#കവിതാ രചനാ മത്സരം - 2022
ബോധം
u. - - u. - - u - - u
കുറിക്കു/ന്നു ഞാനെൻ/മനസ്സി/ന്റെ
- -
താളം
u. - - u - - u. - -
പദത്തി/ന്റെഹാരം /ശ്രുതിക്കൊ/
u. - -
ത്തവണ്ണം
ചിരിക്കും, ലയിക്കും, പ്രകാശം പരത്തും
സുഖത്തേടെയിന്നീപ്രപഞ്ചേ രമിക്കാൻ.
വിളിക്കുന്നതൊന്നേ സരോജത്തിനുള്ളിൽ
വസിക്കുന്ന വാണീവിലാസാംഗിതന്നേ
സ്മരിക്കുന്നു വാക്കിന്റെ ദേവീ നമസ്തേ
എനിക്കുള്ള മൂഢത്വഭാവം തുരത്താൻ.
വകഞ്ഞൊന്നുമാറ്റും തമസ്സിന്റെയാഴം
മഹാബോധതന്ത്രം കടഞ്ഞൊന്നെടുക്കാം
മനസ്സിൽത്തുടിക്കും പദം,താളബോധം
വിതയ്ക്കും പരാത്മപ്രരൂപപ്രമേയം
കലങ്ങുന്നചിന്തയ്ക്കു മുന്നിൽത്തളർന്നാൽ
ഉയിർത്തൊന്നൊണീക്കാൻ ശ്രമിക്കേണ്ടു നിത്യം
ജഗത്തിൽ നമുക്കൊക്കെയെന്താണ് കാര്യം
ജനിച്ചിട്ടു വീണ്ടും മരിക്കുന്ന ചക്രം!
വെളുപ്പിച്ചവാക്കിൻ നിലാവൊത്ത ചിത്രം
വരയ്ക്കാൻ ശ്രമിയ്ക്കുമ്പൊഴോമുന്നിലായി,
തെളിഞ്ഞീടുമല്ലോയിടയ്ക്കൊക്കെ വന്നീ
നടുക്കുന്നചിന്താസഹസ്രം മനസ്സിൽ
മഹത്വം വിളമ്പാൻ,ഞെളിഞ്ഞങ്ങിരിക്കാൻ
എനിക്കെന്തു കാര്യം ,കടം കൊണ്ട ജീവൻ!
ഇഹത്തിങ്കലിപ്പോൾ പരപ്രേമലിപ്തം
അഹംഭാവമില്ലാത്ത കർമ്മങ്ങൾ ചെയ്യാം.
മനുഷ്യന്റെ ചിന്തയ്ക്കതീതം പ്രപഞ്ചം
മഹാഗോളകോടാനുകോടിപ്രകാശം
മഹാസാരമാകുന്ന കൂട്ടിക്കിഴിക്കൽ
നമുക്കൊന്നുമാവില്ല മാറ്റിക്കുറിക്കാൻ.
മടിക്കാതെ മുന്നോട്ടുതന്നേ ഗമിക്കാം
വരും നല്ലനാളെന്നു മാത്രം ധരിക്കാം
പടർത്താൻ ശ്രമിക്കാം കിനാവിൽ ശുഭാപ്തി
രഥത്തിന്റെചക്രം തിരിക്കാം ലയിക്കാം
മഹാമോഹമൊന്നും അലട്ടാതെ ചിത്തേ
ചിദാനന്ദരൂപപ്രകാശം കൊളുത്താം,
അതേനല്ലുവീലോക വാസഗൃഹത്തിൽ
ചിരം കാത്തുവയ്ക്കാൻ സദാനന്ദരൂപം
നമിക്കുന്നു നിത്യം പ്രഭോ! നിന്റെ രൂപം
തിരിഞ്ഞാലുമില്ലെങ്കിലും മൂഢനാം ഞാൻ,
തിരിക്കേണമെന്നെസ്സദാ സത്യമാർഗ്ഗം
ഭവിക്കേണമെന്നിൽ ഭവദ്ഭക്തിമാത്രം.
വിമൽ വാസുദേവ്
ഖത്തർ /03 /07 /22
Indulekha Vayalar Ramavarma FrGeevarghese Blaheth Adoor Sudeesh Ck Snehaveede Nayana Sree Reghudev N Punnathura Mohanan Nair Reghu Perambra Saritha Shaji Sreekala Biju Kkthevn Anusree Shakeela Sathar Darvin Piravom Binoy Madhavan Rajan കടമ്മനിട്ട.
വിഷാദ/ത്തിരയ്ക്കു/ള്ളിലായെ/ത്രനാൾഞാൻ
വലഞ്ഞെ/ന്നതോർക്കേ/യുതിർക്കു/ന്നു രോഷം
മനസ്സിൻ കടിഞ്ഞാൺ നിയന്ത്രി/ക്കുവാനായ്
എനിക്കെ/ന്തെയാകാ/തെപോയെ/ന്ന തോർക്കേ.
എനിക്കെൻമനസ്സിന്റെയുള്ളിന്റെയുള്ളിൽ
തനിച്ചൊന്നുപൂകാൻ, വികാരം ശമിപ്പി-
ച്ചിരുന്നൊന്നുഷാറായി,യുത്സാഹമോടേ-
ചിരിച്ചുരസിക്കാൻ,കഴിഞ്ഞെന്നുവന്നാൽ!
അകത്തുള്ളതൊക്കെപ്പുറത്തേക്കുതള്ളീ-
ട്ടകക്കാമ്പിനിമ്പംപകർന്നങ്ങുനൽകാം
സസന്തോഷമെപ്പോഴുമന്യർക്കുമുൻപിൽ
അസന്തുഷ്ടിയില്ലാതെയെന്നും വസിക്കാം!
മനസ്സും തുറക്കാം ഉറക്കെച്ചിരിക്കാം
തനിച്ചെന്നതോന്നൽ തികച്ചുംത്യജിക്കാം
വെളിച്ച/ത്തിലേക്ക/ങ്ങിറങ്ങിക്കുളിക്കാം
വിഹായ/സ്സിലേക്ക/ങ്ങുയർന്നു പറക്കാം
മനുഷ്യ/ന്റെയോരോ/അവസ്ഥ/ക്കവൻതാൻ
മെനഞ്ഞീ/ടുമോരോ കുരുക്കി/ന്റെ സൂത്രം.
മെനഞ്ഞീ/ടുകിൽ ന/ല്ല
നല്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ