2022 ഫെബ്രുവരി 20, ഞായറാഴ്‌ച

അമ്മ

അമ്മ

ഭൂമിയോളം ക്ഷമകാട്ടുന്നൊരമ്മേ നിൻ
ഭാസുരമാംസ്വപ്‌നം യാഥാർത്ഥ്യമാകുമോ

പൊന്നുമോനോടുത്തവസാനനാളുകൾ
സന്തോഷമോടെ കഴിയേണമെന്നുള്ള

സുന്ദരസ്വപ്നം യാഥാർത്ഥ്യമായീടുമോ?
എന്നുമതിന്നായി പ്രാർത്ഥിച്ചിടുന്നമ്മ! 

മൂത്തമകനാണേൽ  'പുന്നാര'യമ്മക്ക് 
കാത്തിരിക്കും പ്രാർത്ഥനയോടവന്നായി 

എന്നാലവനാട്ടെ ഇല്ലൊട്ടു കാരുണ്യം
എന്നുമായമ്മയ്ക്കവഗണന മാത്രം!

കാലത്തിനെത്രയോ മാറ്റമുണ്ടായെന്നോ
പാലിപ്പതില്ലാരും സ്വന്തംകടമകൾ

എമ്മട്ടും തന്നാഗ്രഹം നിറവേറ്റണം!
അമ്മതന്നാഗ്രഹമാരിന്നറിയുന്നു?






  
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ