2024 ജൂൺ 19, ബുധനാഴ്‌ച

രണ്ടു രോഗങ്ങളും ആറു ആശുപത്രികളും (അവയിലഞ്ചും സൂപ്പർ സ്‌പെഷഷ്യാലിറ്റികൾ!)

രണ്ടു രോഗങ്ങളും ആറു ആശുപത്രികളും (അവയിലഞ്ചും സൂപ്പർ സ്‌പെഷഷ്യാലിറ്റികൾ!)

ഒന്ന്

1987: എനിക്ക് 45 വയസ്സ് പ്രായം.  1982 അവസാനം മുതൽ ഈ അഞ്ചു വർഷങ്ങളും തിരുവനന്തപുരം എമിഗ്രേഷൻ ഓഫീസർ (Protector of Emigrants) ആയിട്ട് എന്നേ എന്റെ മന്ത്രാലയം (കേന്ദ്ര തൊഴിൽ മന്ത്രാലയം) അവധിയൊന്നും എടുക്കാനനുവദിക്കാ തെ രാവിലെ എട്ടര മുതൽ രാത്രി എട്ടു വരെ തളച്ചിട്ടിരുന്നു. നൂറുകണക്കിന് എമിഗ്രന്റ്സിനെ ദിവസവും കൈകാര്യം ചെയ്യണം! ഈ അഞ്ചു വർഷങ്ങൾക്കിട യിൽ 1983 ആഗസ്റ്റിൽ ഇളയ മകൻ ജനിച്ചപ്പോൾ അര ദിവസവും പിന്നീട് അവൻ ഗുരുതരാവസ്ഥയിൽ SAT ആശുപത്രിയിൽ ഒരുമാസത്തോളം കിടക്കുമ്പോൾ ഒരു ദിവസവും മാത്രം casual leave അനുവദിക്കപ്പെട്ടു. എമിഗ്രേഷൻ ക്ലിയറൻസ് കൊടുക്കുവാൻ വേറേ gazatted officer ഇല്ലെന്നത് തന്നെ കാരണം. വ്യായാമ മൊന്നുമില്ലാതെ ഒരേ ഇരുപ്പിലുള്ള ജോലി.  1987 ജനുവരിയിൽ ഒരുമണി കഴിഞ്ഞപ്പോൾ എനിക്ക് കാര്യമായ, സഹിക്കുവാനാകാത്ത നെഞ്ചുവേദന. വെട്ടിവിറയ്ക്കാനും വിയർത്തൊലിക്കാ നും തുടങ്ങിയതിനു പിറകേ ഛർദ്ദിക്കുവാ നും തുടങ്ങി.  Staff എല്ലാവരും ഹാളിൽ ഒത്തുകൂടി ആഹാരം കഴിക്കുകയും വാചകമടിക്കുകയും ചെയ്യുന്നു.  ആ സമയം പ്യൂൺ ആഹാരം കഴിച്ചിട്ട് എന്റെ മുറിയിൽ ഒന്നെത്തിനോക്കി.  ഞാൻ ഉടൻ അയാളെ കൈ ആട്ടി വിളിച്ചിട്ട് അടുത്തു എവിടെയെങ്കിലും ഡോക്ടറോ ആശുപത്രിയോ ഉണ്ടോ എന്ന് ചോദിച്ചു.  കുറച്ചു. (അന്ന് ഓഫീസ്സ് തിരുവനന്തപുരം തൈക്കാട് music college ന്റെ അടുത്തായിരുന്നു.).  കുറച്ചു മാറി ഒരു ചെറിയ private ക്ലിനിക് ഉണ്ടെന്നു പറഞ്ഞപ്പോൾ ആയാളെയും വിളിച്ചു ഓഫീസ്സിന് മുന്നിൽ കിടന്ന ഓട്ടോയിൽ ക്ലിനിക്കിലെത്തി. (മറ്റാരോടും പറഞ്ഞതുമില്ല.)  ക്ലിനിക്കിന്റെ വരാന്തയിൽ കിടന്നിരുന്ന കസേരയിലേക്ക് ബന്ധപ്പെട്ടു കയറിയിരുന്നു.  ഞാൻ വേദനകൊണ്ട് പുളയുകയാണ്. വെട്ടിവിറയലും വിയർ ത്തൊഴുകലും നിലച്ചിട്ടില്ല. ഒരു lady doctor അടുത്തേയ്ക്ക് വന്നു.  എന്റെ അവസ്ഥ കണ്ടതും അവർ പറഞ്ഞു "അയ്യോ ഇത് heart attack ആണെന്നു തോന്നുന്നു.  ഇവിടെ അതിനുള്ള facility ഒന്നുമില്ല ഉടൻ medical college ലേക്കൊ (4 km), വേദന ഇനിയും കൂടുന്നെങ്കിൽ പോകുന്ന വഴിക്കുള്ള general ഹോസ്പിറ്റലിലോ (2 km) എത്തിക്കൂ".  പകുതി വഴിയാകും മുൻപേ എനിക്ക് 'ഇനി സഹിക്കുവാൻ പറ്റത്തേയില്ല' എന്ന അവസ്ഥ.  പ്യൂണിനോട്‌ ചോദിച്ചപ്പോൾ general hospital അടുക്കാറായി എന്നു പറഞ്ഞപ്പോൾ അവിടെ പോകാമെന്നായി ഞാൻ.  ഒരു strecher ൽ casauality യിൽ എത്തിച്ചു.  അവിടെ duty യിലുണ്ടായിരുന്ന പ്രായം കുറഞ്ഞ doctor ഒരു ഗുളിക എന്റെ നാവിന്റെയടിയിൽ വച്ചുതന്നിട്ട് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ