണ്ടായിടും മാർഗ്ഗവും 

 കാര്യം വരാം വിശ്വസിച്ചീടുകിൽ
നല്ലതേറെയുണ്ടാം ക്ഷമാശീലമുണ്ടേൽ  
കൈവിടാനത്രവേഗം തയ്യാറല്ലെങ്കിൽ 
കൈവന്നിടാമേറ്റവും നല്ല കാര്യങ്ങൾ.

തന്നുടെയാത്മകഥതൻ രചയ്താവു
താൻതന്നെയാണെന്നിരിക്കേ മടിക്കേണ്ട 
പരിശോധിച്ചു തെറ്റുതിരുത്തി, മാറ്റം
വരുത്തിയിട്ടുമുന്നോട്ടുഗമി ക്കുവാൻ



വൃക്ഷങ്ങൾ വളരുന്നുവെന്നല്ലേ ചൊൽവൂ,
വൃദ്ധരാകുന്നുവെന്നല്ലല്ലോ ചൊല്ലുക?
മനുഷ്യരുമതുപോൽ വളരു ന്നുവെന്ന്  
മനസ്സിലാക്കീടുകയല്ലേയുചിതം?

വ്യാകുലതയെന്നത് ആടും കസേരേലി-
രിക്കുന്നപോലുള്ളോരനുഭവം മാത്രം
എന്തെങ്കിലുമൊന്നു കാട്ടുന്നെന്നല്ലാതെ
എങ്ങുമേയെത്തിക്കയില്ലതു നിങ്ങളെ

മായ്ക്കുന്ന റബ്ബറുപയോഗി ക്കാതെവ-
രയ്ക്കുന്നകലയാണ് ജീവിത,മ തിനാൽ
വിലയേറുംജീവിതത്താളിൽ ചെറുതായ്  
വരയ്ക്കുംതീരുമാനങ്ങളും ശ്രദ്ധിക്കൂ.

തിരക്കാണെങ്കിലെല്ലാമെളുപ്പം, മടി-
ച്ചിരുന്നാലൊന്നുമെളുപ്പവു മാകില്ല.
സൗഭാഗ്യവാന്മാർക്കെളുപ്പം ദുരിതമ- 
നുഭവിക്കുന്നവർക്കുപദേശം നൽകാൻ.

മനമെന്ന താളിലെഴുതുവാനായി
പേനയും പെൻസിലുമാവവശ്യമേ യില്ല 
എത്ര കിണഞ്ഞു പരിശ്രമിച്ചെ ന്നാലും
എഴുതപ്പെട്ടവ മായ്ക്കാനുമാകില്ല

തന്നുടെ പോരായ്മയറിയുന്ന യാളിന്  
നന്നായറിയാമയാളുടെ ശക്തിയും.
തെറ്റുകളിൽനിന്നും പാഠംപഠി ക്കുവോർ
തീർച്ചയായും ബുദ്ധിശാലിക ളായിടും.

കുറ്റമറ്റോരവസ്ഥയുണ്ടാകാനായ്
കാത്തിരിക്കേണ്ടാതുടക്കംകുറിക്കുവാൻ
നല്ലതുടക്കം കുറിച്ചുവെന്നാകിലും   
ദോഷമറ്റോരവസ്ഥയുണ്ടായ് വരാം.



ആയെന്നുവരികില്ല നിയന്ത്രി ക്കുവാ-
നായന്യരുടെയെല്ലാം സ്വഭാവം നമുക്ക്
എങ്കിലുമവരോട്  പ്രതികരിക്കേണ്ട-
തെങ്ങനെയായിരിക്കേണമെന്നറിയാം
 
മഴവിൽക്കൊടിയേ നിന്റേഴു നിറങ്ങൾ
മഴയിൽ നനഞ്ഞിട്ടൊലിച്ചു പോയാലും 
അരുണകിരണമവതൊട്ടെടുത്തി
ട്ടൊരുനൽ മാരിവില്ലിനിയും  മെനയും


(02/08/21)
സങ്കീർണതകൾ നിറഞ്ഞതാം ജീവിതം
എങ്കിലുമവയുടെയുത്തരം തേടാ!  
ഉത്തരം കിട്ടുമ്പോഴേയ്ക്കും ചോദ്യങ്ങൾ  
മൊത്തവും മാറ്റിയിരിക്കുമീ ജീവിതം

കത്തിക്കുകിലൊരു ദീപം മറ്റൊ രു ദീ-
പത്തിൽനിന്നുമെന്നാലും നഷ്ട മായിടാ 
ആദ്യദീപത്തിൻ വെളിച്ചമൊ രിക്കലു  മെന്നപോലായിടുംസ്നേഹം പകരുകിൽ.

കാര്യമാക്കീടേണ്ട തെറ്റുകൾ വന്നാലും
കാര്യമായ് മുന്നോട്ടുപോയില്ല യെന്നാലും
കാരണം ഇപ്പോഴുമെത്രയോയാളുകൾ
ആരംഭരേഖയിൽ നട്ടംതിരിയുന്നു!

അത്രയ്ക്കുനീണ്ടോരു ജീവിത മല്ലിത്
അന്യോന്യംവാദിച്ചു മല്ലിട്ടുതീർ ക്കുവാൻ.
ആവോളംസ്നേഹം പകരുകയ ന്യോന്യം, 
ആസ്വദിക്കൂജീവിതം മതിയാ വോളം.
.

അന്യരെ വെല്ലുവിളിക്കുകി ലെന്നേലും
വന്നിടാം തോൽവിയെന്നറിയുക നന്ന്.
തന്നോടുതന്നെന്നും വെല്ലുവിളി ക്കുകിൽ
വന്നുചേരും ജയമെന്നതുമറിയൂ.

കുറ്റപ്പെടുത്താനും ഒറ്റപ്പെടു ത്താനും
മറ്റുള്ളവർക്കുകഴിയുംനിസ്സാര മായ് 
ഒപ്പംചേർത്തങ്ങുനിർത്തുവാനാ യിട്ട്
ഒട്ടുവലിയമനസ്സുകൾക്കേ യാകൂ!

അന്യരെയാദരിക്കെന്നതെന്നു മൊരു 
 അന്യൂനവ്യക്തിമഹിമയ്ക്കു കാരണം.
ലാഭം തരുന്നോരു നിക്ഷേപമാ യതു 
ലോഭമില്ലാതെ തിരികെ ലഭിച്ചിടും

എങ്ങോട്ടുമില്ലൊരു രാജകീയ മായ
മാർഗ്ഗമെന്നുള്ളതാം കേവല സത്യം.
ഒന്നിന്നു പിറകേ മറ്റൊന്നു ചെ യ്യുകിൽ
ഓരോന്നിനുമുറപ്പുണ്ടാകും നിശ്ചയം
 
ജീവിതത്തിലെല്ലാം ശരിയായ തിനാ-
ലാവില്ലയാളുകൾ സന്തോഷി ച്ചീടുക.
ജീവിതത്തോടവർ കാട്ടും ശരി യായ 
ഭാവമാണവരുടെ സന്തോഷ കാരണം.


.പകൽക്കിനാവുകണ്ടഭിലാഷങ്ങളെ
പരിപോഷിപ്പിച്ചിട്ടുറച്ച നിശ്ചയ-
മെടുക്കുകിലതു നയിച്ചിടും നമ്മേ 
പടുത്തുയർത്തുവാൻ സ്വഭാഗ ധേയത്തെ.

നല്ലനാളേയ്ക്കായിനമ്മൾചിന്തിച്ചിടും  
നാളെയെത്തേചിന്തവീണ്ടുമതുതാനാം 
നല്ലപോൽ ജീവിതമാസ്വദിച്ചീടു വാൻ
നല്ലോരു ഇന്നിനെപ്പറ്റിയാക്കൂ ചിന്ത.

മനോവ്യഥയന്യർക്കേൽപ്പിച്ചുവെങ്കിലോ   
മനോബലംകാട്ടൂ,ക്ഷമയാചിച്ചീടൂ
മുറിവേൽക്കപ്പെട്ടോരുമവ്വിധംതന്നെ    
പൊറുത്തീടുവാൻസന്മനസ്സുകാട്ടേണം

വീരോചിതമായ കൃത്യത്തിന്മേൽ പൂശും 
പരിമള തൈലമാകുന്നു വിഖ്യാതി. 
ഭാരങ്ങളൊക്കെ ലഘുവായി മാറും, കൈ-
കാര്യം ചെയ്‌തീടിൽ പ്രസന്നവദ നരായ്.

ബന്ധവുമിഷ്ടവും സഖ്യവുമൊ ക്കെയും 
എത്താമെവിടേം ക്ഷണിച്ചോ അല്ലാതെയോ  
ആദരവെവിടെയാണോ ലഭിക്കുന്നത്
അവിടേ എന്നാലവ നില നിന്നിടൂ

സംവാദമെന്നതാശയവിനിമയം 
ആവുംവിധമതനുകൂലിക്കേണ്ടതും.
വിദ്യാഹീനതേമഹന്തേം കൈ മാറുകിൽ  
വാദപ്രതിവാദം, ഒഴിവാക്കണ മത്‌.

ആരുമേയധികം തെറ്റുകൾ ചെയ്യാതെ
ആയിടാ നല്ലവാനോ മഹാത്മാ വായോ.
അദൃശ്യമായ്തോന്നുന്നനൽ പ്രവൃത്തികൾ
അന്യരുടെഹൃത്തിൽ പതി ഞ്ഞെന്നുവരാം.

പോയദിനങ്ങളിലേക്കു തിരി ച്ചിനീം
പോകുവാനായിടായാർക്കുമൊരിക്കലും
ആവില്ല നാളയെപ്പറ്റി പ്രവചി ക്കാൻ
ജീവിച്ചിടേണമിന്നേക്കുവേണ്ടി മാത്രം.

മർത്യരുടെയാത്മവിശ്വാസമവരെ
മാറ്റുമേറെശക്തിയുള്ളവരായിട്ട്
ഏറെപ്രതികരിക്കാതെയിരിപ്പതു-
മേറെമനസ്സമാധാനമുണ്ടാക്കിടും.

എല്ലാക്കാര്യങ്ങളേയുംപറ്റിയിത്തിരി
എന്നുമറിയാൻകഴിഞ്ഞെന്നു വന്നിടാം
എങ്കിലുമെല്ലാമറിയുവാനാകില്ല  എന്തിനേയുംപറ്റിയെത്രശ്രമി ച്ചാലും.

നാംധരിക്കുംവിധമല്ലാതെ, ജീവിതം
നേരായരീതിയിൽ കാണുവാ നുമറി-
യാനുമനുഭവിക്കാനുംകഴിയു കിൽ,
സുന്ദരമീ ജീവിതം, സംശയി ക്കേണ്ട.

ജീവജാലങ്ങൾക്കശേഷമൊരു പോലെ 
ജീവിക്കുവാനുണ്ടവകാശം ഭൂമി യിൽ
സ്വാർത്ഥതയെന്നാൽ മനുജനെ ഭൂമിത-
ന്നസ്ഥിവാരംവരെതോണ്ടുവാൻ പ്രേരിപ്പൂ

അനുകമ്പയെന്നതൊരു ഭാഷ യല്ലോ     
മനസ്സിലാക്കാനും ശ്രവിക്കാനു മാകും.
ബധിരരുമൂമകൾപോലും ശ്രവി ക്കും 
ബോധ്യപ്പെടേയവർ പ്രതികരി ച്ചീടും.

സൽസ്വഭാവത്തിന്ന് ധനപര മായി
വിലയേതുമില്ലെന്നതു സത്യ മല്ലോ
എന്നിരുന്നാലുമതിനാകുംവാ ങ്ങുവാൻ 
എത്രയുമായിരം സന്മനസ്സുകളെ

എന്താണൊരാൾക്കുള്ളതെന്നതുമാവില്ല
എന്താണയാൾ ചെയ് വതെന്ന തുമാവില്ല 
എന്താണയാളെന്നതേയാശ്രയിച്ചാകു-
മെന്താണയാളുടെശ്രേഷ്ഠതയെന്നത്.

ജീവിതമർത്ഥവത്താക്കുവാനാ യിട്ട്
യൗവ്വനത്തിൽ വേണം പ്രായമ യോരുടേ-
പോലുള്ളയനുഭവജ്ഞാന, മതു പോൽ  
പ്രായമാകേവേണം യൗവ്വന ത്തിൻ വീര്യം.

ഭാവിയിൽ പിരിമുറുക്കംവേണ്ട യെങ്കിൽ 
ഭൂതകാലവുമായ് പൊരുത്ത പ്പെടേണം   
സമയംസുഖപ്പെടുത്തീടുമെല്ലാമേ 
സമയം കൊടുത്തിട്ട് നേടൂ സമാധാനം.

ആരുമേയാർക്കുമധിപനാകു ന്നില്ല 
ആരുമധീനനുമാകില്ലയാർ ക്കുമേ
ആരുമപ്പോഴുമൊരുപോലെയാകില്ല
അദ്വിതീയരാ,മതുല്യരാ,മാളു കൾ.

തെറ്റും പഴിയും ത്യജിക്കലും  വിഘ്നവും 
തോൽവിയും ഭാഗമായീടുംവളർ ച്ചതൻ
നേടിയിട്ടില്ലൊന്നുമിന്നേവരെ യാരും
നേരിടാനാവാതീയഞ്ചു തടസ്സ ങ്ങൾ.

ഉത്തമനെന്നതിനേക്കാളുമുപരി 
ഒറ്റയാനെന്നതനുയോജ്യമായിടും
ഉത്തമനെന്നതൊന്നാമനെന്നാണെങ്കിൽ
ഒറ്റയാനെന്നതൊരേയൊരാളെന്നല്ലോ!

അവസരം കിട്ടുവോർ ഭാഗ്യവാ ന്മാരാം  
അവസരം സൃഷ്ടിപ്പോർ സാമർ ത്ഥ്യമുള്ളോർ 
അവസരം നന്നായി മുതലാ ക്കിടു-
മവസരവാദികളോ വിജയിപ്പോർ!

വലിയകാര്യങ്ങൾ പറഞ്ഞുവെ ന്നാലും  
വരണമെന്നില്ല ശരിക്കു പക്വത!
ചെറിയ കാര്യങ്ങൾ മറ്റുള്ളവർ നയിക്കുന്നോരു ജീവിതം  
നമ്മൾ മറന്നുപോയീടുന്നിതെങ്കിലും
നമ്മളും 'മറ്റുള്ള'വർക്കന്യരാണെന്നത് നന്നായി,
പറയാം പക്വത വരിച്ചിട്ടുണ്ടെ ന്നും

നാമാഗ്രഹിക്കുന്നതൊക്കെയും കിട്ടിടാ
നാമർഹിക്കുന്നത് സമയമാ യാൽ കിട്ടും
ഈവക സത്യങ്ങളോർത്തു മരു വുകിൽ  ജീവിതമനായാസകരമായ് മാറും.

അതിരുകടക്കുന്ന ചിന്തകളാകും
അസന്തുഷ്ടിയുണ്ടാക്കിടാൻ കാരണം
എപ്പോഴുമെന്തിലേലും വ്യാപൃത രാകൂ
എങ്കിലുംവർജ്ജിക്കേണ്ടവ  യൊഴിവാക്കൂ

ജീവിതവീഥിയിൽ വാമഭാഗ മെന്നും
മേവിടവേണമൊരുസുഹൃത്തെന്നപോൽ
ഒരുകുടുംബംപോലെ സ്നേഹി തർ കൂടി
ഒരുമിച്ചുചേരുകിൽ ജീവിതം സ്വർഗ്ഗം.

എന്നുമൊരുപോലെ ബന്ധംനില നിന്നാൽ 
വന്നുചേരും നല്ല ധാരണയു മൊപ്പം 
ക്ഷമയുമൗല്‍സുക്യവും സമ്പൂര്‍ ണ്ണതയു-
മാത്മാർത്ഥതയുമൊരുമിച്ചുചേർന്നിടും


 
പരസ്പരധാരണയുമതുപോലെ 
കരുതലുമാദരവുമൊപ്പമേറും.

അടുത്തുപോയവരുമായുള്ള ബന്ധം
വിടർത്തുവാനായ് തുനിഞ്ഞിട വേണ്ടാ 
ഓർത്തിട്ടവരുടെ നല്ലോരു ചെയ്തികൾ
കാത്തിടൂബന്ധം പൊറുത്തിടൂ തെറ്റുകൾ


 


ആഹ്ലാദകരമാമൊരു ജീവിത ത്തിന്
ആവശ്യമായിട്ടധികമൊന്നും വേണ്ടാ 
എല്ലാമേനമ്മുടെയുള്ളിൽത്തന്നുണ്ടല്ലോ
എങ്ങനെചിന്തിക്കുമെന്നതു പോൽഫലം.

.

ആവശ്യമില്ലാത്തതൊക്കെയുപേക്ഷിച്ചു
ജീവിക്കവേണം പറവകളെ പ്പോലെ.
ഭീതിയും ശോകവുമാധിയും കൈവിടൂ
ഭാരമില്ലാതായാൽ ജീവിതം സുന്ദരം.

അന്വേഷിച്ചുപോയാൽസന്തോഷം കിട്ടില്ല 
അന്യർക്കുനൽകിയാലോതിരികെവരും
സന്തോഷമെന്നതിൻ രഹസ്യമാ കുമത്
സന്തോഷം പങ്കിട്ടാനന്ദമാർജ്ജി ച്ചിടൂ.

കാണവേ മിണ്ടുവാൻ കഴിയുമെ ല്ലാർക്കും
കാണാതിരിക്കവേയെവിടെ നാമെന്നു 
തിരക്കുവാൻ വെമ്പുന്നവർ മാത്രമാകും
ശരിക്കും സ്നേഹിതരവരെ മറക്കാ.

ആയിരമായിരം തെറ്റുകൾ ചെയ്താലും
സ്വയമെന്നും സ്നേഹിച്ചിടുന്നു നാംനമ്മെ
എന്നാലൊരുതെറ്റുമാത്രം ചെയ്‌തീടുന്ന-
യന്യനെ നാംവെറുത്തീടുന്ന തെന്തിനാം?
!
ആദരവെന്നതു നമ്മുടെ സ്വത്വ ത്തി-   
നത്യന്തം ഗൗരവമുള്ള ഘടകമാം
മൂല്യമേറെയുള്ള നിക്ഷേപം പോ ലത്
മറ്റുള്ളവർക്കു കൊടുത്തു ലാഭം നേടാം.

എരിയും വയറ്റിലെ നാളങ്ങളേ റ്റിട്ട്  
പൊരിയുന്ന മനസ്സിന്റെ വേവ ലാതി
അറിയുവതെങ്ങനെ പശിയറി യാതെ,
വറുതിയറിയാതെ, വളരുന്നവർ?

അറിവിന്റെ സാരാംശമെന്തെന്നു വച്ചാ-
ലറിവുണ്ടെങ്കിലുപയോഗിക്കെ ന്നതും,
അറിവില്ലയെങ്കിൽ മറ്റുള്ളവരോ ടത് 
തുറന്നുപറയുകയെന്നതുമാകും.

ഉള്ളതുംവേണ്ടതും തുല്യതതേ ടുന്ന
ഉള്ളിലുണ്ടാകുമവസ്ഥയാംസ ന്തോഷം
സ്വന്തമന്തരംഗേസ്വൈര്യമില്ലെന്നാകിൽ
വ്യർത്ഥമായീടാം പുറത്തതന്വേ ഷിക്കിൽ

അറിയാത്തകാര്യം പഠിക്കുന്ന തിന്നായ്  
അറിവുള്ളവരെ സമീപിച്ചുവെ ന്നാൽ 
വിശ്വസിച്ചീടാമതുസൂചിപ്പിക്കുക 
വിജ്ഞാനവുംബുദ്ധിയും വളരു ന്നൊപ്പം

ജീവിതവീഥിയിലേറ്റം വലിയൊരു 
പോർവിളിയായിടും സ്വയമറികെ ന്നത്
രണ്ടാമത്തെയൊരു വെല്ലുവിളി യല്ലോ  
കണ്ടെത്തുകയുള്ളതിൽനിന്നും സംതൃപ്തി.

അനുഭവിക്കാതെപോകുന്നെത്രയോപേർ
അവരുടേതായ സന്തോഷമെ ന്തെന്നാൽ
അനുഭവിക്കാനവർക്കില്ല സമയം  
അവരെന്നുമോടുന്നുസമ്പ ത്തിൻപിമ്പേ.

കുഞ്ഞായിരിക്കവേപുഞ്ചിരിക്കുമൊരു
കാര്യവുമില്ലാതെതന്നെയെല്ലാ വരും
പ്രായമാകേയേതുകാര്യംമറയ്ക്കാനും 
ആയാസപ്പെട്ടുനാം പുഞ്ചിരിതൂ കുന്നു.

'ഉണ്ടെ'ന്നതു'മില്ല'യെന്നതും നിശ്ചയം 
രണ്ടുകുറുകിയവാക്കുകളെങ്കിലും
മെല്ലവേ'ഇല്ലെ'ന്നും വേഗേനെ 'ഉണ്ടെ'ന്നും  
ചൊല്ലുകിലുണ്ടാക്കിടാംബുദ്ധിമുട്ടുകൾ.

ആയുസ്സിന്റെയോരോഘട്ടവും നമ്മളെ  
ആവോളം നല്ലപാഠങ്ങൾ പഠി പ്പിക്കും 
പാഠങ്ങൾനാംഗ്രഹിക്കുന്നതു ണ്ടോ വൃഥാ
പേജുമറിക്കുന്നോ, ചിന്തനീയ മഹോ!

ജീവിതം ബുദ്ധിമുട്ടിലാകും നേരത്തു-
മേവരും കയ്യൊഴിഞ്ഞെന്നു തോന്നുമ്പൊഴും 
ഓർത്തിടൂ കൂർമ്മത്തിനും ജയിക്കാമോടി 
പിന്തിരിഞ്ഞീടാതെ പേർത്തും ശ്രമിക്കുകിൽ



=================================

To be copied to main











==================================

നിങ്ങൾക്കു സാദ്ധ്യമായീടുമെന്നുള്ളോ രു 
നേരിന്നെയേവരും അറിഞ്ഞീട വേണം











 
==================================
Published in fb 
==================================




Copy 




 











7

7

================================

..

                              ത 

തടസ്സങ്ങളാകും സഹായങ്ങളല്ല,
മുടക്കങ്ങളാകും സൗകര്യങ്ങളാകാ
മാനുഷന്നെയേറെ ക്ഷമാശീലമുള്ള 
മർത്യനായ്മാറ്റീടുകെന്നതറിഞ്ഞിടൂ

തന്നജ്ഞതയെപ്പറ്റിസ്വയം അജ്ഞനാ
കുന്നതാകാമജ്ഞതയെന്നുള്ള രോഗം
വിദ്യനേടീയെന്നു ഗർവ്വുകാട്ടുന്നതും
അത്യന്തമാമജ്ഞതാമഹാമാരിയാം.

തന്നുടെ തെറ്റുകൾ താൻതന്നെ കാണു കിൽ 
നന്നായിരിക്കുമെന്നെല്ലാരുമോർക്കണം 
ഏറെനന്നാകും സ്വയം തിരുത്തീടുകിൽ 
ഏറ്റവും നന്നാം സ്വയം ഏറ്റെടുക്കുകിൽ

തന്നുടെ വൈകല്യം എന്തെന്നറിവുള്ളോ ർ
തന്നെയാകുമേറെച്ചന്തമുള്ളാളുകൾ
തന്റെ ദൗര്‍ബല്യം അറിയുന്നോർ ശക്ത രാം
തെറ്റുകൾ ബോധ്യമുള്ളോർ ബുദ്ധിയുള്ള വർ

തന്നുടെ ഹൃത്തിന്റെ മേലേ മനസ്സിന്നെ 
തോന്നുംവിധം ഭരിക്കാനായിവിട്ടിടാ
നേരേമറിച്ചു തൻ ഹൃത്തിനാകേണം മ-
നസ്സിന്റെമേലേ നിയന്ത്രണം വേണ്ടത്

തന്നുടെ ഹൃത്തിൻ പ്രതിച്ഛായതന്നെയാം
എന്നും ധരിത്രിയിൽക്കാണ്മതെല്ലാമഹോ 
ചെയ്തുപോയതൊന്നും തന്നിനിക്കാണേ ണ്ട,
ചെയ്യുവാനുള്ളതെപ്പറ്റി ചിന്തിക്കണം.

തന്നുടേതാം ചിന്തകൾക്കേറെ ശക്തിയു-
ണ്ടെന്നസത്യത്തേയറിഞ്ഞാലൊരിക്കലും
വന്നീടുകില്ലാ നിഷേധാത്മകമാകും
ചിന്തയേയാരുടേയും മനസ്സിലൊന്നും .

തന്നെ താനായിക്കരുതീടുകെന്നതാം 
തീർത്തും പ്രയാസപ്പെടുത്തുന്ന സംഭവം
ആർജ്ജിച്ച സംസ്കാരശിക്ഷണാഭ്യാസ ങ്ങൾ 
തീർത്തും അതിന്നൊത്തു നിന്നെന്നുവ ന്നിടാ

തന്നേക്കാളുമേറെയറിവുള്ളയാളോട്
എന്തിന്നുവേണ്ടീട്ടസൂയ തോന്നീടണം?
നേരേമറിച്ചറിവില്ലാത്തവരോടായ് 
തോന്നീടവേണം സഹാനുഭൂതിയെന്നും

തന്നോടുതന്നെ ചൊല്ലീടുന്ന വാക്കുകൾ
തന്നെയല്ലോ മുഖ്യമാകും വചസ്സുകൾ 
താനാണീലോകത്തേക്കേറ്റവും ബുദ്ധി-
മാനെന്നുചിന്തിക്കിലതാം ബുദ്ധിമോശം.

തന്റെ പുഞ്ചിരിതൻ പിന്നിലെ ദുഃഖവും,
തന്റെ കോപത്തിന്നു പിന്നിലെ സ്നേഹ വും
ഊമഭാവത്തിന്റെ ഹേതുവും ഒന്നുപോൽ
ഊഹിച്ചെടുപ്പോരെ വിശ്വസിച്ചീടുക

തന്റെ യാനത്തിലാരെക്കയറ്റുമ്പൊഴും
താല്‍പര്യമെത്രയും കാട്ടീട വേണ്ടിടും 
നായകന്‍ ആകുവാനാകാതെ വന്നിടിൽ
നൗകമുക്കീടുവാനാരും ശ്രമിച്ചിടാം

തന്റെയുള്ളിലന്തർലീനമാകും ശക്തി
തന്റെചുറ്റുമുള്ള തടസ്സങ്ങളേക്കാൾ 
എത്രയോ മേന്മയേറീടുന്നതാണെന്ന
വ്യക്തമാം ധാരണ കൈവരിച്ചീടണം

തല്ലുകൾ നാനാപ്രകാരം, അതിന്നന്ത്യേ 
കല്ലു നന്നായിപ്പിളർന്നുപോയീടിലോ 
വ്യർത്ഥമായാദ്യ തല്ലെന്നല്ലതിന്നുള്ള 
അർത്ഥമാകും ജയം തുടർകർമ്മത്താ ലെ 

താക്കോലുകളില്ലാതാരുമുണ്ടാക്കില്ല
താഴെന്ന,തേപോലെയല്ലയോ ഉത്തരം
ഇല്ലാത്ത പ്രശ്നങ്ങളൊന്നുമേ ഉണ്ടാക-
യില്ലാ,യവയെക്കണ്ടെത്താൻശ്രമിക്കണം

താഴേക്കു വീഴാതിരിക്കുന്നതിനായെ-
ത്രശ്രമിക്കുന്നുവോ നാമതിന്നേക്കാളു-
മേറെപ്രശംസ നേടീടുന്നൊരു കാര്യ
മാണെത്രവീണാലുമപ്പോഴെഴുന്നേറ്റാൽ 

താഴ്ത്തീടുകില്ലായൊരിക്കലുമേ ജയം
തന്റെ മാനദണ്ഡം നമ്മെ ഉൾക്കൊള്ളു വാൻ 
നമ്മൾക്കുയർത്തേണ്ടി വന്നിടും നിശ്ചയം
നമ്മുടേതാം മാനദണ്ഡം അതിന്നായി

താൽക്കാലികമാണീയിരുട്ടിൻ ദിനങ്ങൾ
നേരീടവേണ്ടും അവ ധൈര്യമോടഹോ
പേടിപ്പെടുത്തുവാനല്ലെത്തിയതെന്നാൽ
പാകപ്പെടുത്താൻ,പെരുത്തകാര്യത്തിന്നു 

താത്കാലികം മാത്രമായിടാമീ ജീവി-
തത്തിലുണ്ടായീടുമോരോ അവസ്ഥയും
നല്ലസന്ദർഭം പ്രയോജനപ്പെടുത്തൂ
അല്ലാത്തവക്കില്ല നീളമെന്നോർത്തിടൂ

താരതമ്യം ചെയ്തിടാ തന്റെ ജീവിതം
ആരുമായും, കാരണം, ഒത്തുനോക്കിടാ
കൃത്യനേരത്തുമാത്രം പ്രകാശിച്ചിടും 
ആദിത്യനേയും തഥാ ഹിമാംശുവേയും 

താൽപ്പര്യമില്ലാത്ത കാര്യങ്ങളിലായാ-
സപ്പെട്ടു യത്നിക്കിലുണ്ടാം മനക്ളേശം 
താൽപ്പര്യമുള്ള കാര്യത്തിലാണെങ്കില-
ത്യാസക്തിയെന്നതാണുണ്ടായിടുന്നതും

താൽപ്പര്യമുള്ളതെന്തും തിരഞ്ഞെടുക്കാ ൻ
സ്വാതന്ത്ര്യമുണ്ടാകാമെന്നിരുന്നാൽതന്നെ
നന്നല്ലെടുത്തതെന്നും വരാമെങ്കിലും
നല്ലകാര്യമല്ലോ തൃപ്തിവന്നീടുകിൽ

തിട്ടപ്പെടുത്താനാകായേതു ബന്ധവും
നേട്ടങ്ങളും ആസ്തിയേയും കണക്കാ ക്കി.
നിക്ഷേപമെപ്പോഴുമൊന്നുപോലെ ലാഭം  
നേടിത്തരേണമെന്നില്ല,താം കാരണം

തിന്മകൾക്കൊന്നുമാകാ നശിപ്പിക്കുവാ ൻ
ധന്യാത്മകമായ് പ്രവർത്തിക്കുമാൾക്കാ രെ
അപ്രകാരം തന്നൊരൗഷധത്തിന്നുമേ
ആകില്ല രക്ഷയേകാൻ നിഷേധികൾക്കും

തീരുമാനം ശരിക്കുള്ളതാണെങ്കിലാ-
ത്മവിശ്വാസമേറും, മറിച്ചോരുതെറ്റായ
തീരുമാനമാണെങ്കിലിരട്ടിയാക്കി
തന്നിടും ജ്ഞാനം, മനക്ലേശമേ വേണ്ട

തീരുമാനം ശരിക്കുള്ളതാണെന്നാല-
താരുടേമാത്മധൈര്യം ഇരട്ടിയാക്കും
തീരുമാനം തെല്ലുതെറ്റിയെന്നാലതും 
ആരുടേയും പരിജ്ഞാനത്തെ കൂട്ടിടും

തീരുമാനം ശരിക്കുള്ളതാണെങ്കിലും
തെറ്റായി മാറിടാം താമസിച്ചുപോകിൽ
കാലത്തിനോടുള്ള മത്സരം ജീവിതം,
കാലത്തെ മാനിക്കിലാദരിക്കുമതും

തീക്ഷ്‌ണമാമദ്ധ്വാനമേണിപ്പടിപോലാം
ദൈവയോഗം ലിഫ്റ്റുപോലെയും കണ്ടി ടാം.
കേടുപാടുണ്ടായിടാം ലിഫ്റ്റിനെങ്കിലോ
കൊണ്ടുപോമേണിപ്പടിനമ്മേയുയരത്തിൽ

തുച്ഛമായോരു തെറ്റിദ്ധാരണ മൂലം
തോഴരായുള്ളവർ ശത്രുവായ് മാറുകിൽ,
ശത്രുതന്നായിരുന്നെന്നുമെന്നുമവർ
മിത്രമാണെന്നവർ നാട്യം മെനഞ്ഞതാം

യാനപാത്രം നമുക്കായ്കാത്തുനിന്നില്ലേ ൽ
താനേതുഴഞ്ഞുപോകാമിരുകൈകളാൽ
താണുപോയീടാതെനോക്കിത്തുഴയണം 
തോർത്താനൊരുമുണ്ടും ശിരസ്സിൽകെട്ടി ടാം  

തുല്യമായിടാം സമ്പത്തുമാരോഗ്യവും
മൂല്യമില്ലാതെന്നു മാറുമെന്നോതിടാ  
മരുന്നല്ലയാരോഗ്യത്തിന്റെ രഹസ്യം
മനസ്സിൻ സമാധാനോ,മേറെച്ചിരിയും

തെല്ലും കഴമ്പു കാട്ടീടാത്ത മാനുഷർ
നല്ലകാലത്തിലാം കൂറുകാട്ടീടുന്ന-
തെങ്കിലോ ബുദ്ധിയുംശക്തിയും ഉള്ളവർ,
തെല്ലും മടിക്കാതെന്നും കൂറുകാട്ടിടും

തെറ്റുകൾ ഏറ്റെടുത്തീടുന്നവർ തുലോം
തുശ്ചമാകേ നമുക്കേവർക്കുമൊന്നുപോ-
ലന്യർക്കു നൽകാനുതകീടുന്നോരു സ-
മ്മാനമാം നാമാക ശ്രേഷ്ഠനിദർശനം

തെറ്റുകളിൽകൂടി സമ്പൂർണ്ണത നേടാം 
തോൽവിയാകട്ടേ ജയത്തിൻഗോവേണി യും
നേട്ടമുണ്ടാകുവാൻ കോട്ടമുണ്ടാകണം 
ജോഡിയായ് വന്നിടാമെല്ലാമിതേപോലെ.

തെറ്റുകൾ ആയിരത്തിലേറെച്ചെയ്താലു
മേറ്റവുംമെച്ചമായ്  നാംനമ്മെസ്നേഹിപ്പു 
എങ്കിലും തെറ്റൊന്നുമാത്രം ചെയ്‌തീടുന്ന
ഏതൊരന്യനേം വെറുക്കുന്നതെന്തെനാം

തെറ്റുകൾ കാണുവാനായി ശ്രമിച്ചിടും
തീർപ്പുകൽപ്പിക്കുന്നയാളായി മാറാതെ 
ഗോളടിക്കാൻ ലക്ഷ്യമിട്ടോടിടും കളി-
ക്കാരനാകാനാകണം ശ്രമിച്ചടേണ്ടു

തെറ്റുകൾ തന്റേതു കാട്ടിത്തരുവാനായ്
പറ്റിടും ജ്ഞാനിയാകും വിമർശകന്നെ 
കണ്ടുമുട്ടീടുകിൽ കൂടെക്കൂട്ടീടണം
കണ്ടുകിട്ടീയോരു ഗൂഢധനംപോലെ 

തെറ്റുകൾ സംഭവിക്കേ വേദനിച്ചിടും
തെറ്റുകൾതൻസമാഹാരം ഒരുനാളിൽ
മാറാം പരിജ്ഞാനമായിട്ടവസാനം 
മാറിയെന്നും വരാം കാര്യസിദ്ധിയായും

തെറ്റുചെയ്യാതിരിക്കെന്നുള്ള സംഭവം
തീർത്തും മനുഷ്യന്റെ കയ്യിലല്ലോർത്തിടൂ
എന്നിരുന്നാലും വിവേകിയായ് ഭാവിയിൽ
എത്തിപ്പെടാൻ തെറ്റൊരൂർജ്ജമായ് മാറി ടാം 

തെറ്റുചെയ്തു പാപിയായി മാറീടവേ
ദേവാലയദൈവം തുണക്കായ് വരില്ലേൽ
തന്നുടേയുള്ളിലല്ലോ വസിപ്പൂ ദൈവം
എന്നുചിന്തിക്കൂ ഒഴിവാക്കാം തെറ്റുകൾ

തെറ്റും അധിക്ഷേപവും തോൽവിയും തഥാ
തള്ളിക്കളയൽ മോഹഭംഗമിത്യാദി
അഭ്യുന്നതിക്കും വളർച്ചക്കുമൊന്നുപോ ൽ
ആവശ്യമല്ലോ, ഒഴിവാക്കാനായിടാ

തൊട്ടറിഞ്ഞീടാതെ കാണുന്നതുത്തമം
തൊട്ടുനോക്കൽ ഉത്തമം വാക്കുകളേ ക്കാൾ
നന്നായ് ഉപയോഗിച്ചീടുകിൽ വാക്കുകൾ
നേത്രംനനയിക്കും ഹൃത്തിനേയുംതൊടും

തോൽവിപോലും നല്ലചാരുതയുള്ളതായ് 
തോന്നിടും കൂട്ടുകാർ പിന്തുണച്ചീടുകിൽ 
കാര്യസിദ്ധിപോലും വേദനാജന്യമാം 
കൊണ്ടാടുവാനായി കൂട്ടുകാരില്ലെങ്കിൽ

തോൽവിയും,തെറ്റും,ഒഴിവാക്കീടുന്നതും
ഭൂവിലെന്നും തുടർന്നീടുന്ന സംഭവം
ആവശ്യമായീടുമാമൂന്നുമൊന്നുപോൽ
ആവുംവിധം നയിക്കാൻ നമ്മെമുന്നോട്ടു.

തോൽവിയുണ്ടായാലതുറപ്പാക്കീടുന്ന-
താമോരു കാര്യമെന്തെന്നൊന്നറിഞ്ഞിടൂ.
ഉണ്ടായിരുന്നതില്ല നമ്മൾക്കുറപ്പു 
വേണ്ടിടും തീരുമാനം ജയിക്കാനായി.

ത്യജിക്കുവാനുള്ള ശീലംവളർത്തീടി-
ലീജീവിതം ധന്യമായിട്ടു മാറിടും.
ഉള്ളിലുള്ള സ്രോതസ്സിനോളം സമീപ-
ത്തുള്ള വിഘ്നങ്ങളാകില്ലാ പെരുത്ത തായ്

45

.                            ദ  


ദണ്‌ഡനം നമ്മേ കരുത്തരാക്കീടവേ
കണ്ണുനീർ ധൈര്യമുള്ളോരായി മാറ്റിടും
നെഞ്ചുപൊട്ടും വിഷാദം വിവേകിയാക്കേ
നല്ലോരുഭാവിക്കിതൊക്കെയും യോജ്യ മാം

ദയാലുത്വമോലുന്നവാക്കുകളൊക്കെ
നിയന്ത്രിച്ചുരക്കാനെളുപ്പം, ഹ്രസ്വവും.
എന്നാലവയുണ്ടാക്കീടുന്ന മാറ്റൊലി
എത്രയോ കാതം കടന്നു ചെന്നീടുന്നു!

ദർപ്പണത്തെപ്പോലെയായിടും ആദരം 
ആർക്കെത്രയോയേറെ,ലോഭമേയില്ലാതെ,
നാംകൊടുക്കുന്നോ അതേക്കാളുമേറെ യായ്‌
നമ്മൾക്കു കിട്ടും തിരിച്ചെന്നറിഞ്ഞിടൂ

ദാനമായ് വന്നിടും ജീവിതത്തിനൊപ്പം
പ്രശ്നം തുറക്കുവാനായുള്ള ചാവിയും
ദീപ്തിക്കു ഛായയും, ഇന്നിന്നു നാളെ യും,
ദുഃഖം ജയിക്കുവാനായി സന്തോഷവും

ദാനം ലഭിക്കുന്നവരേക്കാൾ കൂടുതൽ
ദാനം കൊടുക്കുന്നവരാം സന്തോഷിക്ക.
സ്വയമേവ തയ്യാറാകാതിരുന്നിടിൽ
സന്തോഷവാനായി മാറില്ലൊരിക്കലും.

ദിവ്യമായുള്ളോരുശക്തിയുണ്ടേൽ ഭയം 
ആവശ്യമേയില്ല നന്മകൾ ചെയ്യുവാൻ 
ഭീതിവേണമെന്നും ചെയ്യുവാനായിട്ടു
ചെയ്തുകൂടാത്തകാര്യങ്ങ,ളെ ന്നോർക്ക ണം

ദുഖങ്ങളൊക്കെയും സഹനീയമാക്കി
ധൈര്യസമേതം മുന്നേറാൻ കഴിയുന്ന
വ്യക്തികളായിരിക്കേണമീ ഭൂമിയിൽ  
മുക്തകണ്ഠം പ്രശംസിക്കപ്പെടേണ്ടവർ

ദുർബ്ബലപ്പെടുത്തീടും സാഹചര്യത്തെ
ഓർത്താരുമേ നിരാശപ്പെട്ടിടാതതിൽ
ഒളിഞ്ഞങ്ങിരുന്നിടും യോഗ്യകാലത്തെ
വെളിച്ചത്തിലെത്തിച്ചുപയോഗ്യമാക്കൂ

ദൂരം തകർക്കില്ല ബന്ധമൊരിക്കലും
നേരം ഒരിക്കലും ബന്ധമുണ്ടാക്കില്ല
നേരാം വികാരമുള്ളിൽനിന്നുവന്നിടിൽ
വൈരംസമാനം ബന്ധങ്ങൾ തിളങ്ങിടും
                  
ദ്രവ്യവും ആസ്‌തിയും ഏറെയുണ്ടാകുകി ൽ 
നിങ്ങളാകാമന്യരേക്കാളുമേറ്റവും 
യോഗ്യനായുള്ളവൻ എന്നുവിശ്വസിക്കി ൽ
നിങ്ങളാണീഭൂവിലേറ്റവും ദരിദ്രൻ

ദ്രവ്യം കൊടുത്തു വാങ്ങാനാക ജീവിതം
ദുഃഖിക്കുകിൽ ഭൂതകാലം വരുകില്ലാ
എപ്പൊഴും നേരും സന്തോഷവും വന്നിടാ 
എങ്കിലും നന്നായി ജീവിക്കാനായിടും

ദേഷ്യത്തിനും കൊടുങ്കാറ്റിന്നുമൊന്നുപോ ൽ
നാശനഷ്ടങ്ങളുണ്ടാക്കുവാനായിടും
ശാന്തി രണ്ടും കൈവരിച്ചതിൻ ശേഷമേ 
എത്ര നഷ്ടം സംഭവിച്ചെന്നറിഞ്ഞിടൂ

ദേഹവുമാത്മാവുമായ് ജനിക്കുന്നു നാം 
ദീർഘകാലം ജീവിതം നയിച്ചീടുവാൻ
എങ്കിലും ആദ്യത്തെ രണ്ടുകാര്യങ്ങളാം 
ദീർഘജീവിതം കിട്ടുമോന്നുറപ്പാക്ക.

ദൈവയോഗം കൂടെയെപ്പൊഴും കാണില്ല 
തീരുമാനമെന്നും നമ്മുടെ കയ്യിലാം
തീരുമാനം തന്നിടാം ഭാഗ്യത്തെയെന്നാൽ
ദൈവയോഗത്തിനാകാ തീരുമാനിക്കാൻ

ദോഷമറ്റോരു സംസർഗ്ഗത്തിലുമുണ്ടാം
രോഷവും ക്ഷോഭവും താറുമാറാകലും.
എത്രയും പെട്ടെന്നതിന്നുതീർപ്പുണ്ടാക്കി
ഒത്തുതീർപ്പിലെത്തുകെന്നതാമുത്തമം.

ദോഷൈകദൃക്കായിടുന്നയാർക്കും മുഖ-
ദാവിലുള്ള മൂല്യമറിയാമെന്തിന്റേം.
എങ്കിലോ മാഹാത്മ്യമൊന്നിന്റെയും അവ ർ-
ക്കാർക്കും അറിയില്ലായെന്നതാം വാസ്ത വം 

ദൗർബ്ബല്യമായിക്കരുതേണ്ടതേയില്ല 
ധര്‍മ്മചിന്ത, ക്ഷമാശീലമെന്നീ രണ്ടു
കാര്യങ്ങളെന്നാലവയാട്ടേ ശക്തിതൻ
പര്യായമാണെന്നതായിടും വാസ്തവം

ദൗർബ്ബല്യമെന്തൊക്കെ തനിക്കെന്നറി ഞ്ഞാൽ
ഊർജ്ജസ്വലൻ നിങ്ങളെന്നതാം വാസ് തവം.
വൈകല്യങ്ങൾ അറിഞ്ഞീടിലോ സുന്ദര ൻ
വിജ്ഞനാം തൻതെറ്റിലൂടെപ്പഠിക്കുകിൽ

ദൗർഭാഗ്യമുണ്ടാം ദിനത്തിലൽപ്പമേറെ
നാമാരെയെങ്കിലും സ്നേഹിക്കനല്ലതാം 
എല്ലാർക്കുമായിടാ സ്നേഹിക്കാനെല്ലാ രേ-
മെന്നാലുമാർക്കുമാരെയും സ്നേഹിച്ചി ടാം

ദൗർലഭ്യമുള്ളോരപൂർവ്വമാകും വസ്തു-
വല്ലോ സമയം, വാങ്ങാനായി കിട്ടിടാ
നമ്മൾക്കുവേണ്ടിയാരേലും ചെലവാക്കിൽ
നമ്മളിൽ ശ്രദ്ധയുണ്ടാമവർക്കെന്നതാം

ദ്രവ്യമല്ലോ ഏറെ പാപിഷ്ഠമായുള്ള
ആവിഷ്ക്കരണം മനുഷ്യൻ നടപ്പാക്കി.
എന്നിരുന്നാലും മനുഷ്യസ്വഭാവത്തെ
ഏറ്റവും നന്നായളക്കാനതുത്തമം!



                          ധ 

ധാരണയ്ക്കില്ല വിജ്ഞാനത്തിനുള്ളത്ര
തീവ്രമാകും ഗ്രാഹ്യമെന്നതാം വാസ്തവം 
നിങ്ങളെക്കുറിച്ചറിഞ്ഞാലും ചിലർക്കു 
നിങ്ങളേയാകാ മനസ്സിലാക്കീടുവാൻ.

ധൈര്യക്കുറവിന്നാൽ ലോകത്തിലേയേ റെ-
ക്കരുത്തും പ്രയോഗിച്ചീടാതെ പോകുന്നു
സാഹചര്യങ്ങൾ ഒത്തുവന്നെന്നാകിൽ 
സന്തോഷമോടതൊക്കെപ്രയോഗിക്കണം

ധൈര്യം വഹിച്ചു നിർഭാഗ്യം സഹിക്കുന്ന
ആരെയും ഈപ്രപഞ്ചം പ്രശംസിച്ചിടും
വായിക്കുവാനാകിലോരോ മനുഷ്യനും 
വ്യാപ്തിയേറീടുന്ന ഗ്രന്ഥമാണോർക്കണം

ധ്യാനവും ഭക്തിയും പ്രാധാന്യമർഹിക്കു-
ന്നെന്നകാര്യത്തിലില്ലൊട്ടുമേ സംശയം
ധ്യാനത്തിനുശേഷം നാമെങ്ങനെയാകും
അന്യരെക്കാണുന്നുവെന്നതല്ലി മുഖ്യം


25
45
70,
.                             ന  

നന്ദിയുണ്ടാവണം എന്തിനും, കാരണം,
നല്ലതോ ചീത്തയോ ഭാവിയോ ഭൂതമോ,
എന്തുമാവട്ടേയവയൊക്കെക്കൂടിയാ-
ണിന്നത്തെനിങ്ങളെത്തീർത്തതെന്നോർക്കണം

നന്ദിയേക്കാളും വിലപ്പെട്ടതായിട്ടു 
ഒന്നുമേയില്ലയീ ഭൂലോക,ത്തറിയൂ.
നന്ദിയെന്നുള്ളോരു മാനസ്സിക ഭാവം 
എന്നുമെല്ലാർക്കുമേ സന്തോഷ ദായകം!

നന്ദി,യേവം ക്ഷമാശീല,മംഗീകാര-
മെന്നകാര്യങ്ങളാനന്ദത്തിന്നാധാരം
വെണ്ണക്കു തുല്യമാകും ദയാലുത്വവും 
വ്യാപിക്കുമെന്നാൽ ഫലം ഏറെമെച്ചമാം

നന്ദിയും തൃപ്തിയും ഉള്ളതിൽ തോന്നിടേ
നിങ്ങൾക്കു കിട്ടിടും കൂടുതൽ സന്തുഷ്ടി 
സന്തുഷ്ടിയേകിടും തൽക്കാലസംതൃ പ്തി
സംതൃപ്‌തിനൽകും സ്ഥിരമാമാഹ്ലാദവും

നന്ദിയും വേണ്ടാ വിരോധവും തോന്നേണ്ട
സന്ദർഭമോ തഥാ ആളുകൾ മൂലമോ
രണ്ടിന്നുമുണ്ടാകയില്ല ശക്തി നമ്മൾ
വേണ്ടുംവിധം എതിർക്കാതേയിരിക്കുകി ൽ

നന്ദി വേണ്ടു, മുന്നിൽ വാതിലടച്ചിടിൽ,
നേർപാതവിട്ടു പോകേണ്ടിവന്നീടിലും
പോകേണ്ടിടാത്തോരിടങ്ങളിൽ പോകാ തെ  
പാലനം കിട്ടിയെന്നല്ലോ കരുതേണ്ടൂ.

നന്നാണുവഴിയെന്നുതോന്നുന്നുവെങ്കിൽ 
അന്വേഷിച്ചീടുകതെവിടേയ്ക്കു പോകും
എത്തേണ്ട സ്ഥലമാണേറെ നന്നെങ്കിലോ ചിന്തിക്കവേണ്ടേറെ, തുടരൂ നടത്തം

നന്മതൻ ലക്ഷണം തന്നെയാകും മാപ്പു
നൽകിടാനുള്ളോരു മനസ്സും തഥാ മാപ്പ് 
തേടുന്നതിന്നുള്ള ധൈര്യവും, എങ്കിലോ
തീർത്തും ഇടയ്ക്കുവന്നീടും അഭിമാനം.

നന്മയുണ്ടാം ധാരണകാക്കുന്നോർക്കൊ ക്കെ
നല്ലനേട്ടങ്ങളേറും ക്ഷമിപ്പോർക്കൊക്കെ
നന്മയേറ്റം വന്നു ചേരുന്നതാവട്ടെ
നിർത്താതെ മുന്നോട്ടു പോകുന്നവർക്കാകും

നന്മയുള്ളോരാകുലപ്പെടേണ്ടതില്ലാ
തിന്മയുള്ളോർതന്റെ മുന്നിലായ്, കാര ണം
ഈ രണ്ടു വർഗ്ഗവും തമ്മിലുള്ളന്തരം
ആരും തിരിച്ചറിഞ്ഞീടുന്നുവെന്നതാം

നന്മയുള്ളോരുമായുള്ളോരുബന്ധത്തി-
നുണ്ടായിടും കരിമ്പിന്റേതാം മാധുര്യം
തല്ലിച്ചതച്ചരച്ചാലും പിഴിഞ്ഞാലും
വല്ലാത്ത മാധുര്യമുണ്ടാകുമപ്പൊഴും.

നന്മയുള്ളോരുമായൊത്തുള്ള കൂട്ടായ്മ
നല്ലോരു സുഗന്ധ വ്യാപാരശാലയിൽ 
എത്തും വിധമല്ലോ, വാങ്ങിയില്ലെങ്കിലും
ഗന്ധം നമുക്കും ലഭിച്ചിടും നിശ്ചയം

നമ്മളിഷ്ടപ്പെടുന്നോരെയപേക്ഷിച്ചു
നല്ല വിവേകികളധികമില്ലെന്നും 
നമ്മൾമാത്രംശരിയെന്നും ചിന്തിക്കുകിൽ
നമ്മൾ പഠിക്കില്ലീജീവിതത്തിൽനിന്നും

നമ്മളേയോർത്തിരിക്കാനായിയാരെയും
നിർബന്ധമായുമോർമ്മപ്പെടുത്തവേണ്ടാ.
നിശ്ശബ്ദരായിട്ടു നാമിരിക്കിൽ അവർ
നമ്മുടേയഭാവം എത്രയെന്നോർത്തിടും

നമ്മളെല്ലാം മർത്യരായിരുന്നൂ രാജ-
നീതിയും ജാതിയും വേർപെടുത്തീടുകേം  തൊട്ടുകൂടായ്മയും വർഗ്ഗീകരിക്കലും
ദാക്ഷിണ്യമില്ലാതെ നടപ്പാക്കും വരേം

നമ്മളോടൊപ്പമെപ്പോഴുമുണ്ടാകുന്ന
നല്ലോരു സുഹൃത്തിനെക്കിട്ടുകയാണെ-
ന്നുമൊപ്പംനിൽക്കാൻ മനസ്സുണ്ടാകാത്ത നൂറുസുഹൃത്തുക്കളേക്കാളും നല്ലത്.

നമ്മൾക്കുസന്തോഷമേകുന്നവരോടു 
നന്ദിതോന്നീടണമെന്തെന്നാലവരാണ്
നമ്മുടെയാത്മാവ് വിടർന്നു വിലസുവാൻ നന്നായിപ്പൂന്തോട്ടം നട്ടുനനപ്പവർ

നമ്മൾ സ്വയംനിശ്ചയിക്കും പ്രവർത്തി കൾ
നമ്മളാരെന്ന കാര്യം നിശ്ചയിച്ചിടും
സംസ്കാരവും നല്ല മര്യാദയും നമ്മെ
സ്നേഹാദരങ്ങൾക്കു യോഗ്യരായ്മാ റ്റിടും

നമ്മൾ വെളിച്ചത്തിലാണെന്നു വന്നിടിൽ
നമ്മളോടൊപ്പമുണ്ടായീടുമാരുമേ
അന്ധകാരം തന്നിലകപ്പെട്ടുവെങ്കിലോ 
ആരുമേ ഒപ്പമുണ്ടായെന്നു വന്നിടാ.

നമ്മുടെ സംസാരമെങ്ങനാവേണമെ-
ന്നുള്ള പാഠം പഠിച്ചെന്നാലു,മാശയം
നമ്മളെപ്രകാരം വ്യക്തമാക്കുന്നുവെ-
ന്നുള്ളതല്ലോ തീരുമാനിക്ക വൈശിഷ്‌ട്യം

നമ്മുടേതാം ജീവിതം നിർവ്വചിക്കുവാൻ
നാംതന്നെയല്ലയോ ബാധ്യസ്ഥരാകുന്നു
നല്ലശീലങ്ങളോ നമ്മൾക്കു നൽകുമ-
ന്യർതൻ ഹൃദയത്തിൽ നിത്യപ്രതിഷ്ഠയും

നമ്മുടേതാം നഖവും കേശവുംപോലെ 
തന്നെയാം സ്വപ്നങ്ങളുമാഗ്രഹങ്ങളും
വെട്ടിക്കളഞ്ഞുവെന്നാലുമിടയ്ക്കിടെ 
വീണ്ടും വളർന്നു നീളംവച്ചിടും രണ്ടും

നമ്മോടടുപ്പിച്ചു നാം പിടിക്കില്ലാ ന-
നഞ്ഞോരു ഛത്രം, നമുക്കായ് നനഞ്ഞാ ലും.
ബന്ധങ്ങളേയും അതേപോലകറ്റി നാം
നിർത്തിടും കാര്യം കഴിഞ്ഞു പോയീടുകി ൽ

നമ്മോടു ശക്തികാട്ടീടുന്നവരേറ്റം-
നല്ല ശക്തിമാന്മാരാകേണമെന്നില്ല
കൂടുതൽ ശക്തരായുള്ളവർ എത്രയോ
കണ്ടിടാം, നമ്മൾക്കറിഞ്ഞുകൂടാത്തവർ

നല്ലകാര്യങ്ങളന്യർക്കായി ചെയ്യുന്നതാ-
വില്ലയാർക്കും വിധേയത്വമെന്നാകിലോ
ഉല്ലാസദായകം എന്നതിന്നപ്പുറം
നല്ലോരുണർവ്വുതന്നീടും മനസ്സിന്നു.

നല്ല കൂട്ടുകെട്ടിൽ നിന്നുള്ള ലാഭമാ-
കില്ലായവരിൽ നിന്നും ലഭിക്കുന്നവ.
നമ്മളെത്ര മെച്ചപ്പെട്ടവർമൂലമെ-
ന്നുള്ളതായീടണം സൗഹൃദത്തിൻ ഗുണം

നല്ലതാകുന്ന കാര്യങ്ങളെല്ലാമേ ഹൃ-
ദയത്തിൽ നിന്നുമാണുത്ഭവിച്ചീടുക.
ചീത്തയാം കാര്യങ്ങളാകട്ടെ,യുത്ഭവി-
ച്ചീടുന്നതോ മനസ്സിനുള്ളിൽ നിന്നുമാം.

നല്ലതിന്നെമാത്രം കാണുന്ന കൺകളും 
നീചത്വമൊക്കെ പൊറുക്കും ഹൃദയവും 
നിഷേധ സ്വഭാവം മറക്കും മനസ്സും
നിങ്ങൾക്കുണ്ടെങ്കിലനുഗ്രഹജന്മമാം

നല്ലതോ ചീത്തയോ ആയോരു ജീവിത-
മല്ലാ നമുക്കായി നൽകിയിട്ടുണ്ടാക.
തന്നോരു ജീവിതം നല്ലതോ ചീത്തയോ
എന്നാക്കി മാറ്റുക നാംതന്നെയല്ലയോ

നല്ലതോ മോശമോ ഒന്നുമില്ലീ ഭൂവി-
ലെല്ലാമനുസൃതം,ചിന്തിച്ചിടും വിധം .
ശസ്ത്രക്രിയവഴി ജീവിതം രക്ഷിക്കിൽ
കത്തിനല്ലതാം, ഹത്യയായാൽ ചീത്തയും!

നല്ലനാളേയ്ക്കായിനമ്മൾചിന്തിച്ചിടും  
നാളെയെത്തേ ചിന്തവീണ്ടുമതുതാനാം 
നല്ലപോൽ ജീവിതമാസ്വദിച്ചീടുവാൻ
നല്ലോരു ഇന്നിനെപ്പറ്റിയാക്കൂ ചിന്ത

നല്ലബന്ധങ്ങൾ ഘടികാരത്തിൻസൂചി
പോലെയല്ലോ ഒത്തുചേരും വെറും രണ്ടു
മാത്രകൾനേരത്തേക്കെന്നിരുന്നാകിലു-
മാണ്ടുകൾനീണ്ടുപോം നിർവിഘ്നമച്ചാ ർച്ച

നല്ല ബന്ധത്തിന്നനിവാര്യം തന്നെയാം
നല്ല ഹൃദയവും ദാർഢ്യ വിശ്വാസവും
അല്ലാതെ നല്ല ശബ്ദവും ആനനവും
അല്ല വേണ്ടീടുന്നതെന്നും അറിയേണം

നല്ലബന്ധത്തിന്നടിസ്ഥാനമായിട്ടു
നന്നായടുത്തന്യരേയറിഞ്ഞീടേണ-
മെന്നതല്ലെ,ന്നാലബദ്ധവിശ്വാസത്തെ
മാറ്റി ദിവ്യബന്ധം ശ്രിഷ്ടിക്കയെന്നതാം.

നല്ലകാലത്തൊക്കെ കയ്യുകൾചേർത്തൊ ന്നു  
നന്നായ്ക്കുലുക്കുകിൽ ബന്ധം തിളങ്ങി ടും           
ബുദ്ധിമുട്ടിൽ,ചേർത്തു കൈകൾപിടിക്കു കിൽ
ബാന്ധവങ്ങൾ പൂത്തുലഞ്ഞിടും നിശശ്ച
യം

നല്ലതല്ലാത്ത സാഹചര്യങ്ങളേയും 
നന്നായതിജീവിച്ചീടാതെയാർക്കുമേ
ആവില്ലയെത്തിപ്പെടാനായൊരിക്കലും 
ജീവിതത്തിന്റെയേറ്റം നല്ലകോണിലായ്

നല്ലവർക്കും കൊടുക്കേണം മഹത്വം 
നമ്മുടെ ഹൃദയമിടിപ്പു‌പോൽ തന്നെ
നിശ്ശബ്ദമായിട്ടവർതൻ സഹായവും 
നമ്മുടെ ജീവിതത്തിൽ ലഭ്യമായ് വരാം

നല്ലവർ ചുറ്റുമുണ്ടെങ്കിൽ അതിൻ ഗുണം
നിങ്ങൾക്കവരിൽനിന്നെന്തുകിട്ടീടുന്നു
എന്നതല്ലെ,ന്നാലവർകാരണം എത്ര
നന്നായി മാറി തൻവ്യക്തിത്വമെന്നതാം

നല്ലശീലത്തിനുണ്ടാകില്ല ദ്രവ്യത്തി-
നുള്ളമൂല്യമെന്നാലുണ്ടായിടാം പതി- 
നായിരംസന്മനസ്സുള്ളോരെ നേടുവാ-
നുള്ളമൂല്ല്യം എന്നതായിടും വാസ്തവം.

നല്ലൊരു ജീവിതം നയിച്ചീടുവാനായ് 
നാട്യങ്ങളില്ലാതത്യാഗ്രഹം ഇല്ലാതെ,
സ്വപ്നങ്ങളേറെകണ്ടേറെപ്രവർത്തിച്ചു
സ്വയമാര് താനെന്നറിഞ്ഞീടവേണ്ടിടും

നല്ലോരു ജീവിതം ഏറെ സമ്പന്നതേം 
നല്ല പ്രസിദ്ധിയും ശിക്ഷയും ആയിടാ,
കർമ്മത്തിനാലും തഥാ താഴ്മക്കുമൊപ്പം 
കാരുണ്യവും കാട്ടി ജീവിക്കയെന്നതാം

നല്ലോരുഹൃത്തുള്ളയാളേറെ സ്നേഹി ക്കു-
മെല്ലാവരേയു,മെന്തും കൊടുക്കും, വിശ്വ-
സിക്കും സഹായിക്കുമൊപ്പം സ്വയം മനോ-
ദുഃഖങ്ങളെല്ലാം സ്വയം ഏറ്റെടുത്തിടും 

നല്ല ഹൃദയങ്ങൾ വേർതിരിച്ചറിയാ
നല്ലതല്ലാത്ത ഹൃത്തിന്നേയൊരിക്കലും.
വഞ്ചകർ തന്മുന്നിലെത്തിച്ചിടും സ്വന്ത-
മജ്ഞതക്കു കൊടുത്തീടവേണം മാപ്പ്.

നാട്യമില്ലാതുള്ള ജീവിതം മോഹനം;
നല്ല പാഠങ്ങളും,നന്ദി,അംഗീകാരം 
ഒക്കെ നേടേ,ഒഴിവാക്കിടാം പശ്ചാത്താപ-
വുംക്ലേശവും പ്രതീക്ഷയോടുള്ളിരിപ്പും

നാണയത്താൽമാത്രമല്ലല്ലൊ മൂല്യത്തെ
നിർണയിച്ചീടുക  ഐശ്വര്യമെന്നതിൻ
നൽശിക്ഷണങ്ങളും നല്ല ശീലങ്ങളും 
നേടിത്തരുമല്ലോ ഐശ്വര്യമെന്നുമേ.

നാംസ്വയം തെറ്റുകൾ ചെയ്യുകിൽ മാറിടും
നാംതന്നെ നല്ലോരു വക്കീലായ് നമ്മൾ ക്കു
മറ്റുള്ളവർ തെറ്റു ചെയ്യുകിൽ മാറിടും
ഏറ്റവും നല്ലോരു ന്യായാധിപനായ് നാം

നിങ്ങളിന്നു ജീവിച്ചീടുന്ന ജീവിതം
നോക്കി മിഥ്യാവിചാരം കൊൾവതെത്ര പേർ!
ഏതവസ്ഥേമാട്ടെ, യിന്നിൻ ജീവിതത്തി ൽ
ഏറെമോഹിക്കാതെ, തൃപ്തികാട്ടീടണം

നിങ്ങടുള്ളിലുള്ള നല്ലതിന്നെയെല്ലാം
നന്നായ്തുറന്നു കാട്ടീടുന്നവർക്കൊപ്പ-
മേറെ നേരം വ്യയം ചെയ്യേണ,മല്ലാതെ
നീറുന്ന ക്ലേശത്തെ കാട്ടോരുമൊത്തല്ല

നിങ്ങളെപ്പറ്റിയാരോടും സ്വയമൊന്നും
ന്യായീകരിക്കേണ്ടതില്ലെന്നറിഞ്ഞിടൂ
നിങ്ങളെസ്നേഹിപ്പവർക്കില്ലതാവശ്യം 
നീരസം കാട്ടുവോർ വിശ്വസിക്കേമില്ല

നിങ്ങൾ പലർക്കും വെളിച്ചം പകർന്നിടാം
നിങ്ങൾക്കുമന്യർ പ്രകാശം പകർന്നിടാം
ഭൂവിൽ വെളിച്ചം നിലനിൽക്കുന്നോളമു- 
ണ്ടാവുമീയാശയും മാർഗ്ഗവും ഒന്നുപോൽ

നിത്യവും നമ്മുടെയുള്ളിന്റെയുള്ളിലായ് 
സത്യ,മസത്യമെന്നീ രണ്ടു മൂരികൾ
ഏർപ്പെടും യുദ്ധത്തി,ലേതിനായീടുമോ 
ഏറെ ഭോജ്യം ലഭി, ക്കതിന്നാകും ജയം

നിത്യവുമുണ്ടാകും നിസ്സാരകാര്യങ്ങൾ
നാടകീയമായതായ്മാറ്റാൻ ജീവിതം.
നിസ്സാരമായിടും കാര്യങ്ങളിൽ നിന്നും 
നേട്ടമുണ്ടാക്കി രസിച്ചിടൂ ജീവിതം

നിശ്ശബ്ദതയും ക്ഷമയുമൊരേപോലെ
നിസ്സംശയം രണ്ടു ഊർജ്ജത്തിനുത്ഭവം 
നിശ്ശബ്ദത ബുദ്ധിക്കേകീടവേയൂർജ്ജം  
നിസ്‌തുലമാം ക്ഷമക്കുണ്ടാം വികാരവും 

നിത്യവുമെന്നപോൽ നാംചെയ്തിടുന്നപ്ര-
വർത്തികൾ രൂപപ്പെടുത്തിടും ജീവിതം
പ്രാവർത്തികമാക്കീടതിന്നാലേ പ്രതി-
പത്തിയും, ശാന്തിയും നന്ദി, കാരുണ്യവും

നിന്ദയെന്നാലോ വിഴുപ്പിന്നു തുല്യമാം
നിഷ്‌കാസനം ചെയ്യണം നിശ്ചയമായും
മാപ്പു പ്രകടിപ്പിക്കിൽ അതോ ശക്തിയാം 
മാറ്റുള്ള സ്നേഹം വെളിച്ചമാം, പങ്കിടൂ

നിന്ദിച്ചിടാതെ നോക്കേണമന്യർ നമ്മെ-
യെന്നിരുന്നാലും ദയലുവായീടണം.
വിശ്വസിക്കൂയന്യരേയെന്നിരിക്കിലും   
വഞ്ചനക്കധീനപ്പെടാതേ നോക്കണം.

നിന്ദ്യമായിപ്പെരുമാറുന്നയാൾക്കാരെ
ശ്രദ്ധിച്ചിടാ തഥാ പാരുഷ്യം കാട്ടോരെ
മാറ്റിനിർത്തൂ, നമ്മെ താഴ്ത്തി കെട്ടാനാ യ്ശ്ര-
മിക്കുവോരോടു ദൃഢമായ്പ്പെരുമാറൂ

നിയന്ത്രിക്കുവാനായിയാകാത്തകാര്യ-
ത്തെയോർത്താകുലപ്പെട്ടിടാതുള്ള വീര്യം
പ്രയോഗിക്കയാംനന്നു സൃഷ്ടിനടത്താൻ
പ്രയാസപ്പെടേണ്ടാത്തിടത്തൊക്കെമാത്രം

നിയന്ത്രിച്ചീടേ വിചാരം വികാരത്തെ,
നിയന്ത്രിച്ചിടും വികാരം പ്രയത്നത്തെ
നിയന്ത്രിക്കപ്പെട്ടൊരു കർമ്മങ്ങളല്ലയോ
നിയന്ത്രിപ്പു നമ്മൾതൻ ജീവിതത്തെയും

നിഷേധാത്മകത്വത്തിലൂന്നിയ വ്യാഖ്യാ-
നങ്ങൾ ക്ഷമയോടും ശ്രദ്ധയോടും കൂടി
കേൾക്കുവാനാകിലതിന്നർത്ഥമായിടും
പാകമെത്തിയോരു വ്യക്തിയാണു നിങ്ങ ൾ 

നിർത്തുവാനാകില്ല വർഷത്തെ ഛത്ര ത്തി,-
നെങ്കിലും വൃഷ്ടിയിൽ നിൽക്കാനുതകീ ടും
വിശ്വാസമെപ്പൊഴും കൈവരിക്കാ ജയം  
വേണ്ടയൂർജ്ജംതന്നിടുമെന്തും നേരിടാൻ

നിർത്തിടാ നിസ്സാര കാര്യത്തെചെയ് വത-
ന്യർക്കു സഹായമായ്മാറുന്നവയെങ്കിൽ
സംഭവ്യമാകാമവർതൻ മനസ്സുകൾ
സ്വായത്തമാക്കിടാമത്തരം ചെയ്തികൾ

നിർവ്വചിക്കും നമ്മെ രണ്ടുകാര്യങ്ങളാൽ;
നമ്മളെത്ര ക്ഷമാശീലരാ,ണൊന്നുമേ 
ഇല്ലാത്തവസ്ഥയിൽ എന്നതും, രണ്ടാമ,- 
തെല്ലാം നമുക്കുള്ളകാലത്തെ ഭാവവും

നിര്‍വ്യാജമാകുമാഹ്ലാദം സുനിശ്ചയം
മർത്യനിൽ സൃഷ്ടിച്ചിടും വിവേകം ദയ-
യിത്യാദി നന്മയേറും ഗുണങ്ങൾ തഥാ
അന്യരോടൊത്തു ഭാഗിക്കുമാഹ്ലാദവും.

നിശ്ശബ്ദതപോലും,വിശ്വാസമുണ്ടെങ്കിൽ
നന്നായ്മനസ്സിലാക്കപ്പെടും നിശ്ചയം
വിശ്വാസമില്ലെങ്കിലെന്തു പറഞ്ഞാലും
വല്ലാതെ തെറ്റിദ്ധരിക്കപ്പെടും നൂനം

നിശ്ശബ്ദതപോലും സ്വീകരിക്കപ്പെടും
വിശ്വാസമുണ്ടെങ്കി,ലല്ലെങ്കിലോ ഫലം 
വാക്കുകൾ തെറ്റിദ്ധരിക്കപ്പെടുമല്ലോ,
വിശ്വാസമാണു ബന്ധങ്ങൾക്കു കാരണം

നിശ്ശബ്ദതയുമതുപോലെ പുഞ്ചിരീം 
നിസ്സംശയം രണ്ടു ഈടുറ്റ വാക്കുകൾ
നിശ്ശബ്ദതയൊഴിവാക്കും കലഹത്തെ
നിസ്സാരമാക്കും കലഹത്തെ പുഞ്ചിരി

നിശ്ശബ്ദമാകും മണി ആരും മുഴക്കാ-
നില്ലയെന്നാലതേപോലാണു പാട്ടിനും
ഈണമുണ്ടാകില്ല ആരുമേ പാടുവാൻ
ഇല്ലയെന്നാലതിന്നാൽ തുറക്കൂ മനസ്സ്

നിസ്സഹായനായ്മാറിപ്പോകുന്നു മർത്യൻ 
നീറിടും ക്ളേശത്തെ പങ്കിടാതെവന്നാൽ 
സന്തോഷമേറ്റുവാങ്ങാനായില്ലെങ്കിലും 
എന്തുതന്നായാലുമൊന്നേ ഫലമല്ലോ!

നീണ്ടതല്ലാത്തൊരീ ജീവിതത്തിലൊട്ടും
വേണ്ടാ പ്രതീക്ഷയും ഖേദവും ക്ലേശവും 
ആവശ്യമാമെന്നാൽ പ്രത്യുപകാരവും
അഭ്യാസവും സമ്മതവും തീർച്ചയായും

നീറുന്നയാമാശയത്തിൽ ഉദിച്ചിടും നാളങ്ങളേറ്റോരു മനസ്സിൻ സംഭ്രമം
എപ്രകാരം അറിഞ്ഞീടും ഉദരാർത്തി
എന്തെന്നതൊട്ടും ഗ്രഹിക്കാത്തയാളുക ൾ?

നീളുന്നയാത്രയെപ്പോലല്ലി ജീവൻ മ-
നുഷ്യത്വത്തിന്നും മനുഷ്യന്നുമിടക്കായ് 
ഓരോപദം ദിനംതോറും എടുത്തിടൂ
ദൂരമുൾക്കൊള്ളുന്നതിന്നായി യാത്രതൻ.

നീളുന്ന വീഥി നേരുള്ളതാണെങ്കിലോ 
നാളുകൾ ഏറെയെടുത്തുവെന്നാകിലും
ആളൊരുമ്പെട്ടിറങ്ങിച്ചെന്നാലെത്തിടും
പാളിച്ചയൊന്നുമേയില്ലാതെ ലക്ഷ്യത്തിൽ

നെഞ്ചിടിപ്പിന്നെയും കാലത്തെയും ഭാഗ-
ധേയത്തെയും ജീവിതത്തെയും നമ്മൾ ക്കു 
ബന്ധിക്കാനായിടായെങ്കിലും സാധ്യമാം
ബന്ധിക്കുവാൻ നല്ല ബന്ധങ്ങളേയൊ ക്കെ

നെഞ്ചിൽ ജ്വലിക്കും മനഃസ്സാക്ഷിയെന്ന
ദിവ്യമാകും കണം കാത്തുസൂക്ഷിക്കുവാ ൻ 
നന്നായ്പ്രയത്നിക്ക വേണം അനുസ്യൂത-
മൊന്നുമാ തീരുമാനത്തേയിളക്കിടാ

നേടിടൂ നല്ലബന്ധങ്ങൾ, ഒഴിവാക്കൂ
നല്ലതല്ലാത്തവ,ചൊല്ലിടുമീലോകം
ആരുമേ പൂർണ്ണതയോടെ ജനിച്ചിടാ
ആരിലേം നന്മകാണൂ വിടൂ തിന്മകൾ

നേടീടുവതിന്നായ് മതിപ്പാരുടേയും
നിങ്ങൾ ശ്രമിച്ചീടവേണ്ടതില്ലല്ലാതെ,
നിങ്ങളേയംഗീകരിക്കുന്നവർക്കൊക്കെ 
നിങ്ങളോടുണ്ടാം മതിപ്പു ധാരാളമാം

നേടുവാനാഗ്രഹിക്കുന്നതിന്നെപ്പറ്റി
നിങ്ങൾക്കുമുണ്ടായിരിക്കണം ചിന്തനം
സ്നേഹാദരങ്ങൾ പ്രതീക്ഷിച്ചിടുന്നവർ
സ്വായത്തമാക്കാനവയേകേണമാദ്യം

നേട്ടമുണ്ടാക്കുവാൻ സ്വപ്‌നംകണ്ടീടുകി ൽ
നിങ്ങൾ ചെറുപ്പമാം പ്രായം മറന്നിടൂ 
തീഷ്ണമായീടും കടമ്പകൾ ഓരോന്നു 
താണ്ടിയേ കൃത്യനേരത്തിലേക്കെത്തിടൂ.

നേതൃത്വമെന്നതായീടാ വെറും സ്ഥാന
നാമമോ ഉദ്യോഗനാമനിർദ്ദേശമോ, 
സ്വാധീനവും ശക്തിയും പ്രാഭവവുമുദ്-
ബോധനത്തിന്റെയും കൂട്ടായ്മയാകണം

നേതൃത്വമെന്നതായീടേണമെന്നില്ല
നല്ലപോലേ നയിച്ചീടുവാനായ്മാത്ര-
മുള്ളോരു ശേഷി,യെന്നാലതാകും കൂടെ-
യുള്ളോരെയും പ്രാപ്തരാക്കെന്ന പാടവം

നേത്രവും പൂട്ടി വിശ്വാസമർപ്പിച്ചിടു-
ന്നോരും ശരിയാം വിധം ഗ്രഹിപ്പവരും 
തമ്മിലുള്ള ബന്ധമായീടുമേറ്റവും
സാമ്മോഹനമാകും ബന്ധമെന്നോർത്തി ടൂ

നേരത്തെയാക്കൂ ഉറങ്ങിയെഴുന്നേൽക്ക
ആരോഗ്യവും വിവേകവും ഒന്നുപോലെ 
സമ്പന്നമായിടും ബുദ്ധിമുട്ടില്ലാ,തു-
റപ്പുള്ള കാര്യമാം തർക്കമില്ലേതുമേ

നേരായ തീർപ്പിരട്ടിയാക്കിടെ സ്വന്തം
കാര്യങ്ങളെ, തെറ്റാം തീരുമാനത്താലെ 
വർദ്ധിച്ചിടും പരിജ്ഞാനം അതിന്നാലെ  
വ്യാകുലപ്പെട്ടിടാ, യത്നം തുടർന്നിടൂ

നേരായ ബന്ധമൊക്കേ ജലത്തിൻസമം 
നോക്കുകിൽ വർണ്ണമില്ലാ ഗന്ധവുമില്ലാ ,
ആകാരവുമുണ്ടാ സ്വാദുമേയില്ലെന്നാൽ
ആ ബന്ധമൊക്കെയും ജീവിതഗന്ധികൾ

നേരായ മാർഗനിർദ്ദേശം ഗുഹയിൽ വ-
ച്ചോരു നേർത്തവെട്ടത്തിൻസമമായിടും
കാണ്മതില്ലെങ്കിലും എല്ലാമൊരുമിച്ചു,
കിട്ടിടും വെട്ടം അടുത്ത നീക്കത്തിനായ്

നേരായവീക്ഷണം ഉണ്ടെങ്കിലാരുമേ 
നേരിയ ശങ്കയുമില്ലാതീ ലോകത്തെ
സ്നേഹിച്ചിടുമതേപോൽതന്നീലോകവും
സ്നേഹിക്കുമാരെയും, നാക്കുനന്നാകു കിൽ

നേരിട്ടു കണ്ടീടുവാനായ്‌ക്കഴിയും സൗ-
ന്ദര്യമായീടൊലാ ആവശ്യമാർക്കുമേ
ചാരുത്വമേറിടും, സ്നേഹം, ദയ, കൂറും
മര്യാദയും സത്യസന്ധതേം കാട്ടുകിൽ

നേരുള്ളയാളുമായ്‌ യോജിച്ചു പോവതാം
നേരായ മാർഗ്ഗ,മല്ലാതേറെ തെറ്റുകൾ 
കാട്ടുന്നയാൾക്കാരുമായിട്ടധികം തർ-
ക്കിച്ചുമുന്നോട്ടുപോയീടുന്നതാവില്ല

നേരീടവേണം ക്ഷമകാട്ടിയെന്നുമേ 
നമ്മെബാധിച്ചിടും പ്രശ്നങ്ങളൊക്കെയും
കണ്ടിടും തീർച്ചയായിട്ടും പരിഹാരം
കാരണം ശക്തിയല്ലോ ക്ഷമാശീലവും

നേരെന്നു നാം ധരിച്ചീടുന്ന വീഥിയിൽ
നമ്മൾ നടക്കണം കാരണം നമ്മളാം
നമ്മുടേതാകും ഇതിവൃത്തനാടകേ
നമ്മേ നയിക്കുവാൻ പറ്റിയ വ്യക്തികൾ

നൊമ്പരം ഏകിടും തെറ്റുകൾ, എങ്കിലും
നാളുകൾ നീങ്ങീടെ തെറ്റുകൾ തന്റെയാ
നൊമ്പരക്കൂമ്പാരമേറെപ്പരിജ്ഞാനം
നേടിത്തന്നീടുമെന്നുള്ളതാം വാസ്തവം.

നൊമ്പരം നിങ്ങൾക്കു തോന്നുന്നുവെ ങ്കിലോ -
നിങ്ങൾക്കുറപ്പാക്കിടാം ജീവനുണ്ടെന്നു.
അന്യർ സഹിക്കുന്ന നൊമ്പരം നിങ്ങൾ ക്കു- 
മന്യമല്ലെങ്കിലോ നിങ്ങൾ മനുഷ്യനാം

നോക്കീടെയേറെസമ്പത്തിന്നുടയോരേ  
നേടാമെന്നുതോന്നും നിങ്ങൾക്കുമേറെ 
എങ്കിലോ, ഇല്ലാത്തവനേ നോക്കീടുകിൽ
ഏറെനേടി നിങ്ങൾ എന്നതും തോന്നിടും

നോക്കൂതിരിഞ്ഞൊന്നു, നേടൂപരിജ്ഞാ നം
നേരിട്ടുനോക്കീട്ടു, നേടിടൂ പ്രത്യാശ
നോക്കിടൂ ചുറ്റുമേ, കണ്ടിടൂ വാസ്തവം,
നോക്കിടൂ ഉള്ളിൽ, മനസ്സിലാക്കു സ്വയം

ന്യായമാം കാര്യങ്ങളെന്നുമെപ്പോഴുമു-
ണ്ടായെന്നു വന്നീടുകില്ലെന്നറിഞ്ഞിടൂ
സാധ്യമായീടുന്ന കാര്യങ്ങളെപ്പൊഴും 
സത്യമുള്ളതായിരിക്കേണമെന്നില്ല

ന്യായമല്ലാതുള്ള കൃത്യങ്ങളൊക്കെയും
ചെയ്യുന്നതെക്കാളും ഭേദമാണൊന്നുമേ
ചെയ്യാതിരിക്കുകിൽ,കാരണം, നാമെന്തു
ചെയ്തുവെന്നാലതെല്ലാം നമുക്കുമാത്രം

ന്യായാധിപന്മാരുടെ മുന്നിലെത്തീടു-
ന്നയോരോവാദിക്കുമെന്നപോലേതന്നെ
ഓരോ പ്രതിക്കും അറിവുണ്ടാകും സത്യം 
ഒന്നുമേയറിയാത്തതോ ന്യായാധിപന്ന് 

നൈസര്‍ഗ്ഗികമായി പുഞ്ചിരിക്കും മുഖം
നല്ലയൊരൗഷധമായിടും നിശ്ചയം
പാർശ്വഫലമൊന്നുമുണ്ടായിരിക്കില്ല
നിസ്സംശയമതിനെന്നതും നേട്ടമാം കജ് 
    
  95                    
  70                             പ 
 165

പഠിക്കുന്നതിന്നാ,യറിയാത്തകാര്യം പഠിപ്പുള്ളോരേ സമീപിച്ചുവെങ്കിലോ 
വിശ്വസിച്ചീടാമതുസൂചിപ്പിക്കുക 
വിജ്ഞാനവും ബുദ്ധിയും വളരുന്നൊപ്പം

പങ്കു വക്കേണമെന്നില്ല എല്ലാംതന്നെ
'ചങ്കു'സുഹൃത്തുക്കളുമായിട്ടെന്നാലോ
പങ്കുവക്കുന്നവയെല്ലാംതന്നെ കലർ-
പ്പില്ലാത്ത കാര്യങ്ങളെന്നുറപ്പാക്കണം

പക്ഷം വിരിച്ചാലേ ബോധ്യമായീടുള്ളു 
പാറിപ്പറക്കുവാനാം കാതമെത്രെന്നു
സ്വയം ഗ്രഹിക്കെന്നതല്ലയീ ജീവിതം 
സ്വയം സൃഷ്ടിച്ചിടുന്നെന്നായിരിക്കണം

പണ്ടു വേദനിപ്പിച്ചോരേ മറന്നിടാം
വേണ്ടുവോളം സ്നേഹമേകിയോരെയോ ർക്കാം
ഇന്നലെക്കരയിച്ച കാലം മറക്കാം
എന്നും ചിരിക്കുവാനായി ശ്രമിച്ചിടാം 

പണ്ടൊക്കെ നമ്മൾക്കു ശ്രദ്ധയേകിയോ ർക്കു
വേണ്ടത്ര ശ്രദ്ധ നൽകീടുന്നതാദരം
ജീവിതത്തിന്നേറെ വര്‍ണ്ണപ്പകിട്ടേകാ-
നാവതുള്ളോരുമായ് ബന്ധമുണ്ടാക്കിടൂ

പശ്ചാത്തപിച്ചിടാം തെറ്റുചെയ്തീടുകിൽ
വിശ്വാസലംഘനം കാട്ടി ഖേദിച്ചിടാ
മാപ്പേകി തെറ്റുക്ഷമിക്കാനെളുപ്പമാം
മാപ്പേകിവിശ്വസിക്കാനെളുപ്പമാകാ.

പരിജ്ഞാനസമ്പത്തിരുത്തം വന്നോരു
ഗുരുനാഥന്നുതുല്യമെന്നതാം സത്യം  
തന്നീടുമാദ്യം വിമർശനങ്ങളൊക്കെ   
പിന്നീടു തന്നിടും പാഠങ്ങളൊക്കെയും

പരിശുദ്ധിയോലുന്ന  ഹൃദയമെപ്പോഴും
പെരിയോരുദേവാലയത്തിൻ സമാനം  
പുഞ്ചിരിതൂകും വദനത്തെക്കാളേറെ
പുഞ്ചിരിക്കുന്ന ഹൃദയമഭികാമ്യം.

പരീക്ഷിച്ചീടാ മഹത്വമുള്ളാരെയും
ഒരിക്കൽ പോലുമേ, വൈര്യതുല്യമവർ
തെന്നിമാറി പോകും ഇടിക്കിൽ, പൊട്ടില്ല  
എന്നേക്കുംനിങ്ങളിൽനിന്നകന്നേപോകും

പറന്നെത്ര ഉയരത്തിലെത്തിയാലും  
പരുന്തിന്റെ കണ്ണതിന്നിരയിൽ തന്നെ   
ദൂരം തടസ്സമാകുന്നതേയില്ലതിൻ
കാരണം ലക്ഷ്യമെന്നുള്ളതുതന്നെയാം

പറന്നീടുവാനാഗ്രഹിക്കുന്നുവെങ്കിൽ
മറക്കേണ്ടതായ്‌വരും ഭാരിച്ചതെല്ലാം
കണ്ടുവേണം പഠിക്കാനായി പക്ഷിയേ
കൊണ്ടുപോകാറില്ലയൊന്നുമവയെങ്ങും

പാതയേ വേണ്ടാചില യാത്രക്കതിന്നു 
പാകപ്പെട്ടോരു മനസ്സുമാത്രംമതി 
തോൽവിയെന്നാൽ ജയത്തിന്നെതിർവാ ക്കല്ല-
തെന്നാൽവിജയത്തിൻഭാഗമായിമാറും

പാലവും ഭിത്തിയും നിർമ്മിച്ചിടാനൊരേ-
പോലുള്ള വസ്തുക്കളാണു ചേർത്തീടു ക
ആൾക്കാരെ തമ്മിൽ അടുപ്പിച്ചിടെ പാലം
ആരെയും ഭിത്തി ഭിന്നിപ്പിച്ചു നിർത്തുന്നു
 
പാഴായിടും സ്നേഹമില്ലാത്തയാദരം
പ്രത്യാശയില്ലാത്ത സ്നേഹമനുയോജ്യം
ആത്മാർഥതയില്ലേൽ ഭാഗ്യഹീനം സ്നേ ഹം
താത്‌പര്യമില്ലാത്ത സ്നേഹം മടുപ്പിക്കും

പുഞ്ചിരിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചിട്ടു 
പ്രശ്നങ്ങളില്ലെന്നുറപ്പാക്കിടുന്നോരെ
കൈവിടാ, കൂടെനിർത്തീടവേണം തീർച്ച,
കിട്ടാനെളുപ്പമല്ലത്തരം ചാർച്ചകൾ

പുഞ്ചിരിക്കേ മുഖപേശി വിടർന്നിടും
പ്രാർത്ഥിച്ചിടേ മനോഭാരം കുറഞ്ഞിടും
തീർക്കും മനോബലം പൊട്ടിച്ചിരിക്കിലി-
തെല്ലാം പൊലിപ്പിച്ചിടും നല്ല ജീവിതം

പുത്തനാമുൽപ്പത്തിയോരൊയുഗത്തിലും
പണ്ടത്തെ സമ്പ്രദായത്തെച്ചെറുത്തിടും
ഒപ്പം മതാനുസാരമായിപ്പുത്തനാം
സമ്പ്രദായത്തെപ്പുകഴ്ത്താൻ മറന്നിടാ

പുസ്തകത്തേയപേക്ഷിച്ചേറെ ശിക്ഷണം
പ്രസ്താവമേകീടുമെന്നതാം വാസ്തവം 
വ്യക്തിയിൽക്കൂടല്ല ശീലിച്ചറിഞ്ഞല്ലി 
വിദ്യ സ്വയം നേടിടേണ്ടതെന്നോർത്തിടൂ.

പൂവാടി തന്നിലേ റോസാച്ചെടിയേപോൽ 
പൂത്തുലഞ്ഞീടുവാനാഗ്രഹം തോന്നുകി ൽ 
സ്വായത്തമാക്കീടണം നിങ്ങളാദ്യമായ് 
സൂത്രത്തെ മുൾച്ചെടിക്കൊപ്പം വിഹരി ക്കും

പൂവിന്റെ ചന്തത്തിനാലല്ല, പൂമ്പാറ്റ 
പൂവിലെത്തീടുക,തേനുണ്ണുവാനല്ലൊ.
നല്ലോരു മനസ്സുണ്ടേലാരെയും തേടി 
നന്മയെത്തും, അതേപോലെന്നറിഞ്ഞിടൂ

പൂർണ്ണരാവില്ലാ ചിലകാര്യങ്ങളിൽ നാം
പൂർണ്ണമാവില്ല നാമില്ലയെങ്കിൽ മിക്ക
കാര്യങ്ങ,ളെങ്കിലും നമ്മൾക്കു നല്ലപോ ൽ 
ചേരുംവിധം പോകയായീടുമുത്തമം

പൂർണ്ണവിവസ്ത്രനായ്സഞ്ചരിക്കാനാകും
പച്ചപ്പരമാർത്ഥങ്ങൾക്കെവിടേയും
പച്ചക്കളവിന്നായീടട്ടെ വസ്ത്രം ധ-
രിച്ചേ നടക്കുവാനാകുള്ളുവെങ്ങുമേ!

പേടിക്ക വേണ്ടില്ല നേരിന്റെ പിന്നാലെ
പോകാ,നുപദ്രവിക്കില്ലായതാരെയും
നമ്മേയുപദ്രവിച്ചീടുന്നതാവട്ടെ 
നാംസ്വയം വഞ്ചിക്കയെന്നതും മൗഢ്യ മാം 

പേടിയും ഭീരുത്വവും ഒരു വ്യക്തിയിൽ
പൊട്ടിപ്പുറപ്പെടാമശ്രദ്ധ കാരണം 
പേടിയെന്താണെന്നറിയാത്തോരാകട്ടെ  
പെട്ടെന്നവർ തന്റെലക്ഷ്യത്തിലെത്തിടും

പേനയ്ക്കറിയാ തന്നെക്കൊണ്ടെഴുതി ക്കും
പാണിതൻ നാഥന്റെ മനസ്സിന്നുള്ളിലെ-
ച്ചിന്തയെന്താകുമെന്നുള്ളതെന്നാൽ പേന 
സ്വന്തം അകക്കാമ്പിനാലേയെഴുതീടും

പോരാട്ടമോരോന്നുമേകി സംഭാവന
പാകപ്പെടുത്തുവാൻ നിങ്ങളേയിവ്വിധം
നേരിട്ട ബുദ്ധിമുട്ടൊക്കെയും തന്നുടെ
വീര്യത്തെയുത്തേജിപ്പിക്കാനുതകീടും

പോയകാലത്തെ രൂപാന്തരപ്പെടുത്താ-
നായിടാ, തിരുത്തീടാനും മറക്കാനും,
മായിക്കുവാനും, മറിച്ചു സ്വീകരിക്കാ-
നായിട്ടുമാത്രമേ പോംവഴിയുണ്ടാകു 

പോയകാലത്തിലെക്കേടുപാടുകൾ ഒ-
ക്കെയും നന്നാക്കുന്നതിനായ്ശ്രമിച്ചിടാ 
സാധ്യമാകില്ലതെന്നാൽ ഭാവികാലത്തെ
സ്ഥാപിച്ചെടുക്കാമതിന്നു ശ്രമിച്ചിടൂ

പോയകാലം പാഴ്ക്കടലാസ്സുപോൽ, ദിന-
പ്പത്രം സമം വർത്തമാനം, ഭാവി ചോദ്യ-
പേപ്പറും, വായിക്കു പഠിക്കൂ, ടിഷ്യുപേ-
പ്പർസമം ജീവിതം പാഴായിപോകാതെ 

പോയദിനങ്ങളിലേക്കു തിരിച്ചിനീം
പോകുവാനായിടായാർക്കുമൊരിക്കലും
ആവില്ല നാളയെപ്പറ്റി പ്രവചിക്കാൻ
ജീവിച്ചിടേണമിന്നേക്കുവേണ്ടി മാത്രം

പോയമാർഗ്ഗങ്ങളും വന്നബന്ധങ്ങളും
പോയോരുകാലവും വന്നദുഃഖങ്ങളും
എങ്ങനാകേണ, മായിക്കൂടയെന്നുവേ-
റെങ്ങും പഠിക്കാത്ത പാഠങ്ങളായിടും

പോർവിളിക്കെത്തുകിൽ, മറ്റുള്ളവരോടായ്‌
ഓർത്തിടൂ നഷ്ട്ടമായ് മാറീടുമാ ദിനം  
പോർവിളിച്ചീടുക തന്നോടുതന്നെയോ?
തീർച്ചയായും നേട്ടമെല്ലാ ദിവസ്സവും

പ്രകാശംചൊരിഞ്ഞോ തിളക്കംകുറ ഞ്ഞോ 
പ്രത്യേകത കാണുമോരോ ദിനത്തിനും
കാരണം, കൊണ്ടുവന്നീടും നമുക്കായി
ഓരോ ദിവസ്സവും പുത്തനാസ്വാദനം.

പ്രതീക്ഷകളൊന്നുംതന്നെയുള്ളിലൊതു-
ക്കാതെയാവാഹിച്ചിടൂ ഭാവിയെയുള്ളിൽ  
ഓര്‍ത്തുഖേദിക്കാതെയൊന്നിനേപ്പറ്റിയും
നിർഗ്ഗമിപ്പിക്കവേണം ഭൂതകാലത്തെ.

പ്രത്യാശ ദുസ്സഹാധ്വാനത്തിലർപ്പിക്കി-
ലെത്രയോ പുത്തൻ വഴികൾ കണ്ടെത്തി ടാം
കാര്യസിദ്ധിക്കൊരാരംഭമുണ്ടായിടും
തീരുമാനം എടുക്കേ ശ്രമിച്ചീടുവാൻ

പ്രത്യാശയിലേറ്റി ഊയലാടിക്കുന്ന
പാശമാകും ജീവിതമെന്നറിഞ്ഞിടൂ
ഇന്നലേയോ നാളയേയോ അപേക്ഷിച്ചു  
ഇന്നേറെ നന്നായിരിക്കുമെന്നൂഹിക്കു

പ്രത്യാശയെന്നതാകും പുതുക്കീടുവാൻ 
പ്രാപ്തിയുള്ളോരു കാര്യം, സംശയമില്ലാ.
പ്രത്യാശ തീർന്നിടിൽ ദിനാന്ത്യമായിടേ,
പിറ്റേന്നു രാവിലേ പുതുക്കാനായിടും

പ്രത്യാശയെന്നതായീടുമാർക്കും ഏറെ
ശക്തി പ്രദാനമേകീടുന്നൊരു കാര്യം.
ആശയെന്നൊന്നില്ലയെങ്കിൽമനുഷ്യന്റെ
ആയുസ്സിനെത്രയുണ്ടാം ദൈർഘ്യമോർ ത്തിടൂ

പ്രത്യാശയെന്നാൽ പ്രവര്‍ത്തിക്കുവാനു ള്ള
ചൈതന്യമാകുമല്ലോ, ജീവിതത്തിന്റെ-
യേതോരു കോണിലും ദീപ്തിയെത്തിച്ചി ടും,
പ്രത്യാശ കൈവിടാതേവരും ജീവിക്കു.

പ്രത്യാശയെന്നും മനുഷ്യരാശിക്കുള്ള
പാരിതോഷികം പോലെന്നറിഞ്ഞീടണം
ഇന്ദ്രജാലം പോൽ പ്രചോദനം നൽകിടും
മുന്നോട്ടു പോകുവാനായ് ശ്രമിച്ചീടുവാൻ

പ്രത്യാശ സാഹചര്യങ്ങളെ സൃഷ്ടിക്കെ
വാതായനങ്ങളേയും തുറന്നുതരും 
പ്രതീക്ഷകളിൽനിന്നും മുക്തമാകുന്ന
പ്രത്യാശ തന്നിടും തൃപ്തിതൻ തോന്നലും

പ്രത്യാശ സൂക്ഷിച്ചീടെന്നും ഹൃദയത്തിൽ
കാത്തിരിപ്പിന്നൊടുക്കം വന്നിടും ഗുണം
എത്രമാത്രം കുറയ്ക്കുന്നോ എതിർപ്പുക ൾ
അത്രകണ്ടുണ്ടായിടും ശാന്തി ജീവിതേ.

പ്രത്യുത്തരം നൽകുകെന്നതാകും ശ ക്തി-
മത്തായയായുധം ഏതോരു ഹൃത്തിനും 
ആത്മാർത്ഥമായി നമ്മെപ്പറ്റിചിന്തിപ്പോർ-
ക്കുത്തമ പ്രത്യുത്തരം കൊടുത്തീടണം

പ്രപഞ്ചം തന്നിടും നിശ്ശബ്ദമാം വര-
പ്രസാദത്തിൻ തുല്യമായിടും ബന്ധുത്വം.
ശക്തിമത്താകും പഴക്കമേറീടവേ 
ശ്രദ്ധയും വിശ്വാസവും ഏറിവന്നിടും

പ്രഭാമയം തഥാ തമോവൃതമാകും
പ്രഭാതമാമൊരു ഭ്രമിപ്പിക്കുമാശ്ശിസ്സ്.
പ്രതീക്ഷതന്നുടെ,പുത്തൻതുടക്കത്തിൻ  
പ്രതീതികൂടിയാമതെന്നും സൂചിപ്പു.

പ്രയത്നിക്കവേണം സദുദ്ദേശത്തോടെ
പ്രയാസപ്പെടാത്ത പ്രശംസക്കായിടാ
ജീവിതം പ്രകാശംപരത്തി ജീവിക്കാൻ 
ജീവിക്കൊലാ മതിപ്പുണ്ടാക്കുവാൻമാത്രം

പ്രവൃത്തിയെക്കാൾ വലുതാകാ പാടവം
പാടവം തോറ്റുപോകുന്നിടത്തൊക്കെയും
പ്രവൃത്തി കൈവരിക്കുന്നതായി കാണാം
പിന്നെയും പിന്നെയും കേമമാകും ജയം

പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാതൊപ്പം
പ്രശ്നത്തെനേരിടുവാൻ മനസ്സുള്ളോരെ 
തേടുന്നതായിരിക്കും ബുദ്ധിയെന്നതിൽ
തെല്ലുമേ സംശയം വേണ്ടതില്ലാർക്കുമേ

പ്രശ്നങ്ങളെനമ്മൾ നേരിടുംപോലെയാം 
ക്ളേശങ്ങളുണ്ടായിടുന്നതും, ഓർക്കണം
മാറ്റുകിൽ നാം കാട്ടിടുന്ന സമീപനം 
മാറിടും ക്ളേശങ്ങളൊക്കെയും നിശ്ചയം

പ്രശ്നങ്ങളൊക്കെപ്പറഞ്ഞുതീർക്കെന്നതും
പാഠങ്ങളൊപ്പം പഠിച്ചീടുകെന്നതും
പ്രായോഗികമായിട്ടുള്ളനേട്ടത്താലെ 
പ്രാപ്തനായ് മാറെന്നതും ജീവിതധർമ്മം.

പ്രശ്നങ്ങളെപ്പുഞ്ചിരിയാലേ നേരിടൂ 
പ്രത്യക്ഷമായുള്ള മനോവൃത്തിയോടും.
പ്രശ്നത്തിനുണ്ടായിടാ മാറ്റമെന്നാൽ രൂ-
പാന്തരംനേരിടും നേരത്തുണ്ടായിടാം

പ്രാതഃകാലേ വീശിടും കുളിർകാറ്റിൽ പ്ര-
കൃതിതൻ മന്ത്രണം മുദ്രണമാം, സ്വന്തം പ്രവർത്തിയിൽ തെറ്റുകൾ കാണുവാൻ
സാധിക്കുവാൻ മടിക്കുന്നോരിലന്തരം

പ്രാധാന്യമിത്തിരി സ്വയമേകെ വല്ല- പ്പോഴൊക്കെയും, സ്വാർത്ഥതയാകാ ഓർ ത്തിടൂ.
സ്വസ്സമാധാനത്തിനാവശ്യമാമതും
സ്വീകാര്യമന്യർക്കതാവില്ലയെങ്കിലും

പ്രായമങ്ങേറിവന്നീടവേ ജീവിതം
പ്രായേണ നമ്മേ വിനീതരായ് മാറ്റിടും
ഒപ്പം മനസ്സിലാക്കീടുവാനുമാകും
ഒട്ടേറെ സമയം നാം പാഴാക്കിയെന്നും

പ്രായമാകാ നിയന്ത്രിക്കുവാനോ മാപ്പ-
പേക്ഷിക്കുവാനുള്ള ഹേതുവോ,ഓർ ത്തിടൂ
പ്രായം പതിനാറോ എണ്പതോ ആട്ടെ ,സ്വ-
പ്നംകാണ്മതുനിന്നാൽ പ്രായമായെന്ന താം

പ്രായമായെന്നോരു ചിന്തയേയില്ലാതെ 
പ്രശ്നങ്ങൾ നേരിടിൽ നിശ്ചയം ആർക്കു മാ- 
കേണമെത്തീടുവാനേതുലക്ഷ്യത്തിലും,
കാണുവാനായിപ്പുതിയസ്വപ്നങ്ങളും.

പ്രായമേറീടുന്നവർതന്റെ വാക്കുകൾ  പ്രീതിപ്പെടുത്തുവാനായല്ലയാരെയും, 
തെറ്റുചെയ്യുന്നതിൽശീലമേറെയുള്ളോർ 
തീർത്തും അവർതന്നെയെന്നതാം കാര ണം

പ്രായമേറീടവേ ബന്ധങ്ങളും ശക്തി
പ്രാപിക്കുമെന്നതോ ലോകസത്യമല്ലോ
അന്യോന്യമുള്ളോരു ധാരണയുമൊപ്പം
സന്നദ്ധതയും ബന്ധങ്ങൾ ഉറപ്പിക്കും

പ്രായമേറേ വ്യക്തമാകുമാർക്കും നാട-
കീയതക്കും മത്സരത്തിനും പോകൊലാ.
സൗകര്യമുള്ളോരു വീടുമാഹാരവും
ശ്രദ്ധയുള്ളോരുമൊപ്പമുണ്ടേൽ സന്തോ ഷം

പ്രായം മറന്നാസ്വദിച്ചിടൂ ജീവിതം
പാഴാക്കിടാ ചിരിക്കാനുള്ള യോഗത്തെ 
സ്നേഹിച്ചിടൂ സത്യസന്ധമായി മാത്രം 
സ്വാർത്ഥനായീടാതെ കാരുണ്യവാനായി

പ്രോത്സാഹനമേകൂ വിമർശകനാകാ 
മാത്സര്യമാകാ സഹായ ഹസ്തമേകൂ
മെച്ചപ്പെടുത്താം ക്ഷമാപണമായിടാ
മെച്ചപ്പെടുത്തിടൂ ഓരോ ദിവസ്സവും

. 59
165
224

പ്രായമേറുമ്പോൾ മനോഹാരിത പോകാ,
പോയീടുമെന്നാൽ ഹൃദയത്തിന്നുള്ളിലാ യ് 
പുഞ്ചിരിക്കും മുഖം സൗന്ദര്യ പൂരിതം,
പുഞ്ചിരിച്ചിടും ഹൃത്താഹ്ലാദ പൂരിതം

                            ബ 



ബന്ധങ്ങളൊക്കെയും പക്ഷികൾതുല്യ മാം
ചത്തുപോയീടാം മുറുക്കെപ്പിടിക്കുകിൽ
പറന്നേപോകാമയച്ചുപിടിച്ചാ,ലൊ- 
പ്പമുണ്ടാം ശുശ്രൂഷയേകിയോമനിക്കിൽ

ബന്ധങ്ങളും ബന്ധനങ്ങളും ചേരുകിൽ 
അന്ധകാരത്തിലായ് പോയിടും ജീവിതം
കാര്യമേയില്ലതിൽ വ്യാകുലപ്പെട്ടിട്ടു
കാര്യമാക്കാതെ ജീവിക്കാൻ പഠിക്കണം

ബന്ധത്തെ ബാധിക്കാ ദൂരം ഒരിക്കലും
ബന്ധമുണ്ടാക്കതും സാമിപ്യമാകില്ല.
അന്യോന്യമാദരിക്കൂ കൊടുക്കൂ ശ്രദ്ധ
എന്നാകിലുണ്ടാകുമുറപ്പുള്ള ബന്ധം.  

ബന്ധം ഉറപ്പിച്ചിടുന്ന സ്തംഭങ്ങളാം 
പ്രത്യാശയും സത്യവുമെന്നറിയേണം
വിശ്വാസമില്ലാത്തയാളിനോടു നിങ്ങൾ
വാസ്തവം ചൊല്ലുവാനായും മടിച്ചിടും

ബന്ധുത്വമെന്നതുദ്യാനതുല്യമല്ലോ
സൗന്ദര്യമുളളതായ്മാറും നനയ്ക്കുകിൽ
ആലിംഗനവും ഉന്മേഷവും സ്നേഹവും
നൽകി, ശുഷ്കമായിപ്പോകാ തെനോക്കി ടൂ

ബന്ധുത്വമെന്നാലൊരുള്ളിക്കു തുല്യമാം
ശ്രദ്ധയും കൂറും വിശ്വാസവും ജാഗ്രതേ-
മൊക്കേയടുക്കിപ്പെറുക്കിവച്ചുള്ളതാ-
മെങ്കിലും കണ്ണീരൊലിക്കും മുറിക്കുകിൽ

ബന്ധുത്വവും കാര്യസിദ്ധിയും ലേശവും
ബുദ്ധിയേയാശ്രയിച്ചാകേണമെന്നില്ല
ശീലങ്ങളും മനോഭാവങ്ങളും ഒന്നു-
പോലേയതിന്നായി ഒത്തുചേർന്നീടണം

ബന്ധുത്വവും സൗഹൃദങ്ങളും,നോക്കുകി ൽ, 
വൃക്ഷങ്ങളെപ്പോലെയാണെന്നു കണ്ടിടാം
ആദ്യമൊക്കെയേറെ ശ്രദ്ധ നൽകീടുകി ൽ
ആശ്രയം തന്നിടും പ്രായമാകേയവർ

ബാല്യത്തിലെല്ലാരുമെന്നോടു ചോദിച്ചു
"വല്യ'താകേയാരെപ്പോലെയായീടണം?"
'വല്യ'താകേയാണുത്തരം കിട്ടിയ,താ  
ബാല്യകാലത്തെത്തിരിച്ചെനിക്കു വേണം

ബുദ്ധിമാനായുള്ളയാരുടേയും ഹൃത്തെ 
ബാഹ്യമാം കയ്യാലശുദ്ധമായീടാതെ
നല്ലപോൽ കാത്തുസൂക്ഷിച്ചീടവേണ്ടിടും
എല്ലാം പ്രതിബിംബിക്കുന്നതിന്നായതിൽ

ബുദ്ധിമുട്ടുള്ളോരു കാര്യമാണെങ്കിലും 
സാധ്യമാകും പരിശ്ശീലിപ്പിച്ചീടുവാൻ
മനസ്സിന്നേ,യേതു സാഹചര്യത്തിലും  
മെച്ചമേതാണെന്നു വ്യക്തമാക്കീടുവാൻ.

ബുദ്ധിമുട്ടേവം പ്രതിബന്ധങ്ങളൊക്കെ
മർത്യന്നെ മാറ്റും യഥാർത്ഥ മനുഷ്യനായ്.
അല്ലാതെയുണ്ടായിടുന്ന സൗകര്യമോ
അന്യരിൽ നിന്നുള്ളയാശ്വാസമോ അല്ല

ബുദ്ധിമുട്ടേറെയുണ്ടാക്കുന്ന കൃത്യമാം
തൃപ്തരാക്കീടന്യരേയെന്നൊരു കാര്യം.
ഏറ്റവും നിസ്സാരമായുള്ള കൃത്യമോ
മറ്റുള്ളവർക്കു സന്തോഷമേകെന്നതും

ബുദ്ധിമുട്ടേറെയുണ്ടായിടേ ശാരീരി-
കാധ്വാനവുമേറെച്ചെയ്തതായ്തോന്നിടും
ഇഷ്ടപ്പെടില്ലതെന്നാകിലും ഭാവിയിൽ
തിട്ടം സുശക്തനായ് മാറ്റാമതാരെയും.

ബുദ്ധിയേയാശ്രയിച്ചാകേണമെന്നില്ല 
ബന്ധവും ഭാഗ്യവും ഉണ്ടാകയെപ്പൊഴും
നേർചിന്തയേയും പെരുമാറ്റത്തിന്നെയും
നേരിലാശ്രയിച്ചാമുണ്ടാവുക രണ്ടും

ബൃഹത്തായ കാര്യങ്ങൾ കഥിച്ചുവെന്നാ ൽ
മഹത്താകും പക്വതയുണ്ടാകയില്ലാ
കൊച്ചുകാര്യങ്ങളും നന്നായ് ധരിക്കിലോ
കാര്യമായ് പക്വത പ്രാപിച്ചുവെന്നതാം

ബോധ്യമുണ്ടെത്രസമ്പത്തുണ്ടിനി,യെന്നാൽ
ബാക്കിയെത്രനേരം ഉണ്ടെന്നറിഞ്ഞിടാ
സമ്പത്തും നേരവും തമ്മിലുണ്ടായിടും 
വമ്പിച്ചവ്യത്യാസമാണിതെന്നോർത്തിടൂ

                                ഭ 

ഭാഗിക്കുകിൽ ഗുണിക്കും ഫലം കിട്ടിടും
ഭ്രാന്തിൻസമാനമാം വസ്തുവാം സംതൃ പ്തി
രൂപം വഴങ്ങുന്ന പ്രകൃതം കാരണം 
രൂപപ്പെടുത്താമനുയോജ്യമാം വിധം.

ഭാഗ്യന്തരേണയേറേയാസ്തി നേടുവോർ 
ഭീതിയാലേ കഴിക്കുന്നു കാലമെന്നും
കൈവിട്ടു പോകുമോ കൈനനച്ചീടാതെ 
കൈവന്നസൗഭാഗ്യമെന്നകാര്യമോർക്കെ

ഭാവികാലത്തേക്കു മാറ്റിവയ്ക്കുന്നതി-
ന്നാവാത്ത കാര്യമാണാഹ്ലാദമെന്നത്.
മനസ്സിന്നമൂല്യമാമോരു വ്യാപാര-
മതന്നന്നുതന്നാസ്വദിച്ചീടവേണം

ഭാവിയെന്താകുമെന്നുള്ളയാകാംക്ഷയാൽ
ജീവിക്കുവാൻ മറക്കുന്നിന്നു മാനുഷർ
ജീവിതം ആസ്വദിക്കാതെയന്ത്യം വരേം
ജീവിച്ചിടാതെ ജീവിക്കയായി മർത്യൻ

ഭൂതകാലംവന്നു വാതിലിൽ മുട്ടുകിൽ
ഉത്തരം ഏകിടാ, പുത്തനൊന്നും കിട്ടാ
വര്‍ത്തമാനകാലം ആസ്വദിക്ക നന്നായ്,
ബാധിച്ചിടാതെകണ്ടൊട്ടുമേ ഭാവിയേ

ഭൂമിശാസ്ത്രത്തിലെങ്ങുംതന്നെയില്ലാത്ത
ഭാഗമാകുന്നു പാതാളവും സ്വർഗ്ഗവും
നമ്മൾ സ്വയമേവതീർക്കുന്നവരണ്ടും
നമ്മുടേതാം ഭാവനാവിലാസങ്ങളിൽ.

ഭൂമുഖത്തുള്ളോരനേക വസ്തുക്കളിൽ ഭാരമേയില്ലാത്തൊരേകവസ്തു വാക്കാം 
വേണ്ടുംവിധം പ്രയോഗിക്കാതിരിക്കുകി ൽ 
വീഴ്ചയാകും, തിരിച്ചെടുക്കാ നായിടാ.

ഭൂവിലാരും കുറ്റമില്ലാത്തവരില്ലെന്ന്
ഭൂതകാലത്തിനായീടും തെളിയിക്കാൻ
ഭേദമില്ലാതെ കുറ്റമേവർക്കുമുണ്ടെന്ന് 
ഭാവിക്കുമാകും തെളിയിക്കാനാവിധം

ഭംഗിയില്ലാത്തതേയിന്നില്ലയെന്നതാം
യാഥാർത്ഥ്യമെന്നുള്ളതൊന്നറിഞ്ഞീടണം
ശുഷ്‌കാന്തിയുമൊപ്പം അദ്ധ്വാനവും ചേർ ന്ന
ശക്തിയല്ലാതൊന്നുമല്ലതെന്നോർത്തിടൂ

ഭംഗിയേറീടുന്ന വസ്തുക്കളൊന്നുമേ
സംഗതികളാകാ,യെന്നാൽ ജനങ്ങളും
ശ്രേഷ്ഠചിന്തകളും പുഞ്ചിരിയും തഥാ
ശാന്തമാകും മാത്രയും ചിത്രങ്ങളുമാം

ഭംഗിയേറുന്നോരു കാരിയം ചെയ്‌തിടേ
ഭംഗിവാക്കാരുമേ ചൊല്ലിയില്ലെങ്കിലും,
സാരമാക്കാ,യെത്രയോ സുന്ദരമാകും
സൂര്യോദയം നിദ്രയാലെത്രപേർ കാണ്മു?

  28
224 
252
                             മ  

മനസ്സല്ലോ തെറ്റു ചെയ്‌വതിൻ കാരണം 
മനസ്സിന്നു രൂപാന്തരം സംഭവിക്കിൽ 
തെറ്റുകൾക്കന്ത്യമുണ്ടായെന്നു വരുമോ?
തെറ്റുകൾക്കാവർത്തനമില്ലാതാകുമോ?

മനസ്സാമാഗ്രഹച്ചെപ്പിന്റെയുള്ളിലായ് 
മെനഞ്ഞീടുമോരോരോകുഞ്ഞാഗ്രഹത്തിനും
കൊടുക്കുംനാമേറെ വർണ്ണവുംസ്വപ്ന വും
കൊഴുപ്പിക്കുവാനായ് മനസ്സിന്നാഗ്രഹം

നുഷ്യന്റെയേറ്റവും സൗന്ദര്യമുള്ള
മുതൽക്കൂട്ടല്ല വിജ്ഞാനമെന്നറിയൂ
അൻപുള്ളൊരു നെഞ്ചും ശ്രദ്ധിച്ചിടും കാതു-
മന്യരെത്തുണയ്ക്കും ഹസ്തവുമായിടും

മനുഷ്യഹൃത്തിന്നിളക്കമുണ്ടാക്കീടു-
വാനായിടുന്ന രണ്ടു കാര്യങ്ങളല്ലോ 
നല്ലവയ്ക്കായുള്ള ആഗ്രഹത്തിനൊപ്പം
എല്ലാ ദുരാചാരവും ഭയക്കെന്നതും

മനോഭാവത്തെപ്പുതുക്കീടുവാനായ്
മന്ദഹാസത്തെയെന്നും ഭൂഷണമാക്കൂ 
ശാന്തമാക്കീടും പരിഭ്രമാവസ്ഥയേ
പിന്തുണച്ചീടുമത് പ്രത്യാശബോധത്തെ

മനോഭാവമുല്ലാസത്തിന്റെയുമൊപ്പ-
മാനന്ദമയത്തിന്റേയുമാക്കീടുകിൽ
ആയിരം നാശവും കേടുമുണ്ടാകിലും 
ആയുസ്സിനുണ്ടായിടും നീളമോർത്തിടൂ

മനോവ്യഥയന്യർക്കേൽപ്പിച്ചുവെങ്കിലോ   
മനോബലംകാട്ടൂ, ക്ഷമയാചിച്ചീടൂ
മുറിവേൽക്കപ്പെട്ടോരുമവ്വിധംതന്നെ    
പൊറുത്തീടുവാൻ സന്മനസ്സു കാട്ടേണം 

മന്ദസ്മിതം നമ്മുടാനനത്തിലീശൻ      
തന്ന യാഥാർത്ഥ്യമാണെന്നറിഞ്ഞീടണം
ശുഷ്‌കാന്തിയുമൊപ്പം അദ്ധ്വാനവും ചേർ ന്ന
ശക്തിയല്ലാതൊന്നുമല്ലതെന്നോർത്തിടൂ

മന്ദസ്മിതം ലേശ,മശ്രുപാതം ഏറെ
മല്ലിടീലേറെയും നർമ്മം കുറച്ചുമേ 
വേദനിക്കലേറ്റം നാമമാത്രം നന്മ,
വേദിവിട്ടീടുകീ സാഹചര്യങ്ങളിൽ

മല്ലിടേണം തന്റെ നെഞ്ചുറപ്പാൽ മാത്ര-
മല്ലാതെയന്യന്റെ പാളിച്ചയിലാകാ
നേരായ കാര്യസിദ്ധി സ്വന്തമാമധ്വാ-
നത്താലെയാകുന്നതായീടുമുത്തമം

മറ്റുള്ളവരാൽ നിയന്ത്രിച്ചിടുന്നതാം 
മാർഗ്ഗങ്ങളേ സ്വീകരിക്കാതെ സ്വന്തമാം
ചിന്തക്കനുസൃതം പോകുകിൽ നിശ്ചയം
സന്തോഷമോടേ കഴിഞ്ഞിടാമാർക്കുമേ

മറ്റുള്ളവരെന്താം ചിന്തിക്കനമ്മളെ-
പ്പറ്റിയെന്നുള്ളതോർത്തിട്ടുവേണ്ടാ ചിന്ത.
താരതമ്യമാവായന്യന്റെ ജീവിതം
തന്റേതുമായെന്നകാര്യം മറന്നിടാ

മറ്റുള്ളവർ എടുത്തീടും വെറും തീരു-
മാനങ്ങളിൽപ്പെട്ടുഴറീടാതെ നിങ്ങൾ
സ്വന്തം ബുദ്ധിക്കനുസൃതമായ കാര്യം
സ്വയം തീരുമാനിക്കൂ നിർവ്വഹിച്ചീടു

മറ്റുള്ളവർക്കുനാം സന്താപമേകുകിൽ
കുറ്റമായ്ക്കണ്ടപേക്ഷിച്ചീടണം മാപ്പ്
ആരെങ്കിലുംനമ്മെ വേദനിപ്പിക്കുകിൽ
ആർജ്ജവം കാട്ടീടണം ക്ഷമിച്ചീടുവാൻ

മറ്റുള്ളവർതന്നബദ്ധങ്ങൾ കാണുവാൻ
മുറ്റും എളുപ്പമെന്നാലതേക്കാൾ മേലെ
സ്വന്തമായിട്ടു ചെയ്തീടുന്നതേറ്റവും
ബുദ്ധിമുട്ടുള്ളോരു കാര്യമാണെന്നുമേ

മറ്റുള്ളവർതൻ വികാരങ്ങൾ നിസ്സാര-
മായിക്കരുതായൊരിക്കലും, കാരണം
ആദ്യ ജയം നമുക്കാണെന്നിരിക്കിലും
ആശങ്ക വേണ്ടിടും കൈവിട്ടുപോമവർ

മറ്റുള്ളവർതന്റെ സന്തോഷത്തിന്നു ന-
മുക്കു പങ്കുണ്ടുവെന്നാൽ സന്തോഷിക്ക തിൽ 
മറ്റുള്ളവർക്കൊക്കെ ദാനമായ് നൽകു വാൻ
പറ്റിടും മാതൃകാ സമ്മാനമല്ലൊ നാം

മറ്റെന്തിനേയും അപേക്ഷിച്ചു വ്യത്യസ്ത-
മാകും വികാരമാകും സ്നേഹമെന്നത്. 
സന്തോഷവും സങ്കടവും തന്നീടുവാൻ
സാധ്യമാകുന്നതിന്നെന്നതാം കാരണം.

മാരിയുള്ള നേരം വെയിൽ പോലേ, മിഴി-
നീരിലുപ്പിന്റെ സ്വാദുള്ളതിൻ പോലെയും
സന്തോഷവും ദു:ഖവും പിണഞ്ഞിട്ടുള്ള
സമ്മിശ്രമാമോരനുഭവം ജീവിതം. 
                    
മാന്യത കൈവരിക്കെന്നാലതിന്നർത്ഥ-
മാവില്ല നേടിവേണ്ടത്രപ്രശസ്തി നാം 
നമ്മളർഹിക്കുന്നതെ,ന്നുള്ളവബോധം
നേടിയെന്നാകിൽ പ്രഭാവവും നേടി നാം

മർത്യനെന്ന മൃഗം മാത്രം വിലപേശും
മറ്റുമൃഗങ്ങളാ പാതകം ചെയ്തിടാ
പട്ടികൾ കിട്ടിയോരസ്ഥി കൈമാറിടാ
വേട്ടയാടില്ല മൃഗങ്ങൾ പശിയില്ലേൽ

മർത്യന്റെ സന്തുഷ്ടിയും സമാധാനവും 
ഉദ്ധരിക്കിൽ മാത്രമേ പേരുകേട്ടോരു 
ഉത്‌കൃഷ്‌ടബുദ്ധിമാന്മാർ യോഗ്യരായിടും 
ആദരം നേടുവാൻ, ഇല്ലതിൽ സംശയം

മർത്യന്റെയാത്മവിശ്വാസത്തിനായിടും 
മാറ്റിടാനേറെ ശക്തിയുള്ളോരായിട്ടു 
ഏറെപ്രതികരിക്കാതെയിരിപ്പതു-
മേറെമനസ്സമാധാനമുണ്ടാക്കിടും

മറ്റുള്ളവർ നമ്മുടെ ചിന്തകൾക്കൊത്തു
മാറേണമെന്നുള്ള വാശിയുണ്ടായിടാ 
ബുദ്ധിയും ചിന്തയും ആലോകനങ്ങളും
ഒന്നുപോലാകില്ലയേവർക്കു,മൊർക്കണം

മഹത്താമാശ്വാസവും ശാശ്വതമായിടും 
മനഃസ്വസ്ഥതയും നേടുന്നതിന്നായി
സ്വാർത്ഥതക്കു വംശനാശമുണ്ടാക്കിടൂ 
സ്വന്തം മനസ്സിനുള്ളിൽനിന്നുമാദ്യമായ് 

മാത്രകൾ കൊണ്ടളന്നീടണം ജീവിതം,
മൈൽക്കുറ്റിയാലല്ലളക്കയെന്നോർത്തിടൂ
ഓരോപുതുതാം ദിനത്തിനും സാധ്യമാം
കാര്യമായിട്ടുള്ള മാറ്റം വരുത്തുവാൻ

മാത്രയൊന്നിന്റെ ക്ഷമക്കു തീർച്ചയാ യും 
മാറ്റുവാനായിടും മോശം അവസ്ഥയേ
ആ ഒറ്റ മാത്ര മാത്രം പോരുമല്ലയോ 
ആദിനത്തെ മൊത്തം രക്ഷിച്ചെടുക്കു വാൻ

മാനസം നിങ്ങടേതത്യന്തം ശക്തമായ്
മാറ്റിടാം ധന്യാത്മകമാകും ചിന്തയാൽ
ജീവിതം നേരായ പാതയിൽ എത്തിച്ചി-
ടുന്നതിന്നായതും പ്രായോഗികമാകും.

മാനസം മാറ്റങ്ങളിച്ഛിക്കുമെങ്കിലേ
മാറ്റങ്ങളുണ്ടായിടൂ ജീവിതത്തിലും.
അഭ്യുന്നതിയുണ്ടായീടായൊരിക്കലും
അന്തരം കൈവരിക്കാതേയിരുന്നിടിൽ 

മാന്ത്രികച്ചെപ്പുപോലല്ലോ മനസ്സെന്ന
ഗ്രന്ഥം അതിന്റെയേടെത്രയാവർത്തിച്ചു നോക്കിയെന്നാലും പഠിച്ചുവെന്നാലുമ-
ന്യർക്കതിൻ ഭാഷയെന്നുമേയന്യമാം

മാധുര്യമേറുന്ന വാക്കുകൾക്കെപ്പോഴു-
മാത്മാർത്ഥതയുണ്ടാവേണമെന്നുമില്ല
സത്യമായിട്ടുള്ള വാക്കുകളാകട്ടെ
മാധുര്യമുള്ളതാവേണമെന്നുമില്ല.

മാലാഖമാരെപ്പിശാചുക്കളായിട്ടു
മാറ്റുന്നതവർതന്നഹങ്കാരമല്ലോ!
മാലാഖമാരായ് മനുഷ്യന്നുമതേപോൽ മാറിയെന്നും വരാം ഗർവ്വില്ലയെങ്കിലോ

മാറീടവേ മാരി, ഛത്രം ഉപയോഗ്യ-
മല്ലാതെ ഭാരമായിട്ടു മാറുമ്പോലെ 
ആദായമില്ലാതെയായിടേ നിന്നുപോം
ആദരം, കൂറെന്നിവയെന്നറിഞ്ഞിടൂ

മാറ്റങ്ങളംഗീകരിച്ചും പ്രതീക്ഷകൾ 
മാറോടുചേർത്തും നിറവേറ്റിയും തഥാ
ഊർജ്ജ്വസ്വലമായി മുന്നോട്ടു പോയിട്ടു
പൂർത്തിയാക്കുന്നതാമുത്തമജീവിതം.

മാറ്റത്തിനായിത്തയാറെടുപ്പോർ തന്റെ
മുമ്പിലത്തെത്തെറ്റുകൾ ചൂണ്ടികാട്ടിടാ
പർവ്വതം കേറാനവർ പ്രയത്നിച്ചിടേ
പാറക്കഷണത്താലെറിഞ്ഞീടുംപോലത്

മാറ്റിടൂ ഹൃത്തിന്നെ ശാന്തമായുള്ളതും
മേല്‍നിരപ്പെത്രയും നിശ്ശബ്‌ദമായതും
ആഴങ്ങളേറെക്കരുണാര്‍ദ്രമായതും 
ആയോരഴകേറും പൊയ്കക്കുതുല്യമായ്‌

മാറ്റിവച്ചീടൊലാ സന്തോഷമൊട്ടും അ- 
മാന്തിക്കൊലാ നാളെയുമാനന്ദിക്കുവാൻ
നല്ല സന്ദർഭമാഹ്ലാദിച്ചിടുന്നതി-
ന്നിന്നുതന്നല്ലയോ, താമസിച്ചീടൊലാ

മാംസപേശിക്കു തുല്യമല്ലോ ആത്മവി-
ശ്വാസവും, കാരണം മെരുക്കീടുംതോറും
ശക്തിയേറീടുമെന്നുള്ളതാം വാസ്തവം,
ശീലിപ്പിക്കൂ മനഃശക്തിയേയെപ്പൊഴും

മിണ്ടുന്ന ചുണ്ടുകൾ പ്രശ്നം കുറക്കവേ 
മിണ്ടാത്തവ പ്രശ്നത്തെ ത്യജിച്ചീടുന്നു
പുഞ്ചിരിക്കും ചുണ്ടിനായിടും തീർക്കു വാൻ
പ്രശ്നങ്ങളേറെ,യെന്നേക്കുമാ,യിട്ടഹോ.

മുൻകൂട്ടിയുണ്ടാക്കിയെടുത്തോരു കാര്യ-
മല്ലയാഹ്ലാദമെന്നുള്ളോരനുഭവം
നമ്മുടെ സ്വന്തമാം ചെയ്തികൾക്കായു ള്ള 
സമ്മാനമായിക്കണക്കാക്കവേണ്ടിടും

മുന്നിലായ് നിന്നിട്ടു വിശ്വസ്‌തത കാട്ടും
മാലോകരേക്കാളുമെത്രയേറെ ഭേദം 
പിന്നിലെന്നും നിന്നു ക്ഷേമദുഃഖാദികൾ 
പങ്കിടും കൂട്ടരാണെന്നതാം വാസ്തവം

മുന്നോട്ടു നീങ്ങുക ബുദ്ധിമുട്ടായിട്ടു
തോന്നിടാം മിക്കനേരത്തുമെന്നാലൊന്നു
നീങ്ങുവാനായിടിൽ ബോദ്ധ്യമായീടുമാ
നീക്കമേറ്റം നല്ല തീരുമാനം തന്നെ

മുന്നോട്ടുമാത്രമുന്തിനീക്കിയിട്ടാരു-
മിന്നോളം നേടാ ചതുരംഗത്തിൽ ജയം
പിന്നിലോട്ടും നീങ്ങിയെങ്കിലേ ഒട്ടൊക്കെ,
മുന്നോട്ടു ജീവിതത്തിൽ നീങ്ങുവാനാകു

മൂല്യമേറേയുള്ള നേരവും യോഗ്യനാം 
മർത്യനും ഒന്നുപോലുല്‍ക്കൃഷ്ടമല്ലയോ 
കൈവിട്ടുപോയാലൊരിക്കലേലും പിന്നെ
കൈവന്നിടില്ല രണ്ടും മറ്റൊരിക്കലും

മേനിയും ബുദ്ധിയും കാലചക്രവു,മീ
മൂന്നു കാര്യങ്ങളോടൊപ്പമാം നമ്മളീ
മന്നിലെത്തീടുകെ,ന്നാലാദ്യരണ്ടുമാം 
മൂന്നാമതിന്റെ നീളം നിർണ്ണയിക്കുന്നെ

മേന്മയോടെന്നും നയിച്ചോരു ജീവന്റെ
മൂല്യം അളക്കണം ചെയ്ത കർമ്മത്താ ലെ
നല്ലകാര്യമെന്താണെന്നറിഞ്ഞീടിലും 
നെഞ്ചുറപ്പെന്നതില്ലാത്തവർ ചെയ്തിടാ

മൈത്രിയുണ്ടാക്കിടാ ഇഷ്ടദാനം നൽകി
എത്രയേറെ ദൃഢമെന്നുതോന്നീടിലും
പാരിതോഷികങ്ങൾ നിർത്തിയാലാളുക ൾ
പിന്നീടു സൗഹൃദം വിട്ടിട്ടു പോയിടും

മൊത്തം സമുദ്രത്തിനാകില്ലൊരു കപ്പൽ
മുക്കുവാനുള്ളിൽക്കയറാനായില്ലെങ്കി,-
ലപ്രകാരം നിഷേധാത്മകതക്കക-
ത്തുപ്രവേശിക്കാനനുവാദം നൽകിടാ

മോദം ജനിപ്പിച്ചിടും വാർത്തയോർത്തിടൂ
വേദനിപ്പിക്കുന്ന കാര്യം മറന്നിടൂ
മറക്കൂ പൊയ്പ്പോയ ക്ലേശങ്ങളൊക്കെ യും
വരിക്കൂ ലഭ്യമാകും വരപ്രസാദം

മൗന-മന്ദസ്മിതദ്വയം ഏറ്റം ശക്തി-
മത്തായയായുധം തർക്കങ്ങൾ തീർക്കു വാൻ
മന്ദസ്മിതം പ്രശ്നമേറെയും തീർപ്പാക്കെ 
മൗനം ഒഴിവാക്കും പ്രശ്നങ്ങളേറെയും

മൗനമാണേറ്റവും ശക്തമാകും ഭാഷ,
മൗനമാണേറ്റവും ശക്തമാം ശിക്ഷയും
നമ്മേമനസ്സിലാക്കാത്തവർക്കു മുന്നിൽ
നാം മൗനിയാകുന്നതായിടും ഭൂഷണം.

. 51
252
303. (19/0724)


                            യ 

യാഥാർഥ്യമെന്നും ജലത്തിലൊട്ടും ലയി-
ക്കാതേ കിടക്കുന്നയെണ്ണപോലായിടും.
എത്രയേറെ വെള്ളം ചേർത്തുവെന്നാകി ലും
എപ്പോഴുമെണ്ണ പൊങ്ങിത്താൻകിടന്നിടും

യുക്തമായിട്ടുള്ള ആഗ്രഹങ്ങൾ ഫല-
പ്രാപ്തിയിൽ എത്തിടേ കിട്ടിടും സന്തു ഷ്ടി
മാത്രമാകും ന്യായമായുള്ള സന്തോഷ-
മാകയാൽ വർജ്ജിക്കു തെറ്റായയാഗ്ര ഹം

യുക്തമാം വാക്കുകൾ കിട്ടില്ലയെങ്കില- 
വ്യക്തമാം സാഹചര്യത്തിൽ, ചിരിച്ചിടൂ.
വാക്കുകൾ സംജാതമാക്കിടും സംഭ്രാന്തി,
വിശ്വാസമേകിടും പുഞ്ചിരിച്ചീടുകിൽ

യുക്തിബോധത്തിന്റെയുമങ്ങേപ്പുറത്താ-
യുണ്ടോരു പ്രേമവും കാരുണ്യവും തഥാ 
ദൈവികത്വത്തിന്റെ മാഹാത്മ്യമേറുന്ന  
ദേശ,മെത്തീയതിൻ മേന്മയെക്കണ്ടിടൂ.

യോഗമുണ്ടാക്കുന്നവൻ ബുദ്ധിമാനാകെ
ഭാഗ്യമുള്ളോൻ തക്കയോഗം ലഭിച്ചവൻ
സന്ദർഭമൊക്കെപ്രയോജനപ്പെടുത്തി-
ടുന്നവൻ ജീവിതത്തിൽ ജയിക്കുന്നവൻ



                               ര 


രത്നം മിനുക്കാനുരച്ചീടവേണ്ടിടും
ശുദ്ധമാം സ്വർണ്ണത്തിനായിട്ടുരുക്കണം
പരീക്ഷണങ്ങളതിജീവിച്ചാലേ കൈ-
വരിക്കാനായിടൂ രുചിക്കും ജീവിതം

രണ്ടുപ്രാവശ്യം ലഭിക്കില്ലൊരിക്കലും
പണ്ടുനിങ്ങൾ വ്യയംചെയ്തോരു മാത്രക ൾ
അർത്ഥവത്തായിമാറീടുമീ ജീവിതം
ഓർത്തീടുകിൽ കേവലമാമീ സത്യത്തെ.

രണ്ടുണ്ടു സന്തോഷമോടെയെപ്പോഴുമി-
രിക്കുവാനായുള്ള കൗശലം, ആദ്യമായ്
മാറ്റാൻ ശ്രമിച്ചിടൂ സാഹചര്യം, പിന്നെ 
മാറ്റിടൂ സന്തുഷ്ടിയോടുള്ള സാമിപ്യം

രണ്ടുവർഷത്തിലും ഏറെ വേണമല്ലോ
രണ്ടുവാക്കുച്ചരിക്കാനായ് പഠിക്കുവാൻ
വേണമെന്നാൽ ജീവിതകാലംമൊത്തവും
വേണ്ടാത്തവചൊല്ലീടാതേ പഠിക്കുവാൻ

രാഗമൊന്നുള്ളിലുണ്ടെങ്കിലോ പാടണം
ശൃംഗാരമാത്മാവിലുണ്ടേൽ വെളിവാക്കൂ
പിന്തുടർന്നീടണം കിനാക്കളുണ്ടാകിൽ 
സ്വന്തമാം ജീവിതം ജീവിച്ചു കാണിക്കൂ!

രൂപമില്ലാത്തോരവസ്ഥകൾ ആയിടും 
രണ്ടുകാര്യങ്ങളാം ധ്യാനവും നിഷ്ഠയും.
രണ്ടിന്നുമേറിയ ഊർജ്ജചൈതന്യങ്ങ-
ളുണ്ടസംഭവ്യമായതേ സംഭവ്യമാക്കാൻ!

രൂപാന്തരത്തിരയ്‌ക്കുള്ളിലും നമ്മൾക്കു 
നേർപാതയിലെത്തിച്ചേരുവാനായിടും.
ജീവിതം ഗംഭീരമായിമാറും ദുസ്വ-
ഭാവമുള്ളോരേയകറ്റിനിർത്തീടുകിൽ

                              ല  


ലക്ഷത്തിലുമേറെത്തീപ്പെട്ടിക്കമ്പുകൾ 
വൃക്ഷമൊന്നിൽനിന്നു തീർക്കാ, മതിലൊ റ്റ-
ക്കോൽ വൃക്ഷലക്ഷങ്ങളെയഗ്നിക്കിരയാ-
ക്കീടുവാൻപോരുമെന്നസത്യം മറക്കാ

ലക്ഷ്യത്തിലെത്തുവാനായിശ്രമിച്ചിടൂ
ലക്ഷ്യം അകന്നുപോയീടുന്നതിൻമുൻപെ
സമ്മർദ്ദത്തെയില്ലാതാക്കിടൂ, നിങ്ങളേ 
സംഘർഷമില്ലാതെയാക്കുന്നതിൻമുൻപ്

ലാളിത്യമെന്നതിന്നായീടുമാരുടേ-
മുള്ളം നിറച്ചു സന്തോഷമേകിടാനും
വിഘ്‌നമില്ലാതെയീജീവിതത്തിൻതോണി
വീറോടെ മുന്നോട്ടു കൊണ്ടുപോയിടാനും

ലോകത്തെയായുധത്താലെകാലിൻകീഴി-
ലാക്കിയോരെക്കാളുമേറും മമതയാൽ 
കീഴ്പ്പെടുത്തി സമാധാനം കൊടുപ്പോരെ
വാഴ്ത്തിയാരാധിക്കുമീലോകമെന്നെന്നും

ലോകമാകെത്തനിക്കെതിരെന്നതോന്ന-
ലുണ്ടായിതെങ്കിൽ തിരിഞ്ഞൊന്നു നിന്നി ടൂ
സ്വന്തമായെന്നിട്ടെടുക്കൂ ഒരു ചിത്രം,
എന്തത്ഭുതം,ലോകമെല്ലാം തന്റെ പിന്നി
 ൽ!

ലോകത്തിലേയൊരേ സംഗീതശാലയി-
ലഭ്യസിച്ചിട്ടുള്ളയേതോരു കൊതുകും  
പാട്ടുമായ് വന്നിടിൽകൊന്നിടും,കുയിലോ
പാടിയെന്നാലേവരും പാടിടുമൊപ്പം

18

                           വ  

വന്നശേഷംപോയ്‌മറഞ്ഞ മാത്രയൊന്നും 
വീണ്ടും വരില്ലെന്ന വാസ്തവം മനസ്സി-
ലാക്കിലോ ജീവിതം ഏറെയർത്ഥവത്തും 
ലാളിത്യമേറുന്നതുമാകും നിശ്ചയം

വഞ്ചനേം കൃത്രിമോം കാണിപ്പവരല്ലോ 
അഞ്ചാതെ ശോച്യമാം നാടകം ഉണ്ടാക്കു 
മറ്റുള്ളവർതൻ സഹാനുഭൂതി നേടീ-
ട്ടേറ്റം പ്രയോജനം സ്വന്തമാക്കീടുവാൻ

വമ്പിച്ച കാര്യങ്ങളോതിത്തുടങ്ങിയാൽ 
സമ്പൂർണ്ണ പക്വത പ്രാപിച്ചുവെന്നല്ല
ഒപ്പം ഗ്രഹിക്കിലേ കൊച്ചുകാര്യങ്ങളും
മൂപ്പെത്തിടുന്നതിന്നായിടൂ, ഓർക്കണം

വമ്പൻ മരങ്ങൾ കൊടുങ്കാറ്റിലാടീട്ടു
വീഴേവെറുംതൃണം നിൽക്കുംതലപൊക്കി
നിസ്സ്വാര്‍ത്ഥതയും ലാളിത്യവും, നിശ്ചയം,
നൽകിടും നമ്മൾക്കുറപ്പും പ്രതാപവും.

വരമ്പത്തൊറ്റക്കാലിൽ തപസ്സിരിക്കും
പരൽമീനെക്കണ്ടാലോ കൊക്കിലൊതു ക്കും
കൊറ്റിതൻകൗശലമതുപോലെതന്നെ
കാണിക്കുന്നിന്നത്തെ കള്ളസന്യാസിമാർ

വസ്തുവേയും വ്യക്തിയേയും പറ്റിയോര-
വ്യക്തമാകും ധാരണ നമ്മൾക്കുണ്ടാകെ
ആകാമതിന്നു സ്വാധീനമുണ്ടാക്കുവാ-
നായിനമ്മൾതൻവിചാരത്തെ ഭാവിയിൽ

വർഷങ്ങളോരോന്നുതിർന്നു വീണീടവേ
ഓർമ്മകൾ നമ്മൾക്കനർഘമായുള്ളോ രു
സമ്പത്തുതന്നെയാണെന്നുള്ള ബോധ ത്തെ 
സാക്ഷാത്കരിക്കുന്നുവെന്നതാം വാസ്ത വം

വർഷപാതം തീർന്നിടേ ഛത്രം മടക്കി
വക്കുന്നതിൻ സമം ആദായമറ്റിടേ,
മൂകരാജഭക്തിക്കുമന്ത്യമായീടു-
മെന്നതാണെന്നുമുള്ളോരു ലോകതത്വം.

വാക്കിനും മനോഭാവത്തിനുമൊട്ടുമേ 
വീഴ്ചയുണ്ടാംവിധം iകൂട്ടിക്കലർത്തിടാ
മാറ്റുവാനായ്കഴിഞ്ഞീടും മനോഭാവം
മാറ്റുവാനായിടാ ചൊല്ലിയ വാക്കുകൾ.

വാക്കുകൾ ഓരോന്നുമൊന്നാസ്വദിച്ചിട്ടു
വേണം പുറത്തേക്കയക്കുവാനായിട്ടു
ഏറെ മാധുര്യവും കൈപ്പുള്ളവയേയും
വർജ്ജിക്കു, വാവിടിൽ വീണ്ടെടുക്കാനാ
കാ

വാക്കുകൾതൻ ശക്തിയെത്രയപാരമാം!
വാക്കിന്റെ മൂർച്ചയിൽ മനസ്സും മുറിയും
വാക്ക്നന്നായാലുണങ്ങുംമുറിവതിനാൽ 
വാക്കുകൾ സൂക്ഷിച്ചുപയോഗിക്കവേ ണ്ടും 

വാക്കുകൾ മനസ്സിൽ താങ്ങാതെ മിക്ക തും 
വായുവിൽ ലയിക്കേ, മറ്റുള്ളവയാട്ടേ
ഉള്ളിൽ ഒളിച്ചേറെ രൂപഭേദാദികൾ
ഉണ്ടാക്കിടും ചിന്തയിൽ, സംസാരത്തി
 ലും

വാക്കുകൾ മഹത്തായതായ് മാറണേൽ ദുർ-
വ്യാഖ്യാനസാദ്ധ്യത തെല്ലുമുണ്ടായിടാ.
അർത്ഥം, അടിസ്ഥാനമേന്മ, സുഗ്രാഹ്യത-
യിത്യാദി ധര്‍മങ്ങളുണ്ടായിരിക്കണം

വാക്ധോരണിയാവേശം നൽകിടേ മനോ-
വ്യാപാരമോ പ്രകോപിപ്പിക്കചെയ്തിടും 
കർമ്മമാകട്ടെയെത്തിച്ചിടും നമ്മളേ
നമ്മുടെ സ്വപ്നഭൂമിക്കടുത്തേക്കായി

വാഗ്ദാനങ്ങളോ ഉപാധിയോ വേണ്ടിടാ
വീഴ്ചയില്ലാതുള്ള ചാർച്ചയുണ്ടാകുവാൻ
ആശ്രയിക്കാനായൊരാളുമതേപോലെ
വിശ്വസിക്കാൻ മറ്റൊരാളും മതിയാകും

വാരിധീ തീരത്തടുക്കും തരംഗവും
മാരുതൻ ചുറ്റിച്ചിടും ചക്രവാതവും  
ആരും തടുക്കാതൊടുങ്ങുന്നതല്ലയോ  
കാരണങ്ങൾ രണ്ടിനുമുണ്ടാമെങ്കിലും!

വായുവും വെള്ളവും തീയും ഒരേപോലെ 
ആയുസ്സ്നിലനിർത്തും ആയുസ്സെടുത്തി ടും
ആരാമിവർമൂന്നിലേറെമുന്നിലെന്ന-വരോടാരായുകിൽ ഉത്തരം കിട്ടുമോ?
 
വാത്സല്യവുമഹംഭാവവുമാമൊരേ
വൃക്ഷത്തിലുണ്ടായിടും രണ്ടു ശാഖകൾ 
പശ്ചാത്തപിച്ചിടേ സ്നേഹ,മെപ്പോഴു,മാ
പശ്ചാത്തപിക്കലിലാസ്വദിക്കു,മഹം

വാസനത്തൈലം സുഗന്ധദ്രവ്യ തുല്യം 
വീഴ്ത്തിടാതൽപ്പമേലും സ്വശരീരത്തി-
ലാകാ തളിക്കാനൊരിക്കലും അന്യരിൽ,
ആകാ സുഗന്ധം തടുത്തു നിർത്തീടു വാൻ

വാഴ്ത്തിപ്പറയുന്നോർക്കിടയിൽപ്പോകാതെ
എത്തണംനേരുള്ള കാക്കകൾക്കിടയിൽ 
കൊത്തി കീറീടേ മൃതദേഹം കാക്കകൾ
കൊത്തിതിന്നും വാഴ്ത്തുവോർ ജീവനോ ടെയും

വാർദ്ധക്യമാകുന്നതിൻ ലക്ഷണമല്ലോ
വിദ്യാലയത്തിൽപഠിച്ചവയെല്ലാമേ 
ഓർക്കുവാനാമെന്നാലാവില്ലയൊട്ടുമേ 
ഓർക്കുവാനെന്തിന്നടുക്കളേൽ വന്നെന്ന്

വാർദ്ധക്യമേറിടേ കൂടുതൽ സ്നേഹിതർ
വേണമെന്നുള്ളതിന്നായിടാ മഹത്വം
സൗഹൃദങ്ങൾ കുറച്ചേയുള്ളുവെങ്കിലും
സ്നേഹമാത്മാർത്ഥമായുള്ളതായീടണം

വികാരങ്ങൾക്കായിട്ടീ ഭൂവിലെങ്ങുംത ന്നെ 
അങ്ങാടിയില്ലെന്നതറിഞ്ഞീട വേണം.
പരസ്യപ്പെടുത്തീട വേണ്ടതിന്നാലവ,  
പ്രകാശിപ്പിക്കൂ പകരം മനഃസ്ഥിതി

വികാരം ഉദിക്കും ഹൃദയത്തിനുള്ളിൽ 
വളർന്നീടുമൊക്കെ പ്രതിപ്രവർത്തിക്കെ
ഗൗനിച്ചിടായ്കിൽ ശമിച്ചു പോയീടുമേ 
മാനിച്ചുവെങ്കിലൊപ്പമെപ്പോഴുമുണ്ടാം

വിജ്ഞാനമെന്നതിന്നുള്ളയൊരേ വൈരി
അജ്ഞതമാത്രമാകേണമെന്നില്ലഹോ
വിജ്ഞാനിയെന്നോരബദ്ധമാം ധാരണേ-
മജ്ഞതക്കൊപ്പമുള്ളോരു വൈരിയല്ലോ

വിജ്ഞാനമെന്നതിൻ സാരാംശമായിടും
വിദ്യയുണ്ടേൽ പ്രയോഗിച്ചീടുകെന്നതും 
അജ്ഞനാണെങ്കിലോ മറ്റുള്ളവരോടായ്
അക്കാര്യമങ്ങേറ്റു ചൊല്ലീടുകെന്നതും

വിജ‌യം നേടീടുവാനായി വേണ്ടുന്ന
വേറിട്ടൊരംശമാകുന്നു സ്വാഭിമാനം
നേടുവാനാമെന്നും, അർഹിക്കുന്നുണ്ടെ ന്നും,
കിട്ടുമെന്നുമൊരുറപ്പതിന്നായ് വേണം

വിടർത്താത്തപക്ഷവും കൊണ്ടിരുന്നാ
ലെ-
വിടെത്തീടാനാകുമെന്നൊന്നുമറിയാ 
ജീവിതം സ്വയം മനസ്സിലാക്കുകെന്ന-
താവില്ല,രൂപപ്പെടുത്തലാണാവശ്യം
 കാ

വിട്ടുവീഴ്ച ചെയ്കയെന്നതല്ലോ നല്ല
ചിട്ടയിൽ അഭ്യസിക്കുന്നതിന്റെ ഭാഗം
ലേശംകുനിഞ്ഞാലതുതന്നാം ബന്ധത്തെ
ലംഘിപ്പതിൽപ്പരം നല്ലതാം സാമിപ്യം

വിത്തുസമാനമാമോരോരോ കർമ്മവും
ശ്രദ്ധയോടെയെടുക്കേണം തിരഞ്ഞവ 
എന്തുകൊണ്ടെന്നാലവ വളർന്നുവരാം    
ചന്തമേറുന്നപൂവോ മുൾച്ചെടിയായോ.

വിദ്യാർത്ഥിയായിരുന്നദ്ധ്യാപകരെല്ലാം
വൈദഗ്‌ദ്ധ്യമുള്ളോർ തുടക്കം കുറിച്ചവർ 
ഇന്നോ ജയിപ്പവർ തോറ്റിരുന്നൊരിക്കൽ
എന്നുമെല്ലാരും പഠിച്ചു പാഠങ്ങളും.

വിദ്വേഷമകറ്റീടുവാനായി വീണ്ടും
വൈരാഗ്യബുദ്ധി പ്രയോഗിച്ചുവെങ്കിലോ 
ഉണ്ടായിടാ പ്രയോജനം ഒന്നുമെന്നാൽ  
ഉണ്മകാട്ടീടേണമെന്നതല്ലി തത്വം

വിവേചനം വേണമേറിയ തോതിൽ വാഗ്-
വിലാസത്തേക്കാളും പ്രഭാഷണങ്ങളിൽ 
ഒരാളു ചൊല്ലിടുന്നതേമാത്രം കേൾക്കാ-
തൊരുപോലെതന്നെയപരനേം കേൾക്കൂ

വിശ്വസ്തതയുള്ളോരു ബന്ധങ്ങളൊ
ക്കെ
വെള്ളത്തിനൊപ്പമാണെന്നതാം വാസ്ത വം
ഇല്ലാ നിറവും രൂപവും സ്വാദുമേയെ- ന്നാലേറെ പ്രാധാന്യമാ ചാർച്ചകൾക്കു ണ്ടു

വിശ്വാസമെന്നതാം നാനാർത്ഥം പേറുന്ന
ഹ്രസ്വമാകും പദം ഉൽകൃഷ്ടവുമല്ലോ
വിശ്വാസത്തിൽ നമുക്കുണ്ടവിശ്വാസമ-
വിശ്വാസത്തിൽനല്ല വിശ്വാസവുമല്ലോ!

വിശ്രമിക്കില്ലാ വിജയശ്രീലാളിതർ
വീട്ടിൽ തന്നങ്ങിരു,ന്നെന്നാലവർ വിശ്ര-
മിക്കുന്നുജോലിയിൽ,സ്വപ്നവും കണ്ടുറ-
ങ്ങിക്കഴിഞ്ഞിട്ടു ലക്ഷ്യത്തിലെത്തുവാൻ

വിശ്രമം ഒട്ടുമേയില്ലാതെയെന്നും പ്ര-
വർത്തിച്ചിടും ഒരേ യന്ത്രമാം ഹൃദയം
സ്വന്തമാകട്ടെയന്യന്റെതായീടട്ടെ
സന്തോഷമെന്നും അതിന്നു നൽകീടണം

വിശ്വത്തിൻ നിശ്ശബ്ദമായുള്ളൊരു പാരി- തോഷികം തുല്യമാം ബന്ധുത്വമെന്നത്
ഏറെപ്പഴക്കം, ബഹുമാനം ജാഗ്രത
എന്നിവക്കാകുമാബന്ധം ദൃഢമാക്കാൻ

വിശ്വസിക്കൂ തന്റെ ഭാഷയിൽ,വാക്കി ലായ്
ആശ്വസിക്കൂ സ്വന്തം സദ്ഭാവചിന്തയിൽ
സ്വന്തം മനസ്സിനെക്കണ്ടിടൂ സൂക്ഷ്മമായ്
ചന്തമേറും ജീവിതം സാധ്യമാക്കിടൂ

വിശ്വാസ്യതകാത്തീടുന്നവർക്കാർക്കുംനി-
രാശപ്പെടേണ്ടതായ് വന്നീടുകില്ലാ നി-
രാശയ്ക്കതിരൊന്നും ഇല്ലാ,യതിരില്ലാ- 
ത്താശകൾ ഒന്നുമേ നഷ്ടമാക്കീടൊലാ

വിശ്വാസമാർജ്ജിച്ചെടുക്കെന്നതെത്രയോ
വർഷത്തെ തീഷ്ണപ്രയത്നത്തിനാലല്ലി!
നഷ്ടമായ് മാറിടാമതൊറ്റമാത്രേലെ- 
ന്നേക്കും തിരികെക്കിട്ടാത്തവണ്ണമഹോ!

വിശ്വാസമെന്നതുണ്ടെങ്കിലോ നിശ്ചയം
നിശ്ശബ്ദതപോലും ബോധ്യപ്പെടുന്നതാം 
വിശ്വാസമില്ലയോ തെറ്റിദ്ധരിച്ചിടാം
വിശ്വാസമെന്നതാം ചാർച്ചകൾ തൻ സത്ത

വിശ്വാസമെന്നാലിരുണ്ടകാട്ടിനുള്ളിൽ
വച്ചോരു വിളക്കിൻ തുല്യമാ, ണെത്രയും 
പെട്ടെന്നു കാണുവാനാകില്ല യെങ്കിലും
തൊട്ടടുത്തായുള്ളതൊക്കെയുംകണ്ടിടാം

വിശ്വാസവും സംശയവും ചിത്തത്തിന്ന-
വസ്ഥയാകേ, സംശയം ജനിപ്പിച്ചിടു-
മന്ധകാരത്തിൻ നിമിഷങ്ങൾ, വിശ്വാസ
മേകുമുൽകൃഷ്ടമാകുംമുഹൂർത്തങ്ങളും

വിശ്വം നിശബ്ദം മനുഷ്യനേകും പാരി-
തോഷികത്തിന്നൊപ്പമല്ലയോ ചാർച്ചക ൾ  
ഏറെപ്പഴകിയാൽ ബന്ധം ഉറച്ചിടും
കൂറും വിവേകവും ഏറിയും വന്നിടും

വിസ്മയത്തിന്റെയും തഴക്കത്തിന്റയും 
വൻപെഴും ശ്രേണിതന്നാകുന്നു ജീവിതം
സ്വന്തം നിരീക്ഷണം പാഠമായിക്കാണു,
അത്ഭുതങ്ങളെത്തിരിച്ചറിഞ്ഞീടുക 

വിസ്മരിക്കാ മൂന്നു ശക്തിഹേതുക്കളാം
വാത്സല്യവും ധ്യാനവും ആഗ്രഹങ്ങളും
ഒപ്പം സകാരാത്മകമാകും ചിന്തയും
ഒത്തുചേർത്തു തന്നിൽ വിശ്വാസമൂന്നിടൂ

വീതിച്ചു നൽകേയിരട്ടിച്ചിടും ജാല-
വിദ്യയാമാഹ്ലാദമെന്നതിന്നപ്പുറം
എത്തിടും തിരിച്ചേതുനേരത്തുമെന്ന
തെത്രയോ ആഹ്ലാദദായകം ആയിടും

വീഥിതന്നിൽ ചിലപ്പോൾ കണ്ടിടുമോരോ
വിഘ്നങ്ങളായി തോന്നീടുന്ന കാര്യങ്ങ-
ളായിടാം വീഥി മാറിപ്പോയി,വേറെ നേ-
രായ പാതയെത്താനുള്ള വരദാനം

വീഥിയിൽ വിഘ്‌നങ്ങളുണ്ടെന്നുവന്നിടിൽ
വിട്ടുമാറിപ്പോകുറുമ്പു ചെയ്യുംപോലെ
വിഘ്‌നങ്ങളെ മാറ്റീടാനായി നിൽക്കിലാ-
വില്ലല്ലൊ ലക്ഷ്യത്തിലെത്തിടാൻ വേഗേന

വൃഷ്ടിക്കു തുല്യം മിതമായാകേണം വി-
മർശിക്കയാരെയും; വേരിളക്കാതെയും,
പോഷണം നൽകിയും, കോട്ടം തിരുത്താ നു-
മിഷ്ടമാർഗ്ഗംതേടി സ്വയം വളരാനും 

വെള്ളം സമാനം ക്രമീകരിച്ചീടുവാൻ
വേണം മനസ്സേതു സാഹചര്യത്തിലും
സ്വന്തമായ് വീഥിയുണ്ടാക്കി മുന്നേറാനു-
മെന്തുരൂപം സ്വീകരിച്ചുവെന്നാകിലും

വെറുമൊരു ശേഖരമാകരുതേറെ   
വ്യക്തിബന്ധങ്ങൾ പകരമെല്ലാവരേം 
ചേർത്തുനിറുത്തീടൂ ഹൃദയത്തിനൊപ്പം
ജീവിതാന്ത്യംവരെ, നേട്ടമുണ്ടായിടാൻ

വിരലുകളൊന്നുപോലല്ലെങ്കിലുമ-
വമടക്കുമ്പോളൊന്നുപോലാകുന്നില്ലേ 
അതുപോലനായാസമാക്കാം ജീവിതം
അല്പസ്വൽപ്പം ക്രമീകരണം നടത്തി

വീഥിദീപം പോൽനന്മ കാംക്ഷിപ്പവർക്കാ
വീഥിതൻ ദൂരം കുറക്കുവാനായിടാ 
എന്നിരുന്നാലുമാ വിളക്കിൻ കാലുപോൽ
നന്നായി പ്രയാണം അനായാസമാക്കും

വേദനാജന്യമാം രൂപാന്തരം സംഭ-
വിക്കെന്നകാര്യമെന്നാലന്ത്യമാകൊലാ 
പുത്തനാം സൗന്ദര്യമോലുന്നവേറേ ത-
ലത്തിലുണ്ടാകുന്ന മാറ്റങ്ങളായിടാം

വേദനിപ്പിക്കില്ല മാറ്റങ്ങളൊന്നുമേ
വേദനിപ്പിച്ചിടും മാറ്റം ചെറുക്കുകിൽ
ഭാവിതൻ ജീവിതത്തിന്നോരു കോട്ടവും
മേവിടാതാസ്വദിക്കിന്നിന്റെതാം തുഷ്ടി 

വേദനിപ്പിക്കും ചിലർ മൗനമോടെയും 
വാക്കിലൂടെത്തഥാ കർമ്മങ്ങളാലെയും 
ഏറ്റവും ആദരിക്കുന്നവർതന്നെയാം
ഏറ്റവും വേദനിപ്പിച്ചീടുകയെന്നാൽ 

വേദനിപ്പിച്ചുവെന്നാലും തന്നപ്രിയം 
വിദ്യയുള്ളോർകാട്ടുകില്ലായൊരിക്കലും
കാത്തവർ നിന്നിടും വേദനിപ്പിച്ചവ-
രത്തെറ്റു സ്വയംതിരുത്തും പ്രതീക്ഷയിൽ

വേണ്ടത്രസന്തോഷമുണ്ടാകണമെങ്കിൽ  
വേദനയാനന്ദമായും, ഇരുട്ടിന്നെ 
വെട്ടമായും, സങ്കടം ഹർഷമായിട്ടും    
മാറ്റേണ,മതിന്നായ്ധൈര്യമാർജ്ജിക്കണം

വേണ്ടാ നിരാശ,യാരെങ്കിലും തന്നുടെ
പാടവത്തിൽ സംശയാലുവായീടുകിൽ
സംശയാലുക്കൾ തനിസ്വർണ്ണത്തെപോ ലും
സംശയ ദൃഷ്ടിയോടല്ലയോ നോക്കിടൂ

'വേണ്ടെ'ന്നുചൊല്ലവേ പ്രത്യുത്തരമൊ ന്നും 
വേണ്ടെന്നുവച്ചിടിൽ ജീവിതം നമ്മുടേ-
തേറെസന്തോഷംനിറഞ്ഞയൊന്നായിട്ടു 
മാറീടുമെന്നതിൽ ഇല്ലൊട്ടു സംശയം.

വേറിട്ടതാകാമോരോദിവസ്സവുമ-
വ്വിധമായിടാംചിന്തിക്കുവതെല്ലാരും    
ഓരോനിമിഷവുമെന്നെന്നത്തേക്കുമായ് ഓർമ്മിച്ചുവച്ചിടാമങ്ങനെതോന്നിയാൽ

വേറൊരാളിന്നേയപേക്ഷിച്ചു ആരുമേ
ഏറെയുന്നതീലും താഴെയും ആവില്ല
താഴ്ചയും ഉന്നതീം അർത്ഥശൂന്യങ്ങളാം
താൽക്കാലികമാകും വേലികൾമാത്രമാം

വൈദഗ്ദ്ധ്യമെത്തിച്ചിടും നമ്മെ നല്ലോരു 
ഉദ്യോഗനേട്ടത്തിലേക്കെന്നിരുന്നിടേ
അംഗീകരിക്കേണ്ട ജീവിതത്തെപ്പറ്റി
അന്യർതരുന്നോരു വ്യാഖാനമൊന്നുമേ

വൈദഗ്‌ദ്ധ്യമേറിടും ശിക്ഷണത്തിൻ പൊരുൾ
വിദ്യാർത്ഥികളേയും ആദരിക്കെന്നതാം 
ഗ്രന്ഥങ്ങളാകട്ടെ കാലമാമാഴിയിൽ
ഉത്ഥാപനം ചെയ്ത മിന്നാരം പോലെയാം

വൈദ്യുതിക്കുതുല്യമായിടും ചാർച്ചകൾ,
വേദനിക്കേണ്ടതായ്‌ വന്നിടേ തെറ്റായ
ബന്ധങ്ങളിൽകൂടെ, കുറ്റമില്ലാതുള്ള
ബന്ധമോ സന്തുഷ്ടി ജീവിതത്തിനേകും

വൈയക്തികമാകും നേട്ടത്തിനായിട്ടു 
വൈഭവം ഉള്ളവർ ഇച്ഛിക്കുകേയില്ല.
ന്യായമായിട്ടും അവർക്കുകിട്ടേണ്ടവ 
കയ് വരും നേരായ നേരത്തു നിശ്ചയം

വൈരൂപ്യമെന്നതോരാപേക്ഷികമാകും
കാര്യമാം, കാര്യമില്ലതിലൊട്ടുമെന്നാൽ 
കാണുന്നയേതുരൂപത്തിലുമുണ്ടാം വൈ- കല്യവും സൗന്ദര്യവും, നോക്കിലാഴത്തിൽ

വൈഷമ്യമൊക്കെ ദൂരീകരിക്കാൻ കഴി-
വുള്ളയാളെയന്വേഷിച്ചു പോയീടാതെ
അന്വേഷിച്ചീടണം തന്റെയൊപ്പമെല്ലാ
പ്രശ്നവും നേരീടുവാൻ മനസ്സുള്ളോരെ

വ്യക്തമാകുമെല്ലാം പ്രായമേറേ തന്റെ 
വ്യക്തിത്വമെത്രയോ പേരുകേട്ടെന്നതും   
എന്തുണ്ടു സ്വന്തമായിത്തനിക്കെന്നതും
എത്രയേറെത്താൻ മനുഷ്യനായെന്നതും

വ്യർത്ഥമായുള്ളോരു വസ്തുക്കളൊന്നു മേ
വാസസ്ഥലത്തോ തൻകീശയിൽതന്നി ലും 
ഹൃത്തിലായാലും വിചാരത്തിലാകിലും 
എന്തിനായ്സൂക്ഷിക്കണം, ഉപേക്ഷിച്ചിടൂ

വ്യക്തിത്വമാകും മനോഹാരിതയെക്കാൾ
വൈശിഷ്ട്യമേറുന്ന മാനവീയ മൂല്യം
എന്നിരുന്നാലും സജീവമായ് ചാർച്ചകൾ
എന്നും നിലനിർത്തീടുന്നതേറെ കാമ്യം

വ്യക്തമാകും മനോഭാവമുണ്ടാകുകിൽ
കൃത്യമായും മഹായോഗമാകും ജയം
അവ്യക്തമാകും മനോഭാവമാകുകിൽ 
ആനുകൂല്യം മാത്രമാകും വിജയങ്ങൾ.

വ്യക്തമായിട്ടു ചൊല്ലാനും പ്രവർത്തിക്കു-
വാനും മികവേറെക്കാട്ടീടവേണ്ടിടും
വ്യക്തമായർത്ഥം അറിയാത്തോർ കാട്ടി ടും  
ചിന്താക്കുഴപ്പമാപത്തിന്നിടയാക്കും

വ്യത്യസ്തമായിടാം ജീവിച്ചുപോരുന്ന മാത്രയോരോന്നും, ചിലപ്പോൾ കടുപ്പവും 
നിഷ്പ്രയാസം പഠിക്കാം ചിലപ്പോഴെന്നാൽ  
ശ്രേഷ്ഠമാം പാഠങ്ങളെന്നതാം വാസ്ത വം 

വ്യവസ്ഥയെന്തുതന്നായിരുന്നാകിലും  
വർദ്ധിക്കയില്ല മാഹാത്മ്യവും നിന്ദയും
പ്രവർത്തിക്കൂ നന്നായിത്തന്നുടെ ഭാഗം   
പ്രശസ്തിയുണ്ടാകുവാൻ മാർഗ്ഗമതാകും

വ്യത്യസ്ത സാഹചര്യത്തിന്നുതകീടും
കൃത്യമായിട്ടുള്ള വാക്കുകൾ കിട്ടായ്കി-
ലാകാ പരിഭ്രമം, ചിന്താക്കുഴപ്പവും
ഏകിടൂ പുഞ്ചിരി, ആളേ വശത്താക്കു

വ്യാകുലപ്പെട്ടങ്ങിരിക്കുന്നതെപ്പൊഴും 
വീട്ടിലെയാട്ടക്കസേരേലിരുന്നാടി
രസിച്ചീടുംപോലെയാ,മെങ്ങുമെത്തിചേ-
രുകില്ലെന്നസത്യം ധരിച്ചീടവേണം

വ്യാകുലപ്പെട്ടെന്ന കാരണംകൊണ്ടൊന്നു-
മാകൊലാ നാളത്തെ തടസ്സം നീക്കുവാൻ 
തീരുമാനിച്ചിടാം, ആവിധം ചെയ്യുകിൽ, 
തീർത്തുമിന്നിന്റെ സ്വൈര്യം നഷ്ടമായി ടും

വ്യാജസ്ഥിതിയൊട്ടും സത്യസ്ഥിതിക്കൊ ത്തു 
യോജിച്ചുപോകില്ലയെന്നതിന്നപ്പുറം
തമ്മിലുണ്ടാക്കിടുമെതിർപ്പും ശണ്ഠയും 
തീർത്തും നിരന്തരം എന്നതാം വാസ്ത വം

വ്യുത്‌പത്തി ഏറെയുള്ളാളിനോടായിട്ടു 
എന്തുകാര്യത്തിന്നു സ്‌പര്‍ദ്ധതോന്നീടണം?
അന്യഥാ തെല്ലും അറിവില്ലാത്തോരോടു 
തോന്നീടവേണ്ടും ദയാലുത്വമെന്നുമേ!

വ്യാപരിക്കെ നമ്മോടൊപ്പം പകലൊക്കെ
വ്യാജരാകും സ്നേഹിതർ നിഴൽപോലല്ലി
നമ്മൾ തണൽപറ്റെ വിട്ടവർ പോയിടും
നമ്മൾ തനിച്ചാകുമെന്നതാം വാസ്തവം

വ്യുത്‌പത്തിയെന്നതിൻ സാരാംശമായി ടും
വിജ്ഞാനമുണ്ടോ, പ്രയോഗിക്കവേണ്ടി ടും
ഇല്ലയെന്നാകിലോ സമ്മതിച്ചീടണം
തെല്ലുമേയില്ലെന്നു,മജ്ഞനാണെന്നതും

വൃക്ഷതുല്യം ഉറച്ചെന്നുമേ നിൽക്കണം
വീക്ഷണം വേണമെന്നും പുത്തനായുള്ള.
വേണം വളച്ചിട്ടു പൊട്ടിക്കുവാൻ, സ്വത-
വേയുള്ള സൗന്ദര്യമാസ്വദിച്ചീടണം.

വ്യംഗ്യാത്മകമാണെന്നോർക്കണം ജീവി തം
വ്യസനം സഹിച്ചേ സന്തോഷമെന്തെന്നു,-
മൊച്ച കേൾക്കിലേ മൗനമെന്തെന്നതും സാ-
മിപ്യത്തിലൂടേയഭാവവും ബോധ്യമാം 

103
303
406
                            ശ 

ശക്തിമത്താം രണ്ടു ഊർജ്ജങ്ങളാം ക്ഷമാ-
ശീലവും മൗനവും എന്നതാം വാസ്തവം
മാനസം ശക്തിപ്രാപിക്കെ ക്ഷമയേറും   
മൗനമേകിടും വൈകാരീക ശക്തിയും.

ശക്തിയെന്നാലിഷ്ടമില്ലാത്തതെല്ലാം ന-
ശിപ്പിക്കുവാനുള്ള ശേഷിയായ്ക്കണ്ടിടാ
ഇഷ്ടം നമുക്കു തോന്നുന്നതെല്ലാം തന്നെ
സൃഷ്ടിക്കുകെന്നതാം ശക്തിയെന്നോർ ത്തിടൂ

ശത്രുക്കളാരും നമുക്കില്ല നമ്മുടെ
ആത്മാവിനു പുറത്തെന്നതറിയണം 
അത്യാഗ്രഹ,മഹംഭാവം വെറുപ്പെന്നീ
ശത്രുക്കളുള്ളിലുണ്ടെന്നതാകും സത്യം

ശത്രുക്കളാരുമേയില്ലയാർക്കുംസ്വന്ത-
മന്തരംഗത്തിലല്ലാതേ പുറത്തായി 
അത്യാർത്തി,ദേഷ്യം,അഹങ്കാര വൈരാ ഗ്യ-
മിത്യാദിശത്രുക്കളെന്നുമുള്ളിലല്ലോ!

ശബ്ദം ദയ കാട്ടീടാനും, മനസ്സിന്നെ
സത്യത്തിനും, കരത്തേ പരോപകാരം
ചെയ്യുന്നതിന്നും,ഹൃദയം സ്നേഹിക്കാനു-
മായിട്ടുപയോഗിക്കുന്നതല്ലോ നന്മ

ശാന്തത കൈവരിക്കൂ ധൃതിപ്പെട്ടിടാ,
ശക്തിപ്രയോഗമോ ക്ളേശമോ പാടില്ല 
വിശ്വസിച്ചീടു സംഭവിച്ചീടുന്നതിൽ 
ആസ്വദിക്കൂ ഒപ്പമുള്ളൊരായാത്രയിൽ

ശാന്തത കൈവരിച്ചീടേണമെപ്പൊഴും
ശക്തിയും നിർബന്ധവും കാട്ടിടാ തഥാ
ആയാസവും ത്യജിച്ചർപ്പിക്കു വിശ്വാസം
ആകാമത് നന്മക്കായെന്തുവന്നാകിലും

ശാന്തമായുള്ളോരു മനസ്സിന്നായിടും
ചിന്തിച്ചിടുവാനായേറെനന്നായിട്ട്.
മനസ്സിന്ന് ദിവസ്സേന നൽകൂ മൂകമാം 
മുഹൂർത്തങ്ങളല്പമെന്നിട്ട് നിരീക്ഷിക്കു

ശാന്തിയെക്കൈവരിച്ചീടുവാനെപ്പൊഴും 
ഹൃത്തിന്റെ വാതായനം തുറന്നീടണം
ഉദ്‌ബുദ്ധനാക, തൻ പ്രകൃതത്തിനാലേ 
ഹേതുവാകന്യർക്കു സ്വസ്ഥതയേകിടാൻ

ശാരീരിക സൗഖ്യമെന്നും നിലനിർത്താൻ 
കാര്യമായിന്നു നേരം കണ്ടില്ലയെന്നാൽ
നമ്മളാസമയം സൂക്ഷിച്ചുവയ്ക്കയാം  
നാളേക്കു രോഗംവിളിച്ചുവരുത്തുവാൻ.

ശിക്ഷക്കുതുല്യമാം സാമാന്യബുദ്ധിയും,
ഇഷ്ടദാനത്തിന്നു തുല്യമായ് കാണേണ്ട
കാരണം നമ്മൾക്കു നേരിടേണ്ടീടവർ-
ക്കുണ്ടാകണമെന്നില്ല സാമാന്യബോധം

ശിക്ഷണം നല്‍കൂ മനസ്സിന്നു വേണ്ടപോ ൽ,
വീക്ഷിച്ചിടാൻ നന്മ മാത്രമെല്ലാറ്റിലും
സന്തോഷമുള്ളോരു ജീവിതമെപ്പൊഴും
ഉത്കൃഷ്‌ടചിന്തയ്ക്കധീനമായീടണം

ശില്പിയാകേണമെന്നില്ലയാരും തന്റെ
സമ്പത്തു കെട്ടിപ്പടുക്കുന്നതിലെന്നാൽ
സ്വന്തം സ്വഭാവവൈശിഷ്ട്യം രചിപ്പതിൻ
ശില്പി മറ്റാരുമേയാവില്ല നിശ്ചയം.

ശീലിക്കൂ സംസാരരീതി മറ്റുള്ളവർ
ശ്രദ്ധിച്ചിടുംവിധം നിങ്ങളെ നന്നായി
ശ്രവിക്കൂ നാന്നായി മറ്റുള്ളോരെ,യവർ  
ശ്രമിക്കുംവിധം നിങ്ങളേയും ശ്രവിക്കാൻ

ശുദ്ധമാമുദ്ദേശ്യമാണുള്ളതെങ്കിലോ
ശാശ്വതമായാരുമേ പിരിഞ്ഞീടൊലാ
പുഷ്പമുണ്ടാം സൂര്യവർഷാദികളുണ്ടേൽ,
ആക്ഷേപവും വാഴ്ത്തലുമൊന്നുപോൽ കാണു.

ശൂന്യമായുള്ളോരു ആമാശയത്തിനും
ഒന്നുമേയില്ലാത്തൊരു കീശക്കുമേവം
പൊട്ടിത്തകർന്നോരുഹൃത്തിനും ജീവിത
പാഠം നന്നായിപ്പഠിപ്പിക്കാനായിടും

ശൈശവത്തിൽനിന്നൊരാൾ യൗവനം പൂകെ 
പെൻസിലിൻ സ്ഥാനം കൊടുത്തിടും പേനക്ക്
മേലിലുംതാൻചെയ്തിടും തെറ്റുകളൊ ന്നും 
മായ്ക്കുവാനായിടായെന്നറിയിക്കുവാൻ .

ശ്രദ്ധയും താൽപ്പര്യവുമന്യരിൽനിന്നും
ശ്രദ്ധേയമാംവിധം നിങ്ങൾക്കുകിട്ടുകിൽ  
സംശയം വെണ്ടാ അതിന്നുള്ള കാരണം 
സ്വന്തം സ്വഭാവവൈശിഷ്ട്യം തന്നായിടും

ശ്രദ്ധയും സ്നേഹവും തന്നീടുമാരെയും
ശ്രദ്ധിച്ചിടാതേയിരിക്കായൊരിക്കലും
നക്ഷത്രമെണ്ണീയിരിക്കവേ ചന്ദ്രനേ  
നഷ്ടമായെന്നറിഞ്ഞീടു,മല്ലായ്കിലോ

ശ്രദ്ധാലുവാം ബന്ധു സംവദിക്കില്ലേറെ
സ്നിഗ്ദ്ധതയോടെ സന്ദേശമറിയിക്കും 
കാരണം വായകൊണ്ടല്ലസംസാരിക്ക
നേരേമറിച്ചു ഹൃദയത്തെത്തൊട്ടാകും

ശ്രമിച്ചാലുളവാം ഫലം തോൽവിയായീ-
ടുമെന്നുള്ളതാകാം യാദൃച്ച്ശികമെന്നാൽ
ശ്രമിക്കാതിരുന്നാൽ ഫലം തോൽവിത ന്നാ-
കുമെന്നങ്ങുറപ്പാക്കയല്ലേ നാം ചെയ്‌ക?

ശ്രമിച്ചീട തോൽപ്പിക്കുവാനായാരെയും
ശ്രമിക്കൂ എല്ലാരെയും ജയിപ്പിക്കുവാൻ 
ചിരിക്കാ ആരെയും നോക്കിക്കളിയാക്കി 
ചരിച്ചീടു മറ്റുള്ളവർക്കൊപ്പമെന്നാൽ

ശ്രേഷ്ഠബന്ധങ്ങളെപ്പറ്റിയാരാഞ്ഞിടാ  
സ്പഷ്‌ടീകരിക്കലാം ബന്ധങ്ങളൊക്കെ യും
നിശ്ശബ്ദമാം സ്നേഹവും ധാരണയേയും 
ആശ്രയിക്കെന്ന കാര്യത്തിലും ആധാരം

ശ്രേഷ്ഠമാമാനന്ദമെന്നതിന്റെ തത്വം
ശ്രേഷ്ഠമാമാരോഗ്യമാണെന്നതേപോലെ
പൂർണ്ണമാമാരോഗ്യമെന്നതിൻ രഹസ്യം
പൂർണ്ണത കൈവരും വ്യായാമം ചെയ്ക യാം 

ശ്രേഷ്ഠമായോരു സമ്പത്തല്ലി സമയം
സൗജന്യമാ,മതിന്നില്ലയൊട്ടും വില
തന്നുടേതല്ലെങ്കിലും വ്യയം ചെയ്തിടാ-
മെന്നാൽ തിരിച്ചുകിട്ടാ നഷ്ടമാകുകിൽ



                              സ      

       
സങ്കടങ്ങൾ  നമ്മളേ മാറ്റിടേ ദയാ-
ശീലരായ്, തോൽവി ഗർവ്വില്ലാതെയു മാക്കും
സാമർത്ഥ്യമേറേ പരീക്ഷണങ്ങൾ മനഃ
സ്ഥൈര്യമേകും നയിക്കുംനമ്മെ മുന്നോ ട്ടു

സങ്കടം എന്തെന്നറിഞ്ഞുവെന്നാകിലേ
സന്തോഷമെന്നാലതെന്തെന്നറിഞ്ഞിടൂ
ശബ്ദമെന്താണെന്നറിഞ്ഞുവെന്നാലേനി-
ശ്ശബ്ദതതൻമൂല്യമെന്തെന്നറിഞ്ഞിടൂ

സങ്കീർണ്ണതയേയില്ലാത്തതാം ജീവിതം
സ്പഷ്ടീകരണം അന്യർക്കേകിടാനായി
നിൽക്കാതെ സ്വന്തമാം കാര്യങ്ങൾ മുറ പോൽ
നോക്കിയുംകണ്ടും കഴിഞ്ഞുപോയീടുകി ൽ

സജ്ജമാക്കീടും പലപ്പോഴും ക്ലേശങ്ങൾ
സാധാരണക്കാരാമാളുകളെ സ്വന്തം 
മസ്തകത്തിൻരേഖ തിരുത്തിക്കുറിച്ചി-
ട്ടെത്തിപ്പെടുന്നതിന്നായിട്ടുയരത്തിൽ

സത്യത്തെ ചോദ്യത്തിനായ് വിധേയമാ ക്കിൽ
സത്യത്തിനുണ്ടാകുകില്ലോരു മാറ്റവും
കള്ളത്തിനോ അപ്രകാരം വിധേയമാ-
ക്കുന്നതൊട്ടുംതന്നെയിഷ്ടമാകാറില്ല

സത്യം വെളിച്ചത്തിലെത്തിപ്പെടുമന്ത്യേ.
എത്ര ശ്രമിച്ചുവെന്നാലും മറയ്ക്കുവാൻ, 
കള്ളങ്ങളാകട്ടെ താത്കാലികമാകും
കാലതാമസത്തിൽ ഗോപനം ചെയ്‌ത താം.

സത്യമായീടാമിതെല്ലാം തികഞ്ഞോരു
വ്യക്തിയാകേണമെന്നില്ല ഞാനെങ്കിലോ 
വ്യക്തമായും സത്യമാണുഞാനില്ലാതെ-
യെത്രയോ കാര്യങ്ങളും പൂർണ്ണമായിടാ!

സത്യമായുള്ളകാര്യങ്ങളുണ്ടാവുക 
സാധ്യമാകേണമെന്നില്ലാ പലപ്പൊഴും
സാധ്യമായീടുന്ന കാര്യങ്ങളാകട്ടെ
സത്യമായിട്ടും ഭവിക്കേണമെന്നില്ല.

സത്യസ്ഥിതിക്കും പ്രതീക്ഷകൾക്കും തമ്മി-  
ലന്തരം വന്നിടിൽ ക്ലേശമുണ്ടാക്കിടും  
അന്തരം ഏറിയാൽ കൂടുമാ ക്ലേശവും
അംഗീകരിക്കണം യാഥാർത്ഥ്യമെപ്പൊഴും

സത്യസ്ഥിതി സ്വീകരിക്കുന്നതിലുണ്ടാം
സ്വൽപ്പം സമയത്തേക്കുള്ളയാധിയല്ലോ 
ദീർഘകാലത്തെയാശങ്കമൂലമുണ്ടാം 
ദുഃഖത്തിനേക്കാളുമെത്രയേറെ ഭേദം.

സത്യം വെളിച്ചത്തിലെത്തിപ്പെടുമന്ത്യേ.
എത്ര ശ്രമിച്ചുവെന്നാലും മറയ്ക്കുവാൻ, 
കള്ളങ്ങളാകട്ടെ താത്കാലികമാകും
കാലതാമസത്തിൽ ഗോപനംചെയ്തതും

സന്താപകാരണത്താലെ സന്തോഷവും
ശബ്ദത്തിനാലെ മൗനമെന്തെന്നതും വി-
യോഗത്തിനാലെ സാന്നിദ്ധ്യമെന്തെന്ന തും
വ്യംഗ്യാത്മകം ജീവിതം എന്നറിയിക്കും.

സന്താപമോനീരസമോ തളർച്ചയോ
എന്താകിലും ഹേതുവാകായൊരിക്കലും
മോശമായാരോടുമേ പ്രവർത്തിക്കുവാൻ,
മാന്യമായിപ്പെരുമാറേണമെന്നുമേ.

സന്താപമൊന്നും പുറത്തുകാട്ടിടാനാ-
കാത്തോരുവ്യക്തിയേക്കാളേറെയുന്നതൻ
ദുഃഖങ്ങളൊക്കെമറ്റുള്ളയാൾക്കാരുമായ്‌
പങ്കുവയ്ക്കുന്നയാളായിടും നിശ്ചയം.

സന്താപമൊന്നും പുറത്തു കാട്ടിടാനാ-
കാത്തയാളിനേക്കാളേറെയുയരേയാം 
തന്റെയാനന്ദം ഉപേക്ഷിക്കുവാനായി
തന്റേടമുള്ളയാൾ, ഇല്ലൊട്ടു സംശയം

സന്തുഷ്ടി നാംസ്വയം നേടീയെടുക്കണം. 
സന്തോഷമെന്നാൽ തെരഞ്ഞെടുക്കാനു ള്ള
സ്വാതന്ത്ര്യമുള്ളോരവസ്ഥമാത്ര,മല്ലാ-
തന്ത്യമാം സിദ്ധിയല്ലെന്നതാം വാസ്തവം

സന്തുഷ്ടിയുണ്ടായിടാം നഷ്ടമായിടാ-
മെന്തുതന്നായിരുന്നാലും അതിന്നായി
കാത്തിരുന്നീടാതെജീവിതം നയിക്കാൻ
പ്രാപ്തനാകേണമെന്നതാകും പ്രധാനം

സന്തുഷ്ടിയോടെ ജീവിക്കെന്നകാര്യമാം
ചിന്തിക്കവേണ്ടതെന്തെന്നാലന്യരാരും
സന്തോഷമോടെ നാം ജീവിച്ചു കാണ്മതി ൽ
സന്തോഷമൊട്ടുമേ കണ്ടിടാ ഓർത്തിടൂ

സന്തുഷ്ടിയോടെ ജീവിക്കുവാനായിട്ടു
സത്യസന്ധമായിട്ടാകണം കർമ്മവും 
ഒപ്പം ഹൃദയത്തിൻ ശുദ്ധിയും മനസ്സിൽ
എപ്പൊഴും വ്യക്തമാം ധാരണേമാവശ്യ

സന്തോഷത്തിന്റെയും സന്താപത്തിന്റെ യും
സമ്മിശ്രമാമൊരു വൃത്തമാം ജീവിതം
വെല്ലുന്ന രൂക്ഷമാം കാലം വന്നീടുകിൽ   
നല്ലതാകും നാളെയുമെത്തും പിന്നാലെ

സന്തോഷത്തെയാകർഷിക്കുന്നതിന്നുള്ള
കാന്തം സമാനമാം ശുഭാപ്തി വിശ്വാസം.
നാം ശുഭാപ്തിവിശ്വാസത്തോടിരിക്കുകി ൽ
നമ്മെ തേടും നല്ലവർ, നല്ലകാര്യങ്ങൾ

സന്തോഷപരിത്രാണം നേടിയെന്നാലെ 
സങ്കടത്തേയകറ്റി നിർത്തുവാനായി 
നിങ്ങൾക്കു സാദ്ധ്യമായീടുവെന്നുള്ളോ രു 
നേരിന്നെയേവരും അറിഞ്ഞീട വേണം

സന്തോഷമുള്ളവരെല്ലാരുമൊന്നുപോൽ
സന്തോഷമുള്ളവരാകേണമെന്നില്ല 
ഒരുപോൽ സംതൃപ്തരാം തത്വജ്ഞാനി യും  
കർഷകനുമാകാ ഒന്നുപോൽ സന്തുഷ്ടർ

സന്തോഷമെന്നതാം പൂമ്പാറ്റയേപോലെ 
പിന്തുടർന്നീടിലോ ദൂരേക്കകന്നുപോം
പിന്തുടർന്നീടാതെ ദൂരേക്കു നാംപോകെ
വന്നിരിക്കും തോളിൽ, രണ്ടുമൊന്നുപോ ലേ 

സന്തോഷമൊക്കെ നിയന്ത്രണം കൈവി ടിൽ 
ശിക്ഷയായ് മാറിടാമെന്നതല്ലോ സത്യം.
ആനന്ദമാർജ്ജിക്കുവതിന്നൊപ്പം എതിർ-
പ്പിന്നെയും മാറ്റിനിർത്താൻ ശ്രമിച്ചീടണം.

സന്തോഷമാർജ്ജിക്കയാകായെളുപ്പേന
സ്വന്തമാക്കീട്ടു പാഴാക്കാനുമാവില്ല 
സ്നേഹവുംനന്ദിയും ആത്മീയതയോടും  
നേടും അനുഗ്രഹംതന്നെ സന്തോഷമാം

സന്തോഷമെന്നുമുള്ളിൽനിന്നുമാകണം
ബന്ധങ്ങളിൽനിന്നുമാത്രമാകാ തഥാ 
ജോലിയിൽനിന്നോപണത്തിലോനിന്നൊന്നു-
മല്ലെന്നതും നാമറിഞ്ഞീടുക വേണം.

സന്തോഷമെന്നോരവസ്ഥയായീടേണ-
മെന്നില്ലയെല്ലാം തികഞ്ഞ സാഹചര്യം
ന്യൂനതയ്ക്കപ്പുറം കാണുവാനായുള്ള
സന്മനോഭാവമാണെന്നതിന്നർത്ഥമാം

സന്തോഷമുണ്ടാകുവതെപ്പോഴുമാരും 
ചിന്തിച്ചിടുന്നതും ചൊല്ലുന്നതും തഥാ 
ചെയ്യുന്നതും സ്വരച്ചേർച്ചയോടും കൂടി-
യായിരിക്കുന്നോരു വേളതന്നിലാകും.

സന്തോഷമുണ്ടാകേ കൈകളടിക്കുന്ന
പത്തു വിരലുകളേക്കാളഭികാമ്യം
ശോകമുണ്ടാകേ മിഴിനീർ തുടച്ചിടു-
മേകവിരലുതന്നില്ലൊട്ടു സംശയം.

സന്തോഷമെന്നതേ നമ്മൾക്കു വേണ്ടുന്ന
സർവ്വതും ചേർന്നോരവസ്ഥയാകുന്നില്ല.
സ്വന്തമായിട്ടുള്ളതൊക്കെ നന്നായിയാ -
സ്വദിക്കാനൊക്കുന്നയവസ്ഥയായിടും

സന്തോഷമൊക്കെയും പങ്കുവച്ചും തഥാ
സ്നേഹിതന്മാരുമൊത്തുല്ലസിച്ചും കുടും-
ബത്തെയുംനന്നായിസേവിച്ചുമുള്ളതിൽ  
തൃപ്തരായ് ജീവിക്കയായീടുമുത്തമം

സന്തോഷമോടിരിക്കുന്നെന്നതിന്നർത്ഥം
സർവ്വവും സമ്പൂർത്തിയെത്തിയെന്നേയ ല്ല.
അർത്ഥമാകും നിങ്ങൾ ന്യൂനതക്കപ്പുറം
എത്തിനോക്കി തൃപ്തരാകാൻ പഠിച്ചെ ന്നുp

സന്തോഷമോടിരിക്കുന്നതിന്റെപൊരുൾ
സന്തുഷ്ടിയോടെയെപ്പോഴുമിരിക്കേണ-
മെന്നുള്ളയൊറ്റ ദൃഢനിശ്ചയം തന്നെ-
യെന്നുള്ളസത്യമറിയുവതെത്രപേർ?

സന്തോഷമോടമ്മമാർ കഴിഞ്ഞീടുകിൽ  
സന്തോഷമുണ്ടായിടുമെല്ലാ വീട്ടിലും 
സന്തോഷമുണ്ടാകിലെല്ലാ ഭവനത്തും 
സന്തോഷമുള്ളോരു രാജ്യമായിമാറും 

സന്തോഷമോടെപ്പൊഴുമിരിക്കാനാകാ 
എന്തു ചെയ്താലുമെല്ലാം ശരിയായിടാ
എന്നിരുന്നാലും നമുക്കാകവേണ്ടിടും
നന്നായി ജീവിതം ജീവിച്ചു തീർക്കുവാൻ

സന്തോഷമോടെയും ക്ലേശമില്ലാതെയും
മുന്നോട്ടുപോകുവാനുള്ളോരു ചിന്തനം
ആഗ്രഹിക്കുന്നതെല്ലാം കിട്ടിടില്ലെന്നാൽ
അർഹിക്കുവതെല്ലാം കിട്ടിടും നിശ്ചയ

സന്തോഷമോടിരിക്കുന്ന മിത്രങ്ങൾക്ക-
ടിസ്ഥാനമായിസ്വഭാവമൊന്നായിടാ 
അന്യോന്യചേതോവികാരം ഗ്രഹിക്കുന്ന-
തിന്നായവർക്കുണ്ടപാരമാകും ശക്തി

സന്തോഷമോടിരിക്കുന്നവരെപ്പൊഴും
ശ്രദ്ധിക്ക സ്വായാത്തമാക്കിക്കഴിഞ്ഞ തിൽ
സന്തുഷ്ടിയില്ലാത്തവരെന്നാൽ ശ്രദ്ധിക്ക
സ്സ്വാഭാവികമായും കിട്ടാത്ത വസ്തുവിൽ

സന്തോഷമോടിരിക്കെ പ്രതിജ്ഞയാകാ
ക്രുദ്ധനായിട്ടിരിക്കേയുത്തരമേകാ
ദാരുണാവസ്ഥയിൽപെട്ടോരു വേളയിൽ
തീരുമാനങ്ങളൊന്നുമെടുത്തീടൊലാ

സന്തോഷമോടേയിരിക്കുകിൽ, ജീവിതം
എത്രയോ നല്ലതെന്നുള്ളോരു തോന്നലാം.
തോന്നിടാമെത്രയോ നന്നെന്നു ജീവിതം 
അന്യർക്കു സന്തോഷമേകിടിൽ നാംസ്വ യം 

സന്തോഷവാനായിരിക്കാൻ ശ്രമിച്ചിടൂ
യാത്രയാരംഭിക്കെ തന്നെയോരോദി നോം
ആനന്ദം കണ്ടിടൂ സംഭവിക്കുന്നതിൽ
ആരെന്തു ചൊല്ലിലും മോശമാക്കാദിനം

സന്തോഷവുമൊപ്പം ഓർമ്മയുംസ്നേഹ വും 
കാത്തുവച്ചീടും നിധിച്ചെപ്പുപോൽ മനം 
പാകപ്പെടുത്തൂ,മനസ്സിന്നെ, വെറുപ്പും 
ശങ്കയും കോപവും പേറും ചെപ്പാകാതെ.

സന്തോഷവും തഥാ സന്താപവുമൊന്നും
സ്ഥായിയായുള്ളകാര്യങ്ങളല്ലറിയൂ
ഇന്നട്ടഹസിക്കിൽ നാളെക്കരഞ്ഞിടും, 
എന്നും പ്രപഞ്ചം നിയന്ത്രിക്കുമാവിധം.

സന്തോഷവും ദുഖവും ക്ഷോഭവുമെല്ലാ-
മൊത്തുചേർന്നീടുമദ്ധ്യായമാം ജീവിതം
എപ്പൊഴേലുംമറിച്ചൊന്നുനോക്കിയില്ലേൽ
എന്താണടുത്ത സർഗ്ഗം എന്നറിഞ്ഞിടാ.

സന്തോഷം വന്നാലുമില്ലെങ്കിലും നമ്മൾ
സന്തോഷമൊന്നുമില്ലാതെ ജീവിക്കുവാൻ
സന്നാഹമോടിരിക്കാൻ പഠിച്ചീടണം
സമാധാനമെന്നും മനസ്സിന്നു കിട്ടാൻ 

സന്ദർഭമെത്ര കിട്ടിയാലും ആളുകൾ
നന്നാകുവാൻ ശ്രമിക്കില്ല,താം വാസ്ത വം
സന്ദർഭമൊന്നുമേയില്ലാതെ വന്നിടേ
നന്നാകുവാനായ് ശ്രമിക്കയും ചെയ്തി ടും

സന്ദേശമെന്നതില്ലാതെയൊരിക്കലും
ബന്ധങ്ങളുണ്ടാകയില്ലെന്നതറിയൂ 
ബഹുമാനമില്ലയോ സ്നേഹവുമില്ല,
ബന്ധം തുടരില്ല വിശ്വാസമില്ലെങ്കിൽ!

സമ്പത്തിനും തഥാ സ്വന്തബന്ധത്തിനും
സദൃശ്യമാമാദരമേകീടവേണം 
ദുസ്സഹം ഏറെയാം രണ്ടുമുണ്ടാക്കിടാൻ
നഷ്ടമായീടുവാനും നിഷ്പ്രയാസമാം

സമ്പത്തു മൂലമോ രൂപത്തിൽക്കൂടെയോ
സൗന്ദര്യം മൂലമോ ഭാവത്തിൽക്കൂടെയോ
ആവില്ലയാർക്കും വലിയവനായിടാൻ
ആകുമെന്നാലോ മനസ്സിന്റെ നന്മയാൽ

സമ്പദ്‌വ്യവസ്ഥക്കുറപ്പുണ്ടുവെങ്കിലോ 
അമ്പേ ജയിച്ചിതേ പാതിയും ജീവിതം
നാണയം നേടുവാൻ വൈഷമ്യമുണ്ടാക,
നേടിയാലോ കടുപ്പം വ്യയം ചെയ്യുവാൻ

സമ്പന്നനാകും സുഹൃത്തിനേക്കാളേറെ  
ആപത്തിലായോരു ചങ്ങാതിക്കായിടും
ആശ്വാസമേകീടവേണ്ടതെന്ന കാര്യം
ആരുമേ വിസ്മരിച്ചീടായൊരിക്കലും.

സമ്പന്നരായശേഷം സുഖിക്കാമെന്ന
സങ്കല്പമെത്രയോ ബുദ്ധിമോശമെന്നോ 
എങ്ങനാണെങ്കിലും, നിങ്ങളീമാത്രയിൽ,
ഏതുമാർഗ്ഗേനയും സന്തോഷം കണ്ടിടൂ.

സമ്പൂര്‍ണ്ണമാമോരു നേരത്തിനായിട്ടു 
വെമ്പും മനസ്സോടെ കാത്തിരുന്നീടൊലാ
സന്ദർഭമൊന്നുകയ്യിൽ വന്നു ചേരുകിൽ  
സമ്പൂർണ്ണമാക്കി മാറ്റാനായ്‌ ശ്രമിച്ചിടൂ

സമ്മർദ്ദമകറ്റൂ പുഞ്ചിരിക്കെപ്പൊഴും,
ശാന്തിയാസ്വദിക്കൂ മറക്കൂ ആധികൾ
ഉപേക്ഷിച്ചിടൂ മനോവേദനയൊപ്പം
ഉണർന്നുല്ലസ്സിച്ചു വസിക്കാൻ ശ്രമിക്കൂ.

സമ്മർദ്ദവും ശോകവും കാത്തുവച്ചിടും 
സഞ്ചിയല്ലാ മനം, നേരേമറിച്ചോരു 
സ്വർണ്ണച്ചിമിഴാകും, സ്വാദേറുമോർമ്മയും
സന്തോഷവുമൊക്കെ സൂക്ഷിച്ചുവച്ചിടും

സസ്യങ്ങളാഹാരമുണ്ടാക്കിടാനായി 
സൂര്യതാപമുപയോഗിക്കുമെങ്കിലാ     
'സൂര്യതാപ'മേറ്റവയ്ക്കുണ്ടാം നാശവും, 
സൂര്യതാപത്താലേയാഹാരോം നിഗ്ര ഹോം!!!

സർവംസഹത്വം ഒരു ക്ഷണം കാട്ടുകിൽ
സാദ്ധ്യമാംമാറ്റുവാൻ മോശമാംഭാവത്തെ
സാദ്ധ്യമാകും ജയം മനസ്സിന്നെയെന്നും 
സ്തോഭഭാവങ്ങൾക്കു മേലേനിറുത്തുകി ൽ

സര്‍വ്വംസഹത്വമില്ലാതെയായാൽ നിണം
നീർവലിഞ്ഞിട്ടുണങ്ങിപ്പോകു,മാധിക്കു-
മായുസ്സിനുമന്ത്യം ഉണ്ടായിടുന്നതിൻ 
മുന്നേ,യതിന്നാൽ സഹനം ശീലിച്ചിടൂ

സര്‍വ്വംസഹത്വം മനസ്സിന്നു വേണ്ടുന്ന
ശക്തിയേകേ മൗനപാലനം നിങ്ങൾക്കു
ശക്തിയേകീടും വൈകാരീകമായിട്ടും,
ശക്തിമത്തായുള്ള  ഊർജ്ജദ്വയമല്ലോ!

സംവാദമെന്നതാം ആശയ കൈമാറ്റം 
ആവുംവിധം അതിന്നെ പിന്താങ്ങീടണം 
വിദ്യാവിഹീനതേമഹന്തേം കൈമാറിൽ 
വാദപ്രതിവാദമുണ്ടാം, ഒഴിവാക്കൂ

സംശയാതീതമായെല്ലാം ഗ്രഹിക്കുവാൻ
ഉത്സാഹമുള്ളയാളാണു നിങ്ങളെങ്കിൽ
ജീവിതത്തിലുണ്ടാമോരോ നിമിഷവും
ആവോളമാസ്വദിക്കാനായിടുമല്ലോ.

സാഗരം പോലെയാം ദീനവാത്സല്യവും 
സാഗരം മൊത്തവും പങ്കിലം ആയിടാ
മാലിന്യമൽപ്പം പടർന്നെന്നകാരണം;
മാനവീയമൂല്യത്തിൽ വിശ്വസിച്ചിടൂ

സാദ്ധ്യമായീടാവിജയം നേടീടുവാൻ  
ബുദ്ധിശക്തിമാത്രമതിന്നായിവേണം 
സൽച്ചിന്തയും തഥാ സുതാര്യമായിടും 
സ്വഭാവത്തിന്റെ മഹത്വവും ഒന്നുപോൽ 

സാധിക്കയില്ലാ നിയന്ത്രിക്കുവാനായി
സ്വഭാവം നമുക്കന്യർതന്നുടെ,യെന്നാൽ
തീർത്തും നമുക്കാകണം നമ്മുടേതാമെ- 
തിർപ്പവർക്കെതിരേയുയർത്തീടുവാനായ്

സാധ്യമല്ലെന്നുതോന്നുന്നവ നേടുവാൻ
സാധ്യമാണെന്നു ചിന്തിക്കുക വേണ്ടിടും
ലക്ഷ്യവും സ്ഥിരോത്സാഹവുമാംജയത്തി-
ലേക്കാനയിച്ചീടുന്നതിന്നുള്ള മാർഗ്ഗം 

സാധ്യമാകാ നിനക്കെന്നൊരാൾ ചൊല്ലു കിൽ
സത്യമേയല്ലതെന്നേ വിശ്വസിക്കാവു.
ചൊന്നയാളിൻ ക്ലിപ്തതതൻ പ്രതിച്ഛായ
തന്നായിടാമതല്ലാതാക നിങ്ങൾതൻ

സാഫല്യം നേടിടും ജീവിതത്തേക്കാളും
സംതൃപ്തിയേറെയുള്ളതാമല്ലി കാമ്യം 
സാഫല്യം നമ്മുടേതന്യർ അളന്നിടേ
സംതൃപ്തിനാംസ്വയംഅളക്കുന്നതല്ലയോ

സാമർത്ഥ്യമുള്ളവർ സംവദിച്ചീടവേ
സങ്കല്പരൂപങ്ങൾ,സാധാരണയാൾക്കാർ
സംഭവങ്ങളേയും, ദൗർബല്യമുള്ളവർ
സാമാന്യ ജനത്തെപ്പറ്റിയും വാദിക്കും.

സാമർത്ഥ്യമേകാൻ പരീക്ഷണത്തിനാ കും
സന്തോഷമെന്നുമേ മാധുര്യമുള്ളതാം
സന്താപമോ ദയാശീലത്തെയുണ്ടാക്കെ
കൃത്യലോപം ഗർവ്വുമില്ലാതെയാക്കിടും
  
സാമർത്ഥ്യമേറിടും ധൈര്യമുണ്ടായിടിൽ
ഉൻമേഷമുണ്ടെങ്കിലൈക്യം വളർന്നിടും
സ്നേഹം വളർന്നിടും പങ്കുവച്ചീടുകിൽ
ശ്രദ്ധ നൽകീടിലോ ബന്ധം വളർന്നിടും

സാമര്‍ത്ഥ്യവും രൂപവും തരും ഈശ്വരൻ 
സ്വത്തുക്കളും ഖ്യാതിയും നേടിടും പുമാൻ
സ്വാര്‍ത്ഥഭാവാദികളല്ലോ സ്വയംകൃതം
സ്വാര്‍ത്ഥനായീടാതെ നന്ദിയുള്ളോനാകു

സാരവത്തല്ലാത്ത കാര്യങ്ങൾക്കൊന്നു മേ 
കാര്യമായുള്ളയസ്തിവാരം കാണില്ല 
വീട്ടുകാര്യങ്ങളുറപ്പുള്ളവയാണോ    
ബാഹ്യലോകംപോലും സൗന്ദര്യമുള്ളതാം!
 
സാഹചര്യങ്ങളേ മാറ്റിയെടുക്കുവാൻ
സാധിക്കയില്ലയാരാധനയ്ക്കെപ്പോഴും
മാറ്റിടാമെന്നാലതു മനോഭാവത്തെ
മാറ്റിടാമപ്രകാരം ജീവിതത്തെയും 
                       
സാഹചര്യങ്ങളേയാശ്രയിച്ചായിടും 
സാംഗത്യമൊക്കെയും ഒത്തുവന്നീടുന്നെ.
സ്വന്തമായിത്തെരഞ്ഞെടുത്തീടുന്നതാ-
ശ്രയിച്ചാകുമെന്നും തൻമനോഭാവത്തെ

സാഹചര്യങ്ങളെയോർത്തുപിന്മാറിയാൽ
സാക്ഷാൽക്കരിക്കുവാനാകുമോ സ്വപ്‌ന ങ്ങൾ?
സ്വന്തംകഴിവിൽ വിശ്വാസമർപ്പിച്ചിടൂ
സാഹചര്യങ്ങളെക്കീഴടക്കീടണം

സാഹചര്യം വിനാപുഞ്ചിരിക്കെന്നതും,
സംസാരിച്ചീടുക ലക്ഷ്യമില്ലാതെയും,
പ്രത്യാശയില്ലാതെ ശ്രദ്ധകിട്ടുന്നതും
സത്യസന്ധമാകും ബന്ധത്തിൻ ചാരുത!

സാഹസം കാട്ടേണ്ടയാവശ്യമേയില്ല
സാമിപ്യമുണ്ടു തന്റേതെന്നറിയിക്കാൻ
സാന്നിധ്യമില്ലെന്ന വാസ്തവം ശ്രദ്ധയിൽ
വന്നുവെന്നാലതാണേറെ നല്ല കാര്യം.

സാഹസം കാണിച്ചു നേടിയെന്നാകിലോ  
സന്തോഷമോടേ നയിക്കുവാനായിടും
നേരേമറിച്ചങ്ങു തോറ്റുപോയീടിലും  
നേരേ നയിക്കുന്ന മാർഗ്ഗദർശിയാകാം.

സുന്ദരമാമോരു ജീവിതം പെട്ടെന്നു
സാധ്യമാകാ, സ്വയം കെട്ടിപ്പടുക്കണം;
സ്നേഹം,ക്ഷമ,പരിത്യാഗം, പ്രസന്നത, 
സൗമനസ്യ,മൊക്കെ ചേർത്തുറപ്പിക്ക ണം.

സുന്ദരീ സുന്ദരന്മാർ തമ്മിലുള്ളോരു
സ്നേഹമാവേണമെന്നില്ല പൂർണ്ണസ്നേ ഹം 
സൗന്ദര്യമോലുന്ന രണ്ടു ഹൃദയങ്ങൾ
തന്നുടെസ്നേഹമാകും യഥാർത്ഥസ്നേ ഹം

സുപ്രധാനമായിട്ടുള്ള കാര്യ,മെന്നും
സ്വന്തം കരുത്തിൽ ഉറച്ചു വിശ്വസിക്കൂ 
മറ്റുള്ളവർതന്നഭിപ്രായമെപ്പൊഴും
മാറിടും സാഹചര്യത്തിന്നനുസൃതം 

സുഹൃത്തുക്കളായാൽ വീഴ്ചകളൊക്കെ യും 
സഹിഷ്ണുതയോടേയന്യോന്യമറിഞ്ഞു
സന്മനോഭാവേന പൊറുക്കാതിരുന്നാൽ
സൗഹൃദം നീണ്ടകാലം നിലനിന്നിടാ

സൂനം വിടർന്നീടെയാദ്യമായ്ക്കാണുന്ന 
മനസ്സിന്റെയുള്ളിലേക്കാകുമാ പൂവിന്റെ
തണ്ടിലെക്കണ്ടകം കൊണ്ടു കേറീടുന്ന-
തല്ലയോയിന്നത്തെ സാമാന്യമാംകാഴ്ച

സൂക്ഷിച്ചിടാ ദേഷ്യമുള്ളിൽ ഒരിക്കലും 
വാക്കിലായീടണം ദേഷ്യപ്രദർശനം
വാക്കിലാകാ ജാഗ്രതയാരെപ്പറ്റിയും
വേണം ഹൃദയത്തിന്നുള്ളിലായിത്തന്നെ

സൂര്യരശ്മികൾപോലാം മനസ്സിൻ ശക്തി
കേന്ദ്രീകരിച്ചുവെന്നാലോ അവരണ്ടും
പ്രകാശിക്കുംസ്വയം എന്നതിന്നപ്പുറം 
പ്രകാശിപ്പിച്ചിടും ഈലോകമാകെയും

സൂര്യാസ്തമയമോരോന്നുമോരോദിവ-
സ്സത്തെക്കുറയ്‌ക്കുന്നു ജീവിതത്തിൽ നിന്ന് 
എങ്കിലും സൂര്യോദയങ്ങളോരോന്നുമാ-
ശക്കുറപ്പായി പുത്തൻ ദിനത്തെത്തരും

സ്തോഭവും ആവേശവും, ക്ഷോഭവും തഥാ
സംഭ്രമം വിദ്വേഷവും സങ്കടങ്ങളും
മാനവഹൃത്തിൻ വികാരങ്ങൾ, ഒക്കെയും
മാന്യമായ് വേണം പ്രകടിപ്പിച്ചീടുവാൻ.

സ്തംഭിപ്പിക്കാനായിട്ടെത്ര ശ്രമിച്ചാലും
സംഭവ്യമാകേണ്ടവ സംഭവിച്ചിടും 
സംഗതിയധികം വഷളാക്കിമാറ്റാതെ 
വേഗം നിയന്ത്രിക്കയാകും കരണീയം.

സ്തോഭവും ആവേശവും, സംഭ്രമംതഥാ
ക്ഷോഭവും വിദ്വേഷവും സങ്കട ങ്ങളും
മാനവഹൃത്തിൻ വികാരങ്ങൾ, ഒക്കെയും
മാന്യമായ് വേണം പ്രകടിപ്പിച്ചീ ടുവാൻ.

സ്ഥാനമാനങ്ങൾ താൽക്കാലികം മാത്ര മാം
ഉദ്യോഗനാമങ്ങളോയേറെ കാണില്ല 
എപ്രകാരം സേവയന്യർക്കു നൽകിടും 
എന്നതെപ്പോഴുമെല്ലാരുമോർക്ക വേണം

സ്നേഹസന്ദേശവും മന്ദസ്മിതങ്ങളും
അനുകമ്പയോലുന്ന കരണങ്ങളും പ്രതിഫലിപ്പിക്കുവതാത്മാവിന്റേയും  
ഹൃദയത്തിന്റേയും നിർമ്മലസൗന്ദര്യം.

സ്നേഹവും ഊഷ്മളബന്ധങ്ങളും തഥാ  
സൗഹൃദഭാവവുമൊന്നിച്ചു പോയിടാം
എന്നിരുന്നാലുംസ്ഥിരമായിട്ടാ സ്ഥിതി 
നിന്നിടാ വേണ്ടുമംഗീകാരമില്ലെങ്കിൽ

സ്നേഹവും കാരുണ്യവും പാഴിലാകില്ല,
സ്വീകരിക്കുന്നവർക്കും കൊടുക്കുന്നോ ർക്കു-
മൊന്നുപോലാശിസ്സു രണ്ടും കൊടുക്ക യാൽ;
എന്നുമേകീടതിന്നാലേയവയാർക്കും

സ്നേഹവുംധ്യാനവും, സ്വായത്തമാം ക്ഷ മാ-
ശീലവും പോലുള്ള ഏറെപ്രസിദ്ധമാം 
ശക്തിയേറും മൂന്നു മാർഗ്ഗങ്ങളേതുനേ-
രത്തുമേവർക്കുമുണ്ടാമെന്നതോർത്തിടൂ

സ്നേഹസന്ദേശവും കാരുണ്യമോലുന്ന
മന്ദസ്മിതങ്ങളും ഗാത്രഭാവങ്ങളും
ഹൃത്തിന്റെയുമാത്മാവിന്റെയും നിർമ്മല സൗന്ദര്യമല്ലോ പ്രതിബിംബിപ്പിക്കുക 

സ്നേഹിക്കുവാനായി പ്രാപ്തികാട്ടും മന-
സ്സെത്രയോ സൗന്ദര്യമുള്ളയൊന്നായിടും
ശ്രദ്ധയേകുന്ന ഹൃദയം ഉണ്ടാകിലോ
ശക്തിയുണ്ടാമതിന്നെന്നതും വ്യക്തമാം

സ്നേഹം,വെറുപ്പ്ഭ,യം,ആശ,വൈരാഗ്യ,മ
സൂയയും വിളഞ്ഞിടും നട്ടാൽ മനസ്സിൽ   
എന്താണു നട്ടു കൊയ്തീടവേണ്ടതെന്നു
സ്വന്തമായിത്തീരുമാനിക്ക വേണ്ടിടും

സ്പഷ്ടമാക്കും തൊട്ടറിവേക്കാൾ ദൃഷ്‌ടി കൾ
സ്പര്‍ശനം വാക്കിനേക്കാൾ ശ്രദ്ധയേകി ടും
സൂക്ഷിച്ചു വാക്കുകൾ കൈകാര്യം ചെയ്യു കിൽ
അക്ഷികൾ ഈറനാക്കും ഹൃത്തിനെ ത്തൊടും

സ്പഷ്ടമാം ബുദ്ധിയുംസ്വച്ഛമായ ഹൃ ത്തും 
സംതൃപ്തിയെപ്പോഴുമുള്ളോരവസ്ഥയും. 
സന്തോഷപൂർണ്ണമാകും ജീവിതത്തിന്റെ
സൂത്രവാക്യത്തിനാധാരം ഇതൊക്കെയാം

സ്‌പര്‍ദ്ധയും വൈരാഗ്യവും തഥാ രോഷ വും
സൂക്ഷിച്ചിടാനുള്ളിടമല്ലാ മാനസം
സ്നേഹവും മാധുര്യമേറുന്നയോർമ്മയും
സന്തോഷവും പോറ്റിടും സ്ഥലം മാനസം

സൃഷ്ടിക്കുവാനായ് ശ്രമിക്കാതെ നമ്മു ടെ
സ്വന്തം പ്രതികർതൃത്വത്തെ മാറ്റീടണം
നമ്മെയോർമ്മിപ്പിക്കുവാൻ ചുറ്റുമുള്ള
സൗ-
ന്ദര്യത്തെയാശ്ലേഷണം ചെയ്യുവാനായി

സ്വത്വത്തിനും മേൽ വിജയിക്കാൻ നിങ്ങ ൾക്കു 
സാധ്യമാണെന്നുറപ്പാകുന്നുവെങ്കിലോ 
തീർച്ചയാണീശ്വരന്മാർക്കുപോലും ജയം 
തോൽവിയായിട്ടു മാറ്റീടുവാനാകില്ല

സമ്പത്തുപയോഗിച്ചീടേ മനുഷ്യന്നെ 
സ്നേഹിക്കുകയല്ലോവേണ്ടതെന്നറിയൂ 
മറിച്ചാണു കാര്യം നടക്കുന്നതെങ്കിൽ
മനുഷ്യർക്കിടയിൽ പ്രശ്നങ്ങളുണ്ടാകും

സ്വന്തമായൊന്നുമില്ലാർക്കുമീ ഭൂതലേ, 
സ്വപ്‌നങ്ങളെത്രകണ്ടാലെന്തുനേടിടും?
നേടിയാലും കൂടെകൊണ്ടുപോകാനായി
നാമെത്രമോഹിച്ചുവെന്നാലുമായിടാ

സ്വന്തമായിട്ടുള്ള ചിന്തകൾമാത്രമാം 
ശല്യപ്പെടുത്തുന്നതീ ഭൂവിലാരെയും
തന്റെ ചിന്തക്കുള്ള സ്വാധീനമെന്തെന്ന-
തേവരും iനന്നായറിഞ്ഞു പ്രവർത്തിക്ക

സ്വന്തമായിപ്പരിപോഷണം ചെയ് വതെ 
സ്വാര്‍ത്ഥബുദ്ധിയായിക്കാണേണ്ടതില്ലഹോ!
സ്വന്തം അതിജീവനത്തിനെന്നപോലെ 
സൗഖ്യത്തിനും അതത്യാവശ്യമല്ലയോ?

സ്വന്തമായൊന്നും നമുക്കില്ല ഭൂമിയിൽ 
സർവ്വവും താൽക്കാലികം മാത്രമായിടും.
നമ്മൾ ഹൃദയത്തിൽ സൂക്ഷിച്ചിടും സ്നേ ഹ-
നന്മകൾ മാത്രം സ്ഥിരമായുണ്ടായിടും.

സ്വന്തമന്തസ്സുമതേപോലെ തന്നുടെ 
സന്തുഷ്ടിയുമൊപ്പം കാത്തു സൂക്ഷിക്കു വാൻ
വ്യക്തിസ്വാതന്ത്ര്യം മനുഷ്യകുലത്തിനു
ശക്തികൂട്ടുന്ന ത്വരകമെന്നറിയൂ

സ്വന്തമാംതാല്പര്യം കാത്തുസൂക്ഷിച്ചിടിൽ 
സ്വാര്‍ത്ഥബുദ്ധിയാകാ കാരണം എങ്കിലേ
അന്യർക്കുമേകുവാൻ ശേഷിക്കും വല്ല തും 
ശൂന്യമാംപാത്രത്തിൽ നിന്നുംവിളമ്പുമോ?

സ്വന്തം അറിവില്ലായ്മയെപ്പറ്റി നന്നായ്
ബോദ്ധ്യമായാലതായീടണം പാടവം 
ആർജ്ജിക്കുവാനായി എത്തിപ്പെടാനുള്ള
ആദ്യത്തെസോപാനമെന്നതാം വാസ്ത വ

സ്വന്തം പ്രവർത്തിയിൽ തെറ്റുകൾ കാണു വാൻ
സാധിക്കുവാൻ മടിക്കുന്നോരിലന്തരം 
സൃഷ്ടിക്കുവാനായ് ശ്രമിക്കാതെ നമ്മു ടെ
സ്വന്തം പ്രതികർതൃത്വത്തെ മാറ്റീടണം

സ്വന്തംപ്രശസ്തിയുയർത്തിപ്പിടിക്കുവാൻ
ശ്രദ്ധ വേണ്ടുംവിധംതന്നെ കൊടുക്കണം  
എന്തുകൊണ്ടെന്നാലതിന്റെ നിലനിൽപ്പ്
സ്വന്തം നിലനിൽപ്പിനെയതിജീവിക്കാം.

സ്വന്തം ശരീരത്തിനുള്ളിലേക്കെത്തിടൂ,
ശ്രദ്ധിച്ചിടൂ, ചതിക്കില്ലാതൊരിക്കലും
ബുദ്ധിയോ കാട്ടിടും സാമർത്ഥ്യ,മെങ്കിലും 
ഹൃത്തുകാട്ടിത്തരും യാഥാർഥ്യമൊക്കെ യും

സ്വപ്നതുല്യമല്ലോ ജ്ഞാനിക്കു ജീവിതം
സൂത്രക്കളിയായിത്തോന്നിടാം വങ്കന്നു
സാധാരണക്കാരനാം ദരിദ്രന്നഹോ 
ശോചനീയമാകും സംഭവം ജീവിതം

സ്വപ്നങ്ങളില്ലെങ്കിലോ ജീവിതം തീർന്നു
ശുഷ്‌കാന്തിയില്ലെങ്കിലോ നിഷ്‌ഠയും തീർ ന്നു
സ്നേഹം നിലച്ചിടും മുൻവിചാരം വിനാ 
സ്വപ്നവുംകണ്ടു സ്നേഹിച്ചു ജീവിച്ചിടൂ

സ്വപ്നത്തിനായിട്ടുറങ്ങീടവേണ്ടിടും
യത്നമില്ലാതെകണ്ടെങ്കിലോ ലക്ഷ്യത്തി-
ലെത്തുവാനായിട്ടുറക്കമേയില്ലാതെ
യത്നിക്കവേണ്ടിടും എന്നതാണന്തരം

സ്വപ്നസാക്ഷാത്കാരമുണ്ടായിടാ വെറും
ചെപ്പടിവിദ്യയാൽ പിന്നെയോ ദൃഢമാം
തീരുമാനങ്ങളും തീക്ഷ്ണമാമദ്ധ്വാന-
ത്താലുള്ള സ്വേദനവുമാവശ്യമാകും

സ്വപ്‌നം പൊലിഞ്ഞിടാ, തളിരിട്ടു നിർത്തൂ
സ്വപ്നം മലരിട്ടാൽ കൊഴിയാതെനോ ക്കൂ 
ഫലങ്ങളായ് മാറ്റണം പൂവിട്ട സ്വപ്നം
ഫലമായാൽ വിതക്കൂ സ്വപ്‌നങ്ങൾ കൊ യ്യൂ 

സ്വഭാവശുദ്ധിയാകും സംശയമെന്യേ
സമ്പത്തിനേക്കാൾ മികവേറും സംഭവം
മാനവീയമാകും മൂല്യവും ബന്ധവു-
മൊന്നിച്ചുസൂക്ഷിക്കുകെന്നതുമുത്തമം

സ്വയമേവ നിങ്ങൾക്കൊരുനല്ല സത്യ-
സന്ധനായിട്ടു മാറീടുവാനാകിലോ
തീർച്ചയാക്കാനാകുമാമാത്രതൊട്ടോരു  
നീചനീ ഭൂമിയിൽനിന്നും മറഞ്ഞിടും.

സ്വയരക്ഷക്കായിയേറെപ്രയോജനം 
സ്വയശിക്ഷണം തന്നെയാകാമാരുടേം 
മോശം പെരുമാറ്റത്തിന്നെതിരായിട്ടു 
വീശുന്നതിനായും പറ്റിയോരായുധം.

സ്വയം തെറ്റു കണ്ടെത്തിയാൽ മഹനീയം
സ്വയം തിരുത്തിയെന്നാലേറെ മഹത്വം
തന്റെ തെറ്റിന്നേയറിഞ്ഞു സ്വീകരിക്കിൽ 
തീർത്തും മഹത്തരം എന്നതാംവാസ്തവം

സ്വയം മുട്ടപൊട്ടേ പുറത്തേക്കെത്തിടും
സാകൂതമോടങ്ങൊരുപുത്തൻ ജീവനം 
ബാഹ്യശക്തിയാണാമുട്ടപൊട്ടിക്കിലോ
ആഹാ! ഒരു ജീവന്നന്ത്യമുണ്ടായിടും

സ്വാഭാവികമായുള്ള മൗനത്തിനെന്നും
സ്വാധീനശക്തിയേറും സംശയമെന്യേ 
ഉച്ചരിക്കാതെ പോയീടുന്ന വാക്കുകൾ
ഉണ്ടാക്കുകില്ല ഉപദ്രവമൊന്നുമേ

സ്വാസ്ഥ്യമെന്നതെന്നും ശ്രേഷ്ഠമായു ള്ളോരു 
സംഭാവനപോലേയാണെന്നറിയേണം
പ്രത്യാശ കാക്കേണ്ടയെല്ലാവരിൽനിന്നു 
ഹൃത്തവർതന്നുടേതാകാ വിശാലമാം

സ്വാസ്ഥ്യം പരിത്യജിച്ചീടുന്നു മാനുഷർ 
സമ്പത്തിനെ സ്വരൂപിക്കുവാനെന്നിട്ടു 
സമ്പത്തിനെപ്പരിത്യജിച്ചീടുന്നഹോ 
സ്വാസ്ഥ്യത്തെവീണ്ടെടുത്തീടുന്നതിന്നായി 
സ്വാർത്ഥതയെന്നാലിരു പ്രാന്തത്തിലും 
മൂർച്ചയേറുന്നോരു വാളെന്നറിയേണം
പുറത്തേത് ജനപ്രീതി ഛേദിച്ചീടുകിൽ  
അകത്തേത് പരിശ്ശുദ്ധിയും മുറിച്ചീടും!

സൗകര്യമുള്ളവർ ഭാഗ്യവാന്മാരാകെ
സാമർത്ഥ്യമുള്ളവർ സൗകര്യമുണ്ടാക്കും 
സന്ദർഭസേവകർ നേട്ടമുണ്ടാക്കുവാൻ 
സേവിക്കുമാരണ്ടുകൂട്ടരേമൊന്നുപോൽ

സൗന്ദര്യമാകില്ല മെച്ചം,സ്വഭാവമാം, 
സമ്പാദ്യമല്ല, കാരുണ്യം മികച്ചതാം 
ചാർച്ചകൾ കാത്തുസൂക്ഷിക്കുന്നതിനേ ക്കാൾ
മെച്ചമായൊന്നുമേയില്ലയീഭൂമിയിൽ.

സൗന്ദര്യമേറും മനസ്സുള്ളവർ തന്റെ 
സംസാരവും നല്ല ചിന്തയോടായിടും
സ്നേഹിച്ചിടുന്നതുപാധിയില്ലാതെയാം 
ശ്രദ്ധിച്ചിടുന്നിതെല്ലാരേയുമൊന്നുപോൽ.

സൗന്ദര്യമുള്ളവരായിട്ടു മാറിടാം 
ചിന്തിക്കിലേവരും ആവിധം, ഓർത്തിടൂ
ചിന്തിക്ക വേണ്ടിടും പ്രായോഗികമായി
എന്തുവന്നാകിലും നേരിടുന്നതിന്നായ്

സൗന്ദര്യമേറ്റവും കൂടുതൽ ഉണ്ടാക
സ്വന്തമാം വസ്തുക്കളിലല്ലെന്നോർ ത്തിടൂ
സംഭവങ്ങൾ, ദൃശ്യം, ഓർമ്മ, സ്ഥലങ്ങൾ
സാമാന്യജനം മന്ദഹാസം ഒക്കെയാം

സൗഭാഗ്യമോടേയുമാരോഗ്യത്തോടെയും
സ്വസ്ഥമായ് ജീവിക്കാൻ വർജ്ജിക്കവേ ണ്ടിടും
താരതമ്യം, ആവലാതിയാക്ഷേപാദി
മാരകാർബ്ബുദങ്ങളാകുന്ന വ്യാധികൾ

സൗഹൃദങ്ങൾ പാരിതോഷികം പോലെ യാം
സൂക്ഷിക്കവ ശ്രദ്ധയോടേ സജീവമായ്
ഹൃത്തിലേറ്റിപ്പുതുക്കീടു പണ്ടത്തെ സു-
ഹൃത്തുക്കളേ, ജീവിതം ധന്യമാക്കിടാൻ

സംതൃപ്തിയുള്ളോരു ജീവിതം എന്നുനാം
സ്വന്തമായ് തീരുമാനിക്കിലോ മെച്ചമാം  
അന്യർ അളക്കും അഭിവൃദ്ധിയുള്ളോരു
മാന്യമാം ജീവിതത്തേക്കാളു,മോർത്തിടൂ

സംഭവങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നത് 
സ്വാഭാവികം മാത്രമാണെന്നറിയേണം
ആർക്കും നിയന്ത്രിക്കുവാനാകുകില്ലതെ-
ന്നാലേറെ മോശമാക്കീടാതെ നോക്കിടാം

സംവദിക്കെന്നതെല്ലാ ബന്ധത്തിന്റെയും
ജീവനാഡിക്കൊപ്പമാണെന്നറിയേണം 
സംവാദമറ്റുപോയീടിൽ കരുതിടാം
ശ്രേഷ്ഠബന്ധം നഷ്ടമായ്‌മാറിയെന്നതു.

സംശയാതീതമാം വിശ്വാസമെന്നുമേ
സൂക്ഷിക്കവേണം മനസ്സിലെല്ലാവരും 
വാടാത്തവൃക്ഷം മനസ്സിൽവളർത്തുകിൽ
പാടിടുംപക്ഷിയെത്തുമെന്നാം ലോകോ ക്തി

സംശയാതീതമാം സങ്കല്പമാകെയും
നിശ്ശബ്ദമായുള്ള ധ്യാനങ്ങളായിടും
ജീവിതം ഭേദപ്പെടുത്തുവാനായ് കാര്യ- 
നിര്‍വ്വഹണം നടത്താനവയ്ക്കായിടും.

സംശയാതീതമാകും മനോഭാവേന
സാധിച്ചിടുന്ന കാര്യങ്ങൾ വിജയങ്ങൾ 
സംശയാതീതമല്ലാതുള്ള ഭാവേന
സാധിച്ചിടുന്ന കാര്യങ്ങളോ ഭാഗ്യവും

സംശയാതീതമാകും മനം ഉള്ളയാൾ 
സാധ്യത കണ്ടിടും ഏതുകാര്യത്തിലും
നിഷേധാത്മകത്വ മനസ്സുള്ള വ്യക്തി
ദോഷൈകദൃഷ്ടിയാലേ കാണ്മതു ള്ളെന്തും

സംശയാതീതമായിട്ടുള്ള ചിന്തയ-
ദൃശ്യമായുള്ളതെക്കാണ്മാനിടയാക്കും,
സ്‌പഷ്‌ടമല്ലാത്തതിന്നെത്തൊട്ടറിയാനും
സംഭവ്യമല്ലാത്തവ നേടാനുമാകും.

സംശയാതീതമായെല്ലാം ഗ്രഹിക്കുവാൻ
ഉത്സാഹമുള്ളയാളാണു നിങ്ങളെങ്കിൽ
ജീവിതത്തിലുണ്ടാമോരോ നിമിഷവും
ആവോളമാസ്വദിക്കാനായിടുമല്ലോ.

സംശയം ജീവിതത്തിലുണ്ടാകും നല്ല
സന്ദര്‍ഭമൊക്കേയിരുണ്ടതായ് മാറ്റിടേ
വിശ്വാസമോ ഇരുട്ടാർന്ന സന്ദർഭത്തി-
ലാശ്വാസമേകിടും നല്ല ക്ഷണങ്ങളാൽ


                            ഹ

ഹീനമായിട്ടുള്ളതായൊന്നുമേയില്ല,
ഹൃത്തിന്നകത്തുതന്നുള്ളതാണൊക്കെയും.
അന്യഥാ, വ്യക്തമായ്ചൊല്ലീടുകിലെല്ലാം ആകസ്‌മികമാവാം,നൈസര്‍ഗ്ഗികമാവാം.

ഹൃദ്യമാമോരിഷ്‌ടദാനം മനസ്സമാ-
ധാനം, നമുക്കതേകീടവേണ്ടും സ്വയം.
അന്യരിൽനിന്നും ലഭിക്കും പ്രതീക്ഷകൾ
ആരും വളർത്താതിരിക്കുന്നതാം ഭംഗി

ഹ്രസ്വമാകുന്നോരു സന്ദർശനത്തിനീ
വിശ്വത്തിലെത്തിയോരല്ലയോ നാമൊ ക്കെ 
ബുദ്ധിമുട്ടേവം ധൃതിയൊട്ടും കാട്ടാതെ
സന്തോഷദായകമാക്കിടൂ ജീവിതം


586 ( malika 2. 25/7/24)
414  ( malika 1. 25/7/24)
1000







സംശയാതീതമായിട്ടുള്ള ചിന്തയ-
ദൃശ്യമായുള്ളതെക്കാണ്മാനിടയാക്കും,
സ്‌പഷ്‌ടമല്ലാത്തതിന്നെത്തൊട്ടറിയാനും
സംഭാവ്യമല്ലാത്തവ നേടാനുമാകും)








.