2022 മാർച്ച് 1, ചൊവ്വാഴ്ച

ഇന്ദ്രിയ ബന്ധനം (NOT included)

.              ഇന്ദ്രിയ ബന്ധനം

ഇന്ദ്രിയത്തിനഞ്ചും വിശ്രമം നൽകുകിൽ
എന്തായിരിക്കുമവസ്ഥ മനുഷ്യന്റെ-
യെന്നുചിന്തിക്കുകിലെന്തുചൊല്ലിടേണ്ടൂ 
ഒന്നാന്തരമൊരു പന്തുപോലായിടും!

തട്ടിയാലോ ഉരുണ്ടീടും കുതിച്ചിടും
വെട്ടിയി/ട്ടെന്നപോ/ലങ്ങുകിടന്നിടും 
കാണുന്നവർക്കനുകമ്പയും തോന്നിടാം 
കാണാത്തപോലെ നടന്നങ്ങുപോയിടാം.

കാണരുതാത്തവ കാണേണ്ടതേയില്ല
കാണുവാനായിട്ടു വെമ്പുകയും വേണ്ട q
കണ്ടില്ലയെന്നുനടിക്കേണ്ടതുമില്ല
കണ്ടവയെയോർത്തിട്ടിണ്ടലുണ്ടാകേണ്ട.

കേൾക്കരുതാത്തവ കേൾക്കേണ്ടതേയി ല്ല
കേൾക്കുവാനായിട്ടു കാതോർത്തിരി ക്കേണ്ട
കേട്ടതു കേട്ടില്ലയെന്നു നടിക്കേണ്ട
കേട്ടതുശരിയോന്നു സംശയിക്കേണ്ട.

ചൂടുമതുപോൽ തണുപ്പുമറിയേണ്ട
തൊട്ടുനോക്കി ഫലമെന്തെന്നറിയേണ്ട
തല്ലുകൊണ്ടെന്നാലറിയില്ല വേദന
തന്നത്താൻനുള്ളി രസിക്കയുമായിടാം 

സ്വാദറിഞ്ഞിട്ടു കഴിക്കേണ്ടതില്ലൊന്നും
സ്വാദിന്റെപേരിൽതൻഭാര്യയെത്തല്ലേണ്ട
ചൂടും തണുപ്പുമറിഞ്ഞു കുടിക്കേണ്ട 
ചോറിന്നുപകരം ചവറുംകഴിക്കാം.

മൂക്കുപൊത്തീടേണ്ട നാറ്റം സഹിക്കാതെ
മൂക്കു വിടർത്തേണ്ട ഗന്ധമറിയാനായ്
മൂക്കിന്റെ തുമ്പത്തു കോപംവഹിക്കേണ്ട
മൂക്കിനൊറ്റപ്പണി ശ്വാസംവലിക്കണം!

പഞ്ചേന്ദ്രിയങ്ങൾക്കു വിശ്രമമേകുകിൽ
അഞ്ചിലൊന്നായിടും മസ്‌തിഷ്കത്തിൻ പണി
ഇന്നത്തെ ലോകത്തിന്നവസ്ഥ കണ്ടീടേ
ഇങ്ങനെ ചിന്തിച്ചുപോയാലത് കുറ്റമോ?


 
  
     
 






     

   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ